വിദ്യാഭ്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

'ചാന്ദ്രോത്സവം' മോഡ്യൂൾ പരിശീലനം സംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  എറണാകുളം ജില്ലാ വിദ്യാഭ്യാസ വിഷയ സമിതിയുടെ നേതൃത്വത്തിൽ ജൂലൈ 16 ശനിയാഴ്ച ജില്ലാ പരിഷദ് ഭവനിൽ വച്ച് 'ചാന്ദ്രോത്സവം' മോഡ്യൂൾ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ വിഷയസമിതി ചെയർമാൻ പ്രൊഫ. പി ആർ രാഘവൻ മോഡ്യൂൾ പരിചയപ്പെടുത്തി. കൺവീനർ സി പി പോൾ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. മേഖലാതലത്തിലും പഞ്ചായത്ത് തലത്തിലും പരിശീലനം നടത്തുന്നതിനും ജൂലൈ 21 മുതൽ 31 വരെ സ്‌കൂളുകളിൽ ചന്ദ്രോത്സവം സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.

വിദ്യാഭ്യാസ വിഷയ സമിതി ജോയിന്റ് കൺവീനർ രുഗ്മിണി ടീച്ചർ നന്ദി പറഞ്ഞു

"https://wiki.kssp.in/index.php?title=വിദ്യാഭ്യാസം&oldid=11471" എന്ന താളിൽനിന്ന് ശേഖരിച്ചത്