വേമ്പനാട് കായൽ കമ്മീഷൻ റിപ്പോർട്ട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

വേമ്പനാട് കായൽ കമ്മീഷൻ റിപ്പോർട്ട്

വേമ്പനാട് കായൽ കമ്മീഷൻ റിപ്പോർട്ട്
Cover
കർത്താവ് വേമ്പനാട് കായൽ കമ്മീഷൻ
ഭാഷ മലയാളം
വിഷയം പരിസ്ഥിതി
സാഹിത്യവിഭാഗം പഠന റിപ്പോർട്ട്
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം സെപ്റ്റംബർ 2017

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വേമ്പനാട് കായൽ കമ്മീഷന്റെ റിപ്പോർട്ട്. ഒരു ചതുരശ്ര കിലോമീറ്ററിൽ നാലായിരത്തിലധികം ജനങ്ങൾ താമസിക്കു അതിജനസാന്ദ്രമായ പ്രദേശമാണ് ഈ തണ്ണീർത്തടം. തീരദേശ നിയന്ത്രണ നിയമത്തിന്റെ ലംഘനങ്ങൾ അനുസ്യൂതം തുടരുകയാണ്. ഓരോ വ്യക്തിയുടേയും പങ്കാളിത്തം ഉറപ്പാക്കുന്ന വിധത്തിൽ ജനാധിപത്യപരമായ ഭരണസംവിധാനവും സാമൂഹ്യമുന്നേറ്റവും ഇവിടെ ഉണ്ടായിവരേണ്ടതുണ്ട്.
'
മൂന്നര വർഷമെടുത്താണ് ഇത് തയ്യാറാക്കിയത്. 1240 ഓളം കുടുംബങ്ങളിലും മറ്റിടങ്ങളിലും പ്രാഥമിക സർവെ നടത്തി. പഠനറിപ്പോർട്ട് 2017 സെപ്റ്റംബർ 30 ന് ആലപ്പുഴയിൽ വെച്ച് പ്രകാശനം ചെയ്തു.

പത്രറിപ്പോർട്ട് , ദേശാഭിമാനി സെപ്റ്റംബർ 30, 2017

കമ്മീഷൻ അംഗങ്ങൾ.

  • ഡോ. പ്രഭാത് പട്നായിക്(ചെയർമാൻ),
  • ഡോ. സി.ടി.എസ് നായർ,
  • ഡോ. അന്ന മേഴ്സി
  • ഡോ. പി. ലീലാകൃഷ്ണൻ
  • ഡോ. ശ്രീകുമാർ ചതോപാദ്ധ്യായ
  • ഡോ. കെ.ജി. പത്മകുമാർ
  • ഡോ.എം.ജി രാധാകൃഷ്ണൻ



Cover

റിപ്പോർട്ടിലെ കണ്ടെത്തലുകൾ


 കഴിഞ്ഞ ഏതാനും വർഷത്തിനുള്ളിൽ 12 ക്യുബിക് കിലോമീറ്ററോളം കായൽ കൈയേറി
ആഴം മൂന്നരമീറ്ററായി കുറഞ്ഞു.
 വിസ്തൃതി 40 ശതമാനത്തോളം കുറഞ്ഞു.
രണ്ടായിരത്തിന് ശേഷം കൈയേറ്റം ക്രമാതീതമായി വർദ്ധിച്ചു.
കായലിനോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളുടെ നഗരവത്കരണം കൈയേറ്റത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
മത്സ്യസമ്പത്തിൽ വൻ ശോഷണം.
കായൽ പരിസ്ഥിതിയും ജൈവവൈവിദ്ധ്യവും വൻതോതിൽ തകർന്നു.
നീരൊഴുക്കിൽ വ്യതിയാനം വന്നതിനാൽ കായലിന്റെ ഘടനയിൽ വലിയ മാറ്റമുണ്ടായി.
ഖര ദ്രവ്യ മാലിന്യങ്ങളുടെ അളവിൽ ക്രമാതീതമായ വർദ്ധനവ്.
കായലിന്റെ വാഹകശേഷി അനുദിനം കുറയുന്നു.
...................................................

കമ്മീഷന്റെ നിർദ്ദേശങ്ങൾ


 ജനപങ്കാളിത്തത്തോടെ പ്രത്യേക അതോറിറ്റി രൂപീകരിക്കണം.
കായലിന്റെ പരിസ്ഥിതി പുന:സ്ഥാപനത്തിനായുള്ള ദശവത്സര പദ്ധതി സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുക.
നിയമവിരുദ്ധകൈയേറ്റങ്ങളും മറ്റും അതത് സമയത്ത് തന്നെ കണ്ടെത്തി നടപടിയെടുക്കണം.
വിവിധവകുപ്പുകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല അതോറിറ്റി ഏറ്റെടുക്കണം.
കായലിലെ ജലം, ഭൂമി, ജൈവ വൈവിദ്ധ്യം എന്നിവയിലുള്ള സമൂഹ്യനിയന്ത്രണം ഉറപ്പുവരുത്തണം...

പഠനറിപ്പോർട്ട് പൂർണരൂപം

PEOPLE’S COMMISSION ON VEMBANAD ECOSYSTEM KSSP.pdf പഠന റിപ്പോർട്ടിന്റെ പൂർണരൂപം ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക

പത്രക്കുറിപ്പുകൾ

1. http://epaper.deccanchronicle.com/articledetailpage.aspx?id=9100504

2. http://www.newindianexpress.com/states/kerala/2017/oct/02/40-percent-of-vembanad-lake-encroached-in-past-15-years-report-1665482.amp

3. http://www.thehindu.com/news/national/kerala/urbanisation-could-sound-the-death-knell-for-vembanad-lake-says-study/article7189750.ece