ശാസ്ത്രകൌതുകം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

മലയാളത്തിലെ ആദ്യത്തെ ജിജ്ഞാസാകോശമായ ശാസ്ത്രകൗതുകം പ്രസിദ്ധീകരിച്ചിട്ട് മൂന്നു.ദശകം പിന്നിടുകയാണ് ഇതിന്റെ ആദ്യപതി പ്രകാശിപ്പിച്ചുകൊണ്ട് മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ എസ്.കെ.പൊറ്റക്കാട്ട് ആശംസിച്ചു: "ഈ വിജ്ഞാനഗ്രന്ഥം മലയാളത്തിന്റെ മക്കളെ ഒരായിരം പുതിയ ചോദ്യങ്ങൾ ചോദിക്കുവാൻ പ്രാപ്തരാക്കട്ടെ." അദ്ദേഹത്തിന്റെ ഈ വാക്കുകൾ അക്ഷരാർഥത്തിൽ അന്വർഥമായി. ശാസ്ത്രകൗതുകത്തിന്റെ ചുവടുപിടിച്ച് അനേകം ജിജ്ഞാസാകോശങ്ങളുണ്ടായി. ഉത്തരമനേ]ഷിക്കുന്ന നമ്മുടെ കുരുന്നുകളുടെ വിജ്ഞാനദാഹം ഒട്ടൊക്കെ ശമിപ്പിക്കുവാൻ ഇവയ്ക്കായി എന്നാണ് ഞങ്ങളുടെ വിശ്വാസം. അനുക്ഷണ വികസ്വരമാണ് ശാസ്ത്രസാങ്കേതിക മേഖല. അതുകൊണ്ടുതന്നെ, രണ്ടുപതിറ്റാണ്ട് പിന്നിട്ടപ്പോഴേയ്ക്കും ശാസ്ത്രകൗതുകത്തിന്റെ ആദ്യപതിപ്പിലുൾപ്പെട്ട പല വിജ്ഞാനവും പിന്നീട് അപ്രസക്തമാകുകയും പുതിയ പല കാര്യങ്ങളും പ്രാധാന്യം നേടുകയും ചെയ്തു. ആ സാഹചര്യത്തിലാണ് 2001-ൽ പുതിയ അറിവുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ശാസ്ത്രകൗതുകം സമഗ്രമായി പരിഷ്കരിച്ച് വിപുലീകരിച്ചത്. പുതിയ വിജ്ഞാനം മുഴുവൻ ഉൾക്കൊള്ളുകയെന്നത് അസാധ്യമാണെങ്കിലും ആ ദിശയിൽ കുറെയൊക്കെ മുന്നേറാൻ പ്രസ്തുത പരിഷ്കരണ ത്തിലുടെ സാധിച്ചു. അതിനുശേഷം ഒരു വ്യാഴവട്ടം പിന്നിട്ടിരിക്കുകയാണ് ഇക്കാലയളവിൽ വൈജ്ഞാനികമേഖലയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ഇതിലുൾക്കൊള്ളിക്കാൻ കഴിഞ്ഞിട്ടില്ല എന്ന ബോധ്യം ഞങ്ങൾക്കുണ്ട്. ഈ പോരായ്മ അടുത്ത പതിപ്പുകളിൽ പരിഹരിക്കുന്നതാണ്. ഇക്കാലയളവിൽ ശാസ്ത്രകൗതുകത്തിന് ലഭിച്ച സ്വീകാര്യതയും അംഗീകാരവും വമ്പിച്ചതാണ്. ഇതിനകം അരലക്ഷത്തിലധികം കോപ്പികൾ പ്രചരിപ്പിക്കാൻ സാധിച്ചത് ഇതിന്റെ തെളിവായി ഞങ്ങൾ കരുതുന്നു. ശാസ്ത്രകൗതുകം ഒരു സംഘപ്രവർത്തനത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്. പരിഷത്ത് പുസ്തകപ്രസാധനം ആരംഭിച്ച ആദ്യനാളുകളിലാണ് ഈ പ്രവർത്തനം നടന്നത്. അറിവ് നിലയ്ക്കാത്ത പ്രവാഹമാണല്ലോ. ആ പ്രവാഹത്തിനനുസരിച്ച് മുന്നേറാൻ നമ്മുടെ പുതുതലമുറയ്ക്ക് ഊർജം പകരുകയെന്നത് കേരള ശാസ്ത്രസാ ഹിത്യപരിഷത്ത് സ്വയം ഏറ്റെടുത്തിട്ടുള്ള ദൗത്യമാണ്. ഈ ജിജ്ഞാസാകോശത്തിലെ ഉള്ളടക്കം നൂറുനൂറു പുതിയ ചോദ്യങ്ങളുയുർത്തുന്നതിന് പുതുതലമുറയെ പ്രാപ്തമാക്കിയാൽ ഞങ്ങൾ കൃതാർഥരായി.

"https://wiki.kssp.in/index.php?title=ശാസ്ത്രകൌതുകം&oldid=8544" എന്ന താളിൽനിന്ന് ശേഖരിച്ചത്