ശുക്രസംതരണം സംസ്ഥാനതല പരിശീലനം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ശുക്രസംതരണം സംസ്ഥാനതല പരിശീലനം

കേരള ശാസ്ത്ര സാഹിത്യ പരിഷത്, മലപ്പുറം അമേച്വർ അസ്‌ട്രോണമേഴ്‌സ് സൊസൈറ്റി, ആസ്‌ട്രോ കേരള എന്നിവയുടെ ആഭിമുഖ്യത്തിൽ ശുക്രസംതരണം (Transit of Venus - TOV) സംസ്ഥാന ശിൽപശാല 19.05.2012 ന് മലപ്പുറം പരിഷത് ഭവനിൽ വച്ച് നടന്നു. രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെ നടന്ന പരിശീലന പരിപാടിയിൽ, വരുന്ന ജൂൺ 6 ലെ ശുക്രസംതരണം എന്താണെന്ന് അടുത്തറിയാനും അതാത് മേഖലകളിൽ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾക്ക് പരിശീലനം നൽകാനും സാധിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകർ, മാർസ് പ്രവർത്തകർ, ആസ്‌ട്രോ കേരള പ്രവർത്തകർ, അധ്യാപകർ, ജ്യോതിശാസ്ത്ര തത്പരർ തുടങ്ങി നൂറിലധികം ആളുകൾ പങ്കെടുത്തു. ശ്രീ. രമേശ് കുമാർ (KSSP) സ്വാഗതം നിർവഹിച്ച ചടങ്ങിൽ ശ്രീ. വേണു (KSSP) അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പ്രൊഫ. കെ.പാപ്പൂട്ടി ഉദ്ഘാടനം നിർവഹിക്കുകയും തുടർന്ന് TOV യുടെ ചരിത്രവും പ്രാധാന്യവും സംബന്ധിച്ച് ക്ലാസ് എടുക്കുകയും ചെയ്തു. തുടർന്ന് ശ്രീ. കെ.വി.എസ് കർത്താ, ശ്രീ. ബാലകൃഷ്ണൻ മാഷ്, ശ്രീ.വി എസ് ശ്യാം എന്നിവരുടെ നേതൃത്വത്തിൽ ട്രൂ നോർത്ത് കണ്ടെത്തൽ, സമാന്തര ഭൂമി, നാനോ സോളാർ സിസ്റ്റം, 110ന്റെ മാജിക്, ബോളും കണ്ണാടിയും-സൂര്യദർശിനി നിർമാണം, പിൻഹോൾ ക്യാമറ, സൂര്യനെത്ര ദൂരെ? തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. തുടർന്ന് മനോജ് കോട്ടക്കൽ (MAARS) TOV സംബന്ധിച്ചുള്ള പ്രസന്റേഷനും വീഡിയോകളും 2004 ലെ TOV അനുഭവങ്ങളും അവതരിപ്പിച്ചു. ശേഷം, വിവിധ ജില്ലകളിലെ പ്രതിനിധികൾക്ക് TOV റിസോഴ്‌സ് സി.ഡി വിതരണം ചെയ്തു. ശ്രീ.ബാലഭാസ്‌കരൻ (KSSP) നന്ദി പറഞ്ഞു.ടെലിസ്കോപ്പും മറ്റും ഉപയോഗിച്ച് കണ്ണിന് ദോഷം വരാത്ത രീതിയിൽ ശുക്രസംതരണം ദൃശ്യമാക്കാനുളള തയ്യാറെടുപ്പുകൾ പരിഷത്തിൻറെയും ആസ്ട്രോയുടെയും സഹായത്തോടെ സ്കൂൾ-കോളേജ് തലങ്ങളിലെ ശാസ്ത്രവിഭാഗങ്ങൾ നടത്തുന്നുണ്ട്.


അഖിലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിലും ശുക്ര സംതരണത്തെ വരവേൽക്കുവാൻ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. ഇതിന്റെ ഭാഗമായി മുംബൈയിലെ ഹോമിഭാഭഭസെന്റർ ഫോർ സയൻസ് എഡ്യൂക്കേഷനിൽ ദേശീയ ശിൽപ്പശാല നടത്തി. എല്ലാ സംസ്ഥാനങ്ങളിലെയും ശാസ്ത്ര സംഘടനകളെ പ്രതിനിധീകരിച്ച് 63 പേർ പങ്കെടുത്തു. ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്വർക്ക് വൈസ്പ്രസിഡന്റ് ഡോ. സബ്യസാചി ചാറ്റർജിയാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിൽനിന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് ഡോ. ജി ബാലകൃഷ്ണൻനായർ, കെവിഎസ് കർത്ത എന്നിവർ പങ്കെടുത്തു.








2012 മെയ് 19 ശനി 9മണി മുതൽ 5 മണിവരെ മലപ്പുറം പരിഷദ് ഭവനിൽ

ജൂൺ 6ന് പരമാവധി കുട്ടികളേയുംമുതിർന്നവരേയുംശുക്രസന്തരണംകാണിക്കുവാനുംഇതു നിമിത്തമായിഎടുത്തുകൊണ്ട്ആകാശം, പ്രപഞ്ചം, ജ്യോതിശാസ്ത്രംഎന്നിവ ചർച്ച ചെയ്യുവാനുംഇതുമായി ബന്ധപ്പെട്ടു നിലനില്കുന്ന അന്ധവിശ്വാസങ്ങളെതുറന്നുകാണിക്കാനുള്ള ശ്രമങ്ങളുമാണു പ്രതീക്ഷിക്കുന്നത്. ഇതിനായിഒരുസംസ്ഥാനതല പരിശീലനം മെയ് 19 ശനിരാവിലെ 9 മണിമുതൽ 5 മണിവരെമലപ്പുറം പരിഷദ് ഭവനിൽ നടത്തുവാൻ സംസ്ഥാന സമ്മേളനത്തിൽതീരുമാനിച്ചിട്ടുണ്ട്.