സൈലൻറ് വാലി ജലവൈദ്യുതപദ്ധതി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
സൈലൻറ് വാലി ജലവൈദ്യുതപദ്ധതി
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം പരിസരം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ Public Relation Department, K. S. E. Board


സൈലൻറ് വാലി ജല വൈദ്യുത പദ്ധതി എന്നാൽ എന്താണ്?

കേരളത്തിലെ ഏററവും വലിയ നദികളിലൊന്നാണു ഭാരതപ്പുഴ. അതിൻ്റെ ഒരു പോഷകനദിയായ തുത്താപ്പുഴയുടെ പ്രധാന ശാഖയായ കുന്തിപ്പുഴയിലെ വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാണു സൈലൻറ് വാലി പദ്ധതി രൂപ പ്പെടുത്തിയിട്ടുള്ളതു്. ഈ പദ്ധതി പാലക്കാടു ജില്ലയിലാണ്. പാലക്കാട് ടൗണിൽ നിന്നും 45 കി മീ ദൂരമാണു പദ്ധതി പ്രദേശത്തേയ്ക്ക് ഉള്ളത്. കുന്തിപ്പുഴയ്ക്കു കുറുകെ നിർമ്മിക്കാനുദ്ദേശിക്കുന്ന 131 മീററർ ഉയരത്തിലുള്ള ആർച്ച് ഡാം ആണു് ഇതിൻറെ പ്രധാന സവിശേഷത. ഇതുമൂലം ഉണ്ടാവുന്ന ജലസംഭരണിയിൽ 37 ദശലക്ഷം ഘനമീററർ വെള്ളം തടഞ്ഞുനിർത്തുന്നു. സമുദ്രനിരപ്പിൽ നിന്നും 979 മീററർ ഉയരത്തിലുള്ളതും ഉപരിതലത്തിൽ 830 ഹെക്ടർ വിസ്തീർണ്ണം ഉള്ളതുമായ ജലസംഭരണി 39000 ഹെക്ടർ വിസ്തീർണ്ണമുള്ള തുടർച്ചയായി കിടക്കുന്ന ഒരു റിസർവ് വന പ്രദേശത്തിൻറ ഒരു കോണിൽ സ്ഥിതി ചെയ്യുന്നു. സൈലൻറ് വാലി എന്നു വിളിക്കപ്പെടുന്ന വനപ്രദേശം ഉദ്ദേശം 8952 ഹെക്ടർ വരും. ജല സം ഭരണിയിൽനിന്നും 4000 മീററർ നീളമുള്ള ടണൽ, പെൻസ്റ്റോക്കു ഉരുക്കുകൾ (സ്റ്റീൽ പൈപ്പ് ലയിൻ) തുടങ്ങിയവയിൽ കൂടി വെള്ള “തത്തേങ്ങലം' എന്ന സ്ഥലത്തുള്ള വൈദ്യത നിലയത്തിലെത്തുന്നു ഇവിടെ സമുദ്രനിരപ്പിൽ നിന്നുമുള്ള ഉയരം 93 മീററർ ആണ്. സൈലൻറ് വാലിയിൽ നിന്നും തത്തേങ്ങലത്തേക്കുള്ള 885 മീററർ ജല പതനത്തിലുള്ള ശക്തി വൈദ്യുതനിലയത്തിൽ വിദ്യുച്ഛക്തിയായി മാറുന്നു. അങ്ങനെ വർഷം തോറും 522 ദശലക്ഷം യൂണിററ് വിദ്യുച്ഛക്തി ലഭിക്കുന്നു. 60 M W വീതം ഉൽപാദനശക്തിയുള്ള 4 മെഷീനുകളാണു ഇവിടെ സ്ഥാപിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. വൈദ്യു തോൽപാദനം കഴിഞ്ഞ് കുന്തിപ്പുഴയിൽ തന്നെ പതിക്കുന്ന ജലം പാലക്കാട്, മലപ്പുറം ജില്ലകളിൽ ഏതാണ്ടു 1000 ഹെക്ടർ സ്ഥലത്ത് ജലസേചനത്തിനായി ഉപയോഗിക്കുന്നു. ഇതുമൂലം 30, 000 ടൺ ഭക്ഷ്യധാന്യം ആണ്ടുതോറും കൂടുതൽ വിളയിക്കാമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. 58 കോടി രൂപ അടങ്കൽ ചിലവുവരുന്ന ഈ പദ്ധതിക്കു വണ്ടി കേരള ഇലക്ട്രിസിററി ബോർഡ് ഇതുവരെ 2.5 കോടി രൂപ ചിലവഴിച്ചു കഴിഞ്ഞിരിക്കുന്നു.

പദ്ധതിയുടെ പാതയിലെ നാഴികക്കല്ലുകൾ

  1. 1973 ഫെബ്രുവരി മാസത്തിൽ പ്ലാനിംഗ് കമ്മീഷൻ സൈലൻറ് വാലി പദ്ധതി നടപ്പാക്കുന്നതിനുള്ള അനുവാദം നൽകി
  2. അതിൻ്റെ പ്രാരംഭ ജോലികൾ 1973-74 ൽ തന്നെ കേരള സ്റ്റേററ് ഇലക്ട്രിസിററി ബോർഡ് ആരംഭിച്ചു.
  3. പദ്ധതി നടത്തിപ്പിനാവശ്യമായ പണം ലഭിക്കായ്കയാൽ താമസം വിനാ ജോലി നിർത്തി വയ് ക്കേണ്ടി വന്നു. സ്റ്റേററിൻ്റെ വൈദ്യുതോല്പാദന പദ്ധതി വിഹിതത്തിൻ്റെ മുന്തിയ പങ്കും ഇടുക്കി പദ്ധതിയുടെ പൂർത്തീകരണം ലക്ഷ്യമാക്കി ചിലവാ ക്കേണ്ടി വന്നതു കാരണം സൈലൻറ് വാലി പദ്ധതിക്കാവശ്യമായ ധനവിഹിതം ലഭിച്ചില്ല.
  4. ഇലക്ട്രി സിററി ബോർഡ്, സൈലൻറ് വാലി പദ്ധതി യുടെ പണികൾ 1976-ൽ പുനരാരംഭിച്ചു.
  5. 1976 ഒക്ടോബറിൽ National Committee on Environmental Planning and Co-ordination (NCEPC), പശ്ചിമ ഘട്ടത്തിൻ്റെ Ecological Planning നേപ്പററി പഠിക്കാൻ നിയോഗിച്ചിരുന്ന അവരുടെ Task Force ൻ്റെ റിപ്പോർ ട്ട് വരുന്നതുവരെ സൈലൻ്റ് വാലി പദ്ധതിയുടെ ജോലികൾ നിർത്തി വയ്ക്കുവാൻ നിർദ്ദേശമുണ്ടായി.
  6. സൈലൻറ് വാലി പദ്ധതി നടപ്പിലാക്കേണ്ടതുണ്ടെങ്കിൽ, ഇക്കോളിക്കൽ ബാലൻസ് (പരിസ്ഥിതി സംതുലിത) അവിടെ നിലനിർത്തുന്നതിനായി 17 സംരക്ഷണ വ്യവസ്ഥ കൾ നടപ്പിലാക്കേണ്ടതുണ്ടെന്നു മേൽപ്പറഞ്ഞ റിപ്പോർട്ടിൻ്റെ വെളിച്ചതിൽ നിർദ്ദേശിക്കപ്പെട്ടു.
  7. സൈലൻറ് വാലി പദ്ധതി നടപ്പിലാക്കണമെന്നു കേരള ഗവൺമെൻറ് തീരുമാനിച്ചു.
  8. കേരള സംസ്ഥാന നിയമസഭ 28-2-1978-ൽ ഐകകണ്ഠ്യേന പാസ്സാക്കിയ പ്രമേയത്തിൽ പദ്ധതിക്കുള്ള തടസ്സങ്ങൾ ഉടനെ മാറ്റണമെന്നു കേന്ദ്ര ഗവൺമെൻറിനോടഭ്യർത്ഥിച്ചു.
  9. 1978 ഏപ്രിൽ മാസത്തിൽ കേരളത്തിൽ നിന്നുള്ള ഒരു സർവ കക്ഷി പ്രതിനിധി സംഘം പ്രധാന മന്ത്രിയെ സന്ദർശിച്ച് സൈലൻറു വാലി പദ്ധതിക്ക് കേരളത്തിൻ്റെ വ്യാവസായിക. സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ ഉള്ള പ്രാധാന്യം വിവരിച്ചു കൊടുത്തു.
  10. പരിതസ്ഥിതി സന്തുലനാവസ്ഥ നിലനിറുത്തുന്നതിന്, “Task Force" നിർദ്ദേശിച്ച് എല്ലാ വ്യവസ്ഥകൾക്കും നിയമപ്രാബല്യം ലഭ്യമായിരിക്കണമെന്നുള്ള കേന്ദ്ര നിർദ്ദേശം അനുസരിച്ച്, പ്രസ്തുത വ്യവസ്ഥകളെല്ലാം തന്നെ ഉൾക്കൊള്ളിച്ചുകൊണ്ടു 13-3-1979ൽ സൈലൻറുവാലി പരിത സ്ഥിതി സംരക്ഷണ നിയമം (Act 14 of 1979) സം സ്ഥാന നിയമസഭ കക്ഷി ഭേദമന്യേ ഐകകണ്ഠ്യേന പാസ്സാക്കി.
  11. മേൽപ്പറഞ്ഞ നിയമത്തിൻ്റെ സഹായത്തോടെ പരിസ്ഥിതി സംരക്ഷണത്തിനുള്ള എല്ലാ സംരക്ഷണവ്യവസ്ഥകളും നടപ്പിലാക്കാൻ സംസ്ഥാന ഗവൺമെൻറ് തയ്യാറായതിൻ്റെ അടിസ്ഥാനത്തിൽ പദ്ധതി ജോലികൾ മുന്നോട്ടു കൊണ്ടുപോകാൻ പ്രധാനമന്ത്രി 15-5-79ൽ കേരള മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചു.
  12. 1979-80 ലേക്ക് അനുവദിച്ച പദ്ധതി വിഹിതമായ 200 ലക്ഷം രൂപ; പൂർണ്ണമായും ഉപയോഗിക്കുന്നതിനാവശ്യമായ നടപടികളുമായി വിദ്യുച്ഛക്തി ബോർഡ് സൈലൻ്റ് വാലിയിലെ ജോലികൾ ത്വരിതപ്പെടുത്തി.
  13. സൈലൻ്റ് വാലി പദ്ധതിയെ എതിർക്കുന്ന ചില വ്യക്തികളും സമിതികളും സമർപ്പിച്ച റിട്ട് പെറ്റിഷൻ്റെ അടിസ്ഥാനത്തിൽ കേരള ഹൈക്കോടതി 30- 8- 1979 മുതൽ പദ്ധതിയുടെ എല്ലാ ജോലികളും നിർത്തിവെയ്ക്കുന്നതിനു ഉത്തരവായി.
  14. സൈലൻ്റ് വാലി പദ്ധതിക്ക് അനുകൂലമായും, പ്രതികൂല മായും നടത്തിയ, എല്ലാ വാദങ്ങളുടെയും അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ പെററിഷൻ കേരള ഹൈക്കോടതി 2.1.1980 ൽ തള്ളിക്കളഞ്ഞു.
  15. സൈലൻ്റ് വാലിയിലെ പണികൾ വീണ്ടും തുടങ്ങി.
  16. സൈലൻറു വാലി പദ്ധതി നടപ്പിലാക്കരുതെന്നും വാദിക്കുന്ന എല്ലാവിധ ശക്തികളും ഒന്നിച്ചു ചേർന്നു നടത്തിയ സമ്മർദ്ദത്തിൻ്റെ ഫലമായി മുൻ കേന്ദ്ര ഗവൺമെൻ്റ് തിരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ ഗവൺമെൻ്റുകൾ അധികാരത്തിൽ വന്ന് ഈ പ്രശ്നത്തെപ്പറ്റി പുനർ ചിന്തനും ചെയ്ത് തീരുമാനമെടുക്കുന്നതുവരെ സൈലൻ്റ് വാലി പദ്ധതിയുടെ എല്ലാ ജോലികളും നിർത്തിവയ്ക്കാൻ സംസ്ഥാന ഗവൺ മെൻറിനെ ഉപദേശിച്ചു.
  17. അങ്ങിനെ വീണ്ടും സൈലൻ്റ് വാലിയിലെ ജോലികൾ ജനുവരി മാസം മുതൽ നിർത്തിവെച്ചു.

പദ്ധതിയെ എതിർക്കുന്നവരുടെ വിദമുഖങ്ങളും അവ സംബന്ധിച്ച യാഥാർത്ഥ്യങ്ങളും

  • വാദം :-ഇന്ത്യയിലെന്നല്ല ലോകത്തിൽത്തന്നെ അവശേഷിക്കുന്ന ഒരേ ഒരു നിത്യഹരിതവനമാണു സൈലൻറ് വാലി വനങ്ങൾ അതുകൊണ്ടു അതു ഭാവി തലമുറകൾക്കു വേണ്ടി സംരക്ഷിക്കപ്പെടണം.

യാഥാർത്ഥ്യം -ലോകത്തിലാകെയുള്ള വനങ്ങളുടെ ഏകദേശം പകുതിയോളവും നിത്യഹരിതവനങ്ങളാണ്. (Tropical evergreen forests) ഇതു ലോകത്തിൽ പല ഭാഗത്തിലും വളരെയേറെ വിസ്തീർണ്ണതയിൽ ഇപ്പോഴും അവശേഷിക്കുന്നു. ഒരു വലിയ നിത്യഹരിത മഴക്കാടാണ് ആമസോൺ വനപ്രദേശം തന്നെ. ഇന്ത്യയിൽ പശ്ചിമ ഘട്ടങ്ങളിലും ആസ്സാമിലും ആൻഡമാൻസിലും മറ്റും ഇവ കാണപ്പെടുന്നു. സൈലൻ്റ് വാലി അതിലുൾപ്പെടുന്ന വളരെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ്.

  • വാദം : സൈലൻ്റ് വാലി വനങ്ങൾ മനുഷ്യ സ്പർശമേൽക്കാത്തവയാണ്. അവയെ അതേപോലെതന്നെ നിലനിർത്തണമെങ്കിൽ പദ്ധതി ഉപേക്ഷിക്കണം.

യാഥാത്ഥ്യം:- കേരള വനം വകുപ്പിലെ രേഖകൾ പരിശോധിച്ചാൽ 1840 മുതൽ തന്നെ സൈലൻ്റ് വാലി വനങ്ങളിൽ നിന്നും റെയിൽവേ സ്ലീപ്പറുകൾക്കു വേണ്ടിയും മററും തടി വെട്ടിയിരുന്നതായിക്കാണാം. സ്വകാര്യ എസ്റ്റേറ്റുകളും അവിടെ ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. അതുകൊണ്ട് കഴിഞ്ഞ നൂറിൽപ്പരം കൊല്ലങ്ങളായി മനുഷ്യസ്പർശമേറ്റു തന്നെ കഴിയുന്ന വന പ്രദേശമാണ് ഇതെന്നു തെളിയുന്നു. ഈ കാരണം പദ്ധതി നിർത്തിവക്കണമെന്ന വാദതത്തിനു ഉതകുന്നില്ല.

  • വാദം :- സൈലൻറുവാലിയിൽ അണകെട്ടി ഉണ്ടാവുന്ന ജലസംഭരണി മൂലം മുഴുവൻ വനങ്ങളും നശിക്കാൻ ഇടയാകുന്നതാണ്.

യാഥാർത്ഥ്യം :- 39, 000 ഹെക്ടറിൽ അധികം സ്ഥലത്ത് ഒന്നായി വ്യാപിച്ചു കിടക്കുന്ന റിസർവ് വനങ്ങളിൽ 830 ഹെക്ടർ വനം മാത്രമേ പദ്ധതിയുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുള്ളൂ. അതുകൊണ്ട് സൈലൻറുവാലി വനം മുഴുവനും നശിക്കുമെന്നു പറയുന്നത് അർത്ഥശൂന്യമാണെന്നു സ്പഷ്ടം. വനത്തിന് നാശം സംഭവിക്കുന്ന കാരണങ്ങൾ മറ്റു പലതാണ്.

  • വാദം:- പദ്ധതി മൂലം കാലാവസ്ഥയിൽ മാറ്റം സംഭവിക്കും, മഴ കുറയുവാൻ കാരണമാകും.

യാഥാർത്ഥ്യം :- മഴയുണ്ടാകണമെങ്കിൽ നാം ആവശ്യമാണെന്ന വാദം ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു കാര്യമാണ്. ശാ(സ്ത്രീയ പഠനത്തിൻ്റെ ഇതുവരെയുള്ള അംഗീകൃത നിഗമനം നീരാവി നിറഞ്ഞ മേഘങ്ങളെ മലകൾ, മുകളിലത്തെ സമ്മർദ്ദം കുറഞ്ഞതും തണുപ്പുള്ളതുമായ അന്തരീക്ഷത്തിലേക്ക് തിരിച്ചു വിടുന്നതിനാൽ, മേഘങ്ങ ളിലെ നിരാവി ഘനീഭവിച്ച് മഴയായി തീരുന്നു എന്നാണ്. മഴകൊണ്ട് മഴക്കാട് ഉണ്ടാകുന്നു എന്നതാണ് ശാസ്ത്രസത്യം. നേരെ തിരിച്ചല്ല. വിസ്തൃതമായ വനപ്രദേശത്തിൻ്റെ ഒരു ചെറിയ ഭാഗം നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്താൽ ആ പ്രദേശത്തെ കാലാവസ്ഥ മാറിപ്പോകുമെന്ന് പറയുന്നത് ബാലിശമാണ്. അനുഭവത്തിൻ്റെ വെളിച്ചത്തിൽ നിലനിൽക്കാത്ത വാദമാണിത്.

  • വാദം :- മഴയില്ലാതാകുന്നതു മൂലം പാലക്കാട്, മലപ്പുറം ജില്ലകൾ മരുഭൂമികളായി മാറാൻ സാദ്ധ്യതയുണ്ട്.

യാഥാത്ഥ്യം :-മരുഭൂമിയുണ്ടാവുന്നതു ഭൂമധ്യ രേഖക്കു രണ്ടു വശവും അക്ഷാംശം 25 നും 30-നും ഇടയ്ക്കാണെന്നാണു ശാസ്ത്രീയമായ. പഠനവും ഭൂമിശാസ്ത്രവും തെളിയിക്കുന്നത്. പാലക്കാടും മലപ്പുറവും മരുഭൂമിയാവുമെന്ന് പറയുന്നതു ശുദ്ധ അസംബന്ധമാണു്.

  • വാദം :-- ജല സംഭരണി ഭൂമി കുലുക്കത്തിനും തൻമൂലം വമ്പിച്ച നാശനഷ്ടങ്ങൾക്കും കാരണമാകും

യാഥാർത്ഥ്യം : --ഭൂമി കുലുക്കം അപകടകരമാം വിധം ഉണ്ടാവുന്ന പ്രദേശമല്ല നമ്മുടേത്. സൈലൻ്റ് വാലിക്കു അക്കാര്യത്തിൽ മറ്റു പദ്ധതി പ്രദേശങ്ങളുമായി ഒരു വ്യത്യാസവുമില്ല എന്നാണു ആധികാരികമായ അഭിപ്രായം.

  • വാദം: - പദ്ധതി നടപ്പായാൽ മണ്ണൊലിപ്പുണ്ടാകും വനങ്ങൾ നശിക്കും അങ്ങനെ വെള്ളപ്പൊക്കമുണ്ടാകും.

യാഥാർത്ഥ്യം : - അണക്കെട്ട് നിർമ്മിച്ച് ജലം തടഞ്ഞു നിർത്തുന്നതുകൊണ്ടു വെള്ളപ്പൊക്കം തടയപ്പെടുകയും വരൾച്ച സമയത്തു വള്ളും ലഭ്യമാകുകയും ചെയ്യുന്നു. മണ്ണൊലിപ്പ് തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാവുന്നതാണു.

  • വാദം : -- വനങ്ങളും സസ്യങ്ങളും കുറയുക മൂലം പ്രാണവായു അന്തരീക്ഷത്തിൽ കുറയും.

യാഥാർത്ഥ്യം : -- ആകെ അന്തരീക്ഷത്തിൽ ഉണ്ടാവുന്ന പ്രാണവായുവിൻറ 75% സമുദ്രത്തിലുള്ള സൂക്ഷ്മ സസ്യങ്ങളാണ് ഉല്പാദിപ്പിക്കുന്നത്. 15% ആമസോൺ വനങ്ങളും ബാക്കി ഭൂമുഖത്തുള്ള എല്ലാ സസ്യങ്ങളും കൂടി ഉല്പാദിപ്പിക്കുന്നു. സൈലൻറ് വാലിയിലെ 830 ഹെക്ടർ വനം അതിൽ എത്രയോ ചെറിയ ഒരു ഭാഗമാണെന്ന് പറയേണ്ട ആവശ്യമില്ല. അല്ലെങ്കിൽത്തന്നെ 830 ഹെക്ടർ സ്ഥലത്തെ വനത്തിൽ നിന്നുണ്ടാവുന്ന തിൽ കൂടുതൽ പ്രാണവായു അതുകൊണ്ടുദ്ദേശിച്ചിട്ടുള്ള ജലസേചനം കൊ ണ്ടുണ്ടാകുന്ന 10,000 ഹെക്ടർ സ്ഥലത്തെ സസ്യജാലങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.

  • വാദം :-സൈലൻ്റ് വാലിയിൽ ലോകത്താകെയുള്ള സിംഹവാലൻ കുരങ്ങുകളുടെ പകുതിയിലധികം കാണപ്പെടുന്നു. പദ്ധതിയുണ്ടായാൽ അവയ്ക്ക് വംശനാശം സംഭവിക്കാം. അങ്ങിനെ മനുഷ്യൻ്റെ പരിണാമപ്രക്രിയയിലെ ഒരു പ്രധാന കണ്ണി ഇല്ലാതാവും.

യാഥാത്ഥ്യം :-സിംഹവാലൻ കുരങ്ങുകളെപ്പറ്റിയും അവയുടെ ജീവിത രീതിയെപ്പറ്റിയും പഠിച്ച് രേഖപ്പെടുത്തിയിട്ടുള്ള ആധികാ രികമായ റിപ്പോർട്ടിൽ പറയുന്നതു് - സൈലൻ്റ് വാലി, ഭവാനി പ്രദേശങ്ങളിൽ 60 എണ്ണവും - പശ്ചിമഘട്ടത്തിൻറ തെക്കേ അററത്തുള്ള അഷാംബൂ മലകളിൽ 195-ഉം ബാക്കിയുള്ള വനങ്ങളിൽ 1 50-ഉം ഉണ്ട് എന്നാണ്. പ്രത്യേക സംരക്ഷണം കൊടുത്താൽ അവ നശിക്കാതിരുന്നേക്കാവുന്ന ഒരേ ഒരു സ്ഥലം അഷാംബൂ മലകളാണ്. യാഥാർത്ഥ്യം ഇങ്ങനെയിരിക്കെ ഇതു ഒരു മനപ്പൂർവ വ്യാജ പ്രചരണം മാത്രമാണു്. മാത്രല്ല മാക്രോ ഏവലൂഷൻ്റെ പരമകോടിയിലെത്തിയിരിക്കുന്ന സിംഹവാലൻ കുരങ്ങ് ഇതു പോലെയുള്ള ഏതൊരു സ്പീഷീസിനെപ്പോലെയും അനിവാര്യമായ വംശനാശത്തി നു സ്വാഭാവികമായും വിധിക്കപ്പെട്ടി രിക്കുന്നവയാണ്, പരിണാമപരമായ ഒരു പ്രകൃതി നിയമമാണ് ഇത്. അതു കൊണ്ട് അവയുടെ വംശനാശം നമുക്ക് പ്രകൃതി നിയമമനുസരിച്ച് പൂർണ്ണമായും എന്നെന്നേക്കും തടയാൻ സാധ്യമല്ല. എന്നാൽ വംശനാശം താമസിപ്പിക്കാൻ ശാസ്ത്രീയമായ സംരക്ഷണ നടപടികൾ എടുക്കാവുന്നതാണ്.

  • വാദം : -സൈലൻറ് വാലിയിൽ മറ്റൊരു വനപ്രദേശത്തും കാണാത്ത തരത്തിലുള്ള ജന്തുസസ്യ സമ്പത്തുകൾ ഉണ്ട്. പദ്ധ

തിമൂലം അവ നമുക്കു നഷ്ടമാകും യാഥാർത്ഥ്യം : -സൈലൻറുവാലിയിൽ മാത്രമായി കാണപ്പെടുന്ന ഒരു ജന്തുവിൻ്റെയോ സസ്യത്തിൻ്റെയോ പേര് ഒരു ശാസ്ത്ര ജ്ഞനും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സൈലൻറ് വാലി വനങ്ങൾക്ക് മാത്രമായി അങ്ങിനെയൊന്നവകാശപ്പെടാൻ സാദ്ധ്യമല്ല.

  • വാദം : - സൈലൻ്റ് വാലി വനങ്ങൾ 5 മുതൽ 15 കോടി വരെ വർഷങ്ങൾ പഴക്കമുള്ളവയാണ്. അതു കൊണ്ട് അവ സംരക്ഷിക്കണം.

യാഥാർത്ഥ്യം :-പശ്ചിമഘട്ടത്തിലെ എല്ലാ വനങ്ങളും സൈലൻറ് വാലി വനങ്ങളോളം തന്നെ പഴക്കമുള്ളവയാണ്. സൈലൻറ് വാലിയിൽത്തന്നെ 39000 ഹെക്ടർ വനങ്ങളിൽ 830 ഹെക്ടർ മാത്രമേ പ്രോജക്ട് മൂലം ഇല്ലാതാവുന്നുള്ളു, ബാക്കിയുള്ളവ പ്രത്യേക നിയമം മൂലം സംരക്ഷിക്കാവുന്നതാണ്.

  • വാദം : - പദ്ധതിയുടെ പ്രവർത്തനകാലത്തുണ്ടാകുന്ന മനുഷ്യരുടെ ക്രമാതീതമായ കയ്യേറ്റം മൂലം വനം നശീകരണവും, മണ്ണൊലിപ്പും തത്ഫലമായി നാശനഷ്ടങ്ങളും ഉണ്ടാകും.

യാഥാർത്ഥ്യം : -മനുഷ്യരുടെ പ്രവർത്തനങ്ങൾ എല്ലാവരുടേയും സഹകരണങ്ങളോടും, പരിതസ്ഥിതി സംരക്ഷണ നിയമത്തി ൻ്റെ സഹായത്തോടെയും നിയന്ത്രിക്കാവുന്നതാണ്. നിയമത്തെ പുച്ഛിച്ച് തള്ളുന്നതിൽ കാര്യമില്ല. യഥാർത്ഥത്തിൽ പരിതസ്ഥിതി സംരക്ഷണ നിയമം വന്നതിനു ശേഷമാണു അവിടെ വനം കയ്യേറ്റം നടന്നിട്ടുള്ളതു തന്നെ. അതിൻ്റെ കാര്യക്ഷമമായ നടത്തിപ്പുണ്ടെങ്കിൽ പദ്ധതി മൂലം വനം നശിപ്പിക്കപ്പെടുകയില്ല. പ്രത്യുത വനസമ്പത്ത് കൂടുതൽ നഷ്ട പ്പെടുത്താതെ പുഷ്ടിപ്പെടുത്താവുന്നതാണ് (ഉദാ:-തേക്കടി)

പദ്ധതി കൊണ്ടുള്ള പ്രയോജനങ്ങൾ ചുരുക്കത്തിൽ

കേരളത്തിൽ ഏററവും പ്രധാനപ്പെട്ട പ്രകൃതി സമ്പത്തു ഏതെന്നു ചാദിച്ചാൽ അതിൻ്റെ ഉത്തരം ജലസമ്പത്ത് എന്നാണ്. ഈ ജല സമ്പത്ത് കേരളത്തിലെ ജനങ്ങൾക്കു വേണ്ടി പ്രയോജനപ്പെടുത്തുന്നതിൻ്റെ ഭാഗായി സൈലൻറുവാലി ജല വെദ്യത പദ്ധതി ഉപകരിക്കുന്നു. ഈ ജലസമ്പത്ത് ഇപ്പോൾ കേരളം കേരളീയർക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ ഇനിയും എപ്പോഴെങ്കിലും ഉപയോഗപ്പെടുത്തുവാൻ സാധിക്കുമോ എന്ന കാര്യം നദീ ജല വിനിയോഗത്തെ സംബന്ധിച്ച് അതി വിദൂര ഭാവിയിൽ വന്നേക്കാവുന്ന സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ ശ്രദ്ധാപൂർവ്വം പരിഗണി ക്കപ്പെടേണ്ടതാണ്.

  1. ഈ പദ്ധതിയിൽ നിന്നും ആണ്ടു തോറും 52.5 കോടി യൂണിററു വിദ്യുച്ഛക്തി കേരളത്തിനു ലഭിക്കും. ആണ്ടുതോറും 10 കോടി രൂപയുടെ വരുമാനം.
  2. പാലക്കാട് മലപ്പുറം ജില്ലകളിൽ 10, 000 ഹെക്ടർ സ്ഥല ത്ത് ജലസചനം നടത്തി 30, 000 ടൺ ഭക്ഷ്യ കാർഷിക വിഭവങ്ങൾ വർധിപ്പിക്കാം.
  3. കേരളത്തിലെ വിശേഷിച്ച് മലബാർ ഭാഗത്തെ വ്യാവസായിക, സാമ്പത്തിക-സാംസ്ക്കാരിക മണ്ഡലങ്ങളിൽ ഉണ്ടാവു ന്ന ബഹുമുഖമായ വളർച്ച മേൽപ്പറഞ്ഞ പ്രയോജനങ്ങൾ തീർച്ചയായും കേരളത്തിനു ലഭിക്കുന്നവയാണ്. സൈലൻറുവാലി പദ്ധതി നടപ്പിലാക്കാതിരുന്നാൽ മറ്റു തരത്തിൽ ഉണ്ടാകുമെന്നു പറയപ്പെടുന്ന ലാഭത്തെക്കാൾ എത്രയോ വലുതും പ്രധാനപ്പെട്ടതും ആണിവ. അതേ സമയത്തും പദ്ധതി നടപ്പിലാക്കിയാൽ ഉണ്ടായേക്കുമെന്നു സംശയിക്കപ്പെടുന്ന നാശനഷ്ടങ്ങൾ എത്രയോ ചെറുതും

സൈലൻറ് വാലിക്കു പകരമായി വിദ്യുച്ഛക്സി ഉത്പാദനത്തിനും ജലസേചനത്തിനും ഉള്ള പകരം നിർദേശങ്ങളും അവയുടെ അപ്രായോഗികതയും

  1. തെർമൽ സ്റ്റേഷൻ അല്ലെങ്കിൽ അണുശക്തി നിലയം സ്ഥാപിക്കുക.

തെർമൽ സ്റ്റേഷനും കൽക്കരി, എണ്ണ തുടങ്ങിയ ഇന്ധന ങ്ങൾ വളരെയധികം ആവശ്യമാണ്. അകലെയുള്ള സ്ഥലങ്ങളിൽ നിന്നും ഇവകൊണ്ടു വരണം . അതു പ്രായോഗികമായി നടപ്പില്ലാത്ത കാര്യമാണ്. കൂടാതെ ഇവകൾ കത്തുമ്പോൾ പരിസര മലിനീകരണം വൻതോതിൽ സംഭവിക്കുന്നു. അണുശക്തി കൂടുതൽ അപകടകരമാണ്. ഇന്ധനത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. മാത്രമല്ല കേരളത്തെപ്പോലെ ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ അണുശക്തി നിലയങ്ങൾ സ്ഥാപിക്കുന്നതും ബുദ്ധിശൂന്യമായിരിക്കും. കൂടാതെ വളരെയധികം ചിലവു വരുന്നവയാണ് മേൽപ്പറഞ്ഞ രണ്ടു രീതികളും. നമ്മുടെ എല്ലാ ജലവൈദ്യത പദ്ധതികളും തീർന്നതിനു ശേഷം മാത്രം ആലോചിക്കേണ്ടുന്ന ഒരു വിഷയമാണിത്. ചുരുക്കത്തിൽ പറഞ്ഞാൽ കൈയ്യിലിരിക്കുന്ന പക്ഷി യെ വിട്ട്, കാട്ടിലെ പക്ഷിയുടെ പുറകെ പോകുന്നതു പോലെയുള്ള അനുഭവമായിരിക്കും തെർമൽ സ്റ്റേഷനുകളടെയും അണുശക്തി നിലയങ്ങളുടെയും പുറകെയുള്ള ഇപ്പോഴത്തെ പോക്ക്.

  1. സംസ്ഥാനത്തെ മറ്റേതെങ്കിലും ജലവൈദ്യത പദ്ധതി ഉടനടി നടപ്പാക്കുക.

സൈലൻറുവാലിയ്ക്കു പകരം വേറൊരു വൈദ്യുത പദ്ധതി നടപ്പിലാക്കിക്കൂടെ എന്ന ചോദ്യം യുക്തിക്കു ചേർന്നതല്ല. സൈലൻറ് വാലി പദ്ധതി ഉപേക്ഷിക്കുക എന്നു പറഞ്ഞാൽ അത്രയും ജലസമ്പത്ത് വിനിയോഗിക്കാതിരിക്കുക എന്നു മാത്രമാണു അതിൻ്റെ അർത്ഥം. സൈലൻറുവാലി പദ്ധതിയെ സംബന്ധിച്ചുള്ള എല്ലാ പ്രാരംഭ പ്രവർത്തനങ്ങളും തീർന്നിട്ടുള്ളതാണ്. മറ്റേതെങ്കിലും പദ്ധതി ആ നിലയിൽ എത്തുന്നതിനു ഇനിയും രണ്ടോ മൂന്നോ വർഷങ്ങൾ വേണ്ടി വരും. കൂടാതെ മലബാർ പ്രദേശത്ത് അതുപോലെ മറെറാരു പദ്ധതി എടുക്കുന്നതിനും ഇല്ല.

  1. സൂര്യനിൽ നിന്നും തിരമാലകളിൽ നിന്നും വൈദ്യതി ഉണ്ടാക്കുക.

ഈ രീതിയിലുള്ള വൈദ്യുതി നിർമ്മാണം പ്രായോഗിക മേഖലകളിൽ എത്തിയിട്ടില്ല.

  1. പാലക്കാട്, മലപ്പുറം ജില്ലകളിൽ കുഴൽക്കിണർ വഴി ഭൂഗർഭജലം ഉപയോഗിച്ച് ജലസേചനം നടത്തണം. യഥാർത്ഥ അപകടത്തെ ക്ഷണിച്ചു വരുത്തുകയാവും ഫലം.

(1) കുഴൽ കിണറിൽ നിന്നും ജലം മുകളിലെത്തണമെങ്കിൽ വിദ്യുച്ഛക്തി വേണം. (ii) തുടർച്ചയായി ജലം പമ്പു ചെയ്തെടുക്കുന്നതു മൂലം ഭൂഗർഭ ജലവിതാനം താഴുന്നതാണ്. അതു മൂലം ഭൂമിയുടെ ഉപരിതലത്തിനും താഴ്ച സംഭവിക്കും. മെക്സിക്കോ സിററിയിൽ സംഭവിച്ചതുപോലെ. iii) വലിയ വൃക്ഷങ്ങൾ ഉണക്കു സമയത്ത് കരിഞ്ഞു പോവാതെ നിൽക്കുന്നതും അവയുടെ വേരുകൾ ഭൂഗർഭജല വിതാനത്തിലെത്തി ജലം വലിച്ചെടുക്കുന്നതു കൊണ്ടാണ്. ജലവിതാനം താഴ്ന്നാൽ ആ സൗകര്യം ഇല്ലാതാവും. വനങ്ങൾ ഉണങ്ങും. ഇക്കോളജിക്കൽ ബാലൻസിനുള്ള യഥാർത്ഥ അപകടം ഇങ്ങനെയാണ് ഉണ്ടാവുക. (iv) ഭൂഗർഭ ജലത്തിൽ കൂടി അനാശാസ്യലവണങ്ങൾ ഭൂതലത്തിൽ വരും. കൃഷിക്കും ദോഷം സംഭവിക്കും. പരിസരമലിനീ കരണവും ഫലം.

IPublished by the Public Relation Department, K. S. E. Board Trivandrum and Frieved at Progress Prin'ers Trivandrum.