"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 42: വരി 42:
കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തനം പിലിക്കോട് ആരംഭിക്കുന്നത് ആയിരത്തിതൊള്ളായിരത്തി എൺപതുകളി ലാണ്. പരിഷത്ത് സംഘടനയെക്കുറിച്ച് അതുവരെ ഇവിടത്തെ പൊതുസമൂഹത്തിന് പരിചിതമായിരുന്നില്ല. പരിഷത്തിനെ പരിച യപ്പെട്ടതു മുതൽ സംഘടനയ്ക്ക് പിലിക്കോടിന്റെ സമൂഹജീവിതത്തിൽ നല്ലൊരു ഇടം നൽകുവാനും ഇവിടത്തെ ജനത തയ്യാറാ വുകയും ചെയ്തിട്ടുണ്ട്. നീണ്ട നാല് പതിറ്റാണ്ടിന്റെ പ്രവർത്തനങ്ങളിലൂടെ പിലിക്കോടിന്റെ വിവിധ മേഖലകളിൽ സജീവ സാന്നി ദ്ധ്യമാകുവാൻ ശാസ്ത്രസാഹിത്യപരിഷത്തിന് പ്രവർത്തനങ്ങളിലൂടെ സാധിച്ചു. ഈ നാടിന്റെ ചിന്തയെയും പ്രവർത്തനങ്ങളെയും നിർണ്ണായകമായി സ്വാധീനിക്കാൻ പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ ജീവിത ഗുണതയെ നിർണ്ണായകമായി സ്വാധീനി ക്കുന്ന പല പ്രവർത്തനങ്ങളും ആശയതലത്തിൽ മാത്രമല്ല പ്രയോഗതലത്തിലും മുന്നോട്ടുവയ്ക്കാനും സമൂഹത്തോടൊപ്പം ചേർന്ന് നടപ്പാക്കാനും എന്നും പിലിക്കോട് യൂനിറ്റിലെ പ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്. ചിലപ്പോഴെങ്കിലും മുന്നേനടക്കാനും വഴി കാട്ടാനും പുതിയ വികസന മാതൃകകൾ വളർത്തിക്കൊണ്ടു വരുവാനും ശാസ്ത്രസാഹിത്യ പരിഷത്തിന് കഴിഞ്ഞിരുന്നു. ഇത്തരം ശ്രമങ്ങളെ പിലിക്കോട് സമൂഹം എന്നും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇങ്ങിനെ പ്രോത്സാഹിപ്പി ക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാനും നടത്തുന്ന പ്രവർത്തനങ്ങളുടെ സത്ത ഉൾക്കൊണ്ട് പരിഷത്ത് മുന്നോട്ട് വയ്ക്കുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിന്നും നടപ്പാക്കിയ പ്രവർത്തനങ്ങളിൽ പരിഷത്ത് പങ്ക് സൂചിപ്പിക്കുന്നതിനും ചിലപ്പോഴെങ്കിലും സാമൂഹ്യ രാഷ്ട്രീയ നേതൃത്വങ്ങൾ വിമുഖത കാട്ടിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ അതിലൊന്നും തളരാതെ പ്രവർത്തനങ്ങൾ ഏറ്റക്കുറച്ചിലുകളിലോടെ ഏറ്റെടുക്കാനും യൂണിറ്റ് പ്രവർത്തകർക്ക് കഴിഞ്ഞി ട്ടുണ്ട്. ആൾപ്പെരുമക്കപ്പുറം ശാസ്ത്രീയമായ കാഴ്ചപ്പാടോടുകൂടിയ പ്രവർത്തനത്തിലൂടെയാണ് ഇത് സാധിതമായത്.  
കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തനം പിലിക്കോട് ആരംഭിക്കുന്നത് ആയിരത്തിതൊള്ളായിരത്തി എൺപതുകളി ലാണ്. പരിഷത്ത് സംഘടനയെക്കുറിച്ച് അതുവരെ ഇവിടത്തെ പൊതുസമൂഹത്തിന് പരിചിതമായിരുന്നില്ല. പരിഷത്തിനെ പരിച യപ്പെട്ടതു മുതൽ സംഘടനയ്ക്ക് പിലിക്കോടിന്റെ സമൂഹജീവിതത്തിൽ നല്ലൊരു ഇടം നൽകുവാനും ഇവിടത്തെ ജനത തയ്യാറാ വുകയും ചെയ്തിട്ടുണ്ട്. നീണ്ട നാല് പതിറ്റാണ്ടിന്റെ പ്രവർത്തനങ്ങളിലൂടെ പിലിക്കോടിന്റെ വിവിധ മേഖലകളിൽ സജീവ സാന്നി ദ്ധ്യമാകുവാൻ ശാസ്ത്രസാഹിത്യപരിഷത്തിന് പ്രവർത്തനങ്ങളിലൂടെ സാധിച്ചു. ഈ നാടിന്റെ ചിന്തയെയും പ്രവർത്തനങ്ങളെയും നിർണ്ണായകമായി സ്വാധീനിക്കാൻ പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ ജീവിത ഗുണതയെ നിർണ്ണായകമായി സ്വാധീനി ക്കുന്ന പല പ്രവർത്തനങ്ങളും ആശയതലത്തിൽ മാത്രമല്ല പ്രയോഗതലത്തിലും മുന്നോട്ടുവയ്ക്കാനും സമൂഹത്തോടൊപ്പം ചേർന്ന് നടപ്പാക്കാനും എന്നും പിലിക്കോട് യൂനിറ്റിലെ പ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്. ചിലപ്പോഴെങ്കിലും മുന്നേനടക്കാനും വഴി കാട്ടാനും പുതിയ വികസന മാതൃകകൾ വളർത്തിക്കൊണ്ടു വരുവാനും ശാസ്ത്രസാഹിത്യ പരിഷത്തിന് കഴിഞ്ഞിരുന്നു. ഇത്തരം ശ്രമങ്ങളെ പിലിക്കോട് സമൂഹം എന്നും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇങ്ങിനെ പ്രോത്സാഹിപ്പി ക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാനും നടത്തുന്ന പ്രവർത്തനങ്ങളുടെ സത്ത ഉൾക്കൊണ്ട് പരിഷത്ത് മുന്നോട്ട് വയ്ക്കുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിന്നും നടപ്പാക്കിയ പ്രവർത്തനങ്ങളിൽ പരിഷത്ത് പങ്ക് സൂചിപ്പിക്കുന്നതിനും ചിലപ്പോഴെങ്കിലും സാമൂഹ്യ രാഷ്ട്രീയ നേതൃത്വങ്ങൾ വിമുഖത കാട്ടിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ അതിലൊന്നും തളരാതെ പ്രവർത്തനങ്ങൾ ഏറ്റക്കുറച്ചിലുകളിലോടെ ഏറ്റെടുക്കാനും യൂണിറ്റ് പ്രവർത്തകർക്ക് കഴിഞ്ഞി ട്ടുണ്ട്. ആൾപ്പെരുമക്കപ്പുറം ശാസ്ത്രീയമായ കാഴ്ചപ്പാടോടുകൂടിയ പ്രവർത്തനത്തിലൂടെയാണ് ഇത് സാധിതമായത്.  


ശാസ്ത്രസാഹിത്യപരിഷത്തിനെ നാടിന്റെ ഭാഗമാക്കാനും നടത്തുന്ന പ്രവർത്തനങ്ങളിൽ അർപ്പണബോധത്തോടെ ഇടപെടുകയും ചെയ്ത പ്രവർത്തകരിൽ ചിലർ ഇപ്പോൾ നമ്മോടൊപ്പമില്ല. പല കാലങ്ങളിലായി അവർ നമ്മെ വിട്ടുപോയി. ശ്രീ.പി.സി.വിജയൻ മാസ്റ്റർ, ശ്രീ.എൻ.രത്നാകരൻ, ശ്രീ.വി.ബാലകൃഷ്ണപിള്ള, ശ്രീ.കെ.വി.മുരളീധരൻ, ശ്രീ.കിണറ്റുകര രാജൻ എന്നിവരുടെ സേവനങ്ങൾ ഏറെവിലപ്പെട്ടതാണ്. യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ പ്രവർത്തനനിരതരായ കാലത്ത് സജീവ പങ്കുവഹിച്ച നമ്മെ വിട്ടു പിരിഞ്ഞ പരിഷത്ത് പ്രവർത്തകരുടെ ഓർമ്മയ്ക്കു മുന്നിൽ കൈകൾ കൂപ്പുന്നു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഒട്ടനവധി ജനങ്ങൾ പരിഷത്ത് പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നിട്ട പ്രവർത്തനങ്ങളുടെ നാൾവഴികളും വിശദാംശങ്ങളും വേണ്ടത ലഭ്യമല്ല. പലരുടേയും ഓർമ്മകളിലൂ ടെയുള്ള സഞ്ചാരമാണ് യൂണിറ്റ് ചരിത്ര രചനക്ക് മുഖ്യമായും സഹായകമായത്. അതുകൊണ്ടുതന്നെ ഇനിയും കൂട്ടിചേർക്കലു കളും തിരുത്തലുകളും ഈ രേഖയെ പൂർണ്ണതയിലേക്കെത്തിക്കുന്നതിന് ആവശ്യമായി വരും.
ശാസ്ത്രസാഹിത്യപരിഷത്തിനെ നാടിന്റെ ഭാഗമാക്കാനും നടത്തുന്ന പ്രവർത്തനങ്ങളിൽ അർപ്പണബോധത്തോടെ ഇടപെടുകയും ചെയ്ത പ്രവർത്തകരിൽ ചിലർ ഇപ്പോൾ നമ്മോടൊപ്പമില്ല. പല കാലങ്ങളിലായി അവർ നമ്മെ വിട്ടുപോയി. ശ്രീ.പി.സി.വിജയൻ മാസ്റ്റർ, ശ്രീ.എൻ.രത്നാകരൻ, ശ്രീ.വി.ബാലകൃഷ്ണപിള്ള, ശ്രീ.കെ.വി.മുരളീധരൻ, ശ്രീ.കിണറ്റുകര രാജൻ എന്നിവരുടെ സേവനങ്ങൾ ഏറെവിലപ്പെട്ടതാണ്. യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ കർമ്മനിരതരായ കാലത്ത് സജീവ പങ്കുവഹിച്ച നമ്മെ വിട്ടു പിരിഞ്ഞ പരിഷത്ത് പ്രവർത്തകരുടെ ഓർമ്മയ്ക്കു മുന്നിൽ കൈകൾ കൂപ്പുന്നു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഒട്ടനവധി ജനങ്ങൾ പരിഷത്ത് പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നിട്ട പ്രവർത്തനങ്ങളുടെ നാൾവഴികളും വിശദാംശങ്ങളും വേണ്ടത ലഭ്യമല്ല. പലരുടേയും ഓർമ്മകളിലൂ ടെയുള്ള സഞ്ചാരമാണ് യൂണിറ്റ് ചരിത്ര രചനക്ക് മുഖ്യമായും സഹായകമായത്. അതുകൊണ്ടുതന്നെ ഇനിയും കൂട്ടിചേർക്കലു കളും തിരുത്തലുകളും ഈ രേഖയെ പൂർണ്ണതയിലേക്കെത്തിക്കുന്നതിന് ആവശ്യമായി വരും.


== പിലിക്കോട് എന്നും പുരോഗമനപക്ഷത്ത് നിലകൊണ്ടനാട് ==
== പിലിക്കോട് എന്നും പുരോഗമനപക്ഷത്ത് നിലകൊണ്ടനാട് ==

12:00, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പിലിക്കോട് യൂണിറ്റ്
പ്രസിഡന്റ് പി. ടി. രാജേഷ്
വൈസ് പ്രസിഡന്റ് സി. വി. അജേഷ്
സെക്രട്ടറി കെ. വി. ചന്ദ്രൻ
ജോ.സെക്രട്ടറി ഭരതൻ കെ. വി.
ജില്ല കാസർകോഡ്
മേഖല തൃക്കരിപ്പൂർ
ഗ്രാമപഞ്ചായത്ത് പിലിക്കോട്
പിലിക്കോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തനം പിലിക്കോട് ആരംഭിക്കുന്നത് ആയിരത്തിതൊള്ളായിരത്തി എൺപതുകളി ലാണ്. പരിഷത്ത് സംഘടനയെക്കുറിച്ച് അതുവരെ ഇവിടത്തെ പൊതുസമൂഹത്തിന് പരിചിതമായിരുന്നില്ല. പരിഷത്തിനെ പരിച യപ്പെട്ടതു മുതൽ സംഘടനയ്ക്ക് പിലിക്കോടിന്റെ സമൂഹജീവിതത്തിൽ നല്ലൊരു ഇടം നൽകുവാനും ഇവിടത്തെ ജനത തയ്യാറാ വുകയും ചെയ്തിട്ടുണ്ട്. നീണ്ട നാല് പതിറ്റാണ്ടിന്റെ പ്രവർത്തനങ്ങളിലൂടെ പിലിക്കോടിന്റെ വിവിധ മേഖലകളിൽ സജീവ സാന്നി ദ്ധ്യമാകുവാൻ ശാസ്ത്രസാഹിത്യപരിഷത്തിന് പ്രവർത്തനങ്ങളിലൂടെ സാധിച്ചു. ഈ നാടിന്റെ ചിന്തയെയും പ്രവർത്തനങ്ങളെയും നിർണ്ണായകമായി സ്വാധീനിക്കാൻ പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ ജീവിത ഗുണതയെ നിർണ്ണായകമായി സ്വാധീനി ക്കുന്ന പല പ്രവർത്തനങ്ങളും ആശയതലത്തിൽ മാത്രമല്ല പ്രയോഗതലത്തിലും മുന്നോട്ടുവയ്ക്കാനും സമൂഹത്തോടൊപ്പം ചേർന്ന് നടപ്പാക്കാനും എന്നും പിലിക്കോട് യൂനിറ്റിലെ പ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്. ചിലപ്പോഴെങ്കിലും മുന്നേനടക്കാനും വഴി കാട്ടാനും പുതിയ വികസന മാതൃകകൾ വളർത്തിക്കൊണ്ടു വരുവാനും ശാസ്ത്രസാഹിത്യ പരിഷത്തിന് കഴിഞ്ഞിരുന്നു. ഇത്തരം ശ്രമങ്ങളെ പിലിക്കോട് സമൂഹം എന്നും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇങ്ങിനെ പ്രോത്സാഹിപ്പി ക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാനും നടത്തുന്ന പ്രവർത്തനങ്ങളുടെ സത്ത ഉൾക്കൊണ്ട് പരിഷത്ത് മുന്നോട്ട് വയ്ക്കുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിന്നും നടപ്പാക്കിയ പ്രവർത്തനങ്ങളിൽ പരിഷത്ത് പങ്ക് സൂചിപ്പിക്കുന്നതിനും ചിലപ്പോഴെങ്കിലും സാമൂഹ്യ രാഷ്ട്രീയ നേതൃത്വങ്ങൾ വിമുഖത കാട്ടിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ അതിലൊന്നും തളരാതെ പ്രവർത്തനങ്ങൾ ഏറ്റക്കുറച്ചിലുകളിലോടെ ഏറ്റെടുക്കാനും യൂണിറ്റ് പ്രവർത്തകർക്ക് കഴിഞ്ഞി ട്ടുണ്ട്. ആൾപ്പെരുമക്കപ്പുറം ശാസ്ത്രീയമായ കാഴ്ചപ്പാടോടുകൂടിയ പ്രവർത്തനത്തിലൂടെയാണ് ഇത് സാധിതമായത്.

ശാസ്ത്രസാഹിത്യപരിഷത്തിനെ നാടിന്റെ ഭാഗമാക്കാനും നടത്തുന്ന പ്രവർത്തനങ്ങളിൽ അർപ്പണബോധത്തോടെ ഇടപെടുകയും ചെയ്ത പ്രവർത്തകരിൽ ചിലർ ഇപ്പോൾ നമ്മോടൊപ്പമില്ല. പല കാലങ്ങളിലായി അവർ നമ്മെ വിട്ടുപോയി. ശ്രീ.പി.സി.വിജയൻ മാസ്റ്റർ, ശ്രീ.എൻ.രത്നാകരൻ, ശ്രീ.വി.ബാലകൃഷ്ണപിള്ള, ശ്രീ.കെ.വി.മുരളീധരൻ, ശ്രീ.കിണറ്റുകര രാജൻ എന്നിവരുടെ സേവനങ്ങൾ ഏറെവിലപ്പെട്ടതാണ്. യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ കർമ്മനിരതരായ കാലത്ത് സജീവ പങ്കുവഹിച്ച നമ്മെ വിട്ടു പിരിഞ്ഞ പരിഷത്ത് പ്രവർത്തകരുടെ ഓർമ്മയ്ക്കു മുന്നിൽ കൈകൾ കൂപ്പുന്നു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഒട്ടനവധി ജനങ്ങൾ പരിഷത്ത് പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നിട്ട പ്രവർത്തനങ്ങളുടെ നാൾവഴികളും വിശദാംശങ്ങളും വേണ്ടത ലഭ്യമല്ല. പലരുടേയും ഓർമ്മകളിലൂ ടെയുള്ള സഞ്ചാരമാണ് യൂണിറ്റ് ചരിത്ര രചനക്ക് മുഖ്യമായും സഹായകമായത്. അതുകൊണ്ടുതന്നെ ഇനിയും കൂട്ടിചേർക്കലു കളും തിരുത്തലുകളും ഈ രേഖയെ പൂർണ്ണതയിലേക്കെത്തിക്കുന്നതിന് ആവശ്യമായി വരും.

പിലിക്കോട് എന്നും പുരോഗമനപക്ഷത്ത് നിലകൊണ്ടനാട്

ഇടതുപക്ഷ ചിന്തകൾക്ക് ഏറെ വേരോട്ടമുള്ള പ്രദേശമാണ് പിലിക്കോട്. അതുകൊണ്ട് തന്നെ യുക്തിചിന്തയിൽ അധിഷ്ഠിതമായ നിലപാടുകളെ എന്നും പ്രോത്സാഹിപ്പിക്കാൻ ഈ നാട് തയ്യാറായിട്ടുണ്ട്. കർഷകർ, കർഷകത്തൊഴിലാളികൾ, അസംഘടിത മേഖലയിൽ പ്രവർത്തിക്കു 1ന്നവർ എന്നിവരാണ് പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും. ഉയർന്ന സാമൂഹിക രാഷ്ട്രീയബോധം നാടിന്റെ വികസന കൂട്ടായ്മകളിലെല്ലാം പ്രതിഫലിക്കുന്നുണ്ട്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ കക്ഷി, രാഷ്ട്രീയ, ജാതി, മത സങ്കുചിത ചിന്താഗതികൾക്കതീതമായ കൂട്ടായ്മ എന്നും പിലിക്കോടിന്റെ സവിശേഷതയാ ണ്. കാസർഗോഡ് ജില്ലയിൽ കണ്ണൂർ ജില്ലയുടെ ഭാഗമായ കരിവെള്ളൂരിനോട് അതിർ ത്തി പങ്കുവെയ്ക്കുന്ന പഞ്ചായത്താണ് പിലിക്കോട്, തൃക്കരിപ്പൂർ അസംബ്ളി മണ്ഡലത്തിന്റെ ഭാഗമാണ്. പിലിക്കോട്, മാണിയാട്ട്, കൊടക്കാട് എന്നീ മൂന്ന് ഗ്രാമ ങ്ങൾ ചേർന്ന് 26.77 ച.കി.മീ വിസ്തൃതമായ പഞ്ചായത്താണ് പിലിക്കോട്. 2011 ലെ സെൻസസ് പ്രകാരം 25132 ആണ് ജനസംഖ്യ. ഇടനാട്ടിന്റെയും തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന ഇടനാട്ടിന്റെയും, സ്വഭാവ സവിശേഷതകൾ ഭൂപ്രകൃ തിയിലുണ്ട്. - അതുകൊണ്ട് തന്നെ ചെങ്കൽ പാറകൾ, ചുമന്ന മണ്ണ്, പൂഴി പ്രദേശം, ചതുപ്പ് എല്ലാം ഈ പഞ്ചായത്ത് പ്രദേശത്ത് ഉണ്ട്. ജലസമൃദ്ധമായ പ്രദേശത്തിന്റെ ഗണത്തിൽ പെട്ടന്നതല്ല ഈ പഞ്ചായത്ത് പ്രദേശം. രേഖകൾ പ്രകാരം പിലിക്കോട്, മാണിയാട്ട്, കൊടക്കാട് വില്ലേജുകൾ കൂടിച്ചേർന്ന് പിലിക്കോട് പഞ്ചായത്തിന്റെ ആദ്യത്തെ ജനകീയ ഭരണസമിതി 12.2.1949ൽ ആണ് ചുമതല ഏറ്റെടുത്തത്. 16 അംഗങ്ങളായിരുന്നു. പ്രസ്തുത ഘട്ടത്തിൽ ഭരണ സമിതിയിൽ ഉണ്ടായിരുന്നത്. കെ പൊക്കിയായിരുന്നു ജനങ്ങൾ പഞ്ചായ ത്തംഗങ്ങളെ തെരഞ്ഞെടുത്തത്. പരമ്പരാഗതമായി കാർഷികവൃത്തിയും ജാതീയമായ കുലത്തൊഴിലുകളും ഉപ ജീവനമാക്കിയ ജനസമൂഹമായതിനാൽ അവയുടെയെല്ലാം തുടർച്ച ഇന്നും ഈ സമൂഹത്തിൽ പ്രകടമാണ്. ജാതീയമായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഇന്നും തുടരുന്നുണ്ട്. ഒട്ടേറെ കാവുകൾ നാടിന്റെ സവിശേഷതയായിരുന്നു. ഒരു കാലത്ത് കാവുകൾക്ക് ചുറ്റും പച്ചത്തുരുത്തുകൾ ഉണ്ടായിരുന്നു. പ്രത്യേകിച്ചും - നാഗക്കാവു കളുമായി ബന്ധപ്പെട്ട്. എന്നാൽ ആചാരങ്ങളും അനുഷ്ടാനങ്ങളും തുടർന്നപ്പോഴും പച്ചത്തുരുത്തുകളെ നിലനിർത്താൻ കഴിയാതെ വരികയും ചെയ്തിട്ടുണ്ട്. ആചാരാങ്ങളും അനുഷ്ടാനങ്ങളും, വിശ്വാസപ്രമാണങ്ങളും കാത്തുസൂക്ഷി ക്കാൻ ശ്രമിക്കുമ്പോഴും മാനവമോചനത്തിനുള്ള കൂട്ടായ്മകൾക്ക് അതൊന്നും തടസ്സമായിരുന്നില്ല എന്ന സവിശേഷതയും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സവിശേഷത യാണ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണായി ഈ പ്രദേശത്തെ മാറ്റിയത്.

ദേശീയ പ്രസ്ഥാനത്തിൽ പിലിക്കോട് പ്രദേശവാസികൾ സജീവമായി പങ്കെടുത്തു. 1928 മെയ് 2 ന് ജവഹർലാൽ നെഹറു പങ്കെടുത്ത പയ്യന്നൂർ സമ്മേ ളനത്തിൽ നിരവധി പേർ പങ്കാളികളായി. 1930 ൽ ശ്രീ.കെ.കേളപ്പന്റെ നേതൃത്വ ത്തിൽ ഉപ്പ് സത്യാഗ്രഹത്തോടനുബന്ധിച്ച് നടന്ന ചരിത്രപ്രസിദ്ധമായ ജാഥയിലും സത്യാഗ്രഹത്തിലും ഈ നാട്ടുകാരായ ശ്രീ. ടി.എസ്. തിരുമുമ്പ്, ശ്രീ.പി.സി. കുഞ്ഞി രാമൻ അടിയോടി, ശ്രീ. മുണ്ടവളപ്പിൽ കുമാരൻ വൈദ്യർ എന്നിവർ പങ്കെടുത്തു. ഹരിജനോത്ഥാരണ പ്രവർത്തനത്തിലും ഈ നാട് സജീവ പങ്കാളിയായി എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. കർഷക സംഘത്തിന്റെ ശക്തമായ മുന്നേറ്റ് വേദിയായിരുന്നു കൊടക്കാട് പ്രദേ ശം. കൂടാതെ ബാലസംഘം, മഹിളാ സംഘം തുടങ്ങിയവയെല്ലാം രൂപീകരിക്കാനും തുടർ പ്രവർത്തനങ്ങൾ - സംഘടിപ്പിക്കാനും ഈ പ്രദേശത്തിന് കഴിഞ്ഞിരുന്നു. അയിത്തം,

അനാചാരം, ഉച്ചനീചത്വം എന്നിവയൊക്കെ സമൂഹനീതിയായി നടന്നി രുന്ന കാലത്താണ് അവയെ ഇല്ലാതാക്കാനുള്ള സംഘ പ്രവർത്തനത്തിന്റെ ഭാഗമായി ഈ പ്രദേശം മാറി. അതിന്റെയെല്ലാം തുടർച്ച പിന്നീടുള്ള പല പ്രവർത്ത നങ്ങളിലും കാണാം. അതിന്റെ അലയൊലി ഇപ്പോഴും ഉണ്ട്. പഴയ ആചാരങ്ങളും വിശ്വാസങ്ങളും കാത്തുസൂക്ഷിക്കുന്നതോടൊപ്പം അതിന് തികച്ചും ഭിന്നമായ പുരോഗമന നിലപാടുകൾ കൈക്കൊള്ളാനും മാറ്റങ്ങൾക്ക് വേണ്ടി നിലകൊള്ളാനും എന്നും ഈ പ്രദേശം തയ്യാ റായിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടനയ്ക്ക് ഈ നാട്ടിൽ ഒരിടം ലഭിച്ചതിന് ഒരു പക്ഷെ ഈ പൂർവ്വ ചരിത്രവും പ്രവർത്തനങ്ങളും കാരണമായിട്ടു ണ്ടാകാം.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ നാടറിയുന്നു ചെറുവത്തൂരിലും, പെരിയയിലും, കാസർഗോഡും പിലിക്കോട്ടുകാർ അറിയുന്നതി ന് മുമ്പു തന്നെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തിക്കുന്നുണ്ടായി രുന്നു. എന്നാൽ പരിഷത്തിനെ ജനകീയമാക്കിയ കലാജാഥയിലൂടെയാണ് ഇത്ത രം ഒരു സംഘടനയെ പരിചയപ്പെടാൻ പിലിക്കോടിന് കഴിഞ്ഞത്. അധ്യാപകർ, ഡോക്ടർമാർ, എഞ്ചിനിയർമാർ തുടങ്ങി വിദ്യാസമ്പന്നരുടെ ഒരു കൂട്ടം കാവിലുങ്കി എടുത്ത് തലയിൽ തലക്കെട്ടും, അരയിൽ ചുവന്ന തുണിയും കെട്ടി ലളിതമായ വേഷത്തിൽ ഒരു തരത്തിലുമുള്ള മെയ്ക്കപ്പുമില്ലാതെ ചെണ്ട, ഗഞ്ചിറ, ഇലത്താ ളം തുടങ്ങിയ വാദ്യോപകരണങ്ങളുടെ താളത്തിനൊത്ത് ആടുകയും, പാടുകയും, പറയുകയും ചെയ്തപ്പോൾ അവർ ഉന്നയിച്ച വാദങ്ങൾ പറഞ്ഞ വാക്കുകൾ നാടി നെ യഥാർത്ഥത്തിൽ പരിഷത്തിനോടൊപ്പം ചേർക്കുകയാണുണ്ടായത്. അന്നത്തെ കലാ ജാഥാ ചിത്രം ഇന്നും കണ്ടവരുടെ മനസ്സിലുണ്ടാകും തലനരച്ച ഒരു നാപ്പതുകാരന്റെ നേതൃത്വത്തിൽ വന്ന കൂട്ടത്തിലൊരാൾ ചോദിച്ചു. " നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എത്ര നാളായി " - ഉത്തരം വന്നു - ' മുപ്പതു കൊല്ലമായി ' ഉടൻ ജനങ്ങളുടെ ഇടയിൽ നിന്നും തിരുത്തൽ വന്നു (ജാഥാംഗങ്ങൾ ജനങ്ങളുടെ ഇടയിലും എന്ന് അല്പം കഴിഞ്ഞാണ് മനസ്സിലായത്) ' മുപ്പത്തിമൂന്ന് കൊല്ലം കഴിഞ്ഞു' . ഉടൻ ആട്ടവും പാട്ടുമായി മാപ്പിളപ്പാട് ശൈലിയിൽ "സായിപ്പ് പോയിട്ട് മുപ്പത് വർഷത്തിലേറെ കഴിഞ്ഞിട്ടും ആ സായിപ്പിൻ ഭാഷയിലല്ലാതീ നാടുഭരിക്കുവാനാവില്ലല്ലോ"
പിന്നീടൊരു കുരുവരശികളി
"സാധന വിലകൾ വാണം പോലെ കേറി കേറി മേലോട്ട്
സാധാരണ ജനജീവിതമങ്ങനെ താളം തെറ്റി താഴോട്ട് "
കാലിക്കടവ് ഗ്രൗണ്ടിൽ ഒരു മൂലയിൽ കൂടിയ വലീയ ജനാവലി ശ്വാസം പിടിച്ച് ജാഥാ പരിപാടി കണ്ടിരുന്നത് ഇപ്പോഴും അന്നത്തെ സംഘാടകരുടെയും കാഴ്ച ക്കാരുടെയും മനസ്സിലുണ്ട്.
"പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കൈയ്യിലെടുത്തോളൂ
പുത്തനൊരായുധമാണ് നിനക്കതു
പുസ്തകം കൈയ്യിലെടുത്തോളൂ " എന്നും
"നാളെ നേതാക്കളായ് മാറേണ്ട നിങ്ങൾക്ക്
കാലം അമാന്തിച്ചു പോയില്ല
നിങ്ങൾ പഠിക്കുവിൻ നിങ്ങൾ പഠിക്കുവിൻ
ആദ്യക്ഷരം മുതൽ മേലോട്ട്"
തയ്യാറാകണമിപ്പോൾ തന്നെ ആജ്ഞാശക്തിയായ് മാറീടാൻ " ഈ ആഹ്വാനം കേട്ട നാടിന് കേരള ശാസ്ത്രസാഹിത്യപരിഷത്തിനെ നാടിന്റെ ഭാഗ മാക്കുവാൻ പിന്നീടൊന്ന് ആലോചിക്കേണ്ടി വന്നില്ല. 1980 ഒക്ടോബർ 2ന് തിരുവ നന്തപുരം ജില്ലയിലെ കാരക്കോണം എന്ന ഗ്രാമത്തിൽ തുടങ്ങി നവംബർ 7 ന് കാസർഗോഡ് അവസാനിക്കുകയും ചെയ്ത ശ്രീ. എം.എസ്. മോഹനൻ ക്യാപ്റ്റ നും, ശ്രീ.വി.കെ. ശശിധരൻ (വികെഎസ്) കൺവീനറും ശ്രീ.പി.ജി.പത്മനാഭൻ മാനേജരുമായ ജാഥയാണ് 1980 നവംമ്പർ 6 ന് കാലിക്കടവിൽ എത്തിയത്.

കണ്ണൂർ ജില്ലയിലെ പരിഷത്ത് പ്രവർത്തകരായ കൂവേരി മാധവൻ മാസ്റ്റർ, പ്രാഫ. ടി.പി. ശ്രീധരൻ, കെ.ടി.എൻ. ഭാസ്കരൻ, അച്ചുതൻ പുത്തലത്ത്, പി.വി. നാരായ ണൻ മാസ്റ്റർ തുടങ്ങിയവരാണ് ജാഥ സംഘടിപ്പിക്കാൻ പ്രരകരായി എത്തിയത്. ശ്രീ.സി.കൃഷ്ണൻ നായർ ചെയർമാനും ശ്രീ. ടി.വി.ശ്രീധരൻ മാസ്റ്റർ കൺവീനറുമാ യ സംഘാടക സമിതിയാണ് ജാഥാ സ്വീകരണത്തിന് നേതൃത്വം നൽകിയത്. 500 രൂപയുടെ പുസ്തകം പ്രചരിപ്പിച്ചായിരുന്നു ജാഥയെ സ്വീകരിക്കേണ്ടിയിരുന്നത്. ജാഥയുടെ ഭാഗമായി നൽകിയ മുഴുവൻ പുസ്തകങ്ങളും പ്രചരിപ്പിച്ച് അതിന്റെ തുക പൂർണ്ണമായും ജാഥാ മാനേജർക്ക് കൈമാറാൻ കഴിഞ്ഞു. ജാഥയുടെ തുടർച്ചയായി പി.സി. വിജയൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. ടി.വി. ശ്രീധരൻ സെക്രട്ടറിയുമായി പിലിക്കോട് യൂണിറ്റ് രൂപീകരിച്ചു. അങ്ങിനെ 1980 ഡിസംബർ മാസത്തോടെ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പിലിക്കോട് യൂണിറ്റ് പിറന്നു.

യൂണിറ്റ് പിറവിയെക്കുറിച്ച് അല്പം കൂടി

പരിഷത്ത് സംഘടനയെ പിലിക്കോട് പ്രദേശത്തിന് പരിചയപ്പെടുത്താൻ കാരണ ക്കാരനായ ശ്രീ ടി.വി ശ്രീധരൻ മാസ്റ്റർ പരിഷത്ത് യൂണിറ്റ് രൂപീകരണത്തിലേ ക്കെത്തിയ സാഹചര്യം ഇങ്ങിനെ ഓർത്തെടുക്കുന്നു. "ശാസ്ത്രകലാ ജാഥയുടെ സ്വീകരണ മുന്നൊരുക്ക പ്രവർത്തനത്തിലൂടെയാണ് ഇവിടത്തെ പരിഷത്ത് പ്രവർ ത്തനം ആരംഭിച്ചത് എന്ന് പറയാം 1981ൽ വി.കെ.ശശിധരൻ കൺവീനറായ കലാജാഥയുടെ ഒരു സ്വീകരണ കേന്ദ്രം പിലിക്കോട് ആയിരുന്നു. പിലിക്കോട് അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. കണ്ണൂർ ജില്ലയിൽ പരിഷത്ത് പ്രവർ ത്തനങ്ങൾക്കേതൃത്വം നൽകിയിരുന്ന കൂവേരി മാധവൻ മാസ്റ്റർ, പ്രൊഫ: ടി.പി. ശ്രീധരൻ, കെ. ടി. എൻ. ഭാസ്കരൻ എന്നിവരാണ് ജാഥയുടെ സംഘാടനത്തിന്റെ മുന്നൊരുക്കങ്ങൾക്കായി എത്തിയത്. - പരിഷത്തിനെ പരിചയപ്പെടുത്തുന്നതിനും കലാജാഥയുടെ സവിശേഷതകൾ ബോധ്യപ്പെടുത്തുന്നതിനും അവർ പല തവണ വന്നിരുന്നു. അവരുടെ ഇടപെടുന്ന രീതിയും സവിശേഷമായ പെരുമാറ്റവും ഏറെ ആകർഷകമായിരുന്നു. ശാസ്ത്രകലാജാഥ സ്വീകരണത്തിന്റെ അനിവാര്യത അ വർക്ക് നമ്മെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു.

സംഘാടക സമിതി രൂപീകരണത്തിലേക്ക്

ശാസ്ത്രകലാജാഥ സ്വീകരണത്തിന് വിപുലമായ സംഘാടക സമിതി രൂപീകരി ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അദ്ധ്യാപകരായിട്ടുള്ള കുറച്ചുപേരാണ് ഇതിന് വേണ്ടി സജീവമായി പ്രവർത്തിച്ചത്. ഒരുപാട് ആൾക്കാരെ നേരിട്ട് കണ്ട് ക്ഷണിച്ചു. കാലിക്കടവിലെ ഇസത്തുൽ ഇസ്ലാമിയ സ്കൂളിലാണ് സഘാടകസമിതി രൂപീകരണയോഗം ചേർന്നത്. സാമാന്യം നല്ല പങ്കാളിത്തം യോഗത്തിൽ ഉണ്ടാ യിരുന്നു. അക്കാലത്തെ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ. എമ്മിന്റെ ജില്ലയിലെ സമുന്നത നേതാവുമായിരുന്ന ശ്രീ.സി.കൃഷ്ണൻനായരാണ് സംഘാടക സമിതിയോഗം ഉൽഘാടനം ചെയ്തത്. പ്രാ: ടി.പി.ശ്രീധരൻ പരിഷ ത്തിന്റെ പ്രസക്തിയും പ്രാധാന്യവും, ജാഥയുടെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദീകരിച്ചു. | ശ്രീ.സി.കൃഷ്ണൻനായർ ചെയർമാനും ശ്രീ.ടി.വി. ശ്രീധരൻ കൺവീനറുമായിട്ടുള്ള സംഘാടകസമിതി രൂപീകരിച്ചു. പ്രചരണത്തി നായി ശ്രീ.പി.സി.വിജയൻ മാസ്റ്റർ കൺവീനറും, അനുബന്ധ പരിപാടിക്കായി ശ്രീ.കെ.ശശിധരൻ അടിയോടി കൺവീനറുമായി രണ്ട് ഉപസമിതികൾ രൂപീകരി ക്കുകയുണ്ടായി.

സാമ്പത്തിക സമാഹരണത്തിന് പണപ്പിരിവിന് പകരം ശാസ്ത്ര പുസ്തക പ്രചാര ണവും അതിൽ നിന്ന് ലഭിക്കുന്ന കമ്മീഷനുമാണ് സംഘാടന ചെലവിനായി വിനിയോഗിക്കുക പരിഷത്തിന്റെ രീതി എല്ലാവർക്കും പുത്തൻ അനുഭവമായിരു ന്നു. അതുപോലെ തന്നെ അനുബന്ധ പരിപാടികൾ എന്ന ആശയവും പുതുമയു ള്ളതായി. ജനകീയാരോഗ്യം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്, മനുഷ്യനും പരിസ്ഥി തിയും ഇവയായിരുന്നു അനുബന്ധ ക്ലാസ്സുകളുടെ വിഷയങ്ങൾ. നമ്മളെല്ലാം എം.എസ്.സി നാരായണൻ മാസ്റ്റർ എന്നു വിളിക്കുന്ന ശ്രീ പി വി - നാരായണൻ മാ സ്റ്റർ, പി.പി.കെ. പൊതുവാൾ, തൃക്കരിപ്പൂരിലെ ഡോക്ടർ - സുധാകരൻ എന്നിവ രാണ് അയൽക്കൂട്ട് ക്ലാസ്സുകൾ നയിച്ചത്. നിരവധി ക്ലാസ്സുകൾ ഇതിന്റെ ഭാഗമായി സംഘടിക്കപ്പെട്ടു. ഇത്തരം ക്ലാസ്സുകൾ പുതുമയാർന്ന അനുഭവമായിരുന്നു. ബോധവത്കരണത്തോടൊപ്പം ജാഥയുടെ പ്രചാരണത്തിനുള്ള വലീയ ഉപാധി കൂടിയായി അയൽക്കൂട്ട ക്ലാസ്സുകൾ മാറി. അയൽക്കൂട്ട് ക്ലാസ്സുകൾ എന്ന ആശയം പിലിക്കോട് സമൂഹത്തിന് പരിചിതമായത് പരിഷത് കലാജാഥയിലൂടെ യാണെന് പറയാം.

ജനമനസ്സുകളെ ഉണർത്താനും ആകർഷിക്കുവാനും ഇത്തരം ക്ലാസ്സുകൾ പ്രയോ ജനപ്പെട്ടു എന്നത് കലാജാഥ സ്വീകരണത്തിലെ വമ്പൻ പങ്കാളിത്തം സാക്ഷ്യപ്പെ ടുത്തി. വിപുലവും ചിട്ടയായതുമായ - സംഘാടനം കലാജാഥ സ്വീകരണത്തിന്റെ എല്ലാ തലങ്ങളിലും ഉണ്ടായി. വിശാലമായ കാലിക്കടവ് മൈതാനമായിരുന്നു ജാഥാ സ്വീകരണത്തിന്റെ വേദി. ജാഥ സംഘാടനത്തിന്റെ എല്ലാ തലത്തിലും കണി ശമായ പരിഷത്തികത പാലിച്ചു കൊണ്ടാണ് പുസ്തക പ്രചരണം, വിഭവസമാഹ രണം എന്നിവ നടത്തിയത്. ജനകീയമായി വേദി കുരുത്തോലകൾകൊണ്ട് അല ഞെരിച്ചു. വിജയൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികളുടേയും അദ്ധ്യാപകരുടേയും സംഘം ഇത് നല്ല നിലയിൽ തന്നെ നിർവ്വഹിച്ചു. ബ്രദേഴ്സ് ക്ലബ്ബ് പ്രവർത്തകരു ടേയും നല്ല സഹായം ഉണ്ടായിരുന്നു. തലേന്ന് രായിത്തന്നെ ഡെക്കറേഷൻ പൂർണ്ണ മായി നടത്തി. നാടിന് ഇതെല്ലാം പുതിയ അനുഭവമായിരുന്നു. ഉറക്കമില്ലാതിരുന്ന രാത്രിക്ക് ശേഷം ജാഥ സ്വീകരണത്തിന്റെ ദിവസത്തിന് കാത്തിരുന്നു.

1981 നവംബർ ആറാം തീയതി ആണെന്ന് തോന്നുന്നു. കലാജാഥക്ക് സ്വീകരണം നൽകിയത് എന്നാണ് ഓർമ്മ. കലാജാഥയുടെ ദിവസ സമാപന കേന്ദ്രമായിരുന്നു കാലിക്കടവ്. സംഘാടകരെ സംബന്ധിച്ച് ഇത് ഒരു അനുഗ്രഹമായി. കൂടുതൽ ആളുകൾക്ക് കലാജാഥ കാണാൻ ഇത് സൗകര്യമായി. 5 മണിയോടെ ജാഥയുടെ മുന്നോടിയായുള്ള ക്ലാസ്സ് ആരംഭിച്ചു. ഭക്ഷണത്തിലെ മായം എന്നതായിരുന്നു വിഷയം. ആലപ്പുഴ ജില്ലയിൽ നിന്നുള്ള പരിഷത്ത് പ്രവർത്തകനായ ശ്രീചുനക്കര ജനാർദ്ദനനാണ് ക്ലാസ്സെടുത്തത്. ഒരു ഗ്ലാസ്സ് ചായ കുടിച്ചുകൊണ്ട് ആരംഭിച്ച ക്ലാസ്സ് ചായ എന്ന ഉപഭോഗവസ്തുവിലൂടെ ഏതെല്ലാം വിധത്തിൽ നാം വഞ്ചിക്ക പ്പെടുന്നു എന്ന് സോദാഹരണം വിവരിച്ചു. പിന്നെ ഉപഭോക്തൃ വഞ്ചനയുടെ മറ്റ് മേഖലകൾ കൂടി ക്ലാസ്സിന്റെ ഭാഗമായി. ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ ക്ലാസ്സായി അത് പരിണമിച്ചു. ഇതിന്റെ തുടർച്ചയായി പരിഷത്തിന്റെ നേതൃത്വ ത്തിൽ വഞ്ചിക്കപ്പെടുന്ന ഉപഭോ ക്താവ് ക്ലാസ്സുകൾ വ്യാപകമായി സംഘടിപ്പിച്ചു.

സന്ധ്യമയങ്ങുന്ന സമയത്താണ് ജാഥയുടെ ആരവം ഉയർന്നത്. പ്രത്യേക വാഹന ത്തിൽ ജാഥാംഗങ്ങൾ വേദിയുടെ കുറച്ചകലെയായി ഇറങ്ങി. വാദ്യഘോഷങ്ങളും കുഴൽവിളിയോടും കൂടി തിങ്ങിനിറഞ്ഞ കാണികൾക്കിടയിലൂടെ അവർ പ്രേക്ഷ കർക്ക് മുൻപിലെത്തി. പ്രത്യേകിച്ച് മുഖവുരയൊന്നും കൂടാതെ നേരിട്ട് കലാപരി പാടിയിലേക്ക് കടന്നു. വി.കെ. എസ്സിന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ ആദ്യമായി അവതരിപ്പിച്ചത് “എന്തിന്നധീരത” എന്നസംഗീതശില്പമാണ്. മുഴങ്ങുന്ന ശബ്ദത്തി ലും നിയതമായ താളത്തിലും കാവി മുണ്ടും തലയിൽ പ്രത്യേക രീതിയിലുള്ള കെട്ടുമായി പരിഷത്ത് കലാകാരന്മാർ വേദിയിൽ നിറഞ്ഞാടിയപ്പോൾ കാണികളെ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയിലേക്കും ആവേശത്തിലേക്കും ഉയർ ത്തി. മറ്റ് പരിപാടികളും ഏറെ ആകർഷകമായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും മറു ചോദ്യങ്ങളുമായി കാണികൾക്കിടയിൽ നിന്ന്, പരിഷത്ത് കലാകാരന്മാരുടെ മുഴക്കമാർന്ന സംവാദശകലങ്ങൾ ഏറെ - നാടകീയമായിരുന്നു. കലാജാഥയുടെ അവസാന പരിപാടിക്ക് തൊട്ടു മുൻപ് ജാഥാ അംഗങ്ങളെ പരിചയപ്പെടുത്തലും ജാഥാസ്വീകരണവും നടന്നു. പേരുകൾ സ്വയം പറഞ്ഞാണ് പരിചയപ്പെടുത്തിയത്.

ഡോക്ടർമാർ, അദ്ധ്യാപകർ, കോളേജ് പ്രിൻസിപ്പൽമാർ, തുടങ്ങി ഉന്നതതലത്തിൽ പ്രവർത്തിക്കുന്നവരാണ് ജാഥയിലെ മിക്ക അംഗങ്ങളും എന്നത് കാണികളിൽ കൌതുകമുളവാക്കി. സംഘാടക സമിതി ചെയർമാൻ സി കൃഷ്ണൻ നായർ പുസ്തക പ്രചരണത്തിലൂടെ സമാഹരിച്ച് സംഖ്യ ജാഥാ ലീഡർക്ക് കൈമാറി. ജാഥാ അംഗങ്ങളെ ഇവിടെയുള്ള വീടുകളിൽത്തന്നെയാണ് താമസിപ്പിച്ചത്. ഇന്ന് ഈ പിലിക്കോട് ആയിരുന്നില്ല. അന്നത്തേത്. ജാഥാംഗങ്ങൾക്ക് താമസിക്കാൻ വീട് കണ്ടെത്തുക എന്നതും ശ്രമകരമായിരുന്നു. കലാജാഥ കാണികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ഇത് പരിഷത്ത് പ്രവർത്തനങ്ങളിൽ സംഘാട കർക്കും നാട്ടുകാർക്കും വലിയ താല്പര്യമുളവാക്കി. പിലിക്കോട് പരിഷത്ത് യൂണിറ്റ് പ്രവർത്തനത്തിന് നാന്ദി കുറിച്ചത് കലാജാഥ സ്വീകരണമായിരുന്നു. പ്രാ: ടി.പി.ശ്രീധരൻ, പി വി നാരായണൻ മാസ്റ്റർ, പയ്യന്നൂർ മേഖല സെക്രട്ടറിയായിരുന്ന അച്ചുതൻ പുത്തലത്ത് എന്നിവരാണ് യൂണിറ്റ് രൂപീ കരണ യോഗത്തിൽ പങ്കെടുത്തതും തുടർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി യതും. ആദ്യകാലത്ത് പരിഷത്ത് പ്രവർത്തനം മുഖ്യമായും നടന്നത് കാലിക്കടവിൽ പ്രവർത്തിച്ചിരുന്ന ബ്രദേഴ്സ് ക്ലബ്ബ് അംഗങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ടി.വി. ശ്രീധ രൻ സെക്രട്ടറിയും പി.സി.വിജയൻമാസ്റ്റർ പ്രസിഡണ്ടുമായിട്ടാണ് കാലിക്കടവ് പഞ്ചായത്ത് മൈതാനത്തിന്റെ ഒരു കോണിയിൽ യൂണിറ്റ് രൂപീകരണയോഗം ചേർന്നത്. കെ.ശശിധരൻ അടിയോടി, വി.ബാലകൃഷ്ണപിള്ള, കെ.പ്രഭാകരൻ, വി.രാമപ്പ്, പി.വി.പ്രഭാകരൻ, സി.രാമകൃഷ്ണൻ ഇവരായിരുന്നു ഓർമ്മയിൽ വരുന്ന ആദ്യ കാല പ്രവർത്തകർ."

കാലിക്കടവ് മൈതാനം പരിഷത്തിന്റെ യൂണിറ്റ് കേന്ദ്രം

പിലിക്കോട് പഞ്ചായത്തിലെ വികസന കാര്യങ്ങളിൽ നൂതനത്വം കൊണ്ടുവരാനും കൂട്ടായ്മ ഉറപ്പാക്കാനും അനന്യമായ അനുഭവങ്ങൾ സൃഷ്ടിക്കാനും ആശയ പരമായ തെളിമ നൽകാനും എന്നും പരിഷത്തിന്റെ പിലിക്കോട് യൂണിറ്റ് മുന്നിലു ണ്ടായിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും അന്നും ഇന്നും പിലിക്കോട് യൂണിറ്റ് പ്രവർത്തകർ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്. പലപ്പോഴും സാമൂഹ്യ രാഷ്ട്രീയ നേതൃത്വ ങ്ങൾ പരിഷത്തിന്റെ പങ്കാളിത്തം പ്രത്യക്ഷമായി അംഗീകരിക്കാൻ വിമുഖത കാട്ടി യപ്പോഴും നാട്ടിൽ നടക്കേണ്ട ശാസ്ത്രീയവും ജനപക്ഷപരവുമായ വികസന കാര്യ ങ്ങളിൽ നിന്നും ഒരു ഘട്ടത്തിലും പരിഷത്ത് സന്ദേഹിച്ച് മാറി നിന്നിട്ടില്ല. ശാസ്ത്രത്തെ സമൂഹപരിവർത്തനത്തിനുള്ള സമരായുധമാക്കണം എന്ന 1980 കളിൽ ഉൾ ക്കൊണ്ട് പാഠങ്ങൾ എന്നും സമൂഹത്തിലിറങ്ങി പ്രവർത്തിക്കാനും പുതീയ ആശ യങ്ങൾ വികസിപ്പിക്കാനും വേണ്ടി ആത്മബലം പ്രവർത്തകർക്ക് നിൽകിയിരുന്നു. ഇത്തരം ആത്മബലം നൽകിയത് പ്രവർത്തകരുടെ നിരന്തരമായ അനൗപചാരിക കൂടിച്ചേരലുകളിലൂടെയും വളർത്തിയെടുത്ത സൗഹൃദങ്ങളിലൂടെയുമായിരുന്നു. കാലിക്കടവിലെ ബ്രദേർസ് ക്ലബ്ബായിരുന്നു ജനനസമയത്തെ വളർത്തു കേന്ദ്രമെ ങ്കിൽ അതിവേഗം കൂടുതൽ വിശാലമായ ഇടമായ കാലിക്കടവ് മൈതാന ത്തിലേക്കത് മാറി. മിക്ക ദിവസങ്ങളിൽ കാലിക്കടവ് മൈതാനത്ത് കൂടിയിരി ക്കുമായിരുന്നു. ടി.വി. ശ്രീധരൻ, കെ.ശശിധരൻ അടിയോടി, കെ. പ്രഭാകരൻ, പി വി പ്രഭാകരൻ, വി.ബാലകൃഷ്ണപിള്ള, സി.രാമകൃഷണൻ തുടങ്ങിയവർ ചേർന്നു ള്ള ഇരിപ്പ് ക്രമേണ വിപുലപ്പെടാൻ തുടങ്ങി. പി.സി.ബാലൻ, എം.കെ.ഹരിദാസ്, കെ.പി. രാമചന്ദ്രൻ തുടങ്ങി ഒട്ടേറെ പേർ ക്രമേണ ആ കൂട്ടത്തിന്റ ഭാഗമായി. ഒരു തരത്തിൽ പരിഷത്ത് ഓഫീസും മൈതാനത്തിലെ പുൽത്തകിടി തന്നെയായതി നാൽ അവിടെയായിരുന്നു സംഘടനാ മീറ്റിങ്ങുകളും അനൗപചാരിക ഇരുത്തങ്ങ ളും എല്ലാം നടന്നത്. ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. അന്ന് കാസർഗോഡ് ജില്ല രൂപികരിച്ചിരുന്നില്ല. അതുകൊണ്ട് കണ്ണൂർ ജില്ലയിലെ പ്രവർ ത്തകരായിരുന്നു യൂണിറ്റുമായി ബന്ധപ്പെട്ടിരുന്നത്.

പരിഷത്ത് സംഘടന ശക്തിയും ദൗർബല്യവും

നാടിന് വേണ്ടി നവ്യമായ എന്തെങ്കിലും ചെയ്യണമെന്ന താല്പര്യം ഇത്തരം കൂടിച്ചേര ലുകളിലെ സൊറ പറച്ചിലുകളിലൂടെ രൂപപ്പെട്ടു എന്നതാണ് വസ്തുത. പിലിക്കോട് യൂണിറ്റിലെ ആദ്യകാലപ്രവർത്തകർ കാലിക്കടവ് മൈതാനത്തിൽ വൈകുന്നേര ങ്ങളിൽ നടത്തിയിരുന്ന അനൗപചാരിക കൂടിച്ചേരലുകൾ ആയിരുന്നു യൂണി റ്റിന്റെ ആദ്യഘട്ടത്തിലെ ചാലകശക്തി. പ്രവർത്തകരുടെ പ്രവർത്തന മണ്ഡലം വിപുലപ്പെട്ടതോടുകൂടി അനൗപചാരിക കൂടിയിരുത്തങ്ങൾ കുറഞ്ഞു വന്നു. ഇപ്പോൾ കുറച്ചു കാലമായി തീരെ ഇല്ലാതായി. ഈ കൂടിചേരലുകളിലൂടെ കിട്ടിയ ആത്മവിശ്വാസവും പുതിയ ആശയങ്ങൾ രൂപപ്പെടുകളും കുറഞ്ഞു വന്നത് സംഘ ടനാ പ്രവർത്തനത്തെ പ്രത്യക്ഷമായി ബാധിച്ചു. പഴയ കാലത്ത് നടത്തിയ പോലു ള്ള കൂട്ടായ പ്രവർത്തനങ്ങളുടെ തോത് കുറഞ്ഞുവന്നു. നവ്യമായ പദ്ധതികളും രൂപപ്പെട്ടുവരാത്തെ അവസ്ഥയുമുണ്ട്. സംഘടനാ ദൗർബല്യങ്ങളുടെ മധ്യത്തിലും ഏതാനും പേരുടെ ആത്മസമർപ്പണത്തിന്റെ ഫലമായാണ് ഇപ്പോൾ സംഘടന മുന്നോട്ടു പോകുന്നത്.

പരിഷത്ത് യൂണിറ്റിന്റെ തുടർച്ചയും വളർച്ചയും പിലിക്കോട് യൂണിറ്റിന്റെ പ്രധാന പ്രവർത്തന കേന്ദ്രം കാലിക്കടവ് ആയിരുന്നു എന്ന് സൂചിപ്പിച്ചുവല്ലോ. പിലിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പിന്നീട് കൊടക്കാട്, പുത്തിലോട്ട്, മാണിയാട്ട് എന്നി വിടങ്ങളിൽ യൂണിറ്റുകൾ സ്ഥാപിച്ചു. കൊടക്കാട് യൂണിറ്റിന്റെ പ്രവർത്തനം വളരെ നല്ല നിലയിലാണ് ഇപ്പോഴും നടന്നുവരുന്നത്. ജില്ലയിലും സംസ്ഥാനത്തും നേതൃ നിരയിൽ പ്രവർത്തിക്കുന്ന പ്രദീപ് കൊടക്കാട്, എം.കെ.വിജയകുമാർ, ഡോ: എം. വി.ഗംഗാധരൻ, കൊടക്കാട് നാരായണൻ തുടങ്ങിയ പ്രവർത്തകരുടെ നേതൃത്വത്തിൽ വിപുലമായ ജനകീയ അടിത്തറ ഉണ്ടാക്കാൻ കൊടക്കാട് യൂണിറ്റിന് സാധിച്ചിട്ടുണ്ട്. മാണിയാട്ട് യൂണിറ്റ് സ്ഥാപിച്ചുവെങ്കിലും യൂണിറ്റിനെ ശക്തിപ്പെടു ത്തവാനോ നിലനിർത്താനോ കഴിഞ്ഞില്ല. പലപ്പോഴായി പരിഷത്തിന്റെ പ്രവർത്തനങ്ങൾ മാണിയാട്ട് സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പുത്തിലോട്ട് എ.യു.പി സ്കൂൾ കേന്ദ്രീകരിച്ച് യൂണിറ്റ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചുവെങ്കിലും അത് കൂടുതൽ കാലം നിലനിർത്താൻ കഴിഞ്ഞില്ല. എം.വിനയൻ മാസ്റ്റർ, ഭാസ്കരൻ അരീക്കിൽ, എം.വി.ശ്രീമണി തുടങ്ങിയ പരിഷത്ത് പ്രവർത്തകർ പിന്നീട് പിലിക്കോട് യൂണിറ്റിന്റെ ഭാഗമായാണ് പ്രവർത്തിച്ചുവരുന്നത്.

പരിഷത്ത് യൂണിറ്റ് സെക്രട്ടറിമാർ

നാളിതുവരെയുണ്ടായ യൂണിറ്റ് സെക്രട്ടറിമാരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ലഭ്യമായ പേരുകൾ. ശ്രീ.ടി.വി.ശ്രീധരൻ, പി.സി.വിജയൻമാസ്റ്റർ, സി.രാമകൃഷ്ണൻ, കെ.ശശിധരൻ അടിയോടി, എം.കെ.ഹരിദാസ്, എൻ.രത്നാകരൻ, സി.ബാലൻ, പി. പി. ബാബു, ടി. ടി. ബാലചന്ദ്രൻ, കെ.ബാലചന്ദ്രൻ, സി. കെ. രവി, ആർ.കെ.കാനായി, കെ.വി.മുരളീധരൻ, കെ. പി. രാമചന്ദ്രൻ, കെ. വി. ചന്ദ്രൻ. ടി. ശശി. കെ.ജയകൃഷ്ണൻ. എൻ. കഞ്ഞികൃഷ്ണൻ.

ആദ്യകാല പ്രവർത്തനങ്ങൾ

അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന പിലിക്കോട് യൂണിറ്റ് പയ്യന്നൂർ മേഖലയുടെ ഭാഗമായിരുന്നു. പയ്യന്നൂർ മേഖലയുടെ യോഗങ്ങളിലും പ്രവർത്തന ങ്ങളിലും പിലിക്കോടിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നു. അച്ചുതൻ പുത്തലത്താ യിരുന്നു മേഖലാ സെക്രട്ടറി. - പയ്യന്നൂർ മുൻസിപ്പൽ ലൈബ്രറി കെട്ടിടമായിരുന്നു മേഖലയുടെ പ്രവർത്തന കേന്ദ്രം. മേഖലാതലത്തിലുള്ള പഠന ക്ലാസ്സുകളിലും ക്യാമ്പുകളിലും പിലിക്കോടിന്റെ പ്രാതിനിധ്യം ഉണ്ടായി. 1984 ആഗസ്ത് മാസം പയ്യ നൂർ മേഖലാ പരിഷത്ത് സ്കൂൾ കരിവെള്ളൂർ ഹൈസ്കൂളിൽ (അന്ന് ഹൈസ്കൂൾ മാത്രമായിരുന്നു) വച്ച് നടന്നപ്പോൾ പിലിക്കോട് യൂണിറ്റ് പ്രവർത്ത കർ സജീവമായി പങ്കെടുത്തു.

പിലിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദ്യമായി നടന്ന പ്രവർത്തനമായിരുന്നു ദ്വിദിന ബാലവേദി ക്യാമ്പ്. പിലിക്കോട് ഗവ.വെൽഫയർ സ്കൂളിലാണ് ക്യാമ്പ് നട ന്നത്. ബാലവേദി പ്രവർത്തനമോ കുട്ടികളുടെ ക്യാമ്പോ അന്ന് പരിചിതമായിരു ന്നില്ല. 1982 ലാണ് ക്യാമ്പ് നടന്നത്. അതിഥി ആതിഥേയ രീതിയിലാണ് ക്യാമ്പിന്റെ സംഘാടനം, കണ്ണൂർ ജില്ലയിൽ നിന്നുള്ള ഇ. കുഞ്ഞിക്ക്യഷ്ണൻ മാസ്റ്റർ, പാടിയോ ട്ട്ചാൽ മുരളി മാസ്റ്റർ എന്നിവരാണ് രണ്ട് ദിവസവും മുഴുവനായി ക്യാമ്പിന് നേതൃത്വം നൽകിയത്. സി.വി.അപ്പുവിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി ക്യാമ്പിന് വേണ്ട എല്ലാ സൌകര്യങ്ങളും ഒരുക്കി. കുട്ടികൾ അതിഥികളായി. അപ് രിചിതമായ വീടുകളിൽ അന്തിയുറങ്ങുന്നത് കുട്ടികൾക്ക് ആദ്യം കുറച്ച് പ്രയാസം ഉണ്ടാക്കിയെങ്കിലും പിന്നീട് വീടുകളുമായി നല്ല ചങ്ങാത്തം സ്ഥാപിച്ചു കൊണ്ടാണ് പിരിഞ്ഞത്. കെ.വി.കെ എന്നറിയപ്പെടുന്ന ചെറുവത്തൂരിലെ കെ.വി. കൃഷ്ണൻ മാസ്റ്റർ, പി.പി. കെ.പൊതുവാൾ എന്നിവരാണ് പരിഷത് ക്ലാസ്സുകൾ മുഖ്യമായും എടുത്തത്. കുട്ടികളിലും രക്ഷിതാക്കളിലും ക്യാമ്പ് വലിയ താല്പര്യം ഉണ്ടാക്കി. പാട്ടും, കളിയും, നിർമ്മാണ പ്രവൃത്തികളും, പരിസരനിരീക്ഷണവും എല്ലാം ക്യാമ്പി നെ ആകർഷകമാക്കി. ബാലവേദി ക്യാമ്പ് പിലിക്കോട് വയൽ ഭാഗത്ത് പരിഷത് പ്രവർത്തനത്തിന് നല്ല സ്വീകാര്യതയുണ്ടാക്കി.

കാസർഗോഡ് ജില്ലയുടെ ഭാഗമായ യൂണിറ്റ്

1984 ൽ കാസർഗോഡ് ജില്ല രൂപീകരണത്തോടെയാണ് ശാസ്ത്രസാഹിത്യ പരിഷ ത്ത് പ്രവർത്തനം കുറേക്കൂടി സജീവമായത്. ജില്ലയുടെ ആദ്യ പ്രസിഡണ്ട് കാസർ ഗോഡ് ബ്ലെന്റ് സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ആഗസ്തിൻ മാഷും, ആദ്യ സെക്ര ട്ടറി പിലിക്കോട്ടുകാരനായ സി. ഗംഗാധരൻ നായരുമായിരുന്നു. നിരവധി പുതിയ പ്രവർത്തകർ പരിഷത്തിലേക്ക് കടന്നുവന്നു. ജില്ലാ സംസ്ഥാന തലത്തിൽ പല പ്രവർത്തകരും പിലിക്കോട് നിന്നും വളർന്നു വന്നു. ജില്ലാ സെക്രട്ടറിമാരായി സി.രാമകൃഷ്ണൻ, എം. കെ. ഹരിദാസ്, കെ. ബാലചന്ദ്രൻ, ടി. വി. ശ്രീധരൻ എന്നിവർ യൂണറ്റിലെ പ്രവർത്തകരായിരുന്നു.

ഡോ. സി. രാമകൃഷ്ണൻ 1994-96 കാലത്ത് പരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ ബിജിവിഎസ്സിന്റെ അഖിലേന്ത്യാ പ്രസിഡ ണ്ടാണ്. വിവിധ മേഖലകളിൽ മുൻനിരപ്രവർത്തകരായി കെ.ശശിധരൻ അടിയോ ടി, എം.വിനയൻ മാസ്റ്റർ തുടങ്ങി മികവുറ്റ പ്രവർത്തകർ പിലിക്കോട് യൂണിറ്റിൽ നി ന്നുണ്ടായി. യൂണിറ്റ് രൂപീകരണത്തെ തുടർന്ന് നിരവധി അയൽക്കൂട്ട് ക്ലാസ്സുകൾ സംഘടിപ്പിപ്പി ച്ചത് ഒട്ടേറെ തിരിച്ചറിവുകളുണ്ടാക്കി. വിവരങ്ങൾ ലഭ്യമാകാനും സംവദിക്കാനുള്ള വേദിയായി ക്ലാസുകൾ പ്രയോജനപ്പെടുത്താം എന്ന ധാരണ വികസിച്ചു. ഇത്തരം ക്ലാസ്സുകൾ സംഘടിപ്പിക്കണമെന്ന ആവശ്യം ജനങ്ങളിൽ നിന്നുമുണ്ടായി. ജനകീ - യാരോഗ്യം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്, പ്രകൃതിയും മനുഷ്യനും ഇവയായി രുന്നു പ്രധാന ക്ലാസ്സുകൾ. നാം ജീവിക്കുന്ന ലോകം ക്ലാസുകളും വലിയ തോതിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. വിദ്യാലയങ്ങളും വായന ശാലകളും ക്ലാസ്സുകൾക്ക് വേദിയായി. മരം വെച്ചുപിടിപ്പിക്കൽ യൂണിറ്റിന്റെ മുഖ്യ പ്രവർത്തനമായി.

മൂന്ന് വർഷം തുടർച്ചയായി ആണൂർ മുതൽ ജെ. ടി. എസ് വരേയും മറ്റ് പ്രധാന ഇടങ്ങളിലും മരങ്ങൾ വെച്ച് പിടിപ്പിച്ചുകൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെ പ്രവർത്തനങ്ങൾക്ക് യൂണിറ്റ് നേതൃത്വം നൽകി. അതിന്റെ തുടർച്ചയാണ് ജൈവ വൈവിധ്യ സംരക്ഷണ രംഗ ത്ത് പഞ്ചായത്തിൽ നാളിതുവരെ നടത്തിയ പ്രവർത്തനങ്ങൾ എല്ലാം എന്നു കാ ണാം. അന്നതിന് നേതൃത്വം നൽകിയവർ പലതലങ്ങളിൽ അവസരം വന്നപ്പോൾ പ്രസ്തുത അനുഭവങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി. ഹാലി ധൂമകേതുവിന്റെ വരവുമായി ബന്ധപ്പെട്ട സയൻസ് ഒളിമ്പ്യാട്, നക്ഷത്രനിരീക്ഷണ ക്ലാസ്സുൾ എന്നിവയയ്ക്ക് ജില്ലയിൽ നേതൃത്വം നൽകിയവരിൽ പ്രധാനികൾ പിലിക്കോട് യൂണിറ്റിന്റെ ഭാഗമായ ശ്രീ പി. രാമപ്പ്, ശ്രീ കെ. ശശിധരൻ അടി യോടി എന്നിവരടങ്ങിയ സംഘമായിരുന്നു. ജില്ലക്കകത്തും പുറത്തും നിരവധി കളായ നക്ഷത്ര നിരീക്ഷണക്ലാസ്സുൾക്ക് നേതൃത്വം ഇവർ തുടർന്ന് നൽകി. ജ്യോതിശാസ്ത്ര ക്ലാസുകളിലൂടെ ശാസ്ത്രീയമായ പ്രപഞ്ച വീക്ഷണവും ജ്യോതി ശാസ്ത്രത്തിന്റെ വളർച്ചയും വികാസവും എങ്ങിനെയായിരുന്നു. എന്നതും അവ യുടെ പ്രാധാന്യവും ജനങ്ങളിൽ എത്തിക്കുന്നതിനു കഴിഞ്ഞു. ജ്യോതിഷവുമായി ബന്ധപ്പെട്ട അന്ധവിശ്വാസവും ചൂഷണവും തിരിച്ചറിയുവാനും ഇതിനെതിരായി പ്രവർത്തിക്കുന്നതിനുള്ള ജാഗ്രത കുട്ടികളിലും പൊതുജനങ്ങളിലും ഉണ്ടാക്കാനും ക്ലാസ്സുകൾ സഹായിച്ചു. വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ച ശാസ്ത്രപാർലമെന്റു കൾ ശാസ്ത്രീയ സംവാദ സദസ്സുകളായി. പ്രപഞ്ച വിജ്ഞാനം, ആരോഗ്യം, സ്ത്രീ സമത്വം, അശാസ്ത്രീയമായ വിശ്വാസങ്ങൾ എന്നിവയുടെ ഗൗരവമാർന്ന സംവാദ വേദികളായി ജനകീയ ശാസ്പാർലമെന്റുകൾ മാറി. പിന്നീട് പലഘട്ടങ്ങളും ഇത്തരം ശാസ്ത്ര പ്രചരണ പ്രവർത്തനങ്ങൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തു കയുണ്ടായി. പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയായിരുന്ന ശ്രീ. ടി. ഗംഗാധരൻ മാസ്റ്ററടക്കം പ്രഭാഷണത്തിനായി എത്തുകയുണ്ടായി. കണ്ണൂർ ജില്ലയിലെ കുതിർന്ന പ്രവർത്തകനായ ശ്രീ കെ.വി.രഘുതാഫ് മാസ്റ്ററുടെ സാന്നിദ്ധ്യവും ഓർമ്മിക്കുന്നു. 1981 ലെ സംസ്ഥാന കലാജാഥക്ക് ശേഷം നിരവധി ശാസ കലാജാഥകൾക്കും, വനിതാ കലാജാഥകൾക്കും, ബാലോത്സവ ജാഥകൾക്കും പിലിക്കോട് യൂണിറ്റ് ആ തിഥ്യമേകിയിട്ടുണ്ട്. വലിയ തോതിലുള്ള പുസ്തകപ്രചാരണം, നിരവധികളായ അനുബന്ധ പരിപാടികൾ എന്നിവയിലൂടെ പരിഷത്തിനെ കൂടുതൽ കൂടുതൽ ജന ങ്ങളിലെത്തിക്കാൻ കഴിഞ്ഞു. നാടാകെ അണിചേർന്ന നിരവധി ചലനനിശ്ചല ദൃശ്യങ്ങൾ കൊണ്ട് ഉത്സവ പ്രതീതിയോടെ കലാജാഥകൾക്ക് ഒട്ടേറെ വരവേൽപ്പു കൾ പിലിക്കോട് നൽകിയിട്ടുണ്ട്. അതിൽ സംസ്ഥാന റിപ്പോർട്ടിലും മറ്റും ഇടം പിടിച്ച ജാഥാ സ്വീകരണമായിരുന്നു 1984 ലോ 85 ലോ നടന്ന കലാജാഥ. അതിലെ
"നാദിറ പറയുന്നു നാദിറ പറയുന്നു
നാദിറ പറയുന്നു നാദിറ പറയുന്നു
കിനാവിന്റെ കണ്ണും കാതും
കൊട്ടിയടച്ച് കരളിന്റെ
കിളിവാതിലുകൾ കൊട്ടിയടച്ച്
കൽബിന്റെ ചിറകടി പോലും
കൊത്തിയാടിച്ച് കണ്ണത്താദൂരം
നോക്കിക്കാത്തു കിടക്കാൻ
കദനത്തിൽ തിരകളിൽ
മുങ്ങി തേങ്ങലടിക്കാൻ
ഇനിയും ഞങ്ങൾക്കാവില്ലല്ലോ.”
……
പതിനാറ് തികയും മുമ്പെ
പാവാട മാറും മുമ്പ്
മടി നിറയെ പൊന്നും കൊണ്ട്
കടലു കടന്നെത്തും കാമക്കൊതിയൻമാർക്കിനിയും
ഞങ്ങൾ കാനോത്തിന് നിന്നു തരില്ല
……….
പൂതികളെല്ലാം പൊലിയും മുമ്പ്
കാനാവുകളെല്ലാം കൊഴിയും മുമ്പ്
നോമ്പുകളെല്ലാം നോക്കും മുമ്പ്
മൊഴി ചൊല്ലിപ്പിരിയും മാരൻ
ഞങ്ങൾക്കൊരു മാരണമല്ലേ.
……….
ഈ കട്ടയിരുട്ടിൻ കെണിയിൽ പെട്ടൊരു
പുലരി വെളിച്ചം കുതറുന്നത്
കാണുന്നു ഞങ്ങൾ കാണുന്നു ഞങ്ങൾ
ഈ പഴയ മിനാരത്തിൽ തടവിൽ
നിന്നൊരു പുതിയ നിലത്തുള്ളി ചിരിച്ചുണരുന്നത്
കാണുന്നു ഞങ്ങൾ കാണുന്നു
ഞങ്ങൾ നാദിറ പറയുന്നു നാദിറ പറയുയുന്നു
നാദിറ പറയുന്നു നാദിറ പറയുന്നു "

ഒരു സഹോദരിയുടെ ഹൃദയസ്പക്കായ ആ ജീവിതഗാനം കാലിക്കടവിൽ കൂടിയ ആയിരക്കണക്കിന് വരുന്ന ജനാവലിയുടെ ഹൃദയത്തിലാണ് തറച്ചത്. കലാജാഥ കാണുന്ന സദസ്സിന്റെ നിശ്ശബ്ദതയും തേങ്ങലുമെല്ലാം ഇന്നും പരിഷത്ത് പ്രവർത്ത കരുടെ മനസ്സിലുണ്ട്. ആൺ അധികാരങ്ങൾ ഇന്നും അരങ്ങ് തകർക്കുന്ന കേരള ത്തിൽ പല രീതിയിൽ പ്രസക്തമാണ് നാദിറ പറയുന്നു എന്ന ഗാനം. അതിനെതിരെ പലയിടത്തും ഉയർന്നു വന്ന എതിർപ്പുകൾ തന്നെ പ്രസ്തുത ഗാനത്തിന്റെ മൂർച്ച വെളിവാക്കുന്നു.
അതുപോലെ
"കാതിലോരാലോല മൂഞ്ഞാലു കെട്ടിയ
മുത്തശ്ശി കഥയുടെ കെട്ടഴിച്ചു.
കഥയുടെ കെട്ടിൽ നിന്നായിരം
തുമണിമുത്തുകൾ ചുറ്റും ചിതറിവീണു.
കഥവരമ്പും കേറി, കളിവരും കേറി
കാര്യക്കരി മലയേറിടട്ടേ ഞങ്ങൾ
കരകാണാക്കടലിന്റെ കര കാണട്ടെ"

1986 ആഗസ്ത് 1 ന് കാസർഗോഡ് നിന്ന് ആരംഭിച്ച് ആഗസ്ത് 15 ന് തൃശൂരിൽ സമാപിച്ച ബാലോത്സവജാഥയിലെ കുട്ടികളെ ആകർഷിച്ചവരികളായിരുന്നു. കൊടക്കാട് വെൽഫേർ യുപി സ്കൂളിലായിരുന്നു പിലിക്കോട്ടെ പ്രവർത്തകരുടെ നേതൃത്വത്തിൽ ജാഥ സംഘടിപ്പിച്ചത്. കുട്ടികളോടൊപ്പം പാടിയും, കഥ പറഞ്ഞും നടന്ന മുത്തശ്ശി കുട്ടികളുടെയെല്ലാം മനസ്സിൽ ജീവനോടെ ഇപ്പോഴുമുണ്ടാകും. കുട്ടികളെയും മുതിർന്നവരേയും ഒരു പോലെ ഒത്തു ചേർത്ത ബാലോത്സവജാഥ യിലെ സംഗീതശിലും യഥാർത്ഥത്തിൽ പുതീയ ബോധന രീതിയുടെ സാധ്യത സമൂഹവുമായി സംവദിക്കുന്ന ഒന്നായിരുന്നു.
അതുപോലെ
"ഇനിയൊരു യുദ്ധം വേണ്ട.
ഇനിയൊരു യുദ്ധം വേണ്ട.
നാഗസാക്കി കളിനി വേണ്ട.
ഹിരോഷിമകൾ ഇനി വേണ്ട
ഇനിയൊരു യുദ്ധം വേണ്ട
പട്ടിണികൊണ്ടും മരിക്കും
കോടി കുട്ടികളലമുറ കൊൾക
കോടികൾ കൊണ്ടി ബോംബുണ്ടാക്കാൻ
കാടൻമാർക്കേ കഴിയൂ"
തുടങ്ങി അർത്ഥവത്തായതും ഇന്നും പ്രസക്തവുമായ വരികൾ ചൊല്ലിയുള്ള കുട്ടി കളുടെ നടത്തങ്ങളും ബാലവേദി കൂട്ടങ്ങളും നടത്താൻ ഒരു ഘട്ടത്തിൽ യൂണിറ്റിന് കഴിഞ്ഞിരുന്നു. പിന്നീട് അത്തരം കൂട്ടങ്ങൾ വളർത്തിയെടുക്കാൻ കഴിയാതെ വന്നു.

ശാസ്ത്രം ജനനന്മയ്ക്ക്; ശാസ്ത്രം എല്ലാവർക്കും

പരിഷത്ത് ജാഥയിലെ ഏറ്റവും പ്രധാനപ്പെട്ട ആഹ്വാനവും സന്ദേശവും നിലപാടു മായിരുന്നു ശാസ്ത്രം ജനനന്മയ്ക്ക് ശാസ്ത്രം എല്ലാവർക്കും എന്നത്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടുകൾ ഉയർത്തിപ്പിടി ക്കാനും അത് പ്രയോഗവത്ക്കരിക്കാനും ലഭിക്കുന്ന അവസരങ്ങൾ എന്നും വിനിയോഗിക്കാൻ പിലിക്കോട് യൂണിറ്റ് മുൻപന്തിയിലുണ്ടായിരുന്നു. ജനങ്ങളെ ബാധി ക്കുന്ന പലതരം പ്രശ്നങ്ങളിലും പിലിക്കോട് യൂണിറ്റ് ഇടപെട്ടിട്ടുണ്ട്. 1990 കളിൽ പരിഷത്ത് ഇടപെട്ട ചില സന്ദർഭങ്ങൾ ചുവടെ ചേർക്കുന്നു.

ഫുറഡാൻ ദുരുപയോഗം പഠനം

പിലിക്കോടിന്റെ പ്രധാനപ്പെട്ട ഒരു കാർഷിക ഇടമാണ് കണ്ണങ്കെ-മലപ്പ്. പാതാളം. ഒരുകാലത്ത് ഈ ഭാഗങ്ങളിൽ കർഷകർ ഫുറഡാൻ എന്ന രാസകീടനാശിനി വ്യാപകമായി ഉപയോഗിച്ചിരുന്നു. ആ ഘട്ടത്തിൽ വളരെ വീര്യം കൂടിയ കീടനാശി നിയായിരുന്നു ഇത്. ഫുറഡാൻ ഉപയോഗിച്ചുള്ള ആത്മഹത്യകൾ നിത്യസംഭവമാ യി. യൂണി റ്റിൽ ഇത് മുഖ്യ ചർച്ചാവിഷയമായി. ഇതുസംബന്ധിച്ച പഠനത്തിന്റേയും വിവരശേഖരണത്തിന്റേയും അടിസ്ഥാനത്തിൽ ഇതിനെതിരെയുള്ള ബോധവത്ക രണ ഇടപെടൽ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. യൂണിറ്റ് അംഗമാ യിരുന്ന കാർഷിക ശാസ്ത്രജ്ഞനായ ഡോ: എം.ഗോവിന്ദന്റെ നേതൃത്വത്തിൽ നടത്തുന്ന ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ വളരെ കൂടിയ തോതിലാണ് ഫുറഡാൻ ഉപയോഗിക്കുന്നത് എന്നും ലാബ് പരിശോധനയിൽ വ്യക്തമായി. ഈ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫുറഡാൻ നിരോധിക്കണമെന്നും അല്ലാ ത്തപക്ഷം ഫുറഡാനിൽ അടങ്ങിയിട്ടുള്ള കാർബോഫുറാന്റെ അളവ് കീടനാ ശിനിയായി ഉപയോഗിക്കുമ്പോൾ ശാസ്ത്രീയമായി കണ്ടെത്തിയ അനുവദനീയ മായ അളവിലേക്ക് പരിമിതപ്പെടുത്തണമെന്നും, ഫ്യൂറിഡാൻ കീടനാശിനിയുടെ മണം നിർബന്ധമായും നിഷ്കർഷിക്കണമെന്നും പരിഷത്ത് യൂണിറ്റ് അധികൃത രോട് പ്രമേയം വഴി അഭ്യർത്ഥിച്ചു. ഇതിന്റെ ഫലമായി ഫുറഡാനിൽ കാർബോ ഫുറാന്റെ അളവ് കുറക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി. ഇതിന്റെ തുടർച്ച യായി കണ്ണങ്കെ ഭാഗത്ത് കർഷകർക്കിടയിൽ കീടനാശിനികൾക്കെതിരായി പ്രത്യേകിച്ച് ഫുറഡാന്റെ ഉപയോഗത്തിനെതിരായി നിരവധി ക്ലാസ്സുകൾ സംഘടി പ്പിച്ചു. ഫുറഡാന്റെ പരസ്യമായ ഉപയോഗം ഗണ്യമായി കുറക്കുവാനും കീടനാശി നികൾ കരുതലോടെ ഉപയോഗിക്കുന്നതിനുള്ള സാമൂഹിക അവബോധം വളർ ത്തിയെടുക്കാനും ഇതു വഴി കഴിഞ്ഞു.

ലെപ്രസി വ്യാപനം - പരിഷത് ഇടപെടൽ

പിലിക്കോട് തെരുവ്, കരപ്പാത്ത് ഭാഗങ്ങളിൽ ലെപ്രസി രോഗികൾ ഉണ്ടെന്നും ഇവർ മതിയായ ചികിത്സയില്ലാതെ രോഗവ്യാപനത്തിന് ഇടയാക്കുന്ന വിധത്തിൽ ഇടപെടുന്നത് പൊതുജനാരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും പരിഷ ത്ത് സംഘടിപ്പിച്ച ആരോഗ്യ ക്ലാസ്സിൽ ഉന്നയിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാന ത്തിൽ ഇതിനെപ്പറ്റി - രഹസ്യമായ വിവരശേഖരണം നടത്തുന്നതിന് പരിഷത്തുമായി ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകരെ യൂണിറ്റ് ചുമതലപ്പെടുത്തി. വസ്തുതാ പരമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിഷത്തും ജില്ലാ മെഡിക്കൽ ഓഫീ സും ചേർന്ന് ലെപ്രസി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും, രോഗി കൾക്ക് തുടർചികിത്സക്കായി ചെറുവത്തൂർ പി.എച്ച്.സി യിൽ ഒരു ലെപ്രസി യൂണിറ്റ് ആരംഭിക്കുകയും ചെയ്തു.

പരിഷത് അടുപ്പ് സ്ഥാപിക്കൽ

ഊർജ്ജ സംരക്ഷണം പരിഷത്തിന്റെ മുഖ്യപ്രവർത്തനമായിരുന്നു. ഇതിനായി നിര വധി പ്രവർത്തനങ്ങൾ പരിഷത്ത് സംഘടിപ്പിച്ചു. ഗാർഹിക ഊർജ്ജ സംരക്ഷണ ത്തിനായിദക്ഷത കൂടിയ അടുപ്പ് സ്ഥാപിക്കുന്നതിനുള്ള വ്യാപകമായ പ്രവർത്തന ങ്ങൾ പരിഷത്ത് യൂണിറ്റ് സംഘടിപ്പിച്ചു. ഇതിനുവേണ്ടി ജില്ലയിൽ നിരവധി പരിഷ ത്ത് അടുപ്പ് പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു. പിലിക്കോട് യൂണിറ്റ് പ്രവർത്ത കർ ഇതിൽ സജീവ പങ്കാളികളായി. പിലിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിഷത് അടുപ്പ് സ്ഥാപിക്കുന്നതിന് പ്രവർത്തകർക്ക് പരിശീലനം നൽകുകയും വ്യാപകമായി പരിഷത് അടുപ്പുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

പുകയില്ലാത്ത അടുപ്പ് വീടുകളിൽ ആദ്യകാലത്ത് സ്ഥാപിച്ചത് യൂണിറ്റിലെ അധ്യാപകരടക്കമുള്ള സംഘമാണ്. പകൽ സ്കൂളിൽ പഠിപ്പിക്കുക. വൈകുന്നേര ങ്ങളിൽ അടുപ്പ് സ്ഥാപനം സംഘടനാ പ്രവർത്തനമായി നടത്തുക. ശാസ്ത്രതത്തെ ജനനന്മയ്ക്കായ് എങ്ങിനെയല്ലാം പ്രയോജനപ്പെടുത്താം എന്നതിന് നല്ല ഉദാഹരണമാണ് പരിഷത്ത് അടുപ്പിന്റെ പ്രചരണം. ഒട്ടേറെ കൗതുകകരമായ അനുഭവ ങ്ങളും ആദ്യ ഘട്ടത്തിൽ ഉണ്ടായി പിലിക്കോട് ഹയർ സെക്കന്ററി സ്കൂളിന് താഴെ നാഷണൽ ഹൈവേയുടെ ഭാഗത്ത് ആരോഗ്യ വിഭാഗത്തിന്റെ ഭാഗമായി മിഡ് വൈഫിന്റെ ഓഫീസുണ്ടായിരുന്നു. അവിടെയുള്ള സേവനത്തിന്റെ ഭാഗമായി ഭക്ഷണം പാകം ചെയ്യുന്ന അടുപ്പുണ്ടായി. പൊതു കേന്ദ്രമായതിനാൽ അവിടെ ആത്മാർത്ഥതയോടെയും അർപ്പണ മനോഭാവത്തോടെയും പ്രവർത്തിച്ചിരുന്ന ശ്രീമതി തങ്കമ്മയോട് അടുപ്പിന്റെ കാര്യം പറഞ്ഞു. സന്തോഷത്തോടെ അവർ സ്വീകരിച്ചു. അങ്ങിനെ പരിഷത്ത് അടുപ്പ് സ്ഥാപിക്കാൻ ടി.വി.ശ്രീധരൻ, കെ.ശശി ധരൻ അടിയോടി എന്നിവരുടെ നേത്യത്വത്തിൽ ശ്രമം തുടങ്ങി. നിലവിലുണ്ടാ യിരുന്ന പഴയ അടുപ്പ് ഭാഗികമായി പൊളിച്ചു. പിന്നീട് നടത്തിയ ശ്രമങ്ങളെല്ലാം ഫലം കാണാതെയായി. ചോക്കുപയോഗിച്ച് ബോർഡിൽ നടത്തുന്ന യുദ്ധം പോലെയല്ല പഴയ അടുപ്പ് പൊളിച്ച് പരിഷത്ത് അടുപ്പ് സ്ഥാപിക്കാൻ തറയൊ രുക്കൽ എന്ന് ബോധ്യപ്പെടാൻ അടുപ്പ് ഫിറ്റാൻ പോയവർക്ക് കൃത്യമായി മനസ്സി ലായി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ സ്ഥാപനത്തിന്റെ നാഥയായ സഹോദരി അടുപ്പും കൊണ്ട് പോയ്ക്കോളാൻ പരിഭവത്തോടെ കൽപ്പിച്ചു. അവരെ കുറ്റം പറയാനും നിവർത്തിയില്ല. അവിടെ എത്തുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് അവർ. അവസാനം വിജയിച്ചു. പരിഷത്ത് അടുപ്പ് വിജയകരമായി സ്ഥാപിച്ചു. പരിഷത്ത് അടുപ്പിന്റെ ഏറ്റവും നല്ല പ്രചാര കയായി ശ്രീമതി തങ്കമ്മ മാറി. പരിഷത്ത് അടുപ്പ് സംബന്ധിച്ച് പറയുമ്പോൾ സൗത്ത് തൃക്കരിപ്പൂർ യൂണിറ്റ് പ്രവർത്തകനും തൃക്കരിപ്പൂർ ഹൈസ്കൂൾ അധ്യാപ കനും ജില്ലയിൽ കുറെക്കാലം അടുപ്പിന്റെ ചുമതലക്കാരനുമായിരുന്ന അകാലത്ത് നമ്മെ വിട്ടുപോയ ഗംഗാധരൻ മാസ്റ്ററെ സ്മരിക്കാതിരിക്കാൻ കഴിയില്ല. അടുപ്പിന്റെ വ്യാപനത്തെ ഇഷ്ടപ്രവർത്തന മേഖലയായി തിരഞ്ഞെടുത്ത് പിലി ക്കോട് യൂണിറ്റിലടക്കം സാധ്യത കൂടുതൽ കൂടുതൽ പ്രയോജനപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്ത് ആത്മാർത്ഥതയുള്ള പ്രവർത്തകനായിരുന്നു. ഗംഗാ ധരൻ മാസ്റ്റർ. അതുപോലെ അടുപ്പിന്റെ അന്നത്തെ സംസ്ഥാന് ചുമതലക്കാരനാ യിരുന്ന കണ്ണൂർ ജില്ലയിലെ മയ്യിലെ ശ്രീ. പി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ കാലി ക്കടവ് മൈതാനത്തിലെ പരിഷത്ത് കേന്ദ്രത്തിലെത്തി നൽകിയ ആവേശവും പ്രചോദനവും ഓർക്കാതിരിക്കാൻ കഴിയില്ല. പരിഷത്ത് അടുപ്പ് സ്ഥാപിക്കുന്നതോ ടൊപ്പം വീടുകളിൽ പരിഷത്ത് പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനും സഹാ യകമായി. പിൽക്കാലത്ത് ഊർജ്ജയാനം എന്ന ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ പദ്ധതി പിലിക്കോട് ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ചത് ഊർജ്ജ സംരക്ഷണ രംഗത്ത് പരിഷത്തിന്റെ പ്രാദേശിക അനുഭവത്തിന്റെ കരുത്തിലാണ്.

ജനകീയ ഔഷധനയം- ജനകീയാരോഗ്യം പ്രവർത്തനങ്ങൾ

ജനകീയാരോഗ്യം പരിഷത്തിന്റെ മുഖ്യധാരാ ബോധവത്കരണ പരിപാടിയായി പിലിക്കോട് യൂണിറ്റ് ഏറ്റെടുത്തു. ജനകീയ ഔഷധനയത്തിന്റെ ജില്ലാതലശില്പശാ ല പിലിക്കോട് ഹൈസ്കൂളിലാണ് സംഘടിപ്പിച്ചത്. അവശ്യ മരുന്നുകൾ, നിരോധി ക്കേണ്ട മരുന്നുകൾ സംബന്ധിച്ച് നിരവധി ക്ലാസ്സുകൾ തുടർന്ന് സംഘടിപ്പിച്ചു. ആരോഗ്യ രംഗത്തെ ചൂഷണം, നിരോധിക്കേണ്ട മരുന്നുകൾ സംബന്ധിച്ച് പൊതു - ഇടങ്ങളിലും വിദ്യാലയങ്ങളിലും ആരോഗ്യ പാർലമെന്റുകളും സംഘടിപ്പിച്ചു. നിരോ ധിക്കേണ്ട മരുന്നുകൾ, ആരോഗ്യ രംഗത്തെ ജനവിരുദ്ധ പ്രവണതകൾ എന്നിവ സംബന്ധിച്ച് ബോധവത്കരണം യൂണിറ്റിന് വിജയകരമായി നടത്താൻ കഴിഞ്ഞു. 1986 ൽ ഒലിഹാൻസൻ ചരമദിനാചരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച Drug information packet യൂണിറ്റിലെ പ്രവർത്തകർ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നൽകിക്കൊണ്ട് വലിയ ഇടപെടൽ നടത്തി. 1986 ൽ തന്നെ ഒക്ടോബർ 7 മുതൽ നവംബർ 4 വരെ ദേശീയ ആരോഗ്യ ശിബിര ത്തിന്റെ ഭാഗമായി കേരളത്തിലുടനീളം ജനകീയാരോഗ്യം എന്ന് വിഷയത്തെ അധികരിച്ച് "പോഷണം, രോഗപ്രതിരോധം, ആരോഗ്യ ശീലങ്ങൾ, ഒ.ആർ.ടി, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തിയിരുന്നു. പിലിക്കോട് യൂണിറ്റിൽ പ്രസ്തുത ക്ലാസുകൾ കുറെയേറെ നടത്തി. യൂണിറ്റ് പ്രവർത്തകർ മറ്റിട ങ്ങളിലും ക്ലാസുകൾ നടത്തുന്നതിന് നേതൃത്വം നൽകി. 1987 ലെ ആരോഗ്യ സർവ്വേ - കാസർഗോഡ് ജില്ലയിലെ വടക്കൻ പ്രദേശങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ നടത്തിയ സാഹസീക പ്രവർത്തനങ്ങളിൽ യൂണിറ്റിലെ പ്രവർത്തകരുടെ വലിയ തോതിലുള്ള പങ്കാളിത്തം ഉണ്ടായി. 1988ൽ ഛർദ്ദി, അതിസാരം വന്നപ്പോൾ നടത്തിയ ഒ.ആർ.എസ്. പാക്കറ്റ് പ്രയോജ നപ്പെടുത്തി നടത്തിയ ക്ലാസുകളും ശാസ്ത്രബോധം ജനങ്ങളിലേക്കെ ത്തിച്ച് പ്രവർത്തനമായിരുന്നു. ഔഷധരംഗത്തെ ബഹുരാഷ്ട്ര ഇടപെടലിനെതിരെയും നടന്ന എല്ലാ പ്രവർത്തന ങ്ങളിലും പിലിക്കോട് യൂണിറ്റ് സജീവമായി പങ്കെടുത്തു. 1988 ൽ "ഹാത്തി കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുക " എന്ന ക്യാമ്പയിൽ ഫലപ്രദമായി നടപ്പാക്കി.

പ്രവർത്തനങ്ങൾ വിപുലീകരിക്കപ്പെടുന്നു

ഓരോ പ്രവർത്തനങ്ങളും തുടർപ്രവർത്തനങ്ങളിലേക്കുള്ള വാതായനങ്ങളായിരു ന്നു. ആദ്യ ഘട്ടത്തിൽ ചെയ്ത പ്രവർത്തനങ്ങളിലൂടെ - പുതിയ പ്രവർത്തകരെ ക ണ്ടെത്താനും അതുവഴി പുതീയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ഇടവന്നു. അങ്ങിനെയുള്ള ചില പ്രവർത്തനങ്ങൾ ചുവടെ കൊടുക്കുന്നു.

സ്ത്രീ ശാക്തീകരണ വർഷം - പരിശീലനം

ഐക്യരാഷ്ട്ര സംഘടന 2000 അന്താരാഷ്ട്ര സ്ത്രീ ശാക്തീകരണ - വർഷമായി ആചരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സാർവ്വദേശീയാടിസ്ഥാനത്തിൽ സ്ത്രീ ശാക്തീകരണത്തിന് വിവിധങ്ങളായ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയി രുന്നു. സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് പരിപാടികൾ സംഘടി പ്പിച്ചത്. ജില്ലയിൽ ഇതിന്റെ പ്രവർത്തനം കേരള ശാസ്ത്രസാഹിത്യ പരിഷത്തി നെയാണ് ചുമതലപ്പെടുത്തിയത്. ഒരാഴ്ച നീണ്ടു നിന്ന പരിശീലനത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കി. ജില്ലാതലത്തിലുള്ള പരിശീലനം പിലിക്കോട് യൂണിറ്റിലാണ് നടത്തിയത്. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രമായിരുന്നു. പരിശീലന വേദി. 100 അംഗങ്ങൾ വീതമുള്ള മൂന്ന് സംഘങ്ങൾ ക്കാണ് പരിശീലനം നൽകിയത്. പിൽക്കാലത്ത് സ്ത്രീ മുന്നേറ്റത്തിനുള്ള വഴിയൊരുക്കുന്നതിന് പരിശീലനം സഹായകമായി. പരിഷത്തിന്റെ പ്രവർത്തനം വനിതകളെ പരിചയ പ്പെടുത്തുവാനും, വനിതാ കലാജാഥ പോലെയുള്ള പ്രവർത്തനങ്ങൾക്ക് പരിശീലനം സഹായകമായി.

നാം ഭാരതീയർ ജനോത്സവം

സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം തുടങ്ങിയ നമ്മുടെ ഭരണഘടനയുടെ അടി സ്ഥാനപ്രമാണങ്ങൾ ദുർബലപ്പെടുത്തുന്നതിനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് പരിഷത് “നാം ഭാരതീയർ” എന്ന പൊതുജന ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഒട്ടനവധി പൊതുജന ബോധവത്കരണ പരിപാടികൾ പരിഷത് സംഘടിപ്പിച്ചിരു ന്നു. നാം ഭാരതീയർ ജനോത്സവം തികച്ചും വ്യത്യസ്തമായ പരിപാടി പിലിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലാ യാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. കാലിക്കടവൗൺ മുഴുവൻ രംഗ വേദിയാക്കിക്കൊണ്ട് വിവിധ രീതിയിലുള്ള സംവാദാത്മകമായ പുതുമയാർന്ന കലാസാംസ്കാരിക പരിപാടികളായിട്ടാണ് എല്ലാം ചിട്ടപ്പെടുത്തിയത്. വഴി വാണി ഭക്കാരുടെ വേഷവും, ഭാഷയും, ഭാവവും എല്ലാം തന്മയത്വത്തോടെ കലാ പ്രവർ ത്തനത്തിനും സംവാദത്തിനും ഉപയോഗിച്ചു. സ്വാഭാവികമായി ഒരു വലിയ ചന്ത യിൽ നടക്കുന്ന മനുഷ്യവ്യാപാരങ്ങളെ തനതായ ആശയ, ആവിഷ്കാരം പ്രവർ ത്തനങ്ങൾക്ക് തന്മയത്വത്തോടെ പ്രയോജനപ്പെടുത്തി. നമ്മുടെ ഭരണഘടന സംരക്ഷണത്തിന്റെ പ്രതിജ്ഞ ഒരു തെരുവിനെ ആകെ ചേർത്തു പിടിച്ചു കൊണ്ട് പ്രഖ്യാപിക്കാൻ കഴിഞ്ഞു.


ബാത്തം അമൻ കി-വനിതകളുടെ അഖിലേന്ത്യകലാ സാംസ്കാരിക കലാജാഥ

ഇന്ത്യയിലെ പ്രമുഖരായ വനിതാ ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തിൽ സ്ത്രീകൾ ക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കും അനീതിക്കുമെതിരെ ജനസംവാദം ഉയർത്തിക്കൊണ്ടുവരുന്നതിന് വേണ്ടി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശബ്ദം ഹാശ്മി അടക്കമുള്ള വനിതകളുടെ സംഘമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ദേശീയതലത്തിലുള്ള .ഈ പരിപാടിക്ക് കാസർഗോഡ് ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി കാലിക്കടവിൽ വലിയ വരവേൽപ് സംഘടിപ്പിച്ചു. മാധ്യമ ശ്രദ്ധ ഏറെ ആകർഷിച്ച് ഒരു പരിപാടിയായിരുന്നു. വിവിധ ഭാഷകളിൽ വിവിധ പ്രദേശത്തെ കലാപരിപാടികൾ സമന്വയിപ്പിച്ചുകൊണ്ടുള്ള പരിപാടികൾ കാണി കൾക്ക് പുതുമയാർന്ന അനുഭവമായി. ഇതിന്റെ തുടർച്ചയായിട്ടാണ് പിലിക്കോട് ശാസ്ത്രകലാ ഗ്രൂപ്പിന്റെ പ്രവർത്തനം ആരംഭിച്ചത്.

പിലിക്കോട് യൂണിറ്റിനും ശാസ്ത്രകലാ ഗ്രൂപ്പ്

ഒരു ഘട്ടത്തിൽ പിലിക്കോട് യൂണിറ്റ് ശാസ്ത്രകലാ ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. മേഖല യിലേയും ജില്ലയിലേയും പല പ്രവർത്തനങ്ങളോടൊപ്പം കലാജാഥാ പരിപാടികൾ നടത്താൻ ഗ്രൂപ്പ് വഴി കഴിഞ്ഞു. ആദ്യ കാലഘട്ടത്തിൽ ജില്ലയിലെ കലാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ശ്രീ എം. വിനയൻ മാസ്റ്ററായിരുന്നു. സംസ്ഥാന ജാഥകളിൽ മികച്ച കലാകാരിൽ ഒരാളായി വിനയൻ മാസ്റ്റർ വളരെ പെട്ടെന്ന് മാറി. പല കലാജാഥകളിലായി പിലിക്കോട് പരിഷത് പ്രവർത്തകർ സംസ്ഥാന ദേശീയ കലാജാഥകളിൽ അംഗങ്ങളായിട്ടുണ്ട്. കെ.വി.ഭരതൻ ജില്ലയിലെ കലാജാഥാ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചി ട്ടുണ്ട്. ......... തുടങ്ങിയവർ പലഘട്ടങ്ങളിലായി ജില്ലയിലെ ജാഥാംഗങ്ങളായിട്ടുണ്ട്.

വനിതാ കലാജാഥ

1989 ൽ ആയിരുന്നു ഇതു നടന്നത്

ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെ

1980 കളുടെ അവസാനം മാണിയാട്ട് ഒരു ഇംഗ്ലീഷ് മീഡിയം സ്വകാര്യ സ്കൂൾ ആരംഭിച്ചു. സമാന്തര വിദ്യാഭ്യാസ സംവിധാനമെന്ന നിലയിൽ പ്രസ്തുത സ്കൂൾ സ്ഥാപനത്തിനെതിരെയും അതു പൊതുവിദ്യാലയങ്ങളെ എങ്ങിനെ ദുർബല പ്പെടുത്തുമെന്നുള്ള സമൂഹബോധവത്ക്കരണം വ്യാപകമായി നടത്തുകയുണ്ടായി. വൈകുന്നേരങ്ങളിൽ തുടർച്ചയായി പ്രതിഷേധ ജാഥകളൾ നടത്തി. അവിടെ കുട്ടികളെ അയച്ച രക്ഷിതാക്കൾ കുട്ടികളെ പിൻവലിക്കാൻ തുടങ്ങി. അവസാനം പ്രസ്തുത സ്കൂൾ അടച്ചുപൂട്ടി. ആഗോളവത്ക്കരണത്തിന്റെ കുത്തൊഴുക്കിൽ നാട്ടിൽ പുറങ്ങളിൽ പോലും ഇംഗ്ലീഷ് മീഡിയം സ്വകാര്യ സ്കൂളുകൾ കൂൺ മുള ക്കുന്നതു പോലെ മുളച്ചു വരുന്നതാണ് പിന്നീട് കണ്ടത്. എന്തിനധികം മലയാളി തന്നെ സ്വന്തം കുട്ടികളെ മലയാളം മാധ്യമം ക്ലാസിൽ ചേർക്കാൻ വിമുഖത കാട്ടു ന്ന അവസ്ഥയിലാണ് നാമുള്ളത്. ചെറുത്തനില്ലുകളും ദുർബലമാകുന്നു. പിലി ക്കോടിനും അതിൽ നിന്ന് മാറി നിൽക്കാൻ കഴിയുന്നില്ല.

ഭോപ്പാൽ കൂട്ടക്കൊല - എവറെഡി ബാറ്ററി ബഹിഷ്ക്കരണം

1984 ഡിസംബർ 3 ന് പുലർച്ചെ രാജ്യത്തെ ആകെ ഞെട്ടിച്ച് വ്യാവസായിക കൂട്ട ക്കൊലയാണ് ഭോപ്പാലിൽ നടന്നത്. യൂണിയൻ കാർബൈഡ് കമ്പനിയിൽ കീടനാശിനി നിർമ്മാണത്തിനായി ശേഖരിച്ച മാരകമായ വിഷവസ്തു മീതൈൽ ഐസോസയനേറ്റ് ചോരുകയുണ്ടായി. ഇത്തരം വിഷവസ്തുക്കൾ സംഭരിക്കു മ്പോൾ പാലിക്കേണ്ട ഒരു സുരക്ഷാ മുൻകരുതലുകളും കമ്പനി ചെയ്തിരുന്നില്ല. ചോർച്ചയുടെ ഫലമായി പതിനായിരക്കണക്കിന് ആളുകൾ കൊലചെയ്യപ്പെടുക യും ലക്ഷക്കണക്കിന് ആളുകളെ നിത്യരോഗികളാക്കി മാറ്റുകയും ചെയ്ത ഈ സംഭവത്തിൽ ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകർ കേരളത്തിലെമ്പാടും പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. ഈ പ്രതിഷേധത്തിന്റെ കാഞ്ഞങ്ങാട് നഗരം മുഴുവൻ ശ്രദ്ധിച്ച് അഞ്ചോ ആറോ പേർ പങ്കെടുത്ത പ്രതിഷേധ റാലിയിൽ പിലിക്കോട് യൂണിറ്റിലെ രണ്ട് പ്രവർത്തകർ പങ്കെടുത്തു. കെ.വി.കൃഷ്ണൻ മാസ്റ്റർ കാഞ്ഞങ്ങാട് പട്ടണം മുഴുവൻ കേൾക്കുമാറ് ഉച്ചത്തിൽ വിളിച്ച മുദ്രാഗീത ങ്ങൾ അത് ഏറ്റ് ചൊല്ലിവരുടെ രോഷാഗ്നി എന്നിവ ഇന്നും കേട്ടവരുടെ മനസ്സിൽ അലയടിക്കുന്നുണ്ടാകും. അതിന്റെ തുടർച്ചയായി പരിഷത്ത് യൂണിയൻ കാർ ബൈഡ് കമ്പനിയുടെ ഉത്പന്നമായ എവറെഡി ബാറ്ററി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 1985 ഏപൽ 17 മുതൽ മെയ് 1 വരെ സംസ്ഥാന തലത്തിൽ "എവറെഡി' ബഹിഷ്ക്കരണം ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന വാഹന ജാഥ നടത്തിയിരുന്നു. മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിച്ച പ്രസ്തുത ജാഥയ്ക്ക് കാലിക്കടവിൽ സ്വീകരണം നൽകിയിരുന്നു. തുടർ ന്ന് പിലിക്കോട്ടെ എല്ലാ കടകളിലും ഏവറെഡി ബാറ്ററി ബഹിഷ്ക്കരിക്കണം എന്ന ഭ്യർത്ഥിച്ചുകൊണ്ട് സ്ക്വാഡ് പ്രവർത്തനം നടത്തുകയുണ്ടായി. ജനങ്ങളോടും ഗ്രാമ ജാഥയിലൂടെ ഇക്കാര്യം സംവദിച്ചു. നാട്ടിന്റെ വിവിധ ഇടങ്ങളിൽ ഗ്രാമപത്രം പ്രദർശിപ്പിച്ചു. എവറെഡി ബാറ്ററിയുടെ വിൽപനയെ ആഘട്ടത്തിൽ ഈ പ്രവർത്ത നങ്ങൾ നിർണ്ണായകമായി ബാധിച്ചു. ഒരുഘട്ടത്തിൽ എവറെഡി ബാറ്ററി കച്ചവട ക്കാർ വാങ്ങി വയ്ക്കാൻ മടിച്ച അവസ്ഥവരെ സംജാതമായി.

വികസന ജാഥ

പലനാൾ നമ്മൾ പാടി നടന്നു
ഗ്രാമം നാടിന്റെ നട്ടെല്ലെന്ന്
പണ്ടു മുതൽ പല പ്രമേയങ്ങൾ
പാസാക്കി നാം ഗ്രാമങ്ങൾക്കായ്
നിയമം വന്നു നിത്യവുമേറെ
മുദ്രാവാക്യവുമുണ്ടായി
വർഷം നാൽപതു പിന്നിട്ടെന്നാൽ
ഗ്രാമങ്ങൾക്കെന്തുണ്ടായി
ഒന്നിനി നിങ്ങൾ കേൾക്കൂ
കാണാം നമ്മുടെ നാടിൽ ദീന മുഖം
ഒന്നെൻ കൂടെ വരാമോ കാണാം
കരിഞ്ഞുണങ്ങിയ ഗ്രാമമുഖം
…….
പഞ്ചായത്തിന്റെ പ്രസിഡണ്ടെന്നാൽ
സ്ഥാനമതേറെ പ്രിയങ്കരം
പഞ്ചായത്തിന്നധികാരങ്ങളോ
കഷ്ടമതേറെ പരിതാപകരം
അമ്പതു രൂപയിലേറും
ചെലവിന് വമ്പന്മാരങ്ങത്തണം
ഹജൂർ കച്ചേരിപ്പടിവാതിൽ
മുട്ടി വിളിച്ചു നടക്കേണം.
കാണർ കുഴിക്കാൻ സ്കൂളുതുറക്കാൻ
…….

സർക്കാർ നൽകും നക്കാപ്പിച്ച
ക്കാശിനു വേണ്ടിയിരിക്കണം
നാടിൻ വികസന മാർഗ്ഗം നോക്കാൻ
നാട്ടാർക്കിനിയും ആവില്ലെന്നോ
മേലാളന്മാർ കല്പിക്കും പടി
ചെയ്യാനാണോ പഞ്ചായത്ത്
മാറേണം ഇത് മാറ്റേണം
അതിനായ് ജനതതിയുണരേണം.
വികസന പ്രവർത്തനങ്ങളും അതിനായുള്ള ആസൂത്രണവും വികേന്ദ്രീകരിക്കണം എന്ന് കേന്ദ്രമുദ്രാവാക്യവുമായി 1989 ൽ നടന്ന വികസന ജാഥകൾ സംഘടനയുടെ അധികാര വികേന്ദ്രീകരണത്തിനായുള്ള അതിനിർണ്ണായകമായ കാൽവെപ്പായി രുന്നു. ജില്ലയിൽ നടന്ന ജാഥാ പരിപാടിയിൽ യൂണിറ്റ് പ്രവർത്തകർ സജീവമായി പങ്കെടുത്തു. പിലിക്കോട് പഞ്ചായത്തിലും വിവിധ കേന്ദ്രങ്ങളിൽ ജാഥയെ സ്വീകരി ക്കുകയുണ്ടായി. വികസന ജാഥാ ഗീതങ്ങൾ തൊണ്ട പൊട്ടുമാറുറക്കെ ചൊല്ലി നടന്നതിൽ പിലി ക്കോട് യൂണിറ്റിലെ പ്രവർത്തകരുമുണ്ടായി. പ്ലക്കാർഡ് നിർമ്മിക്കുന്നതിലും അതിൽ എഴുതുന്നതിലും സജീവ പങ്കാളിത്തം യൂണിറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായി.

അധികാര വികേന്ദ്രീകരണത്തിനായി നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ച എന്നും യൂണിറ്റ് പ്രവർത്തകർ ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. പഴയ പഞ്ചായത്തുകളെ കോടിക്കണക്കിന് രൂപ വികസന പ്രവർത്തനങ്ങൾക്കാ യി വിനിയോഗിക്കാനും ഒട്ടനവധി അധികാരങ്ങൾ ഉള്ള പ്രാദേശിക സർക്കാറുക ളാക്കി മാറ്റുന്നതിൽ ശാസ്ത്രസാഹിത്യ പരിഷത്ത് വഹിച്ച പങ്ക് കേരളീയ ചരിത്ര ത്തിന്റെ ഭാഗമാക്കുന്നതിൽ നിർണ്ണായ സ്ഥാനം വികസന ജാഥകൾക്കുണ്ടാകും. പഴയ പഞ്ചായത്തുകളുടെ ദുരവസ്ഥ പുതീയ പഞ്ചായത്ത് ജനപ്രതിനിധികളെ ഓർമ്മിപ്പിക്കാൻ വികസനജാഥാ മുദ്രാ ഗീതങ്ങളിലൂടെ ഒന്നു പോയാൽ മതി.

സ്വാശ്രയ പദയാത്ര

"സ്വാശ്രയമെന്നത് സ്വാതന്ത്യം
ആശ്രിതരല്ലാ നാമാർക്കും
സ്വാശ്രയബോധ വിഭാതത്തിന് തിരു
വാഴ്ത്തുപാടുക നാം"
ദേശീയ ഐക്യം, മാനവസാനാർദ്ദം, സ്വാശ്രയം എന്നീ സന്ദേശങ്ങൾ ജനങ്ങ ളുമായി സംവദിക്കുന്നതിന് 1993 ഒക്ടോബർ രണ്ടിനാണ് പയ്യന്നൂർ ഗാന്ധി മൈതാ നിയിൽ നിന്ന് സ്വാശ്രയ പദയാത്ര ആരംഭിച്ചത്. നവംബർ 7 ന് കന്യാകുമാരിയിൽ ജാഥ സമാപിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ ഒരു നവോ ത്ഥാന ജനകീയശക്തി ഈ മണ്ണിൽ ഉയിർക്കൊള്ളണ്ടിയിരിക്കുന്നു.

സ്വാതന്ത്ര്യ സംരക്ഷണത്തിനുള്ള ഒരു പുതിയ ദേശീയ പ്രസ്ഥാനം. ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാ പുരോഗമന ജനാധിപത്യ, മതനിരപേക്ഷ വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു ശക്തമായ ജനകീയ ഐക്യനിര. അവരുടെ ഐക്യത്തിൽ മാത്രമേ ഇന്ത്യയെ രക്ഷിക്കാനാവൂ. സ്വാശ്രയ പദയാത്ര ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിലെത്തി ക്കാനാഗ്രഹികുന്ന സന്ദേശമിതാണ്." സ്വാശ്രയ പദയാത്രാ കുറിപ്പിൽ നിന്നുള്ള താണ് ഈ വാചകങ്ങൾ. പയ്യന്നൂരിൽ വച്ച് തുടങ്ങുന്നതിനാൽ അനുബന്ധ പദയാ ത് നടത്തുവാൻ കാസർഗോഡ് ജില്ല തീരുമാനിച്ചു. അതിന്റെ ഭാഗമായി അനുബ ന്ധ സ്വാശ്രയ പദയാത്ര കാസർഗോഡ് ജില്ലയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് പയ്യന്നൂർ വരെ നടത്തുകയണ്ടായി. അനുബന്ധ പദയാത്രയുടെ ഉത്ഘാടനം 1993 സപ്തംബർ 30 ന് വൈകീട്ട് 5 മണിക്ക് ശ്രീ കെ.പി.ആർ രയരപ്പൻ കാഞ്ഞങ്ങാട് നിർവ്വഹിച്ചു. സ്വാതന്ത്ര്യ സമരസേനാനി ശ്രീ കെ.മാധവൻ പ്രസ്തുത പരിപാടിയുടെ സജീവ പങ്കാളിയായി. കാസർഗോഡ് ജില്ലാ സ്വാശ്രയ സമിതിയുടെ അധ്യക്ഷനായിരുന്നു കെ. മാധവേട്ടൻ. അനുബന്ധ പദയാതയിൽ പിലിക്കോട് യൂണിറ്റിന്റെ സജീവ പങ്കാളിത്തമുണ്ടായി.

ടീച്ചർ എക്സ്ച്ചേഞ്ച് പരിപാടി

ഭാരത ഗ്യാൻ വിഗ്യാൻ സമിതിയും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി നടത്തിയ ടീച്ചർ എക്സ്ചേഞ്ച് പരിപാടി 1992 സപ്തംബർ 6 മുതൽ 13 വരെ തൃക്കരിപ്പൂർ ഗവണ്മെന്റ് ഹൈസ്കൂൾ കേന്ദ്രീകരിച്ച് നടന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അധ്യാപകർ കേരളത്തിൽ വിവിധ ജില്ലകളിൽ ഒരാഴ്ച ക്യാ മ്പ് ചെയ്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പങ്കുവച്ചു. ഒരു വിദ്യാഭ്യാസ പരിപാടി എന്നതിനോടൊപ്പം ഇതൊരു സാംസ്കാരിക വിനിമയ പരിപാടി കൂടിയായി വികസിച്ചു. തൃക്കരിപ്പൂർ ഹൈസ്കൂളിൽ ഉത്തർപ്രദേശിൽ നിന്നുള്ള അധ്യാപക രാണ് എത്തിച്ചേർന്നത്. അവർ പരിഷത്ത് പ്രവർത്തകരുടെ വീടുകളിലാണ് താമസിച്ചിരുന്നത്. പിലിക്കോട് യൂണിറ്റിലെ പ്രവർത്തകരുടെ വീടുകളിലും അവർ താമസിക്കുകയുണ്ടായി. അന്നുണ്ടാക്കിയ സൗഹൃദം പലരും ഇപ്പോഴും തുടരു ന്നുണ്ട്.

ഗ്രാമപത്രം

വിശദമായി പിന്നീടു ചേർക്കാം.

ചൂടാറാപ്പെട്ടി പ്രചരണം

വിശദമായി പിന്നീടു ചേർക്കാം.

മറ്റ് പ്രവർത്തനങ്ങൾ

1986 സപ്തംബർ 1 ന് മടിക്കൈയിൽ നിന്നും വനഊർജ്ജ വികസന ജാഥ ആരംഭിച്ചിരുന്നു. പ്രസ്തുത ജാഥയ്ക്ക് കാലിക്കടവിൽ സ്വീകരണം നൽകുകയുണ്ടായി. സർക്കാർ 25 കോടി രൂപ സമാഹരിക്കാൻ വനമേഖലയിൽ സെലക്ഷൻ ഫെല്ലിങ്ങ് തീരുമാനിച്ചപ്പോൾ അതിനെതിരെ സംഘടിതമായ ശബ്ദം ഉയരുകയുണ്ടായി. 1991 നവംബർ 14 ന് നീലേശ്വരത്തു നിന്നും പ്രാഫ. എം.എൻ വിജയൻ മാസ്റ്റർ ഉത്ഘാടനം ചെയ്ത വനസംരക്ഷണ ജാഥ നവംമ്പർ 27 ന് തിരുവനന്തപുരത്ത് സമാപിച്ചു. പ്രൊഫ.എം.കെ. പ്രസാദായിരുന്നു ജാഥാ ക്യാപ്റ്റൻ കാസർഗോഡ് ജില്ലയിൽ പത്തിയൂർ ഗോപിനാഥായിരുന്നു നയിച്ചത്. അന്നത്തെ പരിഷത്ത് ജനറൽ സെക്രട്ടറിയായിരുന്ന പ്രൊഫ. കാവുമ്പായി ബാലകൃഷ്ണൻ പിലിക്കോട് യൂണിറ്റ് കാലിക്കടവിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ പങ്കെടുത്തിരുന്നു. കാലിക്കടവിൽ നല്ല നിലയിൽ ബക്കറ്റ് പിരിവ് ലഭിച്ചിരുന്നു. പത്തിയൂരിന്റെ പ്രസംഗം പരിസര സംരക്ഷണതത്പരർക്ക് ആവേശം നൽകുന്നതായിരുന്നു. ജാഥ തിരുവനന്തപുരത്ത് സമാപിക്കുന്ന ഘട്ടമാകുമ്പോഴേക്കും സർക്കാർ സെലക്ഷൻ ഫെല്ലിങ്ങ് ഉത്തരവ് പിൻവലിച്ചു. പരിസരസംരക്ഷണ രംഗത്ത് ഏറെ ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു വനസംരക്ഷണ ജാഥ.

മേഖലാ, ജില്ലാ സമ്മേളനങ്ങൾ

പിലിക്കോട് ഗവ:യു.പി.സ്കൂൾ, പിലിക്കോട് ഗവ: ഹൈസ്കൂൾ എന്നിവിടങ്ങളിൽ പരിഷത്തിന്റെ ജില്ലാ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. 1997 ലാണ് പിലിക്കോട് ഗവ:യു.പി.സ്കൂളിൽ പരിഷത്തിന്റെ ജില്ലാസമ്മേളനം നടന്നത്. നിരവധി അനുബ ന്ധ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ശാസ്ത്രകലാപരിപാടികൾ, പുസ്തക പ്രചരണം, അടുപ്പ് വ്യാപനം, ബാലവേദി ക്യാമ്പുകൾ, ശാസ്ത്ര പാർല മെന്റുകൾ എന്നിവ സമ്മേളനത്തെ ജനകീയമാക്കി. സമ്മേളനത്തിന്റെ ഭാഗമായി തോട്ടംഗേറ്റ്, കരപ്പാത്ത് എന്നിവിടങ്ങളിൽ സ്ഥാപിച്ച ബോർഡുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുകയുമുണ്ടായി. പിലിക്കോട് ഗവ:വെൽഫയർ സ്കൂൾ, പുത്തിലോട്ട് എ.യു.പി സ്കൂൾ, ജി.എച്ച്. എസ് പിലിക്കോട് എന്നിവിടങ്ങളിലായി പരിഷത് മേഖല സമ്മേളനങ്ങൾ നടന്നിട്ടുണ്ട്.

സംസ്ഥാന പ്രവർത്തക ക്യാമ്പുകൾ

1988 ൽ ആണ് കാസർഗോഡ് ജില്ലയിൽ ആദ്യമായി പ്രവർത്തക ക്യാമ്പ് നടന്നത്. സപ്തംബർ 2, 3, 4 തീയതികളിൽ തൃക്കരിപ്പൂരിലാണ് ക്യാമ്പ് നടന്നത്. 12 കേന്ദ്ര ങ്ങളിലായി നടന്ന ശാസ്ത്രസായാഹ്നങ്ങൾ, മത്സരങ്ങൾ, ബാലോത്സവം, കലാപ രിപാടികൾ എന്നിവ കാസർഗോഡ് ജില്ലയെ ആകെ ഉണർത്തി എന്ന് സംസ്ഥാന രേഖകൾ പറയുന്നു. പിലിക്കോട് യൂണിറ്റിന്റെ സജീവ പങ്കാളിത്തം ക്യാമ്പിന്റെ വിജയത്തിന് പൂർണ്ണമായും ഉണ്ടായി. രണ്ടാമത്തെ പ്രവർത്തക ക്യാമ്പ് കാഞ്ഞങ്ങാട് വച്ച് 2004 സപ്തംബർ 21, 22, 23 തീയ്യതികളിലാണ് നടന്നത്. അന്നത്തെ കണ്ണൂർ സർവ്വകലാ വൈസ് ചാൻസിലറാ യിരുന്ന പ്രൊഫ: പി.കെ.രാജൻ ആണ് "വേണം വിദ്യാഭ്യാസരംഗത്ത് ഒരു ഇടതുപക്ഷ ബദൽ" എന്ന വിഷം അവതരിപ്പിച്ചു കൊണ്ടാണ് ക്യാമ്പ് ഉത്ഘാടനം ചെയ്ത ത്. ക്യാമ്പിന്റെ വിജയത്തിലും പിലിക്കോട് യൂണിറ്റ് സജീവമായിരുന്നു.

സംസ്ഥാന സമ്മേളനം കയ്യൂർ

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുപ്പത്തി ആറാം സംസ്ഥാന സമ്മേളനം 1999 ഫെബ്രുവരി 12 മുതൽ 14 വരെ കയ്യൂരിൽ വച്ചു നടന്നു. 1998 ൽ കാഞ്ഞങ്ങാട് വച്ച് മുപ്പത്തി അഞ്ചാം വാർഷികം നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും ആ വർഷം സംഘ ടനാപരമായ കാരണങ്ങളാൽ എറണാകുളത്തുവച്ചാണ് വാർഷികം നടന്നത്. അതുകൊണ്ട് തൊട്ടടുത്തവർഷം കാസർഗോഡ് ജില്ലയിൽ സമ്മേളനം വീണ്ടും തീരുമാനിച്ചപ്പോൾ അതിന് വേദിയായി എല്ലാ അർത്ഥത്തിലും ഗ്രാമമായ കയ്യൂരിലാക്കാൻ കാസർഗോഡ് ജില്ലാക്കമ്മറ്റി തീരുമാനിച്ചു. പ്രസ്തുത സമ്മേളനത്തെക്കുറിച്ച് മുപ്പത്തിഏഴാം വാർഷിക റിപ്പോർട്ടിൽ ഇങ്ങിനെ രേഖപ്പെടുത്തിയിട്ടുണ്ട്. "വർദ്ധിച്ച ആവേശത്തോടെയും ജനപങ്കാളിത്തത്തോടെയും സംഘടിപ്പിച്ച മുപ്പ ത്തിആറാം വാർഷികം പരിഷത്ത് ചരിത്രത്തിലെ - തന്നെ ഒരവിസ്മരണീയമായ സംഭവമായിരുന്നു", കണ്ണൂരിലെ ജനങ്ങൾ മൊത്തം പങ്കാളികളാക്കിക്കൊണ്ടാണ് വാർഷിക സമ്മേളനം നടത്തിയത്. സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ കാർഷിക സെമിനാർ നടത്തുകയുണ്ടായി. കാർഷികം എന്ന സുവനീർ പ്രസിദ്ധീകരിക്കുകയുണ്ടായി. സമ്മേളന വിജയത്തിനായി വിഭവസമാഹരണം, അനുബന്ധ പരപാടി എന്നിവയ്ക്കായി പിലിക്കോട് യൂണിറ്റിന്റെ സക്രിയമമായ പങ്കാളിത്തം ഉണ്ടായിരുന്നു.

ഉദിനൂർ സമ്മേളനം

പരിഷത്ത് അമ്പത്തിഒന്നാം വാർഷിക സമ്മേളനം 2014 മെയ് 9-11 തീയ്യതികളിൽ ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. ഉദിനൂർ സമ്മേളനത്തെ ക്കുറിച്ച് അമ്പത്തിരണ്ടാം വാർഷീക റിപ്പോർട്ടിൽ താഴെ പറയും വിധമാണ് വിലയിരുത്തിയിട്ടുള്ളത്. "തനിമയാർന്നതും ലളിതവുമായ രീതിയിൽ സമ്മേളനം സംഘടിപ്പിക്കാൻ സാധി ച്ചു. പ്രതികൂല കാലാവസ്ഥയിലും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പ്രതിനിധികൾ ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത രീതിയിൽ സ്വാഗത സംഘം പ്രവർത്തിച്ചു. ഉദിനൂരി ലെ പൊതുപ്രസ്ഥാനങ്ങൾ എല്ലാവിധ പിൻതുണയും നൽകി. അനുബന്ധ പ്രവർ ത്തനങ്ങളിൽ കാർഷികരംഗത്തെ ഇടപെടൽ സവിശേഷമായ ഒന്നായി മാറി. സമ്മേളനത്തിനാവശ്യമായ ഭക്ഷണം ഒരുക്കുന്നതിനുള്ള വിഭവങ്ങൾ ഇതിലൂടെ കണ്ടെത്തിയത് മാതൃകാപരമായി." സമ്മേളനത്തിന്റെ ഭാഗമായ അനുബന്ധ പരിപാടികൾ വിജയിപ്പിക്കുന്നതിന് പിലിക്കോട് യൂണിറ്റിന്റെ സജീവമായ പങ്കാളിത്തം ഉണ്ടായി. മെയ് 2 ന് കെ.എസ്. ടി. എ, രമ്യ ഫൈൻ ആർട് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ വിദ്യാഭ്യാസ സെമിനാർ നടത്തുകയുണ്ടായി. ശ്രീ. എ. പ്രദീപ് കുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു. കെ.ടി. രാധാകൃഷ്ണൻ , കെ.സി. ഹരികൃഷ്ണൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ശ്രീ. ഒ എം. ശങ്കരൻ മോഡറേറ്ററായി. "ഒരുക്കം" എന്ന സപ്ലിമന്റ് തയ്യാറാക്കി പിലിക്കോട് പഞ്ചായത്തിൽ നടത്തിയ ഗ്രഹസമ്പർക്ക പരിപാടിയിൽ യൂണിറ്റിന്റെ സജീവ പങ്കാളിത്തമുണ്ടായി. ഉദിനൂരും പരിസരവും കേന്ദ്രീകരിച്ച് നടന്ന വിഭവസമാഹരണ പ്രവർത്തനങ്ങളിലും യൂണിറ്റ് പ്രവർത്തകർ പങ്കെടുത്തു.

യുണിറ്റ് നിലവിൽ

ഇപ്പോൾ യൂണിറ്റിൽ .... അംഗങ്ങളാണുള്ളത്. കെ.വി. ചന്ദ്രൻ സെക്രട്ടറി രാജേഷ് മാസ്റ്റർ പ്രസിഡണ്ടുമായിട്ടുള്ള ഭാരവാഹികളാണ് യൂണിറ്റ് പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത്. പരിഷത് പ്രവർത്തന കേന്ദ്രം കാലിക്കടവിൽ നിന്ന് മാറി കരപ്പാത്ത് കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. ഉന്നതമായ ജനകീയ പാരമ്പ ര്യമുള്ള പിലിക്കോട് പരിഷത് യൂണിറ്റിന്റെ പ്രവർത്തനം പലപ്പോഴായി ദുർബലമാ യിട്ടുണ്ട്. കലാജാഥ, മറ്റ് പ്രത്യേക പരിപാടികൾ ഏറ്റെടുത്ത് നടത്തുന്നതിലുപരി യായി നിരന്തരമായി പ്രവർത്തിക്കുന്ന തരത്തിൽ പരിഷത് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ ശ്രമങ്ങൾ ശക്തമാക്കേണ്ടതുണ്ട്. ഈ വ്രജ ജൂബിലി പ്രവർത്തനങ്ങൾ അതിന് സഹായകമാകും.

വികസന കാര്യങ്ങളിൽ നാടിനോടൊപ്പം

നാട്ടിന്റെ വികസന കാര്യങ്ങളിൽ പ്രത്യേകിച്ച് പ്രാദേശികമായ ഇടപെടൽ കാര്യങ്ങ ളിൽ യൂണിറ്റിന്റെ തുടക്കം മുതൽ ശ്രദ്ധപതിപ്പിച്ചിരുന്നു. അത് മരം നട്ടുപിടിപ്പിക്കു ന്നതിലായാലും, സാക്ഷരതാ പ്രസ്ഥാനത്തിന്റെ ഭാഗമായാലും, പിലിക്കോട് പ്രദേശ ത്ത് നടന്ന ഏത് തരം വികസന പ്രവർത്തനങ്ങളിലായാലും പരിഷത്ത് വേദികളി ലൂടെ ലഭിച്ച അറിവും അനുഭവങ്ങളും പ്രയോജനപ്പെടുത്താൻ പിലിക്കോട് യൂണി റ്റിന് എന്നും കഴിഞ്ഞിരുന്നു. അതിപ്പോഴും ഏറ്റക്കുറച്ചിലുകളോടെ തുടരുന്നുമുണ്ട്.

സാക്ഷരതാ പ്രസ്ഥാനത്തിന്റെ ഭാഗമായാലും ജനകീയാസൂത്രണത്തിന്റെ പ്രാരംഭ കാലം തൊട്ട് പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പ്രക്രിയക്ക് നേതൃത്വം നൽകിയവരുടെ കൂട്ടത്തിൽ പരിഷത്ത് സംഘടനയും പരിഷത്ത് പ്രവർ ത്തകരും നിർണ്ണായക പങ്ക് വഹിച്ചിരുന്നു. അത് പ്രത്യക്ഷമാകാം. പരോക്ഷമാ കാം. കേരളത്തിന്റെ വൈദഗ്ധ്യത്തെ പിലിക്കോട് പ്രദേശത്തിന്റെ വികസന കാര്യങ്ങളിൽ അണിനിരത്താനും പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. ശ്രീ. ടി.വി. ശ്രീധരൻ മാസ്റ്ററുടെ വാക്കുകളിലേക്ക് ഒന്നു കൂടി പോകാം. "സമ്പൂർണ്ണ ശുചിത്വ പദ്ധതി രൂപപ്പെടുന്ന ഘട്ടത്തിൽ ഡോ.എം.പി.പരമേശ്വരൻ, ശ്രീ വി.എൻ. ജിതേന്ദ്രൻ എന്നി വരുടെ സേവനം പ്രോജക്ട് വികസിപ്പിക്കുന്നതിൽ പ്രയോജനപ്പെടുത്തി.

സി.ആർ എന്ന പേരിലറിയപ്പെടുന്ന ഡോ:സി.രാമകൃഷ്ണനാണ് സമ്പൂർണ്ണ ശുചിത്വ പദ്ധതി, ഊർജ്ജയാനം തുടങ്ങിയ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ പദ്ധതികൾക്ക് അണിയറയിൽ നിന്ന് നേതൃത്വം പ്രധാനമായും നൽകിയത്. പരിസ്ഥിതിസംരക്ഷണ പ്രവർത്തനത്തിന് യൂണിറ്റ് വലിയ പ്രാധാന്യം നൽകിയിരു ന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി ക്ലാസ്സുകളും ഇടപെടൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. വനവത്കരണത്തിന്റെ ഭാഗമായി പാതയോര ങ്ങളിലും പൊതു ഇടങ്ങളിലും മരം വെച്ചു പിടിപ്പിക്കുന്നതിന് വലിയ പ്രോത്സാഹ നം നൽകി. പ്രകൃതി സഹവാസ ക്യാമ്പുകൾ ബാലവേദികളുടെ ഭാഗമായി സംഘ ടിപ്പിച്ചു. പൊതുവിൽ പാരിസ്ഥിതികാവബോധം കുട്ടികളിലും പൊതു ജനങ്ങളിലും വളർത്തിയെടുക്കാൻ പരിഷത് വലിയ പ്രാധാന്യം നൽകിയിരുന്നു."

മടിക്കൈ പഞ്ചായത്ത് സ്കൂൾ കോംപ്ലക്സ്

കാസർഗോഡ് ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ 1993-94 കാലത്ത് നടന്ന അനന്യമായ പ്രവർത്തനമായിരുന്നു മടിക്കൈ പഞ്ചായത്ത് കോംപ്ലക്സ് പ്രവർ ത്തനം. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണത വർദ്ധിപ്പിക്കാൻ ജനകീയമായി തദ്ദേ ശസ്വയംഭരണ സ്ഥാപനങ്ങളെ എങ്ങിനെയെല്ലാം പ്രയോജനപ്പെടുത്താം എന്ന അന്വേഷണമാണ് പ്രധാനമായും നടന്നത്. അന്ന് ജില്ലാ കൗൺസിൽ പ്രസിഡണ്ട് സി.കൃഷ്ണൻ നായരായിരുന്നു. ജില്ലാ കൗൺസിൽ പ്രസിഡണ്ടുമായി ഇക്കാര്യം നിരന്തരമായി സംവദിച്ചതും പ്രവർത്തനത്തിന് രൂപരേഖയുണ്ടാക്കിയതും ശാസ്ത്ര സാഹിത്യ പരിഷത്തായിരുന്നു. പിന്നീട് പലരും ഇതേക്കുറിച്ച് എഴുതുമ്പോഴും പറയു മ്പോഴും പരിഷത്തിനെ പരാമർശിക്കാതിരിക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നു എ ന്നതും വസ്തുതയാണ്. മടിക്കൈ കോംപ്ലക്സ് വിജയത്തിനായി അതിന്റെ എല്ലാ ഘട്ടത്തിലും നേതൃത്വപരമായ പങ്കു വഹിച്ച ശ്രീ.സി. കൃഷ്ണൻ നായരുമായി ചർച്ച ചെയ്ത് ഇതിനാവശ്യമായ എല്ലാ വിധ പിന്തുണയും നൽകിയത് പിലിക്കോട് യൂ ണിറ്റ് പ്രവർത്തകരും കൂടിയാണെന്നത് ചരിത്രത്തിന്റെ ഭാഗമാണ്.

അക്ഷര കേരളം മുതൽ ഊർജ്ജയാനം വരെ

ആദ്യ കാല കൂടിച്ചേരലുകളുടെ ഭാഗമായി രൂപപ്പെട്ട പല ധാരണകളും - പിന്നീട് പിലിക്കോടിന്റെ വികസന ആശയങ്ങളായും പ്രവർത്തനങ്ങളായും മാറിയിട്ടുണ്ട്. ചില പ്രവർത്തനങ്ങൾ പിലിക്കോടിനപ്പുറത്തേക്കും പോയിട്ടുണ്ട്.

അക്ഷര കേരളം സമ്പൂർണ്ണ സാക്ഷരതാ യജ്ഞം

അക്ഷര കേരളം സമ്പൂർണ്ണ സാക്ഷരതാ പദ്ധതിക്കു മുമ്പു തന്നെ അറിവിനായു ള്ള അന്വേഷണം പിലിക്കോടിന്റെ ഭാഗമായിരുന്നു. ബീഡിക്കമ്പനികൾ വിവരവും അറിവും കൈമാറുന്ന ജനകീയ സാമൂഹിക വിദ്യാകേന്ദ്രങ്ങളായിരുന്നു. ബീഡി കമ്പനികളിലെ പത്രവായന പുസ്തകവായന ഇതെല്ലാം നാടിന്റെ പൊതു ബോധ് ത്തിലുണ്ടാക്കിയ തെളിച്ചം എല്ലാ കൂട്ടായ്മകളിലും പ്രകടമായിരുന്നു. പ്രവൃത്യുന്മുഖ സാക്ഷരതാ പദ്ധതി സർക്കാറിന്റെ നേതൃത്വത്തിൽ നീലേശ്വരം ബ്ളോക്കിന്റെ നേതൃത്വത്തിൽ പിലിക്കോട് സി.ആർ. സി.യിൽ നടത്തിയപ്പോൾ അതിലെ ഇൻസ്ട്രക്ടർ ആയും സംഘാടന നേതൃത്വം വഹിച്ചു പരിഷത്തിന് ആദ്യ കാല പ്രവർത്തകർ ഉണ്ടായിരുന്നു. അത്തരം ഔദ്യോഗിക പദ്ധതികളുടെ യാന്തീ കതയും സാക്ഷരത എന്നാൽ വ്യക്തിഗതമായ പ്രവർത്തനമാണെന്ന നിലപാടും പ്രവൃത്യുന്മുഖ സാക്ഷരതാ പദ്ധതിയുടെ മുന്നോട്ടുള്ള പോക്ക് ദുഷ്ക്കരമാക്കി. എന്നാൽ സാക്ഷരത എന്നത് ഒരു സാമൂഹിക പ്രവർത്തനമാണ് എന്നതും കേവലം വ്യക്തിഗതമായി നിറവേറ്റണ്ട ഒന്നല്ല എന്ന തിരിച്ചറിവും എറണാകുളം സാക്ഷര തയിൽ നിന്നും പരിഷത്തിന് ലഭിച്ച അനുഭവസമ്പത്തും അക്ഷര കേരളം പദ്ധതി യെ നാടിന്റെ പദ്ധതിയാക്കി വളർത്തി.

"സാക്ഷരതാ യജ്ഞം നാടിൻ മോചനത്തിന്റെ മാർഗ്ഗം" എന്ന സന്ദേശം അക്ഷരാർത്ഥത്തിൽ നെഞ്ചിലേറ്റി. പഞ്ചായത്തിൽ 272 സാക്ഷ രതാ ക്ളാസുകളിലായി 871 പഠിതാക്കൾ ഉണ്ടായിരുന്നു. 201 ഇൻസ്ട്രക്ടർമാർ, 57 മാസ്റ്റർ ട്രെയിനർമാർ സഹകരിക്കാനും വിജയിപ്പിക്കാനും പൊതു സമൂഹം ആകെയും.

"നേരമൊട്ടും വൈകിയില്ല, കൂട്ടുകാരെ പോരൂ , പേരെഴുതാം വായിക്കാം ലോക വിവരം നേടാം" എന്ന പാട്ടിനൊപ്പം "അക്ഷരജ്ഞാനം അറിവല്ല, അറിവിൻറെ രക്ഷാകവാടമാണെന്നുള്ളതോർക്കുക" എന്ന ഗാനവും നൽകിയ തിരിച്ചറിവ് വളരെ പ്രധാനമായിരുന്നു. എല്ലാ പഠിതാ ക്കളും ഹൃദിസ്തമാക്കിയ സാക്ഷരതാ ഗാനങ്ങളായിരുന്നു. ഇവയൊക്കെ സാക്ഷരതാ യജ്ഞം പരിഷത്തിനെ നാടിന്റെ ഭാഗമാക്കി മാറ്റി. 80 ശതമാനത്തിലധികം പ്രവർത്തകരും പരിഷത്തുമായി ബന്ധപ്പെട്ടവരോ പ്രവർത്തകരോ ആയി മാറി. 'തിരുവനന്തപുരം കിഴക്കെക്കോട്ടയിൽ വെച്ചു നടന്ന സംസ്ഥാന അക്ഷര കലാ ജാഥ പരിശീലനത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് യൂണിറ്റിലെ പരിഷത്ത് പ്രവർത്ത കനായ എം.വിനയൻ മാസ്റ്റർ പങ്കെടുത്തു. തുടർന്ന് മാവുങ്കാൽ ആനന്ദാശ്രമം സ്കൂളിൽ നടന്ന ജില്ലാതല പരിശീലനത്തിൽ വെച്ച് 2 ജാഥകൾക്കുള്ള അംഗ ങ്ങളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകി. സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായ പലരും പിന്നീട് പിലിക്കോട് പ്രദേശത്തെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലും ഭരണരംഗത്തും പലതരത്തിലും പലതലങ്ങളിലും ഉത്തരവാദിത്തം ഏൽക്കുന്നവരായി പിന്നീട് മാറി. പിലിക്കോട് പഞ്ചായത്തിൻറെ കഴിഞ്ഞകാലത്ത് 2 വനിതാ പ്രസിഡണ്ടുമാരും പൊതു രംഗത്ത് വന്നത് സാക്ഷരതാ ഇൻസ്ട്രക്ടർ മാരായിട്ടായിരുന്നു. പടുവളം തോട്ടം ഗെയ്റ്റ് റോഡിൻ ഇടതു വശത്തുള്ള വീട്ടിലെ 72 വയസുണ്ടായിരുന്ന കെ.വി.നാരായണിയമ്മ (ആശാരി വീട്ടിൽ) മറക്കാനാവാത്ത ഒരു പഠിതാവായിരുന്നു. സ്കൂൾ തീരെ കാണാത്തെ അവർ മാസങ്ങൾ ക്കകം നേടിയ പഠനപുരോഗതി അത്ഭുതപ്പെടുത്തുന്നതായിരുന്നു. മനോഹരമായ അവരുടെ കൈപ്പട അപാരമായി അനുഭവപ്പെട്ടിരുന്നു. കൂടാതെ ഓരോ വാർഡിൽ നിന്നും നടത്തിയ പഠനയാത്ര വഴി കണ്ണൂർ സെൻട്രൽ ജയിൽ, മിൽമ, സെൻറ് ആഞ്ചലോ കോട്ട് ഇങ്ങനെ ജീവിതത്തിലൊരിക്കലും കാണുമെന്നു കരുതാത്ത ഒരു പാട് കാഴ്ചകളും അനുഭവങ്ങളും പഠിതാക്കൾക്ക് നൽകാനും കഴിഞ്ഞത് എന്നും ജീവിക്കുന്ന ഓർമ്മകളാണ്. അവർക്കും... നമുക്കും... പരിഷത്ത് പ്രവർ ത്തകർ കഴിവിന്റെ പരമാവധി പ്രയത്നിച്ചപ്പോൾ പഞ്ചായത്ത് സമിതിയും ഉണർന്നു പ്രവർത്തിച്ചു. സാക്ഷരതാ യജ്ഞത്തിന്റെ സാധ്യത തിരിച്ചറിയാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കുറച്ചേറെ സമയം വേണ്ടി വന്നു എന്നത് പറയാതിരി ക്കാനും കഴിയില്ല.

മറ്റു പ്രവർത്തനങ്ങൾ

പിലിക്കോട് യൂണിറ്റ് പ്രവർത്തകർ സാക്ഷരതാ യജ്ഞത്തിൽ നേത്യത്വപരമായ ചുമതലകളും വഹിച്ചിരുന്നു. ശ്രീ.എം.വിനയൻ മാസ്റ്ററായിരുന്നു പിലിക്കോട് പ ഞ്ചായത്ത് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ. ശ്രീ.ടി.വി.ശ്രീധരൻ മാസ്റ്റർ ഹോസൂ ർഗ്ഗ് താലൂക്കിലെ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളെയും ഏകോപിപ്പിച്ചിരുന്ന കാഞ്ഞങ്ങാട് പ്രൊജക്ട് ഓഫീസിലെ ജോയന്റ് പ്രോജക്ട് ഓഫീസറായിരുന്നു. ശ്രീ.സി.രാമകൃഷ്ണൻ കാസർഗോഡ് ജില്ലാ ട്രെയിനിംഗ് കോഡിനേറ്ററുമായിരുന്നു.

ഓരോ വീട്ടിലുമോരൊ നല്ലൊരു കക്കൂസാണിന്നാദ്യം വേണ്ടത്. 1980 കളുടെ രണ്ടാം പകുതിയിൽ പരിഷത്ത് സംഘടിപ്പിച്ച ഗ്രാമ ജാഥകളിലും വികസന ജാഥയിലും മുഴങ്ങിക്കേണ്ട മുദ്രാഗീതമാണ്. " ഓരോ വീട്ടിലുമോരോ നല്ലൊരു കക്കൂസാണിന്നാദ്യം വേണ്ടത് കൊട്ടാരത്തിലെ ഏർകണ്ടീഷൻ പിന്നെ മതി മല്ലെ മതി" പരിഷത്ത് പ്രവർത്തകർ ഉറക്കെ ചൊല്ലുമ്പോൾ കൂടെ കൂടിയവർ നാണിച്ച് ഏറ്റ വും മടിച്ച് മടിച്ച് ചൊല്ലിയ ഗ്രാമഗീതമായിരുന്നു ഇത്. ഇതെന്ത് മുദ്രാവാക്യമാണിത്. ഇത്തരം കാര്യങ്ങൾ ഗ്രാമവീഥികളിൽ വച്ച് വിളിക്കാമോ. പലരും നേരിട്ടും മറ്റു പലരും ഒന്നും പറയാതെ ശരീരഭാഷ കൊണ്ടും പറഞ്ഞു കൊണ്ടേയിരുന്നു. എ ന്നാൽ നാട്ടാരുടെ മടി മാറ്റാൻ മുദ്രാഗീതം ചെല്ലിക്കൊടുക്കുന്ന പരിഷത്ത് പ്രവർ ത്തകർ ഇത് ഇടവിട്ട് ചൊല്ലിക്കൊടുത്തു കൊണ്ടിരിക്കുകയും ചെയ്യും. അതിനു പിന്നാലെ വന്ന മാപ്പിളപ്പാട്ട് പ്രശ്നത്തിന്റെ ഗൗരവത്ത നാട്ടിനെയും പ്രവർത്തകരെയും ബോധ്യപ്പെടുത്തി. "തിന്നാതേ മനുജന്ന് ജീവിക്കാൻ കഴിയൂല്ലല്ലോ...
തിന്നാലോ വയറ്റീന്നു പോകാതെ കഴിയൂല്ലല്ലോ...
ഗുണദോഷം നോക്കാതെ പരക്കെ നാം പോകുന്നല്ലോ...
ഗുലുമാലാണതു വേണ്ടാ പരിഹാരം നോക്കാമല്ലോ...
ഈച്ച പെരുത്തോലീക രോഗം വേഗം പകരും സൂക്ഷിച്ചോ...
ഈച്ചകൾ പെരുകും അഴുക്കിൽ ...
അതിനാൽ പരിസരം വൃത്തി വരുത്തിക്കോ...
കൊതുകുണ്ടാകും വീടിനടുത്ത് വെള്ളം കെട്ടി നിറുത്തേണ്ടാ...
കൊതുകാണല്ലോ മന്തു മലമ്പനി പകരാൻ ഹേതു മറക്കേണ്ടാ ...
വിധിപോലെ വരുമെന്ന വിവരക്കേടും പറഞ്ഞ്...
പല്ലും തേക്കൂല നാവ് തീരെ വടിക്കൂല...
കൈകാൽ നഖം പോലും മുറിക്കൂലാ...
തന്തതാനാ തനതന്ത...
പകരും മാരകരോഗാണുക്കൾ...
പെരുകീടുന്നു വിസർജ്യത്തിൽ...
പലരും ഇക്കഥയറിയുന്നില്ല...
ചാടീടുന്നു കുഴപ്പത്തിൽ...
മഞ്ഞപ്പിത്തം മഞ്ഞളുകൂട്ടീട്ടുണ്ടാകുന്നതല്ലല്ലോ...
മയ്യത്താകാൻ നേരത്തീവക ചിന്തിച്ചാൽ ഫലമില്ലല്ലോ...
ജലദോഷം കോളറ ഛർദ്ദി - അതിസാരം പിള്ളവാതം...
കൊക്കോപ്പുഴു പാമ്പൻ പലപല വിരകൾ...
ഇവകൾ പെരുകും വേഗം കക്കൂസുണ്ടാക്കാൻ നോക്കൂ...
നന്മ വിതച്ചാൽ വിളയും നന്മ ശാസ്ത്രം നേർ വഴി കാട്ടുന്നു...
മുദ്രാഗീതങ്ങളും ആഴത്തിൽ അർത്ഥമുള്ള പാട്ടുകളും നാട്ടിൽ ഉറക്കെ പറഞ്ഞും പാടിയും നടന്നത് പരിഷത്ത് പ്രവർത്തകരിലുണ്ടാക്കിയ തെളിച്ചം പിലിക്കോട് പഞ്ചായത്തിൽ നടന്ന എല്ലാവികസന പ്രവർത്തനങ്ങളിലും പ്രകടമായിരുന്നു. പ്രത്യേകിച്ചും സമ്പൂർണ്ണ ശുചിത്വ പദ്ധതിയിൽ. 1996ൽ പഞ്ചായത്ത് തെര ഞ്ഞെടുപ്പിനെ തുടർന്ന് വീണ്ടും ചുമതലയേറ്റ പഞ്ചായത്ത് ഭരണസമിതി പ്രസിഡണ്ട് ശ്രീ. ടി.വി. ഗോവിന്ദൻ അനൗപചാരികമായി പരിഷത്ത് പ്രവർത്തകരോടൊപ്പം വൈകീട്ട് നടന്നു പോകുമ്പോൾ നടത്തിയ ചർച്ചയാണ് പിലിക്കോട് സമ്പൂണ്ണ ശുചിത്വ പദ്ധതിയിലേക്ക് വഴി തുറന്നത്. പിലിക്കോട് പഞ്ചായത്തിൽ സമഗ്രമായി എന്തു ചെയ്യാൻ കഴിയുമെന്ന ആലോചന വന്നപ്പോൾ ഉറക്കെ പാടിയ ഗ്രാമഗീത ങ്ങളും നാട്ടിൽ തുറന്നയിടങ്ങളിൽ നടക്കുന്ന മലവിസർജ്ജനവും തമ്മിലുള്ള പൊരുത്തക്കേട് നൽകിയ തിരിച്ചറിവാണ് സാക്ഷരതായജ്ഞത്തിൽ ഉയർന്നു കണ്ട് ജനകീയ സഹകരണത്തെ കൂടി പ്രയോജനപ്പെടുത്തി ഓരോ വീട്ടിലും ഒരു കക്കൂസ് ഉണ്ട് എന്ന് ആദ്യം ഉറപ്പാക്കണം എന്ന നിർദ്ദേശം വയ്ക്കാൻ നമ്മ പ്രേരിപ്പിച്ചത്.

ഈ നിർദ്ദേശങ്ങൾ ഏറ്റെടുക്കാൻ സാമൂഹ്യ രാഷ്ട്രീയ നേതൃത്വങ്ങൾ പറഞ്ഞ പാടെ തയ്യാറായിരുന്നില്ല എന്നതും നമ്മുടെ അനുഭവമാണ്. - സാധിക്കുമോ എന്ന ഭീതിയും, ഇതിനാണോ മുൻഗണന എന്ന് അല്പം നീരസത്തോടെയും പരിഹാസം കലർന്നുമുള്ള ചോദ്യങ്ങളും ഇന്നലെ എന്ന പോലെ നമ്മുടെ മുന്നിലുണ്ട്. പക്ഷെ യുക്തിയുടെ അടിസ്ഥാനത്തിൽ സമർത്ഥിക്കാൻ നമുക്ക് കഴിഞ്ഞു. അങ്ങിനെ ഒരുഘട്ടത്തിൽ ഇതിന്റെ പ്രാധാന്യം സാമൂഹികമായി ബോധ്യപ്പെടുകയും കേരള ത്തിന് തന്നെ മാതൃകയാക്കാൻ കഴിഞ്ഞ ഒരു അനുഭവതലം ഇക്കാര്യ ത്തിൽ വികസിപ്പിക്കാനും പിലിക്കോട്ടെ സാമൂഹ്യ രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞു. 1996 നവംബർ 6 ന് പുറത്തിറക്കിയ പിലിക്കോട് ഗ്രാമപഞ്ചായത്ത് ജനകീയാ സൂത്രണം വികസനരേഖ. ആമുഖക്കുറിപ്പിൽ പറയുന്നത് നോക്കൂ.

"സംസ്ഥാന ആസൂത്രണ പ്രസ്ഥാനം ആരംഭിക്കുന്നതിന് മുമ്പു തന്നെ പിലിക്കോട് പഞ്ചായത്തിൽ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. സെന്റർ ഫോർ ഡവലപ്പ്മെന്റ് സ്റ്റഡീസിലെ കേരള ഗവേഷണ പരിപാടികളുടെ സഹായത്തോടെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ആരംഭിച്ച ജനകീയാസൂത്രണ പരിപാടിയിൽ പിലിക്കോട് പഞ്ചായത്തിനെയും ഉൾപ്പെടുത്തിയത് ഈ പ്രവർത്തനത്തിന് ആക്കം കൂട്ടി."

അതേ രേഖയിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ടി വി ഗോവിന്ദൻ "പിലിക്കോട് ഗ്രാമപഞ്ചായത്ത് സമഗ്ര വികസന പരിപാടി ജനകീയ പ്രവർത്തനങ്ങൾ," എന്ന ലേഖനത്തിൽ പറയുന്ന കാര്യങ്ങളും നമ്മുടെ യൂണിറ്റ് ചരിത്രത്തിന്റെ ഭാഗമാകേണ്ടതാണ്. അന്ന് യൂണിറ്റിലെ മുഴുവൻ പ്രവർത്തകരും പ്രവർത്തനങ്ങളും പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചാ ണ് ചെയ്തിരുന്നത്. "നാടിന്റെ വികസന പ്രവർത്തനങ്ങളുമായി കക്ഷി രാഷ്ട്രിയ ജാതി-മത സങ്കുചിത ചിന്താഗതികൾക്കതീതമായി സർവാത്മനാ സഹകരിക്കുന്ന ജനങ്ങളാണ് പഞ്ചാ യത്തിന്റെ പ്രവർത്തന മൂലധനം. വർധിച്ച് ജനപങ്കാളിത്തത്തോടെ നടപ്പിലാക്കേ ണ്ടുന്ന പദ്ധതികൾ ഏറ്റെടുക്കുമ്പോൾ പഞ്ചായത്ത് ഭരണസമിതിക്ക് ആത്മവിശ്വാ സം നൽകുന്നതും ജനങ്ങളുടെ ഈ സഹകരണമനോഭാവം തന്നെ. സാക്ഷാതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്താൻ സഹായിച്ച ഒട്ടേറെ സന്നദ്ധപ്രവർത്തകരും ഇന്ന് പഞ്ചായത്തിന് മുതൽക്കൂട്ടായുണ്ട്. ജനകീയാസൂത്രണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങുമ്പോൾ പഞ്ചായത്ത് ഭരണ സമിതിക്കും പ്രധാന പ്രവർത്തകർക്കും ആവേശം നൽകിയത് ജനങ്ങളുടെ സഹകരണമനോഭാവത്തിലും സന്നദ്ധ പ്രവർത്തകയുടെ സേവനതൽപ്പരതയിലു മുള്ള അടിയുറച്ച വിശ്വാസമായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് പുതുതായി നിലവിൽ വന്ന ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി, പഞ്ചായത്തിന് പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് സജീവ ശ്രമങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തലങ്ങ ളിലുള്ളവരുമായി ആശയവിനിമയം നടത്തുകയും പഞ്ചായത്ത് തലത്തിൽ വിവിധ രാഷ്ട്രീയ യുവജന സന്നദ്ധ - സാംസ്കാരിക സംഘടനാ പ്രതിനിധികളുടെ വിപുല മായ ഒരു യോഗം 1995 ഡിസംബർ 15ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർക്കുകയും ചെയ്തു. ഈ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ടി.വി. ഗോവിന്ദൻ ചെയർമാനും ശ്രീ. ടി.വി. ശ്രീധരൻ കൺവിനറുമായിക്കൊണ്ട് സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രവർ ത്തകർ അംഗങ്ങളായിക്കൊണ്ട് പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് വികസനസമിതി രൂപീകരിക്കപ്പെട്ടു. വാർഡ് മെമ്പർ ചെയർമാനും സ്വീകാര്യനായ ഒരു പൊതുപ്രവ ർത്തകൻ കൺവീനറുമായി അടിസ്ഥാന പ്രവർത്തക സമിതികളായി വാർഡ് വിക സനസമിതികൾ നിലവിൽ വന്നു. ജനകീയപ്രവർത്തനങ്ങൾക്കുളള സമിതികളും നിലവിൽ വന്നു.
അവ രൂപീകരിച്ച തീയതിയും കൺവീനർമാരും

  • പിലിക്കോട് പഞ്ചായത്ത് വികസന സമിതി 15 -12-95
  • കൺവീനർ - ടി.വി.ശ്രീധരൻ ജനകീയാസൂത്രണ പരിപാടി 6-6-95
  • കെ.പ്രഭാകരൻ - മണ്ണ് ജലസംരക്ഷണം 12.6.96
  • ടി. വി. ബാലകൃഷ്ണൻ ആരോഗ്യം - 12-6-96
  • ടി . വി. ശ്രീധരൻ വിഭവ ഭൂപടം
  • സാമൂഹിക സാമ്പത്തീക സർവ്വേ - 16.8.96
  • എം.കെ. ഹരിദാസ് സന്നദ്ധ സാങ്കേതിക സമിതി -18.8.96
  • കെ. കുഞ്ഞമ്പു. വനിതാവേദി 19-8-96
  • ടി.കെ. ശാന്തകുമാരി കലാ സാംസ്കാരിക സമിതി. 9.9.96

ടി.കെ. ചന്ദ്രൻ പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിലും 40-50 വീടുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗൃഹസദസ്സുകൾ സംഘടിപ്പിക്കുകയും, ഓരോ | ഗൃഹസദസ്സിൽ നിന്നും 5 മുതൽ 12 വരെ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി സർവ്വ സ്ക്വാഡുകൾ രൂപീകരിക്കുകയും ചെയ്തു. പങ്കാളിത്തം പ്രത്യേകിച്ച് സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടും, ജനകീയ ഇടപെടലുകൾകൊണ്ടും സവിശേഷമായ അനുഭവങ്ങളാണ് ഗൃഹസദസ്സുകൾ പ്രദാനം ചെയ്തത്. 40 മുതൽ 120 പേർ വരെ പങ്കെടുത്ത 115 ഗൃഹസദസ്സുകളിലായി ആകെ എണ്ണായിരത്തിലധികം ആളുകൾ പങ്കാളികളായി. 1996 ജനുവരി 21ന് പിലിക്കോട് ഗവ. ഹൈസ്കൂളിൽ സർവ്വ പരിശീലനം നടന്നു. 115 സ്ക്വാഡുകളെ പ്രതിനിധീകരിച്ച് 128 സന്നദ്ധപ്രവർത്തകർ സർവേ പരിശീലന ത്തിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. സി. കൃഷ്ണൻ നായർ പരിശീലന പരിപാടി ഉൽഘാടനം ചെയ്തു. ഇതിന്റെ തുടർച്ചയായി സർവ്വേ ജനുവരി 26ന് രാവിലെ ആരംഭിച്ചു. 5 മുതൽ 11 വരെ അംഗങ്ങൾ ഓരോ സർവ്വേ സംഘത്തിലും ഉണ്ടായിരുന്നു. 118 സ്ക്വാഡുകൾ ഒറ്റ ദിവസംകൊണ്ട് പഞ്ചായത്തിലെ മുഴുവൻ വീടുകളും കയറിയിറങ്ങി സർവ്വേ പൂർത്തിയാക്കി. 748 പ്രവർത്തകർ സർവ്വയിൽ മുഴുവൻ സമയവും പങ്കെടുത്തു. വാർഡ് - പഞ്ചായത്ത് തല ക്രോഡീകരണങ്ങൾ സമയബന്ധിതമായി പൂർത്തീ കരിച്ചു. 1996 ഫെബ്രുവരി 19ന് പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി സർ വേ വിവരങ്ങളുടെ പ്രഖ്യാപനസമ്മേളനം നടന്നു. കാസർഗോഡ് ജില്ലാ കലക്ടർ ശ്രീ. സത്യജിത്ത് രാജൻ സമ്മേളനം ഉൽഘാടനം ചെയ്തു. ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. സമാപനസമ്മേളനവും ഘോഷയാത്രയും ശ്രദ്ധേയമായി രുന്നു.

സർവേ വിവരങ്ങൾ

  • ആൾതാമസമുള്ള വീടുകൾ 4355,
  • കക്കൂസില്ലാത്ത കുടുംബങ്ങൾ 2010,

കുടിവെള്ളക്ഷാമം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ഊർജ്ജം തുടങ്ങിയ എല്ലാ മേഖലകളിലെയും പ്രസക്തമായ വിവരങ്ങൾ സർ വഴി ശേഖരിക്കാൻ കഴി ഞ്ഞു പഞ്ചായത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽത്തന്നെ മതിപ്പുളവാക്കി. എല്ലാ ഘട്ടങ്ങളിലും ജനകീയമായും സമയബന്ധിതമായമാണ് പ്രവർത്തനങ്ങൾ നടപ്പാക്കിയത്. പദ്ധതി പ്രവർത്തനങ്ങളിലെ വർധിച്ചുവരുന്ന ജനപങ്കാളിത്തവും താല്പര്യവും കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തു ന്നതിനുള്ള ആത്മവിശ്വാസം സമിതിക്ക് നൽകുന്നുണ്ട്. ശാസ്ത്രസാഹിത്യ പരിഷ് ത്തിന്റെ സാങ്കേതിക സഹായത്തോടെ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 22 പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജനകീയാസൂത്രണ പരിപാടിയിൽ നമ്മുടെ പഞ്ചായത്തിനെ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്ത് ഇന്ന് നടന്നുവരുന്ന ജനകീയാസൂത്രണ പരിപാടി മാസങ്ങൾക്ക് മുമ്പേ തന്നെ പ്രസ്തുത പ്രവർത്ത നങ്ങൾ നമ്മുടെ പഞ്ചായത്തിൽ ആരംഭിച്ചു. മണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിന് പഞ്ചായത്തിന്റെ നീരൊഴുക്ക് ഭൂപടം തയാറാക്കാൻ കഴിഞ്ഞു.

പരിശീലനം ലഭിച്ച 85 പേരുൾപ്പെടെ നൂറോളം സന്നദ്ധപ്ര വർത്തകർ തുടർച്ചയായി ഒരാഴ്ചക്കാലം നീരൊഴുക്ക് സർവേ യിൽ പങ്കെടുത്തു. നീരൊഴുക്ക് ഭൂപടം പൂർത്തിയാക്കി പ്രോസസ് ചെയ്യാൻ സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു കോടി മുപ്പത് ലക്ഷം രൂപ ചെലവ്മതിക്കു ന്ന ഒരു നീർമറി പദ്ധതിയുടെ പ്രോജക്ട് സമർപ്പിച്ചുകഴിഞ്ഞു.

സി.ഇ.എസ്.എസ് സഹായത്തോടെ പഞ്ചായത്തിൽ വിഭവഭൂപട നിർമ്മാണ് സാമൂഹ്യ സാമ്പത്തിക സർവ്വേ എന്നീ പ്രവർത്തനങ്ങൽ നടത്തുന്നതിനായി 186 പ്രവർത്തകർക്ക് പരിശീലനം നൽകി പത്ത് ദിവസങ്ങളിലായി നടന്ന റിസോഴ്സ് മാപ്പിംഗിലും സാമൂഹ്യ സാമ്പത്തിക സർവെയിലും 200ൽപ്പരം പ്രവർത്തകർ പങ്കെടുത്തു. ഈ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി. വിഭവഭൂപടം പൂർത്തിയാക്കി. സി.ഇ.എസ്.എസിന് തുടർ പ്രവർത്തിനത്തിനായി സമർപ്പിച്ചുകഴിഞ്ഞു. 1996 സപ്റ്റംബർ 20ന് ഒരു വാട്ടർഷെഡ് പ്രോജക്ടിന് ഫണ്ട് ലഭിക്കുന്നതിനുള്ള ഒരു അപേക്ഷ കൗൺസിൽ ഫോർ പീപ്പിൾസ് - ആക്ഷൻ ആന്റ് റൂറൽ ടെക്നോളജി (കപാർട്ട്) വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന് 60 ലക്ഷം രൂപയാണ് പ്രതീക്ഷിക്കു ന്നത്. ഈ പദ്ധതി നടപ്പാക്കുന്നതോടെ വരൾച്ചയുടെ ദുരിതങ്ങളിൽ നിന്ന് ഗ്രാമ ത്തെ രക്ഷിക്കാൻ കഴിയുമെന്നാണ് പ്രത്യാശിക്കുന്നത്.

സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെൻറ് പിലിക്കോട് പഞ്ചായത്തിലെ വിശാ ലമായ പാറ്റപ്രദേശങ്ങളെ കൃഷിയോജ്യമാക്കുന്നതിന് പദ്ധതികൾ ആവിഷ്കരി ച്ചുവരികയാണ്. 7,8,9,10 വാർഡുകളിലായി പരന്നുകിടക്കുന്ന പ്രസ്തുത പാറക്കെ ട്ടുകളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളെ കൃഷിയിടമാക്കി മാറ്റാൻ വേണ്ടി 30 ലക്ഷം രൂപയുടെ ഒരു പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് തല വികസന പ്രവർത്തനങ്ങളുടെ സിരാകേന്ദ്രങ്ങളായി വർത്തി ക്കുന്നത് 40-50 വീടുകൾ ചേർന്ന് രൂപീകരിച്ച അയൽകൂട്ടങ്ങളും അവ ചേർന്നുള്ള വാർഡ് വികസന സമിതികളുമാണ്. പ്രാദേശിക വികസനത്തിൽ ജനപങ്കാളിത്ത ത്തിനുള്ള മുഖ്യസ്രോതസ്സ് ഈ അയൽ കൂട്ടങ്ങളാണ്. പ്രാദേശിക വികസന പ്രവർ ത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിലും ജനങ്ങളുടെ കൂട്ടായ്മ വളർത്തുന്നതിലും പ്രശ്നങ്ങൾക്ക് സാമൂഹ്യമായ പരിഹാര മാർഗങ്ങൾ ആരായുന്നതിനും അയൽ കൂട്ടങ്ങളുടെ സാധ്യത അനന്തമാണ്. പഞ്ചായത്തിൽ ആകെ 91 അയൽകൂട്ടങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അയൽ കൂട്ടം കൺവീനർ, അയൽക്കൂട്ടങ്ങളിൽനിന്ന് തെര ഞെഞ്ഞെടുക്കപ്പെടുന്ന പുരുഷ വനിതാ പ്രതിനിധികൾ എന്നിവരാണ് അയൽക്കൂട്ടത്തിന്റെ പ്രാഥമികസംഘാടകർ. അയൽക്കൂട്ടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, വാർഡുലത്തിൽ നാമനിർദേശം ചെയ്യപ്പെടുന്ന പ്രവർത്തകർ എന്നിവർ ചേർന്ന താണ് വാർഡ് വികസന സമിതികൾ, വാർഡ് മെമ്പർ, സ്വീകാര്യനായ ഒരു പൊതു പ്രവർത്തകൻ എന്നിവർ യഥാക്രമം ചെയർമാനും, കൺവീനറുമായുള്ള സമിതിക ളാണ് വാർഡ്മല പ്രവർത്തനൾക്ക് നേതൃത്വം നൽകുന്നത്. അയൽക്കൂട്ടങ്ങൾ പതിവായി സമ്മേളിക്കുകയും പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും ചെയ്തു വരുന്നു. പ്രാദേശികമായ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് മിക്ക അയൽക്കൂട്ടങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. ഗ്രാമത്തിൽ സുദൃഢമായ ഒരു അയൽ പക്കബന്ധം വളർത്തിയെടുക്കാൻ ചുരുങ്ങിയ കാലം കൊണ്ട്, അയൽക്കൂട്ടങ്ങൾ വഴി സാധിച്ചിട്ടുണ്ട് എന്നത് വലിയ നേട്ടം തന്നെയാണ്. " വിവിധ പ്രവർത്തനങ്ങൾക്കായി അണിനിരന്ന സന്നദ്ധ സേവകരുടെ കണക്ക്.

  • സമഗ്ര വികസന സർവ്വേ - 1996 ജനുവരി 26 വളണ്ടിയർമാർ - 748 പേർ
  • നീരൊഴുക്ക് സർവ്വേ 1996 ജൂലായ് 20-26 - 110 പേർ
  • വിഭവ ഭൂപട സർവേ 1996 ആഗസ്ത് 30 - സപ്തംബർ 10 - 50 പേർ
  • സാമൂഹിക സാമ്പത്തീക സർവ്വേ - 1996 ആഗസ്ത് 30 - സപ്തംബർ 10 -136 പേർ
  • പൊതു വിവരശേഖരണ സർവ്വേ - 1996 സെപ്തംബർ 18-25-2 പേർ
  • ആകെ 39 ദിവസങ്ങൾ, 1066 പ്രവർത്തകർ, 4102 മനുഷ്യദിനങ്ങൾ
  • ടി.വി. ഗോവിന്ദൻ, പ്രസിഡണ്ട്, പിലിക്കോട്

ഊർജയാനം 2017

എനർജി മാനേജ്മെന്റ് സെന്റർ കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഊർജസംരക്ഷണ പരിപാടി മനുഷ്യ പുരോഗതിയുടെ വേഗതയെ നിർണയിക്കുന്നതിൽ സുപ്രധാനമായ സ്ഥാന മാണ് ഊർജത്തിനുള്ളത്. ലോകം മുഴുവൻ ഇന്ന് ഗൗരവമായി ചർച്ച ചെയ്യുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഊർജവുമായി ബന്ധപ്പെട്ട പ്രകൃതി വിഭവങ്ങളുടെ അശാസ്ത്രീ യമായ വിനിയോഗം. സമകാലിക ലോകം നേരിടുന്ന പ്രതിസന്ധികളിൽ പ്രധാനം ഊർജസംബന്ധിയാണ്. ഒരു രാഷ്ട്രത്തിന്റെ പുരോഗതിയും ആളോഹരി ഊർജ ഉപഭോഗവും പരസ്പരം ബന്ധപ്പെട്ടിട്ടാണ് പലപ്പോഴും വിശദീകരിക്കുന്നത്.

കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 30% മാത്രമേ നമുക്കിവിടെ ഉല്പാദിപ്പിക്കാൻ കഴിയുന്നുള്ളൂ. ഉല്പാദിപ്പിക്കുന്നതിന്റെ നല്ലൊരു ഭാഗം പ്രസരണ ചോർച്ചയിലൂടേയും ഊർജ ക്ഷമത കുറഞ്ഞ ഉപകരണങ്ങൾ ഉപയോഗിക്കുന്ന തിലുടേയും പാഴായി പോകുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് നമ്മുടെ സംസ്ഥാനം ആവശ്യം നിറവേറ്റുന്നത്. ജനസം ഖ്യാ വർദ്ധനവും, പാർപ്പിടങ്ങളുടെ എണ്ണത്തിലുണ്ടായ പെരുപ്പവും വലുപ്പത്തിലും പുതുമയിലും വന്ന മാറ്റവും ഉപകരണങ്ങളുടെ വൈവിധ്യത്തിലും വൈപുല്യ ത്തിലും വന്ന വർദ്ധനവും ഊർജ ഉപഭോഗത്തിൽ വൻ വർദ്ധനവ് ഉണ്ടാക്കിയിട്ടിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഫലമായുണ്ടായ നവീന ഉപഭോഗ വസ്തുക്കൾ പുതിയൊരു ഉപഭോക്തൃ സംസ്കാരത്തിനു തന്നെ കാരണമായി. ഇതാകട്ടെ നിലവിലുള്ള ഊർജ പ്രതിസന്ധിയെ കൂടുതൽ സങ്കീർണമാക്കി. പ്രകൃതി വിഭവങ്ങളുടെ മേലുള്ള സമ്മർദത്തിന്റെ ശക്തി വർദ്ധിച്ചു. ഇനി വരുന്ന തലമുറയുടെ ജീവിതത്തെ തന്നെ ചോദ്യം ചെയ്യുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് എത്തിച്ചു. ഇതിനെ ചെറുക്കാൻ പ്രാദേശികമായി എന്തുചെയ്യാം എന്ന അന്വേഷണമാണ് "ഊർജയാനം" പരിപാടിയിലേക്ക് നയിച്ചത്.

പിലിക്കോട് പഞ്ചായത്തിന്റെ അഭ്യർത്ഥന ഇ. എം.സി അംഗീകരിക്കുകയും ഒന്നാം ഘട്ടമെന്ന നിലയിൽ ഊർജ സംരക്ഷണത്തിന്റെ വിവിധ സങ്കേതങ്ങൾ പിലിക്കോട് പഞ്ചായത്തിലെ സാമുഹിക പ്രവർത്തരും സാങ്കേതികമായി മേൽനോട്ടം വഹി ക്കാൻ കഴിയുന്നവരും ജനപ്രതിനിധികളും അടങ്ങുന്ന അമ്പത് പേർക്ക് തിരുവനന്തപുരം ഇ.എം.സിയിൽ വെച്ച് ക്ലാസ്സ് നൽകുകയും തീരുമാനങ്ങളെടു ക്കാനും നടപ്പിലാക്കാനും താല്പര്യവും അനുഭവവും സാങ്കേതിക മികവും എല്ലാം ഉൾക്കൊള്ളുന്ന ഒരു ടീമിന് ലഭിച്ച ഈ ക്ലാസ്സ് തന്നെയാണ് ഊർജയാനത്തിന്റെ ആവേശമായി മാറിയത്. ഇ എം സി യിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്ത നങ്ങളും അതിന്റെ നേട്ടങ്ങളും നേരിട്ട് ബോധ്യപ്പെടും വിധം ആയിരുന്നു ഇ.എം.സി യിൽ ഡിസംബർ 19,20 തീയ്യതികളിൽ നടന്ന ദ്വിദിന പരിശീലനം. 50 പേർക്കുള്ള റിസോഴ്സ് പേഴ്സൺ ട്രെയിനിംഗിൽ 50 പേരും ആദ്യാവസാനം പങ്കെടുക്കുകയും ചർച്ചകളിലും ക്ലാസ്സുകളിലും സജീവമായി ഇടപെടുകയും ചെയ്തു. ഊർജ സംരക്ഷണ പ്രവർത്തനങ്ങളുടെ സാധ്യതയും ആവശ്യകതയും ബോധ്യപ്പെട്ട പരിശീലനമായി ഇത് മാറി. റിസോർസ് പേർസൺ പരിശീലനം- ഡിസംബർ 31 ന് എസ്.ജി.എസ്.വൈ പടുവളം ഹാളിൽ വെച്ച് ഊർജയാനം സാങ്കേതിക പരിശീലനം നൽകി. ഇ. എം.സി യിൽ നിന്നും പരിശീലനം ലഭിച്ചവർ ഉൾപ്പടെ 100 പേർ പങ്കെടുത്തു. മീറ്റർ റീഡിംഗ് പരിശീലനം, എന്നിവയെ സംബന്ധിച്ചും ക്ലാസ്സുകൾ നടന്നു. ഊർജയാനം പദ്ധതിക്കായി വിപുലമായ സാങ്കേതിക സഹായ സംവിധാനം രൂപപ്പെടുത്തുവാൻ ഈ റിസോർസ് പേഴ്സൺ പരിശീലനം സഹായകമായി. അയൽ സഭകളിൽ വിശദീകരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് കൃത്യതപ്പെടുത്താൻ റിസോർസ് പേഴ്സൺ പരിശീലനത്തിലൂടെ കഴിഞ്ഞു. വാർഡ് തല സമിതികൾ തികച്ചും വികേന്ദ്രീകൃതമായ രീതി ഉപയോഗിച്ചുമാത്രമെ ഊർജയാനം പദ്ധതിയുടെ പ്രവർത്തനങ്ങൾ മുഴുവൻ വീടുകളിലേയ്ക്കും സമയബന്ധിതമായി എത്തിക്കാൻ കഴിയൂ എന്ന തിരിച്ചറിവാണ് വാർഡ് സമിതികൾ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിനാധാരം.

മുൻകാലങ്ങളിൽ നടത്തിയ വിവിധങ്ങളായ ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിൻ വാർഡ് സമിതികൾ നിർണ്ണാ യക പങ്കാണ് വഹിച്ചത്. ഊർജയാനത്തിന്റെ ഭാഗമായി എല്ലാം വാർഡുകളിലും (16 വാർഡുകൾ ഊർജയാനം സമിതികൾ രൂപികരിച്ചു. 10 അംഗങ്ങളുള്ള സമിതിയാ ണ് രൂപികരിച്ചത്. ഈ രൂപീകരണ യോഗത്തിൽ തന്നെ വാർഡിന്റെ പരിധിയിലുള്ള മുഴുവൻ അയൽസഭകളിലും ഊർജസദസ്സുകൾ നടത്താൻ തീരുമാനിക്കുകയും അതിനാവശ്യമായ ആസൂത്രണം നടത്തുകയും ചെയ്തു. അയൽസഭ ഊർജ സദസ്സുകൾ വാർഡ് സമിതികളുടെ നേത്യത്വത്തിൽ ഓരോ വാർഡിലും അയൽസഭ അടിസ്ഥാനത്തിൽ ഊർജ്ജയാനം സദസ്സ് സംഘടിപ്പിച്ചു. ഊർജസദസ്സുകൾക്ക് വ്യാപക പ്രചരണം നൽകി. ഓരോ വീടും കയറി നോട്ടീസ് വിതരണം ചെയ്തു.

പ്രധാന കേന്ദ്രങ്ങളിൽ പോസ്റ്റർ എഴുതി ഒട്ടിച്ചു. എൻ.എസ്.എസ് കുട്ടികളുടെ സേവനവും ഇതിനു ലഭിച്ചു. വാട്ട്സ് അപ് ഗ്രൂപ്പ് ഓരോ വാർഡിലും നടക്കുന്ന പ്രവർത്തനങ്ങൾ ആ രീതിയിലും കൈമാറി. വായനശാലകളും സന്നദ്ധ പ്രവർത്ത കരും, സംഘടനകളും സജീവമായി പ്രചരണ പ്രക്രിയയിൽ പങ്കാളിയായി. പഞ്ചായത്തിലെ ആകെയുള്ള 117 അയൽ സഭകളിലും ഊർജസദസ്സ് നടക്കുകയുണ്ടായി. 5000-ത്തിൽപരം കുടുംബങ്ങളിൽ നിന്നായി ഏതാണ്ട് 6000-ത്തിലധികം പേർ ഈ സദസ്സുകളിൽ പങ്കാളികളായി. കേവലം വിവരങ്ങൾ കൈമാറുന്ന സദസ്സുകൾ മാത്രമായിരുന്നില്ല ഈ ഊർജസദസ്സുകൾ ഒരോ വീട്ടിലും വരുന്ന ബിൽ തുക സംബന്ധിച്ച കാര്യങ്ങളും അവ എങ്ങനെ കുറയ്ക്കാമെന്നുള്ള കാര്യങ്ങളും ഒരോ ഉപകരണങ്ങളും നാം ഉപയോഗിക്കുന്ന ബൾബുകൾ ട്യൂബ്ലെറ്റുകൾ എന്നിവ എത്ര മാത്രം വൈദ്യുതി ഉപയോഗിക്കുന്നു എന്നതും പുതിയതരം ഉപകരണങ്ങൾ അതുപ്രകാശം ലഭിക്കാൻ ആയാലും മറ്റ് ആവശ്യ ങ്ങൾക്കായാലും വൈദ്യുതിയുടെ ഉപയോഗത്തിൽ എത്ര മാത്രം വ്യതിയാനം വരുത്തുന്നുവെന്നും നമ്മുടെ വീട്ടിലെ മീറ്റർ നമ്മുക്ക് എങ്ങനെ വായിക്കാ മെന്നതും അങ്ങനെ പ്രതിദിനം വായിക്കുന്നത് വൈദ്യുതിയുടെ ഉപഭോഗം എങ്ങനെ കുറയ്ക്കുമെന്നതും ആദ്യമായി ജനങ്ങൾക്ക് കേൾക്കാൻ ഊർജയാനം ക്ലാസ്സുകൾ ഇടവരുത്തി. ഒരു പുതിയ അനുഭവമായിരുന്നു സമൂഹത്തെ സംബന്ധിച്ച് ഈ ക്ലാസ്സുകൾ. ഈ ക്ലാസ്സുകൾ സമൂഹം ഉൾകൊണ്ടു എന്നതിന് ഏറ്റവും നല്ല തെളിവാണ് പിലിക്കോട് വൈദ്യുതി ഓഫീസിന്റെ പരിധിയിൽ വരുന്ന വീടുകളിൽ ഒരു മാസം കൊണ്ട് വൈദ്യുതി ഉപഭോഗത്തിൽ വന്ന വലിയ കുറവ് ഏതാണ്ട് ഏഴ് ലക്ഷം രൂപയ്ക്കടുത്ത് വരുന്ന തുക ഈ ക്ലാസ്സിനുശേഷം എടുത്ത് മീറ്റർ റീഡിംഗിന്റെ ഭാഗമായി കുറഞ്ഞിട്ടുണ്ട് എന്നാണ് ചൂടാറാപ്പെട്ടി ഉപയോഗിച്ച് കൊണ്ട് ഇന്ധനം ലാഭിക്കുന്ന രീതിയും വീട്ടമ്മമാർക്ക് പുതിയ ഒരു അനുഭവം തന്നെയായിരുന്നു.

ജനകീയ സർവെ പരിശീലനവും ഊർജ സെമിനാറും:13/01/2017 ന് കരക്കകാവ് ഓഡിറ്റോറിയത്തിൽ നടന്ന ജനകീയ സർ പരിശീലനത്തിൽ അയൽസഭകളെയും മറ്റും പ്രതിനിധികരിച്ച് തെരഞ്ഞെ ടുക്കപ്പെട്ട 351 പേർ പങ്കെടുത്തു. പരിശീലനം/സെമിനാർ കെ.എസ്.ഇ.ബി ഡയരക്ടർ ഡോ:വി.ശിവദാസൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നിലവിലുള്ള അവസ്ഥയിൽ സംസ്ഥാനത്തിന്റെ ഊർജാവശ്യവും ഊർജോൽപ്പാദനവും പൊരുത്തപ്പെട്ടുപോകുന്നില്ലയെന്നും ഇതു വലിയ ഊർജപ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ആയതിനാൽ ഊർജസംരക്ഷണത്തിനായി വൈവിധ്യമാർന്ന അന്വേഷണങ്ങൾ അനിവാര്യമാണെന്നും ഡോ:വി.ശിവദാസൻ ഉദ്ഘാടന ഭാഷണത്തിൽ ചൂണ്ടികാട്ടി. പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ നേത്യത്വത്തിൽ നടക്കുന്ന ഈ അന്വേഷണത്തിന്റെ അനുഭവങ്ങൾ കേരളീയ സമൂഹത്തിന് അനുകരിക്കാൻ പറ്റിയ ഒന്നായി തീരുമെന്നും അദ്ദേഹം പറഞ്ഞു. ഇ. എം.സി ഡയരക്ടർ ശ്രീ.ധരേശൻ ഉണ്ണിത്താൻ സാങ്കേതിക കാര്യങ്ങളെ കുറിച്ച് പൊതുഅവതരണം നടത്തി. ആകെ പങ്കാളികളെ 2 ഗ്രൂപ്പായി തിരിച്ചുകൊണ്ട് പൊതുപരിശീലനം നൽകി. വിദഗ്ഗരാണ് ക്ലാസ്സുകൾക്ക് നേത്രത്വം നൽകിയത്. ക്ലാസ്സുകള തുടർന്ന് പങ്കാളികൾ ചെറുഗ്രൂപ്പുകളായി മാറി സർവേ ഫോറം ഉപയോഗിച്ച് നേരിട്ട് വീടുകൾ സന്ദർശിച്ച് സർവേ നടത്തി.

സർവേയുടെ സാങ്കേതികമായ സവിശേഷതകളും സങ്കീർണതകളും സർവേ ചെയ്യുമ്പോൾ സ്വീകരിക്കേണ്ട തന്ത്രങ്ങളും അനുഭവ ത്തിന്റെ അടിസ്ഥാനത്തിൽ ബോധ്യപ്പെടാൻ വീട് സന്ദർശിച്ചിട്ടുള്ള ഈ അനുഭവം സഹായകമായി. ഒട്ടെറെ സംശയങ്ങൾ ഈ പൈലറ്റ് സർവെയുടെ ഭാഗമായി ഉയർന്നുവന്നു. സർവെയുടെ ക്രോഡീകരണവും സംശയങ്ങളുടെ ചിട്ടപ്പെടുത്തലുകളും ഗ്രൂപ്പടിസ്ഥാനത്തിൽ നടത്തി. ഈ സംശയങ്ങൾ പിന്നീട് ചേർന്ന യോഗത്തിൽ ഉന്നയിച്ച് ദുരീകരിച്ചു. വിപുലമായ വിവരശേഖരണം ശരാശരി 5 പേരടങ്ങിയ 125 ടീമുകൾ 25/01/2017, 26/01/2017 എന്നീ രണ്ട് ദിവസങ്ങളിലായി സർവേ പ്രവർത്തനം നടത്തി. വീടിനകത്തെ വിവിധ വൈദ്യുതോപകരണങ്ങൾ, അവയുടെ - ഉപയോഗക്രമം, ദുരുപയോഗത്തിന്റെ വഴികൾ, വയറിംഗിലെ അപാകതകൾ ഇവയൊക്കെ സർവേ ടീം വിലയിരുത്തി. വീട്ടുടമയുമായി സംസാരിച്ചു. പാചകാവശ്യത്തിന് വൈദ്യുതി ഉപയോഗിക്കുന്ന പ്രവണതയും ചിലയിടങ്ങളിൽ കാണാൻ കഴിഞ്ഞു.

ചൂടാറാപ്പെട്ടിയുടെ പ്രാധാന്യം 90% കുടുംബങ്ങൾക്കും അറിയില്ലായിരുന്നു. പിലിക്കോട് കാർഷിക ഗവേണഷ കേന്ദ്രം മുതൽ കാലിക്കടവ് പഞ്ചായത്ത് അതിർത്തി വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നിവയുടെ സർവേ നടത്തിയത് പിലിക്കോട് ഗവ. ഹയർസെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരാണ്. കൂടാതെ പൊതു സ്ഥാപനങ്ങളിലെ സർവേയും ഇവർ തന്നെ നടത്തുകയുണ്ടായി. ഇവർക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകി. വ്യാപാര സ്ഥാപനങ്ങളിൽ കുട്ടികൾ സംഘമായാണ് സർവേ നടത്തിയത്. രണ്ടു ദിവസങ്ങളിലായി സർവെ പ്രവർത്തനം പൂർത്തിയാക്കി. സർവേ പ്രവർത്തനം ഒരു വിവരശേഖരണ പ്രവർത്തനത്തിനപ്പുറം ഊർജസംരക്ഷണത്തിനായുള്ള ഒരു ബഹുജന വിദ്യാഭ്യാസ പരിപാടിയായി മാറി. വൈദ്യുതോർജം ലാഭിക്കാനുള്ള വ്യത്യസ്ത മാർഗങ്ങളെ കുറിച്ചും ഇതിന്റെ ദുരുപയോഗം എങ്ങനെയെല്ലാം ഉണ്ടാകുന്നു എന്നതിനെ കുറിച്ചും ആശയ കൈമാറ്റം ഈ സർവേയുടെ ഭാഗമായി ഉണ്ടായി.

ഫിലമെന്റ് ബൾബുകൾ വൈദ്യുത ബില്ല് എത്രമാത്രം വർദ്ധിപ്പിക്കുമെന്ന് ഉപഭോക്താക്കളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ജനുവരി 26നോടു കൂടി സർവേ പ്രവർത്തനം ഏതാണ്ട് പൂർണമാക്കാൻ കഴിഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള സർവെ പ്രവർത്തനത്തിന്റെ ഒരു - ഘട്ടമാണ് ഇവിടെ വിജയപ്രദമായി പൂർത്തിയാക്കാൻ കഴിഞ്ഞത്. സമ്മിശ്രമായ അനുഭവങ്ങളാണ് ഈ ജനകീയ സർവേ പ്രദാനം ചെയ്തത്. താഴെ പറയുന്ന അനുഭവങ്ങൾ ഈ ജനകീയ സർവേയുടെ സവിശേഷതയായിരുന്നു.

  1. സാമൂഹ്യ പ്രവർത്തകരോടൊപ്പം സാങ്കേതിക വൈദഗ്ധ്യം ഉള്ളവരും വളണ്ടിയർമാരായിതാല്പര്യപൂർവം മുന്നോട്ട് വന്നു.
  2. സർവേ നടത്തുന്നവരോടൊപ്പം വീട്ടുകാർക്കും ഇത് പുതുമയുള്ള ഒരു അനുഭവമായിരുന്നു.
  3. വൈദ്യുതി ഉപഭോഗം കുറക്കാനുള്ള മാർഗങ്ങൾ അറിയാനുള്ള താല്പര്യം വീട്ടുകാരും കടയുടമകളും കാട്ടുകയുണ്ടായി. ഊർജ ഉപഭോഗത്തിലെ അശാ സ്ത്രീയതകളും, പോരായ്മകളും ഊർജത്തിന്റെ പാഴ്ചെലവിന്റെ കാരണങ്ങളും സർവേ പ്രവർത്തകരോട് ചോദിച്ചറിയാൻ വീട്ടുകാർ വലിയ താല്പര്യമാണ് പ്രകടിപ്പിച്ചത്. പ്രഥമദൃഷ്ട്യാ കാണുന്ന പോരായ്മകളും പരിഹാര നിർദേശങ്ങളും സർവേ സംഘത്തിലുണ്ടായിരുന്ന സാങ്കേതിക വിദഗ്ഗർ വിശദീകരിച്ചു.
  4. ഡമ്മിഫോറം മുൻകൂട്ടി വിതരണം ചെയ്ത് വീട്ടുകാരോട് തയ്യാറാക്കി വെക്കാൻ പറഞ്ഞത് വീട്ടുകാരെ സംബന്ധിച്ചിടത്തോളം വലിയൊരനുഭവമായിരുന്നു. വൈ ദ്യുത സാങ്കേതിക വിവരങ്ങൾ സ്വയം മനസിലാക്കാൻ ഇത് പൂരിപ്പിക്കാൻ ശ്രമിച്ചവർക്ക് സ്വയം പഠനത്തിനുള്ള സാധ്യത നൽകി. ഇത് വലിയൊരു നേട്ടമായാണ് ഉപഭോക്താക്കൾ സൂചിപ്പിച്ചത്.
  5. ഉപകരണങ്ങൾ വാങ്ങുമ്പോൾ കേവലം വില മാത്രമല്ല പരിഗണിക്കേണ്ടത് എന്നും ഉപകരണത്തിന്റെ ഗുണവും വൈദ്യുത ദക്ഷതയും ആകണം എന്ന ഒരു ധാരണ സമൂഹത്തിന് ഉണ്ടാക്കാൻ ഈ സർവേ പ്രവർത്തനം സഹായകമായി.
  6. ഫിലമെന്റ് ബൾബ് വൻതോതിൽ വൈദ്യുതി ആവശ്യമുള്ളതാണെന്നും ആയതിനാൽ അവയെ മാറ്റിവൈദ്യുതി ഉപഭോഗം കുറക്കണമെന്നും ഉള്ള ആശയം സാർവത്രികമാക്കാൻ ഈ സർവേ പ്രവർത്തനം സഹായകമായി. ഫിലമെന്റ് ബൾബ് സ്വയമേവ ഉപേക്ഷിക്കാൻ പല ഉപഭോക്താക്കളും സർവേയുടെ ഭാഗമായി തയ്യാറായിട്ടുണ്ട്.
  7. വൈദ്യുതി ദക്ഷത കൂടിയ എൽ. ഇ. ഡി. ബൾബട്യൂബ് ഉപയോഗിക്കുന്നതാണ് നല്ലത് എന്ന ആശയവും പ്രചരിപ്പിക്കാൻ സർവേ സഹായകമായി. ഒട്ടേറെ പ്രശ്നങ്ങളും പ്രതിസന്ധികളും സർവേയുടെ ഭാഗമായി ഉണ്ടായി. അവയെ താഴെ പറയും പ്രകാരം പട്ടികപ്പെടുത്താം.
    1. സർവേ പ്രവർത്തനങ്ങളിലെ സാങ്കേതികത്വം ചില സ്ക്വാഡുകളിലെങ്കിലും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്.
    2. ചില മേഖലകളിൽ വളണ്ടിയർമാരെ അതും സാങ്കേതികാംശങ്ങളറിയുന്നവരെ കിട്ടാൻ പ്രയാസപ്പെട്ടു.
    3. പല വീട്ടുകാരും ഈ സർവേയെ സംശയത്തോടെ വീക്ഷിച്ചിട്ടുണ്ട്. യഥാർത്ഥ കണക്ക് നൽകുന്നത് ശങ്കയുണ്ടാക്കുന്നു എന്ന് അനുഭവത്തിന്റെ അടിസ്ഥാന ത്തിൽ പറയുകയുണ്ടായി. ആയതിനാൽ വീട്ടുകാർ ഉപകരണങ്ങളുടേയും ലൈ റ്റിംഗുകളുടേയും യഥാർത്ഥ കണക്ക് വെളിപ്പെടുത്താൻ തയ്യാറാകാത്തത് സർവേയുടെ കൃത്യതയ ബാധിച്ചിട്ടുണ്ടാകാം.
    4. സമ്പന്ന ഗൃഹങ്ങളിൽ ഉള്ള സങ്കീർണമായ ഉപകരണങ്ങളെ പറ്റി സത്യ സന്ധമായി വെളിപ്പെടുത്താനോ അവയുടെ കണക്കുകൾ എടുക്കാനോ വീട്ടുകാർ അനുവദിക്കാഞ്ഞത് തികച്ചും ഒരു പരിമിതിയാണ്. സർവെ ക്രോഡീകരണം സർവേക്ക് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം സർ ക്രോഡീകരണം ആണ്.
    5. 26ന് പൂർത്തിയാക്കാൻ കഴിയാത്ത അപൂർവം വീടുകളുടെ ബാക്കി വന്ന സർവേ ജനുവരി 29നകം പൂർത്തിയാക്കി ഊർജയാനം അയൽസഭാ സമിതിയുടെ നേതൃത്വത്തിൽ അയൽകൂട്ടതല ക്രോഡീകരണം 29/01/2017ന് പൂർത്തിയാക്കി.
    6. അയൽസഭകളിൽ നിന്നും ശേഖരിച്ച ഫോറങ്ങൾ കൃത്യമായി പരിശോധിച്ച് 04/02/2017, 05/02/2017 ദിവസങ്ങളിലായി വാർഡ് തലത്തിൽ ക്രോഡീകരിച്ചു. 16 വാർഡുകളിലും ഈ പ്രവർത്തനം നടന്നു. രണ്ട് ദിവസമായി നടന്ന ഈ പ്രവർത്തനത്തിൽ എല്ലാ വാർഡുകളിലുമായി 200 പേർ പങ്കെടുത്തു.

താഴെ പറയുന്ന പ്രവണതയാണ് ക്രോഡീകരണത്തിന്റെ ഭാഗമായി ലഭിച്ചത്.

  1. ആകെ വാർഡുകൾ- 16
  2. ആകെ വീടുകൾ - 6313
  3. സർവേ നടന്നത്- 6116
  4. കടകൾ- 285
  5. പമ്പ് ഹൗസ്- 166
  6. വൈദ്യുതി ഇല്ലാത്ത വീടുകൾ- 4
  7. ഫിലമെന്റ് ബൾബുകൾ- 7211
  8. ട്യൂബുകൾ- 6787
  9. ചൂടാറാപ്പെട്ടി- 264
  10. ബയോഗ്യാസ് - 70
  11. സർവേയിൽ പങ്കെടുത്ത ആളുകൾ - 600

പൊതു സ്ഥാപനങ്ങൾ

  1. ആകെ പൊതുസ്ഥാപനങ്ങൾ : 75
  2. സർവെ ചെയ്യപ്പെട്ടത് : 75
  3. ക്ലാസ്സ് നടന്നത് :119
  4. പങ്കെടുത്ത ആളുകൾ : 4599
  5. സർവെ പ്രവർത്തനത്തിൽ ഏർപ്പെട്ടവർ : 423
  6. അയൽക്കൂട്ട ക്രോഡീകരണത്തിൽ പങ്കെടുത്തവർ : 351
  7. വാർഡ് തല ക്രോഡീകരണത്തിൽ പങ്കെടുത്തവർ : 147
  8. പഞ്ചായത്ത് തല ക്രോഡീകരണത്തിൽ പങ്കെടുത്തവർ : 48

പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ശ്രീധരൻ മാസ്റ്റർ ചെയർപേർസനും ശ്രീ.എം. കെ. ഹരിദാസ് കൺവീനറുമായിട്ടുള്ള ഊർജ്ജയാനം സമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

"https://wiki.kssp.in/index.php?title=പിലിക്കോട്_യൂണിറ്റ്&oldid=10292" എന്ന താളിൽനിന്ന് ശേഖരിച്ചത്