"പെരിയ പോളി യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 61: വരി 61:
പ്രമാണം:Periya-poly-kssp-activities-3.jpg
പ്രമാണം:Periya-poly-kssp-activities-3.jpg
പ്രമാണം:Periya-poly-kssp-activities-4.jpg
പ്രമാണം:Periya-poly-kssp-activities-4.jpg
Example.jpg|Caption2
</gallery>
</gallery>

17:17, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരിയ പോളി യൂണിറ്റ്
പ്രസിഡന്റ് അരുൺ കുമാർ ഒ.
വൈസ് പ്രസിഡന്റ് നിഷ വി. കെ.
സെക്രട്ടറി അനുരാജ് കെ.
ജോ.സെക്രട്ടറി പ്രഭാകരൻ സി.
ജില്ല കാസർകോഡ്
മേഖല കാസർഗോഡ്
ഗ്രാമപഞ്ചായത്ത് പുല്ലൂർ - പെരിയ
പെരിയ പോളി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

2019 സെപ്റ്റംബർ മാസത്തിൽ പ്രൊഫ. എം. ഗോപാലന്റെ നേതൃത്വത്തിൽ പരിഷത് പ്രവർത്തകർ മാസികാ പ്രചരണത്തിനായി ഗവ.പോളിടെക്നിക് കോളേജ്, പെരിയ സന്ദർശിച്ചപ്പോളാണ് സ്ഥാപന യൂണിറ്റ് രൂപീകരണത്തെക്കുറിച്ച് ആദ്യമാലോചിക്കുന്നത്. പ്രാഥമിക നടപടികളേറ്റെടു ക്കാൻ അനുരാജിനെ ചുമതലപ്പെടുത്തി. തുടർന്ന്, ഒക്ടോബർ മാസം 17 ന് യൂണിറ്റ് രൂപീകരിച്ചു. ഷീബ സോമൻ പ്രസിഡന്റായും സനൂഷ് സി. സെക്രട്ടറിയായും അനുരാജ്.കെ. ട്രഷററായും ചുമതലയേറ്റു. മാസിക ചേർക്കലിനു പുറമേ, പ്രൊഫ . ഗോപാലന്റെ നേതൃത്വത്തിൽ ജല സംരക്ഷണ ക്ലാസ് മാത്രമേ ആ വർഷം നടന്നിട്ടുള്ളു. തുടർന്ന് 2020 വർഷം കോവിഡ് 19 മൂലമുള്ള ലോക് ഡൗൺ മൂലം സ്ഥാപനം ഏറെക്കുറെ അടഞ്ഞു കിടന്നതിനാലും മെമ്പർമാർ പലരും മറ്റുജില്ലകളിലേക്ക് സ്ഥലം മാറി പോയതിനാലും പ്രവർത്തനമൊന്നും നടന്നിട്ടില്ല. 2021 ൽ നിലവിലുള്ള ഭാരവാഹികൾ ചുമതലയേറ്റെടുത്ത ശേഷമാണ് പ്രവർത്തനങ്ങൾ ഏറ്റെടുത്തു തുടങ്ങിയത്.

ആമുഖം

വർഷാവർഷം ധാരാളം സ്ഥലം മാറ്റങ്ങൾ നടക്കുന്ന ഒരു സ്ഥാപനമെന്ന നിലയിൽ ഇവിടെ യൂണിറ്റ് രൂപീകരിക്കുമ്പോൾ ആശങ്കയുണ്ടായിരുന്നു. അതുപോലെ വനിതകൾ കുറവായ സ്ഥാപനത്തിൽ നിന്ന് പരിഷത്ത് പ്രവർത്തനത്തിൽ തൽപരരായ വനിതകളെ കണ്ടെത്തി അംഗങ്ങളാക്കുക എന്നതും പ്രശ്നമായിരുന്നു. എന്നാൽ ഈ പ്രയാസങ്ങളെ മറികടന്ന് യൂണിറ്റ് രൂപീകരിച്ചു കഴിഞ്ഞപ്പോൾ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് കുട്ടികൾക്കും ജീവനക്കാർക്കും പ്രയോജനകരമാം വിധം പ്രവർത്തിക്കാൻ സാധിക്കുന്നു.


പ്രവർത്തനങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പെരിയ പോളിയിലേയും കാഞ്ഞങ്ങാട് നിത്യാനന്ദ പോളിയിലെയും NSS വോളന്റിയർ മാർക്ക് പ്രൊഫസർ. M ഗോപലൻ ബോധവത്കരണ ക്ലാസ്സ് എടുത്തു. ഭൂഗർഭ ജലത്തിന്റെ സാന്നിധ്യം കണ്ടെത്താൻ ഉള്ള ശാസ്ത്രീയ രീതിയെ ക്കുറിച്ച് പെരിയ പോളിയിലെയും തൃക്കരിപ്പൂർ പോളിയിലെയും NSS വോളന്റിയർ മാക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സ് കൈകാര്യം ചെയ്തത് Dr. Brijesh ശാസ്ത്ര സാഹിത്യ പരിഷത്ത് നിർവാഹ സമിതി അംഗം പെരിയ പോളിയിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്രജൂബില ആഘോഷിച്ചു. തോട് വൃത്തിയാക്കുമ്പോഴും തടയണ കെട്ടുമ്പോഴും ശ്രദ്ധക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. NSS വോളന്റിയേർസിനു വേണ്ടി പ്രൊഫ. M ഗോപാലൻ ക്ലാസ്സ് കൈകാര്യം ചെയ്തു. പാമ്പിനെ കുറിച്ചുള്ള അന്ധവിശ്വാസം എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ്സ് NSS വിദ്യാർത്ഥികൾക്കൾക്കായി സംഘടിപ്പിച്ചു.

പ്രവർത്തനം രണ്ട്

മാസികാ പ്രചരണത്തിന്റെ ഭാഗമായി 87 മാസികകൾ ചേർത്തു.

പ്രവർത്തനം മൂന്ന്

ഊർജ്ജ വണ്ടിയുടെ പര്യടന വേളയിൽ ചൂടാറാപ്പെട്ടി, ബയോബിൻ തുടങ്ങിയ പി.പി.സി. ഉൽപന്നങ്ങളുടെ പ്രചരണം നടന്നു.


ചിത്രങ്ങൾ

"https://wiki.kssp.in/index.php?title=പെരിയ_പോളി_യൂണിറ്റ്&oldid=10327" എന്ന താളിൽനിന്ന് ശേഖരിച്ചത്