"പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 16: | വരി 16: | ||
[[പ്രമാണം:ഉദ്ഘാടന പ്രസംഗം.jpg|ഇടത്ത്|ലഘുചിത്രം|ഉദ്ഘാടന പ്രസംഗം]] | [[പ്രമാണം:ഉദ്ഘാടന പ്രസംഗം.jpg|ഇടത്ത്|ലഘുചിത്രം|ഉദ്ഘാടന പ്രസംഗം]] | ||
[[പ്രമാണം:പതാക കൈമാറൽ.jpg|നടുവിൽ|ലഘുചിത്രം|ഗ്രാമശാസ്ത്ര ജാഥയുടെ ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര മേഖലയിലെ പയ്യോളി അങ്ങാടിയിൽ മേലടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ടി.ബാലകൃഷ്ണന് പതാക നൽകി ഉദ്ഘാടനം ചെയ്യുന്നു.]] | [[പ്രമാണം:പതാക കൈമാറൽ.jpg|നടുവിൽ|ലഘുചിത്രം|ഗ്രാമശാസ്ത്ര ജാഥയുടെ ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര മേഖലയിലെ പയ്യോളി അങ്ങാടിയിൽ മേലടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ടി.ബാലകൃഷ്ണന് പതാക നൽകി ഉദ്ഘാടനം ചെയ്യുന്നു.]] | ||
[[പ്രമാണം:ചേനോളി സ്വീകരണ കേന്ദ്രത്തിൽ നിന്നും.jpg|ഇടത്ത്|ലഘുചിത്രം|ചേനോളി സ്വീകരണ കേന്ദ്രത്തിൽ നിന്നും]] | |||
[[പ്രമാണം:ജാഥ ചേനോളി എത്തിയപ്പോൾ.jpg|നടുവിൽ|ലഘുചിത്രം|ജാഥ ചേനോളി എത്തിയപ്പോൾ]] | |||
== ഗ്രാമശാസ്ത്ര ജാഥ 2023 മേഖല സംഘാടക സമിതി രൂപീകരിച്ചു == | == ഗ്രാമശാസ്ത്ര ജാഥ 2023 മേഖല സംഘാടക സമിതി രൂപീകരിച്ചു == |
12:15, 10 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
മേപ്പയൂർ സ്വീകരണ കേന്ദ്രം
പേരാമ്പ്ര മേഖല പദയാത്ര
പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യമുയർത്തി പേരാമ്പ്ര മേഖല കമ്മറ്റി സംഘടിപ്പിച്ച ഗ്രാമശാസ്ത്ര ജാഥ നവംബർ 30 ന് തുറയൂർ യൂണിറ്റിൽ നിന്ന് ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മേലടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിർവ്വഹിച്ചു . അശ്വിൻ തുറയൂർ സ്വാഗതം പറഞ്ഞു. പി.എം ഗീത ടീച്ചർ ആമുഖ അവതരണം നടത്തി.അഡ്വ: പി എം ആതിര മുഖ്യപ്രഭാഷണവും നടത്തി യൂണിറ്റ് പ്രസിഡണ്ട് ഇ എം രജനി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു യൂണിറ്റ് സെക്രട്ടറി ശൈലേഷ് കണ്ടോത്ത്, മനക്കൽ കൃഷ്ണദാസ്, എ കെ രാമകൃഷ്ണൻ, ഐ കെ സുരേഷ് എന്നിവർ നേതൃത്വം നൽകി തുടർന്ന് വിജ്ഞാനോത്സവം വിജയികൾക്കുള്ള സമ്മാനദാനവും നൽകി
ഗ്രാമശാസ്ത്ര ജാഥ 2023 മേഖല സംഘാടക സമിതി രൂപീകരിച്ചു
ജനകീയ ക്യാമ്പയിൻൻ്റെ ഭാഗമായി നടക്കുന്ന ഗ്രാമശാസ്ത്ര ജാഥയുടെസംഘാടക സമിതി രൂപികരണ യോഗം പേരാമ്പ്ര ഗവ: യു.പി.സ്കൂളിൽ നടന്നു. ക്യാമ്പയിൻ വിശദീകരണംജില്ലാ ക്യാമ്പയിൻസെൽകൺവീനർ വി.കെ.ചന്ദ്രനും ജാഥാവിശദാംശങ്ങൾപി.കെ. സതീശും റിപ്പോർട്ട് ചെയ്തു.തുടർന്ന് നടന്ന ചർച്ചയിൽ മുൻപേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. കുമാരൻ, സി.എം വിജയൻ, പി.പി.ശ്രീജ, വി.പി.ഉണ്ണികൃഷ്ണൻ ,പി.സി.രവി ., കെ.പി.ശങ്കരൻ എന്നിവർ പങ്കെടുത്തു.മേഖലയാണ് പ്രസിഡണ്ട് ടി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിന്ടി. രാജൻ സ്വാഗതം പറഞ്ഞു.മേഖലാ തല സംഘാടക സമിതി ഭാരവാഹികളായസുനിജ വി. ചെയർപേഴ്സൺടി.കെ. കുമാരൻ ,രത്നകുമാരി , വി.പി.ഉണ്ണികൃഷ്ണൻ (വൈ. ചെയർ )കെ.ബാലകൃഷ്ണൻകൺവീനർവി സുരേഷ്കുമാർ. പി.പി.ശ്രീജ, (ജോ: കൺ വിനർ )ഷിജിത്ത് ഡി.ജെ (ട്രഷറർ) ആയ കമ്മറ്റിയെ തെരഞ്ഞെടുത്തു.മേഖല പദയാത്രയുടെ ഉദ്ഘാടനം നവംബർ 30 ന് തുറയൂരിൽ നടക്കും.തുടർന്ന് ഡിസംബർ 1,2,3 തിയ്യതികളിൽ പര്യടനം നടത്തിമുയിപ്പോത്ത് സമാപിക്കും.മേഖലയിലെ എല്ലാ യൂനിറ്റുകളിലും വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ, സംവാദങ്ങൾ, സെമിനാർ എന്നിവ നടത്തുന്നതിനുംധാരണയായി.
ആവള സ്വാഗത സംഘ യോഗം
പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യമുയർത്തി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര മേഖലയിൽ നടക്കുന്ന പദയാത്ര 2023 നവംബർ 30ന് ടി.പി. രാമകൃഷ്ണൻ എം.എൽ.എ തുറയൂരിൽ ഉദ്ഘാടനം ചെയ്യുന്നു. ഡിസംബർ 3 ഞായറാഴ്ച ആവള മഠത്തിൽ എത്തുന്ന പദയാത്രയ്ക്ക് സ്വീകരണം നൽകാൻ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം.ബിജിഷ ചെയർ പേഴ്സണും എ.എം.രാജൻ മാസ്റ്റർ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു. യൂനിറ്റ് പ്രസിഡന്റ് ഇ.ടി. ബാലകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ പി.എം. ഗീത പരിപാടികൾ വിശദീകരിച്ചു. കെ.കെ.ചന്ദ്രൻ മാസ്റ്റർ, കെ. അപ്പുക്കുട്ടി മാസ്റ്റർ, ടി.പി.കുഞ്ഞമ്മത്, ടി.വി. കുമാരൻ , വി.എം. നാരായണൻ, സി.കെ.ശ്രീധരൻ , സത്യൻ ചോല എന്നിവർ സംസാരിച്ചുപദയാത്രയുടെ അനുബന്ധമായി പുസ്തക പ്രചാരണം, സെമിനാർ എന്നിവ നടത്താൻ തീരുമാനിച്ചു.
തുറയൂർ യൂണിറ്റ് സ്വാഗതസംഘം
വാല്യക്കോട് യൂണിറ്റ് സംഘാടക സമിതി രൂപീകരിച്ചു.
20.11.2023 ന് സി.കെ.സുരേഷിന്റെ വീട്ടിൽ നടന്ന യോഗത്തിൽ വച്ച് ഗ്രാമശാസ്ത്രജാഥയെ സ്വീകരിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരിച്ചു.കെ.എം. ഭാസ്കരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ യൂനിറ്റ് പ്രസിഡണ്ട് മനോജ് പൊൻ പറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.സതീശൻ വിശദീകരണം നടത്തി. സവിസ്തരമായ ചർച്ച നടന്നു. നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി, രണ്ടാം വാർഡ് മെമ്പർ ബിന്ദു അമ്പാളി, മൂന്നാം വാർഡ് മെമ്പർ കെ .ശ്രീധരൻ എന്നിവർ രക്ഷാധികാരികളാണ്. പി.കെ.രാജൻ (ചെയർമാൻ), വി.സി. ഭാസ്കരൻ (വൈസ് ചെയർമാൻ), കെ.എം. ഭാസ്കരൻ (കൺവീനർ), സി.കെ.സുരേഷ് (ജോ. കൺവീനർ) എന്നിവർ സ്വാഗതസംഘം ഭാരവാഹികളാണ്. പുസ്തക പ്രചാരണം, പ്രചാരണം, ഭക്ഷണം എന്നിവയ്ക്ക് ഉപസമിതികൾ രൂപീകരിച്ചു. കെ.കെ.വാസു നന്ദി പറഞ്ഞു.
പന്തിരിക്കരയിൽ സ്വാഗതസംഘം രൂപീകരിച്ചു.
പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന പേരാമ്പ്ര മേഖല ഗ്രാമ ശാസ്ത്ര ജാഥയ്ക്ക് സ്വീകരണം നൽകുന്നതിനോട് അനുബന്ധിച്ച് പന്തിരിക്കരയിൽ സംഘടകസമിതി രൂപീകരിച്ചു. 26:11 .23ന് നടന്ന പരിപാടിയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് പന്തിരിക്കര യൂണിറ്റ് സെക്രട്ടറി സുരേഷ് വി സ്വാഗതം പറഞ്ഞു പ്രസിഡന്റ് മിഥുൻ സജി അധ്യക്ഷത വഹിച്ചു. യോഗം 21 അംഗങ്ങൾ അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. സംഘടകസമിതി കൺവീനറായി പി എം കുമാരനേയും ജോ. കൺവീനറായി കെ കെ സൂപ്പിയെയും, ചെയർമാനായി ചന്ദ്രശേഖരനെയും തിരഞ്ഞെടുത്തു..