അജ്ഞാതം


"ഇന്ത്യാസ്റ്റോറി - കലാജാഥ 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1,861: വരി 1,861:


===ദക്ഷിണമേഖലാ ജാഥ===
===ദക്ഷിണമേഖലാ ജാഥ===
*സംസ്ഥാന കലാജാഥക്ക് ആലപ്പുഴ ജില്ലയിൽ ഗംഭീര വരവേൽപ്പ്*
ചെങ്ങന്നൂർ. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഇന്ത്യാ സ്റ്റോറി നാടക യാത്രക്ക് ആലപ്പുഴ ജില്ലയിൽ ഗംഭീര തുടക്കമായി. ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ യിൽ വച്ച് ആണ് ജാഥയെ വരവേറ്റത്.ഐ ടി ഐ യിലെ ഗ്രുപ്പ് ഇൻസ്ട്രക്ടർ കെ. രതി പരിപാടി ഉൽഘാടനം ചെയ്തു. കാലാനുസൃത പുരോഗമനമുള്ള ഏക ശാസ്ത്ര സംഘടനയാണ് പരിഷത്ത് എന്ന് അവർ അഭിപ്രായപ്പെട്ടു. സാധാരണ ജനത്തിനുവേണ്ടി ആണ് പരിഷത്ത് പ്രവർത്തിക്കുന്നത്. പരിഷത്ത് കലാജാഥകൾ ജനങ്ങൾ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണെന്നും അവർ പറഞ്ഞു. സംഘാടക സമിതി ചെയർമാന്നും ചെങ്ങന്നൂർ യൂണിറ്റ് പ്രസിഡന്റുമായ പി. കെ. രവീന്ദ്രൻ അധ്യക്ഷൻ ആയിരുന്നു.പരിഷത്ത് ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ ആമുഖ പ്രഭാഷണം നടത്തി.മഹേഷ്‌ (ഇൻസ്ട്രക്ടർ)സുമേഷ് എം (സ്റ്റാഫ്‌ സെക്രട്ടറി)മനേഷ് (ട്രെയിനീസ് കൌൺസിൽ ചെയർമാൻ)കുര്യൻ തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് വിവിധ കലാ സാംസ്കാരിക സന്നദ്ധ സർവീസ് തൊഴിലാളി സംഘടനകൾക്ക് വേണ്ടി പ്രവർത്തകർ പുസ്തകം വാങ്ങി ജാഥയെ സ്വീകരിച്ചു.സ്വാഗതസംഘം ചെയർമാൻ ടി. കെ.സുരേഷ് കൃതജ്ഞ ത അർപ്പിച്ചു. തുടർന്ന് സമകാലിക ഇന്ത്യയുടെ നേർചിത്രം വരച്ചുകാട്ടുന്ന ഇന്ത്യാ സ്റ്റോറി എന്ന നാടകം അവതരിപ്പിച്ചു. കാണികൾക്ക് കൂടി പങ്കാളിത്തം ഉള്ള നാടകം ഹർഷാരവത്തോടെ ആണ് കാണികൾ എതിരേറ്റത്. അഞ്ഞൂറോളം വരുന്ന കുട്ടികളും അധ്യാപകരും മറ്റുള്ളവരും നിറഞ്ഞ സദസ്സിനെ അക്ഷരാർത്ഥത്തിൽ കീഴടക്കാൻ നാടകത്തിനായി. നാടകത്തിന്റെ വേദി സ്ഥല സൗകര്യത്താലും, നിറഞ്ഞ കാണികളാലും സമ്പുഷ്ടമായിരുന്നു.നിറഞ്ഞ മനസ്സോടെ ആണ് നാടകവണ്ടിയും, പ്രവർത്തകരും വേദി വിട്ടത്. ആലപ്പുഴ ജില്ലയിൽ ഇന്ന് ചെങ്ങന്നൂർ കൂടാതെ മുളക്കുഴ, മാവേലിക്കര എന്നിവയും വേദികൾ ആണ്.
ഇന്ത്യാ സ്റ്റോറി നാടകകവണ്ടി ആലപ്പുഴ ജില്ലയിൽ രണ്ടാം ദിനത്തിലേക്ക് കടന്നു. ചാരുംമൂട് മേഖലയിലെ ചുനക്കര പഞ്ചായത്ത്‌ ഓഫീസ് അങ്കണത്തിൽ ആണ് ഇന്നത്തെ ആദ്യ പ്രോഗ്രാം നടന്നത്. ഇരുന്നൂറോളം പേർ നാടകം കാണാനെത്തി. പരിഷത്ത് കാരണവർ ആയ വിശേഷണങ്ങൾ ആവശ്യമില്ലാത്ത ചുനക്കര ജനാർദ്ദനൻ നായർ എന്ന ചുനക്കര സാർ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പുസ്തകം വാങ്ങി അദ്ദേഹം ജാഥയെ എതിരേൽക്കുകയും ചെയ്തു. സാറിന്റെ സാന്നിധ്യം യുവതലമുറയെയും, പഴയവരെയും ഒരുപോലെ ആവേശത്തിലാക്കി.അദ്ദേഹത്തിന്റെ ചുരുങ്ങിയ വാക്കുകൾ സദസ്സ് സാകൂതം ശ്രവിച്ചു. തുടർന്ന് പരിഷത്ത് ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ ആമുഖ പ്രഭാഷണം നടത്തി. തലേദിവസത്തെ ജാഥ അനുഭവം അദ്ദേഹം പങ്കുവെച്ചു. നടന്ന സ്ഥലങ്ങളിലെല്ലാം ഉയർന്ന ജനപങ്കാളിത്തം ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.തുടർന്ന് പരിപാടിക്ക് ആശംസ നേർന്നു പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ടി. എസ്.രാജ്‌കുമാർ, ഡയറ്റ് അദ്ധ്യാപകൻ സുരേന്ദ്രൻ, മേഖലാ കമ്മിറ്റി അംഗം അനിതാദേവി തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി വിമൽകുമാർ സ്വാഗതം ആശംസിച്ചു. വിവിധ രാഷ്‌ട്രീയ, സന്നദ്ധ, യുവജന, ട്രേഡ് യൂണിയൻ, സർവീസ് സംഘടന പ്രതിനിധികൾ നാടകത്തിന്റെ സ്ക്രിപ്റ്റ് വാങ്ങി ജാഥയെ സ്വീകരിച്ചു.തുടർന്ന് കലാജാഥയുടെ പ്രാധാന്യവും ലക്ഷ്യവും ഒക്കെ ചുരുങ്ങിയ വാക്കുകളിൽ നിർവാഹക സമിതി അംഗം ശൈലജ വിശദീകരിച്ചു. തുടർന്ന് ഇന്ത്യയുടെ നടന്നതും നടക്കുന്നതും ആയ സംഭവങ്ങളെ നിശിതമായി വിമർശിക്കുന്നതും ജനങ്ങൾക്ക് ബോധവും മുന്നറിയിപ്പും നൽകുന്ന ഇന്ത്യാ സ്റ്റോറി എന്ന നാടകം അരങ്ങേറി. ആദ്യന്തം കാണികളെ പിടിച്ചിരുത്താൻ നാടകത്തിനു കഴിഞ്ഞു. നാടകം തീർന്നപ്പോൾ ജനങ്ങൾ തന്നെ അവരുടെ അഭിപ്രായം കാണികളുമായി പങ്കുവെച്ചു. നാടകം കാലാനുസൃതവും,ആശയ ഗാഭീര്യവും ഉള്ളതെന്ന അഭിപ്രായം ആയിരുന്നു എല്ലാവർക്കും.ഇന്ന് ആലപ്പുഴ ജില്ലയിൽ 4 കേന്ദ്രങ്ങൾ ആണ് ഉള്ളത്. വളരെ തൃപ്തിയോടെ നാടകസംഘം അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങി.


==അനുബന്ധപരിപാടികൾ==
==അനുബന്ധപരിപാടികൾ==
1,823

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13934" എന്ന താളിൽനിന്ന് ശേഖരിച്ചത്