1,823
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 1,876: | വരി 1,876: | ||
ഇന്ത്യാ സ്റ്റോറി നാടകകവണ്ടി ആലപ്പുഴ ജില്ലയിൽ രണ്ടാം ദിനത്തിലേക്ക് കടന്നു. ചാരുംമൂട് മേഖലയിലെ ചുനക്കര പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ആണ് ഇന്നത്തെ ആദ്യ പ്രോഗ്രാം നടന്നത്. ഇരുന്നൂറോളം പേർ നാടകം കാണാനെത്തി. പരിഷത്ത് കാരണവർ ആയ വിശേഷണങ്ങൾ ആവശ്യമില്ലാത്ത ചുനക്കര ജനാർദ്ദനൻ നായർ എന്ന ചുനക്കര സാർ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പുസ്തകം വാങ്ങി അദ്ദേഹം ജാഥയെ എതിരേൽക്കുകയും ചെയ്തു. സാറിന്റെ സാന്നിധ്യം യുവതലമുറയെയും, പഴയവരെയും ഒരുപോലെ ആവേശത്തിലാക്കി.അദ്ദേഹത്തിന്റെ ചുരുങ്ങിയ വാക്കുകൾ സദസ്സ് സാകൂതം ശ്രവിച്ചു. തുടർന്ന് പരിഷത്ത് ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ ആമുഖ പ്രഭാഷണം നടത്തി. തലേദിവസത്തെ ജാഥ അനുഭവം അദ്ദേഹം പങ്കുവെച്ചു. നടന്ന സ്ഥലങ്ങളിലെല്ലാം ഉയർന്ന ജനപങ്കാളിത്തം ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.തുടർന്ന് പരിപാടിക്ക് ആശംസ നേർന്നു പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ടി. എസ്.രാജ്‌കുമാർ, ഡയറ്റ് അദ്ധ്യാപകൻ സുരേന്ദ്രൻ, മേഖലാ കമ്മിറ്റി അംഗം അനിതാദേവി തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി വിമൽകുമാർ സ്വാഗതം ആശംസിച്ചു. വിവിധ രാഷ്‌ട്രീയ, സന്നദ്ധ, യുവജന, ട്രേഡ് യൂണിയൻ, സർവീസ് സംഘടന പ്രതിനിധികൾ നാടകത്തിന്റെ സ്ക്രിപ്റ്റ് വാങ്ങി ജാഥയെ സ്വീകരിച്ചു.തുടർന്ന് കലാജാഥയുടെ പ്രാധാന്യവും ലക്ഷ്യവും ഒക്കെ ചുരുങ്ങിയ വാക്കുകളിൽ നിർവാഹക സമിതി അംഗം ശൈലജ വിശദീകരിച്ചു. തുടർന്ന് ഇന്ത്യയുടെ നടന്നതും നടക്കുന്നതും ആയ സംഭവങ്ങളെ നിശിതമായി വിമർശിക്കുന്നതും ജനങ്ങൾക്ക് ബോധവും മുന്നറിയിപ്പും നൽകുന്ന ഇന്ത്യാ സ്റ്റോറി എന്ന നാടകം അരങ്ങേറി. ആദ്യന്തം കാണികളെ പിടിച്ചിരുത്താൻ നാടകത്തിനു കഴിഞ്ഞു. നാടകം തീർന്നപ്പോൾ ജനങ്ങൾ തന്നെ അവരുടെ അഭിപ്രായം കാണികളുമായി പങ്കുവെച്ചു. നാടകം കാലാനുസൃതവും,ആശയ ഗാഭീര്യവും ഉള്ളതെന്ന അഭിപ്രായം ആയിരുന്നു എല്ലാവർക്കും.ഇന്ന് ആലപ്പുഴ ജില്ലയിൽ 4 കേന്ദ്രങ്ങൾ ആണ് ഉള്ളത്. വളരെ തൃപ്തിയോടെ നാടകസംഘം അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങി. | ഇന്ത്യാ സ്റ്റോറി നാടകകവണ്ടി ആലപ്പുഴ ജില്ലയിൽ രണ്ടാം ദിനത്തിലേക്ക് കടന്നു. ചാരുംമൂട് മേഖലയിലെ ചുനക്കര പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ആണ് ഇന്നത്തെ ആദ്യ പ്രോഗ്രാം നടന്നത്. ഇരുന്നൂറോളം പേർ നാടകം കാണാനെത്തി. പരിഷത്ത് കാരണവർ ആയ വിശേഷണങ്ങൾ ആവശ്യമില്ലാത്ത ചുനക്കര ജനാർദ്ദനൻ നായർ എന്ന ചുനക്കര സാർ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പുസ്തകം വാങ്ങി അദ്ദേഹം ജാഥയെ എതിരേൽക്കുകയും ചെയ്തു. സാറിന്റെ സാന്നിധ്യം യുവതലമുറയെയും, പഴയവരെയും ഒരുപോലെ ആവേശത്തിലാക്കി.അദ്ദേഹത്തിന്റെ ചുരുങ്ങിയ വാക്കുകൾ സദസ്സ് സാകൂതം ശ്രവിച്ചു. തുടർന്ന് പരിഷത്ത് ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ ആമുഖ പ്രഭാഷണം നടത്തി. തലേദിവസത്തെ ജാഥ അനുഭവം അദ്ദേഹം പങ്കുവെച്ചു. നടന്ന സ്ഥലങ്ങളിലെല്ലാം ഉയർന്ന ജനപങ്കാളിത്തം ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.തുടർന്ന് പരിപാടിക്ക് ആശംസ നേർന്നു പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ടി. എസ്.രാജ്‌കുമാർ, ഡയറ്റ് അദ്ധ്യാപകൻ സുരേന്ദ്രൻ, മേഖലാ കമ്മിറ്റി അംഗം അനിതാദേവി തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി വിമൽകുമാർ സ്വാഗതം ആശംസിച്ചു. വിവിധ രാഷ്‌ട്രീയ, സന്നദ്ധ, യുവജന, ട്രേഡ് യൂണിയൻ, സർവീസ് സംഘടന പ്രതിനിധികൾ നാടകത്തിന്റെ സ്ക്രിപ്റ്റ് വാങ്ങി ജാഥയെ സ്വീകരിച്ചു.തുടർന്ന് കലാജാഥയുടെ പ്രാധാന്യവും ലക്ഷ്യവും ഒക്കെ ചുരുങ്ങിയ വാക്കുകളിൽ നിർവാഹക സമിതി അംഗം ശൈലജ വിശദീകരിച്ചു. തുടർന്ന് ഇന്ത്യയുടെ നടന്നതും നടക്കുന്നതും ആയ സംഭവങ്ങളെ നിശിതമായി വിമർശിക്കുന്നതും ജനങ്ങൾക്ക് ബോധവും മുന്നറിയിപ്പും നൽകുന്ന ഇന്ത്യാ സ്റ്റോറി എന്ന നാടകം അരങ്ങേറി. ആദ്യന്തം കാണികളെ പിടിച്ചിരുത്താൻ നാടകത്തിനു കഴിഞ്ഞു. നാടകം തീർന്നപ്പോൾ ജനങ്ങൾ തന്നെ അവരുടെ അഭിപ്രായം കാണികളുമായി പങ്കുവെച്ചു. നാടകം കാലാനുസൃതവും,ആശയ ഗാഭീര്യവും ഉള്ളതെന്ന അഭിപ്രായം ആയിരുന്നു എല്ലാവർക്കും.ഇന്ന് ആലപ്പുഴ ജില്ലയിൽ 4 കേന്ദ്രങ്ങൾ ആണ് ഉള്ളത്. വളരെ തൃപ്തിയോടെ നാടകസംഘം അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങി. | ||
'''കുട്ടനാട്ടിൽ ആവേശത്തിരയിളക്കി നാടകയാത്ര''' | |||
കഴിഞ്ഞ കുറേ ദിവസങ്ങളിലെ,കുട്ടനാട്ടിലെ പരിഷത്ത് പ്രവർത്തകരുടെ മുന്നൊരുക്കപ്രവർത്തനങ്ങളുടെ സമാപ്തി കുറിച്ചു പരിഷത്ത് ഇന്ത്യാ സ്റ്റോറി നാടകയാത്ര ശനിയാഴ്ച രാവിലെ 11. 30 ന് നെടുമുടി പൊങ്ങ ശ്രീനാരായണ ഗുരുമന്ദിരത്തിൽ എത്തി. തലേ ദിവസങ്ങളിലെ വീടുകയറിയുള്ള പ്രവർത്തനങ്ങളും, വിളമ്പരയാത്രയുമെല്ലാം പ്രേക്ഷകരുടെ വലിയ പങ്കാളിത്തത്തിനു കാരണമായി. രാവിലെ 9.30 മുതൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കുമാരനാശാൻ കവിതാലാപന മത്സരം നടത്തി. ഒന്നിനൊന്നു മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ചവച്ചത്. കണ്ണാടി എസ്. എച്ച് യൂ പി സ്കൂളിലെ കരോളിൻ കെ. ഏ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നെടുമുടി എൻ എസ്. ഹയർ സെക്കന്ററി സ്കൂളിലെ തീർത്ഥ ബിനു തൊട്ടുപിന്നിൽ രണ്ടാം സ്ഥാനം നേടി. മത്സരം തീർന്നപ്പോഴേക്കും നാടകവണ്ടി എത്തി. നാടകവേദി സജജീകരണത്തിന്റെ ഇടവേളയിൽ കുട്ടികളുടേയും, മുതിർന്നവരുടേയും കലാപരിപാടികൾ ഉണ്ടായിരുന്നു.തുടർന്ന് നാടകം ആരംഭിച്ചു. സ്വാഗതസംഘം ചെയർമാൻ വി. ശശി ജാഥാ അംങ്ങളെ കുട്ടനാട്ടിലേക്ക് സ്വാഗതം ചെയ്തു സംസാരിച്ചു.പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ. പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ ആമുഖഭാഷണം നടത്തി.സംഘാടക സമിതി ചെയർമാനും, മുതിർന്ന മാധ്യമ പ്രവർത്തകനുമായ എം. ജയചന്ദ്രൻ പരിപാടി ഉൽഘാടനം ചെയ്തു. തുടർന്ന് വിവിധ സംഘടനകളുടെ പ്രതിനിധികൾ പുസ്തകം വാങ്ങി ജാഥയെ സ്വീകരിച്ചു.ജാഥയുടെ വിശദാംശങ്ങൾ ജാഥാ ക്യാപ്റ്റൻ ശൈലജ വിശദീകരിച്ചു.കാഴ്ചക്കാരെയും കഥാപാത്രങ്ങൾ ആക്കിയാണ് നാടകം കളിച്ചത്. നാടകം അവസാനിച്ചതിനു ശേഷം രാവിലെ നടന്ന കവിതാലാപന മത്സരവിജയികൾക്ക് സമ്മാനങൾ വിതരണം ചെയ്തു.പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.മേഖലാ സെക്രട്ടറി പ്രസന്ന സതീഷ്ണ കുമാർ നന്ദി പറഞ്ഞു.ജയൻ ചമ്പക്കുളം, ടി. മനു, അരവിന്ദകുമാർ, ടി. ആർ. രാജ്‌മോഹൻ, ടി. ജ്യോതി, പ്രസന്ന സതീഷ്ണകുമാർ, അഗസ്റ്റിൻ ജോസ്, എസ്. ജതീന്ദ്രൻ,ബി. ജയകുമാർ പ്രദീപ്കുമാർ,മുരളീധരൻ നായർ,രഘുനാഥ്,ലിജു വിദ്യാധരൻ,കെ. പി. പുരുഷോത്തമൻ,രേഖാ ജയകുമാർ, പ്രഭാസുതൻ രാമങ്കരി, ആർ. ശാലിനി തുടങ്ങിയവർ നേതൃത്വം നൽകി | |||
==അനുബന്ധപരിപാടികൾ== | ==അനുബന്ധപരിപാടികൾ== |
തിരുത്തലുകൾ