"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി - അനുബന്ധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('അനുബന്ധങ്ങൾ കേരളത്തിലെ കൃഷി സുസ്ഥിരവും ആദാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(വ്യത്യാസം ഇല്ല)

17:54, 25 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

അനുബന്ധങ്ങൾ


കേരളത്തിലെ കൃഷി സുസ്ഥിരവും ആദായകരവും മത്സരങ്ങളെ അതിജീവിക്കാൻ പ്രാപ്‌തവും ആക്കുകയും ഓരോ പൗരനും വിഷം കലരാത്ത ജലവും മണ്ണും ഭക്ഷ്യവസ്‌തുക്കളും ഉറപ്പുവരുത്തുകയാണ്‌ പ്രധാനലക്ഷ്യം.

ഇന്ത്യയുടെ സമ്പന്നമായ കാർഷിക ചരിത്രം ബി.സി. 6-ാം നൂറ്റാണ്ടിൽ സിന്ധുനദീതടത്തിൽ തുടങ്ങുന്നു. വർഷംതോറും ഉണ്ടാക്കുന്ന വെള്ളപ്പൊക്കത്തെയും തുടർന്ന്‌ അടിയുന്ന ഏക്കലിനെയും ആശ്രയിച്ചായിരുന്നു അന്ന്‌ കൃഷി. സുസ്ഥിരമായ കൃഷി രീതികളിൽ അധിഷ്‌ഠിതമാണ്‌ സിന്ധുനദീതടസംസ്‌കാരം. തുടർന്ന്‌ നമ്മുടെ സംസ്‌കാരവും ചിന്തയുമെല്ലാം കാർഷിക പ്രവർത്തനങ്ങളുടെ പ്രതിഫലനമായി. ഈ അടുത്ത കാലം വരെ അവ പരസ്‌പരബന്ധിതമായിരുന്നു. മുഖ്യവിളകളുടെ വിളവെടുപ്പ്‌ ഇത്തരം രാജ്യം മുഴുവൻ ആഘോഷിക്കുന്നു. കേരളത്തിൽ കൃഷിഭൂമിയെ മാതൃദൈവം അഥവാ ഒരു സ്‌ത്രീ ആയാണ്‌ വിഭാവന ചെയ്‌തിട്ടുള്ളത്‌. പ്രസവശേഷം സ്‌ത്രീക്ക്‌ വിശ്രമം ആവശ്യമുള്ളതുപോലെ വിളവെടുപ്പിനുശേഷം കൃഷി ഭൂമിക്ക്‌ 3 മാസം വിശ്രമം നൽകുന്നു. ഈ സമയം ഉഴുതുന്നതും മറ്റും കർശനമായി നിരോധിച്ചിരിക്കുന്നു. ഇതൊക്കെ അന്ധവിശ്വാസമായി തോന്നാമെങ്കിലും ഈ ആചാരങ്ങൾക്ക്‌ പിന്നിലുള്ള പരിസ്ഥിതി സംബന്ധമായ പ്രശ്‌നം മഴക്കാലത്ത്‌ ഉഴുതാൽ അത്‌ മണ്ണൊലിപ്പിന്‌ കാരണമാകുമെന്നതിനാൽ ഇതൊരു സുസ്ഥിരമായ ഏർപ്പാടല്ല. ആകയാൽ ചരിത്രാതീതകാലം മുതൽതന്നെ സുസ്ഥിരതയായിരുന്ന നമ്മുടെ കൃഷി സമ്പ്രദായത്തിന്റെ മുഖമുദ്ര. പരിസ്ഥിതി സംവിധാനത്തിനു കാലാവസ്ഥാ നിലവാരത്തിനും അനുരൂപമായിരുന്നു പരമ്പരാഗത വിളവുകൾ ഉപയോഗിച്ചുള്ള നമ്മുടെ കൃഷി സമ്പ്രദായം. തീരദേശ ജില്ലകളിൽ വളരെ വ്യാപകമായിരുന്ന `പൊക്കാളി' കൃഷിയും കണ്ണൂർ ജില്ലയിലെ കൈപ്പാട്‌ കൃഷിരീതിയും പ്രകൃതിയിലെ മാറ്റങ്ങൾ കൃഷിക്ക്‌ അനുകൂലമാക്കി മാറ്റാനുള്ള മനുഷ്യന്റെ കഴിവിന്‌ തെളിവാണ്‌. പ്രകൃതിദത്തവും പരിസ്ഥിതിപരവുമായ പ്രക്രിയകളെ തെല്ലും ബാധിക്കാത്തതും പുറമെ നിന്ന്‌ മറ്റൊന്നും ആവശ്യമില്ലാത്തതുമാണ്‌ സംയോജിത കൃഷി. ആധുനിക കൃഷി എന്ന്‌ നാം വിളിക്കുന്ന ഇന്നത്തെ കൃഷി സംവിധാനത്തിന്‌ നൂറ്റാണ്ടുകളായി നാം പിൻതുടർന്നുവരുന്ന ജൈവ ആവാസവ്യവസ്ഥാ തത്വങ്ങളോട്‌ ഒട്ടും പ്രതിപത്തിയില്ല. ഇത്‌ പരിസ്ഥിതിപരമായും ജൈവആവാസവ്യസ്ഥാപരമായും രാജ്യത്തെ വിനാശത്തിലേക്ക്‌ നയിക്കുന്നു. ഹരിതവിപ്ലവം നമ്മുടെ പരമ്പരാഗത ഇനങ്ങൾക്കു പകരം ഉല്‌പാദനശേഷി കൂടിയ ഇനങ്ങൾ രംഗത്തിറക്കി. പക്ഷെ, ഇവയ്‌ക്ക്‌ ലക്ഷ്യം കൈവരിക്കണമെങ്കിൽ ടൺ കണക്കിന്‌ രാസവളം പ്രയോഗിക്കണം. നമ്മുടെ മണ്ണിന്‌ അന്യമായ ഈ ഇനങ്ങൾ പുതിയ കീടങ്ങളേയും രോഗങ്ങളേയും ഒപ്പം കൂട്ടി ഇവയെ നിയന്ത്രിക്കാനായി വൻതോതിൽ കീടനാശിനികൾ ഉല്‌പാദിപ്പിച്ചു. നമ്മുടെ പരമ്പരാഗത കൃഷിരീതിയിലേക്ക്‌ ഈ വിഷവസ്‌തുക്കൾ പ്രയോഗിച്ചത്‌ നിരവധി പരിസ്ഥിതി പ്രശ്‌നങ്ങൾക്ക്‌ കാരണമായി. മണ്ണിലെ സൂക്ഷ്‌മജീവികൾ നശിച്ചു. മണ്ണിന്റെ ഫലപുഷ്‌ടിയും ഊർജ്ജസ്വലതയും നഷ്‌ടപ്പെട്ടു. വെള്ളത്തിന്റെ ആവശ്യം വൻതോതിൽ ഉയർന്നു. കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച നമ്മുടെ പരമ്പരാഗത കൃഷിരീതി ഇല്ലാതായി. കർഷകനും കൃഷിഭൂമിയും തമ്മിലുണ്ടായിരുന്ന ആത്മബന്ധം നഷ്‌ടമായി. കൃഷി സംവിധാനത്തിനുണ്ടായിരുന്ന സുസ്ഥിരത ഇല്ലാതായി. കൃഷി ചെലവ്‌ അനിയന്ത്രിതമായി വർദ്ധിച്ചു. കർഷകരുടെ വരുമാനത്തിൽ വർദ്ധനവുണ്ടായില്ല. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷിതത്വം ഒരു വെല്ലുവിളിയായി. കൃഷിഭൂമിയിലെ ജൈവസാന്നിദ്ധ്യം ഇന്ന്‌ ഒരു ഭൂതകാല ചരിത്രമായി മാറി. ഇന്ന്‌ കൃഷിയിടങ്ങൾ നിശബ്‌ദമാണ്‌. അവിടെ തവളയുടെ ശബ്‌ദമോ താറാവിന്റെ വിളിയോ മറ്റ്‌ ആരവങ്ങളോ ഒന്നുമില്ല. വൈക്കോൽ കൊണ്ട്‌ മരച്ചില്ലകളിൽ തൂങ്ങിക്കിടന്ന്‌ കൂടുണ്ടാക്കി അതിൽ മുട്ടിയിടുന്ന കുരുവികളെ ഇന്ന്‌ മിക്കയിടങ്ങളിലും കാണാനില്ല. വിളകളെ നശിപ്പിക്കുന്ന പുഴുക്കളേയും കീടങ്ങളേയും കൊത്തിതിന്നുന്ന പല പക്ഷികളും ഇന്ന്‌ അന്യംനിന്നുപോയിരിക്കുന്നു. ഭാഗ്യവശാൽ നമ്മുടെ വനമേഖലയിൽ കീടനാശിനികളുടെ പ്രയോഗം താരതമ്യേന കുറവായിരുന്നു.ആകാശമാർഗ്ഗം കീടനാശിനി തെളിക്കുന്നത്‌ ഇന്ത്യയിലാദ്യമായി പരീക്ഷിച്ചത്‌ 1965ൽ കേരളത്തിലെ കോന്നി ഫോറസ്റ്റ്‌ ഡിവിഷനിലെ തേക്ക്‌ തോട്ടങ്ങളിലാണ്‌. അവിടെ 48 മണിക്കൂറിനുള്ളിൽ നശിപ്പിക്കാൻ ലക്ഷ്യമിടാത്ത 162 ഇനം ജീവികൾ ചത്തൊടുങ്ങി. മാനസികമായും ശാരീരികമായും വികലാംഗരായ കാസർകോട്ടെ പാദ്രിഗാമത്തിലെ കുട്ടികൾ ആകാശത്തിലൂടെ കീടനാശിനികൾ തളിക്കുന്നതുമൂലം മനുഷ്യനുണ്ടാകുന്ന ദുരന്തങ്ങൾക്ക്‌ ലോകത്തിന്‌ മുന്നിലെ ചോദ്യചിഹ്നമായി നിലനിന്നിരുന്നു. ഈ `ആധുനിക' സാങ്കേതികതയുടെ ഫലമായി വായുവും വെള്ളവും മണ്ണും മലിനീകരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷ്യധാന്യങ്ങളും മറ്റ്‌ കാർഷിക ഉൽപ്പന്നങ്ങളുമെല്ലാം വിഷലിപ്‌തമാണ്‌. കൃഷിയിടങ്ങളിൽ നിന്ന്‌ കീടനാശിനികൾ കലർന്ന ജലം ഒഴുകിയെത്തി. നദികൾ, കുളങ്ങൾ,ജലാശയങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ മലിനീകരിക്കപ്പെടുന്നു. അവയിലെ ജീവജീലങ്ങളും നാശഭഷണിയിലാണ്‌. മത്സ്യങ്ങൾക്കുള്ളിൽ വൻതോതിൽ കീടനാശിനികളും ലോഹങ്ങളും കാണുന്നു. ആരോഗ്യത്തിനുള്ള ഭീഷണി ഊഹിക്കാൻ കഴിയുന്നതിനേക്കാളേറെയാണ്‌. മാരകമായ രോഗങ്ങളുടെ ആക്രമണം ഗുരുതരമാണ്‌. നഗരങ്ങളിൽ കാണുന്ന ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികൾ ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന വ്യവസായങ്ങളാണ്‌. ഔഷധനിർമ്മാണശാലകൾ വളർന്നു പന്തലിക്കുന്നു. ഭക്ഷ്യവിളകൾ തീരെ ആകർഷകമല്ലാതാവുയും നാണ്യവിളകൾ വളരെ ലാഭകരമാവുകയും ചെയ്‌തു. നെൽവയലുകൾ മുഴുവൻ കാർഷിക ഇതര ആവശ്യങ്ങൾക്കായി നികത്തുന്നു. കഴിഞ്ഞ 20 വർഷമായി നാണ്യവിളതോട്ടങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയും (റബ്ബർ16 %) ഭക്ഷ്യവിള കൃഷി വളരെ കുറയുകയും ചെയ്‌തു. (മൊത്തം കൃഷിചെയ്യുന്ന പ്രദേശത്തിന്റെ വെറും 9% മാത്രം) സാമ്പത്തിക നേട്ടമുള്ള ഇത്തരം ഏകവിള കൃഷി മണ്ണൊലിപ്പിനും മണ്ണിന്റെം ഫലഭൂയിഷ്‌ഠത വൻതോതിൽ നഷ്‌ടപ്പെടാനും ഇടയാക്കുന്നു. കഴിഞ്ഞ 50 വർഷമായി കേരളത്തിൽ തുടർന്നുവരുന്ന രാസവസ്‌തു അധിഷ്‌ഠിതകൃഷിരീതി നാളികേരം, കശുമാവ്‌, കുരുമുളക്‌, കാപ്പി,തേയില, ഏലക്ക, അടക്ക തുടങ്ങി സാമ്പത്തിക നേട്ടമുള്ള വിളകളുടെ ഉൽപ്പാദനശേഷി മുരടിപ്പിച്ചിരിക്കയാണ്‌. ഇതിനു പുറമേ കേരളത്തിലെ പല ഭാഗങ്ങളും ഗുരുതരമായ ജലക്ഷാമം അനഭവിക്കുകയാണ്‌. സംസ്ഥാനസർക്കാർ ഇത്‌ വളരെ ഗൗരവമായി എടുക്കുകയും 11-ാം പദ്ധതിയിൽ ആ വിഷയത്തിന്‌ ഉയർന്ന മുൻഗണന നൽകുകയും ചെയ്‌തിട്ടുണ്ട്‌. ഇതിനെല്ലാം പുറമേ സാമ്പത്തിക ഉദാരവൽക്കരണവും ലോക വ്യാപാര സംഘടനയുടെ നയങ്ങളും ജലം കാർഷിക ഉല്‌പന്നങ്ങളുടെ വിലയിടിയുന്നത്‌ കർഷകന്റെ കഷ്‌ടപാടുകളും ഭീതിയും പതിന്മടങ്ങ്‌ വർദ്ധിപ്പിക്കുന്നു. ഉയർന്ന കൃഷി ചെലവ്‌ നേരിടാനായി വായ്‌പയെടുക്കുന്ന കർഷകർ കടക്കെണിയിൽ അകപ്പെടുന്നു. ഇതാണ്‌ പലപ്പോവും കർഷകനെ ആത്മഹത്യയിലേക്ക്‌ നയിക്കുന്നത്‌. കൃഷിയിലെ നിക്ഷേപം ഇന്ന്‌ കർഷകനിൽ നിന്ന്‌ മാറി കർഷകന്‌ വിത്തും വളവും മറ്റും നൽകുന്ന കമ്പനികളിലധിഷ്‌ഠിതമാവുകയാണ്‌ ഇതിന്റെ പരിണിതഫലമായി കർഷകന്റെ മിച്ച വരുമാനം ഗണ്യമായി കുറയുകയും കൃഷിയെ പിന്തുണയ്‌ക്കുന്ന കമ്പനികൾ രാജ്യത്ത്‌ തഴച്ച്‌ വളരുകയും ചെയ്യുന്നു. നമ്മുടെ ചില്ലറ വ്യാപാരരംഗം ദേശീയ ബഹുരാഷ്‌ട്രകമ്പനികൾക്ക്‌ തുറന്നുകൊടുക്കാനുള്ള തീരുമാനം നമ്മുടെ ഭക്ഷ്യപരമാധികാരത്തെയും സുരക്ഷിത ഭക്ഷണത്തിനുള്ള അവകാശത്തെയും ഹനിക്കുന്നതാണ്‌. ദേശീയ ബഹുരാഷ്‌ട്രകമ്പനികളുടെ കുത്തകയായ ജനിതകമാറ്റം വരുത്തിയ വിത്തുകൾ കൃഷിചെയ്യാനുള്ള തീരുമാനം കർഷകന്റെ നടുവൊടിക്കുന്നതാണ്‌. ഹരിതവിപ്ലവത്തിന്റെ ഭാഗമായ ഉയർന്ന ഉല്‌പാദന ശേഷിയുള്ള ഇനങ്ങൾ - രാസവളം-കീടനാശിനി' കൂട്ടുകെട്ടിനെതിരെയുള്ള സമരം ഒരു നഷ്‌ടക്കച്ചവടമാണെന്ന്‌ മിക്ക കർഷകർക്കും ഇപ്പോഴറിയാം. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദുർബലമായ ജൈവ ആവാസവ്യവസ്ഥയുടെ അധ:പതനമാണ്‌ ജലക്ഷാമം, പോഷകാഹാരക്ഷാമം, ഉല്‌പാദനക്ഷമതാ നഷ്‌ടം, കാർഷിക സംഘർഷങ്ങൾ എന്നിവയ്‌ക്കാധാരം. ജൈവആവാസവ്യവസ്ഥയ്‌ക്ക്‌ കോട്ടം തട്ടാതെ പരമ്പര്യ സുസ്ഥിര കൃഷിരീതിയിലേക്ക്‌ മടങ്ങിപ്പോവുകയാണ്‌ ഇന്നത്തെ പ്രതിസന്ധിക്ക്‌ പരിഹാരമെന്ന്‌ കേരളത്തിലെ കർഷകർക്ക്‌ ബോധ്യപ്പെട്ടുകഴിഞ്ഞു. ' ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക' എന്ന വിശാല തത്വത്തിലധിഷ്‌ഠിതമായ ജൈവകൃഷി സംവിധാനം ദേശീയ അന്തർദേശീയ തലത്തിൽ അംഗീകരിച്ചുകഴിഞ്ഞു. ജൈവകൃഷി എന്നത്‌ വിള ഉല്‌പാദനത്തിൽ മാത്രം ഒതുങ്ങിനില്‌ക്കുന്നില്ല. മൃഗസംരക്ഷണം, ക്ഷീരവികസനം, കോഴിവളർത്തൽ, പന്നിവളർത്തൽ, വനവൽക്കരണം, തേനീച്ച വളർത്തൽ തുടങ്ങിയവയും ചുറ്റുമുള്ള കൃഷിചെയ്യാത്ത ജൈവവൈവിദ്ധ്യവും ഇതിലുൾപ്പെടും. കീടനാശിനികളുടെ ഗുരുതരമായ ദോഷവശങ്ങളെപ്പറ്റി ഉപഭോക്താക്കൾക്ക്‌ നല്ല അറിവുള്ളതിനാൽ ജൈവകൃഷിയിലെ ഭക്ഷ്യഉൽപ്പന്നങ്ങൾക്ക്‌ ആവശ്യക്കാർ കൂടുതലാണ്‌. ആകയാൽ ജൈവകൃഷി പ്രോത്സാഹിപ്പിച്ച്‌ ഓരോ പൗരനും താങ്ങാവുന്ന വിലയ്‌ക്ക്‌ വിഷരഹിത ഭക്ഷണം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സർക്കാരിനുള്ളതാണ്‌. ഉല്‌പാദം കുറയുകയും രാജ്യം ഒരിക്കൽ കൂടി ഭക്ഷ്യപ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തുകയും ചെയ്യുമെന്ന അഭ്യൂഹങ്ങളാൽ ജൈവകൃഷിയുടെ പ്രായോഗികതയെ പറ്റി സംശയങ്ങൾ നിരവധിയായിരുന്നു. ഈ സംശയങ്ങൾ അടിസ്ഥാനരഹിതമായിരുന്നു. ജൈവകൃഷിയുടെ ഉയർന്ന ഉല്‌പാദനക്ഷമതയെ സംബന്ധിച്ച വിജയഗാഥകൾ ഇന്ന്‌ നിരവധിയാണ്‌. ജൈവകൃഷിയും ഭക്ഷ്യസുരക്ഷ 2007 സംബന്ധിച്ച അന്താരാഷ്‌ട്ര സമ്മേളനത്തിൽ ഭക്ഷ്യ-കൃഷി സംഘടന ഇപ്രകാരം റിപ്പോർട്ടുചെയ്‌തു. `വനഭൂമി കൃഷിക്കായി മാറ്റാതെയും രാസവളങ്ങൾ ഉപയോഗിക്കാതെയും ആഗോളകൃഷി മാനേജ്‌മെന്റിലേക്ക്‌ മാറ്റിയാൽ ആഗോള കാർഷിക ഉല്‌പാദനം ഒരാൾക്ക്‌ ഒരു ദിവസം 2640 മുതൽ 4380 കിലോകലോറി വരെയാകും. വികസ്വര രാജ്യങ്ങളിൽ ജൈവകൃഷി രീതികളുടെ സുസ്ഥിര പ്രവർത്തനങ്ങൾ ഉല്‌പാദനം 56 ശതമാനം വരെ വർദ്ധിപ്പിക്കുന്നു. ജൈവകൃഷിയിലെ ഉല്‌പാദനം ശരാശരി പരമ്പരാഗത കൃഷി ഉല്‌പാദനത്തോട്‌ താരതമ്യം ചെയ്യാവുന്നതാണ്‌. ഉയർന്ന രാസവളവും മറ്റും നൽകുന്ന രീതിയിൽ നിന്ന്‌ ജൈവകൃഷിയിലേക്ക്‌ മാറുമ്പോൾ തുടക്കത്തിൽ ഉല്‌പാദനം കുറയുകയും അതേ സമയം കുറഞ്ഞ തോതിൽ വളവും മറ്റും നൽകുന്ന രീതിയിൽ നിന്ന്‌ ജൈവകൃഷിയിലേക്ക്‌ മാറുമ്പോൾ ഉൽപാദനം ഇരട്ടി ആകുകയും ചെയ്യും. പരമ്പരാഗതകൃഷിയിടങ്ങളിലേതിനേക്കാൾ ഹെക്‌ടറിൽ 33 മുതൽ 56 വരെ ശതമാനം ഊർജ്ജം കുറച്ചേ ജൈവകൃഷിയിടങ്ങൾ ഉപയോഗിക്കുന്നുള്ളൂ. ആഗോളതലത്തിലിപ്പോൾ 22.81 ദശലക്ഷം ഹെക്‌ടറിൽ കൂടുതൽ പ്രദേശത്ത്‌ ജൈവകൃഷി ചെയ്യുന്നുണ്ട്‌. ഇതിലെ ഉൽപ്പന്നങ്ങളുടെ വിപണി വില 3 ലക്ഷം കോടി (30 ബില്യൺ ഡോളർ) ഡോളറിനടുത്തുവരും. വെറും 42.402 ചതുരശ്ര മൈൽ മാത്രം വിസ്‌തീർണ്ണവും 11.3 ദശലക്ഷം ജനങ്ങളുമുള്ള ക്യൂബ പൂർണ്ണമായും ജൈവകൃഷി ചെയ്യുന്ന രാജ്യമാണെന്ന കാര്യം പ്രത്യേകം പ്രസ്‌താവ്യമാണ്‌.

രണ്ടാം ലോകമഹായുദ്ധം മുതൽ കൃഷിക്ക്‌ കീടനാശിനികൾ ഉപയോഗിച്ചുവരുന്നു. തുടക്കം മുതൽതന്നെ രാസകീടനാശിനികളുടെ വാണിജ്യവൽക്കരണത്തെപറ്റി ആശങ്കൾ ഉണ്ടായിരുന്നു. 1964ൽ പ്രസിദ്ധീകരിച്ച റേച്ചൽ കാർസന്റെ ' സൈലന്റ്‌ സ്‌പ്രിങ്ങ്‌' എന്ന പുസ്‌തകം പരിസ്ഥിതിയിലേക്കുള്ള കീടനാശിനികളുടെ ആഘാതത്തെ പറ്റി ശാസ്‌ത്രീയ വിശദീകരണം നൽകിയിരുന്നു. വികസിതരാജ്യങ്ങൾ 1970 കളിലും വികസ്വരരാജ്യങ്ങൾ അതിനുശേഷവും ഡി.ഡി.റ്റിയുടെ പ്രയോഗം നിരോധിച്ചെങ്കിലും വിവിധയിനം വിഷമുള്ള കീടനാശിനികൾ തുടർന്നും കൃഷിയിടങ്ങളിൽ ഉപയോഗിച്ചിരുന്നു. റേച്ചൽ കാർസന്റെ ശാസ്‌ത്രീയ പ്രവചനങ്ങൾ സത്യമായി ഭവിക്കുകയും ലോകമെമ്പാടുമുള്ള ജനങ്ങളും കർഷകനും ശാസ്‌ത്രജ്ഞരും കീടനാശിനികളുടെ അപകടം തിരിച്ചറിയുകയും ചെയ്‌തു. രാസവസ്‌തുരഹിത കൃഷിയുടെ തുടക്കം അവിടെനിന്നാണ്‌. ഗവേഷണങ്ങളും പരമ്പരാഗത കൃഷിരീതികളുടെ പരീക്ഷണങ്ങളും മണ്ണ്‌-വിള മാനേജ്‌മെന്റിന്റെ പുതിയ മാതൃകകളും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതങ്ങനെയാണ്‌. കഴിഞ്ഞ നാലഞ്ച്‌ ദശകങ്ങളായി ഒരു സുസ്ഥിര കൃഷിരീതി കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ ശാസ്‌ത്രജ്ഞർ. 1905 മുതൽ 1924 വരെ ഇന്ത്യയിൽ കൃഷി ഉപദേഷ്‌ടാവായിരുന്നു സർ ആൽബർട്ട്‌ ഹൊവാർഡാണ്‌ ഈ രംഗത്ത്‌ മുന്നിലുണ്ടായിരുന്നവരിൽ ഒരാൾ.അദ്ദഹം രചിച്ച ആൻ അഗ്രികൾച്ചറൽ ടെസ്‌റ്റമെന്റ്‌' എന്ന പുസ്‌തകം ഇന്ത്യയിലെ ജൈവകൃഷിയെ സംബന്ധിക്കുന്ന ആദ്യ ആധികാരിക ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. കൃഷിയിടങ്ങളിൽതന്നെ ജൈവവള നിർമ്മാണത്തിന്‌ ആദ്യമായി രൂപം നൽകിയതും അദ്ദേഹമാണ്‌. ബിൽ മൊള്ളിസൺ, ഹൊൾമെൻ എന്നിവരുടെ 1970 കളിലെ സ്ഥായിയായ കാർഷിക പരീക്ഷണങ്ങൾ ലോകമെമ്പാടുമുള്ള കർഷകർക്ക്‌ പ്രതീക്ഷയേകി. ഇതിന്റെ അലകൾ കേരളത്തിലുമുണ്ടായി. നിരവധി കർഷകർ ഇവിടെയും ഈ കൃഷിരീതി പരീക്ഷിച്ചു കേരളത്തിലെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും ഉയർന്ന മഴ ലഭ്യതയും മണ്ണും ജലവും സംരക്ഷിക്കാനും കൃഷിയിടങ്ങളിലെ ഉല്‌പാദനശേഷി മെച്ചപ്പെടുത്താനും കഴിയുന്നതിനാൽ കേരളത്തിന്‌ ഏറ്റവും അനുയോജ്യമായ കൃഷിരീതിയാണിതെന്ന്‌ കർഷകർക്ക്‌ ബോധ്യപ്പെട്ടു. അമേരിക്കൻ കൃഷിവകുപ്പിൽ 1983 ൽ സമർപ്പിച്ച റിപ്പോർട്ടിൽ കൃഷി ശാസ്‌ത്രജ്ഞരായ റോബർട്ട്‌ പാപൻഡിക്‌, ജയിംസ്‌പാർ എന്നിവർ രാസകീടനാശിനികളും വളങ്ങളും ഉപയോഗിച്ചുള്ള കൃഷിരീതിക്ക്‌ പകരം സുസ്ഥിരമായ കൃഷിയെ സംബന്ധിക്കുന്ന ഗവേഷണത്തിലേക്ക്‌ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെപറ്റി പ്രതിപാദിക്കുന്നുണ്ട്‌. 1984 ലെ ഭോപ്പാൽ ദുരന്തം ഇന്ത്യയിലെയും വിദേശത്തെയും ജനങ്ങളുടെ കണ്ണു തുറപ്പിച്ചു. പകരം സംവിധാനം കണ്ടെത്താനുള്ള ഗൗരവതരമായ ചർച്ചയ്‌ക്ക്‌ ഇത്‌ ആരംഭം കുറിച്ചു. കർഷകനായി മാറിയ ജപ്പാനീസ്‌ ശാസ്‌ത്രജ്ഞൻ മസാനോബു ഫുക്കോക്ക 1984 ൽ പ്രസിദ്ധീകരിച്ച ``ഒറ്റ വൈക്കോൽ വിപ്ലവം' എന്ന പുസ്‌തകം കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ പ്രകൃതിദത്ത കൃഷിരീതിയുടെ വിജയം വിവരിക്കുന്നു. 1985 ൽ പുറത്തിറങ്ങിയ ഇതിന്റെ മലയാളം പരിഭാഷ കേരളത്തിലും ഇതുസംബന്ധിച്ച ചർച്ചകൾക്ക്‌ ആക്കം കൂട്ടി. ജൈവഊർജ്ജ കൃഷി അനേകം കർഷകരെ ആകർഷിച്ച ജൈവകൃഷിയുടെ മറ്റൊരു രൂപമാണ്‌. ആന്ധ്ര, കർണ്ണാടക, തമിഴ്‌നാട്‌, ഗുജറാത്ത്‌, മഹാരാഷ്‌ട്ര, പഞ്ചാബ്‌, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ഇക്കാലയളവിൽ കർഷകരും കർഷക സംഘടനകളും തമ്മിലുള്ള ചർച്ചകളിൽ കൃഷിയുടെ സുസ്ഥിരത ആശങ്കയുയർത്തി. വിത്തും വളവും ഉൾപ്പടെയുള്ള കൃഷിആവശ്യങ്ങൾക്ക്‌ കർഷകർ പൂർണ്ണമായും പുറത്തുള്ളവരെ ആശ്രയിക്കുന്നത്‌ കർഷകസമൂഹത്തിനെ നിരാശയിലേക്കും ഒരു കാർഷിക പ്രതിസന്ധിയിലേക്കും കൊണ്ടെത്തിച്ചു. കൃഷി സുസ്ഥിരമാക്കാനുള്ള ഒരു പകരം സംവിധാനമെന്ന നിലയിൽ പുറമെനിന്നുള്ള ഘടകങ്ങൾ കുറച്ചുകൊണ്ടുള്ള സുസ്ഥിര കൃഷിരീതിക്ക്‌ പല സ്ഥലങ്ങളിലും പ്രത്യേകിച്ചും ചെറുകിട നാമമാത്ര കർഷകരുടെയിടയിൽ നല്ല പ്രചാരം ലഭിച്ചു. 1990 കളിലെ കാർഷിക പ്രതിസന്ധി ഈ നീക്കത്തെ ശക്തിപ്പെടുത്തി. നിരവധി വ്യക്തികളും സംഘടനകളും കർഷകരുമായി ആശയവിനിമയം നടത്തി. ആധുനിക കൃഷിരീതിയുടെ പ്രശ്‌നങ്ങൾ അവരെ ബോധ്യപ്പെടുത്തി. അങ്ങനെ ലളിതമായ ആരംഭത്തിൽ നിന്ന്‌ ജൈവകൃഷി പക്വത പ്രാപിച്ച്‌ സ്‌ത്രീശാക്തീകരണം, വിത്ത്‌ സംരക്ഷണം, വിത്ത്‌ ബാങ്കുകളുടെ വികസനം, മൂല്യവർദ്ധന ഭക്ഷ്യ-പോഷകാഹാര സുരക്ഷിതത്വം എന്നീ മേഖലകളിലേക്ക്‌ പടർന്ന്‌ പന്തലിച്ചു. ഈ മാറ്റത്തിന്‌ വെറും 10,12 വർഷമേ വേണ്ടിവന്നുള്ളൂ. ഫലം വളരെ പ്രോത്സാഹനജനകമായിരുന്നു. ഇപ്പോൾ സംസ്ഥാനത്ത്‌ സുഗന്ധവ്യഞ്‌ജനങ്ങൾ, തേയില, കാപ്പി തുടങ്ങിയ നാണ്യവിളകൾ വിദേശവിപണികൾ ലക്ഷ്യമിട്ട കൃഷിചെയ്യുന്ന സർട്ടിഫൈഡ്‌ ജൈവകർഷകരും ഭക്ഷ്യവിളകൾക്കും ജൈവവൈവിദ്ധ്യത്തിനും ഊന്നൽ നൽകുന്ന നോൺസർട്ടിഫൈഡ്‌ ജൈവകർഷകരും ധാരാളമുണ്ട്‌. അവരെല്ലാവരും തന്നെ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്‌ പ്രാധാന്യം നൽകുന്നവരാണ്‌. കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാനായി കേരളത്തിൽ ഒരു അക്രഡിറ്റഡ്‌ ഓർഗാനിക്‌ സർട്ടിഫയിംങ്ങ്‌ ഏജൻസിയുണ്ട്‌. ``പൊക്കാളി', കൈപ്പാട്‌ തുടങ്ങിയ കൃഷി രീതികളും വയനാട്ടിലെ `ജീരകശാല', `ഗന്ധകശാല' തുടങ്ങിയ നെല്ലിനങ്ങളും സംസ്ഥാനത്തുടനീളമുള്ള കരകൃഷിയുമെല്ലാം ജൈവകൃഷിയാണ്‌. സംസ്ഥാനത്തെ കരകൃഷിയുടെ ഉല്‌പാദനക്ഷമതയും സാമ്പത്തികനേട്ടവുമൊക്കെ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്‌. ഈയിടെ തൃശൂർ ജില്ലയിലെ അടാട്ട്‌ പഞ്ചായത്ത്‌ കൂട്ടുകൃഷിസംവിധാനത്തിലൂടെ 2500 ഏക്കറിൽ നെൽകൃഷി നടത്തി. അടാട്ട്‌ മാതൃക എന്നാണ്‌ ഇതിപ്പോൾ അറിയപ്പെടുന്നത്‌. അതുപോലെ തന്നെ വയനാട്‌ ജില്ലയിലെ മരപ്പൻമൂലയിൽ നൂറുകണക്കിന്‌ കർഷകരെ ഉൾപ്പെടുത്തി നടത്തിയ ജൈവകൃഷി ഈ മേഖലയിലെ മറ്റൊരു മാതൃകയായി കണക്കാക്കപ്പെടുന്നു. ജൈവഉല്‌പന്നങ്ങളുടെ വിപണനവും പലസ്ഥലങ്ങളിൽ പരീക്ഷിക്കപ്പെടുന്നുണ്ട്‌. തിരുവനന്തപുരത്തെ ജൈവ ബസാർ, തൃശൂരിലെയും കോഴിക്കോട്ടെയും ഇക്കോ-ഷോപ്പുകൾ, തൃശൂരിലെ ജൈവകൃഷി സേവനകേന്ദ്രം എന്നിവ ഇവയിൽ ചിലതാണ്‌. സ്‌ത്രീകളുടെ സ്വയംസഹായഗ്രൂപ്പുകൾ ചില പഞ്ചായത്തുകളിൽ പച്ചക്കറികളുടെ ജൈവകൃഷി ഏറ്റെടുത്ത്‌ നടത്തുന്നുണ്ട്‌. ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും വ്യാപിപ്പിക്കാനുമുള്ള സാദ്ധ്യത കേരളത്തിൽ വളരെ കൂടുതലാണ്‌. കാരണം മറ്റ്‌ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അജൈവകൃഷിയുടെ ആഘാതം കേരളത്തിൽ ഗുരുതരമല്ല. രാസവളത്തിന്റെയും കീടനാശിനികളുടെയും 2002 -03 ലെ ശരാശരി ഉപഭോഗം ഹെക്‌ടറിന്‌ 90 കിലോഗ്രാമും 288 ഗ്രാമും ആണ്‌. കേരളത്തിലിത്‌ 60 കിലോഗ്രാമും 224 ഗ്രാമും ആണ്‌. ആരോഗ്യത്തിന്‌ ഹാനികരമായ രാസവസ്‌തുക്കൾ ഉപയോഗിക്കുന്നതിലെ ഈ മിതത്വം കർഷകരെ ജൈവകൃഷിയിലേക്ക്‌ ആകർഷിക്കുന്നത്‌ എളുപ്പമാക്കുന്നു. ഈ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന കൃഷിവകുപ്പ്‌ ജൈവകൃഷി പ്രോത്സാഹന പ്രവർത്തനങ്ങൾക്ക്‌ 2002- 2003ൽ പ്രാരംഭം കുറിച്ചു. തൊട്ടടുത്ത വർഷം സുസ്ഥിരകൃഷിയും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കാനുള്ള സെല്ലിന്‌ വകുപ്പ്‌ രൂപം നൽകി. ജൈവകൃഷി ഉല്‌പന്നങ്ങളുടെ വിപണനത്തിനായി `കേരള ഓർഗാനിക്‌' `കേരള നാച്ചുറൽസ്‌' എന്നീ പേരുകളിൽ രണ്ട്‌ ബ്രാന്റുകൾ കൃഷിവകുപ്പ്‌ തുടങ്ങി. നിലവിലുള്ള കണക്കനുസരിച്ച്‌ സംസ്ഥാനത്ത്‌ 7000 ത്തോളം കർഷകർ 5750 ഹെക്‌ടറിൽ ജൈവകൃഷി നടത്തുന്നുണ്ട്‌. എന്നാൽ യഥാർത്ഥത്തിലുള്ള കണക്ക്‌ ഇതിലും വളരെ കൂടുതലായിരിക്കും.

n കൃഷിയെ കൂടുതൽ ലാഭകരവും സുസ്ഥിരവും അഭിമാനകരവും ആക്കുന്നു. n ധാതുക്കളും മണ്ണും നഷ്‌ടപ്പെടാതെ സംരിക്ഷിക്കുന്നതിനാൽ മണ്ണിന്റെ ഫലഭൂയിഷ്‌ടത നിലനിൽക്കുന്നു. n ജൈവവൈവിധ്യത്തെ സമ്പന്നമാക്കി സംരക്ഷിക്കുന്നു. n ജലം കുറച്ചുമാത്രം മതിയെന്നതിനൽ ജല സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നു. n കാർഷികജൈവ ആവാസവ്യവസ്ഥയേയും പ്രകൃതിദത്ത ഭുപ്രകൃതിയേയും സുസ്ഥിര ഉല്‌പാദനത്തിനായി മെച്ചപ്പെടുത്തി സംരക്ഷിക്കുന്നു. n പാരമ്പര്യേതര കൃഷിവിഭവങ്ങളെ കൂടുതലായി ആശ്രയിക്കുന്നു. n പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു. n വളർത്തുമൃഗങ്ങളെ ജൈവകൃഷിയുടെ ഒരു അവിഭാജ്യഘടകമായി കാണുന്നതിനാൽ മണ്ണിന്റെ ഫലഭൂയിഷ്‌ഠതയും കർഷകന്റെ വരുമാനവും വർദ്ധിപ്പിക്കാൻ കഴിയുന്നു. n മാലിന്യമുക്തമായ വായു, ജലം, മണ്ണ്‌, ആഹാരം, പ്രകൃതിദത്ത ജൈവ ആവാസവ്യവസ്ഥ എന്നിവ ഉറപ്പുവരുത്തുന്നു. n കാർഷിക ജൈവവൈവിദ്ധ്യത്തെ മെച്ചപ്പെടുത്തുന്നു. n കൃഷിരീതി, സംസ്‌കരണം, വിത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കൽ എന്നിവയിലെല്ലാമുള്ള പാരമ്പര്യ വിജ്ഞാനത്തെ കൃത്യമായി സംരക്ഷിക്കുന്നതിനാൽ ഇവ ഭാവിതലമുറയ്‌ക്കായി സൂക്ഷിച്ചുവെയ്‌ക്കാൻ കഴിയുന്നു. n പ്രാദേശികമായി ലഭ്യമായ വിഭവങ്ങൾ ഉപയോഗിക്കുന്നതിനാൽ ഉല്‌പാദന ചെലവ്‌ കുറയുന്നു. n പോഷകസമ്പന്നവും സമ്പൂർണ്ണവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്‌തുക്കൾ ആവശ്യാനുസരണം ഉൽപാദിപ്പിക്കുന്നതിനാൽ ആരോഗ്യപൂർണ്ണമായ ഒരു സസ്യസംസ്‌കാരം രൂപപ്പെടുത്തുന്നു. n കാർബൺ പുറന്തള്ളൽ കുറയുന്നു ജൈവകൃഷിയുടെ പ്രാധാന്യവും രാസകൃഷിയുടെ സുസ്ഥിരതയില്ലായ്‌മയും ആരോഗ്യപരമായ ഭീഷണിയും സംസ്ഥാന സർക്കാർ നന്നായി മനസ്സിലാക്കിയിട്ടുണ്ട്‌. ആയതിനാലാണ്‌ സംസ്ഥാനത്തിന്റെ ജൈവവൈവിദ്ധ്യതന്ത്രത്തിലും കർമ്മപദ്ധതിയിലും സമ്പന്നമായ ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനും ഈ അമൂല്യ വിഭവത്തെ ജീവിക്കാനായി ആശ്രയിക്കാവുന്ന വിവിധ വിഭാഗങ്ങളുടെ നിലനില്‌പിനും ഒരു ജൈവകൃഷി നയം നമുക്ക്‌ വേണമെന്ന്‌ നിഷ്‌ക്കർഷിക്കുന്നത്‌.

(1) കൃഷി സുസ്ഥിരവും ലാഭകരവും അഭിമാനകരവുമാകുന്നു. (2) മണ്ണിന്റെ പ്രകൃതിദത്ത ഫലഭൂയിഷ്‌ടതയും ഉല്‌പാദനക്ഷമതയും വർദ്ധിപ്പിക്കുന്നു. (3) മണ്ണ്‌, ജലസംരക്ഷണം ഉറപ്പുവരുത്തുന്നു. (4) കൃഷിയുടെ ജൈവസുരക്ഷിതത്വവും ഭക്ഷ്യ-പോഷകാഹാര സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നു. (5) ജൈവ ഉല്‌പന്നങ്ങൾക്ക്‌ കർഷകർ നിയന്ത്രിക്കുന്ന തദ്ദേശവിപണികൾ ഉറപ്പുവരുത്തുന്നു. (6) കാർഷികരാസവസ്‌തുക്കളും മറ്റ്‌ ഹാനികരമായ വസ്‌തുക്കളും ഉപയോഗിക്കുന്നത്‌ ഒഴിവാക്കുകയും രാസവസ്‌തുക്കൾ കലരാത്ത വെള്ളവും മണ്ണും, വായുവും, ആഹാരവും ഉറപ്പുവരുത്തുകയും ചെയ്യുന്നു. (7) വിത്ത്‌, ആഹാരം, പരമാധികാരം എന്നിവ ഉറപ്പുവരുത്തുന്നു. (8) ജൈവവൈവിദ്ധ്യത്തിലധിഷ്‌ഠിതമായ പരിസ്ഥിതി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു. (9) ഉപയോഗിക്കുന്ന ജൈവഘടകങ്ങളിലും കാർഷികഉൽപ്പന്നങ്ങളിലും ഗുണനിലവാര നിയന്ത്രണം ഉറപ്പുവരുത്തുന്നു. (10) സുരക്ഷിതമായ കാർഷിക ഉൽപന്നങ്ങളിലൂടെ മനുഷ്യന്റെ ആരോഗ്യരക്ഷയെ സഹായിക്കുന്നു. (11) കൃഷിയുമായി ബന്ധപ്പെട്ട പാരമ്പര്യവിജ്ഞാനത്തെ സംരക്ഷിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നു. ലക്ഷ്യങ്ങളെ ഭക്ഷ്യ-കൃഷി സംഘടന, (FAO) ഇപ്രകാരം വിവരിക്കുന്നു ``പ്രകൃതി വിഭവങ്ങളുടെ ഉല്‌പാദനക്ഷമത, വൈവിദ്ധ്യം, സംരക്ഷണം എന്നിവയും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുക വഴി ജൈവകൃഷി ഭക്ഷ്യലഭ്യത മെച്ചപ്പെടുത്തുന്നു. വിജ്ഞാനം കർഷകരുടെ ഇടയിൽ പങ്കിടുന്നതും മറ്റൊരുമെച്ചമാണ്‌. ഇത്‌ ദാരിദ്ര്യം ലഘൂകരിക്കാനും ഗ്രാമീണർ തൊഴിൽതേടി മറ്റിടങ്ങളിലേക്ക്‌ കുടിയേറുന്നത്‌ തടയാനും സഹായിക്കും. ഭക്ഷ്യലഭ്യത മെച്ചപ്പെടുത്താനുള്ള നയത്തിൽ കർഷകർക്ക്‌ വിത്തിനും പ്രാദേശിക ഇനങ്ങൾക്കും, ജൈവ വൈവിദ്ധ്യത്തിനും ഉള്ള അവകാശം, ശൃംഖലയിലുടനീളം ന്യായവില സംവിധാനം, അടിയന്തിര സഹായത്തിനും വിളവ്‌ വാങ്ങാനുള്ള താങ്ങുവില സമ്പ്രദായം, തദ്ദേശ കർഷകരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താനുള്ള സംവിധാനം എന്നിവയെല്ലാം ഉണ്ടായിരിക്കണം.


കേരളത്തെ ഒരു ജൈവ സംസ്ഥാനമാക്കി മാറ്റാനുള്ള ഉദ്യമത്തിന്റെ വിജയത്തിന്‌ കൃഷിഭൂമിയുടെ 10 ശതമാനമെങ്കിലും ഓരോ വർഷവും ജൈവകൃഷിക്കായി മാറ്റിവെച്ച്‌ 5 മുതൽ 10 വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി സംസ്ഥാനത്തെ ഒരു പുനർജൈവസംസ്ഥാനമായി മാറ്റാൻ കഴിയും. ജൈവകൃഷി നയം നടപ്പാക്കി തുടങ്ങി മൂന്നാം വർഷം കർഷകരുടെ പ്രതിനിധികളെയും ശാസ്‌ത്രജ്ഞരേയും ഉൾപ്പെടുത്തി ഒരു വിദഗ്‌ധസമിതി രൂപീകരിച്ച്‌ കർഷകരുടെ ക്ഷേമം, സാമ്പത്തിക നില, പരിസ്ഥിതി എന്നിവ വിശദമായി വിലയിരുത്തി അപാകതകളുണ്ടെങ്കിൽ പരിഹരിച്ചശേഷം മാത്രമേ നയം കൂടുതൽ പ്രദേശങ്ങളിലേക്ക്‌ വ്യാപിപ്പിക്കാവൂ.

ജൈവകൃഷിയുടെ ചുവടെ പറയുന്ന മൂന്ന്‌ അനുപേക്ഷണീയ ഘടകങ്ങൾ പാലിക്കുന്നവർ മാത്രമേ ജൈവ കർഷകന്റെ നിർവ്വചനത്തിൽ പെടുകയുള്ളൂ. 1. ഭക്ഷ്യവിളകൾ ഉൾപ്പെടെയുള്ള സങ്കര കൃഷിരീതിഅവലംബിക്കുന്ന കർഷകർ 2. മണ്ണിന്റെയും വെള്ളത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്ന കർഷകർ. 3. കൃഷി ഭൂമിയുടെ ജൈവ വൈവദ്ധ്യം സംരക്ഷിക്കുന്ന കർഷകർ


1.1 ജൈവകൃഷിക്കു മാത്രമായി വിത്ത്‌ ഗ്രാമങ്ങൾ സ്ഥാപിക്കുക 1.1 (a) പഞ്ചായത്ത്‌ തലത്തിൽ വിത്തുകൾ, തൈകൾ, പരമ്പരാഗത മൃഗപ്രജനന സൗകര്യ ങ്ങൾ തുടങ്ങിയവയുടെ ഉല്‌പാദനത്തിന്‌ പരിപാടികൾ തുടങ്ങുക. കേരള കാർഷിക സർവ്വകലാശാലയും മറ്റ്‌ കാർഷിക ഗവേഷണ സ്ഥാപനങ്ങളും വികസിപ്പിച്ചെടുക്കുന്ന തദ്ദേശീയവും സങ്കരയിനങ്ങളുമായ നല്ല നിലവാരമുള്ള വിത്തുകളും മറ്റും ആവശ്യാനുസരണം ലഭ്യമാക്കാനുള്ള സ്വയം പര്യാപ്‌തത നാം ഇതിലൂടെ കൈവരിക്കും. 1.1 (b) പരമ്പരാഗതവും ഓരോ സ്ഥലത്തിനും അനുയോജ്യവുമായതുൾപ്പെടെ ഗുണനിലവാരമുള്ള വിത്തുകൾ ഉല്‌പാദിപ്പിത്ത്‌ സംഭരിച്ച്‌ യഥാസമയം ലഭ്യമാക്കാൻ കർഷകസംഘങ്ങളുടെ തലത്തിൽ വിത്തുബാങ്കുകളും വിത്ത്‌ സഹകരണ സംഘങ്ങളും ആരംഭിക്കുന്നു. 1.1 (c) കേരള കാർഷികസർവ്വകലാശാലയും മറ്റ്‌ കാർഷിക ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന്‌ ജൈവപരമായി ഗുണനിലവാരമുള്ള വിത്തുകൾ ഉല്‌പാദിപ്പിക്കാനുതകുന്ന പരിപാടികളെ പ്രോത്സാഹിപ്പിക്കുന്നു. 1.1 (d) പരമ്പരാഗത രീതികൾ ഉപയോഗിച്ച്‌ സംഭരണ/സംരക്ഷണ സൗകര്യങ്ങൾ വികസിപ്പിക്കുക. 1.2 ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ്‌ കമ്പനികൾ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഉല്‌പാദിപ്പിച്ച വിത്തുകൾ, വിതരണം നടത്തിയത്‌ തുടങ്ങിയ വിവരങ്ങൾ തയ്യാറാക്കി ജനിതകമാറ്റം വരുത്തിയ വിത്തുകളുടെയും ഗുണനിലവാരമില്ലാത്ത വിത്തുകളുടെയും ഉപയോഗം തടയണം. 1.3 ഗ്രാമ പഞ്ചായത്ത്‌ -സംസ്ഥാനതലത്തിൽ ജനിതകമാറ്റം വരുത്തിയ വിത്തുകളിൽ നിന്ന്‌ സ്വതന്ത്രമായി എന്ന്‌ പ്രഖ്യാപിക്കണം. 1.4. വിത്തുകളുടെ വില നിയന്ത്രിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. 1.5. ഓരോ കാർഷിക-കാലാവസ്ഥാ മേഖലയിലും പ്രാദേശികമായി അനുയോജ്യമായ വിത്തുകളുടെ ലഭ്യത ഉറപ്പുവരുത്തണം


2.1 സംസ്ഥാനത്ത്‌ ജൈവകൃഷിയുടെയും കർഷകരുടെയും വന്യജൈവമേഖലയിലെ കൃഷി ചെയ്യുന്നതും ചെയ്യാത്തതുമായ സ്ഥലങ്ങളുടേതുൾപ്പെടെയുള്ള തൽസ്ഥിതി വിലയിരുത്തണം. 2.2. ധാന്യങ്ങൾ,പഴം, പച്ചക്കറി തുടങ്ങിയ വാർഷിക വിളകൾ 5 വർഷത്തിനുള്ളിലും മറ്റ്‌ കൃഷികൾ 10 വർഷത്തിനുള്ളിലും പൂർണ്ണമായി ജൈവപരമാക്കാൻ പര്യാപത്യമായ ഒരു കർമ്മപദ്ധതി തയ്യാറാക്കുക. 2.3. ജൈവകൃഷി ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിന്‌ ആവശ്യമായ തുക തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ആസൂത്രിത പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതിനുള്ള ഒരു കർമ്മപദ്ധതിക്ക്‌ രൂപം നൽകുക. 2.4. പ്രളയ സാധ്യതയുള്ള ജില്ലകൾ, വരൾച്ചാ ബാധിത ജില്ലകൾ, ഭക്ഷ്യവസ്‌തുക്കൾ ഉൽപാദിപ്പിക്കുന്ന ജില്ലകൾ, ഗിരിവർഗ്ഗ ജില്ലകൾ തുടങ്ങി സങ്കീർണ്ണ പ്രശ്‌നങ്ങളുള്ള ജില്ലകൾക്ക്‌ പ്രത്യേക ഊന്നൽ നൽകണം. 2.5 കേരളത്തിലെ ഗിരിവർഗ്ഗ മേഖലയിലെ മുഴുവൻ കാർഷിക പ്രവർത്തനങ്ങളും നിർബന്ധമായും ജൈവപരമാക്കണം.


3.1 ജൈവ കർഷകരുടെ പ്രത്യേകിച്ച്‌ വനിത ജൈവ കർഷകരുടെ ഗ്രൂപ്പുകൾ, ക്ലബ്ബുകൾ, സ്വയം സഹായ ഗ്രൂപ്പുകൾ, സഹകരണ സംഘങ്ങൾ എന്നിവ രൂപീകരിച്ച്‌ കൃഷിയും കൃഷിക്കാവശ്യമായ വിത്തുൾപ്പെടെയുള്ള കാർഷിക സാമഗ്രികളുടെയും ഉല്‌പാദനവും ഗുണനിലവാരവും വിപണനവും സുഗമമാക്കുക. 3.2. സർട്ടിഫിക്കേഷന്റെ പങ്കാളിത്ത ഗ്യാരണ്ടി സംവിധാനത്തിൽ നിർദ്ദേശിച്ചതുപോലെ ഓരോ ഗ്രൂപ്പിലും കുറഞ്ഞത്‌ 5 പേരുണ്ടായിരിക്കണം. 3.3 കേരളത്തിലെ പച്ചക്കറി-പഴവർഗ്ഗ പ്രോത്സാഹന കൗൺസിൽ, മാരപ്പൻമൂല സഹകരണസംഘം, നെല്ലിനായുള്ള അടാട്ട്‌ സഹകരണസംഘം, ഗാലസ, കണ്ണൂർ കെ.വി.കെയുടെ നിശ്ചിത മേഖല ഗ്രൂപ്പ്‌ സമീപനം, ഹരിത ശ്രീ തുടങ്ങിയ അനുകരണീയ മാതൃകകളാണ്‌. 3.4. ജൈവ കൃഷി സംവിധാനം മെച്ചപ്പെടുത്താനായി കുടുംബശ്രീ, വനസംരക്ഷണ സമിതി, തീരസമിതി, ഗ്രാമഹരിത സമിതി എന്നിവയെ പ്രോത്സാഹിപ്പിക്കുക.


4.1 നിലവിലുള്ള വിശുദ്ധകാടുകൾ, കുളങ്ങൾ, കണ്ടൽകാടുകൾ തുടങ്ങിയവ സംരക്ഷണ മേഖലകളായി പ്രഖ്യാപിച്ച്‌ അവയുടെ സംരക്ഷണം ഉറപ്പുവരുത്തുക. 4.2. നീർത്തട വികസന മേഖലകളിൽ ജൈവകൃഷി സമീപനം ഉറപ്പുവരുത്തുകയും ആവശ്യമായ സാമ്പത്തികസഹായം ലഭ്യമാക്കി ഇപ്പോൾ നടന്നുവരുന്ന നീർത്തട വികസന പദ്ധതികളിലൂടെ മണ്ണ്‌-ജല സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക. 4.3. നീർത്തട വികസനത്തിൽ ഏർപ്പെട്ടിട്ടുള്ള വ്യത്യസ്‌ത സ്ഥാപനങ്ങൾ സംയോജിപ്പിച്ച്‌ ജൈവകൃഷി ഒരു മുഖ്യഘടകമായി നടപ്പാക്കുക. 4.4 സൂക്ഷ്‌മ നീർത്തടതലത്തിൽ ഭൂമിശാസ്‌ത്രപരവും കാർഷിക പരിസ്ഥിതിപരവുമായ സാഹചര്യങ്ങൾക്ക്‌ അനുയോജ്യമായ ഉചിതമായ കാർഷികരീതികൾ അവലംബിക്കുകയും അനുയോജ്യമല്ലാത്ത വിളകളും കൃഷിരീതികളും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. 4.5. കേരള കാർഷിക സർവ്വകലാശാലയും മറ്റ്‌ ഗവേഷണ സ്ഥാപനങ്ങളും കർഷകരുമായി ചേർന്നുള്ള പങ്കാളിത്ത ഗവേഷണത്തിലൂടെ അനുയോജ്യമായ വിളകളും പ്രാദേശികസാഹചര്യത്തിന്‌ യോജിച്ച സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുക്കണം. 4.6 ഭൂവുടമകൾക്കും പാർട്ട്‌-ടൈം കർഷകർക്കും ആവശ്യമായ സാമ്പത്തിക സഹായം നൽകി അവരുടെ ഭൂമി ജൈവകൃഷിക്ക്‌ ഉപയോഗിക്കാൻ പ്രേരിപ്പിക്കണം. 4.7. ശുദ്ധജല തടാകങ്ങൾ ഉൾപ്പെടെയുള്ള പരമ്പരാഗത ജലസ്രോതസ്സുകൾ പുനരുദ്ധാരണം ചെയ്‌ത്‌ സംരക്ഷിക്കാനും മഴവെള്ള സംഭരണം ഉറപ്പുവരുത്താനും കുഴൽകിണറുകൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്താനും നിലവിലുള്ള കിണറുകളിലും കുളങ്ങളിലും മഴവെള്ളം നിറക്കാനും നിയമനിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച്‌ ഭൂജല നില മെച്ചപ്പെടുത്താനും മേൽമണ്ണ്‌ സംരക്ഷിക്കാനും നടപടി സ്വീകരിക്കണം. 4.8. കുറഞ്ഞത്‌ ബ്ലോക്കുതലത്തിലെങ്കിലും മണ്ണ്‌, ജലം, സൂക്ഷ്‌മപോഷകങ്ങൾ, സൂക്ഷ്‌മജീവികൾ എന്നിവ പരിശോധിക്കാനുള്ള സൗകര്യമേർപ്പെടുത്തുകയും മണ്ണ്‌ ആരോഗ്യകാർഡുകൾ നൽകുന്ന സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണം. 4.9. പത്തലുകൾകൊണ്ട്‌ വേലികെട്ടി അതുവഴി മണ്ണ്‌-ജലസംരക്ഷണവും പച്ചിലവള ലക്ഷ്യതയും ഉറപ്പുവരുത്തണം. 4.10 മണ്ണ്‌- ജല സംരക്ഷണപ്രവർത്തനങ്ങളെ സംബന്ധിച്ച്‌ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ പരിശീലകർക്ക്‌ പരിശീലനപരിപാടികൾ സംഘടിപ്പിക്കണം. 4.11 കൃഷിയിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കണം. നഴ്‌സറികൾക്കും പൂച്ചെടികൾക്കും തണലിടാൻ കയറോ അതുപോലുള്ള പ്രകൃതിദത്ത നാരുകളോ ഉപയോഗിച്ചുള്ള സംവിധാനം ഉപയോഗിക്കണം. തന്ത്രം 5 - പരിസ്ഥിതി-അതിജീവനസുരക്ഷ ഉറപ്പാക്കാൻ മിശ്രവിള സമീപനം കർമപദ്ധതി 5.1. നാൽക്കാലി വളർത്തലും കോഴിവളർത്തലും സംയോജിപ്പിച്ചുള്ള കൃഷിരീതി ജൈവകൃഷിയുടെ ഭാഗമാക്കണം. വനിത അധിഷ്‌ഠിത ഉടമസ്ഥതയും മാനേജ്‌മെന്റുമാണ്‌ ഇക്കാര്യത്തിൽ അഭികാമ്യം. തെങ്ങിൻതോട്ടങ്ങളിൽ കാലികളേയും കോഴികളേയും വളർത്തുന്ന കേരളത്തിലെ സംയോജിത പരമ്പരാഗത കൃഷിരീതിക്ക്‌ പ്രാധാന്യം നൽകണം. 5.2. ഈ സമ്മിശ്രകൃഷിയുടെ ഭാഗമായി തേനീച്ച വളർത്തൽ, മത്സ്യകൃഷി, താറാവുവളർത്തൽ തുടങ്ങിയവ നടത്താം. 5.3 പ്രാദേശികമായി ലഭ്യമായിട്ടുള്ള വിഭവങ്ങളുടെ ഉപയോഗപ്പെടുത്തിയുള്ള വികേന്ദ്രീകൃത തീറ്റനിർമ്മാണം പ്രോത്സാഹിപ്പിക്കുക, ഇതിൽ ഹാനികരമായ ഘടകങ്ങളോ വളർച്ചയുടെ വേഗത കൂട്ടാനുള്ള ഹോർമോണുകളോ ഒന്നും ഉൾപ്പെടരുത്‌. 5.4 മൃഗആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട പരമ്പരാഗതമായ അറിവുകൾ രേഖപ്പെടുത്തി പ്രചരിപ്പിക്കണം. 5.5 വളവും തീറ്റയും പരസ്‌പരം കൈമാറാനായി ജൈവകർഷകരും കാലിവളർത്തൽ കർഷകരും തമ്മിലുള്ള ബന്ധം വികസിപ്പിച്ചെടുക്കണം. 5.6 ജൈവകൃഷിയിലൂടെ പ്രാദേശിക വൃക്ഷങ്ങളുടെയും ഔഷധസസ്യങ്ങളുടെയും സമ്മിശ്രകൃഷി പ്രോത്സാഹിപ്പിക്കണം. 5.7. കർഷകർ വികസിപ്പിച്ചെടുത്തതും ഫലസിദ്ധി തെളിയിക്കപ്പെട്ടതുമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കണം. 5.8 വനവും വനവൃക്ഷങ്ങളും പരമാവധിയുള്ള ഭൂമിക്ക്‌ നികുതിയിളവ്‌ നൽകണം.


കർമപദ്ധതി 6.1 ഓരോ പഞ്ചായത്തിലും കൃഷി ചെയ്യുന്നതും അല്ലാത്തതുമായ ഭൂമിയിലെ കാർഷിക ജൈവവൈവിദ്ധ്യവും, പരമ്പരാഗത കൃഷിവിജ്ഞാനവും, രീതികളും രേഖപ്പെടുത്തി സൂക്ഷിക്കണം. 6.2. മാതൃകാ കാർഷിക ജൈവവൈവിദ്ധ്യ സംരക്ഷണ ഫാമുകൾ സ്ഥാപിക്കാൻ ധനസഹായം നൽകി പ്രോത്സാഹിപ്പിക്കണം. 6.3 പരമ്പരാഗത വിത്തുകൾ സമാഹരിച്ച്‌ ശുദ്ധീകരിച്ച്‌ വർദ്ധിപ്പിച്ചെടുക്കാൻ കർഷകരെ സഹായിക്കുന്ന പരിപാടികൾക്ക്‌ രൂപം നൽകുക. 6.4. സ്വദേശി നെല്ലിനങ്ങളായ നവര, ജീരകശാല, ഗന്ധകശാല എന്നിവയും മറ്റ്‌ പരമ്പരാഗത തദ്ദേശ വിളയിനങ്ങളും പ്രോത്സാഹിപ്പിക്കണം.


7.1 എല്ലാ ജില്ലകളിലും ജൈവമേളകൾ സംഘടിപ്പിക്കുക. 7.2 രാസാധിഷ്‌ഠിത കൃഷിയുടെ ദോഷവശങ്ങളും ജൈവഉല്‌പന്നങ്ങളുടെ ഗുണമേന്മയും വ്യക്തമാക്കുന്നതും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതുമായ ബോധവൽക്കരണ പരിപാടികൾ സംസ്ഥാനതലത്തിൽ ആരംഭിക്കുക. 7.3 ജൈവകൃഷിയുടെ വിജയഗാഥകളും ഗുണഗണങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ലഘുലേഖകൾ, പോസ്റ്ററുകൾ, വീഡിയോ ഫിലിമുകൾ എന്നിവ തയ്യാറാക്കി എല്ലാ വിഭാഗം ആളുകളിലും പ്രത്യേകിച്ച്‌ സ്‌ത്രീകളിൽ എത്തിക്കുക. 7.4. ഭക്ഷ്യവസ്‌തുക്കളിലെ മായം തടയാനുള്ള 1955 ലെ നിയമവും 195 ലെ ചട്ടങ്ങളും നിർബന്ധമായി നടപ്പാക്കുകയും കൃഷി ആഫീസർമാർ, മൃഗഡോക്‌ടർമാർ എന്നിവരെ ഇൻസ്‌പെക്‌ടർമാരായി നിയമിക്കുകയും ജില്ലാതലത്തിൽ പരിശോധന സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക. 7.6. നഗരത്തിലേയും ഗ്രാമങ്ങളിലേയും വീടുകളിൽ ജൈവ അടുക്കളതോട്ടങ്ങളും മറ്റും ആരംഭിക്കുക. തന്ത്രം - 8 - ഗുണമേന്മയുള്ള ജൈവവളം ലഭ്യത ഉറപ്പാക്കുക കർമപദ്ധതി 8.1 വിളകൾ മാറി മാറി കൃഷി ചെയ്യുക. വൃക്ഷവിളകൾ കൃഷി ചെയ്യുക, മേൽ മണ്ണിൽ പടർന്നു പന്തലിക്കുന്ന ഇനങ്ങൾ കൃഷി ചെയ്യുക. പച്ചിലവളകൃഷി എന്നിവയിലൂടെ ജൈവ കൃഷിയിടങ്ങളിൽ തന്നെ ജൈവ പിണ്ഡം ലഭ്യമാക്കുക. 8.2. കാലിവളവും മൂത്രവും ലഭ്യമാക്കാനും സംയോജിത കൃഷിരീതി ഉറപ്പുവരുത്താനുമായി ജൈവ കർഷകർ പശുക്കൾ, എരുമ, താറാവ്‌, മത്സ്യം, കോഴി, ആട്‌ എന്നിവയെ കഴിവതും പരമ്പരാഗത ഇനങ്ങളെ വളർത്താൻ സഹായിക്കുക. 8.3 ജൈവകർഷകർക്ക്‌ പശുക്കളെയും എരുമകളെയും തദ്ദേശീയ ഇനങ്ങളെയും ലഭ്യമാക്കാൻ കഴിയും വിധം നിലവിലുള്ള നാല്‌ക്കാലി ജനനനയത്തിൽ ആവശ്യമായ ഭേദഗതി വരുത്തുക 8.4. മണ്ണിര കമ്പോസ്റ്റും, ബയോഗ്യാസ്‌ സ്‌ലറിയും ഉൾപ്പെടെ വിവിധ ഇനം കമ്പോസ്റ്റുകൾ ഫാമിൽ തന്നെ ഉല്‌പാദിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക. 8.5. മഴകൃഷി പ്രദേശങ്ങളിൽ ജൈവപിണ്ഡത്തിന്റെയും ജൈവവളങ്ങളുടെയും അളവ്‌ വർദ്ധിപ്പിക്കാൻ പ്രത്യേക പരിപാടികൾക്ക്‌ രൂപം നൽകുക. 8.6. കമ്പോസ്റ്റ്‌ നിർമ്മാണത്തിൽ മണ്ണിരകളുടേയും സൂക്ഷ്‌മാണുക്കളുടേയും പ്രാദേശിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുക. 8.7. സ്രോതസിൽ തന്നെ വേർതിരിച്ചെടുത്ത ജൈവ മാലിന്യങ്ങളിൽ നിന്ന്‌ ജൈവവളം ഉല്‌പാദിപ്പിക്കാൻ ഒരു വികേന്ദ്രീകൃത സംവിധാനം രൂപപ്പെടുത്തുക. 8.8 ജൈവവളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയും അതിനായി ഒരു കേന്ദ്രീകൃത പരിശോധന ലബോറട്ടറി സ്ഥാപിക്കുകയും ചെയ്യുക. 8.9 വളമായി ഉപയോഗിക്കാവുന്ന ജൈവവസ്‌തുക്കൾ കൃഷിയിടത്തിലിട്ട്‌ കത്തിച്ചുകളയുന്നത്‌ ഒഴിവാക്കുക. 8.10 പാടശേഖരസമിതികളുടെയും മറ്റ്‌ കർഷക ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ തൊഴിലുറപ്പു പദ്ധതിയുടെ സൗകര്യം ഉപയോഗപ്പെടുത്തി പച്ചിലകൾ ഉല്‌പാദിപ്പിക്കുകയും തോടുകൾ, കുളങ്ങൾ, ജലാശയങ്ങൾ, നദികൾ എന്നിവയിലെ എക്കൽ ശേഖരിച്ചും കൃഷിയിടത്തിലെ ഫലഭൂയിഷ്‌ഠത വർദ്ധിപ്പിക്കുക. തന്ത്രം 9 - ജൈവകൃഷിക്കുവേണ്ട ഇൻപുട്ടുകൾ ഉറപ്പാക്കുക കർമപദ്ധതി 9.1 വിത്ത്‌, തൈകൾ, വളം, സസ്യസംരക്ഷണ സാമഗ്രികൾ എന്നിവ കൃഷി വകുപ്പ്‌, കാർഷിക സർവ്വകലാശാല എന്നിവയുടെ സഹായത്തോടെ കൃഷിയിടത്തിൽ തന്നെ ഉല്‌പാദിപ്പിക്കാനുള്ള പരിപാടികൾ നടപ്പാക്കുക. 9.2. ജൈവകൃഷിക്ക്‌ ആവശ്യമുള്ള സാധന സാമഗ്രികൾ പ്രാദേശിക തലത്തിൽ ഉല്‌പദിപ്പിക്കാനായി കർഷകസംഘങ്ങൾ,ക്ലബ്ബുകൾ, സഹകരണ സംഘങ്ങൾ, സ്വയം സഹായഗ്രൂപ്പുകൾ,യുവജന സംഘങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുക. 9.3 ചന്തകൾ, ഹോസ്റ്റലുകൾ, ജനം തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഖരമാലിന്യങ്ങൾ സ്രോതസ്സിൽ തന്നെ തരം തിരിച്ച്‌ വികേന്ദ്രീകൃതാടിസ്ഥാനത്തിൽ കംപോസ്റ്റ്‌ നിർമ്മാണത്തിന്‌ ഉപയോഗിക്കണം. ഫ്‌ളാറ്റുകളിൽ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റുകൾ നിർബന്ധിതമാക്കണം. 9.4 ജൈവകൃഷിക്ക്‌ ആവശ്യമായ സാമഗ്രികൾ നിർബന്ധിതമാക്കുന്നതിനും ഗുണമേന്മ പരിശോധിക്കുന്നതിനും തദ്ദേശഭരണ സ്ഥാപനതലത്തിൽ പ്രാദേശിക പരിശീലകർക്ക്‌ വേണ്ടി പരിശീലന പരിപാടികൾ സംഘടിപ്പിക്കുക.. 9.5 പരിശോധനാ ലബോറട്ടറികൾ സ്ഥാപിക്കാനും, നടപടി ക്രമങ്ങളും നിലവാരവും ഉറപ്പുവരുത്താനുമായി തദ്ദേശ ഭരണസ്ഥാപനങ്ങളെയും പ്രമുഖ സന്നദ്ധസംഘടനകളെയും ശാക്തീകരിക്കാൻ ആവശ്യമായ നിയമനടപടികൾക്ക്‌ രൂപം നൽകുക. 9.6 കാർഷിക സാമഗ്രികൾ ഉൽപാദിപ്പിക്കാൻ പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കുക. 9.7 വിലകുറഞ്ഞ കൃഷി സാമഗ്രികൾ കർഷകർക്ക്‌ ലഭ്യമാക്കുന്നതോടൊപ്പം വ്യവസായവിലയ്‌ക്ക്‌ വില്‌ക്കാനുള്ള വിപണിസൗകര്യം കൂടി സജ്ജമാക്കണം. 9.8 കാർഷിക സർവ്വകലാശാല ജൈവ കർഷകരുമായി ചേർന്ന്‌ ജൈവകൃഷി പാക്കേജുകൾ വികസിപ്പിച്ചെടുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. ഏത്തവാഴ, ഇഞ്ചി,കൈതച്ചക്ക, പച്ചക്കറികൾ, കുരുമുളക്‌, ഏലം, നെയ്യ്‌ തുടങ്ങിയവയ്‌ക്ക്‌ ഇതിൽ മുൻതൂക്കം നൽകണം. 9.9 കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ മണ്ണിലെ ജൈവാംശം സംബന്ധിച്ച ഡാറ്റാബേസ്‌ തയ്യാറാക്കുക. 9.10 മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന്‌ വരുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും ഗുണമേന്മ ഉറപ്പുവരുത്തുക.

കർമപദ്ധതി 10.1 കർഷകർക്കു വേണ്ടി സന്ദർശന പരിപാടികൾ സംഘടിപ്പിക്കുക. 10.2 കർഷകരെ ജൈവകൃഷിയിൽ സഹായിക്കാനായി തദ്ദേശഭരണ സ്ഥാപനത്തിന്റെ പിന്തുണയോടെ കുടുംബശ്രീയുടെ മാതൃകയിൽ ഓരോ പഞ്ചായത്തിലും തൊഴിൽരഹിതരായ 10-20 വരെ യുവാക്കളെ (50% സ്‌ത്രീകളായിരിക്കണം) കർഷകസേവകരായി പരിശീലിപ്പിച്ചെടുക്കണം. 10.3 കൃഷി വകുപ്പിന്റെ നിലവിലുള്ള `അഗ്രോക്ലിനിക്കുകൾ' ജൈവകൃഷി റിസോഴ്‌സ്‌ സെന്ററുകളായി മാറ്റി അവിടുത്തെ സ്റ്റാഫിന്‌ ജൈവകൃഷിയിൽ പരിശീലനം നൽകണം. 10.4 കൃഷി വകുപ്പിലെ കൃഷി ആഫീസർക്ക്‌ ജൈവകൃഷി രീതികളിൽ ബോധവൽക്കരണം നടത്തണം.

കർമപദ്ധതി 11.1 ഓരോ തദ്ദേശ ഭരണസ്ഥാപനങ്ങളും മാതൃകാ ജൈവ കൃഷി ഫാമുകൾ വികസിപ്പിച്ചെടുക്കണം. 11.2 കാർഷികസർവ്വകലാശാലയുടേയും മറ്റ്‌ കാർഷിക സ്ഥാപനങ്ങളുടേയും കീഴിലുള്ള ഓരോ കാർഷിക പരിസ്ഥിതി മേഖലയിലുള്ള ഗവേഷണ കേന്ദ്രങ്ങളെ ജൈവമാനേജ്‌മെന്റ്‌ സംവിധാനങ്ങളായി രൂപാന്തരപ്പെടുത്തിയാൽ വിദ്യാർത്ഥികൾക്കും,കർഷകർക്കും, ജനപ്രതിനിധികൾക്കും, ഫീൽഡ്‌ സ്റ്റഡിക്കുള്ള കേന്ദ്രങ്ങളായി അവയെ ഉപയോഗപ്പെടുത്താവുന്നതാണ്‌. 11.3 അത്തരം കൃഷിയിടങ്ങളെ ടൂറിസം പദ്ധതികളുടെ ഭാഗമാക്കുകയും വേണം.

കർമപദ്ധതി 12.1 പരമ്പരാഗത കൃഷികൾ നശിച്ച ഗിരിവർഗ്ഗക്കാർക്ക്‌ പോഷകമൂല്യമുള്ള ഭക്ഷ്യവസ്‌തുക്കൾ ലഭ്യമാക്കുക. 12.2 അവരുടെ പരമ്പരാഗത കൃഷി രീതികൾ പുനരുജ്ജീവിപ്പിക്കാനും പാരമ്പര്യവിജ്ഞാനം സംരക്ഷിക്കാനും പ്രത്യേക പരിപാടികൾ ആവിഷ്‌ക്കരിക്കുക. 12.3 ചെറുകിട വന ഉല്‌പങ്ങൾ സംഭരിക്കുവാനും അവ ജൈവ വില്‌പന കേന്ദ്രങ്ങളിലൂടെ ന്യായവിലയ്‌ക്ക്‌ വില്‌ക്കാനും ഉള്ള സൗകര്യമേർപ്പെടുത്തുക. 12.4 ഗിരിവർഗ്ഗ കുട്ടികൾക്ക്‌ ദിവസം ഒരു നേരമെങ്കിലും അവരുടെ പരമ്പരാഗത ഭക്ഷണം ലക്ഷ്യമാക്കാനുള്ള നടപടി സ്വീകരിക്കുക. 12.5 ഓരോ ഊരുതലത്തിലും അവരുടെ പരമ്പരാഗത വിളകളുടെയും ഔഷധ സസ്യങ്ങളുടെയും വിത്തുബാങ്കുകൾ സ്ഥാപിക്കുക. 12.6. ഗിരിവർഗ്ഗക്കാരുടെ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിൽ നീർത്തടപദ്ധതിയേയും തൊഴിലുറപ്പ്‌ പദ്ധതിയേയും സംയോജിപ്പിക്കുക.

കർമപദ്ധതി 13.1 ജൈവകർഷകരുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും ഓഹരി നിക്ഷേപത്തോടെ ജൈവകർഷക ഉല്‌പാദന കമ്പനികളോ അതുപോലെയുള്ള സ്ഥാപനങ്ങളോ സ്ഥാപിക്കുക.

കർമപദ്ധതി 14.1 ജൈവ ഉല്‌പന്നങ്ങൾക്ക്‌ പ്രത്യേകമായി വികേന്ദ്രീകൃത ഭരണ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും സർട്ടിഫിക്കേഷൻ പ്രക്രിയയ്‌ക്ക്‌ കർഷകരെ സഹായിക്കുകയും ചെയ്യുക. 14.2 ജൈവഉല്‌പ്പന്നങ്ങൾ അടുത്തുള്ള വിപണിയിലെത്തിക്കുന്നതിന്‌ പ്രത്യേക ഗതാഗത സൗകര്യം ഏർപ്പെടുത്തണം.

കർമപദ്ധതി 15.1 കർഷക ഗ്രൂപ്പുകളും,സ്വയം സഹായ സംഘങ്ങളും ഉല്‌പാദക കമ്പനികളും മൂല്യവർദ്ധനയ്‌ക്കായി ഉല്‌പന്നങ്ങൾ സംസ്‌കരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക. 15.2. മൂല്യവർദ്ധന പ്രക്രിയ ജൈവ ഉല്‌പ്പന്നങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താനായി കാർഷിക സർവ്വകലാശാലയുടെയും മറ്റ്‌ ഗവേഷണ സ്ഥാപനങ്ങളുടേയും സഹായത്തോടെ പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തുക. 15.3 കേരളത്തിലെ ഭക്ഷ്യഅധിഷ്‌ഠിത വ്യവസായം അവരുടെ ഉല്‌പ്പന്നങ്ങളിൽ കൂടുതൽ ജൈവ ഉല്‌പന്നങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക. 15.4 പ്രത്യേക പ്രോത്സാഹന പാക്കേജോടുകൂടി കൈകാര്യം ചെയ്യാവുന്ന വികേന്ദ്രീകൃത തലത്തിൽ സംസ്ഥാനത്ത്‌ ഭക്ഷ്യവ്യവസായങ്ങൾ സ്ഥാപിക്കുക.

കർമപദ്ധതി 16.1 നിലവിലുള്ള ഉല്‌പ്പന്ന വിപണന ശൃംഖലയായ മിൽമ, സപ്ലൈകോ, ഹോർട്ടി-ക്രോപ്‌, ഹരിത പീപ്പിൾസ്‌ മാർക്കറ്റ്‌ എന്നിവയിലൂടെ ജൈവ ഉല്‌പ്പന്നങ്ങൾക്ക്‌ പ്രത്യേക വിപണന സൗകര്യമൊരുക്കുക. 16.2 കർഷകഗ്രൂപ്പുകൾക്ക്‌ സ്‌കൂളുകൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങിയ ഉപഭോഗ സ്ഥാപനങ്ങളുമായി നേരിട്ട്‌ ഉല്‌പ്പന്നങ്ങൾ വില്‌പ്പന നടത്താനുള്ള സൗകര്യമുണ്ടാക്കുക. ആയുർവേദ കേന്ദ്രങ്ങളും സ്വയം സഹായ ഗ്രൂപ്പുകളും ഭക്ഷ്യഉല്‌പന്നങ്ങൾ നിർമ്മിക്കുകയും ഭക്ഷ്യഅധിഷ്‌ഠിത വ്യവസായങ്ങൾ സ്ഥാപിക്കുകയും ചെയ്യുക. 16.3 ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ച്‌ സ്‌കൂളുകൾ, ഹോസ്റ്റലുകൾ, ആശുപത്രികൾ,സർക്കാർസ്ഥാപനങ്ങൾ എന്നിവ പ്രാദേശിക ജൈവ ഉല്‌പന്നങ്ങൾ വാങ്ങാൻ സൗകര്യമേർപ്പെടുത്തുക. 16.4 അനുയോജ്യമായ നിയമനിർമ്മാണത്തിലൂടെ വൻകിട സ്വകാര്യ ചില്ലറ വില്‌പ്പന കോർപ്പേറേഷനുകളെ നിരുത്സാഹപ്പെടുത്തുക. 16.5 നിലവിലുള്ള പഴം പച്ചക്കറി, ധാന്യവ്യാപാരികളെ ജൈവ ഉല്‌പ്പന്നങ്ങൾ വിറ്റഴിക്കാൻ പ്രോത്സാഹിപ്പിക്കുക. 16.6 സർക്കാർ,സർക്കാർ ഇതര സംഘടനകളുടെ സഹായത്തോടെ എല്ലാ ജില്ലകളിലും ജൈവ ഉല്‌പ്പന്നങ്ങൾ ക്കായി വിപണനശാലകൾ തുറക്കുക. 16.7 ടൂറിസം വ്യവസായം അവരുടെ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും വേണ്ട സാധനങ്ങൾ പരമാവധി പ്രാദേശിക ജൈവഉല്‌പാദകരിൽ നിന്ന്‌ വാങ്ങാൻ പ്രേരിപ്പിക്കുക.

കർമപദ്ധതി 17.1 ജൈവകർഷക ഗ്രൂപ്പുകൾക്ക്‌ ഒരു ആന്തരിക നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുന്നത്‌ പ്രോത്സാഹിപ്പിക്കുക. 17.2 പ്രാദേശിക വിപണനയിൽ ഉല്‌പന്നങ്ങൾ സപ്ലൈ ചെയ്യുന്നതിന്‌ ചെറുകിട-നാമമാത്ര കർഷകർക്ക്‌ സർട്ടിഫിക്കേഷന്റെ പങ്കാളിത്ത ഗ്യാരണ്ടി സംവിധാനം ഏർപ്പെടുത്തുക. 17.3 ഇന്ത്യൻ പി.ജി.എസ്‌. കൗൺസിൽ അംഗീകരിക്കുന്ന സർക്കാർ ഇതര സംഘടനകളെ സംസ്ഥാനത്ത്‌ പി.ജി.എസ്‌. സംവിധാനം നടപ്പാക്കുന്നതിൽ സഹായിക്കാൻ ചുമതലപ്പെടുത്തുക. 17.4 സംസ്ഥാനം ഒരു ജൈവ കേരള സർട്ടിഫിക്കേഷനും, ലോഗോയും വികസിപ്പിച്ചെടുക്കുകയും `ജൈവകേരള' ത്തെ ഒരു ബ്രാന്റായി വളർത്തിയെടുക്കുകയും വേണം. പലരാജ്യങ്ങളും പല മാനദണ്ഡങ്ങളാണ്‌ പാലിക്കുന്നതെന്നതിനാൽ കയറ്റുമതിക്കുള്ള വിളകൾക്ക്‌ ഒരു മൂന്നാം കക്ഷിയുടെ സർട്ടിഫിക്കേഷൻ ആവശ്യമാണ്‌. 17.5 ഗുണമേന്മ പരിശോധനയ്‌ക്കും സർട്ടിഫിക്കേഷനും പ്രാദേശിക നിലവാരം നിശ്ചയിക്കുക. 17.6 മൂന്ന്‌ വർഷമായി ജൈവകൃഷി ചെയ്യുന്ന ഓരോ കർഷകനും സർട്ടിഫിക്കേഷൻ സൗജന്യമായി ചെയ്‌തു നൽകണം. 17.7 ജൈവ മൃഗസംരക്ഷണം കൂടി സർട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തുക.

കർമപദ്ധതി 18.1 ജൈവകർഷകർക്ക്‌ പ്രത്യേകിച്ച്‌ ചെറുകിട, നാമമാത്ര കർഷകർക്ക്‌ പലിശയില്ലാത്ത വായ്‌പകൾ നൽകുക. ബാങ്ക്‌ വഴിയുള്ള വായ്‌പ, കേന്ദ്ര - സംസ്ഥാന സർക്കാരുകളിലൂടെ സബ്‌സിഡിയുമായി ബന്ധിപ്പിക്കുക. 18.2 ഉല്‌പാദനവുമായി ബന്ധപ്പെടുത്തിയുള്ള പ്രോത്സാഹന സംവിധാനം ഏർപ്പെടുത്തണം. 18.3 ഒരു റിവോൾവിംങ്ങ്‌ ഫണ്ട്‌ സംവിധാനം ഉണ്ടാകണം. 18.4 ജൈവകൃഷിയിലേക്ക്‌ മാറുന്ന ഘട്ടത്തിൽ സഹായം നൽകണം. ഇത്‌ വാർഷിക വിളകൾക്ക്‌ രണ്ട്‌ വർഷത്തേക്കും മറ്റുള്ളവർക്ക്‌ 3 വർഷത്തേക്കും ആയിരിക്കണം. 18.5 ചെറുകിട നാമമാത്ര ജൈവകർഷകർക്ക്‌ ഒരു സംസ്ഥാന ഇൻഷ്വറൻസ്‌ സ്‌കീം നടപ്പാക്കണം. 18.6 ജൈവകർഷകർക്ക്‌ ഒരു പെൻഷൻ പദ്ധതി നടപ്പാക്കണം.

കർമപദ്ധതി 19.1 പുറമെയുള്ള ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത്‌ കുറയ്‌ക്കാനായി ബയോഗ്യാസ്‌ പ്ലാന്റുകൾ സൗരോർജ്ജം, കാറ്റിൽ നിന്നുള്ള ഊർജ്ജം എന്നിവ ഉപയോഗപ്പെടുത്തുന്നതിന്‌ ആവശ്യമായ സഹായവും വൈദഗ്‌ദ്യവും ലഭ്യമാക്കണം. 19.2 ഊർജ്ജവും ചെലവും കുറയ്‌ക്കാനായി അനുയോജ്യമായ ചെറുകിട ഫാം മെഷ്യനറികൾ വികസിപ്പിച്ചെടുക്കണം.

കർമപദ്ധതി 20-1 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജയിലുകൾ, ജുവനൈൽ ഹോമുകൾ എന്നിവിടങ്ങളിൽ ജൈവകൃഷി ഏർപ്പെടുത്തണം. വിദ്യാർത്ഥി ജൈവ ഭക്ഷ്യവസ്‌തുക്കൾ ഉപയോഗിക്കുന്നു എന്ന്‌ ഉറപ്പുവരുത്താൻ പ്രത്യേക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണം. 20.2 ജൈവ കൃഷിയിലും ജൈവവൈവിദ്ധ്യ സംരക്ഷണത്തിലും കുട്ടികൾക്ക്‌ താല്‌പര്യവും ഇഷ്‌ടവും ഉണ്ടാക്കാൻ പച്ചക്കറി-ഫലവർഗ്ഗ തോട്ടങ്ങളും നെൽകൃഷിയും ഏർപ്പെടുത്തണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ ഇതിനാവശ്യമായ പിന്തുണ നൽകണം. 20.3 ഗുണമേന്മയുള്ള വിത്തുകൾ ഉല്‌പാദിപ്പിച്ച്‌ നല്‌കാനായി സാധ്യതയുള്ള സ്‌കൂളുകളിൽ വിത്ത്‌ ബാങ്കുകളും വിത്ത്‌ ഫാമുകളും അനുവദിക്കണം. 20.4 ജൈവകൃഷിയിടങ്ങൾ സന്ദർശിക്കുന്നതുൾപ്പെടെ വിദ്യാർത്ഥികളും കർഷകരും തമ്മിൽ മുഖാമുഖം സംഘടിപ്പിക്കണം 20.5 ഉച്ചഭക്ഷണ പരിപാടികളുടെയും പോഷകാഹാര പരിപാടികളുടെയും ഭാഗമായി ആവശ്യമുള്ള അരി, പച്ചക്കറി, പഴങ്ങൾ,ധാന്യങ്ങൾ, പാല്‌, മുട്ട, തേൻ തുടങ്ങിയ ജൈവകർഷകരിൽ നിന്ന്‌ വാങ്ങാൻ സ്‌കൂളുകളും ജൈവകർഷകരും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കണം. അംഗൻവാടികളുടെ കാര്യത്തിൽ ഐ.സി.ഡി.എസുമായും ഇത്തരമൊരു ബന്ധം ആവശ്യമാണ്‌. 20.6 ജൈവ ഉല്‌പന്നങ്ങൾ ഉപയോഗിച്ച്‌ ബേബിഫുഡ്‌ ഉല്‌പാദിപ്പിക്കുന്ന വ്യവസായങ്ങൾക്ക്‌ അനുയോജ്യമായ പ്രോത്സാഹനം നൽകണം. 20.7 സ്‌കൂൾ കുട്ടികൾക്കുവേണ്ടി ജൈവകൃഷിയെ സംബന്ധിച്ച ഒരു പാഠ്യപദ്ധതി വികസിപ്പിച്ചെടുക്കണം. 20.8 ഇവയ്‌ക്കെല്ലാം ഫാം ഇൻഫർമേഷൻ ബ്യൂറോ വഴി നല്ല പ്രചാരണം നൽകണം.

കർമപദ്ധതി 21.1 ജൈവകൃഷി നയത്തെയും സംസ്ഥാനത്തെ കൃഷി ജൈവകൃഷിയായി മാറ്റുന്നതിനെയും പിന്തുണയ്‌ക്കാൻ ഗവേഷണം, വിദ്യാഭ്യാസം, എക്‌സ്റ്റൻഷൻ സംവിധാനം എന്നിവ രൂപാന്തരപ്പെടുത്താനായി വിവിധ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി കാർഷിക സർവ്വകലാശാല ഒരു പ്രത്യേക കർമ്മസേന രൂപീകരിക്കണം. 21.2. വ്യത്യസ്‌ത-കാർഷിക പരിസ്ഥിതി മേഖലകളിൽ ജൈവകൃഷിയുടെ മാതൃകാ തോട്ടങ്ങളും കൃഷിരീതികളും ഉൾപ്പെടെ ഒരു പാക്കേജ്‌ കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുക്കണം. 21.3 അണ്ടർ ഗ്രാജ്വേറ്റ്‌, പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ തലങ്ങളിൽ പാഠ്യപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ ജൈവകർഷകർ, ഗ്രൂപ്പുകൾ, സർക്കാർ ഇതര സംഘടനകൾ എന്നിവരും വിദ്യാർത്ഥികളും തമ്മിൽ ആശയവിനിമയം നടത്താനുള്ള സൗകര്യം ഏർപ്പെടുത്തണം. 21.4 പങ്കെടുക്കുന്ന കർകർക്ക്‌ മാസവരുമാനം ഉറപ്പുവരുത്തി കൊണ്ട്‌ ജൈവകൃഷിയുടെ എല്ലാവശങ്ങളെയും സംബന്ധിച്ച്‌ ജൈവകർഷകരുമായി ചേർന്ന്‌ പങ്കാളിത്തഗവേഷണ പരിപാടികൾ വികസിപ്പിച്ചെടുക്കണം. 21.5 നിലവിലുള്ള ജൈവകൃഷിരീതികൾ അംഗീകരിച്ച്‌ രേഖപ്പെടുത്തുന്ന ഇൻവന്ററികൾ തയ്യാറാക്കണം. 21.6 പരാന്ന ഭോജികളെയും രോഗങ്ങളെയും ചെറുക്കുന്നതും, പ്രാദേശിക സാഹചര്യങ്ങൾക്ക്‌ അനുയോജ്യമായ തദ്ദേശീയ കന്നുകാലി/മത്സ്യഇനങ്ങളെ തിരിച്ചറിയണം. 21.7 കന്നുകാലികൾക്കും വിളകൾക്കും മത്സ്യത്തിനും ഉണ്ടാകുന്ന രോഗങ്ങൾ നിയന്ത്രിക്കാനായി ഹെർബൽ പരിഹാരങ്ങൾ കണ്ടെത്തണം. 21.8 മേല്‌പറഞ്ഞവ സ്ഥാപിച്ചെടുക്കാനായി ഒരു ജൈവ കൃഷി ഗവേഷണ ഇൻസ്‌റ്റിറ്റിയൂട്ട്‌ സ്ഥാപിക്കണം.

കർമപദ്ധതി 22.1 ജൈവകൃഷി നയം നടപ്പാക്കുന്നതിന്‌ സമാന്തരമായി രാസവളങ്ങൾ, കീടനാശിനികൾ, ഫങ്കസ്‌ നാശിനികൾ, പായൽ നാശിനികൾ എന്നിവയുടെ വില്‌പനയ്‌ക്കും ഉപയോഗത്തിനും ഘട്ടം ഘട്ടമായി നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്തണം. 22.2 പ്രാരംഭ നടപടിയായി നിലവിൽ ക്ലാസ്‌ 1 എയിലും 1 ബിയിലും ഉൾപ്പെടുന്ന ഹാനികരമായ കീടനാശിനികളുടെ വില്‌പനയും ഉപയോഗവും അവസാനിപ്പിക്കുക. 22.3 സമ്പന്നമായ ജൈവവൈവിദ്ധ്യമുള്ളതുമൂലം ജലസ്രോതസ്സുകൾപോലെ പ്രകൃതി വിഭവഅടിസ്ഥാനങ്ങളുമായ പരിസ്ഥിതി ദുർബ്ബല മേഖലകളെ രാസവസ്‌തുക്കൾ, കീടനാശിനികൾ, രാസവളങ്ങൾ എന്നിവയിൽ നിന്ന്‌ സ്വതന്ത്രമായ, മേഖലകളായി, പ്രഖ്യാപിച്ച്‌ സംരക്ഷിക്കുക. 22.4 കൃഷി ആഫീസറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ കീടനാശിനി നൽകൂ എന്ന കർശന വ്യവസ്ഥ ഏർപ്പെടുത്തി ഇവയുടെ വില്‌പനയും ഉപയോഗവും നിയന്ത്രിക്കുക. 22.5 കുട്ടികൾ, ഗർഭിണികളായ സ്‌ത്രീകൾ, കർഷകരല്ലാത്തവർ എന്നിവർക്ക്‌ കീടനാശിനികൾ വില്‌ക്കുന്നത്‌ കർശനമായി നിരോധിക്കുക. 22.6 കീടനാശിനികൾ കാർഷികേതര ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നതിന്റെ സ്ഥിതിവിവരക്കണക്കുകൾ തയ്യാറാക്കി അവയുടെ വില്‌പ്പനകളും ഉപയോഗവും നിയന്ത്രിക്കുക. 22.7 കീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച ഭക്ഷ്യ-കാർഷിക സംഘടനയുടെ മാർഗ്ഗനിർദ്ദേശകോഡുപ്രകാരം കീടനാശിനികളുടെ പ്രോത്സാഹന പ്രവർത്തനങ്ങളും പരസ്യവും നിയന്ത്രിക്കുക. 22.8. കീടനാശിനികൾ ഉപയോഗിക്കുന്ന ജില്ലകളിൽ ജലം, മണ്ണ്‌, പാൽ, വിളവുകൾ എന്നിവ ഇടയ്‌ക്കിടെ പരിശോധിച്ച്‌ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കണം. 22.9 ജൈവ നിയന്ത്രണ പരിപാടികൾക്കായി സൂക്ഷ്‌മജീവികളെ ഉപയോഗിക്കുമ്പോൾ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കണം.

കർമപദ്ധതി 23.1 ജൈവകൃഷിതത്വങ്ങളും പ്രാദേശിക സാഹചര്യങ്ങളും ശരിയാംവണ്ണം പരിഗണിച്ച്‌ വിവിധ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും, സമൂഹവും അവരുടെ പദ്ധതികളും തമ്മിൽ സൗഹാർദ്ദപരമായ ഒരു സംയോജനം ഉണ്ടാകണം. സർക്കാർ വകുപ്പുകളായ കൃഷി. മൃഗസംരക്ഷണം, വനം, മത്സ്യബന്ധനം, തദ്ദേശ സ്ഥാപനം, ധനകാര്യം,റവന്യൂ, വ്യവസായം, ഗിരിവർഗ്ഗ ക്ഷേമം, ഖാദി-ഗ്രാമവ്യവസായം, ധനകാര്യസ്ഥാപനങ്ങൾ, സംസ്ഥാന കോർപ്പറേഷനുകൾ, കേരള കാർഷിക സർവ്വകലാശാല, സംസ്ഥാനത്തെ ഐ.സി.എ.ആർ സ്ഥാപനങ്ങൾ, സ്‌പൈസസ്‌-കാപ്പി-തേയില-നാളികേര-റബ്ബർ ബോർഡുകൾ, മിൽമ, മറ്റ്‌ ക്ഷീരവിപണന സംഘങ്ങൾ, കർഷക സംഘടനകൾ, സംഘങ്ങൾ, സ്വയംസഹായ ഗ്രൂപ്പുകൾ, ജൈവകൃഷി അസോസിയേഷനുകൾ, ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ ഇതര സംഘടനകൾ എന്നിവയെല്ലാം ഇതിൽപെടുന്നു.

കർമപദ്ധതി 24.1 ജൈവകൃഷിനയവും തന്ത്രവും കർമ്മപദ്ധതിയും നടപ്പാക്കാനും ഉറപ്പാക്കാനുമായി ഒരു ഓർഗാനിക്‌ കേരള മിഷൻ രൂപീകരിക്കണം. ഇതിന്‌ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമായിനാൽ മുഖ്യമന്ത്രി അദ്ധ്യക്ഷനായി ഒരു ജനറൽ കൗൺസിലും നയം നടപ്പാക്കേണ്ടത്‌ കൃഷിവകുപ്പായതിനാൽ കൃഷി വകുപ്പുമന്ത്രി അദ്ധ്യക്ഷനായി ഒരു എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും ഓർഗാനിക്‌ കേരള മിഷന്റെ പ്രവർത്തനങ്ങളെ നയിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യണം.

അനുബന്ധം 2 : പശ്ചിമഘട്ടത്തിലെ ധാതുക്കളും, ധാതുഉൽപാദനവും

മ പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ/ജില്ലകളിലെ ധാതുക്കൾ

ജില്ലകൾ പ്രധാന ധാതുക്കൾ മഹാരാഷ്‌ട്ര നാസിക്‌ താനെ ബോക്‌സൈറ്റ്‌, ചൈനാ ക്ലേ ധൂലെ ലൈം സ്റ്റോൺ നന്തർബാർ പൂനെ സിന്ധുദുർഗ ബോക്‌സൈറ്റ്‌, ചൈനക്ലേ, ക്രോമൈറ്റ്‌, , അയൺ ഓർ. ക്വാർട്ട്‌സ്‌, സിലിക്കസാന്റ്‌ റെയ്‌ഗാഡ്‌ ബോക്‌സൈറ്റ്‌ സതാര രത്‌നഗിരി ബോക്‌സൈറ്റ്‌, ഫയർക്ലേ, മാംഗനീസ്‌ ഓർ, ക്വാർട്‌സ്‌, സിലിക്കസാന്റ്‌ സാങ്ക്‌ളി ലൈംസ്റ്റോൺ കൊൽഹാപൂർ ബോക്‌സൈറ്റേ, ലാറ്ററൈറ്റ്‌, ക്വാർട്‌സ്‌, സിലിക്ക സാന്റ്‌ അഹമ്മദ്‌ നഗർ ലൈംസ്റ്റോൺ ഗുജറാത്ത്‌ സൂരറ്റ്‌ ഫയർക്ലേ, ലിഗ്‌നൈറ്റ്‌, ലൈംസ്‌റ്റോൺ, ക്വാർട്ട്‌സ്‌, സിലിക്ക വൽസാദ്‌ ബോക്‌സൈറ്റ്‌, ലൈംസ്റ്റോൺ, ക്വാർട്ട്‌സ്‌, സിലിക്ക ഡാംഗ്‌സ്‌ കർണ്ണാടക ബൽഗാം ബോക്‌സൈറ്റ്‌, ചൈനക്ലേ, ഡോളോമൈറ്റ്‌, ഫെൽസ്‌പാർ, ലൈംസ്റ്റോൺ,മാംഗനീസ്‌ ഓർ, ക്വാർട്ട്‌സ്‌, സിലിക്ക സാന്റ്‌, ക്വാർട്‌സൈറ്റ്‌ ഉത്തര കന്നട ബോക്‌സൈറ്റ്‌, ചൈനക്ലേ, ഡോളോമൈറ്റ്‌, അയൺ ഓർ ( ഹെമ റ്റൈറ്റ്‌) അയൺഓർ ( മാഗ്നറ്റൈറ്റ്‌), ലൈംസ്റ്റോൺ, ക്യാനൈറ്റ്‌, മാംഗ നീസ്‌, ക്വാട്‌സ്‌ ഷിമോഗ ഫയർക്ലേ, അയൺഓർ (ഹെമറ്റൈറ്റ്‌), ലൈംസ്റ്റോൺ, ക്യാനൈറ്റ്‌, മാംഗനീസ്‌ ഓർ, ക്വാർട്ട്‌സ്‌, സിലിക്കസാന്റ്‌ ഉടുപ്പി ബോക്‌സൈറ്റ്‌, ലൈംസ്റ്റോൺ, ക്വാർട്ട്‌സ്‌, സിലിക്കസാന്റ്‌ ദക്ഷിണ കന്നട ബോക്‌സൈറ്റ്‌, ചൈനക്ലേ, അയൺ ഓർ (മാഗ്നറ്റൈറ്റ്‌), ലൈംസ്റ്റോൺ, ക്യാനൈറ്റ്‌, ക്വാർട്‌സ്‌, സിലിക്കസാന്റ്‌ ചിക്‌മഗലൂർ ബാക്‌സൈറ്റ്‌, ചൈനക്ലേ, ക്രോമൈറ്റ്‌, ഡുനൈറ്റ്‌/ പെറോക്ലിനൈറ്റ്‌, അയൺ ഓർ (ഹെമറ്റൈറ്റ്‌), അയൺ ഓർ (മാഗ്നറ്റൈറ്റ്‌), ലൈംസ്റ്റോൺ, ക്യാനൈറ്റ്‌, മാംഗനീസ്‌ ഓർ, ക്വാട്‌സ്‌, സിലിക്കസാന്റ്‌, ടാൽക്ക്‌/ സ്റ്റീറ്റൈറ്റ്‌ ഹാസ്സൻ ചൈനക്ലേ, ഡുനൈറ്റ്‌/പൈറോക്ലിനൈറ്റ്‌, ഫെൽസ്‌പാർ, ഫയർക്ലേ, ഗോൾഡ്‌, അയൺഓർ (മാഗ്നറ്റൈറ്റ്‌), ലൈംസ്റ്റോൺ, ക്വാർട്‌സ്‌, സിലിക്ക, ടാൽക്‌/സ്റ്റീറ്റൈറ്റ്‌, ക്രോമൈറ്റ്‌ കൊടക്‌ ചാമരാജ്‌ നഗർ മൈസൂർ ഗ്രോമൈറ്റ്‌, ഡോളോമൈറ്റ്‌, ഡുനൈറ്റ്‌, പൈറോക്ലിനൈറ്റ്‌, ലൈംസ്റ്റോൺ, ക്യാനൈറ്റ്‌, മാംഗനീസ്‌ സൈറ്റ്‌,ക്വാട്‌സ്‌, സിലിക്ക, ടാൽക്‌,സ്റ്റീറ്റൈറ്റ്‌ ധർവാട്‌ ചൈനക്ലേ, ഫയർക്ലേ, ഗോൾഡ്‌,അയൺഓർ (ഹെമറ്റൈറ്റ്‌), ക്വാർട്‌സ്‌ സിലിക്കസാന്റ്‌ കേരളം കാസർകോട്‌ ബോക്ലൈറ്റ്‌, ചൈനക്ലേ, ലൈംസ്റ്റോൺ, ക്വാർട്‌സ്‌, സിലിക്ക, ടൈറ്റാനിയം കണ്ണൂർ ബോക്‌സൈറ്റ്‌, ചൈനക്ലേ, ലൈംസ്റ്റോൺ കോഴിക്കോട്‌ ലൈംസ്‌റ്റോൺ മലപ്പുറം ലൈംസ്റ്റോൺ വയനാട്‌ ക്വാർട്‌സ്‌, സിലിക്ക പാലക്കാട്‌ തൃശൂർ ചൈനക്ലേ, ലൈംസ്റ്റോൺ എറണാകുളം ചൈനക്ലേ, ലൈംസ്റ്റോൺ പത്തനംതിട്ട ടൈറ്റാനിയം ഇടുക്കി ആലപ്പുഴ ചൈനക്ലേ, ലൈംസ്റ്റോൺ, സിലിക്ക, ക്വാർട്‌സ്‌ കൊല്ലം ബോക്‌സൈറ്റ്‌, ചൈനക്ലേ, ലൈംസ്റ്റോൺ, സില്ലിമാനൈറ്റ്‌, ടൈറ്റാനിയം, സിർക്കോൺ തിരുവനന്തപുരം ബോക്‌സൈറ്റ്‌, ചൈനക്ലേ, ക്വാർട്‌സ്‌, സിലിക്ക, സില്ലിമാനൈറ്റ്‌, ടൈറ്റാനിയം, സിർക്കോൺ തമിഴ്‌നാട്‌ നീലഗിരി ബോക്‌സൈറ്റ്‌, മഗ്നിസൈറ്റ്‌ കോയമ്പത്തൂർ ഫെൽസ്‌പാർ, ജിപ്‌സം, ലൈംസ്റ്റോൺ, മാഗ്നിസൈറ്റ്‌, ക്വാട്ട്‌സ്‌, സിലിക്ക, സ്റ്റീറ്റൈറ്റ്‌ തേനി ഡിണ്ടിഗൽ ബോക്‌സൈറ്റ്‌, ഫെൽസ്‌പാർ,ലൈംസ്റ്റോൺ, ക്വാട്‌സ്‌, സിലിക്കസാന്റ്‌ വിരുദുനഗർ ജിപ്‌സം, ലൈംസ്റ്റോൺ തിരുനെൽവേലി ഗാർനെറ്റ്‌, ഗ്രാനൈറ്റ്‌, ജിപ്‌സം, ലൈംസ്റ്റോൺ, മാഗ്നിറ്റൈറ്റ്‌, ടൈറ്റാനിയം ഈറോഡ്‌ ഫെൽസ്‌പാർ, ഗ്രാനൈറ്റ്‌, ക്വാർട്‌സ്‌, സിലിക്ക മധുര ഗ്രാനൈറ്റ്‌, ഗ്രാഫൈറ്റ്‌, ലൈംസ്റ്റോൺ,ക്വാർട്‌സ്‌,സിലിക്കസാന്റ്‌ കന്യാകുമാരി ഗാർനെറ്റ്‌, ടൈറ്റാനിയം, സിർകോൺ

യ: 2007-08 ലെ ധാതു ഉല്‌പാദനം സംസ്ഥാനം പ്രധാന ജില്ല ധാതുക്കൾ ടൺ ഉല്‌പാദന സംസ്ഥാന സംസ്ഥാന ത്തിന്റെ മൂല്യം മൂല്യം ഉല്‌പാദന (ഞ1െ000) (ഞ1െ000) ശതമാനം

മഹാരാഷ്‌ട്ര 50652367 ബോക്‌സൈറ്റ്‌ കൊൽഹാപൂർ, 1785330 531830 1.0500 റെയ്‌ഗാഡ്‌ രത്‌നഗിരി, സതാര, സിന്ധുദുർഗ്ഗ, താനെ

ചൈനക്ലേ അമരാവതി, ബന്ധാര ചന്ദ്രപുർ, നാഗപുർ, സിന്ധുദുർഗ്ഗ, താനെ

ലൈംസ്റ്റോൺ അഹമ്മദ്‌നഗർ, 9600000 987938 1.9504 ചന്ദ്രപുർ, ധുലെ, ഗഡ്‌ചരോളി നാഗ്‌പുർ, നൻന്തഡ്‌, പൂനെ, സാങ്ക്‌ളി, യവത്‌മാൾ

ക്രോമൈറ്റ്‌ ബന്ധര, ചന്ദ്രപുർ, നാഗപുർ, സിന്ധുദുർഗ

അയൺ ഓർ ചന്ദ്രപുർ, 588000 396291 - 0.7824 (ഹെമറ്റൈറ്റ്‌) ഗഡ്‌ചിറോലി സിന്ധുദുർഗ

ക്വാട്‌സ്‌ ബന്ദാര, ചന്ദ്രപുർ 13442 1648 0.0033 ഗഡ്‌ചരോളി, ഗോണ്ടിയ, കൊൽഹാപുർ, നാഗപുർ, രത്‌നഗിരി, സിന്ധുദുർഗ്‌

സിലിക്ക ബന്ദാര, 443259 96313 0.1901 സാന്റ്‌ ചന്ദ്രപുർ, ഗഡ്‌ചിരോളി, ഗോണ്ടിയ, കൊൽഹാപുർ, നാഗ്‌പുർ, രത്‌നഗിരി, സിന്ധുദുർഗ്‌

ഫയർക്ലേ അമരാവതി 7239 543 0.0011 ചന്ദ്രപുർ നാഗ്‌പുർ രത്‌നഗിരി

മാംഗനീസ്‌ നാഗ്‌പുർ, 854120 5313228 10.4890 രത്‌നഗിരി ബന്ദാര,

ലാറ്ററൈറ്റ്‌ കൊൽഹാപുർ 245237 58538 മഹാരാഷ്‌ട്ര 50652367 ഫയർക്ലേ ബറൂച്ച്‌, കച്ച്‌, 35451 2531 0.0040 മെഹ്‌സാന, മെഗ്‌സാന, രാജ്‌കോട്ട്‌, സബർകന്ത്‌, സൂററ്റ്‌, സുരേന്ദർനഗർ

ലിഗ്‌നൈറ്റ്‌ ബറൂച്ച്‌, ഭവനഗർ, 1788000 8277771 13.0470 കച്ച്‌, സൂററ്റ്‌

ലൈംസ്റ്റോൺ അംറേലി, 22120000 2743616 4.3244 ബനസ്‌കന്ത, ബറൂച്ച്‌, ഭവനഗർ, ജാംനഗർ, ജുനഗഡ്‌, ഖേദ, കച്ച്‌, പഞ്ചമഹൽ, പോർബന്തർ, രാജ്‌കോട്ട്‌ സബർകന്ത, സൂററ്റ്‌ വഡോദ്ര, വൽസാട്‌ ക്വാട്‌സ്‌ ബറൂച്ച്‌, ഭവനഗർ, 69255 6361 0.0100 ദഹോദ്‌, ഖേഡ, കച്ച്‌, പഞ്ചമഹൽ, രാജ്‌കോട്ട്‌, സബർകന്ത, സൂററ്റ്‌, സുരേന്ദർ, വഡോദ്ര, വൽസാദ്‌

സിലിക്ക ബറൂച്ച്‌, ഭവനഗർ, 383349 39876 0.0621 ഡഹോഡ്‌, ഖേഡ, കച്ച്‌, പഞ്ചമഹൽ, രാജ്‌കോട്ട്‌, സബർകന്ത, സൂററ്റ്‌, സുരേന്ദ്രനഗർ, വഡോദ്ര, വൽസാട്‌

ബോറൈറ്റ്‌ അംറേലി, 12515094 2278084 3.5906 ഭവനഗർ, ജാംനഗർ ജുനഗാർ, ഖേഡ, കച്ച്‌, പോർബന്തർ, സബർകന്ത, വൽസാട്‌ കേരളം 7482336

ബോക്ലൈറ്റ്‌ കണ്ണൂർ, കാസർകോട്‌, കൊല്ലം, തിരുവനന്തപുരം

ചൈനക്ലേ ആലപ്പുഴ, കണ്ണൂർ, എറണാകുളം തൃശൂർ കാസർകോട്‌, കൊല്ലം, കോട്ടയം, പാലക്കാട്‌,

ലൈംസ്റ്റോൺ തിരുവനന്തപുരം 475000 147326 1.9690 ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌,തൃശൂർ

ക്വാട്‌സ്‌/ ആലപ്പുഴ, 38552 18298 0.2445 സിലിക്ക കാസർഗോഡ്‌, തിരുവനന്തപുരം, വയനാട്‌

സില്ലിമനൈറ്റ്‌ കൊല്ലം, 14570 87420 1.1684 തിരുവനന്തപുരം


ടൈറ്റാനിയം കാസർകോട്‌, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം

സിർകോൺ കൊല്ലം

തമിഴ്‌നാട്‌ 30065910

ബോസ്‌റ്റൈറ്റ്‌ ഡിണ്ടിഗൽ, 342687 3663 0.0122 നാമക്കൽ, സേലം, നീലഗിരി

ഫെൽസ്‌പർ കോയമ്പത്തൂർ 576 261 0.009 ദിണ്‌ഡിഗൽ, ഈറോഡ്‌, കാഞ്ചിപുരം, കരുർ,നാമക്കൽ സേലം തിരുച്ചിറപള്ളി.

ഗാർനൈറ്റ്‌ രാമനാഥപുരം, 863014 289493 0.9629 തിരുച്ചിറപ്പള്ളി തിരുവാറൂർ, കന്യാകുമാരി, തഞ്ചാവൂർ, തിരുനെൽവേലി കട്ടബൊമ്മൻ

ഗ്രാനൈറ്റ്‌ ധർമ്മപുരി, ഈറോഡ്‌, മധുര, കാഞ്ചിപുരം, പി.മുത്തുരാ മലിംഗം, സേലം, തിരുവിണ്ണാമല തിരുച്ചിറപ്പള്ളി, തിരുനെൽവേലി, വെല്ലൂർ, വില്ലുപുരം

ഗ്രാഫൈറ്റ്‌ മധുര, രാമനാഥപുരം, 50543 16204 0.0539 ശിവഗംഗ, വെല്ലൂർ

ജിപ്‌സം കോയമ്പത്തൂർ, പെരസാലൂർ രാമനാഥപുരം, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, തൂത്തുകുടി, വിരുദുനഗർ

ലൈംസ്റ്റോൺ കോയമ്പത്തൂർ, 17336000 2514291 8.3626 കൂഡല്ലൂർ ഡിണ്ടിഗൽ, കാഞ്ചിപുരം, കരൂർ, മധുര, നാഗ്‌പട്ടണം, സേലം നാമക്കൽ, വെല്ലൂർ, പെരമ്പാലൂർ, രാമനാഥപുരം, തിരുവള്ളൂർ, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, വില്ലുപുരം, വിരുദുനഗർ

മഗ്നിസൈറ്റ്‌ കോയമ്പത്തൂർ, 179095 301549 1.0030 ധർമ്മപുരി, നീലഗിരി, കരൂർ, നാമക്കൽ, സേലം, വെല്ലൂർ തിരുച്ചിറപ്പള്ളി, തിരുനെൽവേലി,

ക്വാട്‌സ്‌ ചെങ്കൈ , ചെന്നൈ, 5828 6506 0.0216 കോയമ്പത്തൂർ, കൂടല്ലൂർ, കരൂർ, ധർമ്മപുരി, മധുര, ദിണ്ഡിഗൽ, വെല്ലൂർ ഈറോഡ്‌, സേലം, കാഞ്ചിപുരം, നാമക്കൽ,പെരിയാർ, പെരുമ്പാലൂർ, തിരുവള്ളൂർ, തിരുവാറൂർ, നാഗപട്ടണം, തിരുച്ചിറപ്പള്ളി, വില്ലുപുരം, വിരുതുനഗർ,


സിലിക്ക ചെങ്കൈ-അണ്ണ, 27206 10264 0.034 ചെന്നൈ, കുടലൂർ, കോയമ്പത്തൂർ, ധർമ്മപുരി, കരൂർ, ദിണ്‌ഡിഗൽ, സേലം, ഈറോഡ്‌, വെല്ലൂർ കാഞ്ചിപുരം, മധുരനാമക്കൽ, പെരിയോർ, പരബൊലൂർ, തിരുവള്ളൂർ, തിരുവാറ്റൂർ, നാഗപട്ടണം, തിരുച്ചിറപ്പള്ളി, വില്ലുപുരം, വിരുദുനഗർ,

സ്റ്റീറ്റൈറ്റ്‌ കോയമ്പത്തൂർ, സേലം, വെല്ലൂർ തിരുച്ചിറപ്പറള്ളി,

ടൈറ്റാനിയം കന്യാകുമാരി, നാഗപട്ടണം. രാനനാഥപുരം, തിരുവല്ലൂർ, തിരുനെൽവേലി, തൂത്തുകുടി

സിർകോൺ കന്യാകുമാരി

കർണ്ണാടകം 44949142 ബോക്‌സൈറ്റ്‌ ബൽഗാം, 161554 28425 0.0632 ചിക്‌മഗലൂർ ഉത്തര ദക്ഷിണ,കന്നട ഉടുപ്പി

ചൈനക്ലേ മാംഗളൂർ, ബൽഗാം, 45000 4500 0.010 ബിഡാൻ, ഗഢഗ്‌, ചിക്‌മഗലൂർ. ബല്ലാരി, ധർവാട്‌, ഹാസ്സൻ, ഹവേരി, കൊളാർ, തുംഗുർ ഉത്തരദക്ഷിണ, കന്നട. ഷിമോഗ,

ക്രോമൈറ്റ്‌ ചിക്‌മഹലൂർ, ഹാസ്സർ, മൈസൂർ 7257 43843 0.0975

ഡോലോമൈറ്റ്‌ ബഗൽകോട്ട്‌, 348690 46020 0.1024 ബൽഗാം, ചിത്രദുർഗ, ബിജാപുർ, മൈസൂർ, ഉത്തര കന്നട തുംഗൂർ

ഡുനൈറ്റ്‌/ ചിക്‌ഗമഗളൂർ, 6438 515 0.0011 പെറോക്‌സി ഹാസ്സൻ നൈറ്റ്‌ മൈസൂർ

ഫെൽസ്‌പാർ മൈസൂർ ബൽഗാം, ചിത്രദുർഗ്ഗ, ഹാസ്സൻ

ഫയർക്ലേ ബാംഗ്‌ളൂർ, ഹാസ്സൻ, ദർവാട്‌, കോളാർ, ഷിമോഗ, തുംകൂർ, ചിത്രദുർഗ്ഗ

ഗോൾഡ്‌ ചിത്രദുർഗ, ധർവാട്‌, 2831 ഗഴ 2799422 6.228 ഗടാഗ്‌, ഗുൽബർഗ്‌, ഹാസ്സൻ, ഹവേരി, കോളാർ

അയൺഓർ ബഗൽകോട്ട്‌, 45605000 39919060 88.809 (ഹെമറ്റൈറ്റ്‌) ബിശ്ശാപുർ, ബല്ലേരി, ചിക്കമഗലൂർ, ഗഡഗ്‌, ചിത്രദുർഗ, തുംഗൂർ ധാർവാഡ്‌, ഷിമോഗ, ഉത്തരകന്നട,

അയൺഓർ ചിക്‌മഗലൂർ, (മാഗ്നറ്റൈറ്റ്‌) ഉത്തരദക്ഷിണകന്നട ഷിമോഗ, ഹാസൻ, ക്യാനൈറ്റ്‌ ചിക്‌മഗലൂർ, ചിത്രദുർഗ, കൂർഗ്‌, മാണ്ഡ്യ, മൈസൂർ ഷിമോഗ, ദക്ഷിണ കന്നട

ലൈംസ്റ്റോൺ ബഗൽകോട്ട്‌, 14859000 1309892 2.9142 ബൽഗാം, ഉഡുപി ബല്ലാരി, ബിജാപൂർ, ചിക്‌മഗലൂർ, ഗഡക്‌, ദാവൺഗരൈ, ഗുൽബർഗ, ഹാസ്സൻ, മൈസൂർ, ചിത്രദുർഗ ഉത്തര& ദക്ഷിണ കന്നട, ഷിമോഗ, തുംഗൂർ,

മഗ്‌നിസൈറ്റ്‌ കൂർഗ്‌, മാണ്ഡ്യാ, 4602 7714 0.0172 മൈസൂർ

മാംഗനീസ്‌ ഓർ ബൽഗാം, ബല്ലാറി 309716 388210 0.8637 ചിക്‌മഹലൂർ, ചിത്രദുർഗ, ദാവൺഗരൈ, ഉത്തരകന്നട, ഷിമോഗ, തുംഗൂർ

ക്വാട്‌സ്‌ ബഗൽകോട്ട്‌, 2500 153 0.0003 ബാംഗ്‌ളൂർ ബൽഗാം, ബല്ലാറി, ചിക്‌മഗലൂർ, ചിത്രദുർഗ്ഗ, ദാവൻഗരെ, ദർവാട്‌ ഗഡഗ്‌, ഗുൽബർഗ, ഹാസ്സൻ, ഹാവേരി, കോളാർ, കൊപ്പാൽ മാണ്ഡ്യാ, മൈസൂർ, ഉത്തര & ദക്ഷിണ കന്നട റയ്‌ച്ചൂർ, ഷിമോഗ, തുംഗൂർ, ഉഡുപ്പി

സിലിക്ക ബഗൽകോട്ട്‌, 89713 8792 0.0196 ബാംഗ്‌ളൂർ, തുംഗൂർ, ബൽഗാം, ബല്ലാറി, ചിക്‌മഗലൂർ, ചിത്രദുർഗ, ധർവാട്‌, ദാവൺഗരൈ, ഗഡഗ്‌, ഗുൽബർഗ, ഹസ്സൻ, ഹവേരി, കോളാർ,കൊപ്പാൽ, മാണ്ഡ്യ, മൈസൂർ, ഉത്തര & ദക്ഷിണ കന്നട, റെയ്‌ചൂർ, ഷിമോഗ, ഉഡുപ്പി

ടാൽക്‌/ ബല്ലാറി, സ്റ്റീറ്റൈറ്റ്‌ ചിക്‌മഗലൂർ, ചിത്രദുർഗ്ഗ 358 36 0.0001 ഹാസ്സൻ,മാണ്ഡ്യ മൈസൂർ, റെയ്‌ച്ചൂർ തുംഗൂർ ആധാരം കആങ 2008 അനുബന്ധം 3 : ഐക്യരാഷ്‌ട്ര സ്ഥിരം ഫോറത്തിൽ ഇന്ത്യ സമർപ്പിച്ച ആദിവാസികളുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളിന്മേൽ ഉയർന്ന എതിർപ്പുകൾ

2011 മെയ്‌ 16-27 വരെ ന്യൂയോർക്കിൽ ചേർന്ന ഫോറത്തിന്റെ 10-ാമത്‌ സെഷന്റെ അജണ്ടയിലെ ഇനം 3(ഇ) യുനെസ്‌കോയുടെ ലോകപൈതൃക കൺവെൻഷനോടനുബന്ധിച്ച്‌ സ്വതന്ത്രവും മുൻകൂർ അറിയിപ്പ്‌ നൽകുന്നതും സമ്മതം വാങ്ങുന്നതും സംബന്ധിച്ച തത്വങ്ങളുടെ തുടർച്ചയായ ലംഘനത്തെപറ്റി ചുവടെ പറയുന്നവർ സമർപ്പിച്ച സംയുക്തപ്രസ്‌താവന പുഷ്‌പഗിരി വന്യമൃഗസങ്കേതം, ബ്രഹ്മഗിരി വന്യമൃഗസങ്കേതം, തലക്കാവേരി വന്യമൃഗസങ്കേതം, പടിനാൽക്‌നാട്‌ റിസർവ്വ്‌ ഫോറസ്റ്റ്‌, കെർട്ടി റിസർവ്വ്‌ ഫോറസ്റ്റ്‌ എന്നിവിടങ്ങളിലെ നിവാസികളെ പ്രതിനിധാനം ചെയ്‌ത്‌ ബുഡക്കാട്ട്‌ കൃഷികാരസംഘം (കർണ്ണാടക, പശ്ചിമഘട്ടം) കളക്കാട്‌ മുണ്ടൻതുറൈ കടുവസങ്കേതത്തെ പ്രതിനിധീകരിച്ച്‌ പൊത്തിഗൈമല ആദിവാസി കാണിക്കാരൻ സമുദായ മുന്നേറ്റ സംഘം, ആറളം വന്യമൃഗസങ്കേതത്തിലെ നിവാസികളെ പ്രതിനിധീകരിച്ച്‌ ആദിവാസി ഗോത്രജനസഭ (കേരളം), സെന്തുർണി വന്യജീവി സങ്കേതം, നെയ്യാർ വന്യജീവി സങ്കേതം, പേപ്പാറ വന്യജീവിസങ്കേതം, കുളത്തൂപ്പുഴ റേഞ്ച്‌, പാലോട്‌ റേഞ്ച്‌, റാന്നി ഫോറസ്റ്റ്‌ ഡിവിഷൻ, കോന്നി ഫോറസ്റ്റ്‌ ഡിവിഷൻ, അയ്യപ്പൻകോവിൽ ഫോറസ്റ്റ്‌ ഡിവിഷൻ, മാങ്കുളം റേഞ്ച്‌, ചിന്നാർ വന്യജിവിസങ്കേതം, സൈലന്റ്‌ വാലി നാഷണൽപാർക്ക്‌, അട്ടപ്പാടി റിസർവ്വ്‌ ഫോറസ്റ്റ്‌ ആറളം വന്യജീവിസങ്കേതം എന്നിവയിലെ നിവാസികളെ പ്രതിനിധീകരിച്ച്‌ ആദിവാസി ദളിത്‌ ഭൂഅവകാശസമിതി, കേരള ആദിവാസി ഗോത്രദളിത്‌ അവകാശ സമിതി, കേരള ആദിവാസി ഗോത്രമഹാസഭ എന്നിവ, ശെന്തുർണി വന്യജീവിസങ്കേതം, നെയ്യാർ വന്യജീവിസങ്കേതം, പേപ്പാറ വന്യജീവി സങ്കേതം,കുളത്തുപുഴ റേഞ്ച്‌, പാലോട്‌ റേഞ്ച്‌ എന്നിവിടങ്ങളിലെ നിവാസികളെ പ്രതിനിധീകരിച്ച്‌ കേരള ഗിരിവർഗ്ഗ കാണിക്കാർ സംഘം എന്നിവയും ലോകമെമ്പാടുമുള്ള മറ്റനേകം സംഘടനകളും. ആമുഖം (1) തദ്ദേശീയരുടെ ആവാസകേന്ദ്രങ്ങൾ `പൈതൃകമേഖലകളായി' പ്രഖ്യാപിക്കുമ്പോൾ പാലിക്കേണ്ട സ്വതന്ത്രവും മുൻകൂർ അറിയിപ്പ്‌ നൽകുന്നതും സമ്മതം വാങ്ങുന്നതും സംബന്ധിച്ച തത്വങ്ങൾ തുടർച്ചയായി ലംഘിക്കുന്നത്‌ സ്ഥിരം ഫാറത്തിന്റെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവരുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. (2) ലോകത്തിന്റെ പലഭാഗത്തുമുള്ള തദ്ദേശവാസികളും സംഘടനകളും ഈ വിഷയം മുൻപ്‌ പലതവണ സ്ഥിരം ഫാറത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുള്ളതാണ്‌. (3) മേല്‌പറഞ്ഞ തത്വങ്ങൾ പാലിക്കാതെയും അവ ലംഘിച്ചും ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള നിരവധി പ്രദേശങ്ങളുണ്ട്‌. തദ്ദേശ നിവാസികളുടെ ജീവിതത്തിലും മനുഷ്യാവകാശങ്ങളിലും അവരുടെ സ്വയം നിർണ്ണയാവകാശമനുസരിച്ച്‌ സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ സ്വതന്ത്രമായ വികസനം കൈവരിക്കുകന്നതിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്നവിധം അവരുമായി കൂടിയാലോചിക്കുകപോലും ചെയ്യാതെയാണ്‌ അവരുടെ ആവാസകേന്ദ്രങ്ങൾ ലോകപൈതൃകപ്രദേശമായി പ്രഖ്യാപിക്കുന്നത്‌. (4) തദ്ദേശവാസികളുടെ അവകാശങ്ങളെ സംബന്ധിച്ച ഐക്യരാഷ്‌ട്രസമീപനം, ഐക്യരാഷ്‌ട്ര വികസന ഗ്രൂപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ, ഐക്യരാഷ്‌ട്ര മനുഷ്യാവകാശ ഉടമ്പടി നാലാമത്‌ ലോകത്തിന്റെ കൺസർവേഷൻ കോൺഗ്രസ്സിന്റെ പ്രമേയങ്ങൾ (ബാഴ്‌സിലോണ 2008) സ്ഥിരം ഫോറത്തിന്റെ ശുപാർശകൾ എന്നിവയുടെ എല്ലാം ലംഘനമാണ്‌ ലോകപൈതൃക സമിതിയുടെ നടപടി. (5) എല്ലാ പരിപാടികളിലും പ്രവർത്തനങ്ങളിലും മനുഷ്യാവകാശത്തിലധിഷ്‌ഠിതമായ സമീപനം എന്ന യുനെസ്‌കോയുടെ പ്രഖ്യാപിത ലക്ഷ്യത്തിനും യോജിച്ചതല്ല ഇത്‌. ബന്ധപ്പെട്ട സമൂഹങ്ങളുടെയും ഗ്രൂപ്പുകളുടെയും അനുമതിയോടെ അവരുടെ സാംസ്‌കാരിക പൈതൃകം കൂടി സംരക്ഷിക്കപ്പെടണമെന്ന യുനെസ്‌കോയുടെ അന്തർ സർക്കാർ സമിതിയുടെ തീരുമാനം വിരുദ്ധമാണിത്‌. (6) 2010 ജൂലൈ 25 മുതൽ ആഗസ്റ്റ്‌ 3 വരെ ബ്രിസീലിയയിൽ ചേർന്ന ലോക പൈതൃകസമിതിയുടെ 34-ാമത്‌ സെഷൻ മേല്‌പറഞ്ഞ തത്വങ്ങളൊന്നും പാലിക്കാതെ 2 സ്ഥലങ്ങൾ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്‌ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. വടക്കുപടിഞ്ഞാറൻ ഹവായ്യ്‌ ദ്വീപിലെ മറൈൻ മോനുമെന്റും താൻസാനിയായിലെ നൊറേങ്കാറോ കൺസർവേഷൻ പ്രദേശമാണിവ. ഇവിടങ്ങളിൽ അധിവസിക്കുന്നവരുടെ സാംസ്‌കാരിക മൂല്യങ്ങൾ കണക്കിലെടുക്കാതെയുള്ള ഈ പ്രഖ്യാപനങ്ങൾ അവരുടെ നിത്യ ജീവിതത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അവരുടെ അവകാശത്തിന്മേലുള്ള കൂടുതൽ കടന്നുകയറ്റത്തിനും ഇടയാക്കും. (7) 2011 ജൂൺ 19 മുതൽ 29 വരെ പാരീസിൽ ചേരുന്ന ലോകപൈതൃക സമിതിയുടെ 35-ാമത്‌ സെഷനിൽ ചുവടെ പറയുന്നവ പൈതൃകമേഖലയായി പ്രഖ്യാപിക്കാനിടയുണ്ട്‌. ി പശ്ചിമഘട്ടം (ഇന്ത്യ) ി ട്രൈനാഷണൽ ഡിലാ സംഘ (റിപ്പബ്ലിക്ക്‌ ഓഫ്‌ കോങ്കോ/കാമ മുതൽ /മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്‌) ി ഗ്രേറ്റ്‌ റിഫ്‌ട്‌ വാലിയിലെ കെനിയ ലേക്ക്‌ സിസ്റ്റം ഇവ മൂന്നും പ്രകൃതിദത്ത പൈതൃകങ്ങൾ എന്ന നിലയിലാണ്‌ പരിഗണിക്കപ്പെട്ടിട്ടുള്ളത്‌. അല്ലാതെ അവിടെ അധിവസിക്കുന്ന ജനങ്ങളുടെ സാംസ്‌കാരിക മൂല്യങ്ങൾക്കും മറ്റും യാതൊരു വിലയും കല്‌പിക്കപ്പെട്ടിട്ടില്ല. ശുപാർശകൾ ചുവടെ പറയുന്ന കാര്യങ്ങൾ ലോകപൈതൃക സമിതിയുടെ ശ്രദ്ധയിൽ പെടുത്തണമെന്ന്‌ ഞങ്ങൾ സ്ഥിരം ഫാറത്തിനോട്‌ ആവശ്യപ്പെടുന്നു. (മ) തദ്ദേശവാസികളുമായി കൂടിയാലോചിക്കാതെയും അവരുടെ അനുമതി വാങ്ങാതെയു അവരുടെ പ്രദേശം ഉൾപ്പെടുത്തിയിട്ടുള്ള ലോകപൈതൃക നാമനിർദ്ദേശങ്ങൾ മാറ്റിവെയ്‌ക്കുക. (യ) പശ്ചിമഘട്ടം ഉൾപ്പെടെയുള്ള മേല്‌പറഞ്ഞ 3 നാമനിർദ്ദേശങ്ങൾ മാറ്റിവെയ്‌ക്കുകയും ബന്ധപ്പെട്ടവരുമായി ചർച്ചചെയ്‌ത്‌ തദ്ദേശവാസികളുടെ മൂല്യങ്ങളും ആവശ്യങ്ങളും നാമനിർദ്ദേശരേഖകളിൽ പ്രതിഫലിക്കുന്നു എന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുക. (ഇ) ലോകപൈതൃകങ്ങൾ സംബന്ധിച്ച തീരുമാനമെടുക്കുമ്പോൾ തദ്ദേശീയരുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്‌ട്രസഭ പ്രഖ്യാപനം അടിസ്ഥാന ചട്ടക്കൂടായി ഉപയോഗിക്കുക. തദ്ദേശീയരുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച യു.എൻ.ഡി.ജി. മാർഗ്ഗനിർദ്ദേശങ്ങളും ഒപ്പം പരിഗണിക്കുക.


References Alvares N. 2010. Political Struggle through Law The Public Interest Litigation (PIL) route to environmental security in India with special reference to the environment movement in Goa. WGEEP Commissioned paper. http://www.westernghatsindia.org/commissioned-papers/ Anand Kumar M, Mudappa D and Raman T R S. 2010. Asian elephant Elephas maximus habitat use and ranging in fragmented rainforests and plantations in the Anamalai hills, India. Tropical Conservation Science 3: 143-158. Baskaran N et al. 1995. Home range of elephants in the Nilgiri Biosphere Reserve. In A week with elephants edited by J C Daniel and H S Datye. Bombay Natural History Society and Oxford University Press: Mumbai. Boralkar D B. 2010. Industrial pollution in the Western Ghats. WGEEP Commissioned paper http://www.westernghatsindia.org/commissioned-papers/ Cancun Agreement. 2011. CP16/CMP 6, The Cancún Agreements Central Water Commission. 2009. National Register of Large Dams - 2009. http://www.cwc.nic.in/main/downloads/National%20Register%20of%20Large%20Dams%202009.pdf Chaturvedi R K, Gopalakrishnan R, Jayaraman M, Bala G, Joshi N V, Sukumar R and Ravindranath N H. 2011. Impact of climate change on Indian forests: a dynamic vegetation modeling approach. Mitigation and Adaptation Strategies to Global Change 16: 119-142. Choudhary C and Dandekar A. 2010. PESA, Left-Wing Extremism and Governance: Concerns and Challenges in India’s Tribal Districts. IRMA Ahmedabad, Ministry of Panchayati Raj, Govt. of India Daniels R J R, Joshi N V and Gadgil M. 1992. On the relationship between bird and woody plant species diversity in the Uttara Kannada district of south India. Proc. Natl. Acad. Sci.USA 89(12): 5311 5315 Daniels R J R. 2010. Spatial Heterogeneity, Landscapes and Ecological Sensitivity in the Western Ghats. WGEEP Commissioned paper. http://www.westernghatsindia.org/commissioned-papers/ Dhara S. 2010. Suggested resolution for the consideration of the Western Ghat group. For discussion at the Save Western Ghats meet, Kotagiri, 18-20 Feb 2010. Kodachadri Environment Forum, Sahyadri Ecology Forum, Hyderabad Platform, Cerana Foundation. Available at http://www.westernghatsindia.org/taxonomy/term/23 Dharmadhikary S and Dixit S. 2011. Thermal Power Plants on the anvil: Implications and need for rationalization. Prayas Discussion paper. Dutta R and Sreedhar R. 2010. A framework for EIA reforms in the Western Ghats. WGEEP Commissioned paper http://www.westernghatsindia.org/commissioned-papers/ Equations. 2010. Tourism in the Western Ghats. WGEEP Commissioned paper http://www.westernghatsindia.org/commissioned-papers/ Food and Agriculture Organization. 1984. Intensive multiple-use forest management in Kerala. Forestry Paper - 53. FAO, Rome. Gadgil M and Rao P R S. 1998. Nurturing Biodiversity: An Indian Agenda. Centre for Environment Education, Ahmedabad. p. 163. Gadgil M, Daniels R J R, Ganeshaiah K N, Prasad S N , Murthy MSR , Jha C S , Ramesh B R and Subramaniam K A. 2011 Mapping ecologically sensitive, significant and salient areas of Western Ghats: proposed protocol and methodology. Current Science 100(2): 175-182 Gadgil M, Prasad S N and Ali Rauf. 1983. Forest management in India : a critical review. Gadgil M. 1991. Conserving India’s biodiversity : the societal context. Evolutionary Trends in Plants 5(1), 3 8. Gadgil M. 2000. Poverty and Biodiversity. Encyclopedia of Biodiversity 4: 7263- 7287. Academic Press Gadigil M & Guha R. 1992. This fissured land: An ecological history of India. Oxford University Press: New Delhi GIM. 2010. National Mission for a Green India. Under the National Action Plan on Climate Change, Ministry of Environment and Forests, Government of India, New Delhi. Gupta A C. 1981. Preservation plots in Karnataka In: National seminar on forests and environment. 2-3 December. Bengaluru Hegde N G. 2010. Tree planting on private lands. WGEEP Commissioned paper http://www.westernghatsindia.org/commissioned-papers/ Indian Bureau of Mines. 2008. Indian Minerals Yearbook. Ministry of Mines, Government of India Kadambi K.1949. On the ecology and silviculture of Dendrocalamusstrictus in the bamboo forests of Bhadravathi division, Mysore. Karnataka Forest Department. Bengaluru. Kalavampara G. 2010. Mining–Geological and Economic Perspective. WGEEP Commissioned paper http://www.westernghatsindia.org/commissioned-papers/ Lebel L and Lorek S. 2010. Production Consumption Systems and the Pursuit of Sustainability. In: Sustainable Consumption Production Systems: Knowledge, Engagement and Practice, edited by Lebel, L, S Lorek, R Daniel, 2010. Chapter 1. Springer: London and New York MEA: Millennium Ecosystem Assessment. 2003. Ecosystems and human well-being: A framework for assessment. Island Press: Washington DC. MoEF. 2000. Report of the Committee on identifying parameters for designating Ecologically Sensitive Areas in India (Pronab Sen Committee Report) Munoz F, Couteron P and Ramesh B R. 2008. Beta diversity in spatially implicit neutral models: a new way to assess species migration. The American Naturalist 172(1): 116-127 National Commission on Agriculture. 1976. Report of the NCA - Part IX - Forestry. Ministry of Agriculture, Government of India, New Delhi NRC. 2007. Environmental impacts of wind-energy projects. National Academies Press: USA Ostrom E. 2009. Beyond Markets and States: Polycentric Governance of Complex Economic Systems. Nobel lecture, December 8, 2009 Padmalal. 2011. Alluvial Sand Mining: The Kerala Experience. WGEEP Commissioned paper. http://www.westernghatsindia.org/commissioned-papers/ Paranjpye V. 2011. Threats to the Western Ghats of Maharashtra: An overview. WGEEP Commissioned paper. http://www.westernghatsindia.org/commissioned-papers/ Pascal J P. 1988. Wet Evergreen Forests of the Western Ghats of India: ecology, structure, floristic composition and succession. Institut Francais de Pondicherry, Pondicherry. Prasad S N and Gadgil M. 1978. Vanishing bamboo stocks. Commerce 1000 1004 Prasad S N and M Gadgil. 1981. Conservation and management of bamboo resources of Karnataka. .Karnataka State Council for Science and Technology. Prasad S N. 1984. Productivity of eucalyptus plantations in Karnataka. Paper presented at the National seminar on eucalyptus, Kerala Forest Research Institute, Peechi. Raghunanda T R. 2008. Natural resource governance and local governments: challenges and policy solutions. Paper to the Third TERI-KAS Conference on Resource Security: The Governance Dimension. New Delhi Ranade P S. 2009. Infrastructure development and its environmental impact : study of Konkan Railway. Concept Publishing Co.: New Delhi Ravindranath N H, Joshi N V, Sukumar R and Saxena A. 2006. Impact of climate change on forests in India. Current Science 90: 354-361. Ravindranath N H, Sukumar R and Deshingkar P. 1997. Climate change and forests: Impacts and Adaptation – A case study from the Western Ghats, India. Stockholm Environment Institute: Stockholm. RBI Data. http://www.indiastat.com/Industries/18/ StateRBIRegionwiseForeignDirectInvestment/ 449558/458047/data.aspx, accessed on July 13, 2011 Scott C. 2004. Regulation in the age of governance: the rise of the post regulatory state. In The Politics of Regulation edited by J Jordana and D Levi-Faur. Edward Elgar: UK, chapter 7. Somanathan E, Prabhakar R, Mehta B S. 2009. Decentralization for cost-effective conservation. Proc. Natl. Acad. Sci. USA 106: 4143-4147. Somanathan E. 2010. Incentive Based Approaches to Nature Conservation. WGEEP Commissioned paper. http://www.westernghatsindia.org/commissioned-papers/ Subash Chandran M D. 1997. On the ecological history of the Western Ghats. Current Science 73(2): 146-155. Sukumar R, Suresh H S and Ramesh R. 1995. Climate change and its impact on tropical montane ecosystems in southern India. Journal of Biogeography 22: 533-536. TERI. 2006. National Action Plan (NPA) for Preventing Pollution of Coastal Waters from Land Based Activities. Prepared for Ministry of Environment and Forests. TERI. 2011. The Energy Data Directory & Yearbook (TEDDY) 2010. TERI Press. New Delhi TERI. Ongoing. DISHA Goa study Vidya T N C and Thuppil V. 2010. Immediate behavioural responses of humans and Asian elephants in the context of road traffic in southern India. Biological Conservation 123:1891-1900. Viraraghavan M S. 2010. Hill Stations in the Western Ghats. Kodaikanal – A Case Study. WGEEP Commissioned paper. http://www.westernghatsindia.org/commissioned-papers/ Wesley D G. 1964. Revised Working Plan of the Yellapur and Mundgod teak High forests. Kanara Eastern Division. Karnataka Forest Department.Bengaluru Websites http//www.westernghatsindia.org http://new.dpi.vic.gov.au/__data/assets/excel_doc/0007/68227/dpi-bond-calculator-1-December-2010.xls http://www.deccanherald.com/content/85522/182-mining-leases-goa-near.html). http://www.indiastat.com/industries/18/industrialparksspecialeconomiczonessez/27570/stats.aspx

പരിശിഷ്‌ട രേഖകൾ പരിശിഷ്‌ട രേഖ 1 : പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി യോഗത്തിന്റെ മിനുട്‌സ്‌

സമിതിയുടെ ആദ്യയോഗം 2010 മാർച്ച്‌ 31 ന്‌ ബാംഗ്‌ളൂരിൽ ചേർന്നു. പങ്കെടുത്തവർ (1) പ്രൊഫ. മാധവ്‌ ഗാഡ്‌ഗിൽ - ചെയർമാൻ (2) ശ്രീ.ബി.ജെ. കൃഷ്‌ണൻ - മെമ്പർ (3) ഡോ. നന്ദകുമാർ മുകുന്ദ്‌ കാമത്ത്‌ - മെമ്പർ (4) ഡോ.കെ. എൻ. ഗണേശയ്യ - മെമ്പർ (5) ഡോ. വി.എസ്‌. വിജയൻ - മെമ്പർ (6) പ്രൊഫ. ശ്രീമതി റനീ ബേർജസ്‌ - മെമ്പർ (7) പ്രൊഫ. ആർ. സുകുമാർ - മെമ്പർ (8) ഡോ. ലിജിയ നൊറോണ - മെമ്പർ (9) ശ്രീമതി വിദ്യ എസ്‌ നായക്‌ - മെമ്പർ (10) പ്രൊഫ. എസ്‌.പി. ഗൗതം - മെമ്പർ (11) ഡോ. ജി.വി. സുബ്രഹ്മണ്യം - മെമ്പർ സെക്രട്ടറി ദേശീയ ജൈവവൈവിദ്ധ്യ അതോറിട്ടി ചെയർമാൻ ഡോ. പി.എൽ. ഗൗതം ഹാജരായില്ല. അഹമ്മദാബാദ്‌ എസ്‌.എ.സി. ഡയറക്‌ടർ, ഡോ. ആർ.ആർ. നവൽ ഗുണ്ട്‌ പങ്കെടുത്തിട്ടില്ലെങ്കിലും പകരം ഹൈദരാബാദ്‌ എൻ.ആർ. എസ്‌.സി. ഡെപ്യൂട്ടി ഡയറക്‌ടർ ഡോ.പി.എസ്‌.റോയിയെ നിയോഗിച്ചു. എല്ലാ അംഗങ്ങളേയും സ്വാഗതം ചെയ്‌ത ചെയർമാൻ അംഗങ്ങൾ സ്വയം പരിചയപ്പെടാൻ നിർദ്ദേശിച്ചു. തുടർന്ന്‌ ഡോ. ജി. വി. സുബ്രഹ്മണ്യം സമിതിയുടെ ചുമതലകളും ലക്ഷ്യങ്ങളും ചുരുക്കിപറഞ്ഞു. പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിയുടെ നിലവിലുള്ള സമിതിയുടെ അപഗ്രഥനം 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം പരിസ്ഥിതി ദുർബല മേഖലകളായി പ്രഖ്യാപിക്കേണ്ടവയിൽ ഉൾപ്പെടുത്തേണ്ട സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയം, പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി രൂപീകരിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. സമിതിയുടെ കാലാവധി ഒരു വർഷമാണെന്നും 6 മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും അദ്ദേഹം അംഗങ്ങളെ അറിയിച്ചു. സമിതിയുടെ പരാമർശ വിഷയങ്ങളും ചർച്ച ചെയ്യേണ്ട ചുവടെ പറയുന്ന പ്രധാന അജണ്ടയും ചെയർമാൻ വിശദീകരിച്ചു. (1) കർമ്മപദ്ധതി (2) ഒരു ഇൻഫർമേഷൻ സംവിധാനം സംഘടിപ്പിക്കുക (3) വിശദമായ കൂടിയാലോചന പ്രക്രിയ സംഘടിപ്പിക്കുക. (4) സമയപരിധി നിശ്ചയിക്കുക. 1. കർമ്മ പദ്ധതി ഇതുസംബന്ധിച്ച്‌ ചെയർമാൻ തയ്യാറാക്കിയ അജണ്ടയിന്മേൽ നടന്ന ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ ചുവടെ. ി പരാമർശിച്ച വിഷയത്തിലെ ക മുതൽ ഢക വരെ ഇനങ്ങൾക്കായി ചുവടെ പറയുന്ന വിവരങ്ങൾ സമിതി സമാഹരിക്കണം. ഹ മണ്ണ്‌, ജലം, വായു, ജൈവവൈവിധ്യം, ഗ്രാമ-നഗര ആവാസകേന്ദ്രങ്ങൾ, വനവൽക്കരണം, കൃഷി, കാലിവളർത്തൽ, മത്സ്യബന്ധനം, വ്യവസായം, ടൂറിസം, ഖനനം തുടങ്ങിയവയുടെ ആരോഗ്യപരമായ അവസ്ഥയും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും. ഹ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ, സമൂഹ സംരക്ഷിത പ്രദേശങ്ങൾ, വന്യജീവിസങ്കേതങ്ങൾ, നാഷണൽ പാർക്കുകൾ, ജന്തുലോക സംരക്ഷിത പ്രദേശങ്ങൾ, പ്രോജക്‌ട്‌ ടൈഗർ റിസർവ്വുകൾ , പരിസ്ഥിതി ആഘാത അപഗ്രഥനം, കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ, തീരദേശനിയന്ത്രണ മേഖല, ദേശീയ -സംസ്ഥാന- പ്രാദേശിക ജൈവവൈവിദ്ധ്യ അതോറിട്ടി/ബോർഡ്‌/ മാനേജ്‌മെന്റ്‌ കമ്മിറ്റി/ പൈതൃകസൈറ്റുകൾ, വംശനാശഭീഷണി നേരിടുന്ന വർഗ്ഗങ്ങൾ സസ്യസംരക്ഷണ കാർഷിക അവകാശ നിയമം, സംയുക്തവനം മാനേജ്‌മെന്റ്‌ ഗിരിവർഗ്ഗ അവകാശ നിയമം, ദഹാരു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറട്ടിപോലെയുള്ള മാതൃകകൾ, പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളുടെ പ്രവർത്തനം, ആസ്‌ട്രേലിയൻ സോയിൽ കാർബൺ ആക്രഡിറ്റേഷൻ സ്‌കീം, കോസ്റ്റാറിക്കയിൽ സ്വകാര്യഭൂമിയിലെ വനവൽക്കരണത്തിലൂടെ നീർത്തട സേവനങ്ങൾ ലഭ്യമാക്കുന്നതിന്‌ കർഷകർക്ക്‌ സർവ്വീസ്‌ ചാർജ്‌ നൽകുന്ന സ്‌കീം എന്നിവയ്‌ക്കുള്ള സാധ്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്ഥാപനപരമായ പ്രശ്‌നങ്ങൾ പഠിക്കുക. ഹ ദഹാനു അതോറിട്ടിയുടെയും അതുപോലെയുള്ള മറ്റ്‌ പല അതോറിട്ടികളുടെയും പോലെ 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ 3 ലെ സബ്‌ സെക്ഷൻ 3 പ്രകാരം ഒരു പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി രൂപീകരിക്കുക. ദഹാനു അതോറിട്ടി കോടതി ഇടപെടലിന്റെ ഫലമായി രൂപം കൊണ്ടതാണെങ്കിലും സർക്കാരിന്‌ ഇത്തരമൊരു അതോറിട്ടി രൂപീകരിക്കാവുന്നതാണ്‌. ഇതിനായി ഒരു പ്രത്യേക നിയമനിർമ്മാണം നടത്തുന്നത്‌ ഉചിതമായിരിക്കും. ി വിവിധ വകുപ്പുകൾ തമ്മിലും വിവിധ മേഖലകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ മെച്ചപ്പെട്ട ഭരണനടപടികളും കോടതി വ്യാഖ്യാനവും ഉറപ്പുവരുത്താനായി വ്യക്തമായ ഒരു അധികാര ശൃംഖല സ്ഥാപിക്കാൻ പരിസ്ഥിതി സംരക്ഷണനിയമത്തിൽ ഉചിതമായ ഭേദഗതി വരുത്തുക. ി പ്രവർത്തന പട്ടിക ചുവടെ പറയുന്ന മോഡ്യൂളുകളായി വിഭജിക്കണമെന്ന്‌ സമിതി നിർദ്ദേശിച്ചു. ഹ ഗവേഷണം ഹ ഭരണകൂടം, പശ്ചിമഘട്ട മേഖലയിലെ എം.പിമാർ, പ്രദേശവാസികൾ ഉൾപ്പെടെയുള്ളവരുമായി മേഖലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള കൂടിയാലോചനകൾ. ഹ ആശയവിനിമയ പ്ലാൻ ഹ പശ്ചിമഘട്ട അതോറിട്ടി രൂപീകരണം. 2. ഇൻഫർമേഷൻ സംവിധാനം ഇതു സംബന്ധിച്ച ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ ി പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിയുടെ നിലവിലുള്ള സ്ഥിതി സംബന്ധിച്ച വിവരണങ്ങൾ ശേഖരിക്കുകയും പരിസ്ഥിതി സംരക്ഷണനിയമപ്രകാരം പരിസ്ഥിതി ദുർബല പ്രദേശങ്ങളായി പ്രഖ്യാപിക്കേണ്ട പ്രദേശങ്ങളുടെ അതിർത്തി നിശ്ചയിക്കുകയും ചെയ്യുക. ി സസ്യങ്ങൾ, മൃഗങ്ങൾ, പ്രാണികൾ, പക്ഷികൾ എന്നിവയ്‌ക്കു പുറമെ പശ്ചിമഘട്ടത്തിലെ വിലമതിക്കാനാകാത്ത നൂറുകണക്കിന്‌ സൂക്ഷ്‌മജീവി വൈവിദ്ധ്യത്തിനുകൂടി പ്രാധാന്യം നൽകണം. ചരിത്രപരവും പുരാവസ്‌തുപരവും ആയി പ്രധാന്യമുള്ളവകൂടി കണക്കിലെടുക്കണം. ചരിത്രാതീത മാനവതൊഴിൽ സൈറ്റുകൾ, കുടിയേറ്റ റൂട്ടുകൾ, പാറശില്‌പ സൈറ്റുകൾ തുടങ്ങിയവ ഉദാഹരണം. ി ഇംഗ്ലീഷ്‌ പ്രസിദ്ധീകരണങ്ങളെ ആശ്രയിച്ചിട്ടുള്ള സ്ഥിതിവിവരണക്കണക്ക്‌ ശേഖരണത്തിനാണ്‌ ഇപ്പോൾ പ്രാധാന്യം കല്‌പിക്കുന്നത്‌. പക്ഷേ, 5 പശ്ചിമഘട്ട സംസ്ഥാനങ്ങളിലെയും പ്രാദേശികഭാഷകളിൽ പശ്ചിമഘട്ടത്തെ സംബന്ധിച്ച വിജ്ഞാനശേഖരമുണ്ട്‌. ഇവയുടെ രത്‌നചുരുക്കമെങ്കിലും ശേഖരിച്ച്‌ സൂക്ഷിക്കണം. ി പശ്ചിമഘട്ടത്തിലെ ഗിരിവർഗ്ഗക്കാർക്ക്‌ പ്രത്യേക പ്രാധാന്യം കല്‌പിക്കണം. കാരണം അവിടത്തെ വനവിഭവങ്ങളെ സംബന്ധിച്ച്‌ അവർക്ക്‌ വലിയ പാരമ്പര്യവിജ്ഞാനമുണ്ട്‌. ി പരിസ്ഥിതി ദുർബല മേഖലകളെ സംബന്ധിച്ച പ്രണാബ്‌സെൻ, ഡോ. ടി.എസ്‌. വിജയരാഘവൻ കമ്മിറ്റികളുടെ റിപ്പോർട്ടുകളും, നാഷണൽ പാർക്കുകൾക്കും, വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതി ദുർബല മേഖലകളെ സംബന്ധിക്കുന്ന സുപ്രിംകോടതി തീരുമാനങ്ങളും ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശകളും പരിസ്ഥിതി വനം മന്ത്രാലയം ലഭ്യമാക്കണം. ി ഇന്ത്യ ബയോ-റിസോഴ്‌സസ്‌ ഇൻഫർമേഷൻ നെറ്റ്‌വർക്ക്‌ വികസിപ്പിച്ചെടുത്തതിൽ പങ്കുവഹിച്ച ഡോ.ഗണേശയ്യ, പശ്ചിമഘട്ട ജൈവവൈവിദ്ധ്യ ഇൻഫർമേഷൻ സിസ്റ്റത്തിന്റെ രൂപകല്‌പനയിൽ പങ്കാളികളായ ഡോ. സുകുമാർ എന്നിവർ ആധുനിക വിവരസാങ്കേതിക വിദ്യകൾ (ഐ.സി.ടി, വെബ്‌.2.0 ടെക്‌നോളജീസ്‌ തുടങ്ങിയവ) ഉപയോഗിച്ച്‌ പ്രസക്തമായ ഒരു ഇൻഫർമേഷൻ സിസ്റ്റം രൂപപ്പെടുത്തുന്നതിന്‌ സമിതിയെ സഹായിക്കണമെന്ന്‌ തീരുമാനിച്ചു. സി.ഇ.എസ്‌.ലെ സിസ്റ്റം മാനേജർ ശ്രീ. ജനാർദ്ദനൻ പിള്ളയുടെ സഹായവും തേടി. ി പശ്ചിമഘട്ട ഡാറ്റാ ബേസ്‌ സൈറ്റ്‌ നിർമ്മിക്കുന്നതിന്‌ ഒരു പ്രാരംഭ ബജറ്റ്‌ നിർദ്ദേശം സമർപ്പിക്കാൻ ഡോ. ഗണേശയ്യയെ ചുമതലപ്പെടുത്തി. ഈ വെബ്‌സൈറ്റ്‌ തുടക്കത്തിൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധസമിതിക്കുവേണ്ടി ആണെങ്കിലും അവസാനം ഇത്‌ പശ്ചിമഘട്ട ഡാറ്റാ ബേസ്‌ മാനേജ്‌മെന്റിനുള്ള സൈറ്റായി വിപുലീകരിക്കും. ി ചുവടെ പറയുന്ന അച്ചടിച്ച കോപ്പികളുടെ കമ്പ്യൂട്ടർ ഫ്‌ളോപ്പി തയ്യാറാക്കി അവ നിർദ്ദിഷ്‌ട ഇൻഫർമേഷൻ സിസ്റ്റത്തിലും വെബ്‌സൈറ്റിലും ഉൾപ്പെടുത്തണം. ഹ ദക്ഷിണ കന്നട ജില്ലയുടെ വാഹകശേഷി അപഗ്രഥനത്തിനുള്ള ചട്ടക്കൂട്‌- ഡോ. ടി.കെ. സുബ്രഹ്മ ണ്യൻ. ഹ പ്രൊഫ. മാധവ്‌ ഗാഡ്‌ഗിൽ തയ്യാറാക്കിയ നീലഗിരി ജന്തുലോകറിസർവ്വിന്റെ 10 വർഷഅപഗ്രഥനവും പ്രോജക്‌ടിന്റെ പ്രാഥമിക രേഖകളും. ഹ പ്രസക്തമായ ആഘാത അപഗ്രഥന രേഖകൾ പ്രത്യേകിച്ച്‌ പശ്ചിമഘട്ടത്തിലെ സംരക്ഷിത മേഖലകളുമായി ബന്ധപ്പെട്ടുവ പരിസ്ഥിതി-വനം മന്ത്രാലയം ലഭ്യമാക്കണം. ഹ പശ്ചിമഘട്ടത്തിലെ സൂക്ഷ്‌മ സംവേദനക്ഷമതയുള്ള പ്രദേശങ്ങൾ നിർവ്വഹിക്കുന്ന പ്രാധാന്യം സംബന്ധിച്ച പ്രത്യേക റിപ്പോർട്ടുകൾ സമിതി കണ്ടെത്തണം. ഹ ഭൂപ്രദേശതല വിവരങ്ങൾക്ക്‌ ഡോ. പി.എസ്‌ റോയിയെ ചുമതലപ്പെടുത്തി. ഹ നിയമപരവും നയപരവുമായ വിവരങ്ങൾ ശ്രീ. ബി.ജെ. കൃഷ്‌ണൻ ലഭ്യമാക്കും. ഹ സർക്കാർ ഇതര സംഘടനകളിൽ നിന്നുള്ള വിവരങ്ങൾ, സി.ഡി.എഫ്‌. സിയുടെ മില്ലേനിയം ജൈവവൈവിധ്യ റിപ്പോർട്ട്‌, വിശുദ്ധകാവുകളെ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ സമാഹരിക്കാൻ ശ്രീമതി വിദ്യ എസ്‌. നായക്കിനെ ചുമതലപ്പെടുത്തി. ഹ ഡോ. നന്ദകുമാർ മുകുന്ത്‌ കാമത്ത്‌ ഗോവയെ സംബന്ധിച്ച വിവിരങ്ങൾ ലഭ്യമാക്കും. ഹ പശ്ചിമഘട്ടത്തിലെ സൂക്ഷ്‌മ ജൈവ വൈവിദ്ധ്യത്തെ സംബന്ധിച്ച്‌ നിലവിലുള്ള വിവരസമാഹരണവും ശാസ്‌ത്രീയ ജൈവ സംരക്ഷണവും സുസ്ഥിര വിനിയോഗവും സംബന്ധിച്ച നിർദ്ദേശങ്ങളും ഡോ. നന്ദകുമാർ മുകുന്ത്‌ കാമത്ത്‌ സമർപ്പിക്കും. ി പരിസ്ഥിതി -വനം മന്ത്രാലയത്തിന്റെ ആർക്കൈവ്‌സിൽ പ്രസക്തമായ ധാരാളം വിവരങ്ങൾ ലഭ്യമാണെന്ന്‌ ചെയർമാൻ വ്യക്തമാക്കി. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാത അപഗ്രഥനങ്ങൾ, വിവിധ കമ്മിറ്റികളുടെ ചർച്ചാസംഗ്രഹങ്ങൾ, പുനരവലോകനങ്ങൾ തുടങ്ങിയവയെല്ലാം ഇവയിലുൾപ്പെടും. പക്ഷെ ഇവ യഥാവിധി ഫയൽ ചെയ്യാനോ ആവശ്യാനുസരണം പുറത്തെടുക്കാനോ ഉള്ള സംവിധാനം അവിടെയില്ല.ഇവ തരം തിരിച്ച്‌ സ്‌കാൻ ചെയ്‌ത്‌ ഒപ്‌ടിക്കൽ കാരക്‌ടർ റെക്കഗ്‌നിഷൻ പ്രക്രിയയിലൂടെ സോഫ്‌ട്‌ കോപ്പിയിലാക്കാൻ മന്ത്രാലയത്തോട്‌ സമിതി ശുപാർശ ചെയ്‌തു. ി പ്രസക്തമായ സ്ഥിതി വിവരക്കണക്കുകൾ ജൈവ വൈവിദ്ധ്യ ഡാറ്റ, ഭൂവിനിയോഗ ഡാറ്റ, പ്രകൃതി വിഭവ ഡാറ്റ, നയ-നിയമ-സംരക്ഷണ ഡാറ്റ, വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളെ സംബന്ധിക്കുന്ന ഡാറ്റ ഇവയുടെ ഭൂപടം, മനുഷ്യവിഭവ ഡാറ്റ, ടൂറിസം, ഭരണസംവിധാനം, വിജ്ഞാപനങ്ങൾ പദാവലി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഡാറ്റ സമാഹരിക്കാമെന്ന്‌ സമിതി ശുപാർശ ചെയ്‌തു. ി പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രശ്‌നവുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രധാന വ്യക്തികളെ ഈ പഠനത്തിൽ പങ്കാളികളാക്കാൻ സമിതി നിർദ്ദേശിച്ചു. ശ്രീ.ജയന്ത്‌ കുൽക്കർണി (പൂനെ), പ്രൊഫ. ശരത്‌ ലെലെ, ഡോ. എൻ.ആർ. ഷെട്ടി, പ്രൊഫ. വിനോദ്‌ വ്യാസുലു, ഡോ. ജനാർദ്ദനൻപിള്ള, ഡോ. രാജേഷ്‌ ഗോപാൽ, ശ്രീ. കെ.ജി. തമ്പി, ഡോ. ദിലീപ്‌ കുമാർ, ജസ്റ്റിസ്‌ ധർമ്മാധികാരി (ദഹനു അതോറിട്ടി), ആന്ത്രപ്പോളജിക്കൽ സൊസൈറ്റി ഓഫ്‌ ഇന്ത്യ (ഗിരിവർഗ്ഗക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്‌ ) ി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ജില്ലാ ഭരണകൂടങ്ങൾക്കും വനം വകുപ്പിനും സർക്കുലേറ്റ്‌ ചെയ്യാനായി വിവരശേഖരണത്തിനുള്ള ഒരു ചോദ്യാവലി ഡോ. സുകുമാർ തയ്യാറാക്കും. പശ്ചിമഘട്ട ജില്ലകളിലെ പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചുകൊണ്ട്‌ കഴിവതും അതത്‌ സംസ്ഥാനങ്ങളുടെ പ്രാദേശിക ഭാഷയിൽ/ഔദ്യോഗിക ഭാഷയിലുള്ള ഒരു പൊതു സർക്കുലർ ചെയർമാൻ അയക്കും. സമിതിയുടെ പ്രവർത്തനങ്ങളിൽ താഴെ തട്ടിലുള്ള പങ്കാളിത്തം ഉറപ്പുവരുത്താൻ ഇതുപകരിക്കും. പഞ്ചായത്ത്‌ തല ജൈവവൈവിധ്യമാനേജ്‌മെന്റ്‌ സമിതികൾ കർണ്ണാടകയിലെയും കേരളത്തിലെയും ചില പഞ്ചായത്തുകളിൽ മാത്രമേ രൂപീകരിച്ചിട്ടുള്ളൂ എന്ന്‌ സമിതി കണ്ടെത്തി. ി വിവരസംവിധാനം രൂപപ്പെടുത്തുന്നതിന്‌ ചുവടെ പറയുന്ന മുഖ്യഘടകങ്ങൾ ചെയർമാൻ നിർദ്ദേ ശിച്ചു. ഹ ഡോ. കെ.എൻ. ഗണേശയ്യ, ഡോ. സുകുമാർ-ഇൻഫർമേഷൻ സിസ്റ്റം, വെബ്‌ ബേസ്‌ഡ്‌ ഡാറ്റാ ബേസ്‌ ഹ ഡോ. നന്ദകുമാർ മുകുന്ത്‌ കാമത്ത്‌-പരിസ്ഥിതി ദുർബല മേഖലകളെ സംബന്ധിച്ച പ്രണോബ്‌ സെൻ, ഡോ. - ടി.എസ്‌. വിജയരാഘവൻ കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ച വ്യത്യസ്‌ത മാനദണ്ഡങ്ങൾക്ക്‌ രൂപം നൽകും. ഹ ഡോ. കെ.എൻ. ഗണേശയ്യ, ഡോ. ആർ. സുകുമാർ എന്നിവർ ഡോ. പി.എസ്‌. റോയിയു മായി ചേർന്ന്‌ പശ്ചിമഘട്ടത്തിന്റെ അതിരുകളുടെ ഭൂപടം തയ്യാറാക്കും. ഹ ഡോ. ബി.ജെ. കൃഷ്‌ണൻ, ഡോ. ലിജിയ നൊറോണ സൈറ്റ്‌ സന്ദർശിച്ച പ്ലാനുകൾ, സംര ക്ഷണപ്രക്രിയയുടെ മുഖ്യപ്രശ്‌നങ്ങളിലേക്ക്‌ എത്താനുള്ള പൊതുജന ആശയവിനിമയം ഹ ഡോ. റെനി ബോർജസ്‌, ഡോ.സുകുമാർ. ചോദ്യാവലി രൂപകല്‌പന ചെയ്യുക. ഹ പ്രൊഫ. എസ്‌.പി.ഗൗതം - മലിനീകരണവും വ്യവസായവുമായും ബന്ധപ്പെട്ട എല്ലാ വിവ രങ്ങളും. 3. വിപുലമായ ആശയവിനിമയ പ്രക്രിയ ഇതു സംബന്ധിച്ച്‌ ചെയർമാൻ തയ്യാറാക്കിയ അജണ്ടാസമിതി ചർച്ച ചെയ്‌ത്‌ ചുവടെ പറയുന്ന നിർദ്ദേശങ്ങൾക്ക്‌ രൂപം നൽകി. ി ഈ ആശയ വിനിമയ പ്രക്രിയയിൽ താഴെ തട്ടിലെ ജനങ്ങളുമായുള്ള ചർച്ച പ്രാദേശിക ഭാഷയിലായിരിക്കണം. സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ സമൂഹത്തിന്റെ പരിഛേദത്തെ പങ്കെടുപ്പിച്ചുള്ള ബൗദ്ധിക വിസ്‌ഫോടന ചർച്ചകൾ ഇംഗ്ലീഷിലായിരിക്കണം. ഇ-മെയിൽ ഉൾപ്പെടെയുള്ള കത്തിടപാടുകളും വെബ്‌ അധിഷ്‌ഠിത ചർച്ചാവേദികളും വേണം. ി പശ്ചിമഘട്ടത്തിന്‌ പ്രസക്തമായ പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വെബ്‌ അധിഷ്‌ഠിത ഡാറ്റാബേസിന്‌ രൂപം നൽകുക. താല്‌പര്യമുള്ള എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്വയം രജിസ്റ്റർ ചെയ്യാൻ ഇതിൽ സൗകര്യമുണ്ടായിരിക്കണം. ി വെബ്‌ അധിഷ്‌ഠിത ചർച്ചകളിൽ ഈ രംഗത്ത്‌ പരിചയ സമ്പന്നരായ ഡോ. അപർണ വട്‌വെയെപോലുള്ളവർ മോഡറേറ്ററായിരിക്കണം. ി ഡാറ്റാബേസിൽ ചുവടെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടണം. വ്യക്തികളുടെ ഡാറ്റാ ബേസ്‌ ഹ ആദ്യപേര്‌ ഹ അവസാന പേര്‌ ഹ തപാൽ വിലാസം ഹ ഇ-മെയിൽ ഹ ടെലഫോൺ നമ്പർ ഹ താല്‌പര്യമുള്ള ഭൂമിശാസ്‌ത്രപരമായ പ്രദേശം ഹ താല്‌പര്യമുള്ള വിഷയപരമായ മേഖല സ്ഥാപനങ്ങളുടെ ഡാറ്റാബേസ്‌ ഹ പേര്‌ ഹ സംഘടനാ സ്വഭാവം ഹ തപാൽ വിലാസം ഹ ഇ-മെയിൽ ഹ ടെലഫോൺ നമ്പർ ഹ താല്‌പര്യമുള്ള ഭൂമിശാസ്‌ത്രപരമായ പ്രദേശം ഹ താല്‌പര്യമുള്ള വിഷയപരമായ മേഖല ി പൊതുകൂടിയാലോചനാ പ്രക്രിയയ്‌ക്കുള്ള രൂപരേഖ സമിതി അംഗങ്ങളുമയി കൂടിയാലോചിച്ച്‌ ശ്രീ. ബി.ജെ. കൃഷ്‌ണൻ തയ്യാറാക്കും. ി തെരഞ്ഞെടുത്ത വിഷങ്ങളിന്മേലുള്ള ബൗദ്ധിക വിസ്‌ഫോടന സെഷനുകൾ ഈ രണ്ടുദിവസം നീണ്ടു നില്‌ക്കുന്ന നാലോ അഞ്ചോ ശില്‌പശാലകളായി സംഘടിപ്പിക്കാവുന്നതാണ്‌. ശില്‌പശാലയ്‌ക്കുള്ള വിഷയം സമിതി അംഗങ്ങളുമായി കൂടിയാലോചിച്ച്‌ ഡോ. ലിജിയ നൊറോണ നിശ്ചയിക്കും. ി പശ്ചിമഘട്ട മേഖലയിലെ എല്ലാ സർവ്വകലാശാലകളെയും ഉൾപ്പെടുത്തി `പശ്ചിമഘട്ട അന്തർസർവ്വകലാശാലാ ഫോറം' എന്ന പേരിൽ ഒരു അനൗദ്യോഗിക കൂടിയാലോചന സംവിധാനം ഉണ്ടാക്കുന്നത്‌ പ്രയോജനകരമാണ്‌. ഇതിനായി ചെയർമാൻ എല്ലാ വൈസ്‌ ചാൻസിലർമാർക്കും കത്തയയ്‌ക്കണം. പശ്ചിമഘട്ടത്തെ സംബന്ധിച്ച വിജ്ഞാനശേഖരം എല്ലാ സർവ്വകലാശാലകളിലുമുണ്ട്‌. ി സമിതിയുടെ ചർച്ചകളുടെ വിശദാംശങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധ പ്പെടുത്തണം. മാധ്യമങ്ങൾ ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത്‌ തടയാൻ സൈറ്റിലെ വിവരങ്ങൾ അവർക്കു കൂടി ലഭ്യമാക്കണം. 5. സമയപരിധി ചർച്ചയിൽ ഉരുത്തിരിഞ്ഞ സമയപരിധി ചുവടെ ി ചർച്ചയ്‌ക്കുള്ള പേപ്പറുകളുടെ പട്ടിക ഡോ. ഗണേശയ്യ തയ്യാറാക്കി എല്ലാ അംഗങ്ങൾക്കും എത്തിക്കുകയും 2010 ഏപ്രിൽ 12 ഓടുകൂടി അന്തിമ രൂപം നൽകുകയും വേണം. ി ങഛഋഎ, അഠഞഋഋ, ഇഋട, കകടര വെബ്‌സൈറ്റുകളുമായി ബന്ധപ്പെടുത്തിയുള്ള സമിതിയുടെ വെബ്‌ പേജ്‌ 2010 ഏപ്രിൽ 25 ഓടെ പൂർത്തിയാക്കണം. രജിസ്റ്റർ ചെയ്യുന്നവർക്ക്‌ അവരുടെ അഭിപ്രായങ്ങളും നിർദ്ദേ ശങ്ങളും രേഖപ്പെടുത്താൻ സാധിക്കുംവിധമായിരിക്കണം സൈറ്റ്‌ രൂപകല്‌പനചെയ്യാൻ. സൈറ്റിൽ അഭിപ്രായങ്ങളും രേഖകളും സ്വീകരിക്കുന്നത്‌ 2010 ഏപ്രിൽ 15 മുതൽ 2010 സെപ്‌തംബർ 15 വരെ ആയിരിക്കണം. ഡോ. ഗണേശയ്യ ഇതിനുള്ള നിർദ്ദേശം തയ്യാറാക്കി ഉടൻ തന്നെ മന്ത്രാലയത്തിന്‌ സമർപ്പിക്കണം. ി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്യാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള സൈറ്റ്‌ 2010 ഏപ്രിൽ 25 ന്‌ തയ്യാറാക്കണം. ഇത്‌ ഡോ. ഗണേശയ്യ നിർവ്വഹിക്കും. ി സന്ദർശനത്തിനുള്ള സൈറ്റുകൾ തെരഞ്ഞെടുക്കുന്നതിന്റെ ഏകദേശ മാനദണ്ഡം ശ്രീ. ബി.ജെ. കൃഷ്‌ണൻ തയ്യാറക്കി സർക്കുലേറ്റ്‌ ചെയ്യും. തുടർന്ന്‌ ലഭിക്കുന്ന അഭിപ്രായങ്ങൾകൂടി പരിഗണിച്ച്‌ പൂർണ്ണ പ്ലാനിന്‌ രൂപം നൽകണം. ഇതിന്‌ 2010 മെയ്‌ 7 ന്‌ നീലഗിരിയിൽ ചേരുന്ന സമിതിയുടെ രണ്ടാമത്‌ യോഗത്തിൽ അന്തിമരൂപം നൽകണം. 2010 മെയ്‌ 15 മുതൽ ആഗസ്റ്റ്‌ 15 വരെ ആയിരിക്കും സൈറ്റ്‌ സന്ദർശനം. സന്ദർശനവേളകയിലെ നിരീക്ഷണങ്ങളും ചർച്ചകളും ബഹുജനപ്രതികരണം ക്ഷണിച്ചുകൊണ്ട്‌ ഉടൻതന്നെ സമിതിയുടെ വെബ്‌ പേജിൽ ഉൾപ്പെടുത്തണം. ി പ്രത്യേക വിഷയങ്ങളിലുള്ള ഔദ്യോഗിക വിസ്‌ഫോടന സെഷൻ സംബന്ധിച്ച പരിപാടി ഡോ. ലിജിയ നൊറോത്ത തയ്യാറാക്കി അംഗങ്ങൾക്ക്‌ സർക്കുലേറ്റ്‌ ചെയ്യണം. തുടർന്നു ലഭിക്കുന്ന പ്രതികരണങ്ങൾ കൂടി കണക്കിലെടുത്ത്‌ 2010 ഏപ്രിൽ 15 ഓടെ അന്തിമ രൂപം നൽകണം. ി സമിതി റിപ്പോർട്ടിന്റെ പ്രാരംഭരൂപം പൊതുജനാഭിപ്രായം ക്ഷണിച്ചുകൊണ്ട്‌ 2010 സെപ്‌തംബർ ഒന്നിനകം സമിതിയുടെ വെബ്‌ പേജിൽ പ്രസിദ്ധീകരിക്കണം.

  • സമിതി റിപ്പോർട്ടിന്റെ അന്തിമരൂപം അച്ചടിച്ചതും വെബ്‌ അധിഷ്‌ഠിതവും 2010 സെപ്‌തംബർ 15 ന്‌ സമർപ്പിക്കണം.

മറ്റ്‌ ഘടകങ്ങൾ കാർഷിക സസ്യഫല ഉല്‌പന്നങ്ങൾ, ഔഷധ സസ്യങ്ങൾ, കരകൗശല വസ്‌തുക്കൾ കലാസൃഷ്‌ടികൾ, ഇക്കോടൂറിസം എന്നിവയിലെ വിപണനത്തിലൂടെ കൈവരുന്ന പുതിയ വിപണന-തൊഴിൽ അവസരങ്ങൾ പശ്ചിമഘട്ടത്തിലെ സുസ്ഥിര മാതൃകകളാക്കി ഉയർത്തിക്കാട്ടണം. സമിതിയോഗം ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽവെച്ച്‌ ചേരണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത യോഗം 2010 മെയ്‌ 7 ന്‌ ഊട്ടിയിൽ ചേരാൻ തീരുമാനിച്ചു. ചെയർമാന്റെ നന്ദിപ്രകടനത്തോടെ യോഗം അവസാനിച്ചു.

പരിശിഷ്‌ട രേഖ 2 : പശ്ചിമഘട്ട വിദഗ്‌ധ ഗ്രൂപ്പ്‌ കർമ്മപദ്ധതി

1. വെല്ലുവിളി ഉയർത്തുന്ന ദൗത്യമാണ്‌ ഗ്രൂപ്പിന്‌ മുന്നിലുള്ളത്‌

(ശ) പശ്ചിമഘട്ടമേഖലയിലെ പരിസ്ഥിതിയുടെ നിലവിലുള്ള അവസ്ഥ വിലയിരുത്തുക (ശശ) പശ്ചിമഘട്ട മേഖലയിൽ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി പ്രഖ്യാപിക്കേണ്ടവ വേർതിരിത്ത്‌ 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരമുള്ള വിജ്ഞാപനത്തിന്‌ ശുപാർശ ചെയ്യുക. ഇതിന്‌ സമിതി മോഹന്റാം കമ്മിറ്റി റിപ്പോർട്ട്‌, സുപ്രിംകോടതി തീരുമാനങ്ങൾ, ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശകൾ എന്നിവ പരിഗണിക്കുകയും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കുകയും വേണം. (ശശശ) ജനങ്ങളുടെയും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളെയും പങ്കെടുപ്പിച്ചുകൊണ്ട്‌ വിപുലമായ ആശയവിനിമയ പ്രക്രിയയിലൂടെ പശ്ചിമഘട്ട മേഖലയുടെ സംരക്ഷണത്തിനും, പരിരക്ഷണത്തിനും പുനരുജ്ജീവനത്തിനും ആവശ്യമായ ശുപാർശകൾ നടത്തുക. (ശഢ) പരിസ്ഥിതി (സംരക്ഷണ) നിയമം (1986) പ്രകാരം പശ്ചിമഘട്ടമേഖലയിലെ പ്രത്യേക പ്രദേശങ്ങളെ പരസ്ഥിതി ദുർബലമായി പ്രഖ്യാപിച്ചുകൊണ്ട്‌ കേന്ദ്രപരിസ്ഥിതി വനം-മന്ത്രാലയം പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾ ഫലപ്രദമായി നടപ്പാക്കാനുള്ള നടപടികൾ നിർദ്ദേശിക്കുക. (ഢ) ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ പിന്തുണയോടെ ഈ മേഖലയുടെ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമായി പരിസ്ഥിതി (സംരക്ഷണ) നിയമത്തിൻ കീഴിൽ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി രൂപീകരിക്കുന്നതിനുള്ള രൂപരേഖ ശുപാർശ ചെയ്യുക. (ഢക) സമിതിയുടെ പരിഗണനയ്‌ക്കായി പരിസ്ഥിതി-വനം-മന്ത്രാലയം നിർദ്ദേശിക്കുന്നവ ഉൾപ്പെട്ട പശ്ചിമഘട്ട മേഖലയുമായി ബന്ധപ്പെട്ട പ്രസക്തമായ മറ്റ്‌ പരിസ്ഥിതി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക. 2. മേൽപ്പറഞ്ഞ ചുമതലകൾ നിറവേറ്റാൻ ചുവടെ പറയുന്നവ പരിഗണിക്കേണ്ടതുണ്ട്‌. ി മണ്ണ്‌, ജലം, വായു, ജൈവവൈവിദ്ധ്യം എന്നിവയുടെ ആരോഗ്യസ്ഥിതിയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും ഇപ്പോഴത്തെ അവസ്ഥയും. ി ഗ്രാമ-നഗരസങ്കേതങ്ങൾ ി വനവൽക്കരണം ി കൃഷി ി കാലിവളർത്തൽ ി മത്സ്യബന്ധനം ി വ്യവസായം ി ടൂറിസം ി ഖനനം സ്ഥാപനപരമായ പ്രശ്‌നങ്ങൾ (പരിസ്ഥിതി ദുർബലമേഖലകൾ) ി സമൂഹ സംരക്ഷിത പ്രദേശങ്ങൾ ി വന്യജീവി സങ്കേതങ്ങൾ ി നാഷണൽ പാർക്കുകൾ ി ജൈവമണ്‌ഡല റിസർവ്വുകൾ ി പ്രോജക്‌ട്‌ ടൈഗർ റിസർവ്വുകൾ ി പരിസ്ഥിതി ആഘാത അപഗ്രഥനം ി വാഹകശേഷി അപഗ്രഥനം ി കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡുകൾ ി തീരദേശ നിയന്ത്രണമേഖല ി ദേശീയ-സംസ്ഥാന-പ്രാദേശിക ജൈവവൈവിദ്ധ്യ അതോറിട്ടി/ ബോർഡുകൾ/ മാനേജ്‌മെന്റ്‌ കമ്മിറ്റികൾ ി പൈതൃക സൈറ്റുകൾ ി വംശനാശഭീഷണി നേരിടുന്ന വർഗ്ഗങ്ങൾ ി സസ്യഇന സംരക്ഷണവും കർഷക അവകാശനിയമവും ി സംയുക്ത വനം മാനേജ്‌മെന്റ്‌ ി ഗിരിവർഗ്ഗ അവകാശ നിയമം ി ദഹാന താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിട്ടിപോലെയുള്ള മാതൃകകൾ ി പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളുടെ പ്രവർത്തനം അനുബന്ധം: ദഹാനു താലൂക്ക്‌ പരിസ്ഥിതിസംരക്ഷണ അതോറിട്ടി ഒരു പ്രദേശത്തിന്റെ പരിസ്ഥിതി, പ്രകൃതി വിഭവങ്ങൾ, ജീവിതമാർഗ്ഗങ്ങൾ എന്നിവ സംരക്ഷിക്കാനായി രൂപം നൽകിയ ഒരു ജനാധിപത്യ സ്ഥാപനമായ ദഹാനു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിട്ടി കഴിഞ്ഞ 10 വർഷമായി ഒരു കാവൽസ്ഥാപനം എന്നതിനുപരിയായി പ്രവർത്തിക്കുന്ന പ്രകൃതി വിഭവങ്ങൾക്കു മേലുള്ള പാരിസ്ഥിതിക രാഷ്‌ട്രീയ നിയന്ത്രണത്തെ അംഗീകരിച്ചുകൊണ്ടുതന്നെ പ്രാദേശിക സമൂഹത്തിന്റെ തുല്യഅവകാശങ്ങളുടെയും സാമൂഹ്യനീതിയുടെയും തത്വങ്ങൾ മുറുകെ പിടിച്ചുകൊണ്ടുതന്നെ അതോറിട്ടി നിലകൊണ്ടു. അടിയുറച്ച ഉത്തരവുകളിലൂടെയും വിധികളിലൂടെയും ഇന്ത്യയിലെ പരിസ്ഥിതി സംബന്ധമായ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും അതോറിട്ടി വലിയ സംഭാവനയാണ്‌ നൽകിയത്‌. പരിസ്ഥിതി നിയമങ്ങളെ പരസ്യമായി ലംഘിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച ദഹാനുവിലെ പ്രാദേശിക ഗ്രൂപ്പുകൾക്ക്‌ നിർണ്ണായകമായ ഒരുത്തരവിലൂടെ 1996 ൽ `പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ ആസൂത്രണത്തിലും മാനേജ്‌മെന്റിലുമുള്ള സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ ' ഒരു പ്രത്യേക അതോറിട്ടി രൂപീകരിക്കണമെന്ന്‌ നിർദ്ദേശിച്ചു. ദഹാനുതാലൂക്കിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ സംരക്ഷണത്തിന്‌ പ്രത്യേകിച്ച്‌ മലിനീകരണ നിയന്ത്രണം, മുൻകരുതൽ തത്വങ്ങൾ നടപ്പാക്കുക, മലിനീകരണത്തിന്‌ കാരണക്കാരായവർ തന്നെ അത്‌ പരിഹരിക്കുന്നതിനുള്ള ചെലവ്‌ വഹിക്കുക എന്ന തത്വം നടപ്പാക്കുക #െന്നീ ലക്ഷ്യങ്ങളോടെ 1996 ഡിസംബറിൽ ജസ്റ്റിസ്‌ ചന്ദ്രശേഖർ ധർമ്മാധികാരി ചെയർമാനായി അതോറിട്ടി നിലവിൽ വന്നു. ജലപഠനം, പരിസ്ഥിതി എഞ്ചിനീയറിങ്ങഅ, നഗരാസൂത്രണം തുടങ്ങിയ രംഗങ്ങളിലെ വിദഗ്‌ധരും സർക്കാർ പ്രതിനിധികളായി താനെ കളക്‌ടർ, മഹാരാഷ്‌ട്ര മലിനീകരണ നിയന്ത്രണ ബോർഡ്‌ മെമ്പർ സെക്രട്ടറി എന്നിവരും അതോറിട്ടിയിൽ അംഗങ്ങളാണ്‌. ഒരു അർദ്ധനീതിന്യായ സ്ഥാപനമായി കണക്കാക്കപ്പെടുന്ന അതോറിട്ടി പ്രാദേശിക പരിസ്ഥിതി സംബന്ധമായ പരാതികളിലും പ്രശ്‌നങ്ങളിലും ഒരു ജനകീയ കോടതിയായി പ്രവർത്തിക്കുന്നു. പൊതു- സ്വകാര്യസ്ഥാപനങ്ങളെ ഉൾപ്പെടുത്തി തികച്ചും ജനാധിപത്യപരമായ രീതിയിൽ ഒരു വിചാരണ പ്രക്രിയയിലൂടെയാണ്‌ അതോറിട്ടി ചർച്ചകളും വാദപ്രതിവാദങ്ങളും നടത്തുന്നത്‌. കർക്കശക്കാരനായ ഒരു സ്‌കൂൾ അദ്ധ്യാപകന്റെ സ്ഥാനത്തുനിന്നുകൊണ്ട്‌ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയുമെല്ലാം മനസ്സിൽ പരിസ്ഥിതി ബോധവൽക്കരണവും ഉത്തരവാദിത്വവും നിർബന്ധപൂർവ്വം കടത്തിവിടുകയാണ്‌ അതോറിട്ടി ചെയ്യുന്നത്‌. ഉദാഹരണത്തിന്‌ പവ്വർഗ്രിഡ്‌ കോർപ്പറേഷന്‌ ദഹാനുവിലൂടെ ഹൈ ട്രാൻസ്‌മിഷൻ ലൈനുകൾ വലിക്കേണ്ടി വന്നപ്പോൾ അവിടന്ന്‌ മുറിക്കുന്ന ഓരോ വൃക്ഷത്തിനും പകരം 10 വൃക്ഷങ്ങൾ വീതം വച്ചുപിടിപ്പിക്കണമെന്ന വിപുലമായ ഒരു നഷ്‌ടപരിഹാര വനവൽക്കരണപരിപാടി നടപ്പാക്കാൻ അതോറിട്ടിക്ക്‌ കഴിഞ്ഞു. പ്രാദേശിക വൃക്ഷഇനങ്ങൾക്കായിരുന്നു മുൻതൂക്കം. ഇതിനാവശ്യമായ തുക വനം വകുപ്പിൽ കെട്ടിവയ്‌ക്കുന്നതു വരെ പദ്ധതിക്ക്‌ അനുമതി നൽകിയില്ല. ആസ്‌ട്രേലിയൻ സോയിൽ കാർബൺ അക്രഡിറ്റേഷൻ സ്‌കീം (കൃസ്റ്റൈൻ ജോൺസ്‌ പി.എച്ച്‌.ഡി.) യഥാവിധി പരിരക്ഷിക്കുന്ന കൃഷി ഭൂമിക്ക്‌ അന്തരീക്ഷത്തിൽ നിന്ന്‌ വൻതോതിൽ കാർബൺ ഡൈ ഓക്‌സൈഡ്‌ വലിച്ചെടുത്ത്‌ സൂക്ഷിക്കാൻ കഴിയും. ഇത്‌ ജലാംശം പിടിച്ചു നിർത്താനുള്ള മണ്ണിന്റെ ശേഷി വർദ്ധിപ്പിക്കുകയും മണ്ണിലെ പോഷകങ്ങളെയും കാർഷിക ഉല്‌പാദന ക്ഷമതയേയും ഗണ്യമായി ഉയർത്തുകയും ചെയ്യും. ആസ്‌ട്രേലിയൻ സ്‌കീമിൽ വിസ്‌തൃതമായ ഒരു കൃഷിയിടത്തിലോ പുൽമേടിലോ ഇപ്രകാരം സമാഹരിക്കപ്പെടുന്ന കാർബൺ അളന്ന്‌ തിട്ടപ്പെടുത്താൻ കഴിയും. ഇപ്രകാകരം മണ്ണിൽ കാർബൺ ശേഖരം സൃഷ്‌ടിക്കുന്നതിന്‌ പ്രോത്സാഹന സഹായം നൽകും. മണ്ണിൽ കാർബണിന്റെ അളവ്‌ കൂട്ടുന്നതിനനുസരിച്ച്‌ ഭൂപ്രദേശത്തിന്റെ ആരോഗ്യവും ഉല്‌പാദന ക്ഷമതയും വർദ്ധിക്കും. നീർത്തട സേവനങ്ങൾക്ക്‌ പ്രതിഫലം പരിസ്ഥിതി സേവനങ്ങൾക്ക്‌ ഒരു വിപണി സൃഷ്‌ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ പരിസ്ഥിതി സേവനങ്ങൾക്കുള്ള പ്രതിഫലം. ലഭിക്കുന്ന സേവനത്തിന്‌ മൂല്യം കല്‌പിക്കുന്നവരും സേവനം നൽകാൻ തയ്യാറുള്ളവരേയും തമ്മിൽ ഇത്‌ ബന്ധിപ്പിക്കുന്നു. ഇത്തരമൊരു സംവിധാനം ആദ്യം തുടങ്ങിയത്‌ ലാറ്റിൻ അമേരിക്കയിലാണ്‌. തുടർന്ന്‌ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളും ഈ പരീക്ഷണത്തിലേർപ്പെട്ടു. ജലസ്രോതസ്സിന്‌ മുകളിലോട്ടും താഴോട്ടുമുള്ള ജലവിനിയോഗവും മാനേജ്‌മെന്റും തമ്മിൽ ബന്ധിപ്പിച്ച്‌ ഇരുവിഭാഗങ്ങൾക്കും പരിസ്ഥിതിക്കും നേട്ടമുണ്ടാക്കുന്നതാണ്‌ നീർത്തടസേവനങ്ങൾക്ക്‌ പ്രതിഫലം നൽകുന്ന രീതി. പരിസ്ഥിതി സേവനങ്ങളുടെ ഒരു ദാതാവും ഒരു ആവശ്യക്കാരനും തമ്മിൽ സ്വമേധയാ ഏർപ്പെടുന്ന ഒരു കരാറാണിത്‌. കഴിഞ്ഞ ഏതാനും വർഷങ്ങളായി സേവനദാതാക്കളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്‌. ദാരിദ്ര്യനിർമ്മാർജ്ജനത്തിനുള്ള ഒരുപകരണമായല്ല ഇത്‌ വിഭാവന ചെയ്‌തിട്ടുള്ളതെങ്കിലും ആ ഉപയോഗവും ഇതുകൊണ്ട്‌ നേടാവുന്നതാണ്‌. ഇതിൽ പങ്കെടുക്കാനാവശ്യമായ മുന്നൊരുക്കങ്ങളെപ്പറ്റി നിർദ്ധനരായ ഗ്രാമീണ ജനങ്ങൾ അജ്ഞരാണ്‌. ഇവർക്ക്‌ വേണ്ടത്ര ഭൂമിപോലും സ്വന്തമായുണ്ടാവില്ല. തന്മൂലം പ്രതിഫലം ഏറിയ പങ്കും സമൂഹത്തിലെ സമ്പന്നർ തട്ടിയെടുക്കാൻ ഇടയുണ്ട്‌. എന്നാലിവർക്ക്‌ ഉദ്ദേശിച്ച സേവനം ലഭ്യമാക്കാനാവശ്യമായ മനുഷ്യമൂലധനമോ പ്രകൃതി വിഭവങ്ങളോ ഉണ്ടാവില്ല. സാമ്പത്തിക തത്വങ്ങളിൽ കടിച്ചുതൂങ്ങാതെ ഗ്രാമീണമേഖലയ്‌ക്ക്‌ ഊന്നൽ നൽകി പാവപ്പെട്ടവർക്ക്‌ വിപണി പിന്തുണയും സബ്‌സിഡികളും നൽകി ഒരു ഗ്രാമീണ നിർദ്ധന അനുകൂല്യ പദ്ധതിയായി വികസിപ്പിച്ചെടുക്കുകയാണ്‌ അഭികാമ്യം. പ്രധാന വെല്ലുവിളികൾ പരിസ്ഥിതി സേവന പ്രതിഫലത്തിൽ `വിപണി സൃഷ്‌ടിക്കൽ ' ഒരു വിപണി അധിഷ്‌ഠിത പ്രോത്സാഹനമാണ്‌. പരിസ്ഥിതി സേവനങ്ങളിന്മേൽ സാമ്പത്തിക മൂല്യം ചുമത്തി സേവനം വാങ്ങുന്നവരെയും വില്‌ക്കുന്നവരെയും ഒന്നിപ്പിക്കുന്ന പ്രക്രിയയാണത്‌. ഇത്തരം ഒരു വിപണി സൃഷ്‌ടി ലക്ഷ്യമിട്ടാൽ പരിസ്ഥിതി സേവന പ്രതിഫലപദ്ധതി ഒരു നിർദ്ധന ഗ്രാമീണ അനുകൂല സ്‌കീം ആകണമെന്നില്ല. അതുപോലെ തന്നെ ഇത്‌ നിർദ്ധന ഗ്രാമീണ അനുകൂലമാക്കിയാൽ സാമ്പത്തിക വശങ്ങളിൽ നിന്ന്‌ വ്യതിചലിക്കൽ ആവുകയും ചെയ്യും. നീർത്തടാധിഷ്‌ഠിത പരിസ്ഥിതി സേവനപ്രതിഫല പദ്ധതി നിർദ്ധന അനുകൂല പദ്ധതിയല്ല അവയുടെ ലക്ഷ്യവും അതല്ല. നീർത്തട പ്രവർത്തനങ്ങൾ സുരക്ഷിതമാക്കുകയാണ്‌ അവയുടെ മുഖ്യലക്ഷ്യം. അതൊരു ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയാക്കണമെങ്കിൽ അത്‌ ആരീതിയിൽ വഴിതിരിച്ചുവിടേണ്ടിവരും. പരിസ്ഥിതി സേവനങ്ങൾക്ക്‌ വിലകല്‌പിക്കുന്നവരേയും അവ ലഭ്യമാക്കാൻ സാധിക്കുന്നവരേയും തമ്മിൽ ബന്ധിപ്പിച്ച്‌ ഒരു വിപണി സൃഷ്‌ടിക്കുകയാണ്‌ ഇവിടെ ആവശ്യം. വികസ്വര രാജ്യങ്ങളിലെ സാഹചര്യങ്ങളിൽ ഈ ലക്ഷ്യം നേടാനുപകരിക്കുന്ന നല്ല വാഹനമായി പ്രവർത്തിക്കാൻ നിർദ്ധന ഗ്രാമീണർക്കാകില്ല. ഇനി സേവനദാതാക്കളും സർക്കാരു തമ്മിൽ ഒരു ധാരണയിലെത്തിയാൽ നിർദ്ധന ഗ്രാമീണരെ സഹായിക്കാൻ കഴിഞ്ഞേക്കാം. പക്ഷെ അതിനുള്ള ശരിയായ പേര്‌ പരിസ്ഥിതി സേവന പ്രതിഫല പദ്ധതി എന്നതായിരിക്കില്ല. ജീവജാല സമൂഹങ്ങൾ പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി പ്രദേശങ്ങളെ വേർതിരിക്കാനുള്ള മാനദണ്ഡങ്ങളിന്മേലുള്ള ചർച്ചാവലോകനത്തിൽ സമിതി ചെയർമാൻ ചൂണ്ടിക്കാട്ടിയത്‌ പ്രണാബ്‌ സെൻ കമ്മിറ്റി റിപ്പോർട്ടിലെ മാർഗ്ഗനിർദ്ദേശങ്ങളും മാതേരൻ, മഹാബലേശ്വർ-പഞ്ചഗണി, ദഹാനു എന്നിവിടങ്ങളിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി പ്രഖ്യാപിച്ചുകഴിഞ്ഞവയിലെ ഇതുവരെയുള്ള അനുഭവങ്ങളുമാണ്‌ ഇക്കാര്യത്തിൽ സമിതി പരിഗണിക്കുന്നതെന്നാണ്‌. സെൻ കമ്മിറ്റി റിപ്പോർട്ടിലെ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിന്‌ പല പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദാഹരണത്തിന്‌ ഒരു പ്രത്യേക സ്ഥലത്തുമാത്രം കണ്ടുവരുന്ന ജീവജാലങ്ങളുള്ള പ്രദേശത്തെ മൊത്തത്തിൽ സംരക്ഷിക്കണമെന്നതാണ്‌ ഒരു നിർദ്ദേശം. പശ്ചിമഘട്ടത്തിൽ അറിയപ്പെടുന്ന ഇത്തരം 1000 ത്തിലേറ്റം ഇനം പുഷ്‌പച്ചെടികളും, മത്സ്യങ്ങളും, തവളകളും, പക്ഷികളും സസ്‌തനികളുമുണ്ട്‌. വേണ്ടത്ര പഠനം നടത്തിയിട്ടില്ലാത്തയിടങ്ങളിൽ അറിയപ്പെടാത്ത ആയിരക്കണക്കിന്‌ സസ്യജീവജാല വർഗ്ഗങ്ങൾ വേറെയുണ്ടാവാം. പശ്ചിമഘട്ടത്തിലെ ഭൂമിശാസ്‌ത്ര പ്രതലം മുഴുവൻ ഇവ വ്യാപിച്ചുകിടക്കുന്നു. മനുഷ്യന്റെയും വാഹനങ്ങളുടെയും മറ്റും ശല്യമുള്ള റോഡുകളുടെ വശങ്ങളും ഇതിലുൾപ്പെടുന്നു. ആകയാൽ സെൻ കമ്മിറ്റിയുടെ ഇക്കാര്യത്തിലെ ശുപാർശ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണ്‌. ഇന്ത്യയിലെ വിജ്ഞാപിത പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ അനുഭവങ്ങളുടെ ഒരു സംഗ്രഹം 2009 ൽ ``കല്‌പവൃക്ഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതിൽ വിവരിക്കുന്നവയിൽ ദഹാനു, മാതേരൻ, മഹാബലേശ്വർ എന്നിവിടങ്ങളിലെ അനുഭവങ്ങൾ പശ്ചിമഘട്ട സമിതിക്ക്‌ താല്‌പര്യമുള്ളവയാണ്‌. ഇവിടങ്ങളിലെ പരിസ്ഥിതി ദുർബല മേഖലകളെ നിശ്ചയിക്കുന്നതിൽ അവയെ സംരക്ഷിക്കുന്നതിന്‌ താല്‌പര്യമുള്ള പ്രത്യേക ഗ്രൂപ്പുകളുടെ വിശിഷ്യാ ബോംബെ പരിസ്ഥിതി ആക്ഷൻ ഗ്രൂപ്പിന്റെ സഹകരണം നേടിയിരുന്നു. ഇതിന്‌ വിരുദ്ധമായി പശ്ചിമഘട്ട സമിതിക്ക്‌ പശ്ചിമഘട്ടത്തിലെ മുഴുവൻ പ്രദേശങ്ങളിലേയും സ്ഥിതി വിലയിരുത്തി വ്യത്യസ്‌ത തലത്തിലുള്ള മുൻഗണനയുടെ അടിസ്ഥാനത്തിൽ ഈ ചുമതല നിർവ്വഹിക്കണമായിരുന്നു. ഇതുവരെയുള്ള കേസുകളിൽ തീരുമാനം മുകളിൽ നിന്നായിരുന്നു. അല്ലാതെ താഴെതട്ടിൽ നിന്നായിരുന്നില്ല. എന്നാൽ നിശ്ചയമായും പശ്ചിമഘട്ട സമിതി അതിന്റെ ശുപാർശകൾ മുകളിൽ നിന്ന്‌ അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ല. മറിച്ച്‌ താഴെ തട്ടിൽ നിന്ന്‌ തുടരുന്ന പൊതുവായ കൂടിയാലോചനകളിലെ വിപുലമായ ഒരടിത്തറയിൽ അധിഷ്‌ഠിതമായ ഒരു പ്രക്രിയയെ മാത്രമാണ്‌ സമിതി ഇക്കാര്യത്തിൽ പ്രോത്സാഹിപ്പിക്കൂ. ഇക്കാര്യത്തിൽ ലോകത്തിലെ ഏറ്റവും നല്ല മാതൃകകൾ പരിശോധിച്ച്‌ പശ്ചിമഘട്ട മേഖലയ്‌ക്ക്‌ ഏറ്റവും അനുയോജ്യമായ തെരഞ്ഞെടുക്കണമെന്നും സമിതി അഭിപ്രായപ്പെട്ടു. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിപരമായ സൂക്ഷ്‌മ സംവേദനക്ഷമതയുടെ അളവ്‌ വിലയിരുത്തുന്നതിനുള്ള ഒരു പ്രോജക്‌ട്‌ ഡോ.രഞ്‌ജിത്‌ ഡാനിയേൽസ്‌, ഡോ. പ്രമോദ്‌,ഡോ. ഗണേശയ്യ എന്നിവർ ചേർന്ന്‌ തയ്യാറാക്കി സാമ്പത്തിക സഹായത്തിനായി സമർപ്പിക്കണമെന്ന്‌ സമിതി നിർദ്ദേശിച്ചു. പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ നിശ്ചയിക്കുന്നതിന്‌ ഈ പദ്ധതി റിപ്പോർട്ട്‌ സമിതി ഉപയോഗപ്പെടുത്തും. സമിതിയിലെ കോ-ഓപ്‌റ്റ്‌ ചെയ്‌ത വിദഗ്‌ധരായ ഡോ. പ്രീതി റോയ്‌, ഡോ.ലത എന്നിവരെ അഭിപ്രായം രേഖപ്പെടുത്താനായി ചെയർമാൻ ക്ഷണിച്ചു. അതോറിട്ടിയുടെ തുടക്കം തന്നെ ചില വൻകിട പദ്ധതികൾക്കെതിരെ തിരിഞ്ഞുകൊണ്ടായിരുന്നു. ദഹാനുവിന്റെ തീരപ്രദേശം. തീരദേശ നിയന്ത്രണമേഖല (ഇഞദ) വിജ്ഞാപനത്തിലുൾപ്പെട്ടിരുന്നതിനാൽ ഇവിടം പരിസ്ഥിതി ദുർബലമായി പ്രഖ്യാപിച്ചിരുന്നു. ആകയാൽ വ്യാവസായിക വികസനത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നു. ദഹാനുവിൽ കോടാനുകോടി ഡോളറിന്റെ ഒരു വൻകിട വ്യാവസായിക തുറമുഖം സ്ഥാപിക്കാൻ നിർദ്ദേശമുണ്ടായിരുന്നു. ഈ പ്രശ്‌നം അതോറിട്ടി ഏറ്റെടുത്ത്‌ നിരവധി തെളിവെടുപ്പുകൾ നടത്തി. ഈ രംഗത്തെ ആഗോളഭീമന്മാരായ ജ & ഛ വരെ അതോറിട്ടിയുടെ മുമ്പിൽ ഹാജരായി റിപ്പോർട്ടുകൾ നൽകി. തുറമുഖം വന്നാലുള്ള ദോഷങ്ങളെപ്പറ്റി പ്രാദേശിക സമൂഹവും പരിസ്ഥിതി ഗ്രൂപ്പുമൊക്കെ അവരവരുടെ വാദങ്ങളും, സ്ഥിതിവിവര കണക്കുകളുമൊക്കെ നിരത്തി. നിരവധി നിയമവാദഗതികളും, ശാസ്‌ത്രീയ പഠന റിപ്പോർട്ടുകളും, ബന്ധപ്പെട്ട സമൂഹങ്ങളുടെ എതിർപ്പും പരിശോധിച്ച അതോറിട്ടി ദഹാനുവിൽ തുറമുഖത്തിന്‌ അനുമതി നിഷേധിച്ചു. തെർമൽ പവർ പ്ലാന്റിന്റെ കാര്യമായിരുന്നു അതോറിട്ടിക്ക്‌ ഇടപെടേണ്ടിവന്ന മറ്റൊരു പ്രധാനകാര്യം. 1999 മെയ്‌ മാസത്തിൽ അതോറിട്ടി പാസ്സാക്കിയ ഒരുത്തരവു പ്രകാരം തെർമൽ പവർപ്ലാന്റ്‌ എല്ലാ ക്ലിയറൻസ്‌ വ്യവസ്ഥകളും പാലിക്കണമെന്നും പുറത്തുവിടുന്ന സൾഫറിന്റെ അളവ്‌ കുറയ്‌ക്കാൻ വേണ്ടി ഫ്‌ളൂഗ്യാസ്‌ ഡീസൾഫറൈസേഷൻ (എഏഉ) പ്ലാന്റ്‌ ആയിരിക്കണം സ്ഥാപിക്കേണ്ടതെന്നും നിർദ്ദേശിച്ചു. ഈ പ്ലാന്റ്‌ സ്ഥാപിക്കുന്ന റിലയൻസ്‌ 300 കോടി രൂപയുടെ ബാങ്ക്‌ ഗ്യാരണ്ടി വയ്‌ക്കണമെന്ന മറ്റൊരു ഉത്തരവും 2005 ൽ അതോറിട്ടി പാസാക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെയും പരിരക്ഷണത്തിന്റെയും കാര്യത്തിൽ ദഹാനുതാലൂക്ക്‌ ഒരു മാതൃകാ താലൂക്കായി നിലനിർത്താൻ അതോറിട്ടി വളരെ പ്രധാനപ്പെട്ട പങ്ക്‌ വഹിച്ചു വരുന്നു.