"ഗാന്ധി നാടകയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 334: | വരി 334: | ||
===സാമ്പത്തികം=== | ===സാമ്പത്തികം=== | ||
നാടകയാത്രയുടെ ചെലവുകൾ കണ്ടെത്തുന്നത് പരിഷത്ത് പുസ്തകങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ്. ഓരോ കേന്ദ്രത്തിലും പ്രാദേശിക സ്വാഗത സംഘങ്ങളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശന പരിപാടിയിലൂടെയാണ് പുസ്തകപ്രചാരണം നടക്കുക.കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പുസ്തകങ്ങൾ മുൻകൂട്ടി ജാഥാകേന്ദ്രങ്ങളിലെത്തിക്കും. പ്രചരിപ്പിച്ച പുസ്തകങ്ങളുടെ മുഖവിലയ്ക്ക് കേന്ദ്രങ്ങൾക്ക് നിശ്ചിത ശതമാനം കമ്മീഷൻ ലഭിയ്ക്കും. ഈ തുക ഉപയോഗിച്ചാണ് കേന്ദ്രങ്ങളിലെ സംഘാടനം. | നാടകയാത്രയുടെ ചെലവുകൾ കണ്ടെത്തുന്നത് പരിഷത്ത് പുസ്തകങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ്. ഓരോ കേന്ദ്രത്തിലും പ്രാദേശിക സ്വാഗത സംഘങ്ങളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശന പരിപാടിയിലൂടെയാണ് പുസ്തകപ്രചാരണം നടക്കുക.കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പുസ്തകങ്ങൾ മുൻകൂട്ടി ജാഥാകേന്ദ്രങ്ങളിലെത്തിക്കും. പ്രചരിപ്പിച്ച പുസ്തകങ്ങളുടെ മുഖവിലയ്ക്ക് കേന്ദ്രങ്ങൾക്ക് നിശ്ചിത ശതമാനം കമ്മീഷൻ ലഭിയ്ക്കും. ഈ തുക ഉപയോഗിച്ചാണ് കേന്ദ്രങ്ങളിലെ സംഘാടനം. നാടകവേദിയിൽ വച്ച് നടത്തുന്ന സ്ക്രിപ്റ്റ് വില്പനയും കാണികളിൽ നിന്ന് ശേഖരിക്കുന്ന ടിൻ കലൿഷനും ഈ പരിപാടിയുടെ മറ്റ് വരുമാനമാർഗങ്ങളാണ്. | ||
====പുസ്തകപ്രചരണം==== | ====പുസ്തകപ്രചരണം==== | ||
വരി 343: | വരി 343: | ||
! ജില്ല!! തുക | ! ജില്ല!! തുക | ||
|- | |- | ||
| കാസർകോട് || | | കാസർകോട് ||1ലക്ഷം | ||
|- | |- | ||
| കണ്ണൂർ || | | കണ്ണൂർ ||12.05 ലക്ഷം | ||
|- | |- | ||
| വയനാട് || | | വയനാട് ||1.40 ലക്ഷം | ||
|- | |- | ||
| കോഴിക്കോട് || | | കോഴിക്കോട് ||6.18 ലക്ഷം | ||
|- | |- | ||
| മലപ്പുറം || | | മലപ്പുറം ||8.06 ലക്ഷം | ||
|- | |- | ||
| പാലക്കാട്|| | | പാലക്കാട്||10.62 ലക്ഷം | ||
|- | |- | ||
| തൃശ്ശൂർ|| | | തൃശ്ശൂർ||10.52 ലക്ഷം | ||
|- | |- | ||
| എറണാകുളം|| | | എറണാകുളം||10.05 ലക്ഷം | ||
|- | |- | ||
|ഇടുക്കി|| | |ഇടുക്കി||0.35 ലക്ഷം | ||
|- | |- | ||
| കോട്ടയം|| | | കോട്ടയം||1.32 ലക്ഷം | ||
|- | |- | ||
| പത്തനംതിട്ട|| | | പത്തനംതിട്ട||0.58 ലക്ഷം | ||
|- | |- | ||
| ആലപ്പുഴ|| | | ആലപ്പുഴ||2.50 ലക്ഷം | ||
|- | |- | ||
| കൊല്ലം|| | | കൊല്ലം||4.10 ലക്ഷം | ||
|- | |- | ||
| തിരുവനന്തപുരം|| | | തിരുവനന്തപുരം||3.50 ലക്ഷം | ||
|- | |- | ||
വരി 377: | വരി 377: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
====ടിൻ കളക്ഷൻ==== | ====ടിൻ കളക്ഷൻ==== | ||
'''വടക്കൻ മേഖലാ ജാഥ''' | '''വടക്കൻ മേഖലാ ജാഥ''' | ||
''' 26-01-2014 : ''' | |||
''' 6.00 മണി''' : | |||
''' പയ്യന്നൂർ ഗാന്ധിമൈതാനം''' ടിൻ കളക്ഷൻ ''' 590 '''കാണികൾ '''800''' | |||
{| class="wikitable" | |||
|- | |||
! തിയതി !! കേന്ദ്രം !! തുക !! കാണികൾ !! കേന്ദ്രം !! തുക !! കാണികൾ | ! തിയതി !! കേന്ദ്രം !! തുക !! കാണികൾ !! കേന്ദ്രം !! തുക !! കാണികൾ | ||
|- | |- | ||
| 27-01-2014 || നെഹ്റു ആർട്സ് കോളേജ് പടന്നക്കാട് || | | 27-01-2014 || നെഹ്റു ആർട്സ് കോളേജ് പടന്നക്കാട് ||||1000|| പടിഞ്ഞാറ്റം കുഴുവൽ നീലേശ്വരം||469||500 | ||
|- | |- | ||
| 28-01-2014 || പറശ്ശിനിക്കടവ് UPS || | | 28-01-2014 || പറശ്ശിനിക്കടവ് UPS ||||300|| കുളപ്പുറം വായനശാല ||||700 | ||
|- | |- | ||
| 29-01-2014 || SCS കോളേജ് ശ്രീകണ്ഠാപുരം || | | 29-01-2014 || SCS കോളേജ് ശ്രീകണ്ഠാപുരം ||244||300|| കണ്ണൂർ ടൗൺ സ്ക്വയർ||426||1500 | ||
|- | |- | ||
| 30-01-2014 || നളന്ദ കോളേജ് ഏച്ചൂർ || | | 30-01-2014 || നളന്ദ കോളേജ് ഏച്ചൂർ ||||1500||ആർ വി മെട്ട നെസ്റ്റ് വായനശാല||||400 | ||
|- | |- | ||
| 31-01-2014 || ക്രൈസ്റ്റ് കോളേജ് തലശ്ശേരി || | | 31-01-2014 || ക്രൈസ്റ്റ് കോളേജ് തലശ്ശേരി ||||2000|| ടൗൺഹാൾ കൂത്തുപറമ്പ്||||400 | ||
|- | |- | ||
| 01-02-2014 || ഗോവിന്ദൻ സ്മാരക ഹാൾ മട്ടന്നൂർ || | | 01-02-2014 || ഗോവിന്ദൻ സ്മാരക ഹാൾ മട്ടന്നൂർ ||481||250|| യു പി സ്കൂൾ ആലച്ചേരി||565||700 | ||
|- | |- | ||
| 02-02-2014 || ഫാ. നൂറനാൽ മെമ്മോറിയൽ പാരിഷ് ഹാൾ || | | 02-02-2014 || ഫാ. നൂറനാൽ മെമ്മോറിയൽ പാരിഷ് ഹാൾ ||||300||ടൗൺഹാൾ കല്പറ്റ||||500 | ||
|- | |- | ||
| 03-02-2014 || കമ്മ്യൂണിറ്റി ഹാൾ നാദാപുരം || | | 03-02-2014 || കമ്മ്യൂണിറ്റി ഹാൾ നാദാപുരം ||||300|| പഞ്ചായത്ത് ഗ്രൗണ്ട് പേരാമ്പ്ര||||850 | ||
|- | |- | ||
| 04-02-2014 || മടപ്പള്ളി കോളേജ് || | | 04-02-2014 || മടപ്പള്ളി കോളേജ് ||||800|| ടൗൺഹാൾ വടകര||||1000 | ||
|- | |- | ||
| 05-02-2014 || കമ്മ്യൂണിറ്റി ഹാൾ ഉണ്ണികുളം || | | 05-02-2014 || കമ്മ്യൂണിറ്റി ഹാൾ ഉണ്ണികുളം ||||250|| കോഴിക്കോട് ടൗൺഹാൾ||||800 | ||
|- | |- | ||
| 06-02-2014 || കൊടുവള്ളി || | | 06-02-2014 || കൊടുവള്ളി ||295||400|| HSS പെരിങ്ങളം ||||1250 | ||
|- | |- | ||
| 07-02-2014 || SNG കോളേജ് ചേളന്നൂർ || | | 07-02-2014 || SNG കോളേജ് ചേളന്നൂർ ||||700|| വിളയിൽ VPA UPS ഗ്രൗണ്ട് ||||1200 | ||
|- | |- | ||
| 08-02-2014 || പൂക്കോട്ടും പാടം -|| | | 08-02-2014 || പൂക്കോട്ടും പാടം -||512||300||ചെമ്പ്രശ്ശേരി UPS||1191||500 | ||
|- | |- | ||
| 09-02-2014 || വലമ്പുർ || | | 09-02-2014 || വലമ്പുർ ||||250|| മലപ്പുറം||||300 | ||
|- | |- | ||
| 10-02-2014 || ഒളവട്ടൂർ || | | 10-02-2014 || ഒളവട്ടൂർ ||||300|| യൂനിവേഴ്സിറ്റി||||800 | ||
|- | |- | ||
| 11-02-2014 || തിരൂർ തുഞ്ചൻ പറമ്പ് || | | 11-02-2014 || തിരൂർ തുഞ്ചൻ പറമ്പ് ||||600||എടയൂർ ||||300 | ||
|- | |- | ||
| 12-02-2014 || | | 12-02-2014 ||വള്ളത്തോൾ കോളേജ് എടപ്പാൾ ||||1000|| ജവഹർ സ്ക്വയർ കുന്ദംകുളം||525|| 600 | ||
|- | |- | ||
| 13-02-2014 || ശ്രീകൃഷ്ണാകോളേജ് അരിയന്നൂർ|| | | 13-02-2014 || ശ്രീകൃഷ്ണാകോളേജ് അരിയന്നൂർ|||| 1000|| പെരിഞ്ഞനം ജിയുപിഎസ്||845|| 900 | ||
|- | |- | ||
| 14-02-2014 || അരിമ്പൂർ കമ്മ്യൂണിറ്റി ഹാൾ || | | 14-02-2014 || അരിമ്പൂർ കമ്മ്യൂണിറ്റി ഹാൾ |||| 500|| വടക്കാഞ്ചേരി ടൗൺ|||| 300 | ||
|- | |- | ||
| 15-02-2014 || HSS വാണിയംകുളം || | | 15-02-2014 || HSS വാണിയംകുളം ||||200|| മേഴത്തൂർ HS||||450 | ||
|- | |- | ||
| 16-02-2014 || HS | | 16-02-2014 || HS വിളയൂർ||||100||സൗമ്യ കല്യാണമണ്ഡപം പൂക്കോട്ടുകാവ്||235||400 | ||
|- | |- | ||
| 17-02-2014 || ഗവ.കോളേജ് ചിറ്റൂർ|| | | 17-02-2014 || ഗവ.കോളേജ് ചിറ്റൂർ||||600||SRUP സ്കൂൾ കുനിശ്ശേരി||2485||1000 | ||
|- | |- | ||
| 18-02-2014 || HS | | 18-02-2014 || HS തോലന്നൂർ||||150|| കരിങ്കുളം എലവഞ്ചേരി||||1200 | ||
|- | |- | ||
| 19-02-2014 || കല്ലടി കോളേജ് മണ്ണാർക്കാട് || | | 19-02-2014 || കല്ലടി കോളേജ് മണ്ണാർക്കാട് ||||500|| വിക്ടോറിയ കോളേജ് പാലക്കാട്||||1200 | ||
|} | |} | ||
'''തെക്കൻ മേഖലാ ജാഥ''' | '''തെക്കൻ മേഖലാ ജാഥ''' | ||
''' 26-01-2014 : ''' | |||
''' 6.00 മണി''' : | |||
''' ഗാന്ധിപാർക്ക് തിരുവനന്തപുരം''' ടിൻ കളക്ഷൻ ''' 1695''' കാണികൾ '''900''' | |||
{| class="wikitable" | {| class="wikitable" | ||
വരി 438: | വരി 448: | ||
! തിയതി !! കേന്ദ്രം !! തുക !!കാണികൾ !! കേന്ദ്രം !! തുക !!കാണികൾ | ! തിയതി !! കേന്ദ്രം !! തുക !!കാണികൾ !! കേന്ദ്രം !! തുക !!കാണികൾ | ||
|- | |- | ||
| 27-01-2014 || പേയാട് || | | 27-01-2014 || പേയാട് ||80|| 500|| പൊഴിയൂർ ||375|| 300 | ||
|- | |- | ||
| 28-01-2014 || | | 28-01-2014 || ഒറ്റശേഖരമംഗലം ||--|| 550|| RK ഓഡിറ്റോറിയം കുറ്റിച്ചൽ ||672|| 300 | ||
|- | |- | ||
| 29-01-2014 || | | 29-01-2014 || പാങ്ങോട് ||--|| 600||നാട്യഗ്രാമം തോന്നയ്ക്കൽ || 1427|| 600 | ||
|- | |- | ||
| 30-01-2014 || ചിറയിൻകീഴ് || | | 30-01-2014 ||ഇളമ്പകപ്പിള്ളി ചിറയിൻകീഴ് ||--|| 1200|| SKVHS കടമ്പാട്ടുകോണം|| 180|| 600 | ||
|- | |- | ||
| 31-01-2014 || വർക്കല || | | 31-01-2014 || വർക്കല ||509|| 400|| ചിതറ|| 1060|| 400 | ||
|- | |- | ||
| 01-02-2014 || പരവൂർ || | | 01-02-2014 || പരവൂർ ||--|| 200|| ഇടയം||--|| 700 | ||
|- | |- | ||
| 02-02-2014 || പൂവറ്റൂർ || | | 02-02-2014 || പൂവറ്റൂർ ||160|| 200|| കൊടുമൺ || 570|| 300 | ||
|- | |- | ||
| 03-02-2014 || പ്രമാടം|| | | 03-02-2014 || പ്രമാടം||470|| 850|| റാന്നി|| --|| 300 | ||
|- | |- | ||
| 04-02-2014 || പത്തനംതിട്ട || | | 04-02-2014 || പത്തനംതിട്ട ||--|| 225||സോപാനം (വാടി)|| 905|| 400 | ||
|- | |- | ||
| 05-02-2014 || | | 05-02-2014 || ചവറ||--|| 200||രാജധാനി ഓഡിറ്റോറിയം തൊടിയൂർ || 1121|| 600 | ||
|- | |- | ||
| 06-02-2014 ||ഭരണിക്കാവ്|| | | 06-02-2014 ||ഭരണിക്കാവ്|||| 480|| കെ പി എ എസി|| 1717|| 350 | ||
|- | |- | ||
| 07-02-2014 ||ചാരുംമ്മൂട് || | | 07-02-2014 ||ചാരുംമ്മൂട് |||| 750|| അമ്പലപ്പുഴ|| 1641|| 500 | ||
|- | |- | ||
| 08-02-2014 || ഹരിപ്പാട് || | | 08-02-2014 || ഹരിപ്പാട് ||1370|| 200|| ആലപ്പുഴ|| 1060|| 450 | ||
|- | |- | ||
| 09-02-2014 || ചേർത്തല|| | | 09-02-2014 || ചേർത്തല||1370|| 370||വൈക്കം|| 1723|| 200 | ||
|- | |- | ||
| 10-02-2014 ||MG യൂണി.സിറ്റി കോട്ടയം || | | 10-02-2014 ||MG യൂണി.സിറ്റി കോട്ടയം |||| 200||വെള്ളൂര്|| 1540|| 450 | ||
|- | |- | ||
| 11-02-2014 ||ബസേലിയസ് കോളേജ്|| | | 11-02-2014 ||ബസേലിയസ് കോളേജ്||320|| 1200||കത്തിപ്പാറ KSEB കോളനി|| 1005|| 200 | ||
|- | |- | ||
| 12-02-2014 ||തൊടുപുഴ|| | | 12-02-2014 ||തൊടുപുഴ|||| ||കെടി ജേക്കബ് മെമ്മോറിയൽ ഹാൾ കൂത്താട്ടുകുളം|| 1240|| 300 | ||
|- | |- | ||
| 13-02-2014 ||SN B-ed കോളജ് മുവാറ്റുപുഴ || | | 13-02-2014 ||SN B-ed കോളജ് മുവാറ്റുപുഴ ||500|| 800||തോട്ടകം (മാണിക്യമംഗലം )|| 1437|| 300 | ||
|- | |- | ||
| 14-02-2014 ||തൃപ്പൂണിത്തുറ ലായം ഗ്രൗണ്ട്|| | | 14-02-2014 ||തൃപ്പൂണിത്തുറ ലായം ഗ്രൗണ്ട്||1360|| 200||എരുവേലി കണയന്നൂർ സർവീസ് സഹകരണ ബാങ്ക് അങ്കണം|| 870|| 450 | ||
|- | |- | ||
| 15-02-2014 ||ചങ്ങമ്പുഴ പാർക്ക് ഇടപ്പള്ളി || | | 15-02-2014 ||ചങ്ങമ്പുഴ പാർക്ക് ഇടപ്പള്ളി ||1200|| 350||നീറിക്കോട് സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയം|| 1300|| 500 | ||
|- | |- | ||
| 16-02-2014 ||SNDP ഹാൾ വെങ്ങോല || | | 16-02-2014 ||SNDP ഹാൾ വെങ്ങോല ||1441|| 270||ശാന്തി പാർക്കിന് സമീപം കോലഞ്ചേരി|| 3445|| 600 | ||
|- | |- | ||
| 17-02-2014 ||SNM ട്രെയിനിംഗ് കോളേജ് മൂത്തകുന്നം || | | 17-02-2014 ||SNM ട്രെയിനിംഗ് കോളേജ് മൂത്തകുന്നം |||| 180||ടൗൺഹാൾ കൊടുങ്ങല്ലൂർ|| 1360|| 1200 | ||
|- | |- | ||
| 18-02-2014 ||ഉണ്ണായിവാര്യർ കലാനിലയം ഇരിങ്ങാലക്കുട|| | | 18-02-2014 ||ഉണ്ണായിവാര്യർ കലാനിലയം ഇരിങ്ങാലക്കുട||1040|| 500|| സോഷ്യൽ ക്ളബ്ബ് വെള്ളാങ്കല്ലൂർ|| 3250|| 700 | ||
|- | |- | ||
| 19-02-2014 || പനമ്പിള്ളി കോളേജ് ചാലക്കുടി|| | | 19-02-2014 || പനമ്പിള്ളി കോളേജ് ചാലക്കുടി||1070|| 500|| ഭരത് മുരളി ഓപ്പൺ ഓഡിറ്റോറിയം തൃശ്ശൂർ|| 3761|| 600 | ||
|} | |} | ||
===ചുമതലക്കാർ === | ===ചുമതലക്കാർ === | ||
വരി 513: | വരി 524: | ||
''വനജ എം കെ;''...................... ഇത് കാണേണ്ട ഒത്തിരി ജനങ്ങൾ പുറത്തുണ്ട്. ശരിക്കും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിച്ചിട്ടുണ്ട്. (നാടക പ്രവർത്തക) | ''വനജ എം കെ;''...................... ഇത് കാണേണ്ട ഒത്തിരി ജനങ്ങൾ പുറത്തുണ്ട്. ശരിക്കും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിച്ചിട്ടുണ്ട്. (നാടക പ്രവർത്തക) | ||
''മുഹമ്മദ് പേരാമ്പ്ര:''.................അരങ്ങിന്റെ പൂർണതയിൽ ഗാന്ധിയെ പുനർജനിപ്പിച്ച കലാകാരന്മാർക്കും കലാകാരികൾക്കും പേരാമ്പ്രയിലെ നാടകാസ്വാദകരുടെ അഭിനന്ദനങ്ങൾ.തുടരാം പോരാട്ടത്തിന്റെ ഇന്നിലൂടെ യാത്ര. | ''മുഹമ്മദ് പേരാമ്പ്ര:''.................അരങ്ങിന്റെ പൂർണതയിൽ ഗാന്ധിയെ പുനർജനിപ്പിച്ച കലാകാരന്മാർക്കും കലാകാരികൾക്കും പേരാമ്പ്രയിലെ നാടകാസ്വാദകരുടെ അഭിനന്ദനങ്ങൾ .തുടരാം പോരാട്ടത്തിന്റെ ഇന്നിലൂടെ യാത്ര. | ||
''കെ സി കരുണാകരൻ :''....... ഗാന്ധി നാടകം കണ്ടു.ഇഷ്ടമായി.നാടകത്തിലൂടെ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുത്താൽ കഴിഞ്ഞു. അവതരണത്തിൽ ചില സ്ഥലങ്ങളിൽ ഒന്നുകൂടി അടുക്കേണ്ടതുണ്ട്. | ''കെ സി കരുണാകരൻ :''....... ഗാന്ധി നാടകം കണ്ടു.ഇഷ്ടമായി.നാടകത്തിലൂടെ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുത്താൽ കഴിഞ്ഞു. അവതരണത്തിൽ ചില സ്ഥലങ്ങളിൽ ഒന്നുകൂടി അടുക്കേണ്ടതുണ്ട്. | ||
വരി 531: | വരി 542: | ||
മാധ്യമം ദിനപത്രം 06--2-2014 [http://www.madhyamam.com/news/269629/140206അശരണരേ, നിങ്ങളാണ് ഗാന്ധിജി...] | മാധ്യമം ദിനപത്രം 06--2-2014 [http://www.madhyamam.com/news/269629/140206അശരണരേ, നിങ്ങളാണ് ഗാന്ധിജി...] | ||
ഹിന്ദു ദിനപത്രം 06--2-2014 [http://www.thehindu.com/todays-paper/tp-national/tp-kerala/gandhi-and-modern-times/article5659028.ece Gandhi and modern times ] | ഹിന്ദു ദിനപത്രം 06--2-2014 [http://www.thehindu.com/todays-paper/tp-national/tp-kerala/gandhi-and-modern-times/article5659028.ece Gandhi and modern times ] | ||
ദേശാഭിമാനി ദിനപത്രം 12-02-2014 [http://www.deshabhimani.com/newscontent.php?id=417866 ഗാന്ധി നാടകയാത്ര പര്യടനം തുടങ്ങി] | |||
മാതൃഭൂമി ദിനപത്രം 18-02-2014 [http://cache.epapr.in/231039/178899f9-a8c7-455b-9cc9-f97016ec9840/full.png സച്ചിദാനന്ദന്റെ ഗാന്ധി നാളെ അരങ്ങില്] | |||
<div style="text-align: left; margin: 1em 0; padding: 7px; background-color: #F8F9F9; border: 2px solid #999; box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -moz-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -webkit-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); border-radius: 1em; -moz-border-radius: 1em; -webkit-border-radius: 1em; width: auto;"> | <div style="text-align: left; margin: 1em 0; padding: 7px; background-color: #F8F9F9; border: 2px solid #999; box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -moz-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -webkit-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); border-radius: 1em; -moz-border-radius: 1em; -webkit-border-radius: 1em; width: auto;"> | ||
വരി 544: | വരി 559: | ||
| '''രൂപഘടന''': ||: ജനുവരി 26 ന് തിരുവനന്തപുരത്തുനിന്നും പയ്യന്നൂര് നിന്നും ആരംഭിക്കുന്ന രണ്ട് നാടകയാത്രകൾ | | '''രൂപഘടന''': ||: ജനുവരി 26 ന് തിരുവനന്തപുരത്തുനിന്നും പയ്യന്നൂര് നിന്നും ആരംഭിക്കുന്ന രണ്ട് നാടകയാത്രകൾ | ||
|- | |- | ||
|'''കേന്ദ്രങ്ങൾ''': ||: കേരളത്തിലൊട്ടാകെ 98 കേന്ദ്രങ്ങൾ | |'''കേന്ദ്രങ്ങൾ ''': ||: കേരളത്തിലൊട്ടാകെ 98 കേന്ദ്രങ്ങൾ | ||
|- | |- | ||
| '''സാമൂഹ്യക്കൂട്ടായ്മ''': ||: [https://www.facebook.com/gandhikssp?ref=profile ഫേസ്ബുക്ക് താൾ], [https://www.facebook.com/events ഫേസ്‌ബുക്ക് ഇവന്റ് താൾ] | | '''സാമൂഹ്യക്കൂട്ടായ്മ''': ||: [https://www.facebook.com/gandhikssp?ref=profile ഫേസ്ബുക്ക് താൾ], [https://www.facebook.com/events ഫേസ്‌ബുക്ക് ഇവന്റ് താൾ ] | ||
|- | |- | ||
| '''ഇ-മെയിൽ''' ||: [email protected] | | '''ഇ-മെയിൽ ''' ||: [email protected] | ||
|- | |- | ||
| '''ഏകോപനം''' ||: സി പി സുരേഷ്ബാബു( 9633488104) | | '''ഏകോപനം''' ||: സി പി സുരേഷ്ബാബു( 9633488104) | ||
വരി 567: | വരി 582: | ||
| '''സഹായം''': ||: ടി വി വേണുഗോപാലൻ ,എൻ വേണുഗോപാലൻ | | '''സഹായം''': ||: ടി വി വേണുഗോപാലൻ ,എൻ വേണുഗോപാലൻ | ||
|- | |- | ||
|'''കവിതകൾ''': ||: സച്ചിദാനന്ദൻ, എം എം സചീന്ദ്രൻ | |'''കവിതകൾ ''': ||: സച്ചിദാനന്ദൻ , എം എം സചീന്ദ്രൻ | ||
|- | |- | ||
| '''സംഗീതം''': ||: കോട്ടക്കൽ മുരളി | | '''സംഗീതം''': ||: കോട്ടക്കൽ മുരളി | ||
വരി 583: | വരി 598: | ||
===ചിത്രശാല=== | ===ചിത്രശാല=== | ||
{{#ev:youtube|2K2Ia8jLq5I}} | |||
നാടകത്തിലെ ഒരു ഗാനരംഗം | |||
<gallery widths=150px height=120px perrow="5" align="center"> | <gallery widths=150px height=120px perrow="5" align="center"> | ||
പ്രമാണം: Gandhi nataka yathra(1).jpg |ഗാന്ധി നാടകയാത്രയുടെ അദ്യ ആലോചനായോഗം കോഴിക്കോട് ചേർന്നപ്പോൾ | പ്രമാണം: Gandhi nataka yathra(1).jpg |ഗാന്ധി നാടകയാത്രയുടെ അദ്യ ആലോചനായോഗം കോഴിക്കോട് ചേർന്നപ്പോൾ |
15:49, 1 ഏപ്രിൽ 2014-നു നിലവിലുള്ള രൂപം
ആമുഖം
ശാസ്‌ത്രവും കലയും സംയോജിപ്പിച്ചുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സമൂഹത്തിന് സംഭാവനചെയ്‌ത ആശയപ്രചാരണോപാധിയാണ് ശാസ്‌ത്രകലാജാഥ. 1980ലാണ് കലാജാഥ ആരംഭിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ ശാസ്‌ത്ര സാംസ്‌കാരിക ജാഥ, നവോത്ഥാനജാഥ, വനിതാകലാജാഥ മുതലായ വ്യത്യസ്‌ത പേരുകളിലാണെങ്കിലും ഈ മാധ്യമത്തെ ആശയപ്രചാരണത്തിൽ പരിഷത്ത് സഫലമായും, സർഗാത്മകമായും ഉപയോഗിച്ചിട്ടുണ്ട്.
പ്രക്യതി ശാസ്‌ത്രവിഷയങ്ങളും, സാമൂഹിക ശാസ്‌ത്രവിഷയങ്ങളും കലാജാഥയ്‌ക്ക് വിഷയങ്ങളായിട്ടുണ്ട്. കേരളത്തിൽ വമ്പിച്ച ബഹുജന പങ്കാളിത്തത്തോടെ നടത്തിയ സമ്പൂർണ്ണസാക്ഷരതാ പ്രവർത്തനത്തിന്റെയും അധികാര വികേന്ദ്രീകരണ പ്രവർത്തനങ്ങളുടെയും സംഘാടനത്തിനും പ്രചാരണത്തിനും ശാസ്‌ത്രകലാജാഥ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കേരള സമൂഹത്തിൽ അത്യന്തം സ്വാധീനം ചെലുത്തിയ ഈ അനൗപചാരിക വിദ്യാഭ്യാസ പരിപാടി അഖിലേന്ത്യാതലത്തിലും അരങ്ങേറിയിട്ടുണ്ട്. ബി.ജി.വി.എസ്‌ന്റെ നേതൃത്വത്തിൽ നടത്തിയ അഖിലേന്ത്യാജാഥകൾ അവിടങ്ങളിലെ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് ഊർജ്ജംപകരാനും ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന് രൂപം നൽകാനും വളരെ സഹായകമായിട്ടുണ്ട്.
ശാസ്‌ത്രകലാജാഥയുടെ ചരിത്രത്തിലെ തിളക്കമാർന്ന ഏടായിരുന്നു ഗലീലിയോ നാടകയാത്ര. ശാസ്‌ത്രവർഷത്തിന്റെ ഭാഗമായി നടത്തിയ ഈ നാടകം ഒന്നരലക്ഷത്തിലധികം ആളുകൾ കാണുകയുണ്ടായി. ശാസ്‌ത്രബോധവും ശാസ്‌ത്രസംസ്‌കാരവും ജനങ്ങളിലാകെ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ജനശ്രദ്ധ ആകർഷിക്കുകയായിരുന്നു ഗലീലിയോ നാടകയാത്രയുടെ ലക്ഷ്യം.
2014-ൽ വീണ്ടുമൊരു നാടകയാത്രയുമായി പരിഷത്ത് വരികയാണ്. തന്റെ സക്രിയമായ സർഗാത്മക സംഭാവനകളിലൂടെ മലയാള സാഹിത്യത്തെയും സമൂഹത്തെയും ചൈതന്യ പൂർണമാക്കിക്കൊണ്ടിരിക്കുന്ന ശ്രീ സച്ചിദാനന്ദന്റെ ഗാന്ധി എന്ന നാടകത്തെ ആധാരമാക്കിയാണ് ഈ വർഷത്തെ നാടകയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. ഗാന്ധിജിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഏതാനും മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് ഈ നാടകം. വിദേശ അധിനിവേശത്തിനും, വർഗീയതക്കും എതിരെ തന്റെ ജീവിതം കൊണ്ട് ഗാന്ധിജി പോരാടി. ആധുനികകാല ചരിത്രത്തിലെ, സ്വാശ്രയത്വത്തിനും, മതനിരപേക്ഷതക്കും വേണ്ടിയും വർഗീയതയ്‌ക്കും മതതീവ്രവാദത്തിനും സാമ്പത്തിക അധിനിവേശത്തിനും എതിരെയുമുള്ള പോരാട്ടത്തിന്റെ ഉദാത്തമായ പ്രതീകമാണ് ഗാന്ധിജി. ഇന്ത്യൻ ദേശീയ പ്രസ്ഥാനകാലത്ത് ആഗോളവൽക്കരണതിന്റെ പ്രയോക്താക്കൾ സൂര്യൻ അസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യമായിരുന്നു. ഇന്ത്യയിലെ സമ്പത്ത് കൊള്ളയടിച്ച് ജനതയെ പാപ്പരാക്കുകയായിരുന്നു അവർ ചെയ്‌തത്. അതിനെതിരെയുള്ള ചെറുത്തുനിൽപുകളെ ദുർബലമാക്കാൻ മതസാമുദായികവാദം ശക്തിപ്പെടുത്തുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്‌തു. ഒടുവിൽ രാജ്യത്തെ വിഭജിച്ചുകൊണ്ടാണ് ബ്രീട്ടിഷുകാർ ഇന്ത്യ വിട്ടത്. ഇന്ന് ബ്രീട്ടിഷ് സാമ്രാജ്യത്വത്തിന്റെ സ്ഥാനത്ത് അമേരിക്കൻ സാമ്രാജ്യത്വമാണ് ഇന്ത്യക്കുമേൽ കടന്നുകേറുവാൻ ശ്രമിക്കുന്നത്. അതിനവർ ഉപയോഗിക്കുന്ന രീതികളും തന്ത്രങ്ങളും വ്യത്യസ്‌തമാണെന്നു മാത്രം.
ഗാന്ധിജി തുടങ്ങിവെച്ച സാമ്രാജ്യത്വ വിരുദ്ധ വർഗ്ഗീയ വിരുദ്ധ സമരങ്ങൾ ഇന്ന് പലരീതികളിലാണെങ്കിലും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ചെറുതും വലുതുമായ തോതിൽ നടന്നുകൊണ്ടിരിക്കുകയാണ്. വലുപ്പ ചെറുപ്പത്തിൽ വ്യത്യാസമുണ്ടെങ്കിലും ഇന്നത്തെ ജനകീയ സമരങ്ങളുടെയെല്ലാം പൊതുസ്വഭാവം, അവ സാമ്രാജ്യത്വ നയങ്ങളുടെ കെടുതിക്കെതിരെയോ, വർഗ്ഗീയതക്കെതിരെയോ മുതലാളിത്ത വികസന നയങ്ങൾക്കെതിരെയൊ ഉള്ളവയാണ്‌എന്നതാണ്. കൂടംകുളത്തും ജൈത്താപ്പൂരിലും നടക്കുന്ന ആണവ നിലയവിരുദ്ധ സമരങ്ങളിലും പരിസ്ഥിതി നശീകരണ നടപടികൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിലും മുസഫർപ്പൂരിലും ഗുജറാത്തിലും അരങ്ങേറിയ വർഗീയതക്കെതിരെയുള്ള സമരങ്ങളിലുമെല്ലാം ഈ യാഥാർത്ഥ്യം പ്രകടമാണ്. അതേസമയം പ്രാദേശിക തലങ്ങളിൽ കുടിവെള്ള മലിനീകരണത്തിനെതിരെയും, ടോളിനെതിരെയും, അനധികൃത മണലൂറ്റലിന്നെതിരെയും, ഭൂമിയിലെ കടന്നാക്രമണത്തിനെതിരെയും വീടിന്നായും, ഭക്ഷണത്തിനായും എല്ലാം നടക്കുന്ന സമരങ്ങളിലും ഈ പ്രതിരോധവീര്യം പ്രകടമാണ്. ചൂഷണത്തിന്റെയും മർദ്ദനത്തിന്റെയും ഭീകര രൂപങ്ങളെ ചെറുക്കുകയും ജനകീയ സമരങ്ങളെ ഉയർത്തുകയും വളർത്തുകയും ചെയ്യേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്.
സ്വതന്ത്ര ഇന്ത്യയിൽ വരാനിരിക്കുന്ന വൻ കെടുതികളുടെ ദുസ്സൂചനയായിരുന്നോ ഗാന്ധിവധം? സ്വാതന്ത്ര്യം ലഭിക്കുമ്പോഴേക്കും മഹാത്മജി എല്ലാവർക്കും ഒരു ഭാരമായി തീർന്നിരുന്നോ? മനുവിന്റെ കൈ തട്ടിമാറ്റി കറുത്ത പിസ്റ്റളിൽ നിന്ന് മൂന്നുതവണ നിറയൊഴിക്കുന്നതിന് മുമ്പ് തന്നെ ഹിന്ദുസ്ഥാനും പാക്കിസ്ഥാനുമായി ഭാരതം പിളർന്നുപോയതുവഴി തന്നെ തന്റെ മനസ്സും ശരീരവും പിളർന്ന അവസ്ഥയിലായിരുന്നു ഗാന്ധിജി. തനിക്കേറ്റവും പ്രിയപ്പെട്ടവരും വിശ്വസ്‌തരും ആയവർതന്നെ രാജ്യത്തിന്റെ വിഭജനത്തിന് കൂട്ടുനിൽക്കുന്നതും അധികാരത്തിന് വേണ്ടി ആർത്തിയോടെ പരക്കംപായുന്നതും കണ്ടുകൊണ്ടാണ് ഗാന്ധിജി കണ്ണടച്ചത്.
ആറ് പതിറ്റാണ്ടു നീണ്ട സ്വാതന്ത്ര്യാനന്തരകാലത്ത് ഇന്ത്യ വളരെയേറെ വളർന്നിരിക്കുന്നു. എന്നാൽ വളർച്ചയുടെ നേട്ടങ്ങളെല്ലാം പകുത്തെടുത്തും, മുറിച്ചെടുത്തും, വിഭജിച്ചും, വാരിക്കൂട്ടിയും ഒരു ചെറുവിഭാഗം സമൂഹത്തിൽ ആധിപത്യമുറപ്പിച്ചിരിക്കയാണ്. ഇപ്പോൾ ഇവരെല്ലാം ചേർന്ന് അവശേഷിച്ച പ്രകൃതി വിഭവങ്ങളും കവർന്നെടുക്കുകയാണ്. ഇതിന്റെ നേതൃത്വത്തിലുള്ള സമ്പന്നർക്കിടയിൽ ജാതി-മത-പ്രാദേശിക വ്യത്യാസങ്ങളൊന്നുമില്ല. അതൊക്കെ, ഇക്കൂട്ടർ, തമ്മിൽ തല്ലി മരിക്കാനായി ഭൂരിപക്ഷം വരുന്ന ദരിദ്രരെ ഏൽപ്പിച്ചിരിക്കയാണ്. ഈ മേധാവി വർഗം പ്രത്യക്ഷത്തിൽ ഗാന്ധിജിയെ ആദരിക്കുകയും പരോക്ഷമായി അപമാനിക്കുകയും ചെയ്യുന്നു. വാക്കുകളിലൂടെ അംഗീകരിക്കുകയും, പ്രവൃത്തികളിലൂടെ നിഷേധിക്കുകയാണ് ചെയ്യുന്നത്.
ഗാന്ധിജിയും അദ്ദേഹം നേതൃത്വം നൽകിയ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും ലക്ഷ്യമാക്കിയത് ഇതൊന്നുമായിരുന്നില്ല. കാർഷിക വികസനത്തിൽ, അധികാര വികേന്ദ്രീകരണത്തിൽ, ഗ്രാമപുരോഗതിയിൽ, സ്വാശ്രയത്വത്തിൽ, സാംസ്‌കാരിക മുന്നേറ്റത്തിൽ, മതേതരത്വത്തിൽ, സർവ്വോപരി ജനാധിപത്യത്തിൽ ഊന്നിയ സമഗ്ര രാജ്യപുരോഗതിയായിരുന്നു ഇന്ത്യ കാംക്ഷിച്ചത്. ഇത്തരം പ്രതീക്ഷകളുടെ നാമ്പുകൾപോലും കരിച്ചു കളഞ്ഞുകൊണ്ട് തികച്ചും വ്യത്യസ്‌തമായൊരു ഇന്ത്യയാണ് ഗാന്ധിവധത്തിന് ശേഷം രൂപപ്പെട്ടുവന്നത്. ഗ്രാമനഗര അന്തരം, സാമ്പത്തിക അസമത്വം, അധികാര കേന്ദ്രീകരണം, മതഭ്രാന്ത്, വർഗ്ഗീയ കലാപങ്ങൾ, വൈദേശിക ആശ്രയത്വം എന്നിവയിലധിഷ്‌ഠിതമായ പുതിയൊരു നവകൊളോണിയൽ വികസനപാതയാണ് ഭരണാധികാരികൾ നമുക്ക് നല്‌കിയത്. ഈ നവകൊളോണിയൽപാത ഇന്നത്തെ നവലിബറൽ നയങ്ങളുമായി ചേർന്ന് വീണ്ടും മറ്റൊരു പൂർണ്ണ കൊളോണിയൽ ആശ്രിതത്വത്തെ വരവേൽക്കുകയാണ്. കേന്ദ്രസ്ഥാനത്ത്, ബ്രിട്ടന് പകരം, അമേരിക്കയാണെന്ന വ്യത്യാസമെ ഉള്ളൂ.
വർഗ്ഗീയത പ്രാദേശിക വൈകാരികതയിൽ നിന്ന് കുതറിമാറി തികഞ്ഞ ഫാസിസ്റ്റ് ശക്തിയായി രൂപപ്പെട്ടിരിക്കുന്നു. അതിനെ മതഭീകരവാദം കൊണ്ട് നേരിടാമെന്ന നിലക്കാണ് മറ്റൊരു വിഭാഗം ഇറങ്ങിപ്പുറപ്പെടുന്നത്. എന്നാൽ, രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ തന്നെയാണെന്ന തിരിച്ചറിവ് പ്രധാനമാണ്. വർഗ്ഗീയ ഫാസിസം ഇന്നതിന്റെ ഉഗ്രരൂപം കൈവരിക്കുകയും, അത് രാഷ്‌ട്രത്തിന്റെ പരമാധികാരം കൈപ്പിടിയിലാക്കാനു ള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
നവലിബറൽ അടിമത്വത്തിന്റെയും വർഗ്ഗീയ ഫാസിസത്തിന്റെയും പൊതു ശത്രുവായി ജനാധിപത്യ മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും മാറിയിരിക്കുകയാണ്. ശാസ്‌ത്രബോധത്തെ നിരാകരിക്കുന്നതിലും സാങ്കേതിക വിദ്യയെ കച്ചവടവൽക്കരിക്കുന്നതിലും ഇരുകൂട്ടരും ഐക്യപ്പെടുന്നു. ഈ സാഹചര്യം സാധാരണ ജനജീവിതം അസാധ്യമാക്കുന്നു. ജനാധിപത്യ മൂല്യങ്ങളെ തകർത്തെറിയുന്നു.
ഒരു ബദൽ സംസ്‌കാരവും മൂല്യബോധവും ഉയർത്തിപ്പിടിച്ചും, പ്രചരിപ്പിച്ചും കൊണ്ടുമാത്രമേ നാളെയെപ്പറ്റിയുള്ള ശുഭാപ്‌തി വിശ്വാസം ജനമസ്സുകളിൽ ഉറപ്പാക്കാൻ കഴിയൂ. ഭാവിയെപ്പറ്റി പ്രതീക്ഷയില്ലാത്ത, സ്വപ്‌നം കാണാൻ കഴിയാത്ത ജനങ്ങളിൽ നിന്ന് സാമൂഹ്യമാറ്റത്തിനായി ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ആ അവസ്ഥ മാറ്റിയെടുക്കേണ്ടതുണ്ട്. ജനങ്ങളിൽ ശുഭാപ്‌തിബോധവും കർമ്മോന്മുഖതയും വളർത്തിയെടുക്കേണ്ടതുണ്ട്. ശാസ്‌ത്രബോധത്തിലും മാനവികതയിലും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാമൂഹിക സമത്വത്തിലും അധിഷ്‌ഠിതമായ ഒരു സമൂഹസൃഷ്‌ടിയാണ് നമ്മുടെ ലക്ഷ്യം. ആ ലക്ഷ്യ സാക്ഷാൽകാരത്തിനുള്ള ഊർജ്ജവും പ്രചോദനവും പ്രദാനം ചെയ്യുന്ന ഉജ്വലപ്രതീകമാണ് ഗാന്ധിജി. അതുതന്നെയാണ് ഗാന്ധി നാടകയാത്രയുടെ പ്രസക്തിയും പ്രാധാന്യവും.
പരിപാടി
രണ്ട് നാടകസംഘങ്ങൾ ജനുവരി 26 ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ നിന്നും പയ്യന്നൂർ ഗാന്ധി പാർക്കിൽ നിന്നും യാത്ര ആരംഭിച്ചു. 96 കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിച്ച് ഫെബ്രുവരി 19 ന് വടക്കൻ ജാഥ പാലക്കാടും തെക്കൻ ജാഥ തൃശ്ശൂരിലും സമാപിക്കും
തെക്കൻ ജാഥ ഉദ്ഘാടനം കാര്യപരിപാടി
സ്വാഗതം : എആർ ബാബു
അധ്യക്ഷത : ഡോ. എൻ കെ ശശിധരൻപിള്ള
ഉദ്ഘാടനം : പ്രൊഫ. ചന്ദ്രിക (മേയർ തിരുവനന്ദപുരം)
മുഖ്യപ്രഭാഷണം : കെ കെ കൃഷ്ണകുമാർ
ഗാന്ധി നാടകം പ്രകാശനം : സിപി നാരായണൻ എംപി
പുസ്തകം ഏറ്റുവാങ്ങിയത് : പികെ സുധി (യുറീക്കാ പത്രാധിപസമിതി അംഗം)
ആശംസാപ്രസംഗം : ഡോ വിജയകുമാർ (ജില്ലാ പ്രസിഡന്റ് )
പതാക കൈമാറിയത് : ലെനിൻ രാജേന്ദ്രൻ
കൃതജ്ഞത : ഡിഎസ് പരമേശ്വരൻ (മേഖലാ സെക്രട്ടറി)
വടക്കൻ ജാഥ ഉദ്ഘാടനം
കാര്യപരിപാടി
സ്വാഗതം : കെ ഗോവിന്ദൻ (ജന.കൺവീനർ )
അധ്യക്ഷത : സി കൃഷ്ണൻ MLA
ഉദ്ഘാടനം : നിലമ്പൂർ ആയിഷ
മുഖ്യപ്രഭാഷണം : കാവുമ്പായി ബാലകൃഷ്ണൻ
ഗാന്ധി നാടകം പ്രകാശനം : GD നായർ (നഗരസഭാ മുൻ ചെയർമാൻ )
പുസ്തകം ഏറ്റുവാങ്ങിയത് : Adv ടിവി അജയകുമാർ (നഗരസഭാ വൈസ് ചെയർമാൻ )
ആശംസാപ്രസംഗം : പയ്യന്നൂർ കുഞ്ഞിരാമൻ
പി അപ്പുകുട്ടൻ ടി ഗംഗാധരൻ സി രാമകൃഷ്ണൻ
പതാക കൈമാറിയത് : നിലമ്പൂർ ആയിഷ
കൃതജ്ഞത : സി ഹരി
അണിയറ ശില്പികൾ
രചന: പ്രശസ്ത കവി സച്ചിദാനന്ദൻ 1995ൽ എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച നാടകമാണ് ഗാന്ധി.
രംഗഭാഷ്യം: ബി എസ് ശ്രീകണ്ഠൻ
സഹായം: ടി വി വേണുഗോപാലൻ, വൈക്കം വേണു
ഗാനങ്ങൾ: സച്ചിദാനന്ദൻ
സംഗീതം: കോട്ടക്കൽ മുരളി
ആലാപനം : എടപ്പാൾ വിശ്വൻ, സുധീഷ്, സാവേരി, മോഹനൻ ചിറ്റൂർ, ജ്യോതി, ബിലാഷ,ഗോപിക,എ കെ വിജയൻ കിഴിശ്ശേരി,പൂർണ്ണിമ,ധനുഷ, രജത്ത്
ഓർക്കസ്ടേഷൻ: സജിത് ശങ്കർ
മിക്സിങ്ങ്: ശ്രീകണ്ഠൻ
റിക്കാർഡിങ്ങ്: സ്ട്രിങ്ങ്സ് പാലക്കാട്
സംവിധാനം: സമകാലീന മലയാള നാടക വേദിയിലെ ശ്രദ്ധേയനായ മനോജ് നാരായണൻ ആണ് ഗാന്ധി സംവിധാനം ചെയ്യുന്നത്.
പണിപ്പുര
മഞ്ചേരി ശാന്തി ഗ്രാം യോഗക്ഷേമ സഭാ ഹാളിൽ ഗാന്ധി നാടകയാത്രയുടെ പ്രൊഡക് ഷൻ ക്യാമ്പ് 2013 നവംബർ 28 മുതൽ ഡിസംബർ 2 വരെ നടന്നു. പ്രാദേശിക സ്വാഗതസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് .
പരിശീലനം
നാടകയാത്രയുടെ റിഹേഴ്സൽ ക്യാമ്പ് കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്തിനടുത്ത പൈങ്ങോട്ടുപുറത്ത് 2014 ജനുവരി 2 മുതൽ 15വരെ നടന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ എൻ നമ്പൂതിരിയുടെ വീട്ടിലാണ് ക്യാമ്പ് നടന്നത്. കുന്നമംഗലം ഗ്രാമപഞ്ചായത്ത് അംഗം അനിൽ കുമാർ വി ചെയർമാനും പരിഷത്ത് കോഴിക്കോട് ജില്ലാട്രഷറർ എ പി പ്രേമാനന്ദ് കൺവീനറുമായ സ്വാഗതസംഘമാണ് റിഹേഴ്സൽ ക്യാമ്പിന് നേതൃത്വം നൽകിയത്.
വിവിധ ജില്ലകളിൽ നിന്നെത്തിയ പരിഷത്ത് പ്രവർത്തകരും ജനകീയ നാടക പ്രവർത്തകരുമായ നാൽപ്പതോളം കലാകാരന്മാരാണ് ക്യാമ്പിൽ പരിശീലനം നേടിയത്. തികച്ചും പാരിഷത്തികമായി ജനകീയരീതിയിൽ സംഘടിപ്പിക്കപ്പെട്ടതായിരുന്നു നാടക ക്യാമ്പ്. സ്വാഗതസംഘം പ്രവർത്തനത്തെ തികച്ചും ആഹ്ലാദകരമായ സാമൂഹ്യപ്രവർത്തനമാക്കി മാറ്റാൻ സ്വാഗതസംഘത്തിന് കഴിഞ്ഞു. സ്വാഗതസംഘ രൂപീകരണയോഗത്തിൽ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് കെ ടി രാധാകൃഷ്‌ണൻ, കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങളായ സി എം മുരളീധരൻ, എൻ ശാന്തകുമാരി , ഇ അബ്ദുൾ ഹമീദ് എന്നിവർ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഡോ: എം പി പരമേശ്വരൻ പങ്കെടുത്ത ചെറുകുളത്തൂരിലെ മുഖാമുഖവും പരിയങ്ങാട്ടിന്മേൽ സി പി നാരായണൻ എം പിയുമായി നടന്ന മുഖാമുഖവും പ്രൊഫസർ കെ പാപ്പൂട്ടിയുമായി കൂഴക്കോട്ട് നടന്ന മുഖാമുഖവും വേറിട്ട അനുഭവങ്ങളായി മാറി. പ്രദേശത്തെ വായനശാലകളുമായി സഹകരിച്ചാണ് അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചത്.
ജനുപരി 12 ന് പരിഷത്ത് കേന്ദ്ര നിർവ്വാഹകസമിതി യോഗവും ക്യാമ്പിൽ വെച്ച് നടന്നു.നിർവാഹകസമിതി അംഗങ്ങൾക്കു മുന്നിലും തുടർന്ന് പൊതുജനങ്ങൾക്ക് മുന്നിലും അന്ന് നാടകം അവതരിപ്പിക്കപ്പെട്ടു. പരിശീലനത്തിന്റെ ഭാഗമായി പയ്യടിമേത്തൽ, വെള്ളിപറമ്പ്, ചെറുകുളത്തൂർ എന്നീവിടങ്ങളിലും നാടകം അവതരിപ്പിക്കപ്പെട്ടു. മഞ്ചേരിയിലെ പ്രൊഡക്ഷൻ ക്യാമ്പിന് ശേഷം രണ്ടാഴ്‌ച പെരിങ്ങൊളത്ത് പരിശീലനം പൂർത്തിയാക്കി കലാകാരന്മാർ പിരിഞ്ഞെങ്കിലും നാല് ദിവസത്തോളം പാലക്കാട് മുണ്ടൂരിലുള്ള പരിഷത്ത് ഗവേഷണസ്ഥാപനമായ ഐആർടിസിയിൽ ശബ്ദവും വെളിച്ചവും കൂടി പ്രയോജനപ്പെടുത്തി പരിശീലനം തുടരും .
ജാഥാറൂട്ട്
വടക്കൻ ജാഥ
ഉദ്ഘാടനം : ശ്രീ. ടി പത്മനാഭൻ
പ്രഭാഷണം : കാവുമ്പായി ബാലകൃഷ്ണൻ
26-01-2014 : 6.00 മണി : പയ്യന്നൂർ ഗാന്ധിമൈതാനം
തിയതി | സമയം | കേന്ദ്രം | സമയം | കേന്ദ്രം |
---|---|---|---|---|
27-01-2014 | 10.00 | നെഹ്റു ആർട്സ് കോളേജ് പടന്നക്കാട് | 6.00 | പടിഞ്ഞാറ്റം കുഴുവൽ നീലേശ്വരം |
28-01-2014 | 10.00 | പറശ്ശിനിക്കടവ് UPS | 6.00 | കുളപ്പുറം വായനശാല |
29-01-2014 | 10.00 | SCS കോളേജ് ശ്രീകണ്ഠാപുരം | 6.00 | കണ്ണൂർ ടൗൺ സ്ക്വയർ |
30-01-2014 | 10.00 | നളന്ദ കോളേജ് ഏച്ചൂർ | 6.00 | ആർ വി മെട്ട നെസ്റ്റ് വായനശാല |
31-01-2014 | 10.00 | ക്രൈസ്റ്റ് കോളേജ് തലശ്ശേരി | 6.00 | ടൗൺഹാൾ കൂത്തുപറമ്പ് |
01-02-2014 | 10.00 | ഗോവിന്ദൻ സ്മാരക ഹാൾ മട്ടന്നൂർ | 6.00 | യു പി സ്കൂൾ ആലച്ചേരി |
02-02-2014 | 10.00 | ഫാ. നൂറനാൽ മെമ്മോറിയൽ പാരിഷ് ഹാൾ | 6.00 | ടൗൺഹാൾ കല്പറ്റ |
03-02-2014 | 10.00 | കമ്മ്യൂണിറ്റി ഹാൾ നാദാപുരം | 6.00 | പഞ്ചായത്ത് ഗ്രൗണ്ട് പേരാമ്പ്ര |
04-02-2014 | 10.00 | മടപ്പള്ളി കോളേജ് | 6.00 | ടൗൺഹാൾ വടകര |
05-02-2014 | 10.00 | കമ്മ്യൂണിറ്റി ഹാൾ ഉണ്ണികുളം | 6.00 | കോഴിക്കോട് ടൗൺഹാൾ |
06-02-2014 | 10.00 | കൊടുവള്ളി | 6.00 | HSS പെരിങ്ങളം |
07-02-2014 | 10.00 | SNG കോളേജ് ചേളന്നൂർ | 6.00 | വിളയിൽ VPA UPS ഗ്രൗണ്ട് |
08-02-2014 | 10.00 | പൂക്കോട്ടും പാടം - | 6.00 | ചെമ്പ്രശ്ശേരി UPS |
09-02-2014 | 10.00 | വലമ്പുർ | 6.00 | മലപ്പുറം |
10-02-2014 | 10.00 | ഒളവട്ടൂർ | 6.00 | യൂനിവേഴ്സിറ്റി |
11-02-2014 | 10.00 | തിരൂർ തുഞ്ചൻ പറമ്പ് | 6.00 | എടയൂർ |
12-02-2014 | 10.00 | MES കോളേജ് പൊന്നാനി | 6.00 | ജവഹർ സ്ക്വയർ കുന്ദംകുളം |
13-02-2014 | 10.00 | ശ്രീകൃഷ്ണാകോളേജ് അരിയന്നൂർ | 6.00 | പെരിഞ്ഞനം ജിയുപിഎസ് |
14-02-2014 | 10.00 | അരിമ്പൂർ കമ്മ്യൂണിറ്റി ഹാൾ | 6.00 | വടക്കാഞ്ചേരി ടൗൺ |
15-02-2014 | 10.00 | HSS വാണിയംകുളം | 6.00 | മേഴത്തൂർ HS |
16-02-2014 | 10.00 | HS പട്ടാമ്പി | 6.00 | സൗമ്യ കല്യാണമണ്ഡപം പൂക്കോട്ടുകാവ് |
17-02-2014 | 10.00 | ഗവ.കോളേജ് ചിറ്റൂർ | 6.00 | SRUP സ്കൂൾ കുനിശ്ശേരി |
18-02-2014 | 10.00 | HS കുത്തന്നൂർ | 6.00 | കരിങ്കുളം എലവഞ്ചേരി |
19-02-2014 | 10.00 | കല്ലടി കോളേജ് മണ്ണാർക്കാട് | 6.00 | വിക്ടോറിയ കോളേജ് പാലക്കാട് |
തെക്കൻ ജാഥ
ഉദ്ഘാടനം : ശ്രീ. ലെനിൻ രാജേന്ദ്രൻ
പ്രഭാഷണം : കെകെ കൃഷ്ണകുമാർ
26-01-2014 : 5.00 മണി: തിരുവനന്തപുരം ഗാന്ധിമൈതാനം
തിയതി | സമയം | കേന്ദ്രം | സമയം | കേന്ദ്രം |
---|---|---|---|---|
27-01-2014 | 10.00 | പേയാട് | 6.00 | ഉച്ചക്കട |
28-01-2014 | 10.00 | കീഴാഴൂർ | 6.00 | കുറ്റിച്ചൽ |
29-01-2014 | 10.00 | ഭരതന്നൂർ | 6.00 | തോന്നയ്ക്കൽ |
30-01-2014 | 10.00 | ചിറയിൻകീഴ് | 6.00 | SKVHS കടമ്പാട്ടുകോണം |
31-01-2014 | 10.00 | വർക്കല | 6.00 | ചിതറ |
01-02-2014 | 10.00 | പരവൂർ | 6.00 | ഇടയം |
02-02-2014 | 10.00 | പൂവറ്റൂർ | 6.00 | കൊടുമൺ |
03-02-2014 | 10.00 | പ്രമാടം | 6.00 | റാന്നി |
04-02-2014 | 10.00 | പത്തനംതിട്ട | 6.00 | സോപാനം |
05-02-2014 | 10.00 | കൊറ്റംകുളങ്ങര | 6.00 | തൊടിയൂർ |
06-02-2014 | 10.00 | ഭരണിക്കാവ് | 6.00 | കെ പി എ എസി |
07-02-2014 | 10.00 | ചാരുംമ്മൂട് | 6.00 | അമ്പലപ്പുഴ |
08-02-2014 | 10.00 | ഹരിപ്പാട് | 6.00 | ആലപ്പുഴ |
09-02-2014 | 10.00 | ചേർത്തല | 6.00 | വൈക്കം |
10-02-2014 | 10.00 | MG യൂണി.സിറ്റി കോട്ടയം | 6.00 | വെള്ളൂര് |
11-02-2014 | 10.00 | ബസേലിയസ് കോളേജ് | 6.00 | കത്തിപ്പാറ KSEB കോളനി |
12-02-2014 | 10.00 | തൊടുപുഴ | 6.00 | കെടി ജേക്കബ് മെമ്മോറിയൽ ഹാൾ കൂത്താട്ടുകുളം |
13-02-2014 | 10.00 | SN B-ed കോളജ് മുവാറ്റുപുഴ | 6.00 | തോട്ടകം (മാണിക്യമംഗലം ) |
14-02-2014 | 10.00 | തൃപ്പൂണിത്തുറ ലായം ഗ്രൗണ്ട് | 6.00 | എരുവേലി കണയന്നൂർ സർവീസ് സഹകരണ ബാങ്ക് അങ്കണം |
15-02-2014 | 10.00 | ചങ്ങമ്പുഴ പാർക്ക് ഇടപ്പള്ളി | 6.00 | നീറിക്കോട് സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയം |
16-02-2014 | 10.00 | SNDP ഹാൾ വെങ്ങോല | 6.00 | ശാന്തി പാർക്കിന് സമീപം കോലഞ്ചേരി |
17-02-2014 | 10.00 | SNM ട്രെയിനിംഗ് കോളേജ് മൂത്തകുന്നം | 6.00 | ടൗൺഹാൾ കൊടുങ്ങല്ലൂർ |
18-02-2014 | 10.00 | ഉണ്ണായിവാര്യർ കലാനിലയം ഇരിങ്ങാലക്കുട | 6.00 | സോഷ്യൽ ക്ളബ്ബ് വെള്ളാങ്കല്ലൂർ |
19-02-2014 | 11.00 | പനമ്പിള്ളി കോളേജ് ചാലക്കുടി | 6.00 | തൃശ്ശൂർ ടൗൺ |
അംഗങ്ങൾ
വടക്കൻ മേഖലാ ടീം
1 കുഞ്ഞികൃഷ്ണൻ വികെ (കണ്ണൂർ )
2 സുരേഷ് ബാബു പിസി (കണ്ണൂർ ) (ക്യാപ്റ്റൻ )
3 പ്രകാശൻ കടമ്പൂർ (കണ്ണൂർ )
4 ഹാരിസ് എ (കാസർഗോഡ് )
5 ജനാർദ്ദനൻ ചെറുവത്തൂർ (കാസർഗോഡ്)
6 റിനീഷ് പേരാമ്പ്ര (കോഴിക്കോട് )
7 ഭരതൻ കാലിക്കടവ് (കാസർഗോഡ് )
8 ഗണേശൻ പുളിക്കൽ (മലപ്പുറം)
9 രാജേഷ് മുവ്വാറ്റുപുഴ (എറണാകുളം)
10 ഉണ്ണികൃഷ്ണൻ അരീക്കോട് (മലപ്പുറം)
11 പ്രേമ (എറണാകുളം)
12 നിമിഷ (കണ്ണൂർ )
13 ബിന്ദു പീറ്റർ (കണ്ണൂർ )
14 യമുന ചന്ദ്രൻ (കോഴിക്കോട് ) (വൈസ് ക്യാപ്റ്റൻ )
15 മോനിഷ (പാലക്കാട് )
16 ധനലക്ഷ്മി (പാലക്കാട് )
17 ബാലകൃഷ്ണൻ ചുഴലി (കണ്ണൂർ )
18 എം മനോഹരൻ (മാനേജർ )
തെക്കൻ മേഖലാ ടീം
1 സുധാകരൻ ചൂലൂർ(കോഴിക്കോട്) (ക്യാപ്റ്റൻ )
2 ലിനീഷ് നരയംകളം (കോഴിക്കോട്)
3 സാബുരാമകൃഷ്ണൻ അരീക്കോട് (മലപ്പുറം)
4 ബിജു ആന്റണി ടി (കണ്ണൂർ )
5 ബോസ്സ് സിഎസ് (എറണാകുളം)
6 മാഹിം (തൃശ്ശൂർ )
7 രാജപ്പൻ കെ ടി (ഇടുക്കി)
8 ശോഭ കെ തിരുവാലി (മലപ്പുറം) (വൈസ് ക്യാപ്റ്റൻ )
9 സോഫിയാചാക്കോ (കണ്ണൂർ )
10 സജീഷ് അരീക്കോട്(മലപ്പുറം)
11 ദിവ്യാകൃഷ്ണൻ (കണ്ണൂർ )
12 ചിത്ര പി (പാലക്കാട്)
13 ജയരാജൻ നിലമ്പൂർ (മലപ്പുറം)
14 പ്രസീത കെ (തിരുവനന്തപുരം)
15 വത്സലകുമാരി (തിരുവനന്തപുരം)
16 ബാലകൃഷ്ണൻ നടുവണ്ണൂർ (കോഴിക്കോട്)
17 അനിൽകുമാർ ഒ അരീക്കോട് (മലപ്പുറം)
18 കൂടൽ ശോഭൻ (എറണാകുളം) (മാനേജർ )
സംഗീതനിയന്ത്രണം
1 രാഹുൽ സികെ (കോഴിക്കോട്)
2 രാജിഗോവിന്ദ് (കോഴിക്കോട്)
സാമ്പത്തികം
നാടകയാത്രയുടെ ചെലവുകൾ കണ്ടെത്തുന്നത് പരിഷത്ത് പുസ്തകങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ്. ഓരോ കേന്ദ്രത്തിലും പ്രാദേശിക സ്വാഗത സംഘങ്ങളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശന പരിപാടിയിലൂടെയാണ് പുസ്തകപ്രചാരണം നടക്കുക.കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പുസ്തകങ്ങൾ മുൻകൂട്ടി ജാഥാകേന്ദ്രങ്ങളിലെത്തിക്കും. പ്രചരിപ്പിച്ച പുസ്തകങ്ങളുടെ മുഖവിലയ്ക്ക് കേന്ദ്രങ്ങൾക്ക് നിശ്ചിത ശതമാനം കമ്മീഷൻ ലഭിയ്ക്കും. ഈ തുക ഉപയോഗിച്ചാണ് കേന്ദ്രങ്ങളിലെ സംഘാടനം. നാടകവേദിയിൽ വച്ച് നടത്തുന്ന സ്ക്രിപ്റ്റ് വില്പനയും കാണികളിൽ നിന്ന് ശേഖരിക്കുന്ന ടിൻ കലൿഷനും ഈ പരിപാടിയുടെ മറ്റ് വരുമാനമാർഗങ്ങളാണ്.
പുസ്തകപ്രചരണം
ജില്ല | തുക |
---|---|
കാസർകോട് | 1ലക്ഷം |
കണ്ണൂർ | 12.05 ലക്ഷം |
വയനാട് | 1.40 ലക്ഷം |
കോഴിക്കോട് | 6.18 ലക്ഷം |
മലപ്പുറം | 8.06 ലക്ഷം |
പാലക്കാട് | 10.62 ലക്ഷം |
തൃശ്ശൂർ | 10.52 ലക്ഷം |
എറണാകുളം | 10.05 ലക്ഷം |
ഇടുക്കി | 0.35 ലക്ഷം |
കോട്ടയം | 1.32 ലക്ഷം |
പത്തനംതിട്ട | 0.58 ലക്ഷം |
ആലപ്പുഴ | 2.50 ലക്ഷം |
കൊല്ലം | 4.10 ലക്ഷം |
തിരുവനന്തപുരം | 3.50 ലക്ഷം |
ടിൻ കളക്ഷൻ
വടക്കൻ മേഖലാ ജാഥ 26-01-2014 : 6.00 മണി : പയ്യന്നൂർ ഗാന്ധിമൈതാനം ടിൻ കളക്ഷൻ 590 കാണികൾ 800
തിയതി | കേന്ദ്രം | തുക | കാണികൾ | കേന്ദ്രം | തുക | കാണികൾ |
---|---|---|---|---|---|---|
27-01-2014 | നെഹ്റു ആർട്സ് കോളേജ് പടന്നക്കാട് | 1000 | പടിഞ്ഞാറ്റം കുഴുവൽ നീലേശ്വരം | 469 | 500 | |
28-01-2014 | പറശ്ശിനിക്കടവ് UPS | 300 | കുളപ്പുറം വായനശാല | 700 | ||
29-01-2014 | SCS കോളേജ് ശ്രീകണ്ഠാപുരം | 244 | 300 | കണ്ണൂർ ടൗൺ സ്ക്വയർ | 426 | 1500 |
30-01-2014 | നളന്ദ കോളേജ് ഏച്ചൂർ | 1500 | ആർ വി മെട്ട നെസ്റ്റ് വായനശാല | 400 | ||
31-01-2014 | ക്രൈസ്റ്റ് കോളേജ് തലശ്ശേരി | 2000 | ടൗൺഹാൾ കൂത്തുപറമ്പ് | 400 | ||
01-02-2014 | ഗോവിന്ദൻ സ്മാരക ഹാൾ മട്ടന്നൂർ | 481 | 250 | യു പി സ്കൂൾ ആലച്ചേരി | 565 | 700 |
02-02-2014 | ഫാ. നൂറനാൽ മെമ്മോറിയൽ പാരിഷ് ഹാൾ | 300 | ടൗൺഹാൾ കല്പറ്റ | 500 | ||
03-02-2014 | കമ്മ്യൂണിറ്റി ഹാൾ നാദാപുരം | 300 | പഞ്ചായത്ത് ഗ്രൗണ്ട് പേരാമ്പ്ര | 850 | ||
04-02-2014 | മടപ്പള്ളി കോളേജ് | 800 | ടൗൺഹാൾ വടകര | 1000 | ||
05-02-2014 | കമ്മ്യൂണിറ്റി ഹാൾ ഉണ്ണികുളം | 250 | കോഴിക്കോട് ടൗൺഹാൾ | 800 | ||
06-02-2014 | കൊടുവള്ളി | 295 | 400 | HSS പെരിങ്ങളം | 1250 | |
07-02-2014 | SNG കോളേജ് ചേളന്നൂർ | 700 | വിളയിൽ VPA UPS ഗ്രൗണ്ട് | 1200 | ||
08-02-2014 | പൂക്കോട്ടും പാടം - | 512 | 300 | ചെമ്പ്രശ്ശേരി UPS | 1191 | 500 |
09-02-2014 | വലമ്പുർ | 250 | മലപ്പുറം | 300 | ||
10-02-2014 | ഒളവട്ടൂർ | 300 | യൂനിവേഴ്സിറ്റി | 800 | ||
11-02-2014 | തിരൂർ തുഞ്ചൻ പറമ്പ് | 600 | എടയൂർ | 300 | ||
12-02-2014 | വള്ളത്തോൾ കോളേജ് എടപ്പാൾ | 1000 | ജവഹർ സ്ക്വയർ കുന്ദംകുളം | 525 | 600 | |
13-02-2014 | ശ്രീകൃഷ്ണാകോളേജ് അരിയന്നൂർ | 1000 | പെരിഞ്ഞനം ജിയുപിഎസ് | 845 | 900 | |
14-02-2014 | അരിമ്പൂർ കമ്മ്യൂണിറ്റി ഹാൾ | 500 | വടക്കാഞ്ചേരി ടൗൺ | 300 | ||
15-02-2014 | HSS വാണിയംകുളം | 200 | മേഴത്തൂർ HS | 450 | ||
16-02-2014 | HS വിളയൂർ | 100 | സൗമ്യ കല്യാണമണ്ഡപം പൂക്കോട്ടുകാവ് | 235 | 400 | |
17-02-2014 | ഗവ.കോളേജ് ചിറ്റൂർ | 600 | SRUP സ്കൂൾ കുനിശ്ശേരി | 2485 | 1000 | |
18-02-2014 | HS തോലന്നൂർ | 150 | കരിങ്കുളം എലവഞ്ചേരി | 1200 | ||
19-02-2014 | കല്ലടി കോളേജ് മണ്ണാർക്കാട് | 500 | വിക്ടോറിയ കോളേജ് പാലക്കാട് | 1200 |
തെക്കൻ മേഖലാ ജാഥ
26-01-2014 : 6.00 മണി : ഗാന്ധിപാർക്ക് തിരുവനന്തപുരം ടിൻ കളക്ഷൻ 1695 കാണികൾ 900
തിയതി | കേന്ദ്രം | തുക | കാണികൾ | കേന്ദ്രം | തുക | കാണികൾ |
---|---|---|---|---|---|---|
27-01-2014 | പേയാട് | 80 | 500 | പൊഴിയൂർ | 375 | 300 |
28-01-2014 | ഒറ്റശേഖരമംഗലം | -- | 550 | RK ഓഡിറ്റോറിയം കുറ്റിച്ചൽ | 672 | 300 |
29-01-2014 | പാങ്ങോട് | -- | 600 | നാട്യഗ്രാമം തോന്നയ്ക്കൽ | 1427 | 600 |
30-01-2014 | ഇളമ്പകപ്പിള്ളി ചിറയിൻകീഴ് | -- | 1200 | SKVHS കടമ്പാട്ടുകോണം | 180 | 600 |
31-01-2014 | വർക്കല | 509 | 400 | ചിതറ | 1060 | 400 |
01-02-2014 | പരവൂർ | -- | 200 | ഇടയം | -- | 700 |
02-02-2014 | പൂവറ്റൂർ | 160 | 200 | കൊടുമൺ | 570 | 300 |
03-02-2014 | പ്രമാടം | 470 | 850 | റാന്നി | -- | 300 |
04-02-2014 | പത്തനംതിട്ട | -- | 225 | സോപാനം (വാടി) | 905 | 400 |
05-02-2014 | ചവറ | -- | 200 | രാജധാനി ഓഡിറ്റോറിയം തൊടിയൂർ | 1121 | 600 |
06-02-2014 | ഭരണിക്കാവ് | 480 | കെ പി എ എസി | 1717 | 350 | |
07-02-2014 | ചാരുംമ്മൂട് | 750 | അമ്പലപ്പുഴ | 1641 | 500 | |
08-02-2014 | ഹരിപ്പാട് | 1370 | 200 | ആലപ്പുഴ | 1060 | 450 |
09-02-2014 | ചേർത്തല | 1370 | 370 | വൈക്കം | 1723 | 200 |
10-02-2014 | MG യൂണി.സിറ്റി കോട്ടയം | 200 | വെള്ളൂര് | 1540 | 450 | |
11-02-2014 | ബസേലിയസ് കോളേജ് | 320 | 1200 | കത്തിപ്പാറ KSEB കോളനി | 1005 | 200 |
12-02-2014 | തൊടുപുഴ | കെടി ജേക്കബ് മെമ്മോറിയൽ ഹാൾ കൂത്താട്ടുകുളം | 1240 | 300 | ||
13-02-2014 | SN B-ed കോളജ് മുവാറ്റുപുഴ | 500 | 800 | തോട്ടകം (മാണിക്യമംഗലം ) | 1437 | 300 |
14-02-2014 | തൃപ്പൂണിത്തുറ ലായം ഗ്രൗണ്ട് | 1360 | 200 | എരുവേലി കണയന്നൂർ സർവീസ് സഹകരണ ബാങ്ക് അങ്കണം | 870 | 450 |
15-02-2014 | ചങ്ങമ്പുഴ പാർക്ക് ഇടപ്പള്ളി | 1200 | 350 | നീറിക്കോട് സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയം | 1300 | 500 |
16-02-2014 | SNDP ഹാൾ വെങ്ങോല | 1441 | 270 | ശാന്തി പാർക്കിന് സമീപം കോലഞ്ചേരി | 3445 | 600 |
17-02-2014 | SNM ട്രെയിനിംഗ് കോളേജ് മൂത്തകുന്നം | 180 | ടൗൺഹാൾ കൊടുങ്ങല്ലൂർ | 1360 | 1200 | |
18-02-2014 | ഉണ്ണായിവാര്യർ കലാനിലയം ഇരിങ്ങാലക്കുട | 1040 | 500 | സോഷ്യൽ ക്ളബ്ബ് വെള്ളാങ്കല്ലൂർ | 3250 | 700 |
19-02-2014 | പനമ്പിള്ളി കോളേജ് ചാലക്കുടി | 1070 | 500 | ഭരത് മുരളി ഓപ്പൺ ഓഡിറ്റോറിയം തൃശ്ശൂർ | 3761 | 600 |
ചുമതലക്കാർ
പൊതു ചുമതല : സിപി സുരേഷ് ബാബു
വടക്കൻ ജാഥ : കെവി സാബു
തെക്കൻ ജാഥ : കെവി വിജയന്
പ്രൊഡക് ഷൻ ക്യാമ്പ് : വി വിനോദ്
റിഹേഴ്സൽ ക്യാമ്പ് : ടികെ ആനന്ദി
അവർ പറയുന്നു
അഭിപ്രായപുസ്തകത്തിൽ നിന്ന്
പി പി കെ പൊതുവാൾ :--------- ശരിക്കും നമ്മുടെ കണ്ണു തുറപ്പിക്കുന്ന നാടകം.ഈ കാലത്തിന്റെ അനിവാര്യതയായ നാടകം.അവതരണങ്ങളിലൂടെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും.
കരിവെള്ളൂർ മുരളി:--------------- ഉജ്വലമായ അവതരണത്തിന് അഭിവാദ്യങ്ങൾ.
ജെയിംസ് പോൾ :---------------- മൂലകഥതിയിലെ ഹ്യൂമർ ഒഴിവാക്കിയത് തുടക്കം ലാഗ് ചെയ്യാൻ കാരണമായി.ഗുഡ് എഫേർട്ട്....
മാധവൻ പുറശ്ശേരി:--------------- നാടകം നാടിന്റെ അകം തന്നെ. തീഷ്ണം. ആശംസകൾ.സ്നേഹം.പിന്തുണ.കൂട്ട്.
കുരീപ്പുഴ ശ്രീകുമാർ : ................നാടകം ഗംഭീരമായി. ഗാന്ധിയുടെ സംഘർഷങ്ങൾ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്
വനജ എം കെ;...................... ഇത് കാണേണ്ട ഒത്തിരി ജനങ്ങൾ പുറത്തുണ്ട്. ശരിക്കും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിച്ചിട്ടുണ്ട്. (നാടക പ്രവർത്തക)
മുഹമ്മദ് പേരാമ്പ്ര:.................അരങ്ങിന്റെ പൂർണതയിൽ ഗാന്ധിയെ പുനർജനിപ്പിച്ച കലാകാരന്മാർക്കും കലാകാരികൾക്കും പേരാമ്പ്രയിലെ നാടകാസ്വാദകരുടെ അഭിനന്ദനങ്ങൾ .തുടരാം പോരാട്ടത്തിന്റെ ഇന്നിലൂടെ യാത്ര.
കെ സി കരുണാകരൻ :....... ഗാന്ധി നാടകം കണ്ടു.ഇഷ്ടമായി.നാടകത്തിലൂടെ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുത്താൽ കഴിഞ്ഞു. അവതരണത്തിൽ ചില സ്ഥലങ്ങളിൽ ഒന്നുകൂടി അടുക്കേണ്ടതുണ്ട്.
സി കെ ശശീന്ദ്രൻ :............. മൂല്യത്തകർച്ച നേരിടുന്ന നമ്മുടെ നാട്ടിൽ പൊതുപ്രവർത്തന മണ്ഡലത്തിലുള്ളവരെ ചിന്തിപ്പിക്കാനും പുരോഗമന ജനാധിപത്യ മനസ്സുകളെ സൃഷ്ടിക്കാനും നാടകം സഹായിക്കും
ആനുകാലികങ്ങളിൽ നിന്ന്
ദേശാഭിമാനി ദിനപത്രം 31-01-2014 വിശ്രമം മരണത്തിൽമാത്രം
livevartha.com ഗാന്ധി നാടകയാത്ര ശ്രദ്ധേയമാകുന്നു
ദേശാഭിമാനി ദിനപത്രം 04-02-2014 ഗാന്ധിജി വരും;ജീവിതത്തിന്റെ ഉപ്പ് വറ്റുമ്പോൾ
മാതൃഭൂമി ദിനപത്രം 06-02-2014 ശാസ്ത്രസാഹിത്യ പരിഷത്ത് കലാജാഥയ്ക്ക് സ്വീകരണം നൽകി
മാധ്യമം ദിനപത്രം 06--2-2014 നിങ്ങളാണ് ഗാന്ധിജി...
ഹിന്ദു ദിനപത്രം 06--2-2014 Gandhi and modern times
ദേശാഭിമാനി ദിനപത്രം 12-02-2014 ഗാന്ധി നാടകയാത്ര പര്യടനം തുടങ്ങി
മാതൃഭൂമി ദിനപത്രം 18-02-2014 സച്ചിദാനന്ദന്റെ ഗാന്ധി നാളെ അരങ്ങില്
പരിപാടി: | : ഗാന്ധി നാടകയാത്ര |
തീയ്യതി: | : 2014 ജനുവരി 26 മുതൽ ഫെബ്രുവരി 19 വരെ |
രൂപഘടന: | : ജനുവരി 26 ന് തിരുവനന്തപുരത്തുനിന്നും പയ്യന്നൂര് നിന്നും ആരംഭിക്കുന്ന രണ്ട് നാടകയാത്രകൾ |
കേന്ദ്രങ്ങൾ : | : കേരളത്തിലൊട്ടാകെ 98 കേന്ദ്രങ്ങൾ |
സാമൂഹ്യക്കൂട്ടായ്മ: | : ഫേസ്ബുക്ക് താൾ, ഫേസ്‌ബുക്ക് ഇവന്റ് താൾ |
ഇ-മെയിൽ | : [email protected] |
ഏകോപനം | : സി പി സുരേഷ്ബാബു( 9633488104) |
ചിത്രശാല
{{#ev:youtube|2K2Ia8jLq5I}} നാടകത്തിലെ ഒരു ഗാനരംഗം