"നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('{{Infobox book | name = നവകേരള സൃഷ്ടിക്കായി പൊതുവിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 21: വരി 21:
| wikisource    =   
| wikisource    =   
}}
}}
പൊതുവിദ്യാഭ്യാസ പുനർനിർമാണം;
പ്രസക്തിയും പ്രാധാന്യവും
പൊതുവിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധി അടിയന്തിരമായ ഇടപെടൽ അർഹിക്കുന്ന വിഷയമായി മാറിയിരിക്കുന്നു. അതിനെച്ചൊല്ലി സർക്കാർ സ്വീകരിച്ചുപോന്ന അലസത കൈവിട്ട് ഗുണപരമായ ഇടപെടലുകൾ നടത്തുന്നുവെന്നത് ശുഭോദർക്കമാണ്. അടച്ചുപൂട്ടിയ നാല് സ്‌കൂളുകൾ ഏറ്റെടുക്കാനുള്ള ബിൽ അസംബ്ലി പാസാക്കി. മറ്റുള്ള സ്‌കൂളുകൾ അടച്ചുപൂട്ടാതെ സാമൂഹിക ഉത്തരവാദിത്തത്തിൽ നടത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ആയിരം ഗവൺമെന്റ് സ്‌കൂളുകളെ ആധുനികവൽക്കരിക്കുമെന്നും ഹൈസ്‌കൂളുകളെ ഹൈടെക്കാക്കിമാറ്റുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. സ്‌കൂളുകൾക്ക് മാസ്റ്റർപ്ലാൻ തയ്യാറാക്കി നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമുണ്ട്.                    അതിനുള്ള പൈലറ്റ് പ്രൊജക്ടുകൾ നടപ്പിലാക്കുന്നതിനായി നാലു നിയോജകമണ്ഡലങ്ങളും നിർദേശിക്കപ്പെട്ടിരിക്കുന്നു. ഇവയെല്ലാം സ്വാഗതാർഹമാണ്. പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്താനുള്ള                  നടപടികളുമായി സർവാത്മനാ സഹകരിക്കാൻ കേരള ശാസ്ത്ര                      സാഹിത്യപരിഷത്ത് തയ്യാറുമാണ്.
അതേസമയം പൊതുവിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളിക                          ളെക്കുറിച്ച് സമഗ്രമായ പരിശോധന ആവശ്യമാണ്. വസ്തു                                നിഷ്ഠവും ആത്മനിഷ്ഠവുമായ ഘടകങ്ങൾ ഇന്ന് പൊതു                                        വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾക്ക് കാരണമായിട്ടുണ്ട്.            അവയെ പൊതുവിൽ ഇങ്ങനെ സംഗ്രഹിക്കാം.
വെല്ലുവിളികളുടെ വസ്തുനിഷ്ഠഘടകങ്ങൾ
കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലമായി ഇന്ത്യയിൽ നടപ്പിലാക്കപ്പെടുന്ന നവലിബറൽ പരിഷ്‌കാരങ്ങൾ വിദ്യാഭ്യാസ സങ്കൽപ്പത്തെയാകെ മാറ്റിമറിച്ചിരിക്കുകയാണ്. വിദ്യാഭ്യാസം വളർത്തിക്കൊണ്ടുവരുന്ന മതനിരപേക്ഷത, ജനാധിപത്യം, പൗരബോധം, സാമൂഹ്യാവബോധം, തുടങ്ങിയ സങ്കൽപ്പങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അവയ്ക്ക് പകരം വിദ്യാർത്ഥി വിദ്യാഭ്യാസകമ്പോളത്തിലെ ഒരു ഉപഭോക്താവാണെന്നും ഉപഭോക്താവിന്റെ ആഗ്രഹനിവൃത്തി വരുത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നുമുള്ള വാദം പ്രചരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം തന്നെ വരുമാനദായകമായ തൊഴിലാണെന്നും അതിനുവേണ്ടിയുള്ള പരിശീലനമാണ് വിദ്യാലയങ്ങളിൽ നടക്കേണ്ടതെന്നുമുള്ള കാഴ്ചപ്പാട് ഇന്ന് സാർവത്രികമാണ്. ഇതിനുതക്ക രീതിയിലുള്ള കച്ചവടവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അൺഎയ്ഡഡ് മേഖലയിൽ വളർന്നുവരുന്നത്. ആഗോളതൊഴിൽവിപണി നിർണയിക്കുന്ന സങ്കീർണ ലോകത്തിൽ സ്വന്തം മക്കളെ ''ഒരു കരയടുപ്പി''ക്കാനുള്ള വെമ്പലിന്റെ ഭാഗമായി മധ്യവർഗം മാത്രമല്ല, താഴെത്തട്ടിലുള്ള രക്ഷിതാക്കൾ പോലും എന്തു ത്യാഗത്തിനും തയ്യാറാണ്. ഇതാണ് പുതിയ വിദ്യാഭ്യാസ കച്ചവടക്കാരുടെ മൂലധനമായി മാറുന്നത്. കേരളത്തിൽ ഇപ്പോൾത്തന്നെ പ്രവേശനം നേടുന്ന കുട്ടികളുടെ മൂന്നിലൊന്നു                      ഭാഗമെങ്കിലും രണ്ടായിരത്തിഅഞ്ഞൂറോളം വരുന്ന അൺ എയ്ഡഡ്  സ്ഥാപനങ്ങളിൽ ആണ് പഠിക്കുന്നത് എന്നത് കച്ചവടവിദ്യാഭ്യാസ                    ത്തിന് കേരളത്തിലെ മധ്യവർഗ രക്ഷിതാക്കളിൽ ലഭിക്കുന്ന സ്വീകാര്യതയാണ് കാണിക്കുന്നത്.

23:04, 29 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക
[[]]
ലഘുലേഖ കവർ
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ 2016

പൊതുവിദ്യാഭ്യാസ പുനർനിർമാണം; പ്രസക്തിയും പ്രാധാന്യവും

പൊതുവിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധി അടിയന്തിരമായ ഇടപെടൽ അർഹിക്കുന്ന വിഷയമായി മാറിയിരിക്കുന്നു. അതിനെച്ചൊല്ലി സർക്കാർ സ്വീകരിച്ചുപോന്ന അലസത കൈവിട്ട് ഗുണപരമായ ഇടപെടലുകൾ നടത്തുന്നുവെന്നത് ശുഭോദർക്കമാണ്. അടച്ചുപൂട്ടിയ നാല് സ്‌കൂളുകൾ ഏറ്റെടുക്കാനുള്ള ബിൽ അസംബ്ലി പാസാക്കി. മറ്റുള്ള സ്‌കൂളുകൾ അടച്ചുപൂട്ടാതെ സാമൂഹിക ഉത്തരവാദിത്തത്തിൽ നടത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ആയിരം ഗവൺമെന്റ് സ്‌കൂളുകളെ ആധുനികവൽക്കരിക്കുമെന്നും ഹൈസ്‌കൂളുകളെ ഹൈടെക്കാക്കിമാറ്റുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. സ്‌കൂളുകൾക്ക് മാസ്റ്റർപ്ലാൻ തയ്യാറാക്കി നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമുണ്ട്. അതിനുള്ള പൈലറ്റ് പ്രൊജക്ടുകൾ നടപ്പിലാക്കുന്നതിനായി നാലു നിയോജകമണ്ഡലങ്ങളും നിർദേശിക്കപ്പെട്ടിരിക്കുന്നു. ഇവയെല്ലാം സ്വാഗതാർഹമാണ്. പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്താനുള്ള നടപടികളുമായി സർവാത്മനാ സഹകരിക്കാൻ കേരള ശാസ്ത്ര സാഹിത്യപരിഷത്ത് തയ്യാറുമാണ്. അതേസമയം പൊതുവിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളിക ളെക്കുറിച്ച് സമഗ്രമായ പരിശോധന ആവശ്യമാണ്. വസ്തു നിഷ്ഠവും ആത്മനിഷ്ഠവുമായ ഘടകങ്ങൾ ഇന്ന് പൊതു വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾക്ക് കാരണമായിട്ടുണ്ട്. അവയെ പൊതുവിൽ ഇങ്ങനെ സംഗ്രഹിക്കാം. വെല്ലുവിളികളുടെ വസ്തുനിഷ്ഠഘടകങ്ങൾ കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലമായി ഇന്ത്യയിൽ നടപ്പിലാക്കപ്പെടുന്ന നവലിബറൽ പരിഷ്‌കാരങ്ങൾ വിദ്യാഭ്യാസ സങ്കൽപ്പത്തെയാകെ മാറ്റിമറിച്ചിരിക്കുകയാണ്. വിദ്യാഭ്യാസം വളർത്തിക്കൊണ്ടുവരുന്ന മതനിരപേക്ഷത, ജനാധിപത്യം, പൗരബോധം, സാമൂഹ്യാവബോധം, തുടങ്ങിയ സങ്കൽപ്പങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അവയ്ക്ക് പകരം വിദ്യാർത്ഥി വിദ്യാഭ്യാസകമ്പോളത്തിലെ ഒരു ഉപഭോക്താവാണെന്നും ഉപഭോക്താവിന്റെ ആഗ്രഹനിവൃത്തി വരുത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നുമുള്ള വാദം പ്രചരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം തന്നെ വരുമാനദായകമായ തൊഴിലാണെന്നും അതിനുവേണ്ടിയുള്ള പരിശീലനമാണ് വിദ്യാലയങ്ങളിൽ നടക്കേണ്ടതെന്നുമുള്ള കാഴ്ചപ്പാട് ഇന്ന് സാർവത്രികമാണ്. ഇതിനുതക്ക രീതിയിലുള്ള കച്ചവടവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അൺഎയ്ഡഡ് മേഖലയിൽ വളർന്നുവരുന്നത്. ആഗോളതൊഴിൽവിപണി നിർണയിക്കുന്ന സങ്കീർണ ലോകത്തിൽ സ്വന്തം മക്കളെ ഒരു കരയടുപ്പിക്കാനുള്ള വെമ്പലിന്റെ ഭാഗമായി മധ്യവർഗം മാത്രമല്ല, താഴെത്തട്ടിലുള്ള രക്ഷിതാക്കൾ പോലും എന്തു ത്യാഗത്തിനും തയ്യാറാണ്. ഇതാണ് പുതിയ വിദ്യാഭ്യാസ കച്ചവടക്കാരുടെ മൂലധനമായി മാറുന്നത്. കേരളത്തിൽ ഇപ്പോൾത്തന്നെ പ്രവേശനം നേടുന്ന കുട്ടികളുടെ മൂന്നിലൊന്നു ഭാഗമെങ്കിലും രണ്ടായിരത്തിഅഞ്ഞൂറോളം വരുന്ന അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ആണ് പഠിക്കുന്നത് എന്നത് കച്ചവടവിദ്യാഭ്യാസ ത്തിന് കേരളത്തിലെ മധ്യവർഗ രക്ഷിതാക്കളിൽ ലഭിക്കുന്ന സ്വീകാര്യതയാണ് കാണിക്കുന്നത്.