"കേരള വികസന സംഗമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

== വികസനകോൺഗ്രസ്സും സംഗമങ്ങളും ==
ഭാവികേരളത്തിന് ജനപക്ഷ വികസന ക്രമം-വികസനസംഗമങ്ങളും കോൺഗ്രസ്സും

പ്രവർത്തനമാരംഭിച്ച് അൻപതാണ്ടുകൾ തികയുന്ന [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] സുവർണജൂബിലി വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ ഒരു വികസനകോൺഗ്രസ് സംഘടിപ്പിക്കുകയാണ്. ഭാവികേരളത്തെ സംബന്ധിച്ചും കേരള വികസനത്തെ സംബന്ധിച്ചും നിലനില്ക്കുന്ന വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെയും പ്രവർത്തനപരിപാടികളെയും സമഗ്രമായി പരിശോധിച്ച് സാമൂഹിക നീതിയിലധിഷ്ഠിതവും ഉത്പാദന മേഖലകളെ പോഷിപ്പിക്കുന്നതും പ്രകൃതി വിഭവങ്ങളെ വിവേചനപൂർവം ഉപയോഗിക്കുന്നതും പരിസ്ഥിതിയെ സംരക്ഷിക്കുന്നതുമായ ഒരു വികസനക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരിഷത്ത് ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പരിപാടികളുടെ ഭാഗമായാണ് കേരള വികസന കോൺഗ്രസ് സംഘടിപ്പിക്കുന്നത്. കോൺഗ്രസ്സിന്റെ ഭാഗമായി '''തിരുവനന്തപുരം, കണ്ണൂർ, പാലക്കാട്''' എന്നിവിടങ്ങളിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വികസന സംഗമങ്ങളും തീരുമാനിച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, പ്രകൃതിവിഭവ സുരക്ഷ, ഉപജീവന സുരക്ഷ, ഊർജം, ഗതാഗതം എന്നീ വിഷയമേഖലകളുമായി ബന്ധപ്പെട്ട ഇരുപതോളം ശില്പശാലകളും പൊതുസെഷനുകളും അടങ്ങുന്ന ആദ്യസംഗമം '''2013 ഏപ്രിൽ 29, 30, മെയ് 1''' തിയതികളിൽ തിരുവനന്തപുരത്താണ് നടക്കുക. വിദ്യാഭ്യാസം, ആരോഗ്യം, ജെൻഡർ എന്നീ വിഷയമേഖലകളിൽ '''നവംബർ 9, 10 തീയതികളിൽ കണ്ണൂരിൽ''' രണ്ടാം സംഗമവും '''നവംബർ 16, 17''' തിയതികളിൽ സാമ്പത്തികം, പൊതുഭരണം, പ്രാന്തവത്കരണം എന്നീ വിഷയങ്ങളിൽ പാലക്കാട് വച്ച് മൂന്നാം സംഗമവും നടക്കും. സംഗമങ്ങളുടെ തുടർച്ചയായാണ് വികസന കോൺഗ്രസ് ഏറണാകുളത്ത് വച്ചു നടക്കുന്നത്. '''ഡിസംബർ 26 മുതൽ 28''' വരെ നടക്കുന്ന പരിപാടിയിൽ കേരളത്തിന് അകത്തും പുറത്തും നിന്നുള്ള വിദഗ്ധരുൾപ്പെടെ അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കും.
പ്രവർത്തനമാരംഭിച്ച് അൻപതാണ്ടുകൾ തികയുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സുവർണജൂബിലി വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ ഒരു വികസനകോൺഗ്രസ് സംഘടിപ്പിക്കുകയാണ്. ഭാവികേരളത്തെ സംബന്ധിച്ചും കേരള വികസനത്തെ സംബന്ധിച്ചും നിലനില്ക്കുന്ന വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെയും പ്രവർത്തനപരിപാടികളെയും സമഗ്രമായി പരിശോധിച്ച് സാമൂഹിക നീതിയിലധിഷ്ഠിതവും ഉത്പാദന മേഖലകളെ പോഷിപ്പിക്കുന്നതും പ്രകൃതി വിഭവങ്ങളെ വിവേചനപൂർവം ഉപയോഗിക്കുന്നതും പരിസ്ഥിതിയെ സംരക്ഷിക്കുന്നതുമായ ഒരു വികസനക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരിഷത്ത് ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പരിപാടികളുടെ ഭാഗമായാണ് കേരള വികസന കോൺഗ്രസ് സംഘടിപ്പിക്കുന്നത്. കോൺഗ്രസ്സിന്റെ ഭാഗമായി തിരുവനന്തപുരം, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വികസന സംഗമങ്ങൾ നടന്നു. ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, പ്രകൃതിവിഭവ സുരക്ഷ, ഉപജീവന സുരക്ഷ, ഊർജം, ഗതാഗതം എന്നീ വിഷയമേഖലകളുമായി ബന്ധപ്പെട്ട ഇരുപതോളം ശില്പശാലകളും പൊതുസെഷനുകളും അടങ്ങുന്ന ആദ്യസംഗമം 2013 ഏപ്രിൽ 29, 30, മെയ് 1 തിയതികളിൽ തിരുവനന്തപുരത്തു വെച്ചുനടന്നു. വിദ്യാഭ്യാസം, ആരോഗ്യം, ജെൻഡർ എന്നീ വിഷയമേഖലകളിൽ നവംബർ 9, 10 തീയതികളിൽ കണ്ണൂരിൽ രണ്ടാം സംഗമവും നവംബർ 16, 17 തിയതികളിൽ സാമ്പത്തികം, പൊതുഭരണം, പ്രാന്തവത്കരണം എന്നീ വിഷയങ്ങളിൽ പാലക്കാട് വച്ച് മൂന്നാം സംഗമവും നടന്നു. ഈ മൂന്നു സംഗമങ്ങളുടെ തുടർച്ചയായാണ് കേരള വികസന കോൺഗ്രസ് ഏറണാകുളത്ത് വച്ചു നടന്നത്. ഡിസംബർ 26 മുതൽ 28 വരെ നടന്ന പരിപാടിയിൽ കേരളത്തിന് അകത്തും പുറത്തും നിന്നുള്ള വിദഗ്ധരുൾപ്പെടെ അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുത്തു.
;കോൺഗ്രസ് പ്രബന്ധങ്ങൾക്കും സമീപനരേഖകൾക്കും സന്ദർശിക്കുക വെബ്സൈറ്റ് : [http://keralavikasanasangamam.in കേരള വികസന സംഗമം]

== വികസന സംഗമങ്ങൾ: രജിസ്ട്രേഷൻ ആരംഭിച്ചു ==
== '''വികസനത്തിന്റെ മുൻഗണനകൾ തീരുമാനിക്കേണ്ടത് കമ്പോളമല്ല; സമൂഹം- വികസന കോൺഗ്രസ്''' ==

സംഗമത്തിൽ പങ്കെടുക്കുന്നതിനു രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം www.keralavikasanasangamam.in എന്ന WEBSITE സന്ദർശിച്ചാൽ ലഭ്യമാണ് . ഇതിൽ കണ്ണൂർ , പാലക്കാട്‌ സംഗമങ്ങൾ തിരഞ്ഞെടുത്ത് താത്പര്യ പ്രകാരം രജിസ്റ്റർ ചെയ്യാം

കൂടുതൽ വിവരങ്ങൾക്ക്
വികസനത്തിന്റെ മുൻഗണനകൾ തീരുമാനിക്കേണ്ടത് കമ്പോളമല്ല, സമൂഹമാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വികസന കോൺഗ്രസ്. അതിലാണ് വികസനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്നത്. വിഖ്യാതമായ കേരള വികസന മാതൃക സാധ്യമാക്കിയത് ജനകീയമുന്നേറ്റങ്ങളായിരുന്നുവെന്നും ഇന്ന് അതിൽ നിന്ന് വ്യത്യസ്തമായി വികസനം എന്നത് കമ്പോളത്തിലെ മുൻഗണനകൾക്കനുസരിച്ചാണ് എന്ന ചിന്താഗതി ശക്തിപ്പെടുന്നത് അപകടകരമാണെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു. കമ്പോളത്തിന്റെ താല്പര്യം എപ്പോഴും ഉപഭോഗജ്വരം വളർത്തുക എന്നതാണ്. അത് നമ്മുടെ സംസ്‌കാരത്തെയും ദുഷിപ്പിക്കും.

കെ രാജേഷ്‌
കേരള വികസനത്തിന്റെ പുതുതലങ്ങളും സാധ്യതകളും ചർച്ച ചെയ്യുവാൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ത്രിദിന കേരള വികസന കോൺഗ്രസ് വ്യാഴാഴ്ച എറണാകുളം മഹാരാജാസ് കോളേജിൽ ആരംഭിച്ചു. സ്വാഗതസംഘം ചെയർമാൻ പ്രൊഫ എം. കെ. പ്രസാദ് അധ്യക്ഷത വഹിച്ചു.
ACADEMIC CONVENER
 
Kerala Vikasana Sangamam
കേരളം ഇന്ന് പിൻതുടരുന്ന വികസന രീതി പാരിസ്ഥിതിക തകർച്ചയ്ക്ക് ഇടയാക്കുന്നതും, സ്ഥായിത്വമില്ലാത്തതുമാണ് എന്ന് കോൺഗ്രസിന്റെ സമീപനരേഖ അവതരിപ്പിച്ചുകൊണ്ട് പരിഷത് സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.കെ. ശശിധരൻ പിള്ള പറഞ്ഞു. ഉത്പാദന വളർച്ചയും തൊഴിൽ വളർച്ചയും ഇല്ലാത്ത കേരളത്തിന്റെ വികസനത്തിന് സ്ഥിരതയുണ്ടാവില്ല. കേരളത്തിൽ ഇന്ന് ഭൂമി ഉത്പാദന വസ്തുവായല്ല, മാറ്റക്കച്ചവടത്തിനും ഊഹക്കച്ചവടത്തിനുമുള്ള ഉൽപ്പന്നമായാണ് കാണുന്നത്. ജെസിബികൾ മേയുന്ന കുന്നിൻ പുറങ്ങളാണ് ഇന്നു നമുക്കുള്ളതെന്നും ഈ പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ജനപക്ഷ വികസനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷിതരായി ജീവിക്കാനാവാത്ത സംസ്ഥാനമാണ് കേരളം. ഈ സ്ഥിതി മാറണമെങ്കിൽ സാമൂഹിക നീതിയിലും, ലിംഗനീതിയിലും, പാരിസ്ഥിതിക സന്തുലനത്തിലും ഊന്നിയ ഒരു പുതിയ കേരളത്തിനായുള്ള അന്വേഷണം കൂടിയേ തീരൂ. അതിനുള്ള പ്രവർത്തനങ്ങളുടെ തുടക്കമാണ് കേരളവികസന കോൺഗ്രസ്.
(M) +91-9497065402
 
www.keralavikasanasangamam.in
 
== '''കേരള വികസനകോ'''ൺഗ്രസ്സ് നയരേഖ-സംഗ്രഹം''' ==
 
ഊഹക്കച്ചവട സമ്പദ്വ്യവസ്ഥ കേരളത്തിന്റെ സുസ്ഥിര വികസനത്തിന് തിരിച്ചടിയാകും.ഉൽപ്പാദനാടിസ്ഥാനത്തിലുള്ള വികസനമാണ് സംസ്ഥാനത്തിന് അനിവാര്യം . കേരളത്തിൽ ഇനി അന്തർദേശീയ വിമാനത്താവളം ആവശ്യമില്ല. പശ്ചിമഘട്ടം സംരക്ഷിക്കാൻ ചർച്ചകൾ തുടരണം. സംസ്ഥാന സർക്കാർ അവതരിപ്പിച്ച “വിഷൻ 20-30″ നിർദേശങ്ങൾ വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ തകർക്കും. വികസനത്തിന്റെ ദിശ ദരിദ്ര ജനവിഭാഗങ്ങളിലേക്കു തിരിയേണ്ടതുണ്ട്. കാർഷിക വരുമാനം വർധിപ്പിക്കാൻ സർക്കാർതലത്തിൽ ഉപാധികളുണ്ടാക്കണം. മേഖലയിൽ പ്രൊഫഷണലിസം നടപ്പാക്കിയാൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കാം. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾ അവസാനിപ്പിച്ച് ഭൂവിനിയോഗത്തിൽ സാമൂഹ്യ നിയന്ത്രണം ഏർപ്പെടുത്തണം. റിയൽ എസ്റ്റേറ്റ് കച്ചവടം നിയമംമൂലം നിയന്ത്രിക്കണം. ഭൂമികൈയേറ്റക്കാർക്കും കർഷകത്തൊഴിലാളികൾക്കുമുള്ള നിയമം ഒന്നാകാൻപാടില്ല. പൊതുപ്രസ്ഥാനങ്ങൾ സ്ത്രീ സൗഹൃദമാക്കണം. ഉയർന്നതോതിലുള്ള സാമ്പത്തിക അസമത്വം, മദ്യപാനം, റോഡപകടങ്ങൾ, പോഷണക്കുറവ്, ജീവിതശൈലി രോഗങ്ങൾ, കടം എന്നിവയെല്ലാം ചേർന്ന് സാമൂഹ്യ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരിക്കുന്നു.

14:14, 13 ഫെബ്രുവരി 2014-നു നിലവിലുള്ള രൂപം

ഭാവികേരളത്തിന് ജനപക്ഷ വികസന ക്രമം-വികസനസംഗമങ്ങളും കോൺഗ്രസ്സും

പ്രവർത്തനമാരംഭിച്ച് അൻപതാണ്ടുകൾ തികയുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സുവർണജൂബിലി വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ ഒരു വികസനകോൺഗ്രസ് സംഘടിപ്പിക്കുകയാണ്. ഭാവികേരളത്തെ സംബന്ധിച്ചും കേരള വികസനത്തെ സംബന്ധിച്ചും നിലനില്ക്കുന്ന വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെയും പ്രവർത്തനപരിപാടികളെയും സമഗ്രമായി പരിശോധിച്ച് സാമൂഹിക നീതിയിലധിഷ്ഠിതവും ഉത്പാദന മേഖലകളെ പോഷിപ്പിക്കുന്നതും പ്രകൃതി വിഭവങ്ങളെ വിവേചനപൂർവം ഉപയോഗിക്കുന്നതും പരിസ്ഥിതിയെ സംരക്ഷിക്കുന്നതുമായ ഒരു വികസനക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരിഷത്ത് ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പരിപാടികളുടെ ഭാഗമായാണ് കേരള വികസന കോൺഗ്രസ് സംഘടിപ്പിക്കുന്നത്. കോൺഗ്രസ്സിന്റെ ഭാഗമായി തിരുവനന്തപുരം, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വികസന സംഗമങ്ങൾ നടന്നു. ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, പ്രകൃതിവിഭവ സുരക്ഷ, ഉപജീവന സുരക്ഷ, ഊർജം, ഗതാഗതം എന്നീ വിഷയമേഖലകളുമായി ബന്ധപ്പെട്ട ഇരുപതോളം ശില്പശാലകളും പൊതുസെഷനുകളും അടങ്ങുന്ന ആദ്യസംഗമം 2013 ഏപ്രിൽ 29, 30, മെയ് 1 തിയതികളിൽ തിരുവനന്തപുരത്തു വെച്ചുനടന്നു. വിദ്യാഭ്യാസം, ആരോഗ്യം, ജെൻഡർ എന്നീ വിഷയമേഖലകളിൽ നവംബർ 9, 10 തീയതികളിൽ കണ്ണൂരിൽ രണ്ടാം സംഗമവും നവംബർ 16, 17 തിയതികളിൽ സാമ്പത്തികം, പൊതുഭരണം, പ്രാന്തവത്കരണം എന്നീ വിഷയങ്ങളിൽ പാലക്കാട് വച്ച് മൂന്നാം സംഗമവും നടന്നു. ഈ മൂന്നു സംഗമങ്ങളുടെ തുടർച്ചയായാണ് കേരള വികസന കോൺഗ്രസ് ഏറണാകുളത്ത് വച്ചു നടന്നത്. ഡിസംബർ 26 മുതൽ 28 വരെ നടന്ന പരിപാടിയിൽ കേരളത്തിന് അകത്തും പുറത്തും നിന്നുള്ള വിദഗ്ധരുൾപ്പെടെ അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുത്തു.

കോൺഗ്രസ് പ്രബന്ധങ്ങൾക്കും സമീപനരേഖകൾക്കും സന്ദർശിക്കുക വെബ്സൈറ്റ്
കേരള വികസന സംഗമം

വികസനത്തിന്റെ മുൻഗണനകൾ തീരുമാനിക്കേണ്ടത് കമ്പോളമല്ല; സമൂഹം- വികസന കോൺഗ്രസ്

വികസനത്തിന്റെ മുൻഗണനകൾ തീരുമാനിക്കേണ്ടത് കമ്പോളമല്ല, സമൂഹമാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വികസന കോൺഗ്രസ്. അതിലാണ് വികസനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്നത്. വിഖ്യാതമായ കേരള വികസന മാതൃക സാധ്യമാക്കിയത് ജനകീയമുന്നേറ്റങ്ങളായിരുന്നുവെന്നും ഇന്ന് അതിൽ നിന്ന് വ്യത്യസ്തമായി വികസനം എന്നത് കമ്പോളത്തിലെ മുൻഗണനകൾക്കനുസരിച്ചാണ് എന്ന ചിന്താഗതി ശക്തിപ്പെടുന്നത് അപകടകരമാണെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു. കമ്പോളത്തിന്റെ താല്പര്യം എപ്പോഴും ഉപഭോഗജ്വരം വളർത്തുക എന്നതാണ്. അത് നമ്മുടെ സംസ്‌കാരത്തെയും ദുഷിപ്പിക്കും.

കേരള വികസനത്തിന്റെ പുതുതലങ്ങളും സാധ്യതകളും ചർച്ച ചെയ്യുവാൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ത്രിദിന കേരള വികസന കോൺഗ്രസ് വ്യാഴാഴ്ച എറണാകുളം മഹാരാജാസ് കോളേജിൽ ആരംഭിച്ചു. സ്വാഗതസംഘം ചെയർമാൻ പ്രൊഫ എം. കെ. പ്രസാദ് അധ്യക്ഷത വഹിച്ചു.

കേരളം ഇന്ന് പിൻതുടരുന്ന വികസന രീതി പാരിസ്ഥിതിക തകർച്ചയ്ക്ക് ഇടയാക്കുന്നതും, സ്ഥായിത്വമില്ലാത്തതുമാണ് എന്ന് കോൺഗ്രസിന്റെ സമീപനരേഖ അവതരിപ്പിച്ചുകൊണ്ട് പരിഷത് സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.കെ. ശശിധരൻ പിള്ള പറഞ്ഞു. ഉത്പാദന വളർച്ചയും തൊഴിൽ വളർച്ചയും ഇല്ലാത്ത കേരളത്തിന്റെ വികസനത്തിന് സ്ഥിരതയുണ്ടാവില്ല. കേരളത്തിൽ ഇന്ന് ഭൂമി ഉത്പാദന വസ്തുവായല്ല, മാറ്റക്കച്ചവടത്തിനും ഊഹക്കച്ചവടത്തിനുമുള്ള ഉൽപ്പന്നമായാണ് കാണുന്നത്. ജെസിബികൾ മേയുന്ന കുന്നിൻ പുറങ്ങളാണ് ഇന്നു നമുക്കുള്ളതെന്നും ഈ പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ജനപക്ഷ വികസനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷിതരായി ജീവിക്കാനാവാത്ത സംസ്ഥാനമാണ് കേരളം. ഈ സ്ഥിതി മാറണമെങ്കിൽ സാമൂഹിക നീതിയിലും, ലിംഗനീതിയിലും, പാരിസ്ഥിതിക സന്തുലനത്തിലും ഊന്നിയ ഒരു പുതിയ കേരളത്തിനായുള്ള അന്വേഷണം കൂടിയേ തീരൂ. അതിനുള്ള പ്രവർത്തനങ്ങളുടെ തുടക്കമാണ് കേരളവികസന കോൺഗ്രസ്.

കേരള വികസനകോൺഗ്രസ്സ് നയരേഖ-സംഗ്രഹം

ഊഹക്കച്ചവട സമ്പദ്വ്യവസ്ഥ കേരളത്തിന്റെ സുസ്ഥിര വികസനത്തിന് തിരിച്ചടിയാകും.ഉൽപ്പാദനാടിസ്ഥാനത്തിലുള്ള വികസനമാണ് സംസ്ഥാനത്തിന് അനിവാര്യം . കേരളത്തിൽ ഇനി അന്തർദേശീയ വിമാനത്താവളം ആവശ്യമില്ല. പശ്ചിമഘട്ടം സംരക്ഷിക്കാൻ ചർച്ചകൾ തുടരണം. സംസ്ഥാന സർക്കാർ അവതരിപ്പിച്ച “വിഷൻ 20-30″ നിർദേശങ്ങൾ വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ തകർക്കും. വികസനത്തിന്റെ ദിശ ദരിദ്ര ജനവിഭാഗങ്ങളിലേക്കു തിരിയേണ്ടതുണ്ട്. കാർഷിക വരുമാനം വർധിപ്പിക്കാൻ സർക്കാർതലത്തിൽ ഉപാധികളുണ്ടാക്കണം. മേഖലയിൽ പ്രൊഫഷണലിസം നടപ്പാക്കിയാൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കാം. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾ അവസാനിപ്പിച്ച് ഭൂവിനിയോഗത്തിൽ സാമൂഹ്യ നിയന്ത്രണം ഏർപ്പെടുത്തണം. റിയൽ എസ്റ്റേറ്റ് കച്ചവടം നിയമംമൂലം നിയന്ത്രിക്കണം. ഭൂമികൈയേറ്റക്കാർക്കും കർഷകത്തൊഴിലാളികൾക്കുമുള്ള നിയമം ഒന്നാകാൻപാടില്ല. പൊതുപ്രസ്ഥാനങ്ങൾ സ്ത്രീ സൗഹൃദമാക്കണം. ഉയർന്നതോതിലുള്ള സാമ്പത്തിക അസമത്വം, മദ്യപാനം, റോഡപകടങ്ങൾ, പോഷണക്കുറവ്, ജീവിതശൈലി രോഗങ്ങൾ, കടം എന്നിവയെല്ലാം ചേർന്ന് സാമൂഹ്യ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരിക്കുന്നു.
"https://wiki.kssp.in/index.php?title=കേരള_വികസന_സംഗമം&oldid=4494" എന്ന താളിൽനിന്ന് ശേഖരിച്ചത്