"കാൻസർ - രോഗം, ശാസ്ത്രം, സമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) |
|||
വരി 1: | വരി 1: | ||
{{infobox book | |||
| name = കാൻസർ : രോഗം - ശാസ്ത്രം - സമൂഹം | |||
| image = [[പ്രമാണം:Cancer.jpg|ലഘുചിത്രം|കാൻസർ : രോഗം - ശാസ്ത്രം - സമൂഹം]] | |||
| caption = കവർ | |||
| author = [[പ്രൊഫ.എൻ.എൻ.ഗോകുൽദാസ്]] | |||
| country = ഇന്ത്യ | |||
| title_working = | |||
| language = മലയാളം | |||
| publisher = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | |||
| set_in = | |||
| release_date = | |||
| media_type = | |||
| oclc = | |||
| preceded_by = | |||
| followed_by = | |||
| dewey = | |||
| congress = | |||
| genre = വൈജ്ഞാനികസാഹിത്യം | |||
| wikisource = | |||
}} | |||
'''കാൻസർ : രോഗം - ശാസ്ത്രം - സമൂഹം''' | '''കാൻസർ : രോഗം - ശാസ്ത്രം - സമൂഹം''' | ||
20:01, 9 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം
കാൻസർ : രോഗം - ശാസ്ത്രം - സമൂഹം | |
---|---|
കർത്താവ് | പ്രൊഫ.എൻ.എൻ.ഗോകുൽദാസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | വൈജ്ഞാനികസാഹിത്യം |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
കാൻസർ : രോഗം - ശാസ്ത്രം - സമൂഹം
പ്രൊഫ.എൻ.എൻ.ഗോകുൽദാസ്
കാൻസർ രോഗത്തെപ്പറ്റിയുള്ള ജനങ്ങളുടെ ഭീതിയും ആശങ്കയും അറിവില്ലായ്മയും ദൂരീകരിക്കാനുതകുന്ന സമഗ്രമായ വിവരങ്ങൾ അടങ്ങിയ പുസ്തകമാണ് പ്രൊഫ.എൻ.എൻ.ഗോകുൽദാസ് രചിച്ച "കാൻസർ : രോഗം - ശാസ്ത്രം - സമൂഹം' എന്ന പുസ്തകം. കാൻസർരോഗം ബാധിക്കുകയും അതിനെ വിജയകരമായി അതിജീവിക്കുകയും ചെയ്തയാളാണ് ഗ്രന്ഥകാരൻ. ഭൂരിഭാഗം കാൻസറുകളും തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് ശാസ്ത്രീയമായ ആധുനികചികിത്സയ്ക്ക് വിധേയമായാൽ വിജയകരമായി അതിനെ അതിജീവിക്കാമെന്ന് തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഇതിൽ വിവരിക്കുന്നു.
കാൻസർ ഒരു ജനിതകരോഗമാണ്. ജനിതകരോഗങ്ങൾ എന്നാൽ പാരമ്പര്യസിദ്ധമാണെന്നാണ് ജനങ്ങളുടെ പൊതുബോധം. എന്നാലത് ശരിയല്ല. ശരീരകോശങ്ങൾക്കുള്ളിലെ ജീനുകളിലുണ്ടാകുന്ന മാറ്റങ്ങൾ മൂലമാണ് കാൻസർരോഗം ഉണ്ടാകുന്നത്. എന്നാൽ ചില കാൻസറുകൾ ചില കുടുംബങ്ങളിൽ കൂടുതൽ കണ്ടുവരുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.
രോഗത്തിലേക്ക് നയിക്കുന്ന കാൻസർ ജീനുകളെയും കാൻസർ വിരുദ്ധ ജീനുകളെയും ക്രോമസോമിലെ മാറ്റങ്ങളെയും വൈറസുകളുടെ പങ്കാളിത്തത്തെയും തൊഴിൽ സാഹചര്യങ്ങളെയും പരിസ്ഥിതിമലിനീകരണത്തെയും വിശദീകരിക്കുന്ന പുസ്തകത്തിൽ രോഗത്തിന് കാരണമാകുന്ന ജീവിതശൈലിയും കാൻസർ സ്ക്രീനിങ്ങിന്റെ പ്രാധാന്യവും രോഗിയുടെ മനുഷ്യാവകാശങ്ങളും പാലിയേറ്റീവ് ചികിത്സയുടെ പ്രാധാന്യവും ഉൾപ്പെടെ നിരവധി കാര്യങ്ങൾ വിശദമായി ചർച്ചചെയ്യുന്നു. കാൻസർ ഒരു ജനിതകരോഗമാണെന്ന് സ്ഥാപിക്കുന്ന പിൻകുറിപ്പ് വിദഗ്ധർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്രദമാണ്. പുസ്തകത്തിന്റെ സംശോധനം നടത്തിയ പ്രസിദ്ധ പാതോളജിസ്റ്റായ ഡോ. എം.സി. സാവിത്രി, കൃത്യമായ എഡിറ്റിംഗ് നിർവഹിച്ച ഡോ.കെ.ജി.രാധാകൃഷ്ണൻ എന്നിവരുടെ സേവനത്തെ കൃതജ്ഞതാപൂർവം സ്മരിക്കുന്നു.
കാൻസർ രോഗത്തെക്കുറിച്ച് സമഗ്രമായ ഇത്തരമൊരു റഫറൻസ് ഗ്രന്ഥം പ്രസിദ്ധീകരിക്കാനായതിൽ ഞങ്ങൾക്ക് അനല്പമായ സന്തോഷവും അഭിമാനവുമുണ്ട്.