"കലാജാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ശാസ്ത്ര സാഹിത്യ പരിഷത്ത് ആശയ പ്രചരണത്തിനായി വികസിപ്പിച്ചെടുത്ത ഒരു കലാരൂപം.സംഗീത ശിൽപ്പങ്ങൾ ചെറു നാടകങ്ങൾ,എന്നിവ കോർത്തിണക്കി നാൽക്കവലകൾ,തെരുവോരങ്ങൾ എന്നിവിടങ്ങളിൽ അവതരിപ്പിക്കാനാകുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ കലാപരിപാടികളുടെ കൂട്ടം.
 
'''[[കലാജാഥ സ്ക്രിപ്റ്റുകൾ]]'''ക്ക് ക്ലിക്ക് ചെയ്യുക
==കലാജാഥയുടെ കാൽനൂറ്റാണ്ട്‌==
[[പ്രമാണം:Jatha.jpg|500px|thumb|left|കലാജാഥയിൽ നിന്നും]]
 
==തുടക്കം==
എവിടെനിന്നാണ്‌ കലാജാഥയുടെ തുടക്കം? അതിനു പ്രേരിപ്പിച്ചതെന്താണ്‌? എനിക്ക്‌ തുടങ്ങാൻ തോന്നുന്നത്‌ 1970 ആണ്‌. എറണാകുളം മഹാരാജാസ്‌ കോളേജിൽ നടന്ന വാർഷികം. കോളേജിൽനിന്ന്‌ രാജേന്ദ്ര മൈതാനിയിലേക്കുള്ള ഘോഷയാത്ര. ഈണത്തിൽ മുദ്രാവാക്യം മുഴക്കിക്കൊണ്ട്‌. നിത്യജീവിതത്തിലെ ശാസ്‌ത്രത്തെക്കുറിച്ചുള്ള അപ്പുമാഷ്‌ടെ ആകർഷകമായ പ്രസംഗം.മുദ്രാവാക്യങ്ങൾ സ്‌പൂണേറിയൻ രൂപാന്തരണത്തിലൂടെ മുദ്രാകാവ്യങ്ങൾ ആയി മാറി. തിരുവല്ലയിൽ നടന്ന ഒമ്പതാം വാർഷികത്തിൻറെ മുന്നോടിയായി തിരുവനന്തപുരത്തുനിന്നും ഷൊർണൂരിൽനിന്നും കോഴിക്കോട്ടുനിന്നും പുറപ്പെട്ട കാർ ജാഥകൾ. ശാസ്‌ത്രജ്ഞർ തെരുമൂലകളിൽ പ്രസംഗിക്കുന്നു. മുദ്രാകാവ്യം ചൊല്ലുന്നു, ബഹുജനപ്രസ്ഥാനങ്ങൾ നൽകിയ ഹാരങ്ങൾ അണിയുന്നു. ഡോ. എസ്‌ വാസുദേവ്‌, മാധവൻകുട്ടി, എജിജി മേനോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്ന്‌ തിരുവല്ലവരെയുള്ള ശാസ്‌ത്രപ്രചാരണ ജാഥ ഉദ്‌ഘാടനം ചെയ്‌തത്‌ ഇ.എം.എസ്‌ നമ്പൂതിരിപ്പാടായിരുന്നു. അച്ചടി മാധ്യമത്തിൽനിന്നും പ്രസംഗമാധ്യമത്തിൽനിന്നും വ്യത്യസ്‌തമായ ഒരു മാധ്യമത്തിന്റെ ബീജാങ്കുരങ്ങൾ ഇതിൽ കാണാം.
 
==ശാസ്ത്രസാംസ്കാരികോത്സവം==
അധ്യയനത്തിൻറെയും ഭരണത്തിൻറെയും മാധ്യമങ്ങൾ മലയാളമാക്കണമെന്ന ഡിമാൻറ് ശക്തമാക്കിയകാലം 1975-77. അന്നത്തെ തിരുവനന്തപുരം ഹോട്ടലിൻറെ  ടെറസ്സിൽ ചേർന്ന ഒരു ആലോചനാ യോഗം. കാസർകോടുമുതൽ തിരുവനന്തപുരം വരെ ഒരു ഡിമാൻറ് ജാഥ നടത്തുക എന്ന നിർദേശം കൊച്ചു നാരായണനാണ്‌ മുന്നോട്ടുവച്ചത്‌. പിടിബി അതിനോട്‌ യോജിച്ചപ്പോൾ അതൊരു തീരുമാനമായി. ശാസ്‌ത്ര സാംസ്‌കാരിക ജാഥ എന്നത്‌ നാമകരണം ചെയ്യപ്പെട്ടു. തളിപ്പറമ്പിനടുത്ത്‌ ആദ്യത്തെ ഗ്രാമശാസ്‌ത്ര സമിതി രൂപീകരിച്ച മാധവൻ മാസ്റ്ററുടെ കൂവേരി ഗ്രാമത്തിൽനിന്ന്‌ യാത്ര ആരംഭിച്ചു. അവിടെ വൈദ്യുതി എത്തിയിട്ടില്ലായിരുന്നു. വൈദ്യുതി എത്താത്ത, തിരുവനന്തപുരം ജില്ലയിലുള്ള പൂവ്വച്ചലിൽ ജാഥ സമാപിച്ചു. സമാപനത്തിന്‌ വരവേൽക്കാൻ ഗ്രാമവാസികൾ മുഴുവനുമുണ്ടായിരുന്നു. എല്ലാ ഗൃഹാങ്കണങ്ങളും ദീപങ്ങളാൽ അലംകൃതമായിരുന്നു. അത്യന്തം ആവേശജനകമായ ഒരു അനുഭവമായിരുന്നു അത്‌.
1977 ഒക്‌ടോബർ 2 മുതൽ (ഗാന്ധിജയന്തി ദിനം) നവംബർ 7 വരെ (റഷ്യൻ വിപ്ലവദിനം) - ഗാന്ധിയിൽനിന്ന്‌ ലെനിനിലേക്ക്‌ - 37 ദിവസം നടത്തിയ ജാഥയിൽ 900ത്തിൽപരം സ്വീകരണകേന്ദ്രങ്ങളിലായി ലക്ഷക്കണക്കിന്‌ ആളുകളുമായി സംവദിച്ചു. ജാഥ ലെക്കിടി-പേരൂരിൽ എത്തിയപ്പോഴേക്കും മുദ്രാകാവ്യത്തിന്റെ ഈരടകിൾ ഒരു ലഘുലേഖ ആക്കാൻ തക്കവണ്ണം വികസിച്ചിരുന്നു. ഏറ്റവും അധികം അതിലേക്ക്‌ സംഭാവന നൽകിയത്‌ അന്തരിച്ച എസ്‌.പി.എൻ. ആയിരുന്നു. '''ശാസ്‌ത്രം അധ്വാനം, അധ്വാനം സമ്പത്ത്‌ - സമ്പത്ത്‌ ജനനന്മക്ക്‌ - ശാസ്‌ത്രം ജനനന്മക്ക്‌''' എന്ന പരിഷദ്‌ സമീകരണം രൂപം കൊണ്ടത്‌ ഈ ജാഥയിലായിരുന്നു. ഇപ്പോഴും അത്‌ ജാഥയെ ആയിട്ടുള്ളു, കലാജാഥ ആയിട്ടില്ല. പക്ഷേ, ജാഥ നടത്തുന്നതിൻറെ ടെക്‌നോളജി ഏതാണ്ട്‌ രൂപപ്പെട്ടു എന്നു പറയാം.
 
[[പ്രമാണം:Poster NRD.jpg|300px|thumb|right|കലാജാഥയിൽ നിന്നും]]
 
കലാജാഥയിലേക്കുള്ള പരിവർത്തനത്തിന്‌ മറ്റൊരു ഇൻപുട്ട്‌ കൂടി ആവശ്യമായിരുന്നു. 1978ൽ ജലന്ധറിൽ നടന്ന CPI (M) പാർടി കോൺഗ്രസ്സിൽ ഞാനൊരു പ്രതിനിധി ആയിരുന്നു. ആദ്യമായാണ്‌ പാർടി കോൺഗ്രസ്സിൽ ഡെലിഗേറ്റാകുന്നത്‌. പുതിയ അനുഭവങ്ങളിൽ മുഴച്ചുനിന്നത്‌ ബഹുജനവിദ്യാഭ്യാസത്തിന്‌ കലാമാധ്യമത്തെ, എത്ര ഫലപ്രദമായി, ഉപയോഗിക്കാമെന്ന തിരിച്ചറിവായിരുന്നു. അന്തരിച്ച കൊച്ചനുജപ്പിഷാരടി, ചെറുകാട്‌ മുതലായവർ എന്റെ പാർടി ബ്രാഞ്ചിലെ അംഗങ്ങളായിരുന്നു. ഞങ്ങളുടെ ഉത്സാഹത്തിൽ തൃശ്ശൂർ വിവേകോദയം സ്‌ക്കൂളിൽ വെച്ച്‌ 1978 മെയ്‌ 1 മുതൽ 14 വരെ നീണ്ടു നിന്ന ഒരു ?മേദിന നാടക അക്കാദമി? സംഘടിപ്പിക്കപ്പെട്ടു. സമുദായയുടെ സ്ഥാപകനായ പ്രസന്നയും അരവിന്ദാക്ഷൻ മാഷും ആയിരുന്നു ക്യാമ്പ്‌ ഡയറക്‌ടർമാർ. സമുദായയുമായി നേരത്തെതന്നെ ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. അന്തരിച്ച പി.എം.താജ്‌ അടക്കം പലരും ആദ്യമായി നാടക വേദിയിലേക്ക്‌ കടന്ന്‌ വന്നത്‌ ആ അക്കാദമിയിലൂടെ ആയിരുന്നു. അവിടെനിന്നാണ്‌ പുതിയ ഒരു പുരോഗമന നാടക വേദി രൂപീകരിക്കുക എന്ന ആശയം പൊന്തി വന്നത്‌. അങ്ങനെ ഡോ. പി.കെ.ആർ. വാരിയർ, അന്തരിച്ച സ. ഇ.എം. ശ്രീധരൻ എന്നിവരുടെ നേതൃത്വത്തിൽ കോറസ്‌ എന്ന നാടകസംഘം രൂപീകരിക്കപ്പെട്ടു. ബെർതോൾത്‌ ബ്രെഹ്‌ത്‌ രൂപം നൽകിയ ഗോർക്കിയുടെ ?അമ്മ? എന്ന നാടകമാണ്‌ തിരഞ്ഞെടുത്തത്‌. അതിലെ പാട്ടുകൾ പുനലൂർ ബാലൻ തർജമ ചെയ്‌തു. വി.കെ.എസ്‌ സംഗീതം നൽകി. ആ പാട്ടുകൾ, പ്രത്യേകിച്ചും '''എന്തിന്നധീരത''' എന്നു തുടങ്ങുന്ന പാട്ട്‌ ലോകത്തിൽ ഏറ്റവും അധികം ഭാഷകളിൽ ആയി ഏറ്റവും പ്രചാരം സിദ്ധിച്ച ഒന്നായിത്തീർന്നു. 1979ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ?അമ്മ?യിലെ പാട്ടുകൾ പാടിക്കൊണ്ട്‌ വികെഎസിന്റെ നേതൃത്വത്തിൽ ഒരു സംഘം ഇ.എംഎസിന്റെ സംസ്ഥാനവ്യാപകമായ പ്രസംഗയാത്രയെ അനുഗമിച്ചു. ഈ യാത്രയിലെ അനുഭവമാണ്‌ ?പാട്ടു പാടിക്കൊണ്ടുള്ള ജാഥ? എന്ന സങ്കേതത്തിന്‌ ബീജാങ്കുരം ചെയ്‌തത്‌.
മൂന്നാമതൊരു ഉറവിടം കൂടിയുണ്ട്‌. ശാസ്‌ത്രത്തെ കലാരൂപത്തിൽ അവതരിപ്പിക്കുക എന്ന ആശയബീജത്തെ പുഷ്‌ടിപ്പെടുത്താനായി കൊടുങ്ങല്ലൂരടുത്തുള്ള ആനാപ്പുഴയിൽ വച്ച്‌ ഒരു ക്യാമ്പ്‌ സംഘടിപ്പിക്കപ്പെട്ടു. നാടൻ പാട്ടുകൾ, തിരുവാതിരകളി, ഓട്ടംതുള്ളൽ മുതലായവയ്‌ക്ക്‌ ശാസ്‌ത്രത്തിന്റെ ഉള്ളടക്കം നൽകിക്കൊണ്ടുള്ള പരീക്ഷണങ്ങൾ നടന്നു. ഒട്ടേറെ ആത്മവിശ്വാസം നൽകുന്നതായിരുന്നു അവിടത്തെ അനുഭവം.
 
==കലാജാഥയുടെ തുടക്കനാളുകൾ==
ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ്‌ 1980ൽ ആദ്യത്തെ കലാജാഥയ്‌ക്ക്‌ രൂപം നൽകിയത്‌. പരിഷത്ത്‌ മറ്റു മാധ്യമങ്ങളിലൂടെ ബഹുജനമധ്യത്തിൽ എത്തിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന അതേ വിഷയങ്ങൾ തന്നെ ആയിരുന്നു ഉള്ളടക്കം. വ്യക്തിഗത രചനകൾ, കൂട്ടംകൂടിയിരുന്നു ഉണ്ടാക്കുന്നവ, രൂപാന്തരപ്പെടുത്തിയവ എന്നിങ്ങനെ പല രൂപത്തിലും ഉള്ളടക്കം സൃഷ്‌ടിക്കപ്പെട്ടു. ഈ ആദ്യത്തെ കലാജാഥയുടെ റിഹേഴ്‌സൽ ക്യാമ്പ്‌ തിരുവനന്തപുരത്ത്‌ പട്ടത്തുള്ള എന്റെ വീട്ടിൽ വെച്ചായിരുന്നു. സോഷ്യൽ സയന്റിസ്റ്റ്‌ പ്രസ്‌ സ്ഥാപിക്കാനായി ഞാൻ സ്വന്തം വീട്‌ വിട്ടുകൊടുത്ത്‌ വാടകവീട്ടിലേക്ക്‌ മാറിയ ഘട്ടത്തിലായിരുന്നു അത്‌. തിരുവനന്തപുരം ജില്ലയിലെ കാരക്കോണത്ത്‌ നിന്ന്‌ സാംസ്‌കാരിക മന്ത്രി ടി.കെ. രാമകൃഷ്‌ണനാണ്‌ ആദ്യത്തെ കലാജാഥ ഉദ്‌ഘാടനം ചെയ്യുന്നത്‌.
 
[[പ്രമാണം:2005111109470301.jpg|500px|thumb|right|കലാജാഥയിൽ നിന്നും]]
 
ജാഥയുടെ പ്രോട്ടോക്കോൾ - ചിട്ടവട്ടങ്ങൾ - രൂപപ്പെടുത്തിയതും ഈ ആദ്യത്തെ കലാജാഥയോടുകൂടിയായിരുന്നു. വീടുകളിൽ മാത്രം ഭക്ഷണം കഴിക്കുക, ഹോട്ടലുകൾ ഒഴിവാക്കുക, തിളപ്പിച്ച്‌ തണുക്കാത്ത ജീരകവെള്ളം മാത്രം കുടിക്കുക, ചെലവിനു വേണ്ട വിഭവം കണ്ടെത്താൻ പുസ്‌തകം വിൽക്കുക, അനുബന്ധ പരിപാടികൾ നടത്തുക തുടങ്ങിയവയായിരുന്നു ഇവ. ആദ്യത്തെ ജാഥയുടെ ഇനങ്ങളിൽ ശാസ്‌ത്രമില്ല എന്ന വിമർശനത്തിന്റെ ഫലമായാണ്‌ വിശ്വമാനവൻ, ഹേ പ്രപഞ്ചമേ, കുടിയോടെ പോരുക  മുതലായ ഇനങ്ങൾ രൂപംകൊണ്ടത്‌. 1983 ലെ കലാജാഥ കന്യാകുമാരിയിലേക്കു കൂടി പോയി; 1985 ൽ അഖിലേന്ത്യാ പര്യടനം നടത്തി; 1987 ൽ ഭാരതജനവിജ്ഞാനജാഥ; 1990ൽ ജ്ഞാനവിജ്ഞാന ജാഥ. പ്രചാരണം, അധ്യാപനം, കർമപ്രചോദനം, സംഘടനാരൂപീകരണം ഇങ്ങനെ പല ധർമങ്ങളും കലാജാഥകൾ വഹിച്ചു. ഒരു അഖിലേന്ത്യാ ജനകീയ ശാസ്‌ത്ര പ്രസ്ഥാനത്തിന്‌ രൂപം നൽകാനും പിന്നീട്‌ അതിബൃഹത്തായ സാക്ഷരതാ പ്രസ്ഥാനത്തിന്‌ രൂപം നൽകി അതിനെ വളർത്തിക്കൊണ്ടുവരാനും ഒക്കെ കലാജാഥ അതിപ്രധാനമായ ഒരു ഉപകരണമായി. കലാജാഥയിലൂടെയുള്ള ഈ ഭാരതവ്യാപനം പ്രത്യേകമായ പഠനം അർഹിക്കുന്ന ഒരു വിഷയമാണ്‌. അതിനിവിടെ തുനിയുന്നില്ല.
 
കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ കലാജാഥയുടെ ടെക്‌സ്‌ച്ചറിന്‌ ഒട്ടേറെ മാറ്റം വന്നിട്ടുണ്ട്‌; വാദ്യോപകരണങ്ങൾ, പ്രോപ്പർടി, വസ്‌ത്രം, ആഹാരം, താമസം എന്നിവയിലെല്ലാം. ആയിരക്കണക്കിന്‌ പ്രേക്ഷകർ ഇക്കാലത്ത്‌ ഒത്തു കൂടാറില്ല. രേഖീയവും (ഒരു റൂട്ട്‌) സമയബന്ധിതവും (ഒരു നിശ്ചിതകാലയളവിൽ) ആയി നടത്തുന്ന ഒന്നിൽനിന്ന്‌ ഒട്ടേറെ സ്ഥാനങ്ങളിൽ എക്കാലത്തും നടത്തുന്ന ഒരു പ്രചാരണ-പ്രക്ഷോഭണ-പ്രചോദന ഉപകരണമായി അതിനെ രൂപാന്തരപ്പെടുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.  
 
-എം പി പരമേശ്വരൻ
 
=കലാജാഥയിൽ അവതരിപ്പിക്കപ്പെട്ട പ്രശസ്ത ഇനങ്ങൾ=
=കലാജാഥയിൽ അവതരിപ്പിക്കപ്പെട്ട പ്രശസ്ത ഇനങ്ങൾ=
 
<gallery>പ്രമാണം:Penpiravi.jpg |പെൺപിറവി നാടകയാത്ര </gallery>
=സംഗീത ശിൽപ്പങ്ങൾ=
<gallery>പ്രമാണം:Kalajadha.JPG|സുവർണ്ണജൂബിലി കലാജാഥയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ പ്രചരണ ബോർഡ്</gallery>
<gallery>പ്രമാണം:സുവർണ്ണജൂബിലി കലാജാഥ.JPG|സുവർണ്ണജൂബിലി കലാജാഥയുടെ സംസ്ഥാന തല ഉദ്ഘാടനം</gallery>
==സംഗീത ശിൽപ്പങ്ങൾ==
*നാദിറപറയുന്നു
*നാദിറപറയുന്നു

21:41, 6 ഒക്ടോബർ 2017-നു നിലവിലുള്ള രൂപം

കലാജാഥ സ്ക്രിപ്റ്റുകൾക്ക് ക്ലിക്ക് ചെയ്യുക

കലാജാഥയുടെ കാൽനൂറ്റാണ്ട്‌

കലാജാഥയിൽ നിന്നും

തുടക്കം

എവിടെനിന്നാണ്‌ കലാജാഥയുടെ തുടക്കം? അതിനു പ്രേരിപ്പിച്ചതെന്താണ്‌? എനിക്ക്‌ തുടങ്ങാൻ തോന്നുന്നത്‌ 1970 ആണ്‌. എറണാകുളം മഹാരാജാസ്‌ കോളേജിൽ നടന്ന വാർഷികം. കോളേജിൽനിന്ന്‌ രാജേന്ദ്ര മൈതാനിയിലേക്കുള്ള ഘോഷയാത്ര. ഈണത്തിൽ മുദ്രാവാക്യം മുഴക്കിക്കൊണ്ട്‌. നിത്യജീവിതത്തിലെ ശാസ്‌ത്രത്തെക്കുറിച്ചുള്ള അപ്പുമാഷ്‌ടെ ആകർഷകമായ പ്രസംഗം.മുദ്രാവാക്യങ്ങൾ സ്‌പൂണേറിയൻ രൂപാന്തരണത്തിലൂടെ മുദ്രാകാവ്യങ്ങൾ ആയി മാറി. തിരുവല്ലയിൽ നടന്ന ഒമ്പതാം വാർഷികത്തിൻറെ മുന്നോടിയായി തിരുവനന്തപുരത്തുനിന്നും ഷൊർണൂരിൽനിന്നും കോഴിക്കോട്ടുനിന്നും പുറപ്പെട്ട കാർ ജാഥകൾ. ശാസ്‌ത്രജ്ഞർ തെരുമൂലകളിൽ പ്രസംഗിക്കുന്നു. മുദ്രാകാവ്യം ചൊല്ലുന്നു, ബഹുജനപ്രസ്ഥാനങ്ങൾ നൽകിയ ഹാരങ്ങൾ അണിയുന്നു. ഡോ. എസ്‌ വാസുദേവ്‌, മാധവൻകുട്ടി, എജിജി മേനോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്ന്‌ തിരുവല്ലവരെയുള്ള ശാസ്‌ത്രപ്രചാരണ ജാഥ ഉദ്‌ഘാടനം ചെയ്‌തത്‌ ഇ.എം.എസ്‌ നമ്പൂതിരിപ്പാടായിരുന്നു. അച്ചടി മാധ്യമത്തിൽനിന്നും പ്രസംഗമാധ്യമത്തിൽനിന്നും വ്യത്യസ്‌തമായ ഒരു മാധ്യമത്തിന്റെ ബീജാങ്കുരങ്ങൾ ഇതിൽ കാണാം.

ശാസ്ത്രസാംസ്കാരികോത്സവം

അധ്യയനത്തിൻറെയും ഭരണത്തിൻറെയും മാധ്യമങ്ങൾ മലയാളമാക്കണമെന്ന ഡിമാൻറ് ശക്തമാക്കിയകാലം 1975-77. അന്നത്തെ തിരുവനന്തപുരം ഹോട്ടലിൻറെ ടെറസ്സിൽ ചേർന്ന ഒരു ആലോചനാ യോഗം. കാസർകോടുമുതൽ തിരുവനന്തപുരം വരെ ഒരു ഡിമാൻറ് ജാഥ നടത്തുക എന്ന നിർദേശം കൊച്ചു നാരായണനാണ്‌ മുന്നോട്ടുവച്ചത്‌. പിടിബി അതിനോട്‌ യോജിച്ചപ്പോൾ അതൊരു തീരുമാനമായി. ശാസ്‌ത്ര സാംസ്‌കാരിക ജാഥ എന്നത്‌ നാമകരണം ചെയ്യപ്പെട്ടു. തളിപ്പറമ്പിനടുത്ത്‌ ആദ്യത്തെ ഗ്രാമശാസ്‌ത്ര സമിതി രൂപീകരിച്ച മാധവൻ മാസ്റ്ററുടെ കൂവേരി ഗ്രാമത്തിൽനിന്ന്‌ യാത്ര ആരംഭിച്ചു. അവിടെ വൈദ്യുതി എത്തിയിട്ടില്ലായിരുന്നു. വൈദ്യുതി എത്താത്ത, തിരുവനന്തപുരം ജില്ലയിലുള്ള പൂവ്വച്ചലിൽ ജാഥ സമാപിച്ചു. സമാപനത്തിന്‌ വരവേൽക്കാൻ ഗ്രാമവാസികൾ മുഴുവനുമുണ്ടായിരുന്നു. എല്ലാ ഗൃഹാങ്കണങ്ങളും ദീപങ്ങളാൽ അലംകൃതമായിരുന്നു. അത്യന്തം ആവേശജനകമായ ഒരു അനുഭവമായിരുന്നു അത്‌. 1977 ഒക്‌ടോബർ 2 മുതൽ (ഗാന്ധിജയന്തി ദിനം) നവംബർ 7 വരെ (റഷ്യൻ വിപ്ലവദിനം) - ഗാന്ധിയിൽനിന്ന്‌ ലെനിനിലേക്ക്‌ - 37 ദിവസം നടത്തിയ ജാഥയിൽ 900ത്തിൽപരം സ്വീകരണകേന്ദ്രങ്ങളിലായി ലക്ഷക്കണക്കിന്‌ ആളുകളുമായി സംവദിച്ചു. ജാഥ ലെക്കിടി-പേരൂരിൽ എത്തിയപ്പോഴേക്കും മുദ്രാകാവ്യത്തിന്റെ ഈരടകിൾ ഒരു ലഘുലേഖ ആക്കാൻ തക്കവണ്ണം വികസിച്ചിരുന്നു. ഏറ്റവും അധികം അതിലേക്ക്‌ സംഭാവന നൽകിയത്‌ അന്തരിച്ച എസ്‌.പി.എൻ. ആയിരുന്നു. ശാസ്‌ത്രം അധ്വാനം, അധ്വാനം സമ്പത്ത്‌ - സമ്പത്ത്‌ ജനനന്മക്ക്‌ - ശാസ്‌ത്രം ജനനന്മക്ക്‌ എന്ന പരിഷദ്‌ സമീകരണം രൂപം കൊണ്ടത്‌ ഈ ജാഥയിലായിരുന്നു. ഇപ്പോഴും അത്‌ ജാഥയെ ആയിട്ടുള്ളു, കലാജാഥ ആയിട്ടില്ല. പക്ഷേ, ജാഥ നടത്തുന്നതിൻറെ ടെക്‌നോളജി ഏതാണ്ട്‌ രൂപപ്പെട്ടു എന്നു പറയാം.

കലാജാഥയിൽ നിന്നും

കലാജാഥയിലേക്കുള്ള പരിവർത്തനത്തിന്‌ മറ്റൊരു ഇൻപുട്ട്‌ കൂടി ആവശ്യമായിരുന്നു. 1978ൽ ജലന്ധറിൽ നടന്ന CPI (M) പാർടി കോൺഗ്രസ്സിൽ ഞാനൊരു പ്രതിനിധി ആയിരുന്നു. ആദ്യമായാണ്‌ പാർടി കോൺഗ്രസ്സിൽ ഡെലിഗേറ്റാകുന്നത്‌. പുതിയ അനുഭവങ്ങളിൽ മുഴച്ചുനിന്നത്‌ ബഹുജനവിദ്യാഭ്യാസത്തിന്‌ കലാമാധ്യമത്തെ, എത്ര ഫലപ്രദമായി, ഉപയോഗിക്കാമെന്ന തിരിച്ചറിവായിരുന്നു. അന്തരിച്ച കൊച്ചനുജപ്പിഷാരടി, ചെറുകാട്‌ മുതലായവർ എന്റെ പാർടി ബ്രാഞ്ചിലെ അംഗങ്ങളായിരുന്നു. ഞങ്ങളുടെ ഉത്സാഹത്തിൽ തൃശ്ശൂർ വിവേകോദയം സ്‌ക്കൂളിൽ വെച്ച്‌ 1978 മെയ്‌ 1 മുതൽ 14 വരെ നീണ്ടു നിന്ന ഒരു ?മേദിന നാടക അക്കാദമി? സംഘടിപ്പിക്കപ്പെട്ടു. സമുദായയുടെ സ്ഥാപകനായ പ്രസന്നയും അരവിന്ദാക്ഷൻ മാഷും ആയിരുന്നു ക്യാമ്പ്‌ ഡയറക്‌ടർമാർ. സമുദായയുമായി നേരത്തെതന്നെ ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. അന്തരിച്ച പി.എം.താജ്‌ അടക്കം പലരും ആദ്യമായി നാടക വേദിയിലേക്ക്‌ കടന്ന്‌ വന്നത്‌ ആ അക്കാദമിയിലൂടെ ആയിരുന്നു. അവിടെനിന്നാണ്‌ പുതിയ ഒരു പുരോഗമന നാടക വേദി രൂപീകരിക്കുക എന്ന ആശയം പൊന്തി വന്നത്‌. അങ്ങനെ ഡോ. പി.കെ.ആർ. വാരിയർ, അന്തരിച്ച സ. ഇ.എം. ശ്രീധരൻ എന്നിവരുടെ നേതൃത്വത്തിൽ കോറസ്‌ എന്ന നാടകസംഘം രൂപീകരിക്കപ്പെട്ടു. ബെർതോൾത്‌ ബ്രെഹ്‌ത്‌ രൂപം നൽകിയ ഗോർക്കിയുടെ ?അമ്മ? എന്ന നാടകമാണ്‌ തിരഞ്ഞെടുത്തത്‌. അതിലെ പാട്ടുകൾ പുനലൂർ ബാലൻ തർജമ ചെയ്‌തു. വി.കെ.എസ്‌ സംഗീതം നൽകി. ആ പാട്ടുകൾ, പ്രത്യേകിച്ചും എന്തിന്നധീരത എന്നു തുടങ്ങുന്ന പാട്ട്‌ ലോകത്തിൽ ഏറ്റവും അധികം ഭാഷകളിൽ ആയി ഏറ്റവും പ്രചാരം സിദ്ധിച്ച ഒന്നായിത്തീർന്നു. 1979ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ?അമ്മ?യിലെ പാട്ടുകൾ പാടിക്കൊണ്ട്‌ വികെഎസിന്റെ നേതൃത്വത്തിൽ ഒരു സംഘം ഇ.എംഎസിന്റെ സംസ്ഥാനവ്യാപകമായ പ്രസംഗയാത്രയെ അനുഗമിച്ചു. ഈ യാത്രയിലെ അനുഭവമാണ്‌ ?പാട്ടു പാടിക്കൊണ്ടുള്ള ജാഥ? എന്ന സങ്കേതത്തിന്‌ ബീജാങ്കുരം ചെയ്‌തത്‌. മൂന്നാമതൊരു ഉറവിടം കൂടിയുണ്ട്‌. ശാസ്‌ത്രത്തെ കലാരൂപത്തിൽ അവതരിപ്പിക്കുക എന്ന ആശയബീജത്തെ പുഷ്‌ടിപ്പെടുത്താനായി കൊടുങ്ങല്ലൂരടുത്തുള്ള ആനാപ്പുഴയിൽ വച്ച്‌ ഒരു ക്യാമ്പ്‌ സംഘടിപ്പിക്കപ്പെട്ടു. നാടൻ പാട്ടുകൾ, തിരുവാതിരകളി, ഓട്ടംതുള്ളൽ മുതലായവയ്‌ക്ക്‌ ശാസ്‌ത്രത്തിന്റെ ഉള്ളടക്കം നൽകിക്കൊണ്ടുള്ള പരീക്ഷണങ്ങൾ നടന്നു. ഒട്ടേറെ ആത്മവിശ്വാസം നൽകുന്നതായിരുന്നു അവിടത്തെ അനുഭവം.

കലാജാഥയുടെ തുടക്കനാളുകൾ

ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ്‌ 1980ൽ ആദ്യത്തെ കലാജാഥയ്‌ക്ക്‌ രൂപം നൽകിയത്‌. പരിഷത്ത്‌ മറ്റു മാധ്യമങ്ങളിലൂടെ ബഹുജനമധ്യത്തിൽ എത്തിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന അതേ വിഷയങ്ങൾ തന്നെ ആയിരുന്നു ഉള്ളടക്കം. വ്യക്തിഗത രചനകൾ, കൂട്ടംകൂടിയിരുന്നു ഉണ്ടാക്കുന്നവ, രൂപാന്തരപ്പെടുത്തിയവ എന്നിങ്ങനെ പല രൂപത്തിലും ഉള്ളടക്കം സൃഷ്‌ടിക്കപ്പെട്ടു. ഈ ആദ്യത്തെ കലാജാഥയുടെ റിഹേഴ്‌സൽ ക്യാമ്പ്‌ തിരുവനന്തപുരത്ത്‌ പട്ടത്തുള്ള എന്റെ വീട്ടിൽ വെച്ചായിരുന്നു. സോഷ്യൽ സയന്റിസ്റ്റ്‌ പ്രസ്‌ സ്ഥാപിക്കാനായി ഞാൻ സ്വന്തം വീട്‌ വിട്ടുകൊടുത്ത്‌ വാടകവീട്ടിലേക്ക്‌ മാറിയ ഘട്ടത്തിലായിരുന്നു അത്‌. തിരുവനന്തപുരം ജില്ലയിലെ കാരക്കോണത്ത്‌ നിന്ന്‌ സാംസ്‌കാരിക മന്ത്രി ടി.കെ. രാമകൃഷ്‌ണനാണ്‌ ആദ്യത്തെ കലാജാഥ ഉദ്‌ഘാടനം ചെയ്യുന്നത്‌.

കലാജാഥയിൽ നിന്നും

ജാഥയുടെ പ്രോട്ടോക്കോൾ - ചിട്ടവട്ടങ്ങൾ - രൂപപ്പെടുത്തിയതും ഈ ആദ്യത്തെ കലാജാഥയോടുകൂടിയായിരുന്നു. വീടുകളിൽ മാത്രം ഭക്ഷണം കഴിക്കുക, ഹോട്ടലുകൾ ഒഴിവാക്കുക, തിളപ്പിച്ച്‌ തണുക്കാത്ത ജീരകവെള്ളം മാത്രം കുടിക്കുക, ചെലവിനു വേണ്ട വിഭവം കണ്ടെത്താൻ പുസ്‌തകം വിൽക്കുക, അനുബന്ധ പരിപാടികൾ നടത്തുക തുടങ്ങിയവയായിരുന്നു ഇവ. ആദ്യത്തെ ജാഥയുടെ ഇനങ്ങളിൽ ശാസ്‌ത്രമില്ല എന്ന വിമർശനത്തിന്റെ ഫലമായാണ്‌ വിശ്വമാനവൻ, ഹേ പ്രപഞ്ചമേ, കുടിയോടെ പോരുക മുതലായ ഇനങ്ങൾ രൂപംകൊണ്ടത്‌. 1983 ലെ കലാജാഥ കന്യാകുമാരിയിലേക്കു കൂടി പോയി; 1985 ൽ അഖിലേന്ത്യാ പര്യടനം നടത്തി; 1987 ൽ ഭാരതജനവിജ്ഞാനജാഥ; 1990ൽ ജ്ഞാനവിജ്ഞാന ജാഥ. പ്രചാരണം, അധ്യാപനം, കർമപ്രചോദനം, സംഘടനാരൂപീകരണം ഇങ്ങനെ പല ധർമങ്ങളും കലാജാഥകൾ വഹിച്ചു. ഒരു അഖിലേന്ത്യാ ജനകീയ ശാസ്‌ത്ര പ്രസ്ഥാനത്തിന്‌ രൂപം നൽകാനും പിന്നീട്‌ അതിബൃഹത്തായ സാക്ഷരതാ പ്രസ്ഥാനത്തിന്‌ രൂപം നൽകി അതിനെ വളർത്തിക്കൊണ്ടുവരാനും ഒക്കെ കലാജാഥ അതിപ്രധാനമായ ഒരു ഉപകരണമായി. കലാജാഥയിലൂടെയുള്ള ഈ ഭാരതവ്യാപനം പ്രത്യേകമായ പഠനം അർഹിക്കുന്ന ഒരു വിഷയമാണ്‌. അതിനിവിടെ തുനിയുന്നില്ല.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ കലാജാഥയുടെ ടെക്‌സ്‌ച്ചറിന്‌ ഒട്ടേറെ മാറ്റം വന്നിട്ടുണ്ട്‌; വാദ്യോപകരണങ്ങൾ, പ്രോപ്പർടി, വസ്‌ത്രം, ആഹാരം, താമസം എന്നിവയിലെല്ലാം. ആയിരക്കണക്കിന്‌ പ്രേക്ഷകർ ഇക്കാലത്ത്‌ ഒത്തു കൂടാറില്ല. രേഖീയവും (ഒരു റൂട്ട്‌) സമയബന്ധിതവും (ഒരു നിശ്ചിതകാലയളവിൽ) ആയി നടത്തുന്ന ഒന്നിൽനിന്ന്‌ ഒട്ടേറെ സ്ഥാനങ്ങളിൽ എക്കാലത്തും നടത്തുന്ന ഒരു പ്രചാരണ-പ്രക്ഷോഭണ-പ്രചോദന ഉപകരണമായി അതിനെ രൂപാന്തരപ്പെടുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

-എം പി പരമേശ്വരൻ

കലാജാഥയിൽ അവതരിപ്പിക്കപ്പെട്ട പ്രശസ്ത ഇനങ്ങൾ

സംഗീത ശിൽപ്പങ്ങൾ

  • നാദിറപറയുന്നു
"https://wiki.kssp.in/index.php?title=കലാജാഥ&oldid=6347" എന്ന താളിൽനിന്ന് ശേഖരിച്ചത്