"ഭാഷ സംസ്കാരം വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 102: വരി 102:
മനുഷ്യന്റെ വളർച്ചയായി മാർക്‌സ് കണ്ടിരുന്നത് ഓരോരുത്തരും അവന്റെ കഴിവിനും ആവശ്യത്തിനും ഒത്ത് വളരുന്നതിനെയാണ്. ഓരോരുത്തനും സമുദായത്തിന് നൽകുന്ന സംഭാവനകൾ വ്യത്യസ്തമാണ് എന്നത് ഒരു സാമാന്യ മനുഷ്യതത്വമാണ്. എന്നാൽ ഈ മാനുഷിക തത്വം കണക്കിലെടുക്കാതെ മനുഷ്യേ തര വസ്തുക്കളെ പോലെതന്നെ മനുഷ്യനെ  കണക്കാക്കുന്നതാണ് വാസ്തവത്തിൽ വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തിലൂടെ നാം വരുത്തിവയ്ക്കുന്ന പ്രാഥമികമായ ഒരുപക്ഷേ, അന്തിമമായ തെറ്റ്. മനുഷ്യൻ വിൽക്കപ്പെടാനും വാങ്ങപ്പെടാനുമുള്ള ഒരു സാധനമല്ല എന്നുള്ള ബോധം യഥാർത്ഥമായ മനുഷ്യത്വബോധം ഉണ്ടാക്കുവാനുള്ള ഒരു പ്രതിരോധ പ്രവർത്തനംകൊണ്ട് മാത്രമെ ലോകത്തിലെ വസ്തുവകകളെപ്പോലെ മനുഷ്യനെയും വിലയിരുത്തുന്ന ഈ വ്യവസായം അവസാനിക്കുകയുള്ളൂ.
മനുഷ്യന്റെ വളർച്ചയായി മാർക്‌സ് കണ്ടിരുന്നത് ഓരോരുത്തരും അവന്റെ കഴിവിനും ആവശ്യത്തിനും ഒത്ത് വളരുന്നതിനെയാണ്. ഓരോരുത്തനും സമുദായത്തിന് നൽകുന്ന സംഭാവനകൾ വ്യത്യസ്തമാണ് എന്നത് ഒരു സാമാന്യ മനുഷ്യതത്വമാണ്. എന്നാൽ ഈ മാനുഷിക തത്വം കണക്കിലെടുക്കാതെ മനുഷ്യേ തര വസ്തുക്കളെ പോലെതന്നെ മനുഷ്യനെ  കണക്കാക്കുന്നതാണ് വാസ്തവത്തിൽ വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തിലൂടെ നാം വരുത്തിവയ്ക്കുന്ന പ്രാഥമികമായ ഒരുപക്ഷേ, അന്തിമമായ തെറ്റ്. മനുഷ്യൻ വിൽക്കപ്പെടാനും വാങ്ങപ്പെടാനുമുള്ള ഒരു സാധനമല്ല എന്നുള്ള ബോധം യഥാർത്ഥമായ മനുഷ്യത്വബോധം ഉണ്ടാക്കുവാനുള്ള ഒരു പ്രതിരോധ പ്രവർത്തനംകൊണ്ട് മാത്രമെ ലോകത്തിലെ വസ്തുവകകളെപ്പോലെ മനുഷ്യനെയും വിലയിരുത്തുന്ന ഈ വ്യവസായം അവസാനിക്കുകയുള്ളൂ.
ലോകത്തെ മുഴുവൻ ഒരു വലിയ ചന്തയാക്കി മാറ്റിത്തീർക്കാനും ഈ ചന്തയിലെ കച്ചവടക്കാരനായി മാറാനും കഴിയും എന്നുള്ള നില ലോകമുതലാളിത്തത്തിന് വന്നുചേർന്നിട്ടുണ്ട്. ഇത് സാർവലൗകിക മനുഷ്യബോധത്തിന് കിട്ടാവുന്ന ഏറ്റവും വലിയ പ്രഹരമാണ്. വിദ്യാഭ്യാസം വാണിജ്യമാക്കരുത് എന്ന് നാം പറയുന്നതിന്റെ അർത്ഥം മനുഷ്യൻ അവനവനിൽത്തന്നെ ഒരു മൂല്യമാണ് എന്നും ആത്യന്തികമായ മനുഷ്യന്റെ മൂല്യം അവന്റെ  സ്വച്ഛന്ദമായ വളർച്ചയാണ് എന്നുമാണ്. ഇതിനു നേരെവരുന്ന ഓരോ ആക്രമണത്തെയും എതിർത്തുതോല്പിക്കുക എന്നുള്ളത് വിദ്യാഭ്യാസ പ്രവർത്തനത്തിലെ ഒരു മൗലിക പ്രതിരോധപ്രവർത്തനമായിത്തീരുന്നു.
ലോകത്തെ മുഴുവൻ ഒരു വലിയ ചന്തയാക്കി മാറ്റിത്തീർക്കാനും ഈ ചന്തയിലെ കച്ചവടക്കാരനായി മാറാനും കഴിയും എന്നുള്ള നില ലോകമുതലാളിത്തത്തിന് വന്നുചേർന്നിട്ടുണ്ട്. ഇത് സാർവലൗകിക മനുഷ്യബോധത്തിന് കിട്ടാവുന്ന ഏറ്റവും വലിയ പ്രഹരമാണ്. വിദ്യാഭ്യാസം വാണിജ്യമാക്കരുത് എന്ന് നാം പറയുന്നതിന്റെ അർത്ഥം മനുഷ്യൻ അവനവനിൽത്തന്നെ ഒരു മൂല്യമാണ് എന്നും ആത്യന്തികമായ മനുഷ്യന്റെ മൂല്യം അവന്റെ  സ്വച്ഛന്ദമായ വളർച്ചയാണ് എന്നുമാണ്. ഇതിനു നേരെവരുന്ന ഓരോ ആക്രമണത്തെയും എതിർത്തുതോല്പിക്കുക എന്നുള്ളത് വിദ്യാഭ്യാസ പ്രവർത്തനത്തിലെ ഒരു മൗലിക പ്രതിരോധപ്രവർത്തനമായിത്തീരുന്നു.
==വിദ്യാഭ്യാസമാധ്യമം മഹാന്മാരുടെ വീക്ഷണങ്ങൾ==
===അധ്യയനമാധ്യമം മാതൃഭാഷയാകണം-മഹാത്മാ ഗാന്ധി===
വിദേശഭാഷ തലച്ചോറിനെ ക്ഷീണിപ്പിച്ചിരിക്കുന്നു. നമ്മുടെ കിടാങ്ങളുടെ ഞരമ്പുകൾക്കു താങ്ങാനാകാത്ത ഭാരം ചുമത്തിയിരിക്കുന്നു. അവരെ കരണ്ടികളും കാട്ടിയതു കാട്ടുന്നവരുമാക്കി യിരിക്കുന്നു. സ്വന്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും പറ്റാത്തവരാക്കിയിരിക്കുന്നു. തങ്ങളുടെ അറിവ് കുടുംബത്തിലും ബഹുജനങ്ങൾക്കിടയിലും സംവേശിപ്പിക്കാൻ കഴിവില്ലാത്തവരാക്കിയിരിക്കുന്നു. വിദേശഭാഷ നമ്മുടെ കുട്ടികളെ സ്വന്തം നാട്ടിൽ പ്രായോഗികവശങ്ങളിലെല്ലാം വിദേശികളാക്കി മാറ്റിയിരിക്കുന്നു. നിലവിലുള്ള സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ദുരന്തം ഇതാണ്. വിദേശഭാഷ നമ്മുടെ നാട്ടുഭാഷകളുടെ വളർച്ചയെ തടസ്സപ്പെടുത്തിയിരിക്കുന്നു. എനിക്ക് ഒരു സേച്ഛാധിപതിയുടെ അധികാരങ്ങളുണ്ടായിരുന്നുവെങ്കിൽ, ഒരു വിദേശഭാഷയിലൂടെ ആൺകുട്ടികളെയും പെൺകുട്ടികളെയും പഠിപ്പിക്കുന്നത് ഇന്നുതന്നെ നിർത്തലാക്കും; എല്ലാ ടീച്ചർമാരെയും പ്രൊഫസർമാരെയും പുറത്താക്കു മെന്ന ഭീഷണിയിൽ അവരോടും ഉടൻതന്നെ ഭാഷയിലുള്ള ഈ മാറ്റം വിദ്യാലയങ്ങളിൽ അവതരിപ്പിക്കാൻ ആവശ്യപ്പെടും. ഞാൻ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതുവരെ കാത്തുനിൽക്കുകയില്ല. അവ മാറ്റത്തെ അനുസരിച്ചു വന്നുകൊള്ളും. അവിളംബിത നിവാരണം ആവശ്യമായ ഒരു ദോഷമാണത്.
തങ്ങളുടേതല്ലാത്ത ഒരു ഭാഷയിൽ ബോധനം സ്വീകരിക്കുന്ന ഒരു രാജ്യത്തിലെ കുട്ടികൾ ആത്മഹത്യയാണു ചെയ്യുന്നതെന്ന് എനിക്കുറപ്പുണ്ട് . അതവരുടെ ജൻമാവകാശത്തെ അപഹരിക്കലാണ്. ഒരു വൈദേശികാധ്യയനഭാഷ ചെറുപ്പക്കാരുടെമേൽ അനർഹമായ ഭാരം ചുമത്തുന്നു; അതവരുടെ നൈസർഗിക സിദ്ധികളെ അപഹരിക്കുന്നു; വളർച്ച മുട്ടിക്കുന്നു, അവരെ സ്വന്തം വീട്ടിൽനിന്നും ഒറ്റപ്പെടുത്തുന്നു. തൻമൂലം, ഞാൻ അത്തരം കാര്യങ്ങൾ സർവപ്രധാനമായ ഒരു ദേശീയ ദുരന്തമായി കണക്കാക്കുന്നു. 
ഇപ്പോൾ നൽകപ്പെടുന്ന രീതിയിലുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം ഇംഗ്ലീഷ് പഠിച്ച ഇന്ത്യക്കാരനെ നിർവീര്യനാക്കിയിരിക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥികളുടെ സിരാശക്തിയുടെ മേൽ അതു വളരെ കഠിനമായി ആയാസപ്പെടുത്തിയിരിക്കുന്നു. നമ്മെ അത് വെറും അനുകർത്താക്കളാക്കിയിരിക്കുന്നു. ഇംഗ്ലീഷു കാരുമായുള്ള ബന്ധത്തിന്റെ അധ്യായങ്ങളിൽ ഏറ്റവും പരിതാപകരമായ ഒന്നാണ് നാട്ടുഭാഷകളെ സ്ഥാനഭ്രഷ്ടമാക്കിയത്. ഇംഗ്ലീഷിൽ ചിന്തിക്കുകയും തങ്ങളുടെ ചിന്തകൾ പ്രധാനമായും ഇംഗ്ലീഷിൽ പകർത്തുകയും ചെയ്യുകയെന്ന വൈഷമ്യത്തോടു കൂടിയല്ല പ്രവർത്തനങ്ങൾ ആരംഭിച്ചതെങ്കിൽ, രാം മോഹന്റായ് കൂടുതൽ വലിയൊരു പരിഷ്‌കർത്താവും ലോകമാന്യ തിലകൻ കൂടുതൽ വലിയൊരു പണ്ഡിതനും ആകുമായിരുന്നു. കുറച്ചുകൂടി അകൃത്രിമമായ ഒരു രീതിയിലായിരുന്നെങ്കിൽ അവരുടെ അതിമഹത്തായ സന്ദേശം ജനങ്ങൾക്കിടയിൽ കൂടുതൽ ഫലപ്രദമായേനെ. ഇംഗ്ലീഷ് സാഹിത്യത്തിന്റെ അമൂല്യ നിക്ഷേപങ്ങളുമായുള്ള പരിചയത്തിൽനിന്നു പല നേട്ടങ്ങളും അവർ നേടിയിട്ടുണ്ട്, സംശയമില്ല. എന്നാൽ, ഇതവർക്കു സ്വന്തം നാട്ടുഭാഷയിൽക്കൂടെത്തന്നെ അഭിഗമ്യമാകണമായിരുന്നു. ഒരു ജാതി അനുകർത്താക്കളെമാത്രം സൃഷ്ടിച്ചുകൊണ്ട് ഒരു നാടിനും ഒരു രാഷ്ട്രമായി വളരാൻ കഴിയില്ല. ബൈബിളിന് ഒരു അധികൃതവിവർത്തനമില്ലെങ്കിൽ, ഇംഗ്ലീഷുകാരുടെ നില എന്താകുമായിരുന്നുവെന്ന് ഒന്നാലോചിച്ചു നോക്കു. രാം മോഹന്റോയിയെക്കാളും, തിലകനെക്കാളും മഹാൻമാരായിരുന്നു ചൈതന്യനും കബീറും നാനാക്കും ഗുരുഗോവിന്ദസിങ്ങും ശിവജിയും പ്രതാപസിംഹനും എന്നു ഞാൻ വിശ്വസിക്കുകതന്നെ ചെയ്യുന്നു. താരതമ്യം ചെയ്യുന്നത് അനുചിതമാണെന്നെനിക്കറിയാം. എല്ലാവരും സ്വന്തം നിലയ്ക്കു തുല്യനിലയിൽ പക്ഷേ, ഫലം കൊണ്ടു നോക്കുമ്പോൾ രാം മോഹനും തിലകനും ജനസാമാന്യത്തിനുമേൽ ചെലുത്തിയ സ്വാധീനശക്തി, അവരെക്കാളധികം ഭാഗ്യവാൻമാരായി ജനിച്ച മറ്റവരുടേതിനോളം സ്ഥായിയോ വിദൂരസ്പർശിയോ ആയിരുന്നില്ല. അവർക്കു കടന്നുചാടേണ്ടിയിരുന്ന വിഘ്‌നങ്ങളാലോ ചിച്ചാൽ, അവർ മഹാരഥൻമാരായിരുന്നു. അവരിരുവരും തങ്ങൾക്കു കിട്ടിയ വിദ്യാഭ്യാസംകൊണ്ടു പ്രതികൂലസ്ഥിതിയിലായിരുന്നില്ലെങ്കിൽ, മഹത്തരമായ ഫലങ്ങൾ നേടുന്നതിൽ കൂടുതൽ വിജയിക്കു മായിരുന്നു. ഇംഗ്ലീഷ് ഭാഷ അറിയുമായിരുന്നില്ലെങ്കിൽ രാജായ്ക്കും ലോകമാന്യനും അവർ ചിന്തിച്ചതുപോലെ ചിന്തിക്കുവാൻ സാധിക്കയില്ലായിരുന്നുവെന്നു വിശ്വസിക്കുവാൻ ഞാൻ വിസമ്മതി ക്കുന്നു. സ്വാതന്ത്ര്യാശയങ്ങൾ ഉൾക്കൊള്ളാനും ചിന്താസൂക്ഷ്മത വികസിപ്പിക്കാനും ഇംഗ്ലീഷ് ഭാഷാജ്ഞാനം ആവശ്യമാണെന്ന വിശ്വാസമാണ് ഇന്ത്യയെ ബാധിച്ചിട്ടുള്ള അന്ധവിശ്വാസങ്ങളിൽവച്ച് ഏറ്റവും വലുത്. കഴിഞ്ഞ 50 കൊല്ലക്കാലമായി ഇന്ത്യയ്ക്ക് ഒരു വിദ്യാഭ്യാസസമ്പ്രദായമേ ഉണ്ടായിരു ന്നുള്ളുവെന്ന് ഓർക്കണം. ഒരൊറ്റ ആശയവിനിമയോപാധി മാത്രമാണ് നമ്മുടെ നാട്ടിൽ അടിച്ചേൽ പിക്കപ്പെട്ടത്. ഇന്നത്തെ സ്‌കൂളുകളിലും കോളേജുകളിലും ഈ വിദ്യാഭ്യാസമില്ലായിരുന്നുവെങ്കിൽ, നാം എന്താകുമായിരുന്നുവെന്നറിയാൻ അതുകൊണ്ടും യാതൊരു അനുമാനമാർഗവുമില്ല. എന്തായാലും, ഒന്നറിയാം; ഇന്ത്യ 50 കൊല്ലം മുമ്പത്തെക്കാൾ ഇന്നു ദരിദമാണ്; സ്വയം പ്രതിരോധിച്ചുനിൽക്കാനുള്ള ശക്തി ഇന്നു കുറവാണ്; ഇന്ത്യയുടെ മക്കൾക്കു കരുത്തും ഇന്നു കമ്മിയാണ്. ഇതുമുഴുവൻ ഭരണരീതിയുടെ കുറവുകൾകൊണ്ടാണെന്ന് എന്നെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. വിദ്യാഭ്യാസരീതിയാണതിലെ ഏറ്റവും ദൂഷ്യം ബാധിച്ച ഭാഗം. 
ഇംഗ്ലീഷിനെയോ ആ ഭാഷയിലെ ഉത്കൃഷ്ടസാഹിത്യത്തെയോ അപലപിക്കുകയാണ് ഞാനെന്നു ധരിക്കരുത്. ഹരിജന്റെ പംക്തികൾതന്നെ എനിക്ക് ഇംഗ്ലീഷിനോടുള്ള സ്‌നേഹത്തിനു മതിയായ തെളിവാണ്. ഇംഗ്ലണ്ടിന്റെ മിതശീതോഷ്ണ കാലാവസ്ഥ, പ്രകൃതിദൃശ്യങ്ങൾ എന്നിവയാലുണ്ടാ കാവുന്നതിലധികം പ്രയോജനം ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഔൽകൃഷ്ട്യംകൊണ്ട് ഭാരതരാഷ്ട്രത്തി നുണ്ടാവില്ല. ഇന്ത്യയ്ക്ക് സ്വന്തം കാലാവസ്ഥയും പ്രകൃതിദൃശ്യവും സാഹിത്യവുംകൊണ്ടുതന്നെ വേണം അഭിവൃദ്ധി പ്രാപിക്കാൻ-ഇവ മൂന്നും ഇംഗ്ലീഷ് കാലാവസ്ഥയ്ക്കും പ്രകൃതിദൃശ്യത്തിനും സാഹിത്യത്തിനും താഴെയാണെന്നു വന്നാലും, നമ്മളും നമ്മുടെ സന്താനങ്ങളും സ്വന്തം പാരമ്പര്യത്തിന് മേൽത്തന്നെ ഉൽകർഷം കെട്ടിപ്പടുക്കണം. നാം മറ്റൊന്നു കടം കൊണ്ടാൽ, നമ്മുടേതിനെ ദാരിദ്ര്യസ്ഥിതിയിലാഴ്ത്തും. നമുക്കു വിദേശാഹാരം ഭക്ഷിച്ചു വളരാൻ ഒരിക്കലും പറ്റുകയില്ല. നമ്മുടെ രാഷ്ട്രത്തിന് ആ ഭാഷയിലെയും ലോകത്തിലെ ഇതരഭാഷകളിലെയും അനർഘനിധികൾ സ്വന്തം നാട്ടുഭാഷകളിലൂടെ കൈവരേണ്ട ആവശ്യമുണ്ട്. രവീന്ദ്രനാഥിന്റെ നിസ്തുല്യമായ കലാസൃഷ്ടികൾ ആസ്വദിക്കാൻ എനിക്കു ബംഗാളി പഠിക്കേണ്ടതില്ല; നല്ല തർജുമകളിലൂടെ എനിക്കതു ലഭിക്കുന്നു. ടോൾസ്റ്റോയിയുടെ ചെറുകഥകൾ ആസ്വദിക്കാൻ ഗുജറാത്തിലെ ആൺകുട്ടികളും പെൺകുട്ടികളും റഷ്യൻഭാഷ അഭ്യസിക്കേണ്ടതില്ല; അവർ, നല്ല വിവർത്തനങ്ങൾ വഴി അവ പഠിച്ചറിയുന്നു. ഇംഗ്ലീഷുകാർക്കു സാഭിമാനം പറയാൻ കഴിയും, ലോകത്തിലെ ഏറ്റവും മികച്ച സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ച് ഒരാഴ്ച കഴിയുന്നതിനകം ലളിതമായ ഇംഗ്ലീഷിൽ തങ്ങളുടെ രാഷ്ട്രത്തിനു കരഗതമാവുമെന്ന്. ഷേക്‌സ്പിയറും മിൽട്ടണും ചിന്തിച്ചതും എഴുതിയതുമായ കാര്യങ്ങളിൽ അനർഘങ്ങളായവ ലബ്ധമാവാൻ എനിക്ക് ഇംഗ്ലീഷ് പഠിക്കേണ്ട ആവശ്യമെന്ത്?
ലോകത്തിലെ വിവിധ ഭാഷകളിൽ പഠിക്കേണ്ടവയിൽ വച്ച് ഏറ്റവും നല്ലത് പഠിച്ചു നാട്ടുഭാഷകളിലേക്കു വിവർത്തനം ചെയ്യുക തൊഴിലാക്കിയ ഒരുസംഘം വിദ്യാർത്ഥികളെ നിയോഗിക്കുക ലാഭകരമായ ഒരു ധനവിനിയോഗമായിരിക്കും. നമ്മുടെ യജമാനന്മാർ നമുക്കു തെറ്റായ മാർഗം തെരഞ്ഞെടുത്തു തന്നു; ശീലം തെറ്റിനെ ശരിയെന്നു തോന്നിക്കുകയും ചെയ്തു.
കപടവും നമ്മെ ഭാരതീയരല്ലാതാക്കുന്നതുമായ വിദ്യാഭ്യാസംകൊണ്ട് ജനലക്ഷങ്ങളോടു തുടർച്ചയായും വർധമാനമായും ചെയ്യുന്ന അപരാധത്തിനുള്ള തെളിവും ഞാൻ അനുദിനം കാണുന്നുണ്ട്. എന്റെ വിലപ്പെട്ട സഹപ്രവർത്തകരായ ഈ ബിരുദധാരികൾക്കു തന്നെ സ്വന്തം ഹൃദയാന്തർഭാഗത്തുള്ള ചിന്തകൾ ആവിഷ്‌കരിക്കേണ്ടിവരുമ്പോൾ വല്ലാതെ കുഴങ്ങുന്നു. അവർ സ്വന്തം വീട്ടിൽ അപരിചിതരാണ്. ഇംഗ്ലീഷ് വാക്കുകളോ വാചകങ്ങളോ അവലംബിക്കാതെ സംഭാഷണം മുഴുമിക്കാൻ വയ്യാത്തത്ര പരിമിതമാണവരുടെ മാതൃഭാഷാജ്ഞാനം. അവർക്ക് ഇംഗ്ലീഷുപുസ്തകങ്ങളില്ലാതെ ജീവിക്കാൻ വയ്യ. അവർ പലപ്പോഴും തമ്മിൽത്തമ്മിൽ ഇംഗ്ലീഷിലെഴുത്തെഴുതുന്നു. ഞാൻ എന്റെ കൂട്ടുകാരുടെ കാര്യമെടുത്തു പറഞ്ഞത് ഈ ദോഷം എത്രയധികം അടിയിലേക്കിറങ്ങിയിരിക്കുന്നുവെന്ന് കാണിക്കാ നാണ്. കാരണം, ഞങ്ങൾ സ്വയം കുറവുകൾ തീർക്കാൻ ബോധപൂർവം പരിശ്രമിച്ചിട്ടുള്ളവരാണ്.
കോളേജുവിദ്യാർത്ഥികളിൽനിന്ന് ഒരു ജഗദീശ് ബോസിനെ സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, നമ്മുടെ കലാശാലകളിലെ ധനദുർവ്യയം നമ്മെ വിഷമിപ്പിക്കേണ്ടതില്ലെന്ന് വാദിക്കപ്പെട്ടിട്ടുണ്ട്. ദുർവ്യയം ഒഴിവാക്കാൻ വയ്യാത്തതായിരുന്നുവെങ്കിൽ, ഞാനും ആ വാദത്തെ അനുകൂലിക്കുമായിരുന്നു. അതൊഴിവാക്കാമായിരുന്നു, ഇന്നും ഒഴിവാക്കാം എന്നു ഞാൻ കാണിച്ചുതന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. മാത്രമല്ല, ഒരു ബോസുണ്ടായി എന്നത് ആ വാദത്തിന് സഹായകമല്ല. കാരണം, ബോസ് ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ഒരു സന്താനമല്ല. അദ്ദേഹം തനിക്ക് പ്രവർത്തിക്കേണ്ടിവന്ന പരിതഃസ്ഥിതിയിൽ കഠിനമായ പ്രതിബന്ധങ്ങളുണ്ടായിട്ടും ഉയർന്നുവന്നു. അദ്ദേഹത്തിന്റെ വിജ്ഞാനം ബഹുജനങ്ങൾക്കു മിക്കവാറും ദുർഗ്രഹമായിത്തീർന്നു. ഇംഗ്ലീഷറിയാത്ത ഒരാൾക്കും ബോസിനെപ്പോലെയാവാൻ സാധ്യമല്ലെന്നും നാം ചിന്തിക്കുന്നതുപോലെ തോന്നുന്നു. ഇതിലും വമ്പിച്ച ഒരന്ധവിശ്വാസം എനിക്കു സങ്കല്പിക്കാൻ സാധ്യമല്ല. നമ്മെപ്പോലെ ഒരു ജപ്പാൻകാരന് നിസ്സഹായത തോന്നുന്നില്ല.
സംസ്ഥാനഭാഷകൾക്ക് ശരിയായ സ്ഥാനം നൽകിയാൽ, അധ്യയനഭാഷ എന്തു വിലകൊടുത്തും ഉടനെ മാറ്റണം. നിത്യവും പെരുകിവരുന്ന കുറ്റകരമായ ദുർവ്യയത്തെക്കാൾ ഞാൻ ഇഷ്ടപ്പെടുക ഉന്നതവിദ്യാഭ്യാസത്തിലുള്ള താൽക്കാലികമായ അവ്യവസ്ഥയാണ്. 
സംസ്ഥാനഭാഷകളുടെ പദവിയും കമ്പോളവിലയും വർധിപ്പിക്കാനായി, നീതിന്യായക്കോടതികളിലെ വ്യവഹാരഭാഷ, ആ കോടതികൾ സ്ഥാപിച്ചിരിക്കുന്ന സംസ്ഥാനത്തിലെ ഭാഷയായിരിക്കണമെന്നു ഞാൻ നിർദേശിക്കുന്നു. സംസ്ഥാന നിയമസഭകളിലെ നടപടികൾ ആ സംസ്ഥാനത്തിലെ ഭാഷയിൽ അഥവാ സംസ്ഥാനത്തിൽ ഒന്നിലധികം ഭാഷകളുണ്ടെങ്കിൽ അവയിൽ ആയിരിക്കണം. നിയമസഭാംഗങ്ങൾ വേണ്ടത്ര ശ്രദ്ധിച്ചാൽ ഒരു മാസത്തിനുള്ളിൽ അവരുടെ ഭാഷകൾ അവർക്ക് മനസ്സിലാക്കാൻ കഴിയുമെന്ന്
ഞാൻ അഭിപ്രായപ്പെടുന്നു. ഒരു തമിഴന് തമിഴിനോട് ബന്ധപ്പെട്ട തെലുങ്ക്, മലയാളം, കർണാടകം എന്നീ ഭാഷകളിലെ ലളിതമായ വ്യാകരണവും ഏതാനും ശതം വാക്കുകളും നിഷ്പ്രയാസം പഠിക്കുന്നതിന് പ്രതിബന്ധമായി യാതൊന്നുമില്ല. കേന്ദ്രത്തിൽ ഹിന്ദുസ്ഥാനി ആധിപത്യം വഹിക്കുകയും വേണം.
ഇംഗ്ലീഷ് പഠിക്കാൻ ഇപ്പോൾ പതിവുള്ളതിലും കുറച്ചു സമയം മാത്രമേ എടുക്കാവൂ എന്ന് നമ്മുടെ സ്ത്രീപുരുഷന്മാരോട് ഞാൻ പറയുമ്പോൾ, അവർക്കതുവഴിയുണ്ടാകാവുന്ന സന്തോഷം നഷ്ടപ്പെടു ത്തുകയെന്നതല്ല എന്റെ ഉദ്ദേശ്യം. ഇത്ര വമ്പിച്ച വിലകൊടുക്കാതെയും വിഷമം സഹിക്കാതെയും കൂടുതൽ സ്വാഭാവികമായ ഒരു മാർഗം അവലംബിച്ചാൽ അതേ തോതിലുള്ള സന്തോഷംതന്നെ കൈവരുമെന്നാണെന്റെ പക്ഷം. ലോകം അമൂല്യസൗന്ദര്യമോലുന്ന അനേകം രത്‌നങ്ങൾകൊണ്ടു  നിറഞ്ഞതാണ്. എന്നാൽ ഈ രത്‌നങ്ങളെല്ലാം ഇംഗ്ലീഷ് സംവിധാനത്തിലുള്ളവയല്ല. തുല്യവൈഭവമുള്ള കലാസൃഷ്ടികൾ തങ്ങൾക്കുമുണ്ടെന്ന് അന്യഭാഷകൾക്കും അഭിമാനിക്കാൻ വകയുണ്ട്. ഇതെല്ലാം നമ്മുടെ സാധാരണക്കാർക്കു കിട്ടാറാവണം. നമ്മുടെ പഠിച്ച ആളുകൾ ഇവയെല്ലാം നമുക്കുവേണ്ടി നമ്മുടെ  സ്വന്തം ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ഏറ്റാൽ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.
('ഗാന്ധി സാഹിത്യ'ത്തിൽനിന്ന്)
"https://wiki.kssp.in/ഭാഷ_സംസ്കാരം_വിദ്യാഭ്യാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്