"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 84: | വരി 84: | ||
വീണ്ടും 2020 ജനുവരിയിൽ പുരോഗമന ചിന്താഗതിക്കാരായ ചില സാമൂഹ്യപ്രവർത്തകർ ചേർന്ന് യൂണിറ്റ് പുനഃസംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി '''സുകുമാരൻ''', മേഖലാ സെക്രട്ടറിയായിരുന്ന '''സിന്ധു, കണ്ണൻ മാഷ്''' എന്നിവരായിരുന്നു രൂപീകരണ യോഗത്തിൽ പങ്കെടുത്തത്. '''CH ഇക്ബാൽ (സെക്രെട്ടറി), പി. ശ്യാം പ്രകാശ് (പ്രസിഡണ്ട്), അഗജ. ഏ. ആർ. (ജോ.. സെക്രട്ടറി), സ്വപന ഏ. വി. (വൈ: പ്രസിഡണ്ട്) സ്വർണ്ണലത ടി.(ട്രഷറർ)''' എന്നിവരായിരുന്നു ഭാരവാഹികൾ. കോവിഡ് 19ന്റ പശ്ചാത്തലത്തിൽ ഒരു വർഷക്കാലം യൂണിറ്റിൽ യോഗങ്ങളോ പരിപാടികളോ നടന്നില്ല. | വീണ്ടും 2020 ജനുവരിയിൽ പുരോഗമന ചിന്താഗതിക്കാരായ ചില സാമൂഹ്യപ്രവർത്തകർ ചേർന്ന് യൂണിറ്റ് പുനഃസംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി '''സുകുമാരൻ''', മേഖലാ സെക്രട്ടറിയായിരുന്ന '''സിന്ധു, കണ്ണൻ മാഷ്''' എന്നിവരായിരുന്നു രൂപീകരണ യോഗത്തിൽ പങ്കെടുത്തത്. '''CH ഇക്ബാൽ (സെക്രെട്ടറി), പി. ശ്യാം പ്രകാശ് (പ്രസിഡണ്ട്), അഗജ. ഏ. ആർ. (ജോ.. സെക്രട്ടറി), സ്വപന ഏ. വി. (വൈ: പ്രസിഡണ്ട്) സ്വർണ്ണലത ടി.(ട്രഷറർ)''' എന്നിവരായിരുന്നു ഭാരവാഹികൾ. കോവിഡ് 19ന്റ പശ്ചാത്തലത്തിൽ ഒരു വർഷക്കാലം യൂണിറ്റിൽ യോഗങ്ങളോ പരിപാടികളോ നടന്നില്ല. | ||
==1984 ലെ ഭോപാൽ സയൻസ്ട്രെയ്ൻ== | |||
1984 ഡിസംബർ :2 ന് മധ്യപ്രദേശിലെ ഭോപാലിൽ രാജ്യത്തെ നടുക്കിയ വാതക ദുരന്തം ഉണ്ടായി. യൂണിയൻ കാർബൈഡ് കമ്പനിയിൽ മീഥൈൽ ഐസോസൈനേറ്റ് എന്ന വിഷവാതകം (ഏകദേശം 40 ടൺ) ചോർന്ന് പതിനാറായിരത്തോളം പേർ മരിക്കുകയും ഏകദേശം 5 ലക്ഷത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി ദുരന്തമായി ഇത് വിശേഷിപ്പിക്കപ്പെട്ടു. ദുരന്തത്തിന്റെ പ്രത്യാഘാതം നേരിൽ കാണുന്നതിനായി കേരള ശാസത്രസാഹിത്യപരിഷത്ത് സംസ്ഥാന കമിറ്റിയുടെ നേതൃത്വത്തിൽ '''സയൻസ് ടെയിൻ''' എന്ന പേരിൽ ഒരു ടെയിനിൽ പ്രവർത്തകർ ഭോപാലിലേക്ക് പോയി. ഇതിന്റെ തുടർച്ച എന്ന നിലക്ക് നമ്മുടെ നാട്ടിൽ പരിഷത്ത് വിശദമായ ലഘുലേഖ തയ്യാറാക്കി പ്രചരിപ്പിച്ചു. യൂണിയൻ കാർബൈഡിനെതിരായയ പ്രതിഷേധം എന്ന നിലക്ക് കമ്പനിയുടെ ഉദ്പന്നങ്ങൾ ബഹിഷ്കരിക്കാൻ പരിഷത്ത് ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി '''എവറെഡി ബാറ്ററി''' ബഹിഷകരിച്ചു. എല്ലാ കടകളിലും കയറി ബാറ്ററി ബഹിഷ്കരിക്കാൻ ബോധവൽക്കരണം നടത്തി. ടെയിൻയാത്രയിൽ പരപ്പയിൽ നിന്നും '''കണ്ണൻ മാഷും, വി. കെ. സുരേശൻ മാഷും''' ഉണ്ടായിരുന്നു. ഭോപാൽ പട്ടണത്തിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിക്ഷേധക്കാർ പത്യേകം കൂട്ടം കൂട്ടമായി തങ്ങളുടെ ഭാഷയിൽ പ്രതിക്ഷേധ മുദ്രാവാക്യങ്ങളുമായി നീങ്ങിയിരുന്നു. ഒരു മുസ്ലീം പള്ളിക്കു സമീപത്ത് എത്തിയപ്പോൾ എല്ലാവരും മൗനം പാലിച്ചു കടന്നു പോയതായും കണ്ണൻ മാഷു പറഞ്ഞിരുന്നു. അതേസമയം കേരളത്തിലെ പ്രതിനിധികൾ അവിടേയും മുദ്രാവാക്യം വിളിച്ചുതന്നെ നീങ്ങിയിരുന്നു. |
06:07, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരപ്പ യൂണിറ്റ് | |
---|---|
പ്രസിഡന്റ് | അഗജ AR |
വൈസ് പ്രസിഡന്റ് | അശ്വിൻ രാജ് പി. |
സെക്രട്ടറി | എം. വി. പുരുഷോത്തമൻ |
ജോ.സെക്രട്ടറി | സ്വപ്ന എ. വി. |
ട്രഷറർ | സ്വർണ്ണലത ടി. |
ജില്ല | കാസർകോഡ് |
മേഖല | കാഞ്ഞങ്ങാട് |
ഗ്രാമപഞ്ചായത്ത് | കിനാനൂർ - കരിന്തളം |
പരപ്പ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
41 അംഗങ്ങൾ ഉള്ള യൂണിറ്റാണ് പരപ്പ യൂണിറ്റ്. ഇതിൽ 17 സ്ത്രീകളും 24 പുരുഷന്മാരും ഉണ്ട്. കാസർഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തുകളായ കിനാനൂർ കരിന്തളം, ബളാൽ, കോടോം ബേളൂർ പഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ് പരപ്പ എന്നു പറയാം. പരപ്പ, കമ്മാടം, പന്നിത്തടം, കൂരാങ്കുണ്ട് എന്നീ വാർഡുകൾ ഉൾപ്പെട്ട പ്രദേശം അടങ്ങുന്നതാണ് ഇപ്പോഴത്തെ യൂണിറ്റിന്റെ പ്രവർത്തന പരിധി. കിഴക്ക് - വെസ്റ്റ് എളേരി പഞ്ചായത്ത്, പടിഞ്ഞാറ് കോടോം ബേളൂർ പഞ്ചായത്ത്, തെക്ക് പ്ലാച്ചിക്കര റിസർവ് വനം, ബിരിക്കുളം വാർഡ്, വടക്ക് ബളാൽ പഞ്ചായത്ത്, മരുതോം റിസർവ് ഫോറസ്റ്റ് എന്നിവ ഈ ഭൂപ്രദേശത്തിന് അതിരിടുന്നു.
2 ചാലുകൾ, ഉദ്ഭവിക്കുന്നത് ഈ യൂണിറ്റ് പരിധിയിൽ നിന്നാണ്. ഒരു പുഴ ഈ യൂണിറ്റിന്റെ പരിധിയിലൂടെ ഒഴുകുന്നുണ്ട്. ഒരു മനുഷ്യനിർമ്മിത ഫോറസ്റ്റ് (കരീമിന്റെ ഫോറസ്റ്റ്) യൂണിറ്റ് പരിധിയിലാണ്. ഇങ്ങനെ പാരിസ്ഥിതി കമായും ഭൂമിശാസ്തപരമായും ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഭൂദേശത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
സമൂഹ്യ - സാംസകാരിക ചരിത്രം
1965 ൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഇന്നത്തെ പരപ്പ ഗവ: ഹയർ സെക്കന്ററി സ്കൂൾ ഈ പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ ഏറെ സ്വധീനം ചെലുത്തിയ സ്ഥാപനമാണ്. പരിഷത്ത് യൂണിറ്റിന്റെ രൂപീകരണത്തിനും കാരണം ഈ വിദ്യാലയം തന്നെയാണ്. 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലേക്ക് സമീപ പഞ്ചായത്തുകളിൽ നിന്നു കുട്ടികൾ പഠനത്തിനെത്തിയിരുന്നു. കിഴക്ക് വെള്ളരികുണ്ട് മുതൽ പടിഞ്ഞാറ് കാലിച്ചാനടുക്കം, വരേയുള്ള കുട്ടികൾ ഈ സ്കൂളിലേക്ക് വന്നിരുന്നു. ഹൈസ്കൂളായി മാറിയതോടെ തെക്കൻ ജില്ലകളിൽ നിന്നുൾപ്പെടെ നിരവധി അധ്യാപകർ ഈ സ്കൂളിലേക്ക് വന്നതും അവരുടെ സാമൂഹ്യ ഇടപെടലുകളും ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ ഏറെ സ്വാധിനിച്ചു. ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇവരെല്ലാം ഈ നാട്ടുകാരായിത്തന്നെ ജീവിച്ചു.
ചന്ദ്രോദയ കലാസമിതി എന്ന പേരിൽ ആദ്യമായി രൂപം കൊണ്ട കലാസമിതി ഈ പ്രദേശത്ത് ഒട്ടേറെ കലാസാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. നാട്ടിലെ കലാകാരന്മാരെ ഉൾപ്പെടുത്തി നാടക ടീം രൂപീകരിച്ച് നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. കൂടാതെ പുറമെനിന്ന് പ്രൊഫഷണൽ കലാ ട്രൂപ്പ്കളുടെ പരിപാടികളും സംഘടന നാട്ടിൽ കൊണ്ടുവന്നിരുന്നു. പിന്നീട് രാമവർമ്മ ബാലകലാ കേന്ദ്രം, നേതാജിവായനശാല & ഗ്രന്ഥാലയം, എന്നിവയും രൂപം കൊണ്ടു. 1989 ൽ പരപ്പയിൽ ഒരു ഫൈൻ ആർട്സ് സൊസൈറ്റി നിലവിൽ വന്നു. ഗ്രാമീണ കലാ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്കു പുറമെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി സിനിമാ പ്രദർശനം നാടൻ കലളായ മംഗലംകളി, കോൽ സ്കാരിക പാരമ്പര്യം ഈ പ്രദേശത്തിനുണ്ട്.
1980 വരേയുള്ള കാലഘട്ടത്തിൽ കൃഷിയും അനുബന്ധ തൊഴിലുകളും പാരമ്പരാഗതമായി കൈമാറി വന്ന കുല തൊഴിലുകളുമായിരുന്നു ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം. വയലുകളിലും, കരയിലും (പുനം കൃഷി) നെൽകൃഷി നടത്തിയിരുന്നു. കന്നുപൂട്ടൽ നിലമൊരുക്കൽ, ഞാറുനടൽ, കൊയ്യൽ, ഒക്കൽ(കാളകളെ ഉപയോഗിച്ച് നെല്ല് മെതിക്കൽ) എന്നിവ അനുബന്ധ തൊഴിലായിരുന്നു. ഓരോ വീട്ടിലും പച്ചക്കറി കൃഷിയും കന്നുകാലി വളർത്തലും ഉണ്ടായിരുന്നു. കുടിയേറ്റം വ്യാപകമായതോടെ റബ്ബർ കൃഷിയും വ്യാപിച്ചു.
പൊതു ഗതാഗത സൗകര്യം ഇല്ലാതിരുന്നഅക്കാലത്ത് ജനങ്ങൾ പ്രധാനമായും ചികിത്സക്കു വേണ്ടി ആശ്രയിച്ചിരുന്നത് നാട്ടുവൈദ്യം, ആയുർവേദം, പ്രാദേശികമായി ഉണ്ടായിരുന ക്ലീനിക്കുകൾ (അലോപ്പതി) എന്നിവയെ ആയിരുന്നു. പക്കീരൻ വൈദ്യർ, ഡോക്ടർ ഒ. കെ .രാമചന്ദ്രൻ, ഡോ: വിജയരാഘവൻ എന്നിവരായിരുന്നു പരപ്പയിൽ ചികിൽസകരായി ആദ്യ കാലത്ത് ഉണ്ടായിരുന്നത്. ഇടക്കാലത്ത് ഒരു വ്യാജ ഡോക്ടർ പരപ്പയിൽ രോഗികളെ പരിശോധിച്ചിരുന്നു. ഇതിനെതിരായി ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ പ്രതികരിച്ചതായും ഡോക്ടർ ഒഴിവായി പോയതായും പഴയകാല പ്രവർത്തകർ ഇന്നും ഓർക്കുന്നു.
പരിഷത്തിന്റെ തുടക്കം
പരപ്പയിലെ അക്കാലത്തെ പൗരപ്രമുഖരും പൊതുപ്രവർത്തകരുമായിരുന്ന ഡോ. ഒ. കെ. രാമചന്ദ്രൻ, വി. എം. കെ. അടിയോടി, റേഷൻകട കുഞ്ഞിക്കേളു, ബാലൻ മാസ്റ്റർ എന്നിവർ പരിഷത്തിന്റെ പ്രവർത്തനങ്ങൾക്ക് നല്ല പിന്തുണ നൽകി. (ഇവരിൽ കുഞ്ഞിക്കേളു, ഡോ: ഒ. കെ. എന്നിവർ ഇന്ന് ജീവിച്ചിരിപ്പില്ല) ശക്തമായ ജനപിന്തുണയിൽ പരപ്പ യൂണിറ്റിലെ കണ്ണൻ മാഷ് നേതൃത്വം കൊടുത്തു കൊണ്ട് ചിറ്റാരിക്കാൽ മേഖലാ കമിറ്റി രൂപീകരിച്ചു. കണ്ണൻ മാഷ് ആദ്യ മേഖലാ സെക്രട്ടറി ആയിരുന്നു. കെ. ബാലകൃഷ്ണൻ, കെ. കെ. രാഘവൻ മാസ്റ്റർ, കെ. എങ്കപ്പ ഭട്ട് , ഏ. കെ. മോഹനൻ മാസ്റ്റർ എന്നിവർ ചിറ്റാരിക്കാൽ മേഖലയെ ജനകീയമായി മുന്നേറാൻ നേതൃത്വം കൊടുത്തവരായിരുന്നു. കണ്ണൻ മാഷ് യൂണിറ്റ് രൂപീകരണത്തിനോ, യോഗത്തിനോ പോയാൽ സെക്രട്ടറിയുടെ വീട്ടിൽ താമസിച്ച് പിറ്റേ ദിവസം സ്കൂളിലേക്ക് വരുന്ന ശീലമായിരുന്നു എന്ന് പഴയകാല പ്രവർത്തകർ അനുസ്മരിക്കുമ്പോൾ അക്കാലത്ത് പ്രവർത്തകർക്കിടയിലണ്ടായിരുന്ന ബന്ധത്തിന്റെ വൈകാരികത വ്യക്തമാകുന്നുണ്ട്. പരപ്പ യൂണിറ്റിലെ പ്രവർത്തകയായിരുന്ന PD ശ്രീദേവി ടീച്ചർ വനിതാകലാ ജാഥയുടെ ജില്ലാ കൺവീനറായിരുന്നു. വി. കെ. സുരേശൻ മാസ്റ്റർ സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിൽ കിനാനൂർ - കരിന്തളം പഞ്ചായത്ത് -അസിസ്റ്റന്റ് പ്രോഗ്രാംഓഫീസറായി(എ. പി. ഒ.) പ്രവർത്തിച്ചിരുന്നു.
ആദ്യകാല പ്രവർത്തനങ്ങൾ
1970 മുതലുള്ള കാലഘട്ടം അധ്യാപകരെ ഇന്നത്തെക്കാളും ഏറെ ബഹുമാനത്തോടും ആദരവോടേയും നോക്കിക്കണ്ട കാലമായിരുന്നതിനാൽ അധ്യാപകരുടെ സാമൂഹ്യ ബന്ധവും പൊതുപ്രവർത്തനവും അക്കാലത്ത് പെട്ടന്നുള്ള സാമൂഹ്യ ചലനങ്ങൾക്ക് കാരണമായി. ഗ്രാമങ്ങളിലെ വ്യാപകമായ ഗ്രന്ഥശാലാ ശൃംഖലകൾ രൂപം കൊണ്ടതിന് പിന്നിൽ എല്ലാം അധ്യാപകരുടെ നേതൃത്വമുണ്ടെന്ന് നമുക്ക് കാണാൻ കഴിയും. പരപ്പയിൽ പരിഷത്ത് യൂണിറ്റ് രൂപീകരണത്തിനും സജീവമായി പ്രവർത്തിപ്പിക്കുന്നതിനും ചാലകശക്തിയായത് അധ്യാപകരുടെ കൂട്ടായ്മ തന്നെയാണ്. ഇത് സoഘടനയ്ക്ക് എളുപ്പത്തിൽ ജനപിന്തുണ കൈവരിക്കാൻ സഹായിച്ചു. ഗ്രാമങ്ങളിലും വിദ്യാലയങ്ങളിലും സംഘടിപ്പിച്ച ശാസ്ത്ര ക്ലാസുകൾ, ദക്ഷത കൂടുതലുള്ള അടുപ്പുകളുടെ വ്യാപനം, വിവിധ വിഷയങ്ങളിൽ പരിഷത്തിന്റെ നിലപാടുകൾ വിശദീകരിക്കുന്ന ലഘുലേഖകളുടെ പ്രചരണം, പുസ്തക പ്രചാരണം, മാസികാ പ്രചരണം, പരിഷത്ത് ഉല്പന്നങ്ങളുടെ പ്രചരണം, ഇവയുടെനിർമ്മാണ പരിശീലനം, കലാജാഥാ സ്വീകരണം ജനകീയമാക്കൽ ഇവയായിരുന്നു ആദ്യകാലത്തെ പ്രധാന പ്രവർത്തനങ്ങൾ.
പ്രകൃതി, സമൂഹം, ശാസ്ത്രം എന്ന വിഷയത്തിലാണ് ആദ്യമായി ക്ലാസുകൾ സംഘടിപ്പിച്ചിരുന്നത്. അതുപോലെ മണ്ണ്, ജലസംരക്ഷണം, പരിസ്ഥിതിസംരക്ഷണം എന്നീ വിഷയങ്ങളിലും ക്ലാസുകൾ നടത്തിയിരുന്നു.
ഹാലി ധൂമകേതുവിന്റെ വരവിന്റെ അനുബന്ധമായി സംസ്ഥാനത്തൊട്ടാകെ സംഘടന പതിനായിരം ശാസ്ത്ര ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരപ്പയിലും ക്ലാസുകൾ നടന്നു. 1989 ൽ ഫെബ്രുവരി 3, 4, 5 തീയ്യതികളിൽ പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഇക്കോ ഡവലപ്മെന്റ് ക്യാമ്പ് നടന്നു. പ്രൊഫ. എം. ഗോപാലനായിരുന്നു ക്യാമ്പിന്റെ ഡയരക്ടർ. 3 ദിവസത്തെ സഹവാസ ക്യാമ്പായിരുന്നു അത്. ജലസാമ്പിൾ ശേഖരണം, മണ്ണ് സാoബ്ലിംഗ് മഴ അളക്കൽ, പ്രകൃതി നിരീക്ഷണം, വന നിരീക്ഷണം, കൃഷിസ്ഥലസന്ദർശനം, നക്ഷത്ര നിരീക്ഷണം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഒന്നാം ദിവസം രാത്രിസിനിമാ പ്രദർശനവും ഉണ്ടായി. ക്ലാസുകൾ ആശയപ്രചരണ ഉപാധികളായി മാറിയപ്പോൾ പരിഷത്തടുപ്പുപ്രചരണം ജനങ്ങളുമായി അടുത്ത ബന്ധം ഉണ്ടാക്കാൻ സഹായിച്ചു. ഭക്ഷണം പാകം ചെയ്യാൻ വിറകു മാത്രം ഉപയോഗിച്ചിരുന്ന കാലത്ത് കുറഞ്ഞ വിറകുപയോഗിക്കാനും അടുക്കളയിൽ പുകയില്ലാത്തതുമായ അടുപ്പുകളാണ് പരിഷത്ത് പ്രചരിപ്പിച്ചത്. പരിഷത്തടുപ്പുകൾ എന്ന് പിന്നീട് ഇവ അറിയപ്പെട്ടു. തൊട്ടടുത്ത പ്രദേശമായ ബിരിക്കുളത്ത് 3 ദിവസത്തെ അടുപ്പു നിർമ്മാണ പരിശീലനക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പരിഷത്ത് പ്രവർത്തകനായ വരക്കാട്ടെ ടി. വി .നാരായണനാണ് പ്രധാനമായും പരപ്പ ഭാഗത്ത് പരിശീലനത്തിനും അടുപ്പ് നിർമ്മാണത്തിനും നേതൃത്വം കൊടുത്തിരുന്നത്. നാരായണൻ ഒരു വീട്ടിൽ അടുപ്പു നിർമ്മാണത്തിനെത്തിയാൽ പണി തീരുമ്പേഴേക്കും പരിഷത്തിനേപ്പറ്റി വീട്ടുകാർക്ക് വിശദമായ ഒരു ക്ലാസ്സ് തന്നെ നൽകിയിരിക്കും. അടുപ്പിന്റെ ഉപയോഗം സംബന്ധിച്ച് വിശദീകരണവും, തുടർ നാളുകളിൽ ഇടക്ക് പരിശോധനയും ഉണ്ടാകും. വട്ടിപ്പുന്ന ദിവാകരൻ നമ്പ്യാരുടെ വീട്ടിലായിരുന്നു ഈ പ്രദേശത്ത് ആദ്യമായി പരിഷത്ത്അടുപ്പ് സ്ഥാപിച്ചത്. ഇദ്ദേഹം കേന്ദ്ര പ്ലാനിംഗ് ബോഡിൽ അംഗമായിരുന്നു. (പരപ്പയിലെ അറിയപ്പെടുന്ന കൃഷിക്കാരനായിരുന്നു ഇദ്ദേഹം)
പ്രകൃതിയേയും സമൂഹത്തേയും യുംബാധിക്കുന്ന വിവിധ പ്രശ്നങ്ങൾ, നാടിന്റെ സാമൂഹ്യ വികാസത്തിൽ പരിഗണിക്കപ്പെടേണ്ട വിഷയയങ്ങൾ, എന്നിവസംബന്ധിച്ചെല്ലാം ശാസ്ത്രീയമായ വിശകലനങ്ങളുംപരിഷത്തിന്റെ കാഴ്ചപ്പാടുകളും ജനങ്ങളിലെത്തിക്കാനും ചർച്ച ചെയ്യിക്കാനും അഭിപ്രായം രൂപീകരിക്കാനും പരിഷത്ത് ഉപയോഗിച്ച പ്രധാന ഉപാധികളിൽ ഒന്നായിരുന്നു ലഘു ലേഖകൾ. പരിഷത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രചാരണവും മറ്റൊരുപധാന പ്രവർത്തനമായിരുന്നു. ശാസ്ത്രം, പരിസ്ഥിതി, സാമൂഹ്യമാറ്റങ്ങൾ, ജനാധിപത്യം, എന്നിങ്ങനെ വിദ്യാർത്ഥികൾ, അധ്യാപകർ, പൊതു പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലയിലും ഉൾപ്പെട്ടവർക്ക് ഗ്രഹിക്കാൻ കഴിയുന്നതും, പഠനസഹായികളുമായ പുസ്തകങ്ങളാണിവ. ബാലസാഹിത്യകൃതികളും ധാരാളമുണ്ടായി.
കലാ ജാഥാ സ്വീകരണങ്ങൾ
പരിഷത്തും പരപ്പയിലെ ജനങ്ങളും എന്നുമോർക്കുന്ന ഒരു കാര്യമാണ് പരപ്പയിലെ കലാ ജാഥാ സ്വീകരണങ്ങൾ. വിവിധ വിഷയങ്ങൾ ജനങ്ങളുമായി സംവദികുന്നതിന് വിധ കാലഘട്ടങ്ങളിൽ പരിഷത്ത് ഒട്ടനവധി കലാ ജാഥകൾ സംഘടിപ്പിച്ചിരുന്നു. ശാസ്ത്രം, പരിസ്ഥിതി, ആരോഗ്യം, വിവാഭ്യാസം, സാക്ഷരത, മതേതര്യം, ജനാധിപത്യം ,വികസനം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ പുരുഷ സമത്വം, അധികാര വികേ ന്ദ്രീകരണം, തുടങ്ങിയ നിരവധി വിഷയങ്ങൾ പ്രമേയങ്ങളാക്കിയുള്ള ജാഥ ജനങ്ങളിലും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരിലും പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള ആശയങ്ങൾക്ക് വിത്തുപാകി. ഇവ നമ്മുടെ നാട് ഇന്നു നേടിയ നേട്ടങ്ങൾക്കായുള്ള പ്രവർത്തനങ്ങളിൽ സ്വാധീനമുണ്ടാക്കി.
തെരുവുനാടകരൂപത്തിലുള്ള ലഘുനാടകങ്ങൾ, സംഗീതശില്പം ചാക്യാർകൂത്ത്, ഓട്ടം തുളളൽ, ഒപ്പന, കൂട്ടപ്പാട്ട്, തുടങ്ങിയ കലാരൂപങ്ങൾ ഉൾപ്പെടുത്തി നടത്തിയ കലാജാഥകളിൽ സധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ ലളിതമായി ആവിഷ്കരിച്ചിരുന്നു. നാടൻ ശൈലിയിലുള്ള ഭാഷ, പാട്ടുകൾ, അഭിനയം, വേഷം എന്നിവ പരിഷത്തിന്റെ കലാജാഥയെ ജനങ്ങൾക്കിടയിൽ അങ്ങേയറ്റം സ്വീകാര്യത നേടിക്കൊടുത്തു. പരപ്പ യൂണിറ്റ് പ്രവർത്തകരായിരുന്ന ശ്രീകണ്ഠൻ, ഭാര്യ PD ശ്രീദേവി ടീച്ചർ എന്നിവർ കലാ കളിൽ അംഗങ്ങളായിരുന്നു. ഇപ്പോൾ പരപ്പ യൂണിറ്റ് അംഗമായ ഇ. കെ. വത്സല (നാട്ടക്കല്ലിൽ താമസം), പരപ്പ യൂണിറ്റ് എസിക്യൂട്ടീവ് അംഗം AR വിജയകുമാർ മാഷ് എന്നിവർ യഥാക്രമം വനിതാകലാ ജാഥ, സാക്ഷരതാ കലാ ജാഥ എന്നിവയിൽ അംഗങ്ങളായിരുന്നു. കലാജാഥയെ സ്വീകരിക്കാൻ ആഴ്ചകൾ കുമുമ്പേ ജനകീയസംഘാടകസമിതി രൂപീകരിച്ച് പ്രവർത്തനം നടത്തിയിരുന്നു. ഈ ജാഥാ സ്വീകരണ പരിപാടികൾ ജന പങ്കാളിത്തം കൊണ്ടും, തയ്യാറെടുപ്പു കൊണ്ടും പരിഷത്തിന് അന്നുണ്ടായിരുന്ന ജനസ്വീ കാര്യതയുടെ നേർസാക്ഷ്യമായിരുന്നു . ജാഥാലീകരണത്തിന്റെ ധനസമാഹരണം തീർത്തും പാരിഷത്തികരീതിയിലാണ് പരിഷത്തിന്റെ പുസ്തകങ്ങൾ വിൽപന നടത്തിയാണ് പണം സമാഹരിച്ചിരുന്നത്. സ്വാഗത സംഘം അംഗങ്ങൾ, ടീമായി വിടുകളിൽ പുസ്തക വിൽപന നടത്തുമായിരുന്നു. സമാപന പരിപടികൾ കഴിഞ്ഞാൽ നാട്ടുകാരുട വീടുകളിൽ ജാഥാംഗങ്ങൾ താമസിച്ചിരുന്നു.
പ്രാദേശിക പ്രശ്നങ്ങൾ മുതൽ ദേശീയവും അന്തർദ്ദേശീയവുമായ വിഷയങ്ങൾ ഉൾപ്പെടെ പരിഷത്തിന്റെ ഇടപെടൽ ആവശ്യമായ എല്ലാ വിഷയങ്ങളിലും ഇടപെടുകയും ജനങ്ങൾക്കിടയിൽ പരിഷത്തിന്റെ അഭിപ്രായങ്ങൾ പ്രചരിപ്പിക്കുകയും ചെ യ്തിട്ടുണ്ട്. 1986 ൽ മാലോം റിസർവ് വനത്തിൽ മരം മുറി നടക്കുന്നുവെന്ന വിവരം കിട്ടിയതിനേ തുടർന്ന് പരിഷത്തിന്റെ നേതൃത്വത്തിൽ ഒരു ജാഥ വനത്തിലേക്ക് പോവുകയും അന്വേഷിക്കുകയും ചെയ്തിരുന്നു.
മാലോത്തെ ഊർജ്ജസ്വലനായ വർമ്മ സാറായിരുന്നു ഇതിന് നേതൃത്വപരമായ പങ്ക് വഹിച്ചത്. പരപ്പ യൂണിറ്റിലെ കണ്ണൻ മാഷ്, വി. കെ. സുരേശൻ മാസ്റ്റർ, ഏ. കെ. മോഹനൻ മാസ്റ്റർ എന്നിവർ പങ്കെടുത്തിരുന്നു.
സ്ക്കൂൾ വിദ്യാർത്ഥികൾ ക്കായി Up തലത്തിൽ യുറീക്ക, ഹൈസ്കൂൾ തലത്തിൽ ശാസ്ത്ര കേരളം, എന്നീ മാസികകൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികളിൽ ശാസ്ത്രബോധമുണ്ടാകുന്നതിനും, ശാസ്ത്രവിഷയങ്ങളിൽ പഠനം എളുപ്പമാക്കാനും സഹായിക്കുന്ന വിഭവങ്ങളാണ് ഈ മാസികകളുടെ ഉള്ളടക്കം. ഈ ശാസ്ത്ര മാസികകളുടെ ഉള്ളടക്കംഅടിസഥാനമാക്കി സ്കൂകളിൽക്വിസ്സ് മത്സരങ്ങളും,. വിജ്ഞാനോത്സവങ്ങളും സംഘടിപ്പിച്ചിരുന്നു. കൂടാതെ മുതിർന്നവർക്കുള്ള ശാസ്ത്ര മാസിക ശാസ്ത്രവീഥിയും പ്രചരിപ്പിച്ചിരുന്നു.
പാലക്കാട് പ്രവർത്തിക്കുന്ന പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ IRTC യുടെ നേതൃത്വത്തിൽ ഉദ്പാദിപ്പിക്കുന്ന പ്രാദേശിക ഉദ്പന്നങ്ങളുടെ പ്രചരണവും, നിമ്മാണ പരിശീലനവും യൂണിറ്റ് പരിധിയിൽ സംഘടിപ്പിച്ചിരുന്നു.
അധ്യാപകരും ഉദ്യോഗസ്ഥരുമാണ് പ്രധാനമായും പരിഷത്തിന്റെ സംഘാടകരായി ഉണ്ടായിരുന്നത് എന്നതിനാൽ സർവ്വീസിൽ നിന്ന് പിരിയുക, സ്ഥലം മാറ്റം എന്നിവ മൂലം അധ്യാപകരായ പ്രവർത്തകർ താമസം മാറിപ്പോവുകയും പിൽക്കാലത്ത് പരിഷത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്തു. ഈ പ്രദേശത്തെ പൊതുജനങ്ങളുടെ ഇടയിൽ നിന്നും ഒരു പ്രവർത്തകനും നേതൃത്വത്തിലുണ്ടായില്ല എന്നതും പ്രവർത്തനം നിലച്ചു പോകാൻ കാരണമായി. 1995 മുതൽ പരപ്പയിൽ പരിഷത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചു. ചിറ്റാരിക്കാൽ മേഖലയും പ്രവർത്തിക്കാതെയായി. 25 വർഷത്തോളം പരിഷത്തിന്റ പ്രവർത്തനം ഈ പ്രദേശത്ത് പൂർണ്ണമായും നിലച്ചതു കാരണം യുവാക്കൾക്കും കുട്ടികൾക്കും ഈ സംഘടനയെപ്പറ്റി യാതൊരറിവും ഇല്ല.
വീണ്ടും 2020 ജനുവരിയിൽ പുരോഗമന ചിന്താഗതിക്കാരായ ചില സാമൂഹ്യപ്രവർത്തകർ ചേർന്ന് യൂണിറ്റ് പുനഃസംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സുകുമാരൻ, മേഖലാ സെക്രട്ടറിയായിരുന്ന സിന്ധു, കണ്ണൻ മാഷ് എന്നിവരായിരുന്നു രൂപീകരണ യോഗത്തിൽ പങ്കെടുത്തത്. CH ഇക്ബാൽ (സെക്രെട്ടറി), പി. ശ്യാം പ്രകാശ് (പ്രസിഡണ്ട്), അഗജ. ഏ. ആർ. (ജോ.. സെക്രട്ടറി), സ്വപന ഏ. വി. (വൈ: പ്രസിഡണ്ട്) സ്വർണ്ണലത ടി.(ട്രഷറർ) എന്നിവരായിരുന്നു ഭാരവാഹികൾ. കോവിഡ് 19ന്റ പശ്ചാത്തലത്തിൽ ഒരു വർഷക്കാലം യൂണിറ്റിൽ യോഗങ്ങളോ പരിപാടികളോ നടന്നില്ല.
1984 ലെ ഭോപാൽ സയൻസ്ട്രെയ്ൻ
1984 ഡിസംബർ :2 ന് മധ്യപ്രദേശിലെ ഭോപാലിൽ രാജ്യത്തെ നടുക്കിയ വാതക ദുരന്തം ഉണ്ടായി. യൂണിയൻ കാർബൈഡ് കമ്പനിയിൽ മീഥൈൽ ഐസോസൈനേറ്റ് എന്ന വിഷവാതകം (ഏകദേശം 40 ടൺ) ചോർന്ന് പതിനാറായിരത്തോളം പേർ മരിക്കുകയും ഏകദേശം 5 ലക്ഷത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി ദുരന്തമായി ഇത് വിശേഷിപ്പിക്കപ്പെട്ടു. ദുരന്തത്തിന്റെ പ്രത്യാഘാതം നേരിൽ കാണുന്നതിനായി കേരള ശാസത്രസാഹിത്യപരിഷത്ത് സംസ്ഥാന കമിറ്റിയുടെ നേതൃത്വത്തിൽ സയൻസ് ടെയിൻ എന്ന പേരിൽ ഒരു ടെയിനിൽ പ്രവർത്തകർ ഭോപാലിലേക്ക് പോയി. ഇതിന്റെ തുടർച്ച എന്ന നിലക്ക് നമ്മുടെ നാട്ടിൽ പരിഷത്ത് വിശദമായ ലഘുലേഖ തയ്യാറാക്കി പ്രചരിപ്പിച്ചു. യൂണിയൻ കാർബൈഡിനെതിരായയ പ്രതിഷേധം എന്ന നിലക്ക് കമ്പനിയുടെ ഉദ്പന്നങ്ങൾ ബഹിഷ്കരിക്കാൻ പരിഷത്ത് ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി എവറെഡി ബാറ്ററി ബഹിഷകരിച്ചു. എല്ലാ കടകളിലും കയറി ബാറ്ററി ബഹിഷ്കരിക്കാൻ ബോധവൽക്കരണം നടത്തി. ടെയിൻയാത്രയിൽ പരപ്പയിൽ നിന്നും കണ്ണൻ മാഷും, വി. കെ. സുരേശൻ മാഷും ഉണ്ടായിരുന്നു. ഭോപാൽ പട്ടണത്തിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിക്ഷേധക്കാർ പത്യേകം കൂട്ടം കൂട്ടമായി തങ്ങളുടെ ഭാഷയിൽ പ്രതിക്ഷേധ മുദ്രാവാക്യങ്ങളുമായി നീങ്ങിയിരുന്നു. ഒരു മുസ്ലീം പള്ളിക്കു സമീപത്ത് എത്തിയപ്പോൾ എല്ലാവരും മൗനം പാലിച്ചു കടന്നു പോയതായും കണ്ണൻ മാഷു പറഞ്ഞിരുന്നു. അതേസമയം കേരളത്തിലെ പ്രതിനിധികൾ അവിടേയും മുദ്രാവാക്യം വിളിച്ചുതന്നെ നീങ്ങിയിരുന്നു.