"കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' '''1. 8 മുതൽ 12 വരെയുള്ള വിദ്യാഭ്യാസത്തെ സെക്കണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
'''കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ''' | |||
ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത് രൂപം കൊടുത്ത ശുപാർശകളാണ് [[കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ]] എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്. | |||
'''1. 8 മുതൽ 12 വരെയുള്ള വിദ്യാഭ്യാസത്തെ സെക്കണ്ടറി തലമെന്ന ഒറ്റ യൂണിറ്റായി കാണണം''' | '''1. 8 മുതൽ 12 വരെയുള്ള വിദ്യാഭ്യാസത്തെ സെക്കണ്ടറി തലമെന്ന ഒറ്റ യൂണിറ്റായി കാണണം''' |
07:31, 13 ഫെബ്രുവരി 2014-നു നിലവിലുള്ള രൂപം
കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ
ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത് രൂപം കൊടുത്ത ശുപാർശകളാണ് കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.
1. 8 മുതൽ 12 വരെയുള്ള വിദ്യാഭ്യാസത്തെ സെക്കണ്ടറി തലമെന്ന ഒറ്റ യൂണിറ്റായി കാണണം
പുതിയ പാഠ്യപദ്ധതിയുടെ പരിപ്രേക്ഷ്യമനുസരിച്ച് 12-ാം ക്ലാസ്സാണ് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ടെർമിനൽ ഘട്ടമായി കാണുന്നത്. കുട്ടിയുടെ സാമാന്യ സ്കൂൾ വിദ്യാഭ്യാസം 12-ാം ക്ലാസ്സു വരെയായിരിക്കണം. പ്രൈമറി തലത്തിൽ കുട്ടി പ്രകൃതിയെ കുറിച്ചും, സമൂഹത്തെ കുറിച്ചും പൊതുവായ ധാരണകൾ വെച്ചു പുലർ ത്തുകയും, ഭാഷാപരവും ഗണിതപരവുമായ ശേഷികൾ വികസിപ്പിക്കുകയും ആണ് ചെയ്യുന്നത്. സെക്കണ്ടറി ഘട്ടത്തിൽ കുട്ടി നിത്യജീവിത വ്യവഹാരത്തിലുള്ള വൈജ്ഞാനികവും, പ്രായോഗികവും ആയ സാമാന്യ ശേഷികൾ നേടുന്നു. അതോടൊപ്പം സാമൂഹ്യ ആവശ്യങ്ങൾക്കനുസരിച്ചും കുട്ടിയുടെ പ്രകൃത ത്തിനും അഭിരുചിക്കും അനുസരിച്ചും ചില പ്രത്യേക മേഖലകളിൽ സവിശേഷമായ ശേഷികളും, നൈപുണികളും വളർത്തുകയും ചെയ്യുന്നു. അതോ ടെ അയാൾ സ്വന്തം ശേഷീ മേഖലയിൽ പ്രായോഗി കമായ ഏതു പ്രവർത്തനവും നടത്തുന്നതിന് സന്നദ്ധനാകുന്നു / സന്നദ്ധയാകുന്നു. ഈ മേഖല കളിൽ ഉന്നതശേഷികൾ നേടുന്നതിന് താൽപര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ പ്രക്രിയ മുഴുവൻ നടക്കുന്ന കാലഘട്ടമെന്ന നിലയിൽ 8 മുതൽ 12 വരെ ഒറ്റ യൂണിറ്റായി കാണു ന്നതാണ് ഉത്തമം.
2. സെക്കൻഡറി തലത്തിൽ വ്യത്യസ്ത വിഷയ പഠനത്തിനുള്ള അടിത്തറയാകുന്നത് 8-ാം സ്റ്റാൻഡേർഡ് ആണ്. സ്വന്തം ചുറ്റുപാടപകളെ കുറിച്ചുള്ള ഉദ്ഗ്രഥിതമായ പഠനരൂപങ്ങളോടൊപ്പം വ്യത്യസ്ത വിഷയങ്ങളുടെ രീതിയും പ്രക്രിയയും കുട്ടികൾക്ക് പരിചയപ്പെടാനാവണം. അതിലൂടെ കുട്ടികൾക്ക് പുതിയ ആശയങ്ങളിൽ എത്താനും മൊത്തം പ്രക്രിയയിൽ അഭിരുചി ജനിക്കാനും കഴിയണം.
7-ാം ക്ലാസ്സുവരെ കുട്ടികൾക്ക് സ്ഥൂല പ്രപഞ്ചത്തെ കുറിച്ചും, സമൂഹത്തെകുറിച്ചും ധാരണകൾ ഉണ്ട്. പക്ഷേ, അവ മുഖ്യമായും പ്രക്രിയാധിഷ്ഠിതമായി എത്തിച്ചേരുന്ന വിവരങ്ങളുടെ സഞ്ചയം മാത്രമാണ്. അവ 7-ാം ക്ലാസ്സുവരെ വ്യത്യസ്ത ശാസ്ത്ര ശാഖകളായി വിഗ്രഹിക്ക പ്പെടുന്നില്ല. 8-ാം ക്ലാസ്സിൽ കുട്ടി ചെയ്യുന്നത് 7-ാം ക്ലാസ്സുവരെ എത്തിച്ചേർന്ന പൊതുധാരണകളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ശാസ്ത്രശാഖകളിലെ രീതിയും പ്രക്രിയയും മനസ്സിലാക്കുകയും അവയിലൂടെ പുതിയ ആശയങ്ങളിൽ എത്തിച്ചേരുകയുമാണ്. ഈ രീതി ബദ്ധമായ പ്രക്രിയ വ്യത്യസ്ത ശാസ്ത്ര ശാഖകളിലൂടെ വിജ്ഞാനമാർജിക്കു ന്നതിനുള്ള അയാളുടെ ആത്മ വിശ്വാസം വളർത്തുകയും, ഓരോ മേഖലയിലും കൂടുതൽ പഠിക്കുന്നതിന് സന്നദ്ധത പ്രകടമാവുകയും ചെയ്യുന്നു. ഈ പ്രക്രിയ മുഴുവൻ നടക്കുന്നത് കുട്ടിക്ക് പരിചിതമായ വ്യവഹാരമേഖലയെ സമഗ്രമായി ഉൾക്കൊണ്ടും, അതിനെ അന്വേഷിക്കുന്നതിനുള്ള വ്യത്യസ്ത ജ്ഞാനസമ്പ്ര ദായങ്ങളായി വിവിധ ശാസ്ത്രശാഖകളെ വളർത്തിയെടു ത്തുകൊണ്ടുമാണ്. 8-ാം സ്റ്റാൻഡേർഡിൽ ക്ലസ്റ്റർ ടീച്ചിംഗ് സമ്പ്രദായം ഏർപ്പെടുത്തണം. അഭിരുചി നിർണയവും കൂട്ടായി നടത്തേണ്ടതാണ്. ഇതിന് ഉചിതമായ അധ്യാപക പരിശീലനം എല്ലാ അധ്യാപകർക്കും കൊടുക്കേണ്ടതാണ്. 3. 9,10 ക്ലാസ്സുകളിലെ വിഷയ പഠനം 2 സരണി കളിലായി ക്രമീകരിക്കേണ്ടതാണ്.
1) സാമാന്യം.
2) ഐച്ഛികം.
സാമാന്യപഠനം എല്ലാ വിദ്യാർത്ഥികൾക്കും പൊതുവായതും, ഐച്ഛിക പഠനം എല്ലാ വിദ്യാർത്ഥികളും സ്വന്തം അഭിരുചി അനുസരിച്ച് തെരഞ്ഞെടുക്കു ന്നതുമായിരിക്കും.
10-ാം ക്ലാസ്സോടെ സമാന്യവിദ്യാഭ്യാസം പൂർത്തി യാകു മെന്നാണ് സങ്കൽപം. അതുകൊണ്ട് 10-ാം ക്ലാസ്സിന്റെ അവസാനത്തോടെ എല്ലാ വിദ്യാർഥി കൾക്കും നിത്യ ജീവിതത്തിന് ആവശ്യമായ വൈ ജ്ഞാനിക ശേഷികളുടെ വികാസം ഉറപ്പുവരുത്തേ ണ്ടതുണ്ട്. അതോടൊപ്പം 8-ാം ക്ലാസ്സുമുതൽ വ്യക്തമായ അഭിരുചി പ്രദർശിപ്പിക്കുന്ന മേഖലകളിൽ വർദ്ധിച്ച ശേഷികളും അഭിരുചികളും വളർത്തുന്നതിനും, തുടർന്നു പഠിക്കുന്ന തിനും പ്രായോഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതി നുമുള്ള മനോഭാവം വളർത്തുകയും വേണം. ഈ അഭിരുചികളെയും, മനോഭാവങ്ങളെയും ആസ്പദമാക്കി യാണ് അയാൾ/അവൾ പതിനൊന്നും പന്ത്രണ്ടും ക്ലാസ്സു കളിലെ ഐച്ഛിക വിഷയങ്ങൾ തെരഞ്ഞടുക്കുന്നതും തന്റെ ജീവിത പ്രവർത്തനങ്ങളുടെ ദിശ രൂപപ്പെടു ത്തുന്നതും. ഇതിനു സാധ്യമാകണമെങ്കിൽ ഐച്ഛിക വിഷയങ്ങൾ 9-ാം ക്ലാസ്സുമുതൽ നൽകുന്നതാണ് നല്ലത്.
4. വ്യത്യസ്ത ഭാഷാ വ്യവഹാര രൂപങ്ങളുമായി കുട്ടികൾ അർത്ഥവത്തായും, യുക്തിസഹമായും സംവദിക്കുന്ന തിനാണ് ഭാഷാ പഠനം ഊന്നൽ നൽകേണ്ടത്. അതോടൊപ്പം വ്യവഹാര രൂപങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്നതിനും, പുതിയ രൂപങ്ങൾ സൃഷ്ടിക്കു ന്നതിനും ഉള്ള കഴിവും വളർത്തേണ്ടതുണ്ട്. സമൂഹത്തിൽ വ്യാപരിക്കുന്ന ഭാഷാപരവും, ദൃശ്യ ശ്രാവ്യപര വുമായ ചിഹ്നങ്ങളെ വ്യാഖ്യാനി ക്കുന്നതിനും, വിമർശനാത്മക മായി നോക്കിക്കാ ണുന്നതിനുള്ള കഴിവും ഇതിൽ പെടണം.
ഇന്ന് ഉപന്യാസങ്ങൾ, ലേഖനങ്ങൾ, കഥകൾ, യാത്രാവിവരണങ്ങൾ തുടങ്ങിയ വ്യത്യസ്ത മേഖലകൾ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും ഇവയെല്ലാം ഭാഷാപര മായ അഭ്യാസങ്ങൾക്കും പ്രശ്നോത്തരികൾക്കും ഉള്ള ഉപാധിമാത്രമായിട്ടാണ് കാണുന്നത്. ഇതുകൊണ്ട് ഭാഷാപരമായ വ്യത്യസ്ത വ്യവഹാരങ്ങളുടെ സാധ്യത കുട്ടി കാണുന്നില്ല. ഭാഷയുടെ സർഗാത്മകമായ ഉപയോഗത്തെക്കുറിച്ചും അറിയുന്നില്ല. ഇതിന്റെ ഫലമായി അയാളുടെ ഭാഷാപരമായ ശേഷികൾ നിത്യ ജീവിത മേഖലകളിലെ ഏതു പ്രശ്നങ്ങളോടും പ്രതിക രിക്കത്തക്ക രീതിയിൽ വളർത്തിയെടുക്കാൻ സാധിക്കുന്നില്ല. കൂടാതെ പുതിയ അനുഭവങ്ങൾ തേടാനുള്ള പ്രാപ്തികളോ, സന്നദ്ധതയോ കാണിക്കുന്നില്ല. ആധുനിക ഭാഷാ ശാസ്ത്ര സിദ്ധാന്തങ്ങൾ വ്യവഹാര രൂപങ്ങളുടെ പഠനത്തെ ആധാരമാക്കിയുള്ള തന്ത്രങ്ങളിലാണ് ഇപ്പോൾ ഊന്നുന്നത്. അതിലേക്ക് നമ്മുടെ ഭാഷാപഠനം മൊത്തത്തിൽ മാറേണ്ടതുണ്ട്. കൂടാതെ നമ്മുടെ സാംസ്ക്കാരിക മേഖലകളിൽ സൃഷ്ടിപരമായി ഇടപെടുന്നതിന്റെ ഭാഗമായി ചിഹ്ന വിജ്ഞാനീയ പരമായ വിശകലനങ്ങൾ നടത്താനുള്ള പ്രാപ്തിയും കൂടി നേടേണ്ടതുണ്ട്.
5. കലാകായിക മേഖലകളിലെ വിവിധ രൂപങ്ങളിൽ കുട്ടികളുടെ അഭിരുചി കണ്ടെത്തുകയും അഭിരുചി പ്രദർശിപ്പിക്കുന്ന മേഖലകൾ ഐച്ഛികമായി തെരഞ്ഞടുത്ത് സ്വന്തം ശേഷികൾ വർദ്ധിപ്പിക്കു ന്നതിനുള്ള അവസരങ്ങൾ നൽകുകയും വേണ്ടതാണ്. അതോടൊപ്പം വ്യത്യസ്ത കലാകായിക അനുഭവങ്ങളെ ആസ്വാദ്യപരമായി വിലയിരുത്താനുള്ള ശേഷി എല്ലാവരും നേടുന്നു.
കലാകായിക വിദ്യാഭ്യാസം ഇന്ന് കരിക്കുലേതര മായിട്ടാണ് സങ്കൽപിക്കപ്പെടുന്നത്. പക്ഷെ, കുട്ടിക്ക് കിട്ടുന്ന അനുഭവത്തിന്റെ ആകെത്തുകയാണ് കരിക്കുലം എന്നതു കൊണ്ട് കലാകായിക വിദ്യാഭ്യാസം കരിക്കുലത്തിന്റെ ഭാഗമാകേണ്ടതാണ്. അതിൽ കഴിവുകൾ പ്രദർശിപ്പിക്കുന്ന കുട്ടികളെ വ്യത്യസ്ത മേളകളിൽ വേഷം കെട്ടിക്കുകയും, ഗ്രേസ് മാർക്ക് നേടിക്കൊടുക്കുകയും ആണ് ചെയ്യുന്നത്. അതിനു പകരം അവരുടെ ശേഷികളെ ക്രമാനു ഗതമായി വളർത്തുന്ന ഒരു പാഠ്യക്രമം രൂപപ്പെടണം.
6. വ്യത്യസ്ത വിഷയങ്ങളുടെ പഠനത്തെ സമൂഹ ത്തിൽ ഈ വിഷയങ്ങൾ ഉപജീവിച്ച് രൂപപ്പെടു ത്തിയ തൊഴിൽ പ്രക്രിയയുമായി ബന്ധപ്പെടു ത്തണം. ഇത്തരം തൊഴിൽ പരമായ അനുഭവം എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാകുമെന്ന് ഉറപ്പു വരുത്തുകയും, ഈ അഭിരുചികൾ വളർത്താൻ അവരെ പ്രോത്സാഹിപ്പിക്കുകയും വേണം. ചില തൊഴിൽ മേഖലകൾ ഐച്ഛികമായി തെരഞ്ഞടു ക്കുന്നതിനുള്ള അവസരവും നൽകേണ്ടതാണ്.
ഇപ്പോൾ നിലവിലുള്ള പ്രവൃത്തി പരിചയം, SUPW മുതലായ പരിപാടികൾ പൊതുവേ പരാജയമായാണ് കാണുന്നത്. പ്രവൃത്തിപരിചയം വാർഷികമേളകളിൽ മാത്രം ഒതുങ്ങുന്നു. ഇതിന്റെ ഫലമായി പല തരത്തിലുള്ള അനുഭവ സമ്പത്തിനുള്ള സാധ്യതകൾ ഉണ്ടായിട്ടും, പ്രായോഗികമായി കുട്ടി തൊഴിൽ മേഖലകളിലൊന്നും ഒരു ശേഷിയും നേടാനാവാതെയാണ് സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നത്. ഈ സ്ഥിതിക്ക് മാറ്റം വരണ മെങ്കിൽ തൊഴിൽ വിദ്യാഭ്യാസം പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കേണ്ടതാണ്. എന്നാൽ മുമ്പ് തൊഴിൽ വിദ്യാഭ്യാ സമെന്ന രീതിയിൽ നടത്തപ്പെട്ട Craft, needle work തുടങ്ങിയവയുടെ അനുഭവം കാണിക്കുന്നത് തൊഴിൽ അനുഭവങ്ങൾ കൃത്രിമമായി സ്കൂൾ അന്തരീക്ഷ ത്തിലേക്ക് കൊണ്ടുവരുന്നത് അപ്രായോഗികമാണ് എന്നാണ്. അതിനുപകരം മുഖ്യ വിഷയ പഠനത്തിൽ തന്നെയുള്ള തൊഴിൽ അനുഭവങ്ങൾ നേടാനും, തൊഴിൽ സാധ്യതകൾ കണ്ടെത്താനും കുട്ടിയെ പ്രേരിപ്പിക്കു കയാണ് വേണ്ടത്. കൃത്യമായി അഭിരുചി പ്രദർശിപ്പിക്കുന്ന മേഖലകളിൽ ഐച്ഛിക പഠനം ഉറപ്പുവരുത്തേണ്ടതാണ്.
7. മേൽസൂചിപ്പിച്ച 9,10 സ്റ്റാൻഡേർഡുകളിൽ നിർദേശിക്കുന്ന വിഷയങ്ങളുടെ പൊതു ഘടന താഴെ പറയും വിധമായിരിക്കും.
a. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സയൻസ്, സാമൂഹ്യശാസ്ത്രം എന്നിവ സാമാന്യപഠ നത്തിന്റെ ഭാഗമായിരിക്കും.
b. കലാ-കായിക-തൊഴിൽ രൂപങ്ങളിൽ കുട്ടികൾ നേടുന്ന ശേഷികളും സാമാന്യ പഠനങ്ങളുടെ വിഭാഗത്തിൽ പെടും.
c. ഐച്ഛിക വിഷയങ്ങൾ കുട്ടികൾക്ക് തെരഞ്ഞെ ടുക്കാം. അവ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, തൊഴിൽ, കലാകായിക മേഖലകൾ, ഭാഷകൾ എന്നിവയിൽ നിന്നും തെരഞ്ഞെടു ക്കുന്ന ഏതെങ്കിലും 3 വിഷയങ്ങൾ ആയിരിക്കും.
ഇവ കൂടാതെ കൂടുതൽ വിഷയങ്ങൾ എടുത്ത് ക്രെഡിറ്റുകൾ നേടുകയും ചെയ്യാം.
സാമാന്യ വിഷയത്തിലെ ഊന്നൽ നിത്യജീവിത പ്രവർത്തനങ്ങളിൽ ആ വിഷയത്തിന്റെ ഉപയോഗ ത്തെയും, അതിൽ നിന്നു കിട്ടുന്ന വിജ്ഞാനത്തെയും സമഗ്രമായി കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്നതാണ്. എന്നാൽ ഐച്ഛിക പഠനത്തിൽ ഈ വിഷയത്തിലുള്ള ഉന്നത പഠനത്തിനും അതിൽ തന്നെയുള്ള സാങ്കേതിക തൊഴിൽ മേഖലകളിലുള്ള നൈപുണികൾ നേടുന്നതി നുള്ള അനുഭവവും, മനോഭാവവും സൃഷ്ടിക്കുക എന്നതാണ്. അതുകൊണ്ട് വിഷയത്തിന്റെ രീതിബദ്ധമായ പഠനത്തിൽ കൂടുതൽ ഊന്നൽ ഐച്ഛിക പഠനത്തി ലായിരിക്കും. ഐച്ഛിക പഠനം 9-ാം സ്റ്റാൻഡേർഡിൽ തന്നെ നടപ്പാക്കുന്നതിന് വേറൊരു ഉദ്ദേശ്യവുമുണ്ട്. എല്ലാ കുട്ടികളും എല്ലാ മേഖലകളിലും ഒരു പോലെ അഭിരുചി പ്രകടിപ്പിക്കുന്നില്ല എന്നുള്ളതുകൊണ്ട് അഭിരുചി ഇല്ലാത്ത മേഖലകൾ ഒഴിവാക്കുന്നതിനും, അങ്ങനെ ഉള്ളവ തെരഞ്ഞടുക്കുന്നതിനും ഉള്ള അവസരം കുട്ടിക്ക് ലഭിക്കുന്നു. ഇവിടെ നിർദേശി ക്കപ്പെട്ട എല്ലാ വിഷയങ്ങൾക്കും തുല്യമായ പദവി ആണ് ഉള്ളതെന്നും ഉറപ്പുവരുത്തേണ്ടതാണ്.
മേൽപ്പറഞ്ഞ ശുപാർശകൾ ഫലപ്രദമായി നടപ്പിലാക്കണമെങ്കിൽ സ്കൂൾ ഘടനയിൽ മാറ്റങ്ങൾ ആവശ്യമായി വന്നേക്കും. പാഠ്യപദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കുമ്പോൾ സ്കൂൾ സമയം, ഒരുകൂട്ടം ഐച്ഛികങ്ങൾ എടുത്തവർക്കു മറ്റൊന്നിലേക്കു മാറാനുള്ള സൗകര്യം മുതലായവ പരിഗണിക്കേണ്ടിവരും.
d. സ്കൂൾ പിരിയഡുകൾ ഈ ഘടന അനുസരിച്ച് പുനഃക്രമീകരിക്കേണ്ടിവരും.
ഹയർ സെക്കണ്ടറിയുമായി ബന്ധപ്പെടുത്തി പിരിയഡുക്രമം ഏകീകരിക്കുന്ന കാര്യം പരിശോധിക്ക ാവുന്നതാണ്.
e. 9മണിമുതൽ 1 മണിവരെ സാമാന്യ വിദ്യാഭ്യാസവും 2 മണിമുതൽ 4 മണിവരെ ഐച്ഛിക വിദ്യാഭ്യാസവും നടത്താവുന്നതാണ്. School Calender അതിനനു സരിച്ച് പുനഃക്രമീകരിക്കേണ്ടതാണ്.
8. സ്കൂൾ പ്രവർത്തനസമയം, അവധിദിവസങ്ങൾ തുടങ്ങിയവ സ്കൂൾ ഭരണസമിതി തീരുമാനിച്ചാൽ മതി. ആകെ പഠനബോധന പ്രക്രിയക്ക് ഒരു വർഷം ലഭിക്കേണ്ട സമയംമാത്രം സംസ്ഥാനതലത്തിൽ നിഷ്കർഷിക്കാം.
പ്രവർത്തന ദിവസങ്ങൾ 200 ആയി നിജപ്പെടുത്തിയിട്ടുെണ്ടെങ്കിലും അത് ഒരു സ്കൂളിലും നടപ്പിലാകുന്നില്ല എന്നതു വസ്തുതയാണ്. സംസ്ഥാനതലത്തിലും അല്ലാതെയുമുള്ള നിരവധി അവധി ദിവസങ്ങൾ മൂലം ഇന്ന് ഏതാണ്ട് 110 - 120 പ്രവൃത്തി ദിവസങ്ങളെ സ്കൂളിൽ ലഭിക്കുന്നുള്ളൂ. ഇതിന് പരിഹാരം വരുത്താൻ സംസ്ഥാനതലത്തിൽ നിയമനിർമാണംകൊണ്ട് സാധ്യമല്ല. പകരം സംസ്ഥാനതല അവധി ദിവസങ്ങൾ നിജപ്പെടുത്തുകയും ശേഷിച്ച പ്രവൃത്തി ദിവസങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് പ്രവർത്തനദിവസങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം സ്കൂളുകൾക്കു നൽകുകയാണുത്തമം.
9. പാഠ്യപദ്ധതിയിലെ മാറ്റത്തിനോടൊപ്പം മൂല്യനിർണയരീതിയും മാറ്റേണ്ടിവരും. പഠനത്തോടൊപ്പം നടത്തുന്ന സമഗ്ര മൂല്യനിർണയത്തിന്റെയും 10 ാം ക്ലാസ് അവസാനം നടത്തുന്ന മൂല്യനിർണയവും ചേർത്താവണം കുട്ടികളെ വിലയിരുത്തുന്നത്.
10. താൻ തെരഞ്ഞെടുത്ത ഐച്ഛികങ്ങൾ തനിക്ക് അനുയോജ്യമായിരുന്നില്ല എന്ന തീരുമാനത്തിൽ കുട്ടി എത്തുന്ന ഘട്ടത്തിൽ മാറ്റി തെരഞ്ഞെടുക്കാൻ അവസരമുണ്ടാകണം. ഇതിനുള്ള അവസരം അധ്യയനവർഷം പൂർത്തിയാക്കിയതിനുശേഷം മാത്രമേ നൽകാവൂ. അങ്ങനെയുള്ളവർക്കായി അവധിക്കാല ബ്രിഡ്ജുകോഴ്സുകൾ നൽകാം.
എത്രമാത്രം ശാസ്ത്രീയമായി കുട്ടിയുടെ അഭിരുചി നിർണയിച്ചാലും സെക്കണ്ടറി തലത്തിലെ കുട്ടികളുടെ പ്രകൃതമനുസരിച്ച് അഭിരുചിയിൽ മാറ്റം വരാം. അതുകൊണ്ട് മറ്റൊരു ഐച്ഛികത്തിലേക്കു മാറാൻ കുട്ടിയെ അനുവദിക്കണം. പക്ഷെ, ഐച്ഛികമാറ്റം യഥാർഥകാരണങ്ങൾകൊണ്ടാണെന്നു അധ്യാപകന് ബോധ്യപ്പെടണം. അധ്യയനവർഷത്തിന്റെ ഇടയിൽ മാറ്റങ്ങൾ അനുവദിക്കരുത്. ഒൻപതും പത്തും ക്ലാസുകൾക്കുശേഷം മാറ്റങ്ങളാവാം.
11. 10-ാം ക്ലാസ്സിലെ അന്തിമ മൂല്യനിർണയം ഗ്രേഡിംഗ് സമ്പ്രദായത്തിലേക്ക് മാറണം. ഓരോ വിഷയ ത്തിലെയും ഗ്രേഡ് കുട്ടികളുടെ ശേഷികളുടെയും അഭിരുചികളു ടെയും ആകെത്തുകയായിരക്കണം. ഗ്രേഡിംഗിന്റെ സ്കെയിലും പ്രക്രിയയും പരസ്യമാക്കണം.
ഗ്രേഡിംഗ് സമ്പ്രദായം ഏർപ്പെടുത്തുന്നതോടെ മാർക്കുകളുടെ അടിസ്ഥാനത്തിലുള്ള തോൽവിയും, ജയവും ഒഴിവാക്കപ്പെടുന്നു. അതിനു പകരം കുട്ടികൾ നേടുന്ന ശേഷികളിലുള്ള സാമ്യങ്ങളും, വ്യത്യാസ ങ്ങളും വിശദമായ ഗ്രേഡ് ഷീറ്റുകളിലൂടെ പ്രകടമാ ക്കാൻ കഴിയും. ഗ്രേഡുകൾ നിർണയിക്കുന്നത് ഓരോ ശേഷി പ്രസ്താവനയിലും അടങ്ങിയിരിക്കുന്ന പഠന സങ്കേതങ്ങൾ സമഗ്രമായി ഉൾക്കൊണ്ട് തയ്യാറാ ക്കുന്ന മൂല്യനിർണയ രീതികളിലൂടെ ആയിരിക്കണം. ഈ പഠന സങ്കേതങ്ങൾ ഓരോന്നും ഉൾക്കൊള്ളു ന്നതിലൂടെ കുട്ടികൾ നടത്തുന്ന പ്രകടനങ്ങൾ വിലയിരുത്തി ഗ്രേഡ് പോയിന്റുകൾ നൽകപ്പെടുന്നു. 2വർഷം ഉടനീളം ശേഖരിക്കുന്ന ഗ്രേഡ് പോയിന്റു കൾ സമാഹരിച്ചാണ് CCEയുടെ ഗ്രേഡുകൾ നിർണയിക്കുന്നത്. ഇതുപോലെ അന്തിമപരീ ക്ഷകളുടെ പ്രകടനങ്ങൾക്കും മൂല്യനിർണയ രീതി ആവിഷ്ക്കരിച്ച് ഗ്രേഡ് പോയിന്റുകൾ തീരുമാ നിക്കാം. ഇവയെല്ലാം ചേർന്ന് ലഭ്യമായിട്ടുള്ള പോയിന്റുകളെ സാംഖികമായി ഏതെങ്കിലും Scaling method ഉപയോഗിച്ച് മാറ്റി അതിനെ ഗ്രേഡ് ആക്കാവു ന്നതാണ്.