അജ്ഞാതം


"കബനിഗിരി യൂണിറ്റ്ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,738 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:04, 5 ജനുവരി 2022
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 245: വരി 245:
കേരള ശാസ്ത്രസാഹിത്യ പരിഷത്തിലേയ്ക്ക് സ്വാഗതം   
കേരള ശാസ്ത്രസാഹിത്യ പരിഷത്തിലേയ്ക്ക് സ്വാഗതം   


==== അനുബന്ധങ്ങൾ ====
==== അനുബന്ധങ്ങൾ
  ====
  ====
=ജനകീയാസൂത്രണം ഒരനുഭവ കുറിപ്പ്
"സാറേ ഇത്രയും ടാർ ഒഴിച്ചാൽ റോഡ് പൊളിഞ്ഞു പോകും"
എഞ്ചിനീയർ
" പൊളിഞ്ഞാൽ പൊളിയട്ടെ. എസ്റ്റിമേറ്റിൽ പറയുന്നത്രയും ടാർ ഈ റോഡിൽ ഒഴിക്കണം. സാറിന്നെപ്പോലെയുള്ളവർ തയ്യാറാക്കിയതാണല്ലോ?" ഞാൻ മറുപടി പറഞ്ഞു.കോൺ ട്രാക് ടറോടൊപ്പം വന്ന എഞ്ചിനീയർ പിന്നെ ഒന്നും പറഞ്ഞില്ല. ജനകീയ കമ്മറ്റിയിൽ അംഗങ്ങളായ കുറച്ചുപേർ ഒരു ഓവർസീയറുമായി എസ്റ്റിമേറ്റ് ചർച്ച ചെയ്ത് വിശദാംശങ്ങൾ പണി തുടങ്ങും മുൻപ് മന:സ്സിലാക്കിയിരുന്നു. മെറ്റീരിയൽ സ് ഇറക്കിയപ്പോൾ കുറവാണെന്നു തോന്നി. കമ്മറ്റി വിളിക്കാൻ ആവശ്യപ്പെട്ടു. കമ്മറ്റി വിളിച്ചപ്പോൾ ബിനാമി കോൺട്രാക്ടർ വന്നു. മെറ്റൽ കുറവാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചില്ല. അളക്കണം എന്ന് ഞങ്ങൾ വാശി പിടിച്ചപ്പോൾ അളന്നു.രണ്ട് ലോഡ് മെറ്റൽ കുറവ് ! അത് വീണ്ടും ഇറക്കി. ടാറിംഗ് തുടങ്ങും മുൻപ് മാർ ബാരലുകൾ ഇറക്കി വെച്ചപ്പോഴും 5 ബാരൽ കുറവ്!! മുഴുവൻ ഇറക്കണമെന്ന് വാശി പിടിച്ചപ്പോൾ ഇറക്കി. ടാറിംഗ് തുടങ്ങിയപ്പോൾ അളവ് ബക്കറ്റ് നിറയെ എടുക്കുന്നതിനു പകരം മുക്കാൽ ബക്കറ്റ് മാത്രം എടുക്കുന്നു .ജനങ്ങൾ ഇടപെട്ടു.നിറയെ എടുക്കാൻ ആവശ്യപ്പെട്ടു.അങ്ങനെ ടാറിംഗ് പുരോഗമിക്കുന്നതിനിടയിലാണ് കോൺട്രാക്ടർ സൂപ്പർ വിഷൻ എഞ്ചിനീയുമായി വരുന്നത്. അപ്പോഴാണ് അദ്ദേഹം എന്നെ വിളിച്ച് മാറ്റി നിർത്തി മുകളിൽ എഴുതിയ വാക്കുകൾ പറഞ്ഞത്.
പിറ്റേന്ന് സംഭവിച്ചത് എന്താണന്നല്ലേ ?അതീവ ശ്രദ്ധ പുലർത്തിയിട്ടും രണ്ടു ബാരൽ ടാർ കടത്തികൊണ്ടുപോയി !!.
എങ്ങനെ എന്നല്ലേ?
സാധാരണ 6 മണിക്കാണ് ടാർ ഉരുക്കാറുണ്ടായിരുന്നത്. എന്നാൽ അന്ന് പുലർച്ചേ ആരംഭിച്ചു. ഞങ്ങൾ വന്നപ്പോഴേയ്ക്കും രണ്ട് ഒഴിഞ്ഞ വീപ്പകൾ! ഉരുക്കാനും രണ്ടെണ്ണം വെച്ചിട്ടുണ്ട്. ചോദിച്ചപ്പോൾ നേരത്തെ ഉരുക്കി എന്നു പറഞ്ഞു. ശ്രദ്ധ ഇല്ലെങ്കിൽ എന്തായേനേ????
വാൽക്കഷണം
മറ്റ് റോഡുകളെല്ലാം 5 വർഷത്തിനുള്ളിൽ റീ ടാർ ചെയ്യേണ്ടി വന്നു. ഈ റോഡ് 10 വർഷത്തിനുശേഷമാണ് പൊളിഞ്ഞത്.വീണ്ടും ടാറിംഗ് നടത്തേണ്ട സമയമായപ്പോൾ മന: പൂർവ്വം ടാറിംഗ് നീട്ടികൊണ്ടു പോകാൻ മുൻ കോൺട്രാക്ടർ ഇടപെട്ടതായും അറിയാൻ കഴിഞ്ഞു. 13-ാം വർഷമാണ് റീ ടാറിംഗ് നടന്നത്.
==
348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10437" എന്ന താളിൽനിന്ന് ശേഖരിച്ചത്