"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 63: | വരി 63: | ||
'''പ്രകൃതി, സമൂഹം, ശാസ്ത്രം''' എന്ന വിഷയത്തിലാണ് ആദ്യമായി ക്ലാസുകൾ സംഘടിപ്പിച്ചിരുന്നത്. അതുപോലെ '''മണ്ണ്, ജലസംരക്ഷണം, പരിസ്ഥിതിസംരക്ഷണം''' എന്നീ വിഷയങ്ങളിലും ക്ലാസുകൾ നടത്തിയിരുന്നു. | '''പ്രകൃതി, സമൂഹം, ശാസ്ത്രം''' എന്ന വിഷയത്തിലാണ് ആദ്യമായി ക്ലാസുകൾ സംഘടിപ്പിച്ചിരുന്നത്. അതുപോലെ '''മണ്ണ്, ജലസംരക്ഷണം, പരിസ്ഥിതിസംരക്ഷണം''' എന്നീ വിഷയങ്ങളിലും ക്ലാസുകൾ നടത്തിയിരുന്നു. | ||
'''ഹാലി ധൂമകേതുവിന്റെ''' വരവിന്റെ അനുബന്ധമായി സംസ്ഥാനത്തൊട്ടാകെ സംഘടന പതിനായിരം ശാസ്ത്ര ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരപ്പയിലും ക്ലാസുകൾ നടന്നു. 1989 ൽ ഫെബ്രുവരി 3, 4, 5 തീയ്യതികളിൽ പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ '''ഇക്കോ ഡവലപ്മെന്റ്''' ക്യാമ്പ് നടന്നു. '''പ്രൊഫ. എം. ഗോപാലനായിരുന്നു''' ക്യാമ്പിന്റെ ഡയരക്ടർ. 3 ദിവസത്തെ സഹവാസ ക്യാമ്പായിരുന്നു അത്. '''ജലസാമ്പിൾ ശേഖരണം, മണ്ണ് സാoബ്ലിംഗ് മഴ അളക്കൽ, പ്രകൃതി നിരീക്ഷണം, വന നിരീക്ഷണം, കൃഷിസ്ഥലസന്ദർശനം''', '''നക്ഷത്ര നിരീക്ഷണം''' എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഒന്നാം ദിവസം രാത്രിസിനിമാ പ്രദർശനവും ഉണ്ടായി. ക്ലാസുകൾ ആശയപ്രചരണ ഉപാധികളായി മാറിയപ്പോൾ '''പരിഷത്തടുപ്പുപ്രചരണം''' ജനങ്ങളുമായി അടുത്ത ബന്ധം ഉണ്ടാക്കാൻ സഹായിച്ചു. ഭക്ഷണം പാകം ചെയ്യാൻ വിറകു മാത്രം ഉപയോഗിച്ചിരുന്ന കാലത്ത് കുറഞ്ഞ വിറകുപയോഗിക്കാനും അടുക്കളയിൽ പുകയില്ലാത്തതുമായ അടുപ്പുകളാണ് പരിഷത്ത് പ്രചരിപ്പിച്ചത്. പരിഷത്തടുപ്പുകൾ എന്ന് പിന്നീട് ഇവ അറിയപ്പെട്ടു. തൊട്ടടുത്ത പ്രദേശമായ ബിരിക്കുളത്ത് 3 ദിവസത്തെ അടുപ്പു നിർമ്മാണ പരിശീലനക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പരിഷത്ത് പ്രവർത്തകനായ വരക്കാട്ടെ '''ടി. വി .നാരായണനാണ്''' പ്രധാനമായും പരപ്പ ഭാഗത്ത് പരിശീലനത്തിനും അടുപ്പ് നിർമ്മാണത്തിനും നേതൃത്വം കൊടുത്തിരുന്നത്. നാരായണൻ ഒരു വീട്ടിൽ അടുപ്പു നിർമ്മാണത്തിനെത്തിയാൽ പണി തീരുമ്പേഴേക്കും പരിഷത്തിനേപ്പറ്റി വീട്ടുകാർക്ക് വിശദമായ ഒരു ക്ലാസ്സ് തന്നെ നൽകിയിരിക്കും. അടുപ്പിന്റെ ഉപയോഗം സംബന്ധിച്ച് വിശദീകരണവും, തുടർ നാളുകളിൽ ഇടക്ക് പരിശോധനയും ഉണ്ടാകും. |
06:35, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരപ്പ യൂണിറ്റ് | |
---|---|
പ്രസിഡന്റ് | അഗജ AR |
വൈസ് പ്രസിഡന്റ് | അശ്വിൻ രാജ് പി. |
സെക്രട്ടറി | എം. വി. പുരുഷോത്തമൻ |
ജോ.സെക്രട്ടറി | സ്വപ്ന എ. വി. |
ട്രഷറർ | സ്വർണ്ണലത ടി. |
ജില്ല | കാസർകോഡ് |
മേഖല | കാഞ്ഞങ്ങാട് |
ഗ്രാമപഞ്ചായത്ത് | കിനാനൂർ - കരിന്തളം |
പരപ്പ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
41 അംഗങ്ങൾ ഉള്ള യൂണിറ്റാണ് പരപ്പ യൂണിറ്റ്. ഇതിൽ 17 സ്ത്രീകളും 24 പുരുഷന്മാരും ഉണ്ട്. കാസർഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തുകളായ കിനാനൂർ കരിന്തളം, ബളാൽ, കോടോം ബേളൂർ പഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ് പരപ്പ എന്നു പറയാം. പരപ്പ, കമ്മാടം, പന്നിത്തടം, കൂരാങ്കുണ്ട് എന്നീ വാർഡുകൾ ഉൾപ്പെട്ട പ്രദേശം അടങ്ങുന്നതാണ് ഇപ്പോഴത്തെ യൂണിറ്റിന്റെ പ്രവർത്തന പരിധി. കിഴക്ക് - വെസ്റ്റ് എളേരി പഞ്ചായത്ത്, പടിഞ്ഞാറ് കോടോം ബേളൂർ പഞ്ചായത്ത്, തെക്ക് പ്ലാച്ചിക്കര റിസർവ് വനം, ബിരിക്കുളം വാർഡ്, വടക്ക് ബളാൽ പഞ്ചായത്ത്, മരുതോം റിസർവ് ഫോറസ്റ്റ് എന്നിവ ഈ ഭൂപ്രദേശത്തിന് അതിരിടുന്നു.
2 ചാലുകൾ, ഉദ്ഭവിക്കുന്നത് ഈ യൂണിറ്റ് പരിധിയിൽ നിന്നാണ്. ഒരു പുഴ ഈ യൂണിറ്റിന്റെ പരിധിയിലൂടെ ഒഴുകുന്നുണ്ട്. ഒരു മനുഷ്യനിർമ്മിത ഫോറസ്റ്റ് (കരീമിന്റെ ഫോറസ്റ്റ്) യൂണിറ്റ് പരിധിയിലാണ്. ഇങ്ങനെ പാരിസ്ഥിതി കമായും ഭൂമിശാസ്തപരമായും ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഭൂദേശത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
സമൂഹ്യ - സാംസകാരിക ചരിത്രം
1965 ൽ ഏകാധ്യാപകവിദ്യാലയമായി തുടങ്ങിയ ഇന്നത്തെ പരപ്പ ഗവ: ഹയർ സെക്കന്റ റിസ്കൂൾഈ പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ ഏറെ സ്വധീനം ചെലുത്തിയ സ്ഥാപനമാണ്. പരിഷത്ത് യൂണിറ്റിന്റെ രൂപീകരണത്തിനും കാരണം ഈ വിദ്യാലയം തന്നെയാണ്. 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലേക്ക് സമീപ പഞ്ചായത്തുകളിൽ നിന്നു കുട്ടികൾ പഠനത്തിനെത്തിയിരുന്നു. കിഴക്ക് വെള്ളരികുണ്ട് മുതൽ പടിഞ്ഞാറ് കാലിച്ചാനടുക്കം, വരേയുള്ള കുട്ടികൾ ഈ സ്കൂളിലേക്ക് വന്നിരുന്നു. ഹൈസ്കൂളായി മാറിയതോടെ തെക്കൻ ജില്ല കളിൽ നിന്നുൾപ്പെടെ നിരവധി അധ്യാപകർ ഈ സ്കൂളിലേക്ക് വന്നതും അവരുടെ സാമൂഹ്യ ഇടപെടലുകളും ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ ഏറെ സ്വാധിനിച്ചു. ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇവരെല്ലാം ഈ നാട്ടുകാരായിത്തന്നെ ജീവിച്ചു.
ചന്ദ്രോദയ കലാസമിതി എന്ന പേരിൽ ആദ്യമായി രൂപം കൊണ്ട കലാസമിതി ഈ പ്രദേശത്ത് ഒട്ടേറെ കലാസാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. നാട്ടിലെ കലാകാരന്മാരെ ഉൾപ്പെടുത്തി നാടക ടീം രൂപീകരിച്ച് നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. കൂടാതെ പുറമെനിന്ന് പ്രൊഫഷണൽ കലാ ട്രൂപ്പ്കളുടെ പരിപാടികളും സംഘടന നാട്ടിൽ കൊണ്ടുവന്നിരുന്നു. പിന്നീട് രാമവർമ്മ ബാലകലാ കേന്ദ്രം, നേതാജിവായനശാല & ഗ്രന്ഥാലയം, എന്നിവയും രൂപം കൊണ്ടു. 1989 ൽ പരപ്പയിൽ ഒരു ഫൈൻ ആർട്സ് സൊസൈറ്റി നിലവിൽ വന്നു. ഗ്രാമീണ കലാ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്കുപുറമെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി സിനിമാ പ്രദർശനം നാടൻ കലളായ മംഗലംകളി, കോൽ സ്കാരിക പാരമ്പര്യം ഈ പ്രദേശത്തിനുണ്ട്.
1980 വരേയുള്ള കാലഘട്ടത്തിൽ കൃഷിയും അനുബന്ധ തൊഴിലുകളും പാരമ്പരാഗതമായി കൈമാറി വന്ന കുല തൊഴിലുകളുമായിരുന്നു ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം. വയലുകളിലും, കരയിലും (പുനം കൃഷി ) നെൽകൃഷി നടത്തിയിരുന്നു. കന്നുപൂട്ടൽ നിലമൊരുക്കൽ, ഞാറുനടൽ, കൊയ്യൽ, ഒക്കൽ(കാളകളെ ഉപയോഗിച്ച് നെല്ല് മെതിക്കൽ) എന്നിവ അനുബന്ധ തൊഴിലായിരുന്നു. ഓരോ വീട്ടിലും പച്ചക്കറി കൃഷിയും കന്നുകാലി വളർത്തലും ഉണ്ടായിരുന്നു. കുടിയേറ്റം വ്യാപകമായതോടെ റബ്ബർ കൃഷിയും വ്യാപിച്ചു.
പൊതു ഗതാഗത സൗകര്യം ഇല്ലാതിരുന്നഅക്കാലത്ത് ജനങ്ങൾ പ്രധാനമായും ചികിത്സക്കു വേണ്ടി ആശ്രയിച്ചിരുന്നത് നാട്ടുവൈദ്യം, ആയുർവേദം, പ്രാദേശികമായി ഉണ്ടായിരുന ക്ലീനിക്കുകൾ (അലോപ്പതി) എന്നിവയെ ആയിരുന്നു. പക്കീരൻ വൈദ്യർ, ഡോക്ടർ ഒ. കെ .രാമചന്ദ്രൻ, ഡോ: വിജയരാഘവൻ എന്നിവരായിരുന്നു പരപ്പയിൽ ചികിൽസകരായി ആദ്യ കാലത്ത് ഉണ്ടായിരുന്നത്. ഇടക്കാലത്ത് ഒരു വ്യാജ ഡോക്ടർ പരപ്പയിൽ രോഗികളെ പരിശോധിച്ചിരുന്നു. ഇതിനെതിരായി ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ പ്രതികരിച്ചതായും ഡോക്ടർ ഒഴിവായി പോയതായും പഴയകാല പ്രവർത്തകർ ഇന്നും ഓർക്കുന്നു.
പരിഷത്തിന്റെ തുടക്കം
പരപ്പയിലെ അക്കാലത്തെ പൗരപ്രമുഖരും പൊതുപ്രവർത്തകരുമായിരുന്ന ഡോ. ഒ. കെ. രാമചന്ദ്രൻ, വി. എം. കെ. അടിയോടി, റേഷൻകട കുഞ്ഞിക്കേളു, ബാലൻ മാസ്റ്റർ എന്നിവർ പരിഷത്തിന്റെ പ്രവർത്തനങ്ങൾക്ക് നല്ല പിന്തുണ നൽകി. (ഇവരിൽ കുഞ്ഞിക്കേളു, ഡോ: ഒ. കെ. എന്നിവർ ഇന്ന് ജീവിച്ചിരിപ്പില്ല) ശക്തമായ ജനപിന്തുണയിൽ പരപ്പ യൂണിറ്റിലെ കണ്ണൻ മാഷ് നേതൃത്വം കൊടുത്തു കൊണ്ട് ചിറ്റാരിക്കാൽ മേഖലാ കമിറ്റി രൂപീകരിച്ചു. കണ്ണൻ മാഷ് ആദ്യ മേഖലാ സെക്രട്ടറി ആയിരുന്നു. കെ.ബാലകൃഷ്ണൻ, കെ. കെ. രാഘവൻ മാസ്റ്റർ, കെ. എങ്കപ്പ ഭട്ട് , ഏ. കെ. മോഹനൻ മാസ്റ്റർ എന്നിവർ ചിറ്റാരിക്കാൽ മേഖലയെ ജനകീയമായി മുന്നേറാൻ നേതൃത്വം കൊടുത്തവരായിരുന്നു. കണ്ണൻ മാഷ് യൂണിറ്റ് രൂപീകരണത്തിനോ, യോഗത്തിനോ പോയാൽ സെക്രട്ടറിയുടെ വീട്ടിൽ താമസിച്ച് പിറ്റേ ദിവസം സ്കൂളിലേക്ക് വരുന്ന ശീലമായിരുന്നു എന്ന് പഴയകാല പ്രവർത്തകർ അനുസ്മരിക്കുമ്പോൾ അക്കാലത്ത് പ്രവർത്തകർക്കിടയിലണ്ടായിരുന്ന ബന്ധത്തിന്റെ വൈകാരികത വ്യക്തമാകുന്നുണ്ട്. പരപ്പ യൂണിറ്റിലെ പ്രവർത്തകയായിരുന്ന PD ശ്രീദേവി ടീച്ചർ വനിതാകലാ ജാഥയുടെ ജില്ലാ കൺവീനറായിരുന്നു. വി. കെ. സുരേശൻ മാസ്റ്റർ സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിൽ കിനാനൂർ - കരിന്തളം പഞ്ചായത്ത് -അസിസ്റ്റന്റ് പ്രോഗ്രാംഓഫീസറായി(എ. പി. ഒ.) പ്രവർത്തിച്ചിരുന്നു.
ആദ്യകാല പ്രവർത്തനങ്ങൾ
1970 മുതലുള്ള കാലഘട്ടം അധ്യാപകരെ ഇന്നത്തെക്കാളും ഏറെ ബഹുമാനത്തോടും ആദരവോടേയും നോക്കിക്കണ്ട കാലമായിരുന്നതിനാൽ അധ്യാപകരുടെ സാമൂഹ്യ ബന്ധവും പൊതുപ്രവർത്തനവും അക്കാലത്ത് പെട്ടന്നുള്ള സാമൂഹ്യ ചലനങ്ങൾക്ക് കാരണമായി. ഗ്രാമങ്ങളിലെ വ്യാപകമായ ഗ്രന്ഥശാലാ ശൃംഖലകൾ രൂപം കൊണ്ടതിന് പിന്നിൽ എല്ലാം അധ്യാപകരുടെ നേതൃത്വമുണ്ടെന്ന് നമുക്ക് കാണാൻ കഴിയും. പരപ്പയിൽ പരിഷത്ത് യൂണിറ്റ് രൂപീകരണത്തിനും സജീവമായി പ്രവർത്തിപ്പിക്കുന്നതിനും ചാലകശക്തിയായത് അധ്യാപകരുടെ കൂട്ടായ്മ തന്നെയാണ്. ഇത് സoഘടനയ്ക്ക് എളുപ്പത്തിൽ ജനപിന്തുണ കൈവരിക്കാൻ സഹായിച്ചു. ഗ്രാമങ്ങളിലും വിദ്യാലയങ്ങളിലും സംഘടിപ്പിച്ച ശാസ്ത്ര ക്ലാസുകൾ, ദക്ഷത കൂടുതലുള്ള അടുപ്പുകളുടെ വ്യാപനം, വിവിധ വിഷയങ്ങളിൽ പരിഷത്തിന്റെ നിലപാടുകൾ വിശദീകരിക്കുന്ന ലഘുലേഖകളുടെ പ്രചരണം, പുസ്തക പ്രചാരണം, മാസികാ പ്രചരണം, പരിഷത്ത് ഉല്പന്നങ്ങളുടെ പ്രചരണം, ഇവയുടെനിർമ്മാണ പരിശീലനം, കലാജാഥാ സ്വീകരണം ജനകീയമാക്കൽ ഇവയായിരുന്നു ആദ്യകാലത്തെ പ്രധാന പ്രവർത്തനങ്ങൾ.
പ്രകൃതി, സമൂഹം, ശാസ്ത്രം എന്ന വിഷയത്തിലാണ് ആദ്യമായി ക്ലാസുകൾ സംഘടിപ്പിച്ചിരുന്നത്. അതുപോലെ മണ്ണ്, ജലസംരക്ഷണം, പരിസ്ഥിതിസംരക്ഷണം എന്നീ വിഷയങ്ങളിലും ക്ലാസുകൾ നടത്തിയിരുന്നു.
ഹാലി ധൂമകേതുവിന്റെ വരവിന്റെ അനുബന്ധമായി സംസ്ഥാനത്തൊട്ടാകെ സംഘടന പതിനായിരം ശാസ്ത്ര ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരപ്പയിലും ക്ലാസുകൾ നടന്നു. 1989 ൽ ഫെബ്രുവരി 3, 4, 5 തീയ്യതികളിൽ പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഇക്കോ ഡവലപ്മെന്റ് ക്യാമ്പ് നടന്നു. പ്രൊഫ. എം. ഗോപാലനായിരുന്നു ക്യാമ്പിന്റെ ഡയരക്ടർ. 3 ദിവസത്തെ സഹവാസ ക്യാമ്പായിരുന്നു അത്. ജലസാമ്പിൾ ശേഖരണം, മണ്ണ് സാoബ്ലിംഗ് മഴ അളക്കൽ, പ്രകൃതി നിരീക്ഷണം, വന നിരീക്ഷണം, കൃഷിസ്ഥലസന്ദർശനം, നക്ഷത്ര നിരീക്ഷണം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഒന്നാം ദിവസം രാത്രിസിനിമാ പ്രദർശനവും ഉണ്ടായി. ക്ലാസുകൾ ആശയപ്രചരണ ഉപാധികളായി മാറിയപ്പോൾ പരിഷത്തടുപ്പുപ്രചരണം ജനങ്ങളുമായി അടുത്ത ബന്ധം ഉണ്ടാക്കാൻ സഹായിച്ചു. ഭക്ഷണം പാകം ചെയ്യാൻ വിറകു മാത്രം ഉപയോഗിച്ചിരുന്ന കാലത്ത് കുറഞ്ഞ വിറകുപയോഗിക്കാനും അടുക്കളയിൽ പുകയില്ലാത്തതുമായ അടുപ്പുകളാണ് പരിഷത്ത് പ്രചരിപ്പിച്ചത്. പരിഷത്തടുപ്പുകൾ എന്ന് പിന്നീട് ഇവ അറിയപ്പെട്ടു. തൊട്ടടുത്ത പ്രദേശമായ ബിരിക്കുളത്ത് 3 ദിവസത്തെ അടുപ്പു നിർമ്മാണ പരിശീലനക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പരിഷത്ത് പ്രവർത്തകനായ വരക്കാട്ടെ ടി. വി .നാരായണനാണ് പ്രധാനമായും പരപ്പ ഭാഗത്ത് പരിശീലനത്തിനും അടുപ്പ് നിർമ്മാണത്തിനും നേതൃത്വം കൊടുത്തിരുന്നത്. നാരായണൻ ഒരു വീട്ടിൽ അടുപ്പു നിർമ്മാണത്തിനെത്തിയാൽ പണി തീരുമ്പേഴേക്കും പരിഷത്തിനേപ്പറ്റി വീട്ടുകാർക്ക് വിശദമായ ഒരു ക്ലാസ്സ് തന്നെ നൽകിയിരിക്കും. അടുപ്പിന്റെ ഉപയോഗം സംബന്ധിച്ച് വിശദീകരണവും, തുടർ നാളുകളിൽ ഇടക്ക് പരിശോധനയും ഉണ്ടാകും.