"ക്യാമ്പയിൻ ലഘുലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 48: | വരി 48: | ||
പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും ഉപയോഗിക്കാതെ മനുഷ്യന്റെ അതിജീവനം സാധ്യമല്ല. എന്നാൽ അനിയന്ത്രിതമായ ചൂഷണത്തിൽ ഊന്നിയ പ്രകൃതിവിഭവവിനിയോഗം പരിസ്ഥിതിയുടെ സംതുലനാവസ്ഥ തകർക്കും. ഈ പശ്ചാത്തലത്തിൽ 2018-ലെ പ്രളയത്തിന് കാരണം അതിവർഷമാണ് എങ്കിലും അതിന്റെ ആഘാതം വർധിപ്പിക്കുന്നതിൽ കേരളീയരുടെ അശാസ്ത്രീയമായ പ്രകൃതിവിഭവവിനിയോഗത്തിന് പങ്കുണ്ട് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. പ്രളയം നൽ കുന്ന അടിസ്ഥാന പാഠങ്ങളിൽ ഒന്ന് അതാകണം<br> | പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും ഉപയോഗിക്കാതെ മനുഷ്യന്റെ അതിജീവനം സാധ്യമല്ല. എന്നാൽ അനിയന്ത്രിതമായ ചൂഷണത്തിൽ ഊന്നിയ പ്രകൃതിവിഭവവിനിയോഗം പരിസ്ഥിതിയുടെ സംതുലനാവസ്ഥ തകർക്കും. ഈ പശ്ചാത്തലത്തിൽ 2018-ലെ പ്രളയത്തിന് കാരണം അതിവർഷമാണ് എങ്കിലും അതിന്റെ ആഘാതം വർധിപ്പിക്കുന്നതിൽ കേരളീയരുടെ അശാസ്ത്രീയമായ പ്രകൃതിവിഭവവിനിയോഗത്തിന് പങ്കുണ്ട് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. പ്രളയം നൽ കുന്ന അടിസ്ഥാന പാഠങ്ങളിൽ ഒന്ന് അതാകണം<br> | ||
== പരിഷത്തിന്റെ വികസനസമീപനം == | == '''പരിഷത്തിന്റെ വികസനസമീപനം''' == | ||
<big><big>'''സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യനീതി ഇവയെല്ലാം നാളത്തെ കേരളത്തിന്റെ മുഖമുദ്രകളാകണം.'''</big></big> | <big><big>'''സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യനീതി ഇവയെല്ലാം നാളത്തെ കേരളത്തിന്റെ മുഖമുദ്രകളാകണം.'''</big></big> | ||
വരി 62: | വരി 62: | ||
# നവകേരള നിർമാണത്തിനായി ആഭ്യന്തര വിഭവസമാഹരണത്തിനുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം. | # നവകേരള നിർമാണത്തിനായി ആഭ്യന്തര വിഭവസമാഹരണത്തിനുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം. | ||
# ഉപാധികളില്ലാത്ത ദീർഘകാലവായ്പകളാണ് അഭികാമ്യം. | # ഉപാധികളില്ലാത്ത ദീർഘകാലവായ്പകളാണ് അഭികാമ്യം. | ||
== ഭൂവിനിയോഗം == | |||
* അപകടസാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള സക്രിയമായൊരു ഭൂവിനിയോഗ പദ്ധതിയാണ് ഭാവികേരളത്തിന് വേണ്ടത്. | |||
* ഇന്നത്തെ ഭൂവിനിയോഗരീതി ഒട്ടേറെ തിരുത്തലുകൾ ആവശ്യപ്പെടുന്നുണ്ട്. ഇതിനുള്ള ഒരു മാർഗം ഭൂമിയുടെ മേഖലാവൽക്കരണ (ദീിമശേീി)മാണ്. നാടിന്റെ ആവശ്യം, ഭൂലഭ്യത, ഭൂപ്രകൃതം എന്നിവയൊക്കെ പരിഗണിച്ച് വിവിധ ധർമങ്ങൾക്കായി ഭൂമി പ്രത്യേകം പ്രത്യേകം വിനിയോഗിക്കുന്ന രീതിയാണിത്. | |||
* വികസിതരാജ്യങ്ങളിലെല്ലാം ഭൂ ഉപയോഗത്തിന് സ്ഥലീയമായ ആസൂത്രണങ്ങളുണ്ട്. ഇതുവഴി ആവാസമേഖല, കൃഷി സ്ഥലം, വ്യവസായ പ്രദേശം, വനപ്രദേശം എന്നിങ്ങനെ ഭൂമിയെ ഉപയോഗിക്കുന്നു. സ്ഥലീയ ആസൂത്രണ (ുെമശേമഹ ുഹമിിശിഴ)ത്തെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനം. | |||
* സ്ഥലീയ ആസൂത്രണത്തിന്റെ ഭാഗമായി പുനരധിവാസം വേണ്ടിവന്നാൽ പോലും അതിന് സർക്കാർ തലത്തിൽ നടപടി ഉണ്ടാവണം. • ഭൂഉടമയാണെന്നതുകൊണ്ടുമാത്രം ഒരാൾക്ക് ഭൂമിയിൽ അപരിഹാര്യമായ മാറ്റംവരുത്താൻ അവകാശമില്ല. ഭൂമിയെ പൊതുസ്വത്തായി നിലനിർത്താൻ സർക്കാർ മുൻകൈ എടുക്കണം. | |||
* മണ്ണ് - ജലസംരക്ഷണം എന്ന രീതിയിൽ സംയോജിതമായിട്ടാവണം വിഭവവികസനവും വിനിയോഗവും നടക്കേണ്ടത്. വെള്ളത്തെ കെട്ടിനിർത്തി ഉപയോഗിക്കാൻ കഴിയണം. ഒരിക്കലും അശാസ്ത്രീയമായി ഒഴുക്കിക്കളയരുത്. | |||
* സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങൾ ശാസ്ത്രീയമായി നിർണയിക്കണം. അവിടങ്ങളിലെ ഭൂപ്രകൃതി, മൺ തരം, പാറയുടെ തരം, ജൈവസമ്പത്ത്, അതും മണ്ണു പാരിസ്ഥിതിക വ്യവസ്ഥകളുമായുള്ള ബന്ധം എന്നിവ യൊക്കെ പരിഗണിച്ച് പരിസ്ഥിതിലോലമേഖലകൾ പ്രഖ്യാപിക്കണം. ഗാഡ്ഗിൽ കമ്മിറ്റിയുടേത് ഉൾപ്പെടെയുള്ള ശുപാർശകൾ ഇക്കാര്യത്തിൽ പരിഗണിക്കണം. പരിസ്ഥിതിലോല പ്രദേശങ്ങളിലെ ജനവാസം ക്രമാനുഗതമായി ഒഴിവാക്കുന്ന തരത്തിൽ ഒരു പുനരധിവാസ പദ്ധതി രൂപപ്പെടുത്തണം. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നീ ദുരന്തസാധ്യതാ ഘടകങ്ങൾ ഇത്തരം പ്രദേശങ്ങളെ നിർണയിക്കുന്നതിൽ പരിഗണിക്കണം. | |||
* ഭൂമി കൈമാറ്റത്തിലെ ഊഹക്കച്ചവട സാധ്യതകൾക്ക് തടയിടണം. ഭൂമി വാങ്ങൽ, വിൽക്കൽ എന്നിവ പഞ്ചായത്ത്/ പ്രാദേശികതലങ്ങളിൽ ഒരു ഭൂബാങ്ക് സംവിധാനത്തിന് കീഴിൽ കൊണ്ടുവരണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ സംവിധാനത്തിലൂടെ നിർവഹിക്കണം. | |||
* പ്ലാന്റേഷൻ മേഖലകളിലെ ഭൂമി മറ്റു നിർമാണാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ നിയമപരമായി ഇല്ലാതാക്കണം. പ്ലാന്റേഷൻ ആവശ്യങ്ങൾക്ക് പാട്ടത്തിന് നൽകിയ വനഭൂമി പാട്ടക്കാലാവധി കഴിഞ്ഞാൽ തിരിച്ചെടുക്കണം. | |||
* മലയോരമേഖലയിലെ പട്ടയവിതരണം ശാസ്ത്രീയമാക്കണം. 1976 ന് മുൻപുള്ള കുടിയേറ്റക്കാർ എന്ന നിലയിൽ ഭൂമി യഥാർത്ഥത്തിൽ അവകാശപ്പെട്ടവരുടെ ഒരു ദീർഘകാല പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിച്ച് അതിന്റെ അടിസ്ഥാനത്തിൽ ഭൂമി വിതരണം ഒരു നിശ്ചിതകാല പരിധിവച്ച് പൂർത്തിയാക്കണം. | |||
* ഭൂമി കയ്യേറ്റങ്ങൾക്ക് എതിരെയുള്ള നിയമവ്യവസ്ഥകൾ കർശനമാക്കണം. | |||
* ശാസ്ത്രീയമായ പഠനം, ദീർഘകാലത്തെ അനുഭവം എന്നിവയുടെ അടിസ്ഥാനത്തിൽ നിർമിതിയോ മാറ്റങ്ങളോ പാടില്ലെന്ന് നിർദേശിക്കപ്പെടുന്ന സ്ഥലങ്ങളെ സംരക്ഷിത മേഖലകളായി (Protected Zone) വിജ്ഞാപനം ചെയ്യണം. അവിടെയുള്ള ജനതയുടെ പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കണം. |
15:12, 12 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
സമാനതകളില്ലാത്ത പ്രകൃതിദുരന്തമാണ് ആഗസ്റ്റ് മാസത്തിൽ കേരളത്തി ലുണ്ടായത്. ദുരന്തമുഖത്ത് പതറിപ്പോകാതെ സകലവിധ വിയോജിപ്പുകളും മറന്ന് കേരളസമൂഹം ഒറ്റക്കെട്ടായി ദുരിതബാധിതരെ രക്ഷിക്കാനും അവരുടെ ജിവിതം നിലനിർത്താനും വേണ്ട എല്ലാവിധ സഹായങ്ങളും നല്കി. സർക്കാരിന്റെ നേതൃത്വത്തിൽ തികഞ്ഞ ജനകീയപങ്കാളിത്തത്തോടെയാണ് എല്ലായിടത്തും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നത്. ദുരന്തത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കുന്നതിലും അത്തരമൊരു ജനകീയ മുൻകൈ രൂപപ്പെടേണ്ടതുണ്ട്.
ഈ സന്ദർഭത്തിൽ, കേരളത്തെ പുനർനിർമിക്കുകയല്ല പുതിയൊരു കേരളത്തിന്റെ സൃഷ്ടിയാണ് നടക്കേണ്ടതെന്ന സർക്കാർ പ്രഖ്യാപനം സ്വാഗതാർഹമാണ്. ചുരുങ്ങിയ കാലംകൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നതല്ല പുതിയ കേരളസൃഷ്ടി. ഹ്രസ്വകാലപ്രവർത്തനങ്ങളും ദീർഘകാല നയങ്ങളും പരിപാടികളും അടങ്ങുന്ന പുതുകേരള മാസ്റ്റർപ്ലാൻ രൂപപ്പെടുത്തണം. കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകൾ കണക്കിലെടുത്തുവേണം പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ. ശാസ്ത്രവിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യകളുടെയും സമുചിതമായ പ്രയോഗത്തിലൂടെ മാത്രമേ നമുക്ക് പുതുകേരളം സൃഷ്ടിക്കാനാവൂ. പുതുകേരള നിർമാണത്തിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുകയും വേണം.
സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യ നീതി ഇവയെല്ലാം നാളത്തെ കേരളത്തിന്റെ മുഖമുദ്രകളാകണം.
പുതിയ കേരള സൃഷ്ടിയിൽ എന്തൊക്കെ നടക്കണം എന്നതുപോലെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ് എന്തൊക്കെ നടക്കാൻ പാടില്ല എന്നതും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിവിധ മേഖലകളിലെ വിദ്ഗധരുമായി പലതവണ നടത്തിയ ചർച്ചകളിലൂടെയും കഴിഞ്ഞനാല് പതിറ്റാണ്ടുകാലത്തെ പ്രവർത്തനാനുഭവങ്ങളിലൂടെയും രൂപപ്പെടുത്തിയ നിർദേശങ്ങൾ സംസ്ഥാന സർക്കാരിന് സമർപിച്ചിട്ടുണ്ട്. ആ നിർദേശങ്ങൾ കേരളീയരുടെ സജീവ ചർച്ചയ്ക്ക് വിധേയമാകണം. അതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒക്ടോബർ നവംബർ മാസങ്ങളിൽ സുസ്ഥിരവികസനം സുരക്ഷിതകേരളം - ജനകീയ ക്യാമ്പയിൻ എന്നപേരിൽ അതിവിപുലമായ ഒരു ജനകീയക്യാമ്പയിന് രൂപം നല്കിയി ട്ടുള്ളത്. ജനസംവാദങ്ങളും സെമിനാറുകളും വികസനജനസഭകളും പദയാത്രകളും സംസ്ഥാനതലത്തിലുള്ള വാഹനജാഥകളും തെരുവരങ്ങുകളും എല്ലാം ചേർന്നതാണ് ക്യാമ്പയിൻ. ഈ ക്യാമ്പയിനിൽ പരിഷത്ത് മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങളാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
സുസ്ഥിര വികസനം സുരക്ഷിതകേരളം
കേരളം അതിഭീകരമായ ഒരു പ്രളയത്തെ അതിജീവിച്ചുകഴിഞ്ഞ സന്ദർഭമാണിത്. 2018 ആഗസ്റ്റ് മൂന്നാം വാരത്തിലുണ്ടായ പ്രളയം 1924ന് ശേഷമുണ്ടായ ഏറ്റവും തീവ്രമായ പ്രളയമായിരുന്നുവെന്ന് നിരീക്ഷണങ്ങൾ കാണിക്കുന്നു. ദേശീയ ജലകമ്മീഷൻ രേഖകളനുസരിച്ച് 2018 ജൂൺ 1 മുതൽ ആഗസ്റ്റ് 18 വരെ കേരളത്തിൽ 2346.6 മി.മീ. മഴയാണ് ലഭിച്ചത്. ഇതാകട്ടെ, ഇക്കാലയളവിൽ കിട്ടാറുള്ള ശരാശരി മഴയായ 1649.5 മി.മീ നേക്കാൾ 42 ശതമാനം കൂടുതലാണ്. ജൂണിൽ വർധന 15 ശതമാനവും, ജൂലൈയിൽ 18 ശതമാനവും ആഗസ്റ്റിൽ 164 ശതമാനവും ആയിരുന്നു. ആഗസ്റ്റിൽ തന്നെ 16, 17, 18 തീയതികളിലാണ് അതിവൃഷ്ടി ഉണ്ടായത്.
പ്രളയ ദുരന്തത്തോടെ, കേരളം മൊത്തത്തിൽ ഒരു പരിസ്ഥിതിലോല പ്രദേശമായി മാറിയിരിക്കുന്നു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, എറണാകുളം, വയനാട് ജില്ലകളെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ വ്യാപകമായ ഉരുൾപൊട്ടൽ ഉണ്ടായി. സോയിൽ പൈപ്പിംഗ് എന്ന പ്രതിഭാസവും ഇത്തവണ ദൃശ്യമായി. 50ൽ അധികം ഉരുൾപൊട്ടലാണ് കേരളത്തിലാകെ കനത്ത മഴമൂലം ആഗസ്റ്റ് മാസത്തിൽ ഉണ്ടായത്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മലനാട് തികച്ചും ഒരു ദുരന്തഭൂമിയായി. ഇടനാട്ടിലുണ്ടായ അപ്രതീ ക്ഷിത വെള്ളപ്പൊക്കം ജനജീവിതത്തെ പാടെ തകർത്തു. തീരദേശമാകട്ടെ, ഭീകരമായി ഒഴുകിയെത്തിയ വെള്ളത്തെ കടലിലേക്ക് ചോർത്തിക്കളയാൻ മാത്രം സജ്ജമല്ലാതിരുന്നതിനാൽ ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിപ്പോയി.
ഏതൊരു ദുരന്തത്തിന്റേയും ഭാഗമായി ദുരന്തസമയങ്ങളിലും തുടർന്നും രക്ഷാപ്രവർത്തനം(rescue), സാന്ത്വനം (relief), പുനരധിവാസം (rehabilitation), പുനർനിർമാണം (rebuilding) എന്നീ പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്. അപ്രതീക്ഷിതമായ പ്രളയദുരന്തത്തെ തള രാതെ നേരിടാനും അതിജീവിക്കാനും കേരളത്തിലെ ജനങ്ങൾക്കും നാടിനും കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. സേവന സന്നദ്ധരായി ഒറ്റ മനസ്സോടെ ദുരന്തഭൂമിയിൽ അണിനിരന്ന ജനങ്ങളെയും സംവിധാനങ്ങളെയും കൃത്യമായി ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം കുറ്റമറ്റ രീതിയിൽ നിർവഹിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്നതും അഭിനന്ദനീയമാണ്. മനുഷ്യത്വം, സന്നദ്ധത, ഐക്യം എന്നിവയൊക്കെ കൂടിച്ചേർന്ന മൂല്യബോധത്തിന്റെ ഇടപെടലായിരുന്നു പ്രളയകാലത്ത് ഇവിടെ നടന്നത്. അതിന് നാം പലരോടും വലിയതോതിൽ കടപ്പെട്ടിരിക്കുന്നു. ചെങ്ങന്നൂരിൽ ആയിരങ്ങളുടെ ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികൾ, 'യുനൈറ്റ് കേരള' എന്ന ഒരു ഓൺലൈൻ ശൃംഖലയിൽ അണിനിരന്ന് രക്ഷാപ്രവർത്തനത്തെ ജനകീയമാക്കി മാറ്റാൻ സർക്കാർ സംവിധാനത്തിനൊപ്പം അണിനിരന്ന യുവതലമുറ എന്നിവർ നമുക്ക് നൽകുന്ന പ്രതീക്ഷ ഏറെ വലുതാണ്.
സമാനതകളില്ലാത്തതായിരുന്നു ഇവിടെ നടന്ന രക്ഷാപ്രവർത്തന ങ്ങൾ. 6900 ത്തോളം അഭയാർത്ഥി ക്യാമ്പുകൾ, ലക്ഷത്തിലധികം ക്യാമ്പ് നിവാസികൾ, 1200 ഓളം അവശ്യവസ്തുവിതരണ കേന്ദ്രങ്ങൾ, വൈദ്യസഹായ സംവിധാനങ്ങൾ എന്നിവയൊക്കെ കേരളത്തിൽ മണിക്കൂറുകൾക്കിടയിൽ തന്നെ സജീവമായി. 14 1/2 ലക്ഷത്തിലധികം ക്യാമ്പ് നിവാസികളിൽ ഒരാൾപോലും മരിച്ചില്ല എന്നതും ശ്രദ്ധേയമാണ്. 1999ൽ ഒറീസയിലുണ്ടായ ചുഴലിക്കാറ്റിലും, കഴിഞ്ഞ രണ്ട് വർഷങ്ങൾ ക്കിടെ അമേരിക്കയിൽ ആഞ്ഞടിച്ച കത്രീന ചുഴലിക്കാറ്റിലും ധാരാളം പേർ മരിച്ചതിന് സർക്കാരിന്റെ നേതൃത്വത്തിൽ സജ്ജമാകേണ്ട പൊതു സംവിധാനത്തിന്റെ ദൗർബല്യവും ഒരു കാരണമായിരുന്നു.
പ്രളയത്തിന്റെ കാരണം മൂന്ന് ദിവസത്തെ തുടർച്ചയായ അതി വൃഷ്ടിയാണെന്ന് കേന്ദ്രജലകമ്മീഷൻ ഉറപ്പിച്ചുപറയുന്നു. എന്നാൽ, അതിലേക്ക് നയിച്ച കാലാവസ്ഥാമാറ്റംപോലുള്ള ഘടകങ്ങളുടെ സ്വാധീനം അവഗണിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു. ആഗോളതാപനത്തിന്റെ ഭാഗമായി വന്നിരിക്കുന്ന കാലാവസ്ഥാമാറ്റത്തിന്റെ സവിശേഷതകളാണ് അപ്രവചനീയതയും പ്രകൃതിക്ഷോഭങ്ങളുടെ ആധിക്യവും തീക്ഷ്ണതയും. കേരളത്തിൽ അതിവൃഷ്ടി ഉണ്ടായ ഏതാണ്ട് അതേകാലത്തുതന്നെ കിഴക്കൻ ജപ്പാനിലും അതിവർഷമുണ്ടായി. അതേസമയത്ത് ധ്രുവപ്രദേശങ്ങളിലും ഗൾഫ് രാജ്യങ്ങളിലും അത്യുഷ്ണമായിരുന്നു. അമേരിക്കയിൽ കാട് കത്തിക്കൊണ്ടിരുന്നു. ഈ പ്രതിഭാസങ്ങൾ അമിതവിഭവച്ചൂഷണത്തിലും ഉപഭോഗപരതയിലും ഊന്നിയ മുതലാളിത്ത സമീപന വികസനത്തിന്റെ കൂടി സൃഷ്ടിയാണ്. കേരളവും ഇതേ വികസനപാതയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ചുരുക്കത്തിൽ ദീർഘകാലമായി കേരളത്തിൽ അനുവർത്തിച്ചുവരുന്ന പരിസ്ഥിതിസൗഹൃദപരമല്ലാത്ത വികസനപ്രവർത്തനങ്ങളുടെ സഞ്ചിതഫലമായാണ് ദുരന്തത്തിന്റെ ആഘാതം ഇത്രയും തീവ്രമായത്.
ഭീതിദമായ പ്രകൃതിദുരന്തങ്ങളെപ്പറ്റി കേട്ടുകേൾവിയല്ലാതെ മുന്നനുഭവങ്ങളൊന്നും കേരളീയർക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ യാവാം ശാസ്ത്രീയമായ മുന്നറിയിപ്പുകളെ വേണ്ടത്ര ഗൗരവത്തോടെ കാണാതെപോയത്. 2004ലെ സുനാമിയും 2017ലെ ഓഖിയും കേരള സംസ്ഥാന ദുരന്തമാനേജ്മെന്റ് അഥോറിറ്റിയുടെ രൂപീകരണത്തിലേക്ക് നയിച്ചെങ്കിലും അതിനെ പ്രവർത്തനക്ഷമമാക്കാനുള്ള നടപടിക ളൊന്നും കൈക്കൊണ്ടിരുന്നില്ല. ഓരോതരം ദുരന്തത്തിനും - സുനാമി, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, അതിവർഷം, ഭൂചലനം, മണ്ണിടിച്ചിൽ, പകർച്ചവ്യാധികൾ - പ്രത്യേകം പ്രത്യേകം ദുരന്തനിവാരണക്രമങ്ങളാണുണ്ടാവേണ്ടത്. ദുരന്തങ്ങളെ നേരിടാൻ തയ്യാറായിരിക്കുക, ദുരന്തങ്ങൾ സംഭ വിക്കുന്ന സമയത്ത് അത് കൈകാര്യം ചെയ്യുക, ദുരന്താനന്തരം ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നിങ്ങനെ ദുരന്ത നിവാരണത്തിന് മൂന്നുഘട്ടങ്ങളുണ്ട്. കേരളത്തിലാകട്ടെ, ഒന്നാംഘട്ടം വേണ്ടത്ര ഗൗരവമായെടുത്തില്ല; രണ്ടാംഘട്ടം ഒത്തുപിടിച്ച് വിജയിപ്പിച്ചു. ഇപ്പോഴിതാ മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ്.
ദുരിതാശ്വാസത്തിൽ നിന്ന് പുനർനിർമാണത്തിലേക്ക് പ്രവേശിക്കുന്ന ഇന്നത്തെ ഘട്ടത്തിൽ കേരള മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാണ്. പ്രളയത്തിന് മുമ്പുണ്ടായിരുന്നതൊക്കെ അതുപോലെ പുനഃസ്ഥാപിക്കുകയല്ല പുനർനിർമാണം; ഭാവി തലമുറക്ക് വേണ്ട പുതു കേരളം കെട്ടിപ്പടുക്കുകയാണ് കേരളത്തിന്റെ പുനർനിർമാണത്തെപ്പറ്റിയുള്ള ഈ നിലപാട് വളരെ സ്വാഗതാർഹമാണ്.
2018ലെ പ്രളയം വലിയ നാശനഷ്ടമാണ് സംസ്ഥാനത്ത് വിതച്ചത്. സംസ്ഥാന സർക്കാർ റീബിൽഡ് കേരള വെബ്സൈറ്റി (www.rebuild.kerala.gov.in)ൽ നൽകിയ കണക്കുകൾ പ്രകാരം 483 മനുഷ്യ ജീവൻ നഷ്ടപെട്ടു. 14900 വീടുകൾ പൂർണമായും 218750 വീടുകൾ ഭാഗികമായും നശിച്ചു. 300ലധികം പാലങ്ങളും സംസ്ഥാനത്തെ 13 ജില്ലകളിലെ റോഡ് ശൃംഖലയും ഇതിലൂടെ തകർന്നു. ലക്ഷക്കണ ക്കിന് വീടുകളുടെ വൈദ്യുതിബന്ധം തകരാറിലായി. പ്രളയം കാർഷിക മേഖലയിൽ ഉണ്ടാക്കിയ നഷ്ടവും ചെറുതല്ല. സംസ്ഥാനത്ത് മൂന്ന് ലക്ഷം കർഷകരുടെ കൃഷിയിടങ്ങളിലായി 1300 കോടി രൂപയുടെ വിളനാശം ഉണ്ടായതായി സർക്കാർ കണക്കുകൾ കാണിക്കുന്നു. ഇതോടൊപ്പം ചെറുകിട കച്ചവടക്കാർ, ചെറുകിട ഉത്പാദകർ തുടങ്ങി പതിനായിരക്കണക്കിന് മനുഷ്യർക്ക് തങ്ങളുടെ ജീവനോപാധികളും തൊഴിൽ ദിനങ്ങളും നഷ്ടമായി. മനുഷ്യരെ കൂടാതെ ആയിരക്കണക്കിന് ജീവജാലങ്ങളെയും പ്രളയം കവർന്നെടുത്തു. പ്രളയം കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ ആഘാതമാണ് ഏൽപ്പിച്ചത്. ഇരുപതിനായിരം കോടി രൂപക്ക് മുകളിൽ നഷ്ടമുണ്ടായതായി ലോകബാങ്ക് സംഘം പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇത് പ്രാഥമിക വിശകലനം മാത്രമാണെന്നും നഷ്ടം ഇനിയും ഉയരാമെന്നും അവർ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കൃത്യമായ കണക്കെടുപ്പിന്റെ പൂർണവിവരങ്ങൾ പുറത്തുവരുന്നതോടെ നഷ്ടം സംബന്ധിച്ച് കുറെക്കൂടി വ്യക്തമായ ചിത്രം ലഭിക്കും.
പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും പ്രളയത്തിലുണ്ടായ നഷ്ടം സാമ്പത്തിക കണക്കുകൾക്കപ്പുറത്ത് വലിയ മാനങ്ങൾ ഉള്ളതാണ്. കേരളത്തിന്റെ വനപരിസ്ഥിതിയിൽ 1930കൾ മുതൽ 1970 കളുടെ അവസാനം വരെയുള്ള കാലഘട്ടത്തിലും, ഇടനാടൻ തീരദേശ പരിസ്ഥിതിയിൽ 1980കൾക്ക് ശേഷവും നടന്ന ഇടപെടലുകൾ സംസ്ഥാനത്തെ മലനാട്, ഇടനാട്, തീരദേശ പരിസ്ഥിതികളെ അതി ഗൗരവതരമായ മാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രസ്തുത കാലഘട്ടത്തിലാണ് കേരളത്തിലെ വനഭൂമി വലിയ തോതിൽ പരിവർത്തനത്തിന് വിധേയമായത്. കൊളോണിയൽ കാലഘട്ടത്തിലെ പ്ലാന്റേഷൻ വ്യാപനം, തുടർന്ന് ഭക്ഷ്യസുരക്ഷക്ക് വേണ്ടിയുള്ള Grow More Food പരിപാടിയുടെ ഭാഗമായി മലയോര മേഖലകളിലേക്കുണ്ടായ മദ്ധ്യതിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റം എന്നിവ കേരളത്തിന്റെ വനവിസ്തൃതി ഗണ്യമായി കുറയുന്നതിന് കാരണമായി. സംസ്ഥാന ത്തിലെ നദികളുടെ പ്രധാന ഉത്ഭവകേന്ദ്രമായ പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക വ്യവസ്ഥയെ തകർത്ത ആദ്യ ഇടപെടൽ ആയിരുന്നു ഇത്. 1976 വരെ നടന്ന കുടിയേറ്റങ്ങൾക്ക് 1993ൽ നിയമ സാധുത നൽകപ്പെട്ടതോടെ കേരളത്തിലെ വലിയൊരു ഭാഗം വനഭൂമി വനമല്ലാതായി മാറി. കൊളോണിയൽ കാലത്തും പിന്നീടും 1,53,000 ഹെക്ടർ വനഭൂമി തോട്ടങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടു. ഇതേകാലഘട്ടത്തിൽതന്നെ 56406 ഹെക്ടർ വനഭൂമി പാട്ടത്തിന് നൽകുകയും ചെയ്തു. 1970കളുടെ അവസാനംവരെ തുടർന്ന വനഭൂമിയുടെ പരിവർത്തനം സംസ്ഥാനത്തെ വനപരിസ്ഥിതിയിലും, നദികളുടെ ഉത്ഭവസ്ഥാനത്തെ ജൈവവ്യവസ്ഥയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
നദികളിൽനിന്നുള്ള അമിതമായ മണൽവാരൽ സംസ്ഥാനത്തെ നദികളുടെ ജലസംവഹനശേഷിയെ വലിയതോതിൽ ബാധിച്ചതായി പഠനങ്ങൾ കാണിക്കുന്നു. കഴിഞ്ഞ ഒരുപതിറ്റാണ്ടിൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട 14 നദികളിലെ മണൽവാരൽ അളവ് 11.35 ദശലക്ഷം ഘനമീറ്റർ ആയിരുന്നു. ഇത് അനുവദനീയമായതിന്റെ 30-40 മടങ്ങ് ആയിരുന്നു. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ പ്രധാന നദികളുടെ അടിത്തട്ട് 3-4 മീറ്റർ താഴ്ന്നതായി പഠനങ്ങൾ കാണിക്കുന്നു. സമ്പുഷ്ടമായ മേൽമണ്ണ് നഷ്ടപ്പെടുന്നത് മൂലം ഒഴുകിവരുന്ന മലവെള്ളത്തെ പിടിച്ചുനിർത്തി ജലം സംഭരിക്കുന്നതിനും, നദീതടപ്രദേശത്തെ ജലനിരപ്പ് താഴാതെ നിലനിർത്തുന്നതിനുമുള്ള ശേഷി നദികൾക്ക് ഇല്ലാതായി. ഇത് ഒരേസമയം പരമാവധി ജലത്തെ മണ്ണിലേക്ക് താഴ്ത്തുന്നതിനും നദീതടങ്ങളിൽ പെട്ടെന്ന് വെള്ളമുയരുന്നതിനും കാരണമായി. അതേസമയം മണ്ണിന്റെ ജലസംവഹനശേഷി കുറഞ്ഞതിനാൽ പ്രളയാനന്തരം നദികളിലെ ജലനിരപ്പ് പെട്ടെന്ന് താഴുന്ന പ്രതിഭാസവും ദൃശ്യമായി.
സംസ്ഥാനത്തെ വയലുകളുടെ വിളവിസ്തൃതിയിലും, ഭൂവിസ്തൃതി യിലും വന്ന കുറവ് വയലുകൾ നിർവഹിച്ചിരുന്ന ജലസംഭരണ ദൗത്യത്തിന് വലിയ തിരിച്ചടികൾ ഉണ്ടാക്കി. സംസ്ഥാനത്തെ വയലുകളുടെ വിളവിസ്തൃതി 1980-81 കാലഘട്ടത്തിൽ 8.02 ലക്ഷം ഹെക്ടർ, 2001-2002 ൽ 3.22 ലക്ഷം ഹെക്ടർ, 2012-13 ൽ 1.97 ലക്ഷം ഹെക്ടർ, 2016-17ൽ 1.73 ലക്ഷം ഹെക്ടർ എന്നിങ്ങനെ കുറഞ്ഞു. ഒരു ഹെക്ടർ വയലിന്റെ ജലസംഭരണശേഷി എന്നത് 2 കോടി ലിറ്ററാണ്. വയൽ വിസ്തൃതിയിൽ വന്ന കുറവ് ഭൂമിയുടെ ജലസംവഹനശേഷിയെ വലിയ തോതിൽ ബാധിച്ചു. മഴക്കാലത്ത് ജലം സംഭരിക്കാൻ സ്ഥലമില്ലാത്തതിനാൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ജലസംഭരണി എന്ന വയലിന്റെ ധർമം നിർവഹിക്കാൻ ആകാത്തതിനാൽ വേനലിൽ കടുത്ത വരൾച്ചക്കും വയൽനികത്തൽ കാരണമായി. 2008-ലെ നെൽവയൽ തണ്ണീർത്തടസംരക്ഷണനിയമം അംഗീകരിച്ച് 10 വർഷത്തിന് ശേഷവും ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കാതിരുന്നത്, പൊതുആവശ്യങ്ങൾക്ക് വയൽ നികത്താം എന്ന പേരിൽ വയൽനികത്തലിന് പ്രോത്സാഹനം നൽകുന്ന സമീപകാല നയങ്ങൾ, പഞ്ചായത്തുതലസമിതികളെ ദുർബലപ്പെടുത്തൽ എന്നിവ വയൽ സംരക്ഷണത്തിന്റെ സാധ്യതകളെ ഇല്ലാതാക്കി.
നദീതടം, വയൽ, വനം എന്നീ പാരിസ്ഥിതിക വ്യവസ്ഥകളിൽ വന്ന മാറ്റത്തിനൊപ്പം കേരളത്തിന്റെ തീരദേശമേഖലയിലും കായലോരങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടായി. കുളങ്ങൾ, നീർച്ചാലുകൾ എന്നിവ വലിയതോതിൽ നികത്തപ്പെട്ടു. തീരദേശം, കായലോരങ്ങൾ എന്നിവിടങ്ങളിൽ വ്യാപകമായി കയ്യേറ്റവും നിർമാണപ്രവർത്തനങ്ങളും നടന്നു. തീരദേശത്തെ സ്വാഭാവിക ജലസംഭരണ ഉപാധികളിൽ ഉണ്ടായ കുറവ് അവിടങ്ങളിലെ ജലസംഭരണശേഷിയെ ബാധിക്കുകയും കിണറുകളിൽ ഉപ്പുവെള്ളം കയറൽ, മഴക്കാലത്ത് വെള്ളക്കെട്ട് എന്നീ പ്രതിഭാസങ്ങൾക്ക് കാരണമാകുകയും ചെയ്തു. അടുത്തകാലത്ത് തീരദേശ നിയന്ത്രണനിയമത്തിൽ (CRZ) ഇളവുവരുത്തി നിർമാണപ്രവർത്തനങ്ങൾ അനുവദിക്കാനുള്ള തീരുമാനം ഈ പശ്ചാത്തലത്തിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കും. തീരദേശത്തെ ജനസംഖ്യാനിരക്ക് കേരള ശരാശരിയുടെ ഇരട്ടി ആണെന്നത് തീരദേശപരിസ്ഥിതിയിൽ കൂടുതൽ സമ്മർദങ്ങൾ ഏല്പിക്കുന്നു. കേരളത്തിലെ ശരാശരി ജനസംഖ്യാപെരുപ്പം ചതുരശ്ര കിലോമീറ്ററിന് 850 ആയിരിക്കുമ്പോൾ തീരദേശത്ത് അത് 2000 ന് മുകളിലാണ്.
സംസ്ഥാനത്തെ പ്രകൃതിവിഭവ വിനിയോഗത്തിൽ അമിതമായ ചൂഷണത്തിന്റെ സ്വഭാവം ദൃശ്യമാകുന്നത് 1980 കൾക്ക് ശേഷമാണ്. സമ്പദ്വ്യവസ്ഥയുടെ ചേരുവയിൽ വന്ന മാറ്റം പാരിസ്ഥിതികഘടനയിൽ കാര്യമായ സ്വാധീനം ചെലുത്തി.
ഈ അവസ്ഥയിലെത്തിയതെങ്ങനെ ?
ഈ അവസ്ഥയിലെത്തിച്ചേർന്നതിന് സംസ്ഥാനത്തേക്ക് ഒഴുകിയെത്തിയ ഗൾഫ്പണത്തിനും ആഗോളവത്കരണത്തിന്റെ ഭാഗമായ ഉപഭോഗാധിഷ്ഠിത വികസനത്തിനും ഉൽപാദനമേഖലയെ അവഗണിച്ച് സേവനമേഖലയിലും നിർമാണത്തിലും ഊന്നിയുള്ള വികസനപാതക്കും വലിയ പങ്കുണ്ട്.
കേരളത്തിലെ ദ്വിതീയമേഖലയിൽ വലിയ പങ്ക് വഹിക്കുന്നത് ഇന്ന് നിർമാണമേഖലയാണ്. ഭൂമിയെയും കെട്ടിടങ്ങളെയും ഒരു നിക്ഷേപ ഉപാധിയായി കണ്ടുള്ള ഊഹക്കച്ചവടമാണ് നിർമാണമേഖലക്കുണ്ടായ അമിത പ്രാധാന്യത്തിനാധാരം. അതിനാൽതന്നെ സംസ്ഥാനത്ത് ഭവന ഉടമസ്ഥത എന്നത് താമസിക്കാനുള്ള ഇടം എന്നതിനേക്കാൾ കച്ചവട ഉപാധിയായി മാറുന്നു. 2011 ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ തരിശുവീടുകളുടെ എണ്ണം 11,89,140 ആണ്.
പുഴകളിൽ നിന്നുള്ള മണൽവാരൽ നിയന്ത്രണത്തിന് ശേഷം ആഘാതം പാറമടകളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. സംസ്ഥാനത്ത് കാസർഗോഡ്, വയനാട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഒഴികെ 6500 ലധികം ക്വാറികൾ പ്രവർത്തിക്കുന്നു എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 2000 ത്തിലധികം ക്വാറികൾ നിയമസാധുത ഇല്ലാത്തവയാണെന്ന് പശ്ചിമഘട്ട സംരക്ഷണത്തിനായി നിയമിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ ഉരുൾപൊട്ടലുകൾ വർധിക്കുന്നതിൽ അനധികൃത ക്വാറികളുടെയും അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങളുടെയും പങ്ക് ചെറുതല്ല. ഇതോടൊപ്പം ജനവാസകേന്ദ്രങ്ങളിൽ നിന്ന് ക്വാറികളിലേക്കുള്ള ദൂരപരിധി 100 മീറ്ററിൽനിന്ന് 50 മീറ്ററാക്കി കുറച്ച തീരുമാനവും മലയോര പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും.
സംരക്ഷിത വനമേഖലയോട് അനുബന്ധിച്ചുള്ള പ്രദേശങ്ങൾ പാരിസ്ഥിതിക പ്രാധാന്യം ഉള്ളവയാണ്. മലയോരമേഖലകളിൽ പരിസ്ഥിതിലോലപ്രദേശങ്ങളുടെ നിർണയം ശാസ്ത്രീയമായി നിർവഹിക്കപ്പെടേണ്ട ഒന്നാണ്. ഇതിനായി ശ്രമം നടത്തിയ ഗാഡ്ഗിൽ റിപ്പോർട്ടി നെ ശാസ്ത്രീയമായി സമീപിക്കുന്നതിനു പകരം നിക്ഷിപ്ത താൽപര്യങ്ങളോടെ രാഷ്ട്രീയമായി സമീപിക്കുകയാണ് കേരളത്തിലെ വിവിധ സാമൂഹിക, രാഷ്ട്രീയ, മത സംഘടനകൾ ചെയ്തത്. ഗാഡ്ഗിൽ റിപ്പോർട്ട് ശുപാർശകളെ ചർച്ചക്ക്പോലും വിധേയമാക്കാതെ കസ്തൂരിരംഗൻ റിപ്പോർട്ടിലൂടെയും, പിന്നീട് ഉമ്മൻ.വി.ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലൂടെയും കൂടുതൽ ദുർബലമാക്കി കേരളത്തിലെ അതിലോല പരിസ്ഥിതിയുടെ ഭാഗമായ പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനുള്ള സാധ്യതകളെ നാം ഇല്ലാതാക്കി.
പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും ഉപയോഗിക്കാതെ മനുഷ്യന്റെ അതിജീവനം സാധ്യമല്ല. എന്നാൽ അനിയന്ത്രിതമായ ചൂഷണത്തിൽ ഊന്നിയ പ്രകൃതിവിഭവവിനിയോഗം പരിസ്ഥിതിയുടെ സംതുലനാവസ്ഥ തകർക്കും. ഈ പശ്ചാത്തലത്തിൽ 2018-ലെ പ്രളയത്തിന് കാരണം അതിവർഷമാണ് എങ്കിലും അതിന്റെ ആഘാതം വർധിപ്പിക്കുന്നതിൽ കേരളീയരുടെ അശാസ്ത്രീയമായ പ്രകൃതിവിഭവവിനിയോഗത്തിന് പങ്കുണ്ട് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. പ്രളയം നൽ കുന്ന അടിസ്ഥാന പാഠങ്ങളിൽ ഒന്ന് അതാകണം
പരിഷത്തിന്റെ വികസനസമീപനം
സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യനീതി ഇവയെല്ലാം നാളത്തെ കേരളത്തിന്റെ മുഖമുദ്രകളാകണം.
- കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങൾ കേരളത്തിൽ കൂടുതലായി അനുഭവപ്പെടും എന്നാണ് എല്ലാ പഠനങ്ങളും നൽ കുന്ന സൂചന. ആഘാത ലഘൂകരണത്തിനുള്ള എല്ലാ സാധ്യത കളും പരമാവധി പ്രയോജനപ്പെടുത്തുന്നതാകണം പുതിയ കേരള സൃഷ്ടിക്കുള്ള പ്രവർത്തനങ്ങൾ.
- ദുരന്തം നൽകുന്ന പാഠങ്ങളിൽ പ്രധാനം പശ്ചിമഘട്ടത്തിലെ ഏതാനും വില്ലേജുകൾ മാത്രമല്ല കേരളത്തിന്റെ മിക്ക ഭാഗങ്ങളും പാരിസ്ഥിതിക ദുർബലപ്രദേശമാണ് എന്നതാണ്.
- പാരിസ്ഥിതിക തകർച്ചയെ പരിഗണിക്കാതെ നടന്ന വികസന ഇട പെടലുകൾ ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു എന്നത് ഏവർക്കും മനസ്സിലായിരിക്കുന്നു.
- പരിസ്ഥിതിയും വികസനവും തമ്മിലുള്ള ബന്ധം സുസ്ഥിരവികസന കാഴ്ചപ്പാടിൽ ഉൾക്കൊള്ളണം. സുസ്ഥിരവികസനമെന്നത് തലമുറ കൾക്കിടയിൽ തുല്യത ഉറപ്പാക്കാനുള്ള സമീപനമാണ്. വരും തലമുറകൾക്ക് കൂടി അവകാശപ്പെട്ട വിഭവങ്ങൾ ഇപ്പോഴെ ചെലവഴിക്കരുത്.
- പ്രവർത്തനങ്ങളിലെ സുതാര്യത സാമൂഹ്യപങ്കാളിത്തം വർധിപ്പിക്കും. വിവരസാങ്കേതികവിദ്യകളുടെ പ്രയോഗം ഇതിന് അനിവാര്യമാണ്.
- പുതിയ കേരള സൃഷ്ടിയിൽ സാമൂഹ്യപങ്കാളിത്തം വിശിഷ്യാ യുവതലമുറയുടെ മുൻകയ്യും പങ്കാളിത്തവും ഉറപ്പാക്കണം.
- പുതുകേരള സൃഷ്ടിയിൽ സ്ത്രീകളുടെ പങ്ക് ഏറെ നിർണായക മാണ്. അവരുടെ സാമൂഹ്യപങ്കാളിത്തവും തൊഴിൽപങ്കാളിത്തവും വലിയതോതിൽ വർധിപ്പിക്കുവാനും സാമ്പത്തിക സ്വാതന്ത്ര്യത്തി ലേക്ക് വളർത്തുവാനും കഴിഞ്ഞാലേ നാളത്തെ കേരളത്തിന്റെ വികസന നേട്ടങ്ങൾക്ക് സുസ്ഥിരത ഉറപ്പാക്കാനാകൂ.
- സർക്കാരിന്റെ മുഖ്യ ചുമതലക്കാരായിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ വീക്ഷണവും സമീപനവും പുതുകേരള സൃഷിടിയിൽ നിർണായകമാണ്. അവരുടെ സർഗാത്മകപങ്കാളിത്തം ജനപങ്കാളിത്തത്തോടൊപ്പം ഉറപ്പാക്കുക എന്നത് അനിവാര്യമാണ്.
- ബാഹ്യഏജൻസികളുടേതടക്കമുള്ള ഉപദേശ നിർദേശങ്ങൾ കേരളത്തിലെ ശാസ്ത്രസാങ്കേതിക സമൂഹവുമായി സംവദിച്ചുകൊണ്ടുവേണം പ്രായോഗിക പദ്ധതികൾ രൂപപ്പെടുത്താൻ.
- നവകേരള നിർമാണത്തിനായി ആഭ്യന്തര വിഭവസമാഹരണത്തിനുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം.
- ഉപാധികളില്ലാത്ത ദീർഘകാലവായ്പകളാണ് അഭികാമ്യം.
ഭൂവിനിയോഗം
- അപകടസാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള സക്രിയമായൊരു ഭൂവിനിയോഗ പദ്ധതിയാണ് ഭാവികേരളത്തിന് വേണ്ടത്.
- ഇന്നത്തെ ഭൂവിനിയോഗരീതി ഒട്ടേറെ തിരുത്തലുകൾ ആവശ്യപ്പെടുന്നുണ്ട്. ഇതിനുള്ള ഒരു മാർഗം ഭൂമിയുടെ മേഖലാവൽക്കരണ (ദീിമശേീി)മാണ്. നാടിന്റെ ആവശ്യം, ഭൂലഭ്യത, ഭൂപ്രകൃതം എന്നിവയൊക്കെ പരിഗണിച്ച് വിവിധ ധർമങ്ങൾക്കായി ഭൂമി പ്രത്യേകം പ്രത്യേകം വിനിയോഗിക്കുന്ന രീതിയാണിത്.
- വികസിതരാജ്യങ്ങളിലെല്ലാം ഭൂ ഉപയോഗത്തിന് സ്ഥലീയമായ ആസൂത്രണങ്ങളുണ്ട്. ഇതുവഴി ആവാസമേഖല, കൃഷി സ്ഥലം, വ്യവസായ പ്രദേശം, വനപ്രദേശം എന്നിങ്ങനെ ഭൂമിയെ ഉപയോഗിക്കുന്നു. സ്ഥലീയ ആസൂത്രണ (ുെമശേമഹ ുഹമിിശിഴ)ത്തെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനം.
- സ്ഥലീയ ആസൂത്രണത്തിന്റെ ഭാഗമായി പുനരധിവാസം വേണ്ടിവന്നാൽ പോലും അതിന് സർക്കാർ തലത്തിൽ നടപടി ഉണ്ടാവണം. • ഭൂഉടമയാണെന്നതുകൊണ്ടുമാത്രം ഒരാൾക്ക് ഭൂമിയിൽ അപരിഹാര്യമായ മാറ്റംവരുത്താൻ അവകാശമില്ല. ഭൂമിയെ പൊതുസ്വത്തായി നിലനിർത്താൻ സർക്കാർ മുൻകൈ എടുക്കണം.
- മണ്ണ് - ജലസംരക്ഷണം എന്ന രീതിയിൽ സംയോജിതമായിട്ടാവണം വിഭവവികസനവും വിനിയോഗവും നടക്കേണ്ടത്. വെള്ളത്തെ കെട്ടിനിർത്തി ഉപയോഗിക്കാൻ കഴിയണം. ഒരിക്കലും അശാസ്ത്രീയമായി ഒഴുക്കിക്കളയരുത്.
- സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങൾ ശാസ്ത്രീയമായി നിർണയിക്കണം. അവിടങ്ങളിലെ ഭൂപ്രകൃതി, മൺ തരം, പാറയുടെ തരം, ജൈവസമ്പത്ത്, അതും മണ്ണു പാരിസ്ഥിതിക വ്യവസ്ഥകളുമായുള്ള ബന്ധം എന്നിവ യൊക്കെ പരിഗണിച്ച് പരിസ്ഥിതിലോലമേഖലകൾ പ്രഖ്യാപിക്കണം. ഗാഡ്ഗിൽ കമ്മിറ്റിയുടേത് ഉൾപ്പെടെയുള്ള ശുപാർശകൾ ഇക്കാര്യത്തിൽ പരിഗണിക്കണം. പരിസ്ഥിതിലോല പ്രദേശങ്ങളിലെ ജനവാസം ക്രമാനുഗതമായി ഒഴിവാക്കുന്ന തരത്തിൽ ഒരു പുനരധിവാസ പദ്ധതി രൂപപ്പെടുത്തണം. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നീ ദുരന്തസാധ്യതാ ഘടകങ്ങൾ ഇത്തരം പ്രദേശങ്ങളെ നിർണയിക്കുന്നതിൽ പരിഗണിക്കണം.
- ഭൂമി കൈമാറ്റത്തിലെ ഊഹക്കച്ചവട സാധ്യതകൾക്ക് തടയിടണം. ഭൂമി വാങ്ങൽ, വിൽക്കൽ എന്നിവ പഞ്ചായത്ത്/ പ്രാദേശികതലങ്ങളിൽ ഒരു ഭൂബാങ്ക് സംവിധാനത്തിന് കീഴിൽ കൊണ്ടുവരണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ സംവിധാനത്തിലൂടെ നിർവഹിക്കണം.
- പ്ലാന്റേഷൻ മേഖലകളിലെ ഭൂമി മറ്റു നിർമാണാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ നിയമപരമായി ഇല്ലാതാക്കണം. പ്ലാന്റേഷൻ ആവശ്യങ്ങൾക്ക് പാട്ടത്തിന് നൽകിയ വനഭൂമി പാട്ടക്കാലാവധി കഴിഞ്ഞാൽ തിരിച്ചെടുക്കണം.
- മലയോരമേഖലയിലെ പട്ടയവിതരണം ശാസ്ത്രീയമാക്കണം. 1976 ന് മുൻപുള്ള കുടിയേറ്റക്കാർ എന്ന നിലയിൽ ഭൂമി യഥാർത്ഥത്തിൽ അവകാശപ്പെട്ടവരുടെ ഒരു ദീർഘകാല പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിച്ച് അതിന്റെ അടിസ്ഥാനത്തിൽ ഭൂമി വിതരണം ഒരു നിശ്ചിതകാല പരിധിവച്ച് പൂർത്തിയാക്കണം.
- ഭൂമി കയ്യേറ്റങ്ങൾക്ക് എതിരെയുള്ള നിയമവ്യവസ്ഥകൾ കർശനമാക്കണം.
- ശാസ്ത്രീയമായ പഠനം, ദീർഘകാലത്തെ അനുഭവം എന്നിവയുടെ അടിസ്ഥാനത്തിൽ നിർമിതിയോ മാറ്റങ്ങളോ പാടില്ലെന്ന് നിർദേശിക്കപ്പെടുന്ന സ്ഥലങ്ങളെ സംരക്ഷിത മേഖലകളായി (Protected Zone) വിജ്ഞാപനം ചെയ്യണം. അവിടെയുള്ള ജനതയുടെ പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കണം.