പട്ടിത്തറ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
20:19, 25 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajiarikkad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പട്ടിത്തറ യൂണിറ്റ്
പ്രസിഡന്റ് പ്രേംകുമാർ
സെക്രട്ടറി സുനിത്‍കുമാർ
ജില്ല പാലക്കാട്
മേഖല തൃത്താല
ഗ്രാമപഞ്ചായത്ത് പട്ടിത്തറ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ചരിത്രം

1986 ൽ ഹാലി ധൂമകേതുവിന്റെ വരവോടെയാണ് പട്ടിത്തറയിലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വരവ് എന്ന് പറയാം. മദ്ധ്യവേനലവധിക്കാലത്ത് കുട്ടികളുടെ കാമ്പ് സംഘടിപ്പിക്കുകയും നക്ഷത്രങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുകയും ചെയ്ത ക്‌ളാസിൽ വെച്ചാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് എന്തെന്ന് നാട്ടുകാർ പരിചയപ്പെടുന്നത്. ശ്രീ വി വി മാധവൻ, ശ്രീ വി എം രാമനെഴുത്തച്ഛൻ (കുട്ടൻമാഷ്) തുടങ്ങിയവർ ഈ കമ്പിന്റെ സംഘാടക സംഘത്തിന് നേതൃത്വം നൽകി.

1987ലാണ് ആലൂർ എ എം യു പി സ്‌കൂളിൽ വെച്ച് നടന്ന അടുപ്പ് പരിശീലന കാമ്പിനോടനുബന്ധിച്ചാണ് പട്ടിത്താറയിൽ രൂപം കൊള്ളുന്നത്. ശ്രീ പി രാധാകൃഷ്ണൻ സെക്രട്ടറിയും ശ്രീ ബാലകൃഷ്ണൻ പ്രസിഡണ്ടുമായി ആദ്യ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.

1989 ൽ ശ്രീ വി എം രാജീവ് സെക്രട്ടറി പദം ഏറ്റെടുത്തു. അന്ന് ഒറ്റപ്പാലം മേഖലയുടെ കീഴിലായിരുന്ന പട്ടിത്തറ യൂണിറ്റ് 1990ൽ പട്ടാമ്പി മേഖലയുടെ കീഴിലേക്കും 1991ൽ തൃത്താല മേഖലക്ക് കീഴിലേക്കും മാറ്റപ്പെട്ടു. ശ്രീ വി എം രാജീവ് ആയിരുന്നു തൃത്താല മേഖലയുടെ ആദ്യകാല സെക്രട്ടറി.

1989 ൽ ആനക്കരയിൽ നിന്നാരംഭിച്ച ശാസ്ത്ര കലാ ജാഥക്ക് ആലൂർ ക്ഷേത്ര മൈതാനത്ത് സ്വീകരണം നൽകി. 80 പുകയില്ലാ അടുപ്പുകൾക്കു ഓർഡർ സ്വീകരിച്ചു കൊണ്ടായിരുന്നു ജാഥയുടെ സ്വീകരണം. പ്രൊഫ. ബി എം മുസ്തഫ മാസ്റ്റർ അടുപ്പു നിർമ്മാണ പ്രക്രിയ പഠിപ്പിക്കാൻ നേതൃത്വാൻ നൽകി.

1990 ൽ സാക്ഷരതാ പ്രസ്ഥാനത്തിന്റെ ഭാഗമായി പട്ടിത്തറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തനം വ്യാപിച്ചു. അരീക്കാട്, തലക്കശേരി, അങ്ങാടി, കക്കാട്ടിരി യൂണിറ്റുകൾ ഇതേ തുടർന്ന് നിലവിൽ വന്നു. സി പി ജലീൽ ആയിരുന്നു അന്ന് പട്ടിത്തറ യൂണിറ്റിന്റെ സെക്രട്ടറി. പരിഷത് പ്രവർത്തകനായിരുന്ന ശ്രീ എം ജി പ്രേമചന്ദ്രൻ പട്ടിത്തറ പഞ്ചായത്ത് സാക്ഷരതാ കോഓർഡിനേറ്റർ ആയിരുന്നു. സി പി എം എ അസീസ് പട്ടാമ്പി സാക്ഷരതാ പ്രോജക്ടിന്റെ ചുമതലക്കാരനായിരുന്നു. കലാജാഥക്ക് സ്വീകരണവും സാക്ഷരതാ പ്രഖ്യാപനവും വിപുലമായി നടത്തിയിരുന്നു. ശ്രീ വി വി മാധവൻ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി മുന്പിലുണ്ടായിരുന്നു.

1990 ൽ ഇന്ത്യയിൽ ആഗോള വൽക്കരണ നടപടികൾ ആരംഭിച്ചു. ഇതിനെതിരെ സ്വാശ്രയ സമിതി രൂപീകരിച്ച് പരിഷത്ത് പ്രതിരോധം നടത്തി.

1993 ൽ പയ്യന്നൂരിൽ നിന്ന് പുറപ്പെട്ടു കന്യാകുമാരി വരെ നീണ്ട സ്വാശ്രയ ജാഥക്ക് എടപ്പാളിൽ സ്വീകരണം നൽകി. ഇതിന്റെ ഭാഗമായി തൃത്താല മുതൽ എടപ്പാൾ വരെ കാൽ നട ജാഥ നടത്തി. ആലൂരിൽ പട്ടിത്തറ യൂണിറ്റ് അണി ചേർന്നു.

1996 ൽ ആരംഭിച്ച ജനകീയാസൂത്രണത്തിൽ പട്ടിത്തറ യൂണിറ്റ് സജീവ പങ്കാളിത്തം വഹിച്ചു. സി പി കമ്മുണ്ണി, വി എം സുനിൽ, ടി പി മുഹമ്മദ്, വി എം രാജീവ്, വി എം ബീന, വി വി മാധവൻ, എം ജി പ്രേമചന്ദ്രൻ എന്നിവർ വിവിധ തലങ്ങളിൽ നേതൃത്വം നൽകി.

2003 ൽ തൃത്താലയിൽ വെച്ചായിരുന്നു ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ സമ്മേളനം. ജൈവം++ മാസിക ഇറക്കിയതും അക്കാലത്തായിരുന്നു. ശ്രീ ഗോപു പട്ടിത്തറയുടെ ചിത്രം ഉണ്ടായിരുന്നു ഇതിൽ. ശ്രീ വി എം രാജീവ് പരിപാടികളുടെ കണ്വീനറായിരുന്നു. അതെ വർഷം തന്നെ IRTC യുടെ സഹായത്തോടെ സോപ്പ് നിർമ്മാണ പരിശീലനം നടത്തുകയുണ്ടായി. 40 കുടുംബങ്ങളിൽ നിന്നായി 70 പേര് പങ്കെടുത്തു. IRTC റെജിസ്ട്രർ പി കെ രവീന്ദ്രൻ പങ്കെടുത്തു. 100 സോപ്പ് മോൾഡുകൾ അന്ന് വിതരണം ചെയ്യുകയുണ്ടായി. കറുകപുത്തൂരിൽ നിന്നാരംഭിച്ച ഭാരതപ്പുഴ പര്യടനത്തിന് പട്ടിത്തറ വായന ശാലയിൽ സ്വീകരണം നൽകി.

2010 ൽ തൃത്താല വെച്ച് നടന്ന ജില്ലാ സമ്മേളനത്തിലും പട്ടിത്തറ യൂണിറ്റിന്റെ സജീവ പ്രവർത്തനം ഉണ്ടായിരുന്നു. സി പി കമ്മുണ്ണിയായിരുന്നു അക്കാലത്തെ മേഖലാ സെക്രട്ടറി.

2009 ൽ തൃത്താല മേഖലയുടെ സമ്മേളനം പട്ടിത്താരയിൽ വെച്ച് നടത്തിയപ്പോൾ അതിനായുള്ള പ്രധാന സാമ്പത്തിക സ്രോതസ്സ് സോപ്പ് നിർമ്മിച്ച് പ്രചരിപ്പിച്ചതായിരുന്നു. ആ വര്ഷം ഏതാണ്ട് 30 ശാസ്ത്ര ക്‌ളാസ്സുകൾ ശ്രീ വി എം രാജീവ് നടത്തിയിരുന്നു.

ബാലവേദി

പട്ടിത്തറ യൂണിറ്റിൽ ആദ്യകാലം മുതലേ ബാലവേദി പ്രവർത്തിച്ചിരുന്നു. ബാലോത്സവങ്ങൾ നടത്തിയിരുന്നു. തണ്ണീർക്കോഡ് ബാലവേദിയിൽ നിന്ന് കുട്ടികളെ പങ്കെടുപ്പിച്ച് ഇവിടത്തെ കുട്ടികളുടെ വീട്ടിൽ താമസിച്ചു നടത്തിയ ബാലോത്സവം ശ്രദ്ധേയമായി. നക്ഷത്ര നിരീക്ഷണം, ലഖുയാത്രകൾ എന്നിവ സംഘടിപ്പിച്ചിരുന്നു. സ്‌കൂളുകളിൽ നടത്തിയ വിജ്ഞാനോത്സവങ്ങളും ബാലവേദിയുടെ നേതൃത്വത്തിലായിരുന്നു. ആലൂർ യു പി സ്‌കൂളിലെ സയൻസ് ക്ലബ്ബും അക്കാലത്തു ശ്രദ്ധ നേടിയിരുന്നു. ബാലവേദി കലാജാഥക്ക് രണ്ടു തവണ ആലൂർ യു പി സ്‌കൂളിൽ സ്വീകരണം നൽകി. ഗലീലിയോ ബാലവേദി എന്നായിരുന്നു പേര്. രാധാകൃഷ്ണൻ, ബീന എന്നിവർ അന്ന് നേതൃത്വം നൽകി.

കലാജാഥകൾ

അടുപ്പ് ജാഥ, സാക്ഷരതാ കലാ ജാഥ, കാൽ നട ജാഥകൾ ജനോത്സവം തുടങ്ങി തണക്കാട് നടന്ന ജാഥയടക്കം നിരവധി തവണ സ്വീകരണം നൽകി. ഇതിന്റെ ഭാഗമായി പുസ്തകം, സോപ്പ്, ചൂടാറാപ്പെട്ടി എന്നിവ പ്രചരിപ്പിച്ചു.

യൂണിറ്റ് സെക്രട്ടറിമാർ

രാധാകൃഷ്ണൻ, രാജീവ്, ജലീൽ കമ്മുണ്ണി, ബീന, ചന്ദ്രദാസ്, ചാത്തപ്പൻ, മോഹനൻ, സുനിത്ത് കുമാർ

യൂണിറ്റ് പ്രസിഡണ്ടുമാർ

ബാലകൃഷ്ണൻ, പ്രേമചന്ദ്രൻ, അസീസ്, മാധവേട്ടൻ, അനിൽകുമാർ, കെ പി രാധാകൃഷ്ണൻ

പരിഷത്തിലൂടെ വളർന്നു വന്നവർ

സി പി വേലായുധൻ, സുന്ദരൻ, സി പി കമ്മുണ്ണി, രാജീവ്, ബീന, ചന്ദ്രദാസ്, ജലീൽ, പ്രേമചന്ദ്രൻ, അസീസ്.

മറ്റുള്ളവ

സോപ്പ് നിർമ്മാണ പരിശീലനങ്ങൾ നിരവധി തവണ നടത്തിയിരുന്നു. ഗ്രാമപത്രം സജീവമാണ്. എക്കാലത്തും മാസിക, പുസ്ത പ്രചാരണം നടത്തിവന്നിട്ടുണ്ട്. ആലൂർ യുവജന വായനശാല, പട്ടിത്തറ വായനശാല, ആളൂർ എ എംയു പി സ്‌കൂൾ എന്നിവയാണ് പ്രധാന പ്രവർത്തന കേന്ദ്രങ്ങൾ ഇവയുടെ വളർച്ചയും പരിഷത്തിന്റെ വളർച്ചക്ക് സഹായകമായി. നല്ല വനിതാ പ്രാതിനിദ്ധ്യം കൂടിയുള്ള യൂണിറ്റ് ആണ് പട്ടിത്തറ യൂണിറ്റ്. ലത, വിലാസിനി, ശോഭന, ബീന തുടങ്ങിയവർ പട്ടിത്തറ യൂണിറ്റിന്റെ സംഭാവനയാണ്.

യൂണിറ്റിനെ നയിച്ചിരുന്ന അന്തരിച്ച ശ്രീ വി വി മാധവൻ, ബാലകൃഷ്ണൻ, പ്രേമചന്ദ്രൻ തുടങ്ങിയവരെ അനുസ്മരിക്കാതെ പട്ടിത്തറ യൂണിറ്റിന്റെ ചരിത്രം സമാഹരിക്കുക വയ്യ.

"https://wiki.kssp.in/index.php?title=പട്ടിത്തറ&oldid=9745" എന്ന താളിൽനിന്ന് ശേഖരിച്ചത്