പരപ്പ യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
11:23, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeshodayanchal (സംവാദം | സംഭാവനകൾ)
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരപ്പ യൂണിറ്റ്
പ്രസിഡന്റ് അഗജ AR
വൈസ് പ്രസിഡന്റ് അശ്വിൻ രാജ് പി.
സെക്രട്ടറി എം. വി. പുരുഷോത്തമൻ
ജോ.സെക്രട്ടറി സ്വപ്ന എ. വി.
ജില്ല കാസർകോഡ്
മേഖല കാഞ്ഞങ്ങാട്
ഗ്രാമപഞ്ചായത്ത്
പരപ്പ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

41 അംഗങ്ങൾ ഉള്ള യൂണിറ്റാണ് പരപ്പ യൂണിറ്റ്. ഇതിൽ 17 സ്ത്രീകളും 24 പുരുഷന്മാരും ഉണ്ട്. കാസർഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തുകളായ കിനാനൂർ കരിന്തളം, ബളാൽ, കോടോം ബേളൂർ പഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ് പരപ്പ എന്നു പറയാം. പരപ്പ, കമ്മാടം, പന്നിത്തടം, കൂരാങ്കുണ്ട് എന്നീ വാർഡുകൾ ഉൾപ്പെട്ട പ്രദേശം അടങ്ങുന്നതാണ് ഇപ്പോഴത്തെ യൂണിറ്റിന്റെ പ്രവർത്തന പരിധി. കിഴക്ക് - വെസ്റ്റ് എളേരി പഞ്ചായത്ത്, പടിഞ്ഞാറ് കോടോം ബേളൂർ പഞ്ചായത്ത്, തെക്ക് പ്ലാച്ചിക്കര റിസർവ് വനം, ബിരിക്കുളം വാർഡ്, വടക്ക് ബളാൽ പഞ്ചായത്ത്, മരുതോം റിസർവ് ഫോറസ്റ്റ് എന്നിവ ഈ ഭൂപ്രദേശത്തിന് അതിരിടുന്നു.

2 ചാലുകൾ, ഉദ്‌ഭവിക്കുന്നത് ഈ യൂണിറ്റ് പരിധിയിൽ നിന്നാണ്. ഒരു പുഴ ഈ യൂണിറ്റിന്റെ പരിധിയിലൂടെ ഒഴുകുന്നുണ്ട്. ഒരു മനുഷ്യനിർമ്മിത ഫോറസ്റ്റ് (കരീമിന്റെ ഫോറസ്റ്റ്) യൂണിറ്റ് പരിധിയിലാണ്. ഇങ്ങനെ പാരിസ്ഥിതി കമായും ഭൂമിശാസ്തപരമായും ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഭൂദേശത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

സമൂഹ്യ- സാംസകാരിക ചരിത്രം

1965 ൽ ഏകാധ്യാപകവിദ്യാലയമായി തുടങ്ങിയ ഇന്നത്തെ പരപ്പ ഗവ: ഹയർ സെക്കന്റ റിസ്കൂൾഈ പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ ഏറെ സ്വധീനം ചെലുത്തിയ സ്ഥാപനമാണ്. പരിഷത്ത് യൂണിറ്റിന്റെ രൂപീകരണത്തിനും കാരണം ഈ വിദ്യാലയം തന്നെയാണ്. 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലേക്ക് സമീപ പഞ്ചായത്തുകളിൽ നിന്നു കുട്ടികൾ പഠനത്തിനെത്തിയിരുന്നു. കിഴക്ക് വെള്ളരികുണ്ട് മുതൽ പടിഞ്ഞാറ് കാലിച്ചാനടുക്കം, വരേയുള്ള കുട്ടികൾ ഈ സ്കൂളിലേക്ക് വന്നിരുന്നു. ഹൈസ്കൂളായി മാറിയതോടെ തെക്കൻ ജില്ല കളിൽ നിന്നുൾപ്പെടെ നിരവധി അധ്യാപകർ ഈ സ്കൂളിലേക്ക് വന്നതും അവരുടെ സാമൂഹ്യ ഇടപെടലുകളും ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ ഏറെ സ്വാധിനിച്ചു. ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇവരെല്ലാം ഈ നാട്ടുകാരായിത്തന്നെ ജീവിച്ചു.

ചന്ദ്രോദയ കലാസമിതി എന്ന പേരിൽ ആദ്യമായി രൂപം കൊണ്ട കലാസമിതി ഈ പ്രദേശത്ത് ഒട്ടേറെ കലാസാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. നാട്ടിലെ കലാകാരന്മാരെ ഉൾപ്പെടുത്തി നാടക ടീം രൂപീകരിച്ച് നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. കൂടാതെ പുറമെനിന്ന് പ്രൊഫഷണൽ കലാ ട്രൂപ്പ്കളുടെ പരിപാടികളും സംഘടന നാട്ടിൽ കൊണ്ടുവന്നിരുന്നു. പിന്നീട് രാമവർമ്മ ബാലകലാ കേന്ദ്രം, നേതാജിവായനശാല & ഗ്രന്ഥാലയം, എന്നിവയും രൂപം കൊണ്ടു. 1989 ൽ പരപ്പയിൽ ഒരു ഫൈൻ ആർട്സ് സൊസൈറ്റി നിലവിൽ വന്നു. ഗ്രാമീണ കലാ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്കുപുറമെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി സിനിമാ പ്രദർശനം നാടൻ കലളായ മംഗലംകളി, കോൽ സ്കാരിക പാരമ്പര്യം ഈ പ്രദേശത്തിനുണ്ട്.

1980 വരേയുള്ള കാലഘട്ടത്തിൽ കൃഷിയും അനുബന്ധ തൊഴിലുകളും പാരമ്പരാഗതമായി കൈമാറി വന്ന കുല തൊഴിലുകളുമായിരുന്നു ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം. വയലുകളിലും, കരയിലും (പുനം കൃഷി ) നെൽകൃഷി നടത്തിയിരുന്നു. കന്നുപൂട്ടൽ നിലമൊരുക്കൽ, ഞാറുനടൽ, കൊയ്യൽ, ഒക്കൽ(കാളകളെ ഉപയോഗിച്ച് നെല്ല് മെതിക്കൽ) എന്നിവ അനുബന്ധ തൊഴിലായിരുന്നു. ഓരോ വീട്ടിലും പച്ചക്കറി കൃഷിയും കന്നുകാലി വളർത്തലും ഉണ്ടായിരുന്നു. കുടിയേറ്റം വ്യാപകമായതോടെ റബ്ബർ കൃഷിയും വ്യാപിച്ചു.

"https://wiki.kssp.in/index.php?title=പരപ്പ_യൂണിറ്റ്&oldid=10559" എന്ന താളിൽനിന്ന് ശേഖരിച്ചത്