ഉപയോക്താവ്:Bijuvmachanad

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
15:10, 8 ഓഗസ്റ്റ് 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bijuvmachanad (സംവാദം | സംഭാവനകൾ)

അമ്പനാകുളങ്ങര യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പോവുക: <a href="#mw-head">വഴികാട്ടി</a>, <a href="#p-search">തിരയൂ</a>


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാകമ്മറ്റിയുടെ പരിധിയിൽപ്പെടുന്ന,ആലപ്പുഴ മേഖലയിലെ ഒരു യൂണിറ്റാണ് അമ്പനാകുളങ്ങര യൂണിറ്റ്.

യൂണിറ്റ് കമ്മറ്റി

  • പ്രസിഡന്റ്
  • എം. ലാൽജി
    • വൈസ് പ്രസിഡന്റ്
    • എം. അഭിലാഷ്
      • സെക്രട്ടറി
      • ബിജു വി.മാച്ചനാട്
        • ജോയിന്റ് സെക്രട്ടറി
        • പി.കലേഷ്

          യൂണിറ്റ് കമ്മറ്റി അംഗങ്ങൾ

          എം. ലാൽജി, എം. അഭിലാഷ്, ബിജു വി.മാച്ചനാട്, പി.കലേഷ്

          യൂണിറ്റിലെ പ്രധാന പരിപാടികൾ

        യൂണിറ്റ് ചരിത്രം

        2008-ലാണു യൂണിറ്റ് സ്ഥാപിതമായത്. 2008 നവമ്പർ 16 സ്ഥാപകദിനം. അന്നേ ദിവസം,ശ്രീ. ബൈജു, പുന്നക്കിവെളിയുടെ വസതിയിൽ ചേർന്ന ആദ്യ യോഗത്തിൽ 35 പേരാണ് പങ്കെടുത്തത്. അമ്പനാകുളങ്ങര യൂണിറ്റ് എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു. ബിജു വി.മാച്ചനാട് ആയിരുന്നു ആദ്യ പ്രസിഡന്റ് . ബിനോഷ് ബി. സെക്രട്ടറിയും.ശ്രീ. കെ.ആർ . രാജേന്ദ്രനും(കാഞ്ഞിരത്തുപറമ്പ്) ശ്രീ.ബിനോഷ് ബി.(പുന്നക്കിവെളി)യും മുൻകൈയെടുത്ത് നടത്തിയ ഇടപെടലാണ് യൂണിറ്റ് രൂപീകരണത്തിലേക്ക് നയിച്ചത്. പരിഷത്തിന്റെ സജീവ പ്രവർത്തകനും സംസ്ഥാന കമ്മറ്റി അംഗവുമായിരുന്ന ശ്രീ.പി.വി. വിനോദ് യൂണിറ്റ് രൂപീകരണത്തിന് നേതൃത്വം നൽകി , തൊട്ടടുത്ത ജനുവരി മാസം മേഖലാ വാർഷികം ഈ യൂണിറ്റിൽ വച്ചാണ് നടന്നത് .തമ്പകച്ചുവട് ഗവ. യു.പി.എസിൽ വച്ച് നടന്ന മേഖലാ വാർഷികത്തിൽ യൂണിറ്റിന്റെ തനതായ പരിപാടിയുടെ ഉൽഘാടനം Dr.കെ.എസ്.മനോജ് എം.പി. നിർവഹിച്ചു. "സാമൂഹ്യാരോഗ്യം നേരിടുന്ന വെല്ലുവിളികൾ"എന്ന വിഷയം Dr. ബി. പൽമകുമാർ അവിതരിപ്പിച്ചു. 2009 ജനുവരി മാസം 10, 11 തീയതികളിൽ തമ്പകച്ചുവട് ഗവ. യു.പി.എസിൽ വച്ച് നടന്ന മേഖലാ വാർഷികം (യൂണിറ്റ് രൂപീകൃതമായി വെറും 2 മാസത്തിനുള്ളിൽ)പ്രവർത്തകർക്ക് പകർന്നു നൽകിയ ഊർജ്ജം വലുതായിരുന്നു. പൂർവ്വമാതൃകകൾ ഒന്നും തന്നെ മുന്നിൽ ഇല്ലാതിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്ക് പകർന്നു കിട്ടിയ സംഘബോധവും സാമൂഹികാംഗീകാരവും മാത്രമല്ല, അമ്പനാകുളങ്ങര എന്ന നാട്ടിൻപുറത്ത് ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടന ആദ്യചലനം സൃഷ്ടിച്ച പരിപാടി എന്ന നിലയിലും ആദ്യ പരിപാടി വൻവിജയമായിരുന്നു. യൂണിറ്റിന്റെ പ്രവർത്തനചരിത്രം അവിടെ ആരംഭിക്കുന്നു. പുസ്തകപ്രചരണം പകർന്ന ഉൾക്കരുത്തും; സമത്വബോധത്താലും അനൗപചാരികതയാലും ഊട്ടിയുറപ്പിക്കപ്പെട്ട സൗഹൃദങ്ങളും പാരിഷത്തികതയുടെ ആദ്യാനുഭവങ്ങളായി. മൈതാനത്തും തെരുവിലും വായനശാലമുറ്റത്തും ഒക്കെയായി രാവേറെ നീണ്ട സനേഹക്കൂട്ടം..കളിചിരികൾ ..സംവാദങ്ങൾ ...അതിൽ നിന്ന് ഉരവം കൊണ്ട പ്രവർത്തനങ്ങൾ....സംഘടനയെ നാടറിഞ്ഞു തുടങ്ങി; സംഘടന നാടിനെയും.. തുടർന്ന് നടന്ന മാനസീകാരോഗ്യം ക്ലാസ്സുകൾ ആശയപ്രചാരണത്തിന്റെ പുതുവഴി തുറന്നു. യൂണിറ്റ് പ്രവർത്തകരുടെ ചങ്ങാത്തങ്ങൾക്കുള്ളിൽ ഒതുങ്ങി നിന്നിരുന്ന സംവാദങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ക്ലാസുകൾ മുന്നേറുന്തോറും, പഠനവും സ്വയംവിമർശനവും പുതിയ അറിവുകൾ ആർജിക്കലും അനിവാര്യമായി തീർന്നു. സമൂഹത്തിൽ മാറ്റം വരുത്താൻ നടത്തിയ ശ്രമങ്ങൾ, സാമൂഹിക ഇടപെടലിന്റെ പാരസ്പര്യത്തിലൂടെ പരിഷത്തുകാരെയും മാറ്റിതീർത്തു. ഓരോ ക്ലാസ്സും ഒന്നിലധികം ക്ലാസ്സുകൾക്കു വഴി തുറന്നു.ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ ,സ്വജീവിതത്തിൽ പ്രാധാന്യമുള്ളതാകയാലും തങ്ങളിലൊരാൾ അത് അവതരിപ്പിക്കുന്നതിന്റെ മാനസികൈക്യവും ക്ലാസ്സുകളെ നവീനവും ഹൃദ്യവുമായ അനുഭവമാക്കി മാറ്റി.

        ലോകം വലുതാകുന്നു..

        സമൂഹത്തിൽ ഇടപെടണമെങ്കിൽ കാര്യങ്ങൾ പഠിക്കണം എന്നും പഠനം ഇടപെടലുകൾക്ക് കൂടുതൽ തെളിമ നൽകുമെന്നും ക്ലാസ്സുകളുടെ വിജയത്തോടെ ബോധ്യമായി. 2009 ൽ നടന്ന ആദ്യ യൂണിറ്റ് വാർഷികം നിർണ്ണായകമായ ചില വഴിത്തിരിവുകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. യൂണിറ്റ് പ്രവർത്തന പരിധി അമ്പനാകുളങ്ങര,വലിയവീട്, നേതാജി, ഷൺമുഖം എന്നു തീരുമാനിച്ചു. ഭൂസംരക്ഷണ ജാഥ, ഭോപ്പാൽ ജാഥ, ബി.ഒ.ടി.ജാഥ, AASTRO ക്ലബ്ബ്, ബി.ടി. ഉല്പന്നങ്ങൾക്കെതിരെയുളള പ്രചരണം, ഒരുപാട് സൗഹൃദങ്ങൾ, ബന്ധങ്ങൾ, ഇവ പുതിയ ഇടങ്ങൾ സൃഷ്ടിച്ചു. </a> പ്രദേശത്തെ ജനങ്ങൾ സംഘടനയെ അനുഭാവപൂർവം ശ്രദ്ധിച്ച് തുടങ്ങിയ നാളുകൾ.... തുടർന്ന് നടന്ന ജനകീയാരോഗ്യ ക്ലാസുകളുടെ വിജയത്തിന് ഈ ബന്ധങ്ങൾ സഹായകമായി.

        ബാലവേദി

        യൂണിറ്റിൽ 2011 ജനുവരി 16- ന് "ബാലജ്യോതി"എന്ന പേരിൽ ഒരു ബാലവേദി രൂപീകരിച്ചു. 33 കൂട്ടുകാർ പങ്കെടുത്തു. ശ്രീ. ആർ. രാജേഷ്, ശ്രീ.ജതീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കാവ് സന്ദർശനം, പാതിര മണൽ യാത്ര എല്ലാം കുട്ടികളിൽ ആവേശം പകർന്നവയായിരുന്നു. ഒരു വർഷം പൂർത്തിയായപ്പോൾ ബാലോൽസവം സംഘടിപ്പിച്ചു.ടെലസ്കോപ്പ് നിർമ്മാണ പരിശീലനം, വിപ്ലവ ഗായിക എന്നറിയപ്പെടുന്ന ശ്രീമതി. പി.കെ.മേദിനിയുടെ സാന്നിദ്ധ്യം എന്നിവ കുട്ടികളിൽ വളരെ ആവേശം സൃഷ്ടിച്ചു.

        നമ്മുടെ കുട്ടികൾ

        "നമ്മുടെ കുട്ടികൾ"എന്ന വിഷയം Dr. ജയപ്രകാശ് (Associate Professor & Child Psychartist - SAT Hospital, Thiruvananthapuram)അവതരിപ്പിച്ചു.രക്ഷകർത്താക്കൾക്കായി യൂണിറ്റ് സംഘടിപ്പിച്ച ഒരു പരിശീലന പരിപാടിയായിരുന്നു അത്.

        ഗ്രാമപത്രം

        17/03/2012 ൽ യൂണിറ്റിൽ നേതാജി ജംഗഷനിൽ ഗ്രാമപത്രം സ്ഥാപിച്ചു.

"https://wiki.kssp.in/index.php?title=ഉപയോക്താവ്:Bijuvmachanad&oldid=1167" എന്ന താളിൽനിന്ന് ശേഖരിച്ചത്