യുറീക്കാപ്പാട്ടുകൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
11:09, 20 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yuvasamithichangathi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഇനിയൊരു യുദ്ധം വേണ്ട !!!

ഇനിയൊരു യുദ്ധം വേണ്ട

പട്ടിണികൊണ്ടു മരിക്കും

കോടി കുട്ടികൾ അലമുറകൊൾകെ

കോടികൾ കൊണ്ടും ബോംബുണ്ടാക്കാൻ കാടന്മാർക്കെ കഴിയൂ.

ഇനി വേണ്ട

ഇനി വേണ്ട

ഇനിയൊരു യുദ്ധം വേണ്ടിവിടെ.

നാഗസാക്കികളിനി വേണ്ട

ഹിരോഷിമകളിനി വേണ്ട

തകരപ്പാട്ട്

താന തന തന താന തന തന താന തന തന തന്തിനനോ (3)

ഒരു ചാലുഴുതില്ല


ഒരു വിത്തും വിതച്ചില്ല

താനേ മുളച്ചൊരു പൊൻതകര

താന തന തന താന തന തന താന തന തന തന്തിനനോ (3)

ഒരു നാളൊരു വട്ടി

രണ്ടാം നാൾ രണ്ടു വട്ടി

മൂന്നാം നാൾ മൂന്നു വട്ടി

തകര വെട്ടി

താന തന തന താന തന തന താന തന തന തന്തിനനോ (3)

അപ്പൂപ്പനമ്മൂമ്മ

അയലത്തെ കേളുമ്മാവൻ

വടക്കേലെ നാണിക്കും വിരുന്നൊരുക്കി

താന തന തന താന തന തന താന തന തന തന്തിനനോ (3)

മീന മാസം കഴിഞ്ഞപ്പോൾ തകര കരിഞ്ഞു

ഇനിയെന്തു ചെയ്യും വൻകുടലെ

ആറാറു മടക്കിട്ട്‌ അറുപത്‌ കുടുക്കിട്ട്‌

അനങ്ങാതെ കിടന്നു വൻകുടല്

താന തന തന താന തന തന താന തന തന തന്തിനനോ (3)

(1987 ൽ തൃശൂരിൽ നടന്ന ബാലോത്സവത്തിൽ കുട്ടികൾക്ക് പാടിക്കൊടുത്തതിന്റെ ഓർമ്മയിൽ നിന്ന്)




ജില്ലാ പാട്ട്

കേരളത്തിലെ പതിനാലു ജില്ലകളെയും കോർത്തിണക്കിക്കൊണ്ടുള്ള പാട്ട്‌

(തിരുവാതിരക്കളിപ്പാട്ടിന്റെ രീതിയിൽ പാടാം)


തെക്കു തെക്കു തിരുവനന്തപുരം

ആലപ്പുഴ കൊല്ലം കോട്ടയവും

അഴകേറിയൊരെണാകുളം

അരികത്തിടുക്കിയും

അരി വിളയും പാലക്കാടും തൃശൂരും

വാളയൂർ പഞ്ചായത്തുള്ള മലപ്പുറം

കോഴിക്കോടു്‌ വയനാടു്‌ കണ്ണൂർ

പുത്തനായുണ്ടായ പത്തനംത്തിട്ടക്കും

കസർഗോഡിനും ഞാൻ കുമ്പിടുന്നേൻ...

ഒരു നാടൻ പാട്ട്

(ആറ്റുമ്മണമ്മേലെ ഉണ്ണിയാർച്ച ….എന്നിങ്ങനെ വടക്കൻ പാട്ടു രീതിയിൽ ചൊല്ലണം)

ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ

ഞാനൊരു കാരിയം കാണാൻ പോയി

കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ

വെള്ളാരം കല്ലിനു വേരിറങ്ങി

പത്തായം തിങ്ങി രണ്ടീച്ച ചത്തു

ഈച്ചത്തോൽ കൊണ്ടൊരു ചെണ്ട കെട്ടീ

കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ

ആലങ്ങാട്ടാലിന്മേൽ ചക്ക കായ്ചൂ

കൊച്ചീലഴിമുഖം തീ പിടിച്ചു

പഞ്ഞിയെടുത്തിട്ടു തീ കെടുത്തി

കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ

കുഞ്ഞിയെറുമ്പിന്റെ കാതുകുത്തീ

തെങ്ങു മുറിച്ചു കുരടുമിട്ടൂ

കോഴിക്കോട്ടാന തെരുപ്പറന്നു

കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ

നൂറ്റുകുടത്തിലും കേറിയാന

ആലിങ്കവേലൻ പറന്നുവന്ന്

മീശമേലാനയെ കെട്ടിയിട്ടു

ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ

ഞാനൊരു കളിയാട്ടം കാണാൻ പോയി.


സിദ്ധാർത്ഥ്.എസ്.രാജ

എട്ടാം ക്ലാസ് ബി ഡിവിഷൻ

വി.എഛ്.എസ്.എസ്. ഇരുമ്പനം.


കുസൃതിക്കാറ്റ്

കുസൃതിക്കാറ്റുവരുന്നുണ്ടേ

കുളിരും കൊണ്ടുവരുന്നുണ്ടേ

പൂ കൊഴിയുന്നതുകണ്ടോളൂ

പൂക്കൾ പെറുക്കി എടുത്തോളൂ സഫ് വാന എം

൪ാം തരം

അഞ്ചരക്കണ്ടി മാപ്പിള എൽ.പി. സ്കൂൾ,


വഴക്കടിക്കുന്ന പൂവുകൾ

നമ്മൾക്കുകേൾക്കുവാനൊക്കില്ല;

പക്ഷേ വഴക്കുണ്ടു പൂക്കൾക്കിടയിലും

ചൊല്ലിടാം തങ്ങളിൽ തങ്ങളിലങ്ങനെ-

യൊക്കെയപ്പൂക്കൾ ചിലപ്പോൾ

"നീയെന്തിനെന്റെയാകാശം കവർന്നു?"

"എന്തിനെൻ മേലേക്കു ചാഞ്ഞു?"

"എന്റെ തേൻകുപ്പിയിൽ വെള്ളം കുടഞ്ഞു?"

"എന്തിനെന്നല്ലിയിൽ നുള്ളി?"

നമ്മൾക്കുകേൾക്കുവാനൊക്കില്ല;പക്ഷേ

വഴക്കുണ്ടു പൂക്കൾക്കിടയിലും

           - പി. മധുസൂദനൻ

== വിളമ്പൽ ==


പുളിമരത്തിന്റെ കീഴെയിരുന്ന്

കവിത വിളമ്പാൻ ഇലയന്വേഷിച്ചു

ഒരു വറ്റു വിളമ്പാൻ സ്ഥലമില്ലാതെ

പുളിയില കളഞ്ഞ്

ചേമ്പില പറിച്ചു

വിളമ്പിയ കവിത മുഴുവൻ

ഉരുണ്ടുരുണ്ടു തൂവിപ്പോയി

                  -എം.വി രാജൻ
"https://wiki.kssp.in/index.php?title=യുറീക്കാപ്പാട്ടുകൾ&oldid=4549" എന്ന താളിൽനിന്ന് ശേഖരിച്ചത്