വികേന്ദ്രീകൃതാസൂത്രണം (ചർച്ചകൾക്കുളള കുറിപ്പുകൾ)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10:23, 20 ഓഗസ്റ്റ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Peemurali (സംവാദം | സംഭാവനകൾ) (→‎5)

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.

വികേന്ദ്രീകൃതാസൂത്രണം (ചർച്ചകൾക്കുളള കുറിപ്പുകൾ) സൃഷ്ടിക്കുന്നു
[[[[പ്രമാണം:|thumb|ലഘുലേഖ]]]]
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ജനുവരി 2002

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ആമുഖം

വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച ചർച്ചകൾ പല തലങ്ങളിലായി നടന്നുവരുന്ന അവസരമാണ് പരിഷത് ഈ ചർച്ച സംഘടിപ്പിക്കുന്നത്. ഈ വർഷം നടപ്പാക്കുന്ന പ്രധാനപ്പെട്ട ഒരു കൂട്ടം പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിലാണ് ഇത് നടക്കുന്നത്. ഇത് ചർച്ചക്കുള്ള കുറിപ്പുകൾ മാത്രമാണ്, അധികാര വികേന്ദ്രീകരണത്തെകുറിച്ച് നാം നേരത്തെ മുതൽക്കെ പറഞ്ഞുവരികയാണെങ്കിലും ഈ ആശയം ഇന്ന മറ്റ് തലങ്ങളിൽക്കൂടി നടക്കുന്ന ചർച്ചയുടെ ഫലമായി കൂടുതൽ സജീവമായിരിക്കയാണ്. ഈയൊരു പശ്ചാത്തലത്തിൽ, തുടർന്നു നടക്കുന്ന പ്രവർത്തനങ്ങളെ ഫലവത്താക്കാനും നമ്മുടെ കാഴ്ചപ്പാടുകൾ കൂടുതൽ മൂർത്തമാക്കുന്നതിനും ഈ ചർച്ച സഹായിക്കണം. അതിനായി അധികവായനക്ക് സൂചിപ്പിച്ച (ഗ്രന്ഥങ്ങളെ ഉപയോഗപ്പെടുത്തി സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് സജീവമാക്കണമെന്ന് അഭ്യർഥിക്കുന്നു.

വികേന്ദ്രീകൃതാസൂത്രണം

(ചർച്ചകൾക്കുളള കുറിപ്പുകൾ)

I

1

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ സമഗ്ര വീകസനം മുൻനിർത്തി വിവിധങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചുവരുന്ന സഘടനയാണ് ശാസ്ത്രസാഹിത്യപരിഷത് . ഒരു തുടക്കമെന്നോണം കേരളത്തിന്റെ മൊത്തം സാമ്പത്തിക വികസനത്തെ, അതിൻറ എല്ലാ മണ്ഡലങ്ങളേയും പരിശോധിക്കാൻ പരിഷത് ഒരു ശ്രമം നടത്തുകയുണ്ടായി. അതിന്റെ ഫലമായിട്ടായിരുന്നു കേരളത്തിന്റെ സമ്പത്ത് 19 എന്ന ഗ്രന്ഥം രചിക്കാനും, വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വ്യാപകമായ ചർച്ചക്ക് അതിനു വിധേയമാക്കാനും സാധിച്ചത്. കാലാകാലങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധങ്ങളായ ലഘുലേഖകൾക്ക് പുറമെ, ആയിരത്തി തൊള്ളായിരത്തി എൺപത്തി അഞ്ചിൽ - പരിഷത്തിന്റെ ഇരുപത്തിരണ്ടാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിൽ "കേരളത്തിന്റെ വികസനത്തിന് ഒരു പരിപ്രേക്ഷ്യം' അവതരിപ്പിക്കുകയുണ്ടായി. അതിനോടുണ്ടായ വിമർശനാത്മകങ്ങളായ പ്രതികരണങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ആയിരത്തി തൊള്ളായിരത്തി എൺപത്തി ആറിലെ വാർഷിക സുവനീാൽ കോളത്തിൻ വ്യവസായവൽക്കരണത്തിന് ഒരു പരിപ്രേക്ഷ്യം അവതരിപ്പിച്ചു. അടുത്ത വർഷത്തെ സുവനീറിലെ ചർച്ചാവിഷയം പരമ്പരാഗത വ്യവസായങ്ങളെ നേരിടുന്ന പ്രതിസന്ധിയും പരിഹാരമാർഗങ്ങളുമായിരുന്നു. വരാൻ പോകുന്ന എട്ടാം പദ്ധതിയ സന്ദർഭമാക്കിക്കൊണ്ട് കേരളത്തിൻ - വികസനത്തിനുള്ള ഒരു രൂപരേഖ മുന്നോട്ടു വയ്ക്കാൽ പരിഷത്തിൻ ഇരുപത്തി അഞ്ചാം വാർഷിക സുവനീറായ “കേരളത്തിന്റെ എട്ടാം പദ്ധതി : -- ചർച്ചകൾക്കൊരാമുഖം' എന്ന ഗ്രന്ഥത്തിലൂടെ ശ്രമിക്കുകയുണ്ടായി. കേരളത്തിന്റെ വികസനത്തിൽ താൽപര്യമുള്ള വരും, അതിനുവേണ്ടി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വരുമായ സാമ്പത്തിക വിദഗ്ധർ, ജന പ്രതിനിധികൾ , - (രാഷ്ട്രീയപാർട്ടി പ്രവർത്തകർ, പൊതു ജനങ്ങൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ ഈ വിഷയത്തെ പരിചയപ്പെടുത്തുന്നതിനും , അതിലൂടെ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ ചർച്ചചെയ്യപ്പെടുന്നതിനുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിലൂടെ ഉദ്ദേശിച്ചിരുന്നത് .

2

പരിഷത്തിന്റെ വാർഷിക സുവനീറുകളിലൂടെയും മറ്റ് പ്രസിദ്ധികരണങ്ങളിലൂടെയും , കേരളത്തിന്റെ വികസനം സംബന്ധിച്ച് മുന്നോട്ടുവച്ച നിഗമനങ്ങളെ ഇനി പറയും പ്രകാരം സംഗ്രഹിക്കാം.

  • വികസനമെന്നാൽ നാട്ടിലെ ബഹുഭൂരിപക്ഷത്തിൻറ സാമ്പത്തികവും സാംസ്കാരികവുമായ അഭിവൃദ്ധിയാണ്, സമ്പത്തിന്റെ വർദ്ധന മാത്രമല്ല, അതിന്റെ നീതിപൂർവമായ വിതരണവും കൂടിയാനും വികസനം. ഇന്നത്തെ വികസനമാവട്ടെ, ഭൂരിപക്ഷത്തിന്റെ അവികസനമാണ്. ഇത് മാറണം . വികസനം ഭൂരിപക്ഷം ജനങ്ങളുടേയും സമൂഹത്തിന്റെ ഭാവിയുടേയും താല്പര്യങ്ങൾക്ക് അനുഗുണമായിരിക്കണം.
  • കേരളത്തിൽ കൃഷി, വ്യവസായം തുടങ്ങിയ ഉല്പാദന മേഖലകളിൽ ഉല്പാദനമാന്ദ്യം അനുഭവപ്പെടുന്നു എന്ന് മാത്രമല്ല, വളർച്ചാ നിരക്ക് കുറഞ്ഞു വരികയും ചെയ്യുന്നു. ഇതിന്റെ ഫലമായി സാമ്പത്തിക രംഗത്ത് മൊത്തം അനുഭവപ്പെടുന്ന മുരടിപ്പ് മാറ്റിയടുക്കണം.
  • ജീവിത ഗുണനിലവാരവുമായി ബന്ധപ്പെട്ട കൂടിയ സാക്ഷരത, വർദ്ധിച്ച ആയുർദൈർഘ്യം കുറഞ്ഞ ശിശു മരണനിരക്ക്, എന്നീ രംഗങ്ങളിൽ കേരളം മുന്നിട്ടുനിൽക്കുന്നതിനാൽ വികസന പ്രതിസന്ധിയുടെ തീഷ്ണത നമുക്ക് ഉള്ളിൽ തട്ടി അനുഭവപ്പെടുന്നില്ല.
  • കേരളത്തിൽ അനുഭവപ്പെടുന്ന തൊഴിലില്ലായ്മ, പ്രത്യേകിച്ചും അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ, വികസനപതിസന്ധിയെ കൂടുതൽ മൂർഛിപ്പിക്കുന്നു.
  • രൂക്ഷമായ ഈ പ്രതിസന്ധി മുറിച്ചുകടക്കുകയാവണം എട്ടാം പദ്ധതിയുടെ മുഖ്യ ലക്ഷ്യം. അതിനാൽ എട്ടാം പദ്ധതി രൂപീകരണവേളയിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളവയാണ്.


കേരളത്തിന്റെ 5 വികസന പ്രതിസന്ധി മുറിച്ചു കടക്കാനായി എട്ടാം പദ്ധതിയുടെ പൊതു സമീപനം താഴെ പറയും പ്രകാരമായിരിക്കണമെന്നും പരിഷത്ത് നിർദേശിക്കുകയുണ്ടായി.

പദ്ധതിയുടെ വലിപ്പം മുൻ കാലങ്ങളെ അപേക്ഷിച്ച് വൻതോതിൽ വർദ്ധിക്കണം. ഇതിനായി കേന്ദ്രത്തിന്റേയും, സംസ്ഥാനത്തിന്റെയും , സ്വകാര്യ മേഖലയുടെയും നിക്ഷേപം ഗണ്യമായി വർദ്ധിക്കണം. ഇത മാത്രം പോര, പദ്ധതി നിക്ഷേപം പോലെ തന്നെ വിവിധ മേഖലകളിലെ നിക്ഷേപത്തിന്റെ ആനുപാതികത്തിലും വ്യത്യാസം വരണം. ഉൽപാദന മേഖലകയ്ക്ക് മുൻതൂക്കം കിട്ടത്തക്കവിധം കൃഷി, വ്യവസായം ഊർജ്ജം തുടങ്ങിയ മേഖലകളിൽ മൊത്തം പദ്ധതിയുടെ വലിയൊരു ശതമാനം നിക്ഷേപിക്കപ്പെടണം. ഓരോ മേഖലകളിലും ഇന്ന് അനുവർത്തിച്ചു വരുന്ന വികസന നയങ്ങൾ കാലികമായി വിലയിരുത്തുകയും പുനഃപരിശോധിക്കുകയും വേണം . ഇതിനെല്ലാം പുറമെ പദ്ധതിയുടെ നടത്തിപ്പും പുനഃസംവിധാനം ചെയ്യണം. പദ്ധതിയുടെ രൂപീകരണത്തിലും നടത്തിപ്പിലും ജനങ്ങളെ കൂടുതൽ പങ്കാളികളാക്കുമാറു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്ക് വർദ്ധിപ്പിക്കുകയും അതിനായി, അവക്ക് ഭരണപരവും, ധനപരവുമായ അധികാരം കൈമാറണം. പഞ്ചായത്ത് രാജ് സംവിധാനം നടപ്പാക്കികൊണ്ട് അധികാര വികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തണം, ഇതിനായി വികേന്ദ്രീകൃതാസൂത്രണത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണം. കേരളത്തിന്റെ ഇന്നത്തെ വികസന പ്രതിസന്ധി മുറിച്ചുകടക്കുന്നതിനുള്ള ഒരു മാർഗമായി വികേന്ദ്രീകൃതാസൂത്രണത്തെ കാണണം .


3

ഗ്രാമതല ആസൂത്രണത്തിൽ ജനപങ്കാളിത്തം ഉറപ്പു വരുത്താനും, വികസന പ്രവർത്തനങ്ങളിൽ സാധാരണ ജനങ്ങൾക്ക് മുൻതൂക്കം കിട്ടാനും ഗ്രാമങ്ങളിലെ ചൂഷണമേധാവിത്വം അവസാനിപ്പിച്ചേ മതിയാകൂ. വികേന്ദ്രീകൃതാസൂത്രണം നടപ്പാക്കുന്നതിലൂടെ ഗ്രാമതല ചൂഷണ മേധാവിത്വം പൂർണമായി അവസാനിക്കുന്നില്ല. വികേന്ദ്രീകൃതാസൂത്രണം ഭരണ സംവിധാനത്തിൽ വരുത്തുന്ന മാറ്റം മാത്രമാണ്. നിലവിലുള്ള രാഷ്ട്രീയ-സാമ്പത്തിക പശ്ചാത്തലത്തിൽ (ഒരു ന്യൂനപക്ഷത്തിനനുകൂലമായ ധനികവൽ ക്കരണ-ദരിദ്രവത്ക്കരണ പ്രക്രിയയിൽ ഭരണസംവിധാനത്തിൽ വരുന്ന ഈ മാറ്റത്തിന് പോലും ഭൂരിപക്ഷം വരുന്ന ദരിദ്രർക്കനുകൂലമായി ചിലതൊക്കെ ചെയ്യാൻ കഴിയും. പഞ്ചായത്തുകൾക്കും മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും കൂടുതൽ അധികാരം ലഭിക്കുന്നത് വികസന പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലും പൊതുജനങ്ങൾക്കും ഉള്ള ഇടപെടൽ സാധ്യത വർദ്ധിപ്പിക്കും . ഇതിലൂടെ ഗ്രാമതലത്തിൽ ലഭ്യമാകുന്ന മനുഷ്യ(അദ്ധ്വാന) സമ്പത്തിനെ രാജ്യത്തിന്റെ വികസന പ്രക്രിയയുമായി ബന്ധിപ്പിക്കുന്നതിനും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും കഴിയും. നേരത്തെ സൂചിപ്പിച്ച കേരളത്തിന്റെ വികസന പ്രതിസന്ധിയുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു . കേരളീയ ഗ്രാമങ്ങളിൽ കാർഷികോൽപാദനം കുറഞ്ഞുവരികയും ഗ്രാമീണ വ്യവസായങ്ങൾ തകരുകയും ചെയ്തുകൊണ്ടിരിക്കുന്നു. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും കൂടി സൃഷ്ടിക്കുന്ന നിത്യദുരിതങ്ങളിൽ നിന്നും ജനങ്ങൾക്ക് തെല്ലെങ്കിലും ആശ്വാസം പകരാൻ കഴിയണമെങ്കിൽ അതിവിപുലമായ ജനപങ്കാളിത്തത്തോടുകൂടിയുള്ള ഉൽപാദന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ കഴിയണം. നാട്ടിൻ പുറത്തെ കർമശേഷിയെ ഫലപ്രദമായി വിനിയോഗിക്കാനും ഉപയോഗപ്പെടുത്താനും കഴിഞ്ഞൽ ഈ പ്രശ്നങ്ങൾക്ക് വലിയൊരു പരിധിവരെ ആശ്വാസം കണ്ടെത്താൻ കഴിയും. ഇതിലെല്ലാമുപരി, അധികാരകേന്ദ്രീകരണത്തിനും, അമിതാധികാര ശക്തികൾക്കുമെതിരായി രാജ്യത്ത് വർദ്ധിച്ചുവരുന്ന ജനകീയ പ്രക്ഷോഭണങ്ങളുടെ വിജയം വികേന്ദ്രീകൃതാസൂത്രണമെന്ന ഭരണസംവിധാനവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു.

4

പഴയ 'സ്വയം സമ്പൂർണ്ണ ഗ്രാമങ്ങളിലേക്കുള്ള തിരിച്ചുപോക്കല്ല ഇവിടെ വിവക്ഷിക്കുന്നതും. സാമൂഹ്യവളർച്ചയിലും , സാമ്പത്തിക വ്യവസ്ഥിതിയിലും വന്ന മാറ്റങ്ങളിലൂടെ ഗ്രാമങ്ങളുടെ സ്വയം സമ്പൂർണ' , സ്വഭാവത്തിലും സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്തി. മുതലാളിത്തത്തിന്റെ വളർച്ചയിലും , വൈദേശിക ചൂഷണത്തിലും പെട്ട് ഗ്രാമങ്ങളും മൊത്തം സമ്പദ്ഘടനയുടെ ഭാഗമായിത്തീർന്നു. അനിവാര്യമായിത്തീർന്ന ഈ സാമൂഹ്യ മാറ്റത്തിൽ നിന്ന് ഗ്രാമങ്ങൾക്ക് മാത്രം പുറകോട്ടുമാറി സ്വയം സമ്പൂർണമായി നില കൊള്ളക സാധ്യമായിരുന്നില്ല. മാറിവരുന്ന ഓരോ രാഷ്ട്രീയ-സാമ്പത്തിക സ്ഥിതിയിലും ഗ്രാമങ്ങൾക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട്. അതാകട്ടെ, പഴമയിലേക്ക് തിരിച്ചുപോയിക്കൊണ്ടല്ല, മറിച്ച് ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന പുത്തൻ കണ്ടുപിടുത്തങ്ങളും നിലവിലുള്ള സാമൂഹ്യബന്ധങ്ങളും ഉൽപാദനബന്ധങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള പുനഃസംഘാടനത്തിലൂടെയായിരിക്കണം.

5

ഒരു ജനകീയ ശാസ്ത്രസംഘടനയെന്ന നിലയിൽ ശാസ്ത്രപ്രചാരണം നടത്തുകയും നിലവിലുള്ള വികസന സംവിധാനത്തിലെ അശാസ്ത്രീയതകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നതോടൊപ്പം പരിമിതികൾക്കകത്തു നിന്നുകൊണ്ട് ജനകീയമായ ബദൽ വികസന സംവിധാനങ്ങൾ രൂപപ്പെടുത്തുകയെന്നത് പരിഷത് പോലുള്ള സംഘടനകളുടെ കടമയാണ്. വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയെന്നത് ഈ സമീപനവുമായി ഇഴുകി ചേർന്നിരിക്കുന്നു . മറ്റൊരർഥത്തിൽ പറഞ്ഞാൽ "ശാസ്ത്രം സാമൂഹ്യ വിപ്ളവത്തിന്' എന്ന പരിഷത്ത് മുദ്രാവാക്യത്തിന്റെ അവിഭാജ്യഭാനമായ ദരിദ്രവൽക്കരണ-ധനികവൽക്കരണ വികസന പ്രക്രിയയെ കീഴ്മേൽ മറിക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള മൂന്നുപാധികളിലൊന്നാണ് വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർദ്ധിപ്പിച്ചുകൊണ്ടുള്ള വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ.

6

ഈ ബന്ധത്തെ അടിസ്ഥാനമാക്കിയാണ് പരിഷത്തിന്റെ ശാസ്ത്രസമിതികളുടെ രൂപീകരണം നടന്നത്. ഗ്രാമതല ആസൂത്രണത്തിനുള്ള അനൗപചാരിക ആസൂത്രണ സമിതികൾ എന്ന നിലക്കാണ് ഗ്രാമശാസ്ത്രസമിതികളെ വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രാമശാസ്ത്ര സമിതികളുടെ രൂപീകരണത്തോടനുബന്ധിച്ച് പരിഷത്ത് ഇങ്ങിനെ അഭ്യർത്ഥിച്ചു. "ശാസ്ത്രത്തിന്റെ നേട്ടങ്ങളെ ജനങ്ങളുടെ ഭൗതികവും സാങ്കേതികവുമായ ജീവിതനിലവാരം ഉയർത്തുന്നതിന പ്രയോജനപ്പെടുത്തുവാൻ പരമാവധി ശ്രമിക്കുന്ന സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്. എഞ്ചിനീയർമാർ, ഡോക്ടർമാർ, അധ്യാപകർ, കാർഷിക വിദഗ്ദ്ധർ, സാമ്പത്തിക ശാസ്ത്രജ്ഞർ തുടങ്ങി വിവിധ തുറകളിൽപ്പെടുന്ന പരിഷത്ത് പ്രവർത്തകർക്ക് പുതുതായി രൂപം കൊണ്ട് പഞ്ചായത്തുകളെ കുറെയൊക്കെ സഹായിക്കാൻ കഴിയും. ഗ്രാമതലത്തിലുള്ള സാമ്പത്തികാസൂത്രണം ഗ്രാമതലത്തിൽ തന്നെ നടത്തിയലെ യഥാർഥമാകൂ. ജില്ലയിലെയോ തലസ്ഥാനത്തെയോ കേന്ദ്രാപ്പീസ്സിൽ നന്നായാൽ ശരിയാകില്ല. ഓരോ പഞ്ചായത്തിനും അതിന്റെ സവിഷ സാഹചര്യങ്ങൾ ഉണ്ട്. അവയുടെ അടിസ്ഥാനത്തിൽ വേണം ആസൂത്രണം നടത്തുവാൻ. പഞ്ചായത്തിലെ വിഭവങ്ങൾ ഏത്, അവ സമാഹരിക്കുന്നതെങ്ങനെ, പുതിയ വിഭവങ്ങൾ എങ്ങനെ കണ്ടുപിടിക്കാം. എന്തെല്ലാം വികസനപ്രവർത്തനങ്ങൾക്കാണ് സാധ്യത മുതലായ കാര്യങ്ങളെക്കുറിച്ച് പഞ്ചായത്ത് മെമ്പർമാരും  ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അംഗങ്ങളും അല്ലാത്തവരുമായ വിദഗ്ധന്മാരും കൂടി ഒരുമിച്ചിരുന്ന് പ്രാഥമിക ചർച്ച നടത്തുന്നത് നന്നായിരിക്കുമെന്ന് പരിഷത്തിനഭിപ്രായമുണ്ട്.

പഞ്ചായത്ത് അംഗങ്ങളും പരിഷത്ത് പ്രവർത്തകരും ഇതിൽ മുൻ കൈ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഗ്രാമവികസനം പഞ്ചായത്ത് ലെവൽ കമ്മിറ്റി‌കൾ ഇതിന് പുറമെ ഗ്രാമ വികസനം സംബന്ധിച്ച വേറെ ചില ലഘുലേഖകളം പരിഷത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. പരിഷത്ത്. നടത്തിയ മൂന്ന് ഗ്രാമശാസ്ത്ര ജാഥകളിൽ അവസാനത്തേത് ഗ്രാമവികസനം എന്ന വിഷയം അടിസ്ഥാനമാക്കിത്തന്നെ നടത്താൻ തീരുമാനിച്ചതും - ഈയൊരു പശ്ചാത്തലത്തിലായിരുന്നു. ഗ്രാമീണരുടെ തികച്ചും സ്വന്തമായ സമിതി എന്നായിരുന്നു ഗാമശാസ്ത്രസമിതിയെ കുറിച്ചള്ള പരിഷത്തിന്റെ സങ്കൽപ്പം. പ്രാദേശിക ആസൂത്രണത്തിനുള്ള അനൗദ്യോഗിക സംഘങ്ങളായി അവയെ വിഭാവനം ചെയ്തെങ്കിലും അവയിൽ മിക്കതും സജീവമായില്ല. ഗ്രാമ തല ആസൂത്രണത്തിന്റെ ചുക്കാൻ പിടിക്കത്ത വിധം അവ ഉയർന്നില്ല. വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച് കേരളത്തിലും അഖിലേന്ത്യാ നിലവാരത്തിൽ തന്നെയും നിലനിന്നിരുന്ന വിമുഖത ഇതിനൊരു കാരണമായിരുന്നു. ഇവയെ മുറിച്ചു കടക്കും രീതിയിൽ നമുക്ക് പ്രവർത്തനങ്ങൾ ആസുത്രണം ചെയ്യാൻ ശേഷിയുമുണ്ടായിരുന്നില്ല. ഇന്നാകട്ടെ, സംസ്ഥാനതലത്തിലും , അഖിലേന്ത്യാ തലത്തിലും വികേന്ദ്രീകൃതാസൂത്രണത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള വിവിധ തരം പ്രവർത്തനങ്ങൾ നടപ്പാക്കി വരികയാണ്. പശ്ചിമബംഗാൾ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫലപ്രദമായ പ്രവർത്തനം നമുക്ക് പ്രചോദനം നൽകുന്നവയാണ്. ഈ പശ്ചാത്തലത്തിൽ ഗ്രാമതല ആസൂത്രണം ഇന്ന് കൂടുതൽ പ്രസക്തമായിരിക്കുകുയാണ്.


II

വികേന്ദീകൃതാസുത്രണം എന്തിന്

7

ഈ ലഘുലേഖയിൽ ഗ്രാമതല ആസൂത്രണം എന്ന സങ്കല്പനം ഉപയോഗിച്ചിരിക്കുന്നത് ദേശീയ തല ആസൂത്രണത്തിന് ബദലായിട്ടല്ല; മറിച്ച് പൂരകമായിട്ടാണ്. ഇന്ന് ഈ അവസ്ഥ ആസൂത്രണം ഫലത്തിൽ ദേശീയതലത്തിൽ മാത്രമെ ഉള്ളു എന്നതാണ്. ക്രേന്ദ്രീകരണമാണ് ഏത് രംഗത്തും നമുക്കിന്നും കാണുവാൻ കഴിയുന്ന പ്രവണത. ഇതാകട്ടെ നമ്മുടെ ജനാധിപത്യ സംവിധാനത്തിനുപോലും ഹാനികരമാണെന്നതിനെകുറിച്ച് രണ്ടഭിപ്രായമുണ്ടാവുകയില്ല. ആസൂത്രണത്തിൽ ഇന്ന് സംസ്ഥാനങ്ങൾക്കുപോലും നാമമാത്രമായ പങ്കേയുള്ള. ദേശീയ വികസന കൗൺസിലിലെ ഔപചാരികമായ ചർച്ചകളിലായി ഇത് ഒതുങ്ങിയിരിക്കുന്നു. ദേശീയ വികസന നയരൂപീകരണത്തിൽ സംസ്ഥാനങ്ങളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തണം. അതിനായി ദേശീയ വികസന കൗൺസിൽ ഭരണഘടനാ വ്യവസ്ഥകളനുസരിച്ച് സ്ഥാപിക്കുകയും കേന്ദ്ര ആസൂത്രണ കമ്മീഷനെ ദേശീയ വികസന കൗൺസിലിൻ വിദഗ്ധ ഉപദേശക സമിതിയായി രൂപപ്പെടുത്തുകയും വേണം, ദേശീയ വികസന കൗൺസിൽ നിലവാരത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അഭിപ്രായ വിനിമയങ്ങൾ കൂടെക്കൂടെ നടത്തുകയും അങ്ങിനെ സംസ്ഥാനങ്ങൾക്ക് ആസൂത്രണ പ്രക്രിയയിൽ അവരുടെ പങ്കാളിത്തം ബോധ്യപ്പെടത്തക്കവണ്ണം പ്രവർത്തിക്കുകയും വേണം .

വ്യാപകമായി മാത്രം ആസുത്രണം ചെയ്യാൻ കഴിയുന്ന ഘന വ്യവസായങ്ങൾ, വിദേശ വ്യാപാരം, റെയിൽ വെ ഗതാഗതം തുടങ്ങിയവ ദേശീയ തലത്തിൽ കൈകാര്യം ചെയ്യുന്നതുപോലെ സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ കഴിയുന്ന മേഖലകളെ സംസ്ഥാനങ്ങൾക്കായി വിട്ടുകൊടുക്കണം. സംസ്ഥാനങ്ങളുടെ പദ്ധതി നിർദേശങ്ങൾ കേന്ദ്രത്തിന്റെ സൂക്ഷമമായ പരിശോധനകൾക്കും, നിയന്ത്രണങ്ങൾക്കും, ഇടപെടലുകൾക്കും വിധേയമാക്കുന്ന ഇന്നത്തെ പതിവ് അനിവാര്യമാണ്. സംസ്ഥാന മേഖലകളിൽ വികസന പ്രവർത്തനങ്ങൾക്കായുള്ള വിഭവങ്ങൾ വിവേചനം കൂടാതെ ലഭ്യമാക്കണം. ഇത്യാദി പ്രശ്നങ്ങൾ എല്ലാം ഇന്നും കൂടുതൽ കൂടുതൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആസുത്രണം കൂടുതൽ സംസ്ഥാന തലത്തിലേക്ക് വികേന്ദ്രീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത പരക്കെ സ്വാഗതം ചെയ്യപ്പെട്ടുവരുന്നുണ്ട്.,

എന്നാൽ ഇത് കൊണ്ട് ആസൂത്രണവികേന്ദ്രീകരണത്തിന്റെ പ്രശ്നം അവസാനിക്കുന്നില്ല. ആസൂത്രണം സംസ്ഥാനതലത്തിൽ നിന്നും ജില്ലയിലേക്കും ജില്ലയിൽനിന്ന് പഞ്ചായത്ത് തലത്തിലേക്കു വികേന്ദ്രീകരിക്കണം എന്നതാണ് പരിഷത് മുദ്രാവാക്യം. കേരളത്തിന് സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന കാര്യക്ഷമമായ ഒരു പ്ലാനിങ്ങ് ബോർഡ് ഇന്ന് നിലവിലുണ്ട്. എന്നാൽ, പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനോ അതിന്റെ നടത്തിപ്പ് വിലയിരുത്തുന്നതിനോ ഉള്ള ഏതൊരു ശ്രമത്തേയും തങ്ങളുടെ അധികാരങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് വിവിധ വകുപ്പുകൾ വീക്ഷിക്കുന്നതു്. ആസൂത്രണമെന്നാൽ വകുപ്പു തലവന്മാർ തയാറാക്കുന്ന പരിപാടികളുടെ ഒരു കൂട്ടമായി മാത്രം തീർന്നിരിക്കുന്നു. ഈ പരിപാടികൾ ഒട്ടുമുക്കാലും നടപ്പാക്കപ്പെടുന്നത്. പഞ്ചായത്തിന്റെ ഭരണപരിധിക്കകത്താണെങ്കിലും അവയെല്ലാം മേൽനോട്ടം സംസ്ഥാനത്തിലെ വകുപ്പമേലധ്യക്ഷന്മാർക്കും മന്ത്രിമാർക്കുമാണ്. എല്ലാ ജില്ലകളിലും കലക്ടർമാർ അധ്യക്ഷരായുള്ള വികസന സമിതികൾ ഉണ്ടെങ്കിലും ഇവ യഥാർഥത്തിൽ ഉപദേശക സമിതികളാണ്. ജില്ലാ പ്ളാനിങ്ങ് ആപ്പീസ് സംസ്ഥാന ബോർഡിന്റെ ഒരു ബ്രാഞ്ച് മാത്രമാണ്. സംസ്ഥാനത്തിനുള്ളിൽ ആസുത്രണത്തിനുള്ള ഇന്നത്തെ സംവിധാനത്തിന് മാറ്റം വരുത്തണമെന്ന് പരിഷത് അഭിപ്രായപ്പെടുന്നു .

ഇന്ന് സംസ്ഥാന തലത്തിൽ ആസൂത്രണം ചെയ്യുന്ന ചെറുകിട ജലസേചനം, കൃഷി വികസന പരിപാടികൾ, സഹകരണം, സാമൂഹ്യ വനവൽക്കരണം , ഗ്രാമീണ ഭവനനിർമാണം, മൃഗ പരിപാലനം, മത്സ്യ ബന്ധനം, വിപണനം, ചെറുകിട ഗ്രാമീണ വ്യവസായങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമ പദ്ധതികൾ തുടങ്ങിയവയെല്ലാം ജില്ലാതല ആസൂത്രണ സമിതികൾക്ക് കൈമാറണം. അവിടെ നിന്ന് കഴിയുന്നത്ര മേഖലകൾ പഞ്ചായത്ത് തലങ്ങളിലേക്ക്; പഞ്ചായത്ത് -ജില്ല-സംസ്ഥാനം-കേന്ദ്രം എന്നിങ്ങനെ തട്ടുകളിലായി ആസൂത്രണം വികേന്ദ്രീകരിക്കപ്പെടണം. ഈ തട്ടുകളുടെയെല്ലാം പദ്ധതികൾ പരസ്പര ബന്ധിതവും ഏകോപിതവുമായ സമഗ രൂപത്തിലായിരിക്കണം ഓരോ പഞ്ചവത്സര പദ്ധതിയും രൂപപ്പെടുത്തുന്നത്.

ജില്ലാ പഞ്ചായത്ത് തലത്തിലേക്കും ആസൂത്രണത്തെ വികേന്ദ്രീകരിക്കണമെങ്കിൽ അവശ്യം വേണ്ടുന്ന ഒന്ന് അധികാരവികേന്ദ്രീകരണമാണ്. ഇന്ന് ജില്ലാതലത്തിൽ ജനപ്രതിനിധികൾക്ക് നേരിട്ടൊരു പകുമില്ല. ഇന്നിവിടെ ഉദ്യോഗസ്ഥ മേധാവിത്വമാണ്. ഈ ഉദ്യോഗസ്ഥഘടനയെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രതിനിധി ഭരണസമിതിക്ക് കീഴിലാക്കത്തക്കവിധം, ജില്ലാ ഭരണബിൽ കാലികമായ 3 ഗതികളോടെ നടപ്പാക്കണം . ഇതിനു മുന്നുപാധിയെന്ന നിലയിൽ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പുകൾ നടത്തുകയും ജനകീയ സമിതികൾക്ക് അധികാരം നൽകുകയും വേണമെന്ന് പരിഷത്ത് ആവശ്യപെടന്നു.

8

ഈ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ , അധികാര വികേന്ദ്രീകരണത്തിന്റെ പേരിൽ കേന്ദ്രതലത്തിൽ നടക്കുന്ന പുതിയ നീക്കങ്ങൾ കൂടുതൽ കേന്ദ്രീകരണത്തിലേക്കും അമിതാധികാര പ്രവണതയിലേയ്ക്കും നയിക്കുമെന്നാണ് പരിഷത്ത് കരുതുന്നത്. സംസ്ഥാന സർക്കാരുകളെ മറികടന്നുകൊണ്ടും ജില്ലാ കലക്ടർമാരുടേയും, പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും സമ്മേളനങ്ങൾ നടത്തിക്കൊണ്ടുള്ള കേന്ദ്രനീക്കങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്, സംസ്ഥാനങ്ങൾക്ക് ന്യായമായും നൽകേണ്ട അധികാരങ്ങൾ നൽകുന്നതിന് പകരം ഇന്ന് സംസ്ഥാനങ്ങൾക്കുള്ള അധികാരം ജില്ല പഞ്ചായത്ത് തലങ്ങളിലേക്ക് വിഭജിക്കുകയാണ്. സംസ്ഥാനങ്ങൾ കൂടുതൽ ദുർബലമാവുകയാവും ഇതിന്റെ ഫലം. പരസ്പരബന്ധിതവും, പൂരകവുമായ ഒരു ആസൂത്രണ പ്രക്രിയക്ക് രൂപം നൽകുന്നതിനോ, ഫെഡറൽ ഭരണ സംവിധാനം ഉറപ്പുവരുത്തുന്നതിനോ ഈ നീക്കം സഹായകരമാവില്ല. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പരിമിതമായ കെട്ടുറപ്പുകളെപ്പോലും ഇത് വിപരീതമായി ബാധിക്കും.

9

ഇന്ന് നിലവിലുള്ള നിയമപ്രകാരം പ്രാദേശിക റോഡുകൾ, വഴിവിളക്കുകൾ, ശുചിത്വം, ജനന-മരണ റജിസ്ട്രേഷൻ തുടങ്ങി നാമ മാത്രയായ ഉടമകളെ പഞ്ചായത്തുകൾക്കുള്ള. എക്സിക്യൂട്ടീവ് അധികാരങ്ങൾ വളരെ കുറവാണ്, സ്വതന്ത്രവിഭവ സമാഹരണത്തിന് നാമ മാത്രമായ അധികാരങ്ങളെയുള്ളു. സ്വയം ഭരണാവകാശം ഒരു മരീചികയാണ്. ഈ സ്ഥിതിവിശേഷം മാറാതെ പഞ്ചായത്തുകളെ ക്രിയാത്മകമായ വികസന ആസൂത്രണ പ്രക്രിയയിൽ പങ്കാളികളാക്കുവാൻ കഴിയില്ല. ബ്യറോക്രസിയും, സ്ഥാപിത താൽപര്യക്കാരും ഇതിന എതിരു നിന്നേക്കാം. കേന്ദ്രീകരണമാണ് ബ്യറോക്രസിയുടെ പ്രാണവായു. പഞ്ചായത്തുകളുടെ പൂർണ വിവേചനാധികാര വികസന വിനിയോഗത്തിനായി ഒരു ലക്ഷം ക. യെങ്കിലും നൽകണമെന്നും പരിഷത്ത് 1980-81-ൽ തന്നെ ആവശ്യപ്പെട്ടിരുന്നു. പുതിയ പഞ്ചായത്ത് സമിതികൾ അധികാരത്തിൽ വന്ന പശ്ചാത്തലത്തിലായിരുന്നു ഈ നിർദേശം മുന്നോട്ട് വച്ചത്. ആസൂത്രണത്തിൽ പഞ്ചായത്തുകളെ സജീവ പങ്കാളികളാക്കുന്നതിനുള്ള ഒരു പരിപാടിയുടെ തുടക്കമായാണ് പരിഷത് ഈ നിർദേശത്തെ വീക്ഷിച്ചിരുന്നത്. ഇതൊന്നും, അന്ന് നടന്നില്ല. ഉദ്യോഗസ്ഥന്മാരുടെ കൈയിൽനിന്ന് ധനത്തിന്റെയും, അധികാരത്തിന്റെയും ചരടയഞ്ഞാൽ ആകെ അരാജകത്വമായിരിക്കും ഫലം എന്നായിരുന്നു ഒരു വിഭാഗത്തിന്റെ നിലപാട്. മറ്റുചിലരാവട്ടെ പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകുന്ന പഞ്ചായത്ത് മന്ത്രിക്ക് കൂടുതൽ അധികാരം നൽകുകയാണെന്ന് തെറ്റിദ്ധരിച്ചു. വ്യവസായവകുപ്പിൽനിന്നും, കൃഷി വകുപ്പിൽ നിന്നും, പൊതുമരാമത്ത് വകുപ്പിൽനിന്നും, സാമൂഹ്യക്ഷേമ വകുപ്പിൽനിന്നും ണെന്നായിരുന്നു അവരുടെ ധാരണ. ഈ ധാരണ ശരിയല്ല; ഈ പദ്ധതികൾ മാറ്റുന്നത്. പഞ്ചായത്തുകളിലേക്കാണ് - അതായത് ജനങ്ങളിലേക്കാണ് എന്ന രീതിയിൽ വേണം ഇതിനെ വീക്ഷിക്കാൻ .


III

വികേന്ദ്രീകൃതാസൂതണം എങ്ങനെ?

10. പ്രാദേശിക വികസനത്തിനാവശ്യമായ വിഭവങ്ങൾ മിക്കതും ലഭ്യമാകുന്നത് പ്രാദേശിക തലത്തിൽത്തന്നെയായിരിക്കും. അവയെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും ജനപങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃതാസൂത്രണമാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. കൃഷിഭൂമിയുടേയും വെള്ളത്തിന്റേയും കാര്യക്ഷമമായ മാനേജ്മെൻറ് താഴത്തെ തലത്തിലാണ് കൂടുതൽ ശക്തമാകുന്നത്. വിവിധ ഏജൻസികൾ വഴി ഇന്ന് നടപ്പാ ക്കിക്കൊണ്ടിരിക്കുന്ന വികസന പരിപാടികൾ ഏകോപിപ്പിക്കുന്നതിന് ഫലപ്രദമായ മാർഗങ്ങൾ ഇന്നില്ല. അതിന്റെ ഫലമായി വിവിധ വകുപ്പുകൾ മുഖേന ഒരേ പ്രവർത്തനം തന്നെ ഒരിടത്ത് നടപ്പാക്കിവരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടെത്തിയ പദ്ധതികൾ രൂപപ്പെടുത്തുന്നതിനു പകരം മുകളിൽ നിന്ന് രൂപപ്പെട്ടു താഴേക്ക് ഏൽപ്പിക്കുന്നതിന്റെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത് . വികസന പ്രവർത്തനങ്ങൾ പലതും ഗുണഭോക്താക്കളുടെ എണ്ണം ലക്ഷ്യമാക്കി ഗുണത്തെ (ഫലം) അവഗണിക്കുന്നവയാകയാൽ യഥാർഥ ഗുണഭോക്താവിനെ കണ്ടെത്താൻ അധികാരികൾക്ക് താൽപര്യവുമില്ല. ഇക്കാരണങ്ങളാൽ വികേന്ദ്രീകൃതാസൂത്രണം താഴെപറയുന്ന ഘടകങ്ങൾക്ക് ഊന്നൽ നൽകുന്നു .

1. പ്രാദേശികമായുള്ള വളർച്ചാ സാധ്യതകൾ പൂർണമായി ഉപയോഗപ്പെടുത്തുകയും അതുവഴി വരുമാനവും തൊഴിലും വർധിപ്പിക്കുകയും ചെയ്യുക.

2, വികസന പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ ദരിദ്രജനങ്ങൾക്ക് കൂടുതൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

3. സമതുലിതമായി പ്രാദേശിക വികസനത്തെ സഹായിക്കുക. 4. കുടിവെള്ളം, ആരോഗ്യസൗകര്യങ്ങൾ, ഭവനനിർമാണം, വിദ്യാഭ്യാസം, അവശ്യവസ്തുക്കൾ എന്നിവ പൊതുവിൽ ലഭ്യമാക്കുക.

5. വികസനത്തെ സഹായിക്കുന്ന സാമൂഹ്യ-സാമ്പത്തിക ഘടകങ്ങൾ വർധിപ്പിക്കുക

6. നിലവിലുള്ള സ്ഥാപനങ്ങളെയും സംഘടനകളെയും പാവപ്പെട്ടവർക്ക് അനുകൂലമായ വിധം പുനരേകീകരിക്കുക

7. ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യയുടെ ഗുണഗണങ്ങൾ പരമാവധി ജനങ്ങളിലേക്കെത്തിക്കുക

8. രാജ്യത്തിന്റെ മൊത്തം വികസനത്തെ ത്വരിതപ്പെടുത്തുക.

പദ്ധതി രൂപീകരണവും നിർവഹണവും വളരെ ശ്രമകരമായതും വൈദഗ്ധ്യമേറിയതുമായ പ്രവർത്തനമാണെന്ന് മുകളിൽ സൂചിപ്പിച്ചുവല്ലോ. വികേന്ദ്രീകൃതാസൂത്രണ സംവിധാനത്തിലാവട്ടെ, ഈ പ്രവർത്തനങ്ങൾ കുറെകൂടി പ്രയാസമേറിയതാവുന്നു. ഓരോ പ്രദേശത്തിനും അനുഗുണമായ രൂപത്തിൽ പദ്ധതികൾ രൂപപ്പെട്ടവരികയാണ് യഥാർ ഥത്തിൽ വേണ്ടത്. ഇതാകട്ടെ, വളരെക്കാലത്തെ പ്രായോഗികാനുഭവ ത്തിലൂടെ മാത്രമെ സാധ്യമാകൂ. അതിനായി പ്രത്യേക മാനദണ്ഡങ്ങൾ നിർദേശിക്കുക പ്രയാസമാണ്. എങ്കിലും പ്രാദേശികാസുത്ര ണത്തോട് ഒരു പൊതു സമീപനവും, അതിൽ മുൻഗണന നൽകേണ്ട ഘടകങ്ങൾ എന്തൊക്കെ ആയിരിക്കണമെന്ന ധാരണയുമുണ്ടകേണം. അതിന് സഹാ യകമായ ഏതാനും കാര്യങ്ങളാണ് ഇനി വിശദീകരിക്കുന്നത്,


എ. പ്രാദേശിക പശ്നങ്ങൾ കണ്ടെത്തൽ:

പദ്ധതി രൂപീകരണത്തിന് മുമ്പായിതന്നെ പ്രാദേശിക പ്രശ്നങ്ങൾ കണ്ടെത്താനും മുൻഗണനാക്രമത്തിൽ ചിട്ടപ്പെടുത്താനും കഴിയണം. പ്രാദേശികതലത്തിൽ ഒട്ടേറെ വികസന പ്രശ്നങ്ങളുണ്ടാകാം. പദ്ധതിയുടെ ഗുണഭോക്താക്കളാരാണോ അവരുടെ പ്രശ്ന ങ്ങൾക്കായിരിക്കണം മുൻഗണന നൽകേണ്ടത്. വാർഡ്തലത്തിലോ പഞ്ചായത്ത് തലത്തിലോ ജനങ്ങളുമായി ചർച്ച ചെയ്യുന്നതിലൂടെയും ജനങ്ങൾ നൽകുന്ന നിവേദനത്തിലൂടെയും പ്രാദേശിക പ്രശ്നങ്ങൾ കണ്ടെത്താവുന്നതാണ്. പ്രശ്നങ്ങളുടെ പൂർണത മനസ്സിലാക്കാൻ ചിലപ്പോൾ പരിമിതമായ സർവെ വരെ വേണ്ടിവന്നേക്കും പ്രശ്നങ്ങൾ ജനകീയമായി കണ്ടെത്തുന്നതിലൂടെ നടത്താൻ പോകുന്ന പ്രവർത്തനത്തിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ സ്വീകാര്യത വർധിപ്പിക്കാനും എളുപ്പത്തിൽ കഴിയും.


ബി. പ്രശ്നങ്ങളെ കുറിച്ചുളള പഠനം

കണ്ടെത്തിയ (പശ്നങ്ങളെ കുറിച്ചുള്ള പഠനവും അനുയോജ്യമായ നടപടികൾ രൂപപ്പെടുത്തലുമാണ് രണ്ടാംഘട്ടം. ഏത് പ്രശ്നത്തിന് മനക്കനൽകണമെന്നും , ഒരു പ്രശ്നത്തിന്റെ ഏത് ഭാഗത്തിന് ആദ്യം പരിഹാരം കാണണമെന്നും തീരുമാനിക്കണം. ഇവിടെയും കൂടുതൽ ജനങ്ങളുടെ ആവശ്യത്തെ തൃപ്തിപ്പെടുത്തേക്കവിധം തീരുമാനമെടുക്കാൻ കഴിയണം. ലഭ്യമായ വിഭവത്തെ അടിസ്ഥാനമാക്കി പ്രശ്നങ്ങൾക്ക് മുൻഗണനാക്രമം നൽകുന്നത് വ്യക്തമായ പഠനത്ത അടിസ്ഥാനമാക്കിയായിരിക്കാം.


സി . പ്രാദേശികമായി കണ്ട ത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട പദ്ധതി പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. കാർഷിക പ്രശ്നമാണെങ്കിൽ മണ്ണിനെകുറിച്ചും, വെള്ളത്തിന്റെ ലഭ്യതയെകുറിച്ചും, കാലാവസ്ഥയെകുറിച്ചും, വളം, വിത്ത് എന്നിവയെകുറിച്ചുമെല്ലാം വിവരങ്ങൾ ശേഖരിക്കണം. സാങ്കേതികവിദ്യയുടെ ഉപയോഗം, വിപണന സാധ്യത പ്രാദേശികമായി അസംസ്കൃത പദാർഥങ്ങളുടെ ലഭ്യത, കന്നുകാലിസമ്പത്ത്, വിളചേരുവ എന്നിവയെ കുറിച്ചും വിവരങ്ങൾ ശേഖരിക്കണം. ഇവയുടെ അടിസ്ഥാനത്തിൽ മാത്രമെ പദ്ധതി പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ കഴിയൂ.


ഡി, വിഭവസമാഹരണം,

വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി വിഭവം കണ്ടെത്തുകയെന്നത് പ്രധാനപ്പെട്ടതും ശ്രമകരവുമായ ജോലിയാണ്. ഓരോതരം പ്രവർത്തനങ്ങൾക്കും സാമ്പത്തി കസഹായം കിട്ടുന്നത് വ്യത്യസ്ത ഏജൻസികളിൽനിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ ആയിരിക്കും. ബാങ്കുകളിൽനിന്നോ മറ്റ് ധനകാര്യ ഏജൻസികളിൽ നിന്നോ വായ്പ കിട്ടുമോ എന്ന് പരിശോധിക്കാം. വിഭവസമാഹരണത്തിൽ സഹകരണ സ്ഥാപനങ്ങൾ, ബഹുജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, ബാങ്കുകൾ എന്നിവയുടെയെല്ലാം പങ്കിനെകണക്കിലെടുക്കണം.


ഇ. പദ്ധതി സമയം

നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ സമയപരിധി നിർണയിക്കണം. സമയപരിധി പരമാവധി കുറയ്ക്കുകയും ചുരുങ്ങിയ കാലയളവിൽ പ്രവർത്തനം പൂർത്തീകരിക്കാനും കഴിയുന്ന വിധത്തിലാണ് ആസൂത്രണം നടത്തേണ്ടത്. അല്ലെങ്കിൽ വിഭവദൗർലഭ്യം, വിലവർധന, വേതനവർധന, എന്നിവമൂലം പദ്ധതി ചെലവ് ക്രമാതീതമായി വർധിച്ചേക്കും അതിനാൽ, സമയക്ളിപ്തത എല്ലാ പദ്ധതി പ്രവർത്തനങ്ങൾക്കും അവശ്യമായി ഉണ്ടായിരിക്കേണ്ടതാണ് .


എഫ്. നേരത്തെ നടത്തിയ പവർത്തനങ്ങൾ.

പുതുതായി പ്രശ്നങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നേരത്തെ പദ്ധതികൾ നടത്തിയിട്ടുണ്ടൊയെന്നും ഉണ്ടെങ്കിൽ അവയുടെ നേട്ട-കോട്ടങ്ങൾ എന്തൊക്കെയെന്നും പരിശോധിക്കേണ്ടതുണ്ട്. നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികൾ നടപ്പാക്കാതിരുന്നെങ്കിൽ അതിനുള്ള കാര ണങ്ങളും കണ്ടെത്തണം. മറ്റ് ഏജൻസികൾ നടപ്പാക്കിയ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ റിപ്പോർട്ട് പരിശോധിക്കണം.


ജി. ഇപ്പോൾ നടന്നുവരുന്ന പ്രവർത്തനങ്ങൾ

വിലയിരുത്തൽ : പുതുതായി തെരഞ്ഞെടുത്ത പ്രദേശത്ത് ഇപ്പോൾ ഏതെങ്കിലും ഏജൻസികൾ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ അതിന്റെ നടത്തിപ്പ് വിലയിരുത്തപ്പെടണം. പ്രവർത്തനങ്ങളുടെ പുരോഗതി, കാലാനുക്രമത്തിൽ രേഖപ്പെടുത്തണം, അനുയോജ്യമായ മാറ്റങ്ങൾ നിർദേശിച്ചുകൊണ്ടും നിലവിലുള്ള പോരായ്മകൾ പരിഹരിച്ചാൽ മതിയോ എന്നും പരിശോധിക്കണം.


എച്ച്. വികസനതന്ത്രം

നിർദിഷ്ട ലക്ഷ്യം നേടുന്നന്നതിന് മാത്രം മാർഗം തേടണം അഥവാ ഏത് തരം വികസനതന്ത്രം സ്വീകരിക്കണമെന്നത് വളരെ പ്രധാനമാണ്. സ്വീകരിക്കുന്ന വികസനതന്ത്രം പരമാവധി ജനോപകാരപ്രദമാകാനും, പ്രാദേശിക പ്രശ്നപരിഹാരത്തിന് അനുയോജ്യമാക്കാനും കഴിയണം. പ്രാദേശിക വിഭവലഭ്യത, സാങ്കേതിക ജ്ഞാനം, മറ്റ് ഭൗതിക സാഹചര്യങ്ങൾ, തൊഴിൽ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ കണക്കിലെടുത്തുകൊണ്ടുമാത്രമെ അനുയോജ്യമായ ഒരു വികസന തന്ത്രം ആവിഷ്കരിക്കാൻ കഴിയൂ. വികേന്ദ്രീകൃതാസൂത്രണ സംവിധാനത്തിൽ സ്വീകരിക്കുന്ന വികസനതന്തം പൂർണമായും ജനപങ്കാളിത്തത്തോടെ നടപ്പാക്കാൻ കഴിയുന്നതായിരിക്കണം കേരളത്തിൽ ഇന്ന് പ്രാദേശിക ആസൂത്രണത്തിന് ഒരു വികസനതന്തമില്ല. അവ ആവിഷ്കരിക്കാനുള്ള ബോധപൂർവ്വമായ പ്രവർത്തനങ്ങളും നടക്കുന്നില്ല. പ്രാദേശിക വിഭവലഭ്യതക്കനുസരിച്ച് പ്രശ്നങ്ങൾ ജനകീയമായി പരിഹരിക്കുന്നതിന് ഒരു വികസന തന്ത്രം രൂപപ്പെടുത്തിയെടുക്കുന്നതിന് നല്ല വൈദഗ്ധ്യവും ആവശ്യമാണ്, ഇന്ന് ജില്ലാതലത്തിലും, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും ലഭ്യമായിട്ടുള്ള ആസൂത്രണ സംവിധാനം ഈ ലക്ഷ്യത്തിൽ നിറവേറ്റാൻ പര്യാപ്തമല്ല.


ഐ. നേട്ടങ്ങൾ മുൻകൂട്ടി നിശ്ചയിക്കൽ

മുകളിൽ സൂചിപ്പിച്ച ഘടകങ്ങളെ അടിസ്ഥാനമാക്കി ഓരോ പഞ്ചായത്തിനും വിവിധ മേഖലകളിൽ കൈവരിക്കാൻ കഴിയാവുന്ന നേട്ടങ്ങളെ മുൻകൂട്ടി നിശ്ചയിക്കാൻ കഴിയണം. ഒരു പഞ്ചായത്തിലെ കാർഷികോൽപ്പാദനം വരുന്ന ഒരു വഷത്തിനിടയിൽ എത്ര വർധിക്കുമെന്ന് തീർച്ചപ്പെടുത്താൻ അവിടുത്തെ കൃഷി നടത്തിപ്പുകമ്മറ്റിക്ക് കഴിയണം. അതിന്നനുസരിച്ച് വിഭവങ്ങൾ വിനിയോഗിക്കണം.


ജെ. വിഭവ വിനിയോഗം

വിഭവ സമാഹരണം മാത്രമല്ല, ആവശ്യങ്ങൾക്കനുസരിച്ചുള്ള വിനിയോഗവും പ്രധാനപ്പെട്ടതാണ്. കണ്ടെത്തിയ പ്രാദേശിക പ്രശ്നങ്ങൾ, അവ പരിഹരിക്കാനുള്ള വികസന തന്ത്രങ്ങൾ, അത് നടപ്പാക്കുന്ന രീതി എന്നിവയെല്ലാം അതാതിടങ്ങളിൽ വിഭവവിനിയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിഭവങ്ങൾ വിവിധ ഏജൻസികളിലൂടെ കണ്ടെത്തുന്നവയാണെങ്കിലും അവ പ്രാദേശികാവശ്യങ്ങൾക്കനുസൃതമായി സമയ ബന്ധിതമായി വിനിയോഗിക്കാൻ പഞ്ചായത്ത് ഭരണസമിതികൾക്ക് കഴിയണം.

കേന്ദ്രീകൃതാസൂത്രണ പ്രക്രിയയുമായി ബന്ധപ്പെടുത്തി പ്രത്യേകം പരാമർശിക്കേണ്ടുന്ന രണ്ടു ഘടകങ്ങൾ പ്രോജക്ടുകളുടെ രൂപീകര ണവും, പദ്ധതി പ്രവർത്തനങ്ങളടെ നേട്ട-കോട്ട വിശേഷണവുമാണ്. ഒരു വികസന പ്രവർത്തനത്തിന്റെ രൂപീകരണം, നടപ്പാകുന്ന രീതി എന്നിവയുടെ ശാസ്ത്രീയമായ അവതരണമാണ് പ്രോജക്ടുകൾ. ഓരോ പ്രവർത്തനവും നടപ്പാക്കാൻ വേണ്ട ചിലവ്, നട പ്പാക്കാൻ ആവശ്യമായ സാധനസാമഗ്രികൾ , സംവിധാനങ്ങൾ, പ്രതീക്ഷിക്കുന്ന ഗുണഗണങ്ങൾ എന്നിവ വിശദീകരിക്കുന്ന ശാസ്ത്രീയ രൂപവുമാണ് പ്രോജക്ടുകൾ. പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന വിവിധ ഏജൻസികളുണ്ട്. ഓരോ വികസന ഏജൻസിയും ആവശ്യപ്പെടുന്ന രൂപത്തിൽ നമ്മുടെ ആവശ്യങ്ങളെ രൂപപ്പെടുത്താനും അവയ്ക്ക് സമർപ്പിക്കാനും കഴിയണം. പ്രോജക്ടുകളുടെ രൂപത്തിലാണ് ഓരോ ആവശ്യങ്ങളും സമർപ്പിക്കപ്പെടുന്നത്.

പദ്ധതി പ്രവർത്തനങ്ങളുടെ വിലയിരുത്തലും നേട്ട-കോട്ട വിശേഷണവുമാണ് അവസാനമായി ശ്രദ്ധിക്കേണ്ടത്. ഓരോ പ്രോജക്ടിന് രൂപം നൽകുന്നതിന് മുമ്പ് അത് നടപ്പാക്കുന്ന പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തണം. പ്രോജക്ട് നടപ്പാക്കി ഒരു നിശ്ചിതസമയ പരിധിക്ക് ശേഷമുള്ള സ്ഥിതിഗതികളും പ്രത്യേകം പ്രത്യേകം വിലയിരുത്തണം. ഇന്നനുസരിച്ച് ഒരു സാമൂഹ്യ നേട്ട- കോട്ട വിശ്ലേഷണം നടത്താൻ കഴിയണം . ഒരു പ്രൊജക്ട് നടപ്പാക്കുക എന്നതിന് സമൂഹത്തിന് വാക്കേണ്ടിവരുന്ന ചെലവും അതിലൂടെ സമൂഹത്തിന് മൊത്തത്തിൽ നേടാൻ കഴിഞ്ഞ നേട്ടങ്ങളും വിലയിരുത്തപ്പെടണം. പ്രോജക്ടുകളുടെ നേട്ട-കോട്ടങ്ങൾ വില യിരുത്തുന്നതിനുള്ള ഒട്ടേറെ ആധുനിക മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്.


IV


11. ഇന്ത്യയുടെ മൊത്തം വികസനത്തിന്റെ ദിശയും കാഴ്ചപ്പാടും രൂപപ്പെടുത്തുന്നതിന് ആദ്യമായി ശ്രമം നടത്തിയിരുന്നത് രണ്ടാം പദ്ധതിക്കാലത്തായിരുന്നു. രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു വികസന കാഴ്ചപ്പാട് രൂപപ്പെടുത്താനാണ് പദ്ധതിക്കാലത്ത് ശ്രമിച്ചിരുന്നത്. അടിസ്ഥാന വ്യവസായങ്ങളെ വികസിപ്പിക്കുക എന്നതായിരുന്നു ഒന്നാമത്തെ ഘടകം. രണ്ടാമത്തേതാകട്ടെ ഗ്രാമങ്ങളിലും അതിന് മുകളിലും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള സുഘടിതമായ ഒരു ജനാധിപത്യ ഭരണ സംവിധാനം കെട്ടിപ്പടുക്കുക എന്നതായിരുന്നു. പ്രാദേശിക ജനാധിപത്യഭരണ സംവിധാനത്തിന്റെ സാധ്യതകൾ ആരായുന്നതിനായി ദേശീയ വികസന സമിതി ആയിരത്തിതൊള്ളായിരത്തി അൻപത്തിഏഴിൽ ശ്രീ. ബൽവന്ത്റായ് മേത്ത ചെയർമാനായി ഒരു കമ്മറ്റിയെ നിയമിക്കുകയുണ്ടായി. പഞ്ചായത്ത് തലത്തിൽ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകൾ ഉണ്ടായിരിക്കണമെന്നായിരുന്നു കമ്മറ്റി നിർദേശം. വളരെ വിപുലമായ പ്രവർത്തനമേഖലയായിരുന്നു കമ്മറ്റി, പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് വിഭാവനം ചെയ്തിരുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഈ കമ്മറ്റിയുടെ നിർദേശങ്ങളെ അടിസ്ഥാനമാക്കി പഞ്ചായത്തുകൾ രൂപീകരിക്കപ്പെട്ടു. പക്ഷെ, പഞ്ചായത്ത് രാജിന്റെ ഘടന, അധികാരം എന്നിവ ഓരോ സംസ്ഥാനത്തും ഓരോ രീതിയിലായിരുന്നു. ഇതോടൊപ്പം ഒന്നാം പദ്ധതിക്കാലത്തുതന്നെ രൂപീകരിച്ചിരുന്ന “ഗോ മോർ ഫുഡ് കമ്മററിയുടെ ശുപാർശകളനുസരിച്ചുള്ള ബ്ളോക്ക് വികസന പദ്ധതികളും കൂടി നടപ്പാക്കപ്പെട്ടപ്പോൾ ഗ്രാമതല ആസൂത്രണത്തെകുറിച്ചും വികസന പ്രവർത്തനങ്ങളിലെ ജനകീയ പങ്കാളിത്തത്തെകുറിച്ചും ഒട്ടേറെ പ്രതീക്ഷകൾ വളർന്നുവന്നു.

ആയിരത്തിതൊള്ളായിരത്തി അൻപത്തി ഒൻപതിന് ശേഷം അഞ്ചാറു കൊല്ലം കാര്യങ്ങൾ ഒരുവിധം പ്രവർത്തനക്ഷമമായി നീങ്ങി. അറു പതുകളുടെ മധ്യത്തോടെ പഞ്ചായത്തുകളുടെ തകർച്ച ആരംഭിച്ചു. ഇതിന് പല കാരണങ്ങളുണ്ടായിരുന്നെങ്കിലും, ഏറ്റവും പ്രധാനപ്പെട്ടത് പഞ്ചായത്തിന്റെ അധികാര പരിധിയിൽപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസർക്കാർ കൈവച്ച തുടങ്ങിയതാണ്. 1960-ൽ തന്നെ തെരഞ്ഞെടുത്ത ജില്ലകളിൽ തീപ്രകാർഷികജില്ലാ പരിപാടി (IADP) നടപ്പാക്കിയതോടെ കാർഷിക വികസന പ്രവൃത്തികൾ താഴത്തെ തലം വരെ കൃഷിവകുപ്പിന്റെ കീഴിലായി. തുടർന്ന്, തീപ്രകാർഷിക മേഖലാ പരിപാടിയും (IAAP) അധികോൽപ്പാദന വിത്ത് പരി പാടിയും (HYVP) നടപ്പായതോടെ കേന്ദ്രീകരണ പ്രക്രിയ പൂർത്തിവികസനതന്ത്രത്തിന്റെയും മറ്റും ഫലമായി പാപ്പരായിത്തീർന്ന ഭൂരിഭാഗം വരുന്ന ജനങ്ങൾക്കായുള്ള IRDP, NREP, RLEGP തുടങ്ങിയി ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളുടെയും, തൊഴിൽ ദാന പരിപാടി കളുടെയും നിർവഹണം DRDA, വികസന ബ്ളോക്കുകൾ എന്നിവയിലൂടെയും ആയിത്തീർന്നതോടെ പഞ്ചായത്തുകൾ ശുഷ്ക്കമായിത്തീർന്നു. കാലാകാലങ്ങളിൽ തെരഞ്ഞെടുപ്പുകൾ കൂടി നടത്താതായതോടെ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ കഥകഴിഞ്ഞു.

12. കേന്ദ്രത്തിന്റെ കേന്ദ്രീകരണ പ്രവണതകൾക്ക് സമാന്തരമായി സംസ്ഥാനങ്ങളിലും കേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുമാറാണ് വികസന പ്രവർത്തനങ്ങൾ വന്നുപെട്ടത്. ഏറെ വികേന്ദ്രീകൃതമായി നടത്താവുന്ന ഖാദി-ഗ്രാമവ്യവസായങ്ങൾക്ക് കേന്ദ്രത്തിൽ ഖാദി കമ്മീഷനും, സംസ്ഥാനങ്ങളിൽ ഖാദി ഗ്രാമവ്യവസായ ബോർഡും രൂപീകരിച്ചു. അവസാനം കുടിവെള്ളം വരെ ജലഅഥോറിറ്റിക്ക് കീഴിൽ കേന്ദ്രീകരിച്ചു. പഞ്ചായത്തുകൾക്ക് നീക്കിവച്ച കാര്യങ്ങൾ കൂടി കോർപ്പറേഷനുകളും, ബോർഡുകളും തട്ടിയെടുത്തതോടെ പഞ്ചായത്തുക ളുടെ ഭരണപരവും ധനപരവുമായ അധികാരങ്ങൾ നാമമാത്രമായി അവശേഷിച്ചു.


13. അധികാര വികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനായി ഒട്ടേറെ ശ്രമങ്ങൾ കേരളത്തിലും നടന്നിട്ടുണ്ട്. 1957-ൽ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെ ചെയർമാനായിക്കൊണ്ട് രൂപീകരിച്ചിരുന്ന ഭരണപരിഷ്ക്കാര കമ്മിറ്റി സംസ്ഥാന ഭരണത്തിന്റെ അടിസ്ഥാനഘടകം പഞ്ചായത്ത് ആയിരിക്കണമെന്ന് നിർദേശിച്ചു. തുടർന്ന്. കേരള പഞ്ചായത്ത് ബിൽ 1958 ഡിസംബർ 9-നും ജില്ലാ കൗൺസിൽ ബിൽ 1959 ഏപ്രിൽ 16-നും നിയമസഭയിൽ അവതരിപ്പിച്ചു. ഇവ പാസ്സാക്കുന്നതിന് മുമ്പ് തന്നെ നിയമസഭ പിരിച്ചുവിട്ടു. പിന്നീട് പല ശ്രമങ്ങളും നടന്നു, പരാജയപ്പെട്ടു. 1967 - മാർച്ചിൽ അധികാരത്തിൽ വന്ന മന്ത്രിസഭ, അഗസ്റ്റിൽത്തന്നെ കേരള പഞ്ചായത്ത് ബിൽ നിയമസഭയിൽ അവതരിപ്പിച്ച, സെലക്ട് കമ്മറ്റിയുടെ 'ചില പരിഷ്കരണത്തോടെ 1969 മാർച്ച് 26ന് വീണ്ടും അവതരിപ്പിച്ചുവെങ്കിലും നിയമസഭ പിരിച്ചു വിട്ടു. 1978 ആഗസ്റ്റ് 4-ന് വീണ്ടും ഈ ബിൽ അൽപ്പ സ്വൽപ്പ മാറ്റത്തോടോ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടു. 1979-ൽ നിയമസഭ ഇത് പാസ്സാക്കുകയും അതിന് 1980-ൽ പ്രസിഡണ്ടിന്റെ അനുമതി കിട്ടുകയും ചെയ്തു. ബിൽ നടപ്പാക്കാനായി ചില ശ്രമങ്ങളൊക്കെ എൺപതുകളിൽ നടന്നെങ്കിലും ഇന്നും പ്രയോഗത്തിൽ വന്നിട്ടില്ല. 1987-ലെ പൊതുതെരഞ്ഞെടുപ്പിന് വികേന്ദ്രീകരണം വീണ്ടും അജണ്ടയിൽ വന്നിരിക്കയാണ്. ഭരണബിൽ നടപ്പാക്കുന്നതിന് കാലികമായി വരുത്തേണ്ടുന്ന നിർദേശങ്ങൾ സമർപ്പിക്കാനായി മുൻ ചീഫ് സെക്രട്ടറി ശ്രീ.വി. രാമചന്ദ്രനെ സർക്കാർ ഏകാംഗ കമ്മീഷനായി നിയോഗിച്ചു. കമ്മീഷൻ അതിന്റെ റിപ്പോർട്ട് സമർപ്പിക്കുകയും ബിൽ നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ നടപടികൾ സ്വീകരിച്ചു വരികയുമാണ്.


v

എന്തൊക്കെ ചെയ്യാം?


14, പഞ്ചായത്തുകൾക്കും ജില്ലാ കൗൺസിലിനും നടപ്പാക്കാൻ കഴിയുന്ന എല്ലാ വികസന പ്രവർത്തനങ്ങളുടെയും രൂപീകരണവും നിർവഹണവും പൂർണമായി അതാത് സമിതികൾക്ക് ഏൽപ്പിച്ച് കൊടുക്കുകയും അതിനുള്ള ധനപരവും, ഭരണപരവുമായ അധികാരങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് അധികാര വികേന്ദ്രീകരണമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഏതൊക്കെ കാര്യങ്ങൾ, അവ എത്രമാത്രം എങ്ങനെ എന്നത് സംബന്ധിച്ചൊക്കെ നമ്മുടെ ഇടയിൽ അഭിപ്രായ വ്യത്യാസം ജനിച്ചു പോയിരിക്കാം. ഇന്ന് വകുപ്പടിസ്ഥാനത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ പഞ്ചായത്ത് തലത്തിലേക്ക് മാറ്റപ്പെടുമ്പോൾ അതാത് രംഗത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്നവരെ മാറ്റി നിയമിക്കുന്നത് സംബന്ധിച്ചും വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കാം . ഇവയൊക്കെ ജില്ലാ കൗൺസിൽ തെരഞ്ഞെടുത്തത് തുടർന്നുള്ള നടപടികളുമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷെ കൃഷി, സാമൂഹ്യക്ഷേമം, ഗ്രാമീണ ഭവനനിർമാണം, കുടിവെള്ളം, ജലസേചനം, ഗ്രാമീണ വ്യവസായം, ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ എന്നിവ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കാവുന്നതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ, പഞ്ചായത്തിനും അതിന്റെ സവിശേഷ സാഹചര്യങ്ങൾ ഉണ്ട്. അവയുടെ അടിസ്ഥാനത്തിൽ വേണം ആസൂത്രണം നടത്തുവാൻ. പഞ്ചായത്തിലെ വിഭവങ്ങൾ ഏത്, അവ സമാഹരിക്കേണ്ടതെങ്ങനെ, പുതിയ വിഭവങ്ങൾ എങ്ങനെ ഇതല്ലാം വികസന പ്രവർത്തനങ്ങൾക്കാണ് സാധ്യത മുതലായ കാര്യങ്ങളെക്കുറിച്ച് പഞ്ചായത്ത് അംഗങ്ങളും , വിദഗ്ധരും, ജനപ്രതിനിധികളുമെല്ലാം ചേർന്ന് ചർച്ചകൾ നടത്തണം. ഈ ചർച്ചകളിൽ നാട്ടിൽ പ്രവർത്തിക്കുന്ന ബഹുജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ, സഹകരണ സംഘങ്ങളിലെ റിട്ട. ഉദ്യോഗസ്ഥർ, എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. ഇവിടെയെല്ലാം പ്രതിനിധികൾ ചേർന്ന് നടത്തിപ്പ് കമ്മറ്റികൾ ഓരോ പ്രവർത്തനത്തിനും രൂപീകരിക്കണം. അവയുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ നടത്തുകയും ഇടത്തട്ടുകാരേയും കോൺട്രാക്ടർമാരേയും പൂർണമായി ഒഴിവാക്കുകയും വേണം. സാങ്കേതിക സഹായത്തിനായി സ്ഥലത്തെ പോളി ടെക്നിക്കുകൾ, ഐ.ടി.ഐ കൾ, സ്കൂൾ, കോളേജ് അധ്യാപകർ, റിട്ടയേഡ് ഉദ്യോഗസ്ഥർ എന്നിവരെ സമീപിക്കാവുന്നതാണ്. ജനകീയ കമ്മറ്റികൾ നടക്കുന്ന ചർച്ചകൾക്ക് താഴെപ്പറയുന്ന ഘടകങ്ങൾ പരിശോധിക്കാവുന്നതാണ്.


എ. കാർഷിക മേഖല

1. വിത്ത് തെരഞ്ഞെടുപ്പ്, അവ സമാഹരിക്കൽ, വിതരണം ചെയ്യൽ .

2. കാർഷിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ.

3. ഗവൺമെൻറിൽനിന്നും ബാങ്കുകളിൽനിന്നും കൃഷിക്കാവശ്യമായ ധനസഹായം ലഭ്യമാക്കൽ.

4. ചെറുകിട ജലസേചനം.

5. കാലി-ആട്-കോഴി വളർത്തൽ

6. സാമൂഹ്യ വനവൽക്കരണം

7. മത്സ്യബന്ധന സാധ്യതകൾ, മത്സ്യം വളർത്തൽ തുടങ്ങിയവ.

8. 'കൃഷി ഭവനുക'ളെ ഫലപ്രദമായി ഉപയോഗപ്പെടുത്തൽ .

9. കാർഷിക വിപണനം.

10. സഹകരണകൃഷി-'ഗ്രൂപ്പ് ഫാമിങ്ങ്'.


ബി. ജലസേചനം

1. നിലവിലുള്ള ജലസേചന സൗകര്യത്തെപ്പററി, സ്രോതസ്സുകൾ, വിശ്വാസ്യത, പര്യാപ്തത തുടങ്ങിയവ സർവെ നടത്തി കണ്ടെത്തൽ.

2. നിലവിലുള്ള കിണറുകളും , കുളങ്ങളും നന്നാക്കി കൂടുതൽ ജലസേചന സൗകര്യം ലഭ്യമാക്കുക.

3. സൗകാര്യ കിണറുകളും കുളങ്ങളും കൂടി പൊതു ഉപയോഗത്തിന് ലഭ്യമാക്കുക.

4. പഞ്ചായത്തിന് മൊത്തം വേണ്ട വെള്ളത്തിന്റെ കണക്ക്, മാസ്റ്റർ പ്ലാൻ തയാറാക്കുക, എത്ര പമ്പ്സെറ്റുകൾ, എത്ര വലുപ്പം, എവിടെ? ഏതെല്ലാം പ്രദേശത്ത് കനാൽ ജലസേചനം നടക്കും? എവിടെയൊക്കെ ചെറുകിട ജലസേചനം

5. കനാലിന്റെ ഉപയോഗ്യത-പഞ്ചായത്തിലൂടെ കടന്നുപോകുന്ന കനാലുകൾ വെള്ളത്തിന്റെ ലഭ്യത വെള്ളം, എത്താത്ത കനാലുകളിലൂടെ വെള്ളമെത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾ.

6. വെള്ളപ്പൊക്ക കെടുതികളുടെ സാധ്യത നിവാരണത്തിനുള്ള പദ്ധതികൾ.

7. കുടിവെള്ളം എത്തിക്കാനുള്ള മാർഗങ്ങൾ.

8. സ്ഥല-ജല മാനേജ്മെൻറ്.


സി. ഗ്രാമവ്യവസായ വികസനം

കാർഷികോൽപ്പന്നങ്ങളുടെ സംസ്കരണം, അവയെ വ്യാവസായികോൽപ്പന്നങ്ങളാക്കാനുള്ള സാധ്യതകൾ കണ്ടെത്തൽ.

പഞ്ചായത്തിനകത്തുള്ള അസംസ്കൃത പദാർഥങ്ങൾ ഉപയോഗിച്ചുള്ള കാർഷികേതര വ്യവസായങ്ങളുടെ സാധ്യത.

ഇടത്തരം-വൻകിട വ്യവസായങ്ങൾ പൊതുമേഖലയിൽ സ്ഥാപിക്കാനുള്ള സാധ്യത.

തൊഴിലില്ലായ്മയെ കുറിച്ചുള്ള സമഗ്രമായ സർവെ പഞ്ചായത്തടിസ്ഥാനത്തിൽ തൊഴിൽ വർധന പദ്ധതികൾ.


ഡി. ആരോഗ്യ രംഗം

1. ശുദ്ധജല ലഭ്യത - അതില്ലാത്തതുകൊണ്ടു വന്നിട്ടുള്ള രോഗങ്ങൾ.

2. അഴുക്കു-ചാൽൽ വേണ്ട സ്ഥലങ്ങൾ, ഇല്ലാത്തതുകൊണ്ടുള്ള പ്രശ്നങ്ങൾ.

3. പരിസര ശുചിത്വം-ചപ്പ് ചവറ് നീക്കം ചെയ്യൽ. 4. ആശുപത്രി, ഡോക്ടർ, മരുന്നു സൗകര്യങ്ങൾ.

5, രാഗബാധാരീതി - കൂടുതൽ വ്യാപകമായ രോഗങ്ങൾ ഏവ സമൂഹത്തിലെ ഏതേത് വിഭാഗങ്ങളെ അവ ബാധിക്കുന്നു എന്നീ കാര്യങ്ങൾ.

6. ആരോഗ്യ വിദ്യാഭ്യാസ സാധ്യത-പ്രചരണം.

7. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ.

8. ആരോഗ്യ സർവ്വേ.


ഇ. വിദ്യാഭ്യാസ മേഖല

1. നിലവിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ - LP/UP/HS/ കോളേജ് - ദൂരം അധ്യാപകരുടെ അഭാവം, കെട്ടിടം, തുടങ്ങിയവ.

2. മൊത്തം കുട്ടികളുടെ എൻറോൾമെൻ, കൊഴിഞ്ഞുപോക്ക് തുടങ്ങിയവ. കൊഴിഞ്ഞു പോക്കിന്റെ കാരണങ്ങൾ കണ്ടെത്തൽ.

3 വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിൽ പ്രാദേശിക പ്രസക്തിയുള്ള കാര്യങ്ങൾ, ഉദാഹരണങ്ങളുടെ രൂപത്തിലും മറ്റും കൊടുക്കാൻ അധ്യാപകർക്ക് കഴിവുണ്ടാകുന്നതിനുവേണ്ടിയുള്ള ചർച്ചകൾ, പഠനങ്ങൾ.

4. നിരക്ഷരതാ സർവെ, നിരക്ഷരതാ നിർമാർജന പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ.

5. പഞ്ചായത്ത് - വായനശാലകളും മറ്റ് വായനശാലകളും സജീവ സാംസ്കാരിക കേന്ദ്രങ്ങളാക്കി മാറ്റുക.

6. കലാ സാംസ്കാരിക പരിപാടികൾ വാർഡ്, പഞ്ചായത്ത് അടിസ്ഥാനത്തിൽ സംഘടിപ്പിക്കാനുള്ള സാധ്യതകൾ

7. പഞ്ചായത്ത് അതിർത്തിക്കുള്ളിലെ പുരാവസ്തുക്കൾ സംരക്ഷിക്കുക.

8. പഞ്ചായത്തിലെ സ്കൂളുകളിൽ അധ്യാപക-വിദ്യാർഥി സംഘടന, സ്ത്രീ സംരക്ഷണ സമിതി എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കൽ.


എഫ്. സൈദ്യതി

1. ഇപ്പോഴുള്ള മൊത്തം ഉപഭോഗം ആവശ്യകത എന്നിവയുടെ വിഭജിച്ചുള്ള കണക്കുകൾ.

2. അടുത്ത പത്ത് കൊല്ലത്തേക്ക് വേണ്ടിവരുന്ന വിവിധ ആവശ്യങ്ങൾക്കായുള്ള വൈദ്യുതിയുടെ കണക്കെടുക്കൽ .

3. ആവശ്യങ്ങൾക്കനുസരിച്ച് വൈദ്യതി ലഭ്യമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളൽ

4, ശാസ്ത്രീയമായ രീതിയിൽ വിതരണവ്യൂഹം ആസൂത്രണം ചെയ്യുന്നതിനും

കറണ്ടുമോഷണം തടയുന്നതിനും ബോർഡുമായി സഹകരിക്കുക.

5. വൈദ്യതി ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് പരമാവധി ശ്രമം നടത്തുക.


ജി. ഗതാഗതം

നിലവിലുള്ള റോഡുകളുടെ തരം തിരിച്ചുള്ള കണക്ക് തയാറാക്കുക. അത്യാവശ്യമായ പുതിയ റോഡുകളും പാലങ്ങളും ഏവ? അവരുടെ സാമ്പത്തിക-സാമൂഹ്യ പ്രാധാന്യം എന്ത്? മുൻഗണനകൾ ഏവ? അതിന് വേണ്ട മാനദണ്ഡങ്ങൾ നിർവചിക്കുക.

2. നിലവിലുള്ള ബസ് സർവീസുകളുടെ റൂട്ടുകൾ, കൂടുതൽ വേണ്ടവ, പുതിയ റൂട്ടുകളും, ഷെഡ്യളകളും കണ്ടെത്തൽ.

3. ബസ്സ്റ്റാന്റ്, ഓട്ടോറിക്ഷ, ടാക്സി സ്റ്റാൻഡുകൾ എന്നീ സൗകര്യങ്ങൾ വർധിപ്പിക്കേണ്ട ആവശ്യകത സാധ്യത.

4. ബസ് സ്റ്റാന്റുകളിൽ മൂത്രപ്പുരകൾ കെട്ടുക തുടങ്ങിയവ.


എച്ച്. പാദേശിക വിഭവ സമാഹരണം

1. പ്രകൃതി വിഭവ സാധ്യതകൾ-കൃഷിഭൂമി തരം, വിസ്തീർണം, വിളവ്, വിള ചേരുവ, സംസ്കരണം, സംഭരണം എന്നിവ.

2. പഞ്ചായത്തിന്റെ വാർഷിക വരുമാനം. അതിന്റെ വിതരണക്രമം-വിഭവ 11 സമാഹരണതന്തം നിലവിലുള്ള വരുമാനത്തിന്റെ ചേരുവ.

3. പുതിയ വിഭവങ്ങൾ പഞ്ചായത്തിനകത്ത് സൃഷ്ടിക്കാനുള്ള സാധ്യത.

4. പഞ്ചായത്തിനകത്തെ 'ദേശീയാൽപ്പന്ന വർധനവിലെ പങ്ക് ഉൽപ്പന്ന നികുതി.

5. പുറമെനിന്ന് വരുന്ന പണം പഞ്ചായത്തിനകത്ത് ഉൽപ്പാദന ക്ഷമമായ രീതിയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുക.

6. പുറമ്പോക്കുഭൂമികൾ പഞ്ചായത്തിന് വരുമാനമുണ്ടാക്കുന്ന രീതിയിൽ കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി വിനിയോക്കാം

7. പഞ്ചായത്തിന് ആദായം ലഭിക്കുന്ന രീതിയിൽ പ്രാദേശികമായി കിട്ടുന്ന അസംസ്കൃത പദാർഥങ്ങൾ ഉപയോഗിച്ച വ്യവസായങ്ങൾ തുടങ്ങുക.

8. പഞ്ചായത്ത് വികസനത്തിന് നേരിടുന്ന പൊതുതടസ്സങ്ങളുടെ സ്വഭാവങ്ങൾ മനസ്സിലാക്കുക.

9. സഹകരണം, ഗ്രാമീണ ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് പഞ്ചായത്ത് വികസന പരിപാടികൾക്ക് ധനസഹായം സമ്പാദിക്കുക.

10. പ്ലാനിങ്ങ് ബോർഡിന് ആവശ്യമായ, അതായത് ശാസ്ത്രീയമായ ആസൂത്രണത്തിന് ആവശ്യമായ സ്ഥിതി വിവരക്കണക്കുകൾ ശേഖരിക്കുക.

11. തുടർച്ചയായി വേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഒരു സംവിധാനമുണ്ടാക്കുക.

12. പഞ്ചായത്ത് ആപ്പീസിൽ എല്ലാ കണക്കുകളും സൂക്ഷിക്കുക.


VI

15. പഞ്ചായത്ത് സ്വന്തം വരുമാനമുപയോഗിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ച് ഏതാനും കാര്യങ്ങൾ പ്രത്യേകമായി സൂചിപ്പിക്കേണ്ടതുണ്ട്. പഞ്ചായത്ത് വികസനമെന്നാൽ റോഡ്, കമ്മ്യൂണിറ്റി ഹാൾ, സ്റ്റേഡിയം, കെട്ടിട നിർമാണം തുടങ്ങിയ മരാമത്ത് പണികൾ മാത്രമാണെന്ന ഒരു പൊതുധാരണ ജനങ്ങൾക്കിടയിലുണ്ട്. കഴിഞ്ഞ മുപ്പത് വർഷക്കാലത്തെ തലതിരിഞ്ഞ ആസുത്രണമാണ് ജനങ്ങൾക്കിടയിൽ ഈ ധാരണക്കിടയാക്കിയത്. ചിലയിടങ്ങളിൽ റോഡുകൾ അത്യാവശ്യമാവാം പക്ഷെ, പൊതുവിൽ ഗ്രാമതല വികസനത്തെക്കുറിച്ച് ഇന്നുള്ള മരാമത്ത് ഉൻമുഖ സമീപനത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരേണ്ടിയിരിക്കുന്നു. ഗ്രാമതല വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാനം - കാർഷിക- ഗ്രാമീണ വ്യവസായങ്ങളുടെ പുനരുദ്ധാരണമായിരിക്കണം. സർക്കാർ ധനസഹായത്തിൻറ സ്വഭാവം, പ്രവർത്തനങ്ങൾ നടപ്പാക്കുന്ന രീതി, കമ്പോള വ്യവസ്ഥ സ്വകാര്യമേഖലയുടെ മത്സരം, തുടങ്ങി ഒട്ടേറെ ഘടകങ്ങളുടെ സ്വാധീനം വികസന പ്രവർത്തനങ്ങളോടുള്ള ഇന്നത്തെ സമീപനത്തിൽ മാറ്റം വരുത്താൻ വിലനിൽക്കുന്നുണ്ടെങ്കിലും ഈ വിലക്കുകൾ മാറ്റി ഉത്പാദന ക്ഷമങ്ങളായ രംഗത്തേക്ക് നീങ്ങണമെന്നുള്ള കാഴ്ചപ്പാടും കർമ പരിപാടിയും തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സമിതിക്കും കൂട്ടായി ഉണ്ടായെ മതിയാകൂ. ഉദാഹരണമായി, കാർഷികോൽപ്പന്നങ്ങളുടെ ഉൽപ്പാദന ക്ഷമത കുറയുന്നു എന്നതാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് ഇതിനുളള ഒരു സാധാരണ കോൽപ്പാദന ക്ഷമത വർധിപ്പിക്കുന്നതിന് ആവശ്യമായ സാമൂഹിക പശ്ചാത്തല സൗകര്യങ്ങൾ പഞ്ചായത്തുകളിൽ സ്യഷ്ടിക്കപ്പെടുന്നില്ലെന്നതാണ്,

കൃഷിഭൂമി കൂടുതലുള്ള പഞ്ചായത്തുകളിലാണ് ഇതിന്റെ ആവശ്യമുള്ളത്. രൂക്ഷമായ മണ്ണൊലിപ്പ്, തുടർന്നു പോകുന്ന ജലസംഭരണികളും തോടുകളും, നീർവാർച്ചാ സൗകര്യങ്ങൾ ഇല്ലായ്മ, ജലസേചന കൈത്തോടുകൾ ഉപയോഗശൂന്യമായിത്തീരുന്നത് തുടങ്ങിയ പ്രശ്നങ്ങളെ ഗ്രാമതലത്തിലുള്ള ആസൂത്രണത്തിലൂടെയാണ് പരിഹരിക്കാൻ കഴിയുക, ഇവ സംബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ വൻതോതിൽ മനുഷ്യാധ്വാനം കൂടിയേ തീരൂ. ഗ്രാമീണ വികസന പ്രവർത്തനങ്ങളുടെ ശ്രദ്ധ ഇത്തരം വികസന പ്രവർത്തനങ്ങളിലേക്ക് തിരിയേണ്ടിയിരിക്കുന്നു. മെച്ചപ്പെട്ട സങ്കേതങ്ങളും മറ്റും സ്വീകരിക്കുന്നതിന് കൃഷിക്കാർക്കിടയിൽ സഹകരണം വർധിപ്പിക്കണം. പഞ്ചായത്തുകൾക്ക് ഇത്തരത്തിലുള്ള ഒരു സഹകരണ പ്രസ്ഥാനം സൃഷ്ടിക്കുന്നതിന് വലിയ പങ്ക് വഹിക്കാൻ കഴിയും. ഇത്തരം ഉദാഹരണങ്ങൾ വ്യവസായം, സാമൂഹ്യക്ഷേമം തുടങ്ങിയ രംഗങ്ങളിലും ധാരാളമായി കണ്ടെത്താവുന്നതാണ്,

16. ജില്ലാ കൗൺസിലുകൾ ഇനിയും രൂപീകരിക്കേണ്ടതായാണിരിക്കുന്നത്. എന്നാൽ നിലവിലുള്ള പഞ്ചായത്ത് സമിതികൾക്ക് കുറെയേറെ ഉത്തരവാദിത്വങ്ങൾ ഇപ്പോൾത്തന്നെ നൽകാവുന്നതാണ്. അതിന് പുതിയ നിർമാണങ്ങളും ആവശ്യമില്ല. ഇതിലേക്കായി ധന ശാസ്ത്രജ്ഞനായ ഡോ: സെന്നിന്റെ നിർദേശങ്ങൾ കേരള സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. താഴെ പറയുന്നവയായിരുന്നു പ്രധാന നിർദേശങ്ങൾ.

16-1. പഞ്ചായത്ത് അംഗങ്ങളും ഡിപ്പാർട്ടുമെൻറൽ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ചേർന്നുകൊണ്ടുള്ള "നടത്തിപ്പു കമ്മറ്റി' കൾ ഓരോ മേഖലക്കുമുണ്ടാവുക. ഇവ പഞ്ചായത്ത് സമിതിക്ക് കീഴിൽ പ്രവർത്തിക്കുന്നവയായിരിക്കും. പദ്ധതികൾ തെരഞ്ഞെടുക്കുക, അവയ്ക്ക് രൂപം കൊടുക്കുക, ചെലവ് മതിക്കുക, പഞ്ചായത്തിന്റെ അനുമതിയോടെ നടപ്പാക്കുക എന്നിവയായിരിക്കും നടത്തിപ്പ് കമ്മറ്റി'യുടെ ചുമതലകൾ,

16-2, 20, 000ക.ക്ക് താഴെയുള്ള ഏത് പ്രവർത്തനവും മുകളിൽ നിന്നുള്ള അനുവാദമില്ലാതെ നടപ്പാക്കാനുള്ള അനുവാദം പഞ്ചായത്ത് സമിതികൾക്കും നൽകുക.

16-3. പഞ്ചായത്ത് യോഗം കൂടി തീരുമാനമെടുത്താൽ അത് സർക്കാർ

അനുമതിയായി ഓഡിറ്റർമാർ അംഗീകരിക്കണം . സമഗ്രഹം പഞ്ചായത്ത് നോട്ടീസ് ബോർഡിൽ പ്രദരി‍ശിപ്പിക്കണം. ഏതൊരു വോട്ടും ആവശ്യപ്പെടുന്ന പക്ഷം കണക്ക് പുസ്തകങ്ങൾ കാണിച്ചുകൊടുക്കുണം.

16-4. വൻനിലാവാരത്തിലുള്ള സാങ്കേതിക വിദ്യയൊന്നും ആവശ്യമില്ലാത്ത എല്ലാ ഗ്രാമതല ജോലികളും പഞ്ചായത്തുകളെ ഏൽപ്പിക്കേണ്ടതാണ്.

16-5. “കരാറ് കൊടുക്കുന്ന ഏർപ്പാട് നിർത്തലാക്കണം.

16-6. ഇപ്പോൾ ജില്ലാ കലക്ടർ നേരിട്ടു നടത്തുന്ന സ്പെഷൽ കമ്പോണന്റ് പ്ലാനിൽ ഏതാണ്ട് മുഴുവനും പഞ്ചായത്തുകളെ ഏൽപിക്കാവുന്നതാണ്.

16-7. പഞ്ചായത്ത് പ്രസിഡണ്ടുമാർക്കും അംഗങ്ങൾക്കും കൂടുതൽ ഉത്തരവാദിത്വങ്ങളും, ന്യായമായ പ്രതിഫലവും നൽകണം.

16-8, പഞ്ചായത്തുകൾ ഇന്ന് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പുറമെയാണ് മുകളിൽ കൊടുത്തവ. എന്നാൽ, ഇതിനായി പുതിയ ഉദ്യോഗസ്ഥൻമാരെ നിയമിക്കേണ്ടതില്ല. " പശ്ചിമബംഗാളിൽ ഇവയെല്ലാം നടപ്പാക്കിയതിന്റെ അനുഭവത്തിലാണ് ഡോ; സൈൻ തന്റെ നിർദേശങ്ങൾ സമർപ്പിച്ചതെങ്കിലും, ഇതേവരെ ഈ നിർദേശങ്ങൾ സർക്കാർ ഔപചാരികമായി അംഗീകരി ച്ചിട്ടില്ല.

17. ഗ്രാമതല വികസന പ്രവർത്തനം തികച്ചും ജനകീയമാണ്. ഗ്രാമതല പ്രവർത്തനങ്ങൾ ഏകോപിച്ച് ഉദ്ഗ്രഥിതമായ പ്രാദേശിക വികസനം നടപ്പാക്കുകയും അതിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും വേണം. ഓരോ മേഖലക്കും നിശ്ചയിച്ച ലക്ഷ്യം നേടണം.

അതിനാവശ്യമായ കീഴ്മേൽക്രമം വേണം. പ്രവർത്തനങ്ങൾക്ക പ്രാദേശികതലത്തിൽ പ്രസക്തിയുണ്ടാവണം, പ്രവർത്തനങ്ങളിൽ ഏകീകരണം നടക്കണം. ഇവയെല്ലാം ഏകോപിപ്പിക്കാവുന്ന ഏറ്റവും പ്രധാനമായ ഏജൻസി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സമിതികളാണ്. ഗ്രാമവികസനത്തിൽ പഞ്ചായത്തുകളുടെ സ്ഥാനം നിർണയിക്കാനും അർഹതപ്പെട്ടത് ചോദിച്ചു വാങ്ങാനും പഞ്ചായത്ത് സമിതികൾക്ക് കഴിയണം. പരിമിതികൾക്ക് അകത്ത് നിന്ന് ജനങ്ങൾക്ക് വേണ്ട പരമാവധി ചെയ്യാൻ പഞ്ചായത്തുകൾ തയാറാവുക കൂടി വേണം.

18. വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ നടപ്പാക്കുകയെന്നത് വെന്ന് സൂചിപ്പിച്ചുവല്ലോ. എട്ടാം പദ്ധതിക്കാലത്ത് ഈ തന്ത്രം ഉപയോഗപ്പെടുത്താനും ജില്ലാ ഭരണബിൽ നടപ്പാക്കാനും ഈ സമർദം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സവിശേഷമായ ഒട്ടേറെ പരിപാടികൾ ഈ വർഷം നടപ്പാക്കാൻ പരിഷത്ത് തീരുമാനിച്ചിരിക്കുകയാണ്. എട്ടാം പദ്ധതിയുടെ രൂപീകരണം, നടപ്പാക്കൽ എന്നിവ സംബന്ധിച്ചും, വികേന്ദ്രീകൃതാസൂത്രണത്തിന്റെ പ്രസക്തി, പ്രാധാന്യം, ആവശ്യകത എന്നിവ സംബന്ധിച്ചും സമാന്തരമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനുദ്ദേശിക്കുന്നത് . വികേന്ദ്രീ കൃതാസൂത്രണത്തിൽ തൽപ്പരരായ ജനപ്രതിനിധികൾക്കും പരിഷത് പ്രവർത്തകർക്കുമുള്ള പഠനക്കളരിയാണ് ഒരു പ്രവർത്തനം. ഇതോടൊപ്പം സംഘടനയിലുടനീളം പഠനപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. എട്ടാം പദ്ധതി സംബന്ധിച്ച പ്രാരംഭ ചർച്ചകൾ, 25-ാം വാർഷിക സുവനീറിനെ അടിസ്ഥാനമാക്കി നടത്തും. ഈ പ്രവർത്തനങ്ങൾക്ക് ശേഷം ജനങ്ങൾക്കിടയിൽ വികേന്ദ്രീകൃതാസൂത്രണത്തിൻറ ആവശ്യകത സജീവമായ ചർച്ചകൾക്ക് വിധേയമാക്കാനായി വ്യാപകമായ ഗ്രാമജാഥകൾ സംഘടിപ്പിക്കുന്നതുമാണ്. കേരളത്തിലെ മുഴവൻ പഞ്ചായത്തുകളേയും ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

അധിക വായനയ്ക്കുള്ള പുസ്തകങ്ങൾ

1. 25-ാം വാർഷിക സുവനീർ.

2, 22-ാം വാർഷിക സുവനീർ-വികേന്ദ്രീകൃതാസൂത്രണം ഡോ: കെ.എൻ. രാജ്,

3. A New Strategy for planning Public Relation Department

4, An Approach to Kerala's eighth five year plan-state planning Board. ‍‌‌

5. ഗ്രാമവികസനം-പരിഷത് രേഖ-1983.