ഉപയോക്താവിന്റെ സംവാദം:Raja Sekhara Varier S
വാര്യർ സാറിന് സ്വാഗതം!
കൊല്ലം ജില്ലയെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്തുതുടങ്ങിയതിന് നന്ദി. വിക്കി ഫോർമാറ്റിംഗ് ഒരു പ്രത്യേക രീതിയിലാണ്. ലളിതമാണത്. എളുപ്പമുള്ള സംഗതി, മറ്റ് ലേഖനങ്ങളിൽ അനുവർത്തിച്ചിരിക്കുന്ന രീതി താങ്കൾ തയ്യാറാക്കുന്ന ലേഖനത്തിലേക്കും പകർത്തുക എന്നതാണ്. ആലപ്പുഴ ജില്ലെയെക്കുറിച്ചുള്ള ലേഖനം നോക്കുക. അതിന്റെ തിരുത്തൽ താൾ തുറന്ന് അതിലെ ഫോർമാറ്റ് കൊല്ലം ജില്ലയുടെ താളിലേക്കും പകർത്തുക.
ഒരു വരി എഴുതുമ്പോൾ ഇടത്തേ അറ്റത്തത് സ്ഥലം ഇടാതെ തന്നെ തുടങ്ങുക. അല്ലെങ്കിൽ ചില അഭംഗികളുണ്ടാകും. വിക്കിയിലെത്തിയാൽ ഇടതുവശം കാണുന്ന സമീപകാലമാറ്റങ്ങൾ എപ്പോഴും നിരീക്ഷിക്കുക. താങ്കൾക്ക് താല്പര്യമുള്ള ലേഖനങ്ങൾ അവിടെ മാറ്റം വരുത്തുന്നത് കണ്ടേക്കാം. അതിൽ ഇടപെടുകയും ആവാമല്ലോ. എന്തു സംശയമുണ്ടെങ്കിലും ഈ സംവാദം താളിലോ, എന്റെ സംവാദം താളിലോ ചോദിച്ചോളൂ. ആശംസകളോടെ -- Adv.tksujith 01:54, 15 സെപ്റ്റംബർ 2013 (UTC)