അജ്ഞാതം


"കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
8,704 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  00:04, 4 മേയ് 2022
തിരുത്തലിനു സംഗ്രഹമില്ല
 
വരി 38: വരി 38:


അന്നത്തെ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫസർ ഐഎസ് ഗുലാത്തി ജില്ലാ കളക്ടർ ചന്ദ്രശേഖരൻ തമ്പി, ഡോക്ടർ തോമസ് ഐസക് തുങ്ങിയവരൊക്കെ അതിൽ പങ്കെടുത്തിരുന്നു. തോമസ് ഐസക്ക് പങ്കെടുത്ത വികസന സെമിനാറും ശ്രദ്ധേയമായിരുന്നു. കാരാപ്പുഴ ജലസേചന പദ്ധതി സംബന്ധിച്ച വിവരശേഖരണം, ആരോഗ്യ സർവ്വേ, വയനാട്ടിലെ വ്യവസായ സാധ്യതകൾ സംബന്ധിച്ച സെമിനാർ എന്നീ പരിപാടികളും നടന്നിരുന്നു.  അന്നത്തെ സംസ്ഥാന സമ്മേളന തീരുമാനത്തിന്റെ  ഭാഗമായാണ് ജനകീയാസൂത്രണത്തിൽ അടിത്തറപാകിയ വികസന ജാഥ കേരളത്തിലുടനീളം നടന്നത്.
അന്നത്തെ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫസർ ഐഎസ് ഗുലാത്തി ജില്ലാ കളക്ടർ ചന്ദ്രശേഖരൻ തമ്പി, ഡോക്ടർ തോമസ് ഐസക് തുങ്ങിയവരൊക്കെ അതിൽ പങ്കെടുത്തിരുന്നു. തോമസ് ഐസക്ക് പങ്കെടുത്ത വികസന സെമിനാറും ശ്രദ്ധേയമായിരുന്നു. കാരാപ്പുഴ ജലസേചന പദ്ധതി സംബന്ധിച്ച വിവരശേഖരണം, ആരോഗ്യ സർവ്വേ, വയനാട്ടിലെ വ്യവസായ സാധ്യതകൾ സംബന്ധിച്ച സെമിനാർ എന്നീ പരിപാടികളും നടന്നിരുന്നു.  അന്നത്തെ സംസ്ഥാന സമ്മേളന തീരുമാനത്തിന്റെ  ഭാഗമായാണ് ജനകീയാസൂത്രണത്തിൽ അടിത്തറപാകിയ വികസന ജാഥ കേരളത്തിലുടനീളം നടന്നത്.
'''സുനാമി'''
2004 ലെ സുനാമിയെ തുടർന്ന് കടലിൽ നിരവധി മൃദ ശരീരങ്ങൾ ഒഴുകി നടന്നിരുന്നു എന്നും മീനുകൾ ശവശരീരങ്ങൾ ഭക്ഷിച്ചിരിക്കാമെന്നും അത് കൊണ്ട് മീൻ കഴിക്കുന്നത് അപകടമാണ് എന്നും പ്രചരണം ഉണ്ടായപ്പോൾ ഭയപ്പെടേണ്ടത് ഇല്ല എന്നറിയിച്ചു കൊണ്ട് അതിന്റെ ശാസ്ത്രീയത വെളിവാക്കി കൊണ്ട് പരിഷത്ത് ഇറക്കിയ ഒരു നോട്ടീസ് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.
മാർക്കറ്റിൽ ലഭ്യമായ മത്സ്യങ്ങൾ ഒന്നുംതന്നെ ശവശരീരങ്ങൾ ഭക്ഷിക്കുന്നവ അല്ല എന്നുള്ള അറിവ് ജനങ്ങൾക്കു പുതുമയുള്ളതായിരുന്നു. മത്സ്യ വ്യാപാരികൾ തന്നെ ആ നോട്ടീസ് നമ്മുടെ അനുവാദത്തോടെ ആയിരക്കണക്കിന് അടിച്ചിറക്കുകയുണ്ടായി. ആഹ്ലാദം പകർന്ന ഒരനുഭവം ആയിരുന്നു അത്.
'''സ്ത്രീസൗഹൃദ കൽപ്പറ്റ സർവേ'''
കൽപ്പറ്റ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഒരു പ്രധാന പഠന പരിപാടിയായിരുന്നു അത്.  പരിഷത്തിന്റെ സംസ്ഥാന തലം വരെ അത് ശ്രദ്ധിക്കപ്പെട്ടു  നഗരം എത്ര മാത്രം സ്ത്രീ സൗഹൃദമാണ് എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഒരുദിവസം നഗരത്തിലേക്ക് എന്തുമാത്രം ജനങ്ങൾ എത്തുന്നുണ്ട് എന്ന് ഒരു കണക്കെടുപ്പ് നടത്തി.  അതിൽ സ്ത്രീകൾ എത്ര മാത്രം അവർക്ക് നഗരത്തിൽ നിന്ന് ലഭിക്കുന്ന സൗകര്യങ്ങൾ എന്തെല്ലാം ഒക്കെ സർവ്വേ ചെയ്തു.  ഗവൺമെന്റ് കോളേജിലെ NSS യൂണിറ്റിനെ സഹകരണത്തോടെ ആയിരുന്നു ആ പഠന പരിപാടി സംഘടിപ്പിച്ചത്.  വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തി യ ശേഷം ഒറ്റ ദിവസത്തെ സർവേ ആണ് സംഘടിപ്പിച്ചത്.
കൽപ്പറ്റയിലെ ആകെ ജനസംഖ്യയെക്കാൾ കൂടുതൽ ആളുകൾ ഒരു ദിവസം നഗരത്തിൽ വന്നു പോകുന്നു എന്ന കണ്ടെത്തൽ ശ്രദ്ധേയമായി.  വന്നു പോകുന്നവരിൽ സ്ത്രീകൾ എന്തുമാത്രം ഉണ്ടെന്നും അവർക്ക് നഗരം എത്രമാത്രം സൗഹൃദപരമായി അനുഭവപ്പെടുന്നു എന്നും അന്വേഷിച്ച് അറിയുകയായിരുന്നു സർവേയിലൂടെ.
പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ച ശേഷം നഗരസഭയ്ക്കു നിവേദനം നൽകിയതിനെ തുടർന്നു toilet സൗകര്യങ്ങൾ വർധിപ്പിക്കാൻ നഗരസഭ നിർബന്ധിതരായി.  ഓട്ടോ ഡ്രൈവർമാരെ സ്ത്രീ  സൗഹൃദ മനോഭാവമുള്ളവരാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളും നടന്നു.
'''ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് -- പഠനം'''
ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് പഠനം കൽപ്പറ്റ യൂണിറ്റ് നടത്തിയ മറ്റൊരു ശ്രദ്ധേയമായ കാൽവെപ്പ് ആയിരുന്നു. അത് സംസ്ഥാനം മുഴുവനും സംസ്ഥാനത്തിനു പുറത്തും ചർച്ചചെയ്യപ്പെട്ടു  പ്രാദേശിക പഠനങ്ങൾ നടത്താനുള്ള സംസ്ഥാന നിർദേശത്തെതുടർന്നാണ് കൽപ്പറ്റ യൂണിറ്റ് അത്തരമൊരു പഠനം ഏറ്റെടുത്തത്.  പത്തുവർഷം മുമ്പ് ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളെ സ്കൂൾ രജിസ്റ്റർ ലൂടെ പിന്തുടർന്ന് ഓരോവർഷവും കൊഴിഞ്ഞുപോയ എത്ര എന്ന് കണ്ടെത്തി  അവരെ അന്വേഷിച്ചു പോവുകയും അവർ എന്തു ചെയ്യുന്നു എന്ന് അന്വേഷിക്കുകയും ചെയ്തു.  ആദിവാസി കുട്ടികളുടെ അന്യതാബോധം ആണ് കൊഴിഞ്ഞുപോക്കിന് പ്രധാന കാരണമെന്നും മനസ്സിലാക്കി.  ഇതിനെ മറികടക്കാൻ പഠനവീട് എന്ന നിർദ്ദേശം പരിസരത്തും മുന്നോട്ടുവെച്ചു.  ഏറെ മാതൃകാപരമായ ആ നിർദേശം വലിയതോതിൽ സ്വീകരിക്കപ്പെടുകയും ഉണ്ടായി.
കൽപ്പറ്റ നഗരത്തിലെ നെൽവയലുകളുടെ അളവിൽ ഉണ്ടായ കുറവും ഒരു ലഘു പഠനത്തിലൂടെ പരിഷത്ത് പുറത്തു കൊണ്ടുവരികയുണ്ടായി.
മറ്റൊരു ശ്രദ്ധേയമായ ഇടപെടൽ മാലിന്യ സംസ്കരണ രംഗത്ത് ആയിരുന്നു.
മികച്ച രീതിയിൽ മാലിന്യസംസ്കരണത്തിന് എല്ലാ സൗകര്യങ്ങളുമുള്ള നഗരസഭ അത് ചെയ്യാതെ നിഷ്ക്രിയരായി ഇരുന്ന വേളയിൽ അതിൽ ഇടപെടാൻ പരിഷത്ത് യൂണിറ്റ് തീരുമാനിക്കുകയായിരുന്നു.  മാലിന്യസംസ്ക്കരണ കേന്ദ്രത്തിന് അവസ്ഥ മനസ്സിലാക്കാൻ സച്ചിദാനന്ദനും ശ്രീവത്സനും അവിടം സന്ദർശിച്ച്  തയ്യാറാക്കിയ മൊബൈൽ വീഡിയോ ഒരു ഡോക്യുമെന്ററി പോലെ ആക്കിയെടുത്തു  നഗരസഭാ അംഗങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കുകയുണ്ടായി.
അത് അവരുടെ കണ്ണുതുറപ്പിക്കുന്ന ഇടപെടലായി.  അതേ തുടർന്ന് ആ രംഗത്തും ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായി. ഇന്നിപ്പോൾ മാലിന്യ സംസ്കരണ രംഗത്ത് ഒരു കുതിച്ചുചാട്ടത്തിനു തയ്യാറെടുക്കുകയാണ് കൽപ്പറ്റ മുനിസിപ്പാലിറ്റി.
11

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11350" എന്ന താളിൽനിന്ന് ശേഖരിച്ചത്