അജ്ഞാതം


"ഐ ടി പരിശീലനപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,300 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:13, 13 സെപ്റ്റംബർ 2013
വരി 28: വരി 28:


ലാഭേച്ഛരഹിത സ്ഥാപനമായ വിക്കിമീഡിയ ഫൗണ്ടേഷനാണു് (http://wikimediafoundation.org) ഇപ്പോൾ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്‌.
ലാഭേച്ഛരഹിത സ്ഥാപനമായ വിക്കിമീഡിയ ഫൗണ്ടേഷനാണു് (http://wikimediafoundation.org) ഇപ്പോൾ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്‌.
=== മലയാളം വിക്കിപീഡിയ===
2002 ഡിസംബർ 21-നു് അമേരിക്കൻ സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ വിനോദ് മേനോൻ എം. പി യാണ് 2002 ഡിസംബർ 21നു് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്ത് ആദ്യമായി ലേഖനങ്ങൾ നിർമ്മിച്ചുതുടങ്ങിയ മലയാളി. അന്ന് തന്നെയാണ് ml.wikipedia.org എന്ന വിലാസത്തിലേക്ക് മലയാളം വിക്കിപീഡിയ ലഭ്യമായിത്തുടങ്ങിയത്.  2004 ജൂലായ് മാസം വരെ മലയാളം വിക്കിപീഡിയയിൽ രെജിസ്റ്റർ ചെയ്ത ആകെ ഉപയോക്താക്കളുടെ എണ്ണം (അന്താരാഷ്ട്രവിക്കിസംരംഭങ്ങളിൽ പ്രവർത്തിച്ചിരുന്ന മലയാളികളല്ലാത്ത ആളുകളുൾപ്പെടെ ) വെറും 28 ആയിരുന്നു. പേരു രെജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇവരിൽത്തന്നെ പലരും ലേഖനങ്ങൾ എഴുതുകയോ തിരുത്തുകയോ ചെയ്തിരുന്നില്ല. നൂറോളം ലേഖനങ്ങളാണു് ആ വർഷം കഴിയുമ്പോൾ മലയാളം വിക്കിപീഡിയയിൽ ആകെ എഴുതപ്പെട്ടിരുന്നതു്. മലയാളം കമ്പ്യൂട്ടറിലുപയോഗിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു പലപ്പോഴും വളർച്ചയെ തടഞ്ഞിരുന്നത്.
എന്നാൽ മലയാളം യുണികോഡ് ലിപിസഞ്ചയവും ഇംഗ്ലീഷ്-മലയാളം ലിപ്യന്തര രീതിയും ഇന്റർനെറ്റിൽ പ്രചരിച്ചതോടെ സാധാരണ ഉപയോക്താക്കൾക്കു് കമ്പ്യൂട്ടറിലെ മലയാളം ഉപയോഗം സുഗമമായിത്തുടങ്ങി. യൂണീക്കോഡ് മലയാളം ഉപയോഗിച്ചു് ഗൾഫ് നാടുകളിലും, അമേരിക്കൻ ഐക്യനാടുകളിലും, മറ്റു് മറുനാടുകളിലും ഉള്ള അനേക മലയാളികൾ മലയാളത്തിൽ ബ്ലോഗു് ചെയ്യുവാൻ തുടങ്ങി. മുഖ്യമായും ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ് അനായാസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ ക്രമേണ വിക്കിപീഡിയയിലേക്കു് തിരിഞ്ഞു. എഴുത്തുമലയാളം യൂണിക്കോഡ് സാർവത്രികമായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെ മലയാളം വിക്കിപീഡിയയും സജീവമായി. 2005 മദ്ധ്യത്തോടെ ധാരാളം പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ മലയാളം വിക്കിപീഡിയയ്ക്കു് ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മെറ്റാവിക്കിയിലെ പ്രവർത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്കു് നിലനിൽക്കാം എന്ന സ്ഥിതിയായി. തുടർന്നുള്ള മാസങ്ങളിൽ അംഗങ്ങൾ വിക്കിപീഡിയയെക്കുറിച്ച് ഇന്റർനെറ്റ് വഴിയും അല്ലാതെയും സ്വന്തം നിലയിൽ പ്രചരണം തുടങ്ങി. വിക്കിപീഡിയയിൽ എഴുതുന്നതിനെ സഹായിക്കാനും ലേഖനങ്ങൾ സമ്പുഷ്ടമാക്കാനും മാത്രം ലക്ഷ്യമാക്കി ബ്ലോഗുകളും ഈ-ഗ്രൂപ്പുകളും ഉണ്ടായി.


== ബ്ലോഗ്/സോഷ്യൽനെറ്റ്‌വർക്ക് സൈറ്റുകൾ ==
== ബ്ലോഗ്/സോഷ്യൽനെറ്റ്‌വർക്ക് സൈറ്റുകൾ ==
48

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2569" എന്ന താളിൽനിന്ന് ശേഖരിച്ചത്