സംവാദം:ഐ ടി പരിശീലനപ്പുസ്തകം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ഉള്ളടക്കം

നവനീതിന് നന്ദി. ഇവിടെ വിക്കിപീഡിയ കൈപ്പുസ്തകം ഉണ്ട്. അത് ആവശ്യമുള്ളതുമാത്രം കോപ്പി പേസ്റ്റ് ചെയ്ത് നമുക്ക് വിക്കി എഡിറ്റിംഗ് ശരിയാക്കാമെന്ന് തോന്നുന്നു. --Adv.tksujith 07:59, 9 സെപ്റ്റംബർ 2013 (UTC)

കൂടുതൽ പേർ സഹായിച്ചാൽ പെട്ടെന്നു തീർക്കാം. ആരും ഇവിടെ വരുന്നതു കാണുന്നില്ലല്ലോ...--Navaneeth 05:55, 20 സെപ്റ്റംബർ 2013 (UTC)

എന്താണ്‌ ചെയ്യേണ്ടത് എന്നു പറഞ്ഞാൽ ചെയ്തു തരാം Psdeepesh 06:10, 20 സെപ്റ്റംബർ 2013 (UTC) വിക്കിപീഡിയൻ/വിക്കിപീഡിയർ എന്നതു പോലെ പരിഷത്ത് വിക്കിയിലുള്ളവരെ എന്തു വിളിക്കും? Psdeepesh 06:13, 20 സെപ്റ്റംബർ 2013 (UTC)

ഓരോ ഭാഗവും തരേണ്ടവരെ അന്ന് തീരുമാനിച്ചിരുന്നില്ലേ നവനീത്?അധികവും കോപ്പി പേസ്റ്റ് ചെയ്ത് അധ്വാനം ലാഭിക്കുകയാണ് നല്ലത്. തുടക്കത്തിൽ ,പരിഷത്ത് പ്രവർത്തകരെ സംബന്ധിച്ച് ഈ രംഗം എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു, എങ്ങനെ പ്രയോജനപ്പെടുത്താം എന്നുകൂടി ചേർക്കുന്നത് നന്നാവില്ലേ. സുജിത്ത് പരിഷത്ത് വാർത്തയിലേക്ക് എഴുതാമെന്ന് മുമ്പ് ഏറ്റ സംഗതി അങ്ങനെയെങ്കിലും യാഥാർഥ്യമാവട്ടെ. - CMMurali 14:22, 20 സെപ്റ്റംബർ 2013 (UTC)

വിക്കിപീഡിയയുടെ കാര്യങ്ങൾ കോപ്പിപേസ്റ്റ് തന്നെയാണ് ചെയ്തിട്ടുള്ളത്. ചില്ലറ എഡിറ്റിങും. ഇനി ബ്ലോഗ്, മലയാളം കമ്പ്യൂട്ടിങ് എന്നിവയും വേണം. സ്വതന്ത്രസോഫ്റ്റുവെയർ, ഐ ടി നിയമങ്ങൾ എന്നിവയും വേണം. ഓരോരുത്തരുമായി എഴുതിത്തന്നാൽ പെട്ടെന്നു തീർക്കാം. ഇടയ്ക്കു സമയം കിട്ടുന്നതിനനുസരിച്ചാണ് ഇപ്പോൾ എഡിറ്റിങ്. പലപ്പോഴും സമയം അങ്ങനെ കിട്ടാറുമില്ല. --Navaneeth 11:59, 21 സെപ്റ്റംബർ 2013 (UTC)