16
തിരുത്തലുകൾ
വരി 125: | വരി 125: | ||
===ആഗോളവൽക്കരണത്തിന്റെ ഭാഷ=== | ===ആഗോളവൽക്കരണത്തിന്റെ ഭാഷ=== | ||
പുതിയ ``സാമ്പത്തിക പരിഷ്‌കാര'' ങ്ങളുടെ പശ്ചാത്തലത്തിൽ | പുതിയ ``സാമ്പത്തിക പരിഷ്‌കാര'' ങ്ങളുടെ പശ്ചാത്തലത്തിൽ ഇംഗ്ലീഷ്‌ഭാഷയ്‌ക്കു ലഭിക്കുന്ന പ്രാധാന്യത്തിന്റെ വേരുകൾ മുമ്പു സൂചിപ്പിച്ചു. ഒരു ആഗോള വാണിജ്യ ഭാഷയായി ഇംഗ്ലീഷ് വളർന്നുവരുമ്പോൾ ആഗോളവൽക്കരണത്തിൽനിന്ന് അകന്നുനിൽക്കാൻ കഴിയാത്ത ഇന്ത്യക്കാരന് ഇംഗ്ലീഷ് അത്യാവശ്യമായിവരും. ഇവിടെ രണ്ട് ചോദ്യങ്ങളുദിക്കുന്നു. ഇന്ത്യൻ ജനതയുടെ എത്ര ശതമാനം ആളുകളാണ് ആഗോള വാണിജ്യ വ്യവസ്ഥയുടെ ഭാഗമാകുന്നത്? ഐ.എം.എഫ്. ലോകബാങ്ക് മാതൃകയിലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്തിയ എല്ലാ രാജ്യങ്ങളിലും മാറ്റങ്ങളുടെ ഗുണഭോക്താക്കൾ മേൽത്തട്ടിലുള്ള 10-15 ശതമാനമാണ്. ഇവരാണ് `ആഗോളവാണിജ്യവ്യവസ്ഥ' യുമായി ബന്ധപ്പെടുന്നത്. മറ്റുള്ളവർ കൂടുതൽ ദരിദ്രരാകുകയാണ്. അതുകൊണ്ട് `ആഗോളവൽക്കരണ' ത്തിന്റെ ഭാഗമാകുന്ന ചെറുന്യൂനപക്ഷത്തിനുവേണ്ടി മാത്രമാണോ നാം വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതും ഭാഷാമാധ്യമത്തെക്കുറിച്ചു തീരുമാനമെടുക്കുന്നതും? | ||
ആഗോള വാണിജ്യ ഭാഷയായി ഇംഗ്ലീഷ് സമ്പന്നരാജ്യങ്ങൾ പോലും സ്വന്തം ബോധനമാധ്യമമാക്കാൻ ശ്രമിക്കുന്നില്ല. ജപ്പാൻ, ജർമനി, ഫ്രാൻസ് മുതലായരാജ്യങ്ങളിലും കിഴക്കൻ `വ്യാഘ്ര' ങ്ങളായ ദക്ഷിണകൊറിയ, തായ്‌വാൻ മുതലായ രാജ്യങ്ങളും സ്വന്തം മാതൃഭാഷയെ നിഷേധിച്ചുകൊണ്ടുള്ള നയം നടപ്പിലാക്കുന്നില്ല. എന്നാൽ, നമ്മെക്കാൾ എത്രയോ ഭേദപ്പെട്ട രീതിയിൽ ആഗോളവാണിജ്യത്തിൽ പങ്കെടുക്കാൻ അവർക്ക് കഴിയുന്നുണ്ട്. മുതലാളിത്തത്തിന്റെ വളർച്ചയ്‌ക്ക് | ആഗോള വാണിജ്യ ഭാഷയായി ഇംഗ്ലീഷ് സമ്പന്നരാജ്യങ്ങൾ പോലും സ്വന്തം ബോധനമാധ്യമമാക്കാൻ ശ്രമിക്കുന്നില്ല. ജപ്പാൻ, ജർമനി, ഫ്രാൻസ് മുതലായരാജ്യങ്ങളിലും കിഴക്കൻ `വ്യാഘ്ര' ങ്ങളായ ദക്ഷിണകൊറിയ, തായ്‌വാൻ മുതലായ രാജ്യങ്ങളും സ്വന്തം മാതൃഭാഷയെ നിഷേധിച്ചുകൊണ്ടുള്ള നയം നടപ്പിലാക്കുന്നില്ല. എന്നാൽ, നമ്മെക്കാൾ എത്രയോ ഭേദപ്പെട്ട രീതിയിൽ ആഗോളവാണിജ്യത്തിൽ പങ്കെടുക്കാൻ അവർക്ക് കഴിയുന്നുണ്ട്. മുതലാളിത്തത്തിന്റെ വളർച്ചയ്‌ക്ക് ഇംഗ്ലീഷ്‌ഭാഷ അനിവാര്യഘടകമൊന്നുമല്ല. ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾ ഇംഗ്ലീഷ്ഭാഷ പ്രചരിപ്പിച്ചത് അവരുടെ രാഷ്‌ട്രീയവും ആശയപരവുമായ അധീശത്വത്തിന്റെ ഭാഗമായാണ്. അവർ കൂടുതൽ വാണിജ്യം നടത്തിയത് സ്വന്തം ഭാഷ സംസാരിക്കാത്ത മറ്റു മുതലാളിത്ത രാഷ്‌ട്രങ്ങളുമായാണ്. അവിടെ ഭാഷ ഒരു പ്രതിബന്ധമായിരുന്നില്ല. ഇന്ന് ആഗോളവൽക്കരണത്തിന്റെ ഭാഷയായി ഇംഗ്ലീഷ് മാറുന്നതിന്റെ കാരണം. ഐ.എം.എഫ്, ലോകബാങ്ക് മുതലായവയുടെ മേൽ അമേരിക്കയ്‌ക്കുള്ള ആധിപത്യമാണ്. ഈ ആധിപത്യത്തെയും അതുവഴി അവർ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന രാഷ്‌ട്രീയവും ആശയപരവുമായ മേധാവിത്വത്തേയും അളവുകോലാക്കി നമ്മുടെ വിദ്യാഭ്യാസപദ്ധതി ആസൂത്രണം ചെയ്യാൻ സാധിക്കില്ല. | ||
===ഭാഷ-സാമൂഹ്യപദവിയുടെ ചിഹ്നം=== | ===ഭാഷ-സാമൂഹ്യപദവിയുടെ ചിഹ്നം=== |
തിരുത്തലുകൾ