52
തിരുത്തലുകൾ
(ചെ.) (ഭാരവാഹികളുടെ പേര് ചേര്ത്തു) |
(→ആമുഖം: എഴുതി ചേര്ത്തു) |
||
വരി 1: | വരി 1: | ||
[[പ്രമാണം:അന്ധവിശ്വാസത്തിനെതിരെയുള്ള പൊതുയോഗം .jpg|ലഘുചിത്രം|300x300px|Click on picture for details|നടുവിൽ]] | [[പ്രമാണം:അന്ധവിശ്വാസത്തിനെതിരെയുള്ള പൊതുയോഗം .jpg|ലഘുചിത്രം|300x300px|Click on picture for details|നടുവിൽ]] | ||
==== 2021-2022 വര്ഷത്തെ ഭാരവാഹികൾ ==== | ==== 2021-2022 വര്ഷത്തെ ഭാരവാഹികൾ ==== | ||
വരി 11: | വരി 9: | ||
ജോയിന്റ് സെക്രട്ടറി -- ആദര്ശ് പി എസ് | ജോയിന്റ് സെക്രട്ടറി -- ആദര്ശ് പി എസ് | ||
=== ആമുഖം === | |||
വാ…. വാഴയൂരി ലേക്ക്. | |||
'വാഴയൂരുള്ള മലപ്പുറം പിന്നെ കോഴിക്കോടും വയനാടും'..... | |||
അതെ മലപ്പുറം ജില്ലയുടെ വടക്കുപടിഞ്ഞാറായി ചാലിയാറിനോ ട് കിന്നരിച്ചങ്ങ നെ ... 21.19 Sq KM. വിസ്തൃതിയുള്ള വാഴയൂർ പഞ്ചായത്ത് 2.10.1978ൽ ചെറുകാവ് പഞ്ചായത്തിനോട് സലാം പറഞ്ഞാണ് പിറന്നത്. 34 ചെറുകുന്നുകളും അനേകം ചെറുപാടങ്ങളുമുള്ള പഞ്ചായത്ത് പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതവുമാണ്. 9 വാർഡിലെ ജനങ്ങളും വിവിധയിനം തൊഴിലിൽ ഏർപ്പെട്ടു വരുന്നു.കരുമകൻ കാവ്, പാറമ്മൽ പ്രദേശത്തുള്ളവർ സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിൽ ഏറെ മുന്നിട്ട് നിൽക്കുന്നു. ധാരാളം സർക്കാർ ജീവനക്കാർ ഇവിടങ്ങളിലുണ്ട് . അഴിഞ്ഞിലത്തെ മൺപണിക്കാർ തോണിയിലോ ലോറിയിലോ കളിമണ്ണ് നിറച്ച് ഫറോക്കിലെ ഓട്ടുകമ്പനിയിലേക്ക് എത്തിച്ചു കൊടുത്തിരുന്നു. കാരാടിലുളളവരിൽ ഏറിയ പങ്കും കൽപ്പണിക്കാരും വിവിധ പ്രദേശങ്ങളിലായി ഗൃഹനിർമാണത്തിലേർപ്പെട്ട ചെറുസംഘങ്ങളിൽ ഉൾപ്പെടുന്നവരുമായിരുന്നു.. പൊന്നേമ്പാടത്തുകാർ ഏറിയകൂറും കമ്പനി പണിക്കാരും നേന്ത്ര വാഴകൃഷി ചെയ്യുന്നവരുമായിരുന്നു. തിരുത്തിയാട് സ്വദേശികൾ നല്ല പങ്കും ഗൾഫുകാരും ഗ്വാളിയർ റയൺസ് ജീവനക്കാരുമായി രുന്നു.ഇയ്യത്തിങ്ങ ലിലും മൂളപ്പുറത്തു മുള്ളവർ ചാലിയാറിലെ കക്ക വാരിയും മീൻപിടിച്ചും പുഴയിൽ നിന്നും മണൽ വാരിയും ജീവിച്ചു വന്നു. വാഴയൂരിലും പുഞ്ചപ്പാടത്തുമൊക്കെയുള്ള താമസക്കാർ മീൻ പിടുത്തവും നെൽകൃഷിയും വാഴ കൃഷിയുമെ ല്ലാം ഉപജീവനമാർ ഗമായെടുത്തവരായിരുന്നു .കക്കോവിലും കോട്ടുപ്പാടത്തു മുള്ളവരിൽ വലിയൊരു വിഭാഗം ആത്മീയ പOനവും ത്രീ ടയർ കൃഷിരീതി യും മറ്റും പിന്തുടരു ന്നവരായിരുന്നു. ഇവിടേയും സർക്കാ ർ ഉദ്യോഗസ്ഥർ ധാരാളമായുണ്ട് . പുതുക്കോടും അരീക്കുന്നിലുമു ളള ജനത നെൽകൃഷിയും നാട്ടുപണിയുമായി കഴിഞ്ഞ് വന്നു. പക്ഷെ പുതുക്കോട് മുതൽ പാറമ്മൽ വരെയുളള നെൽപ്പാടങ്ങൾ തരം മാറ്റപ്പെട്ട തിനാൽ നെൽകൃഷി അന്യം നിന്നുകൊണ്ടിരിക്കുകയാണ്.അഴിഞ്ഞി ലം മുതൽ വാഴയുർ വരെ 10 പാടശേഖര ങ്ങളിലായി 120 ഹെക്ടർ നെൽപ്പാടമുണ്ടായിരുന്നത് പകുതിയായി ചുരുങ്ങിയിരിക്കുന്നു. എങ്കിലും ഗൾഫ് പണം കൊണ്ടും സർക്കാർ - അർധസർക്കാർ ജീവനക്കാരുടെ ശമ്പളം കൊണ്ടും പട്ടിണിയില്ലാതെ ജീവിക്കാൻ ഗ്രാമീണർ ശീലിച്ചിരിക്കുന്നു . രാഷ്ട്രീയമായി നോക്കുക യാണെങ്കിൽ വാഴയൂരിന് ഇടതുപക്ഷ മനസ്സാണുള്ളതെന്ന് പറയാം. കൊണ്ടോട്ടി ബ്ലോക്കിലെ മറ്റു 7 പഞ്ചായത്തുകളേക്കാൾ മെച്ചപ്പെട്ട വികസന പ്രവർത്തനം കാഴ്ചവെക്കാൻ ഇവിടത്തെ ഭരണ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. വനിത കൂട്ടായ്മയുടേയും യുവജന സംഘങ്ങളുടേയും മുന്നേറ്റങ്ങൾ സമീപകാലത്തായി ശക്തിപ്പെട്ടു വരുന്നത് ആശാവഹമാണ്. ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള 14 ഗ്രന്ഥശാലകളും 2 സർക്കാർ എൽ പി സ്കൂൾ ഉൾപ്പെടെ 11 വിദ്യാലയങ്ങളും ഇവിടെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .വേദവ്യാസ എൻജീനിയറിങ് കോളേജ് ,സാഫി കോളേജ് ,മിംസ് നഴ്സിങ് കോളേജ് എന്നിവ കൂടാതെ മൂന്നു അൺ എയ്ഡഡ് സ്കൂളുകളും പഞ്ചായത്തിൽ ഉണ്ട് . |
തിരുത്തലുകൾ