തെക്കെക്കാട് യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
20:22, 12 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeshodayanchal (സംവാദം | സംഭാവനകൾ) ('{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5" |- | colsp...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തെക്കെക്കാട് യൂണിറ്റ്
പ്രസിഡന്റ് കെ. വി. രാജേഷ്
വൈസ് പ്രസിഡന്റ് ടി. വി. സുരേന്ദ്രൻ
സെക്രട്ടറി കെ. വി. ഷാജി
ജോ.സെക്രട്ടറി കെ. വി. പത്മനാഭൻ
ജില്ല കാസർകോഡ്
മേഖല തൃക്കരിപ്പൂർ
ഗ്രാമപഞ്ചായത്ത് പടന്ന
തെക്കെക്കാട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ലഘുചരിത്രം

ശാസ്ത്ര - സാഹിത്യ-വിദ്യാഭ്യാസ - കലാ സാംസ്കാരിക മേഖലകളിൽ നിസ്തൂലമായ സംഭാവനകൾ നൽകി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. തെക്കെക്കാട് തൃക്കരിപ്പൂർ മേഖലയിലെ പുതിയ യൂണിറ്റാണ്. വർഷങ്ങൾക്ക് മുമ്പ് യൂണിറ്റ് രൂപീകരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും നടന്നില്ല. 1990 മുതൽ 2000 വരെയുള്ള കാലയളവിൽ നിരവധി പരിഷത്ത് പ്രവർത്തനങ്ങളിൽ തെക്കെക്കാട് പ്രദേശവും ഭാഗവാക്കായിട്ടുണ്ട്. ആ കാലയളവിൽ ഒന്നിലധികം തവണ പരിഷത്ത് കലാ ജാഥയ്ക്ക് സ്വീകരണം നൽകിയ പ്രദേശമാണ് തെക്കെക്കാട്. കലാജാഥകളിലെ നാടകങ്ങളും സംഗീത ശില്പങ്ങളും ഏറെ ശ്രദ്ദേയമായിരുന്നു. തെക്കെക്കാടിന്റെ സാംസ്കാരിക കേന്ദ്രമായ അജയ കലാനിലയത്തിൽ വച്ച് പരിഷത്തിന്റെ നിർവധി ശാസ്ത്ര - വിദ്യാഭ്യാസ പരിപാടികൾ പി.പി.രാജൻ മാസ്റ്റർ, ഒ.പി.ചന്ദ്രൻ, രാമു കാര്യത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. പരിഷത്ത് പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്രകേരളം എന്നിവയുടെ പ്രചാരണ പ്രവർത്തനങ്ങൾ തെക്കെക്കാട് നടന്നിരുന്നു. പരിഷത്ത് ഉല്പന്നമായ ചൂടാറാപ്പെട്ടിയും പ്രദേശവാസികൾക്ക് സുപരിചിതമായിരുന്നു. നിലവിൽ യൂണിറ്റ് പ്രവർത്തങ്ങൾ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. യൂണിറ്റ് രൂപീകരണത്തിന്റെ ഭാഗമായി 34 പേരെ അംഗങ്ങളാക്കുവാൻ യൂണിറ്റിന് സാധിച്ചു. ചൂടാറാപ്പെട്ടി പ്രചരിപ്പിക്കുവാൻ സാധിച്ചു.

സെപ്തംബർ 10 പരിഷത്ത് സ്ഥാപക ദിനം സമുചിതമായി ആഘോഷിക്കാൻ സാധിച്ചു. യൂണിറ്റിൽ പതാക ഉയർത്താൻ സാധിച്ചു. ഗ്രാമപത്രം സ്ഥാപിക്കാൻ കഴിഞ്ഞു. നിലവിൽ ബാലവേദി യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ബാലവേദിക്കായി ഒരു വാട്ട്സ്ആപ് ഗ്രൂപ്പ് നന്നായി മുന്നോട്ടു പോകുന്നുണ്ട്. ബാലവേദി ജില്ലാ - മേഖലാ തല പരിപാടികളിൽ യൂണിറ്റ് പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നുണ്ട്. അതിൽ പക്ഷി പരിചയവും കുഞ്ഞു വരകളും നൂറുദിന ശാസ്ത്ര പരീക്ഷണങ്ങളുമെല്ലാം ആകർഷകവും വിജ്ഞാന പ്രദവുമായിരുന്നു. ബാലവേദി നടത്തുന്ന ക്വിസ് മത്സരങ്ങളിലും യൂണിറ്റിന്റെ സാന്നിധ്യം ഉറപ്പു വരുത്താൻ സാധിച്ചിട്ടുണ്ട്. പരിഷത്തിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പ്രഭാഷണ പരമ്പരകളിലും യൂണിറ്റ് പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. തുടർന്നു മുഴുവൻ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കാൻ യൂണിറ്റിന് സാധിക്കും എന്ന് തീർച്ച.

"https://wiki.kssp.in/index.php?title=തെക്കെക്കാട്_യൂണിറ്റ്&oldid=10046" എന്ന താളിൽനിന്ന് ശേഖരിച്ചത്