കൊയോങ്കര യൂണിറ്റ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയോങ്കര യൂണിറ്റ് | |
---|---|
പ്രസിഡന്റ് | രാജൻ മുട്ടത്ത് |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | കെ. ഭാസ്കരൻ |
ജോ.സെക്രട്ടറി | |
ജില്ല | കാസർകോഡ് |
മേഖല | തൃക്കരിപ്പൂർ |
ഗ്രാമപഞ്ചായത്ത് | |
കൊയോങ്കര | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
1987 ഡിസംബർ 31 നാണ് KSSP കൊയോങ്കര യൂണിറ്റ് രൂപം കൊള്ളുന്നത്. തൃക്കരിപ്പൂർ , നടക്കാവ് യൂണിറ്റുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച യഥാക്രമം എ ശശിധരൻ ,കെ.ഭാസ്കരൻ എന്നിവരുടെ നേതൃത്വത്തിലാണ് കൊയാങ്കര യൂണിറ്റ് രൂപീകൃതമാകുന്നത്. പ്രശസ്ത ശാസ്ത്ര സാഹിത്യകാരനും KS SP പ്രവർത്തകനുമായ ശ്രീ.പി പി.കെ. പൊതുവാൾ ആണ് കൊയോങ്കര യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. ഭാരവാഹികളായി വി.രാമചന്ദ്രൻ (പ്രസിഡണ്ട് ), എ.ശശിധരൻ (സെക്രട്ടറി), കെ. ഭാസ്കരൻ, രാജൻ മുട്ടത്ത് , ടി. ബാബു, പി. രാജീവൻ , പി. സതീശൻ , കെ. വി. രമേശൻ എന്നിവരെ കമ്മിറ്റിയംഗങ്ങളായി തെരഞ്ഞെടുത്തു.
തുടർന്നിങ്ങോട്ട് സജീവമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ യൂണിറ്റിന് കഴിഞ്ഞു. നിരവധി ബാലോത്സവങ്ങൾ, ജാഥാ സ്വീകരണം, മേഖലാ സമ്മേളനം, കലാ ജാഥാ ക്യാമ്പ് , അടുപ്പ് വ്യാപനം, പുസ്തക പ്രചാരണം, യൂണിറ്റ് ഏജൻസി മുഖേനയുള്ള മാസികാ പ്രചാരണം എന്നിങ്ങനെ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ യൂണിറ്റിനു കഴിഞ്ഞു. 1988 ൽ തൃക്കരിപ്പൂരിൽ വെച്ചു നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിന്റെ സംഘാടകരായി യൂണിറ്റ് പ്രവർത്തകർ മുൻ നിരയിൽത്തന്നെയുണ്ടായിരുന്നു. വിഭവ സമാഹരണം, പുസ്തക പ്രചാരണം തുടങ്ങി ക്യാമ്പിന്റെ വിജയത്തിനു വേണ്ടി അഹോരാത്രം പണിയെടുക്കാൻ യൂണിറ്റ് പ്രവർത്തകർ സജീവമായി രംഗത്തെത്തി.
പ്രവർത്തനങ്ങളെ വിലയിരുത്തി യൂണിറ്റിലെ പ്രവർത്തകർ മേഖലാ ജില്ലാ കമ്മിറ്റികളിൽ അംഗങ്ങളായും ഭാരവാഹികളായും നേതൃത്വത്തിലെത്തി. സമ്പൂർണ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി മാസ്റ്റർ ട്രെയിനർ മാരായും ഇൻസ്ട്രക്ടർമാരായും യൂണിറ്റ് രംഗത്തു വന്നു. പഠിതാക്കളുടെ ആവശ്യം കണ്ടറിഞ്ഞ് , അവരുടെ പ്രശ്നങ്ങളിലിടപെട്ട് നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റാൻ യൂണിറ്റ് പ്രവർത്തകർക്ക് കഴിഞ്ഞു. ആ വർഷം 55 അംഗങ്ങളെ ചേർത്തു കൊണ്ട് ജില്ലയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള യൂണിറ്റായി മാറാൻ കൊയോങ്കര യൂണിറ്റിന് സാധിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
1992 ൽ തൃക്കരിപ്പൂർ ഗവ.ഹൈസ്കൂളിൽ വെച്ച് നടന്ന (ഒരാഴ്ചക്കാലം) ടീച്ചർ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ പ്രധാന ഭാരവാഹികളായി പ്രവർത്തിച്ചത് കൊയോങ്ക ര യൂണിറ്റ് പ്രവർത്തകരായിരുന്നു എന്ന കാര്യം എടുത്തു പറയേണ്ടതാണ്. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മുൻ നിര പ്രവർത്തകരാകാനും യൂണിറ്റ് പ്രവർത്തകർ ഉണ്ടായിരുന്നു. തുടർന്നിങ്ങോട്ട് മേൽക്കമ്മിറ്റി നിർദേശിക്കുന്ന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിന്ന പ്രവർത്തനങ്ങൾ സാധാരണ അംഗങ്ങളെ പിന്നോട്ടടിപ്പിച്ചു. മുൻനിര പ്രവർത്തകർ മറ്റു മേഖലകളിൽ വ്യാപരിച്ചപ്പോൾ യുണിറ്റ് പ്രവർത്തനം മന്ദഗതിയിലായി. വജ്ര ജൂബിലിയുടെ ഭാഗമായി വീണ്ടും ഉർജ്വസ്വലമാകാനുളള ഒരുക്കത്തിലാണ് യുണിറ്റ്.