തടിയൻ കൊവ്വൽ യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
17:28, 22 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeshodayanchal (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തടിയൻ കൊവ്വൽ യൂണിറ്റ്
പ്രസിഡന്റ് ഷാജി സി. വി.
വൈസ് പ്രസിഡന്റ് സുമേഷ് പി. പി.
സെക്രട്ടറി എം. സുമേഷ്
ജോ.സെക്രട്ടറി സുരാഗ് കെ.
ജില്ല കാസർകോഡ്
മേഖല തൃക്കരിപ്പൂർ
ഗ്രാമപഞ്ചായത്ത്
തടിയൻ കൊവ്വൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള സമൂഹത്തിൽ ശാസ്ത്ര ചിന്തയും യുക്തിബോധവും വളർത്തിയെടുക്കുന്നതിന് 1962 മുതൽ പ്രവർത്തിച്ചു വരുന്ന ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ശാസ്ത്ര സാഹിത്യ പ്രചരണം എന്ന പരിമിതമായ ആദ്യകാല പ്രവർത്തന മേഖലയോടൊപ്പം പിന്നീട് ജനബോധന മാധ്യമമായ ശാസ്ത്ര കലാജാഥക്ക് രൂപം കൊടുക്കുകയും തുടർന്ന് ആരോഗ്യം, പരിസ്ഥിതി, വികസനം, ജെൻഡർ തുടങ്ങി സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള നിരവധി മേഖലകളിൽ ജനകീയ ഇടപെടലുകൾ നേതൃത്വം കൊടുക്കുകയും ചെയ്തതോടെ സാധാരണ ജനങ്ങളുമായി സംവദിക്കുന്നതിന് കഴിഞ്ഞു. അതിൻ്റെ ഏറ്റവും അടിസ്ഥാന ഘടകമാകാൻ യൂണിറ്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്.1980കളിൽ ശാസ്ത്ര കലാജാഥകൾ ഗ്രാമങ്ങളിൽ ശാസ്ത്ര സാമൂഹ്യ വിപ്ലവത്തിന് തുടക്കം കുറിച്ചപ്പോൾ ശാസ്ത്രസാഹിത്യ പരിഷത്തിന് ഉദിനൂർ ഗ്രാമത്തിലും യൂണിറ്റ് ഘടകങ്ങൾ രൂപംകൊണ്ടു.

പടന്ന എടച്ചാക്കൈപ്പുഴ ചകിരിച്ചോർ നിർമ്മാണവുമായി ബന്ധപ്പെട്ട് നികത്തുകയും മലിനപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ യൂണിറ്റ് ചർച്ചചെയ്യുകയും ദേശാഭിമാനി പത്രത്തിൽ ആക്ഷേപവും അഭിപ്രായവും എന്ന കോളത്തിൽ യൂണിറ്റ് സെക്രട്ടറി ടി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ എഴുതിയ കത്തും തുടർന്ന് പരിഷത്ത് സംസ്ഥാന നേതാവായ ടി.ഗംഗാധരൻ്റെ ഇടപെടലും വിപുലമായ ജനകീയ പ്രതിഷേധ പരിപാടികൾക്ക് വഴിയൊരുക്കി.ചകിരി ഫാക്ടറി പ്രശ്നത്തിൽ പരിഹാരം ആവശ്യപ്പെട്ട് പടന്ന ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ഏകദിന സത്യാഗ്രഹം പരിപാടിക്ക് തടിയൻകൊവ്വൽ പ്രദേശങ്ങളിൽ നിന്നും നിരവധി പ്രവർത്തകർ പങ്കാളികളായി.

പടന്ന ഗ്രാമ പഞ്ചായത്തിൽ ഉദിനൂർ വില്ലേജിലാണ് പരിഷത്തിന് രണ്ട് യൂണിറ്റുകൾ ഉണ്ടായിരുന്നത്. 1982 മുതൽ തന്നെ ഉദിനൂർ സെൻട്രൽ കേന്ദ്രീകരിച്ച് പരിഷത്ത് പ്രവർത്തനം തുടങ്ങിയിരുന്നു. 1984 പരിഷത്ത് ശാസ്ത്രകലാജാഥകൾക്ക് സ്വീകരണം നൽകുന്നതിനായി സംഘാടക സമിതി രൂപീകരിക്കുകയും സംഘാടകസമിതി പിന്നീട് യൂണിറ്റ് രൂപീകരണത്തിന് വഴിതെളിയിക്കുകയുമായിരുന്നു. 1984 രൂപംകൊണ്ട ഉദിനൂർ യൂണിറ്റിന് പടന്ന എം ആർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും കിനാത്തിൽ സ്വദേശിയുമായ പി പി രാജൻ പ്രസിഡണ്ടും ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ അധ്യാപകനുമായ തടിയൻകൊവ്വൽ സ്വദേശിയായ പി പി കുഞ്ഞികൃഷ്ണൻ സെക്രട്ടറിയായും നേതൃത്വം നൽകി. ടിപി ജനാർദ്ദനൻ, കെ വി രാജൻ, പരേതനായ സി.എം. വിനയചന്ദ്രൻ തുടങ്ങിയവർ തടിയൻ കൊവ്വലിൽ നിന്നുള്ള പ്രവർത്തകരായിരുന്നു.യുറീക്ക മാസിക പ്രചരണം, ബാലോത്സവം, കലാജാഥ സ്വീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

തടിയൻ കൊവ്വൽ യൂണിറ്റ് രൂപീകരണം

‌യൂണിറ്റ് വിപുലമാക്കുന്നതിൻ്റെ ഭാഗമായി 1986 തടിയൻ കൊവ്വൽ കേന്ദ്രീകരിച്ചു പരിഷത്ത് യൂണിറ്റ് രൂപീകരിച്ചു. ഉദിനൂർ സെൻട്രൽ സ്കൂൾ അധ്യാപകനും ചന്തേര പടിഞ്ഞാറക്കര സ്വദേശിയുമായ പരേതനായ സി എം വിനയചന്ദ്രൻ പ്രസിഡണ്ടും കെ വി രാജൻ സെക്രട്ടറിയുമായി യൂണിറ്റ് രൂപീകരിച്ചു.പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, രമേശൻ കോളിക്കര,പി വി ഭാസ്കരൻ മാസ്റ്റർ, കെ വി നാരായണൻ മാസ്റ്റർ, കെ വി നാരായണൻ, അപ്യാൽ രാജൻ, ടി പി ജനാർദ്ദനൻ, മോഹനൻ കാര്യത്ത്,കെ കുഞ്ഞമ്പു, കാരിക്കുട്ടികോരൻ, പി ബാലകൃഷ്ണൻ, വി. തമ്പാൻ, കെ പി രമേശൻ പോലീസ്, ചന്തേര പടിഞ്ഞാറെക്കരയിലെ എം എസ് കൃഷ്ണകുമാർ, പ്രഭാകരൻ, മുരളി,ദാമു കാര്യത്ത്, ടി.രാഘവൻ, കെ.പി.ബാലകൃഷ്ണൻ, രമേശൻ കുറ്റിപ്പുറത്ത് എന്നിവർ ആദ്യകാല പ്രവർത്തകരാണ്. പരേതനായ സി. എം വിനയചന്ദ്രൻ, കെ.വി രാജൻ, പി.വി. ഭാസ്കരൻ മാസ്റ്റർ, ടി പി ജനാർദനൻ, വി. തമ്പാൻ, രമേശൻ കോളിക്കര, കാര്യത്ത് മോഹനൻ, എം എസ് കൃഷ്ണകുമാർ, കെ വി നാരായണൻ, കെ.വി.നാരായണൻ മാസ്റ്റർ, കെ പി രമേശൻ പോലീസ്,ദാമു കാര്യത്ത്, രമേശൻ കുറ്റിപ്പുറത്ത്, സതീശൻ കോളിക്കര, എ ബാബുരാജ് അനിൽകുമാർ, ഗോവിന്ദൻ കണ്ണോത്ത്, ഷാജി സി.വി, എം സുമേഷ് എന്നിവർ ഭാരവാഹികളായി പ്രവർത്തിച്ചിട്ടുണ്ട്. രമേശൻ കോളിക്കര ജില്ലാ ജോയിൻ്റ് സെക്രട്ടറി, തൃക്കരിപ്പൂർ മേഖലാ പ്രസിഡണ്ട്, രമേശൻ കുറ്റിപ്പുറത്ത് മേഖലാ പ്രസിഡണ്ട്, സെക്രട്ടറി, ദാമു കാര്യത്ത് ജില്ലാ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൈരളി ടീച്ചർ, പൂമണി ടീച്ചർ,ദിവ്യ ബി പി, ഹേമലത, നിഷിത, സ്മിത ബാബുരാജ് എന്നിവർ യൂണിറ്റിലെ വനിത പ്രവർത്തകരാണ്.

"https://wiki.kssp.in/index.php?title=തടിയൻ_കൊവ്വൽ_യൂണിറ്റ്&oldid=10249" എന്ന താളിൽനിന്ന് ശേഖരിച്ചത്