എലിപ്പനിയും പ്ലേഗും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
21:06, 24 ഒക്ടോബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ) (' എലിപ്പനിയും പ്ലേഗും കേരള ശാസ്‌ത്രസാഹിത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


എലിപ്പനിയും പ്ലേഗും




കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ 1994







എലിയിൽ നിന്നും മനുഷ്യനിലേക്ക്‌ പകരുന്ന രണ്ട്‌ സാംക്രമിക രോഗങ്ങളാണ്‌ എലിപ്പനിയും പ്ലേഗും. പ്ലേഗ്‌ പ്ലേഗ്‌ നൂറ്റാണ്ടുകളോളം മനുഷ്യരുടെ ഒരു പേടി സ്വപ്‌നമായിരുന്നു. ഈ രോഗത്തിന്റെ കാരണം എന്താണെന്നറിയുന്നതിനു മുമ്പുതന്നെ ആളുകൾ ഇതിനെ മഹാമാരിയെന്നും, കറുത്ത മരണമെന്നുമൊക്കെ വിളിച്ചിരുന്നു.`യെഴ്‌സിനിയ പെസ്റ്റിസ്‌'എന്ന്‌ വിളിക്കുന്ന ബാക്‌ടീരിയ വർഗത്തിലെ ഒരു സൂഷ്‌മാണു ആണ്‌ ഈ രോഗം ഉണ്ടാക്കുന്നത്‌. ഈ രോഗാണുക്കൾക്ക്‌ വിവിധയിനം എലികളിലും മണ്ണിലും വളരെ നാൾ കഴിയാൻ പറ്റും. അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ രോഗാണുക്കൾ കാട്ടെലികളിൽ നിന്നും മനുഷ്യരുമായി സഹവസിക്കുന്ന നാട്ടെലികളിലേക്ക്‌ ചെള്ളുകൾ മുഖേന പകരുന്നു.ഇങ്ങനെ ആദ്യം വീട്ടെലികൾ രോഗബാധയേറ്റ്‌ പ്രത്യേക കാരണം പ്രകടമല്ലാതെ മരിച്ചു വീഴുന്നു. കാട്ടെലികളിൽ നിന്ന്‌ നാട്ടെലികളിലേക്ക്‌ രോഗസംക്രമണമുണ്ടാകുന്നതിന്റെ ഫലമായുള്ള ഇത്തരം എലിപാതത്തിന്നു ശേഷം പ്ലേഗ്‌ രോഗം മനുഷ്യരിൽ ക്രമാതീതമായി കാണുന്നു. മൂഷികൻ മരിക്കുന്നതുപോലെ മനുഷ്യനും രോഗബാധിതരായി മരിക്കുന്നു.

പ്ലേഗ്‌ രോഗത്തിന്റെ സംക്രമണം മനുഷ്യനും രോഗബാധിതനായി മരിക്കുന്നു. മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക്‌ ഉച്ഛ്വാസവായുവിലൂടെ രോഗം പകരാം. ശ്വാസകോശങ്ങളെ ബാധിക്കുന്ന പ്ലേഗ്‌ രോഗം അഥവാ ന്യൂമോണിക്‌ പ്ലേഗ്‌ അങ്ങനെ പകരുന്നതാണ്‌. എലിയിൽ നിന്ന്‌ എലിയിലേക്കും എലിയിൽ നിന്ന്‌ മനുഷ്യനിലേക്കും രോഗം പരത്തുന്നത്‌ ചെള്ളുകളാണ്‌. ചെള്ളുകൾ ഒരിനം ചെറിയ ഷഡ്‌പദങ്ങളാണ്‌. ഇവയ്‌ക്ക്‌ ചിറകുകളില്ല. പറക്കുന്നതിന്‌പകരം ചാടി സഞ്ചരിക്കുകയാണിവ ചെയ്യുന്നത്‌. എലിച്ചെള്ളിന്‌ നാല്‌ സെന്റിമീറ്ററോളം ദൂരം ചാടി സഞ്ചരിക്കാൻ കഴിയും എലിച്ചെള്ളിന്റേത്‌ വളരെ കട്ടിയുള്ള പുറന്തോടാണ്‌. ഇതിന്റെ ജീവിത കാലം രണ്ട്‌ വർഷം വരെ നീണ്ടുപോകാം. രോഗാണുക്കൾ ഉള്ള ചെള്ളിന്‌ നാല്‌ ദിവസം വരെയേ ജീവി ജീവിക്കാൻ പറ്റുകയുള്ളൂ. ആഹാരമില്ലാതെ പത്ത്‌ ദിവസത്തോളം ഇവയ്‌ക്ക്‌ മണ്ണിൽകഴിയാം. കാട്ടെലികളിൽ പ്‌ളേഗ്‌ രോഗം അനേകയിടങ്ങളിൽ കാണുന്നു. സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ ആണ്‌ അത്‌ മനുഷ്യനിലേക്ക്‌ അമിതമായ തോതിൽ അഥവാ എപ്പിഡമിക്കായി പടർന്ന്‌ പിടിക്കുന്നത്‌.


പ്ലേഗ്‌ രോഗത്തിന്റെ കാരണമെന്തെന്നത്‌ ഈ രോഗം ശ്രദ്ധിക്കപ്പെട്ടിട്ടും വളരെ കാലത്തോളം ആർക്കും അറിയില്ലായിരുന്നു. ജസ്റ്റീനിയൻ ചക്രവർത്തിയുടെ കാലത്ത്‌ (542 A.D്‌)നൂറ്‌ ദശലക്ഷം പേരുടെ ജീവനൊടുക്കിയ രോഗമായിട്ടാണ്‌ ആദ്യമായി ഇത്‌ ചരിത്രത്തിന്റെ താളുകളിൽ സ്ഥലം പിടിക്കുന്നത്‌. പതിനാലാം നൂറ്റാണ്ടിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുവന്ന്‌ ഈ കറുത്ത മരണം ലോകജനതയുടെ നാലിലൊന്ന്‌ കുറയ്‌ക്കുകയുണ്ടായി. ക്രിസ്‌തുവിനുമുമ്പ്‌ ഇത്തരത്തിൽ നാൽപത്തൊന്ന്‌ മഹാദുരന്തങ്ങളും ക്രിസ്‌തുവിനുശേഷം പതിനഞ്ചാം നൂറ്റാണ്ടുവരെ 109 മഹാദുരന്തങ്ങളും പ്ലേഗുമൂലമുണ്ടായിരുന്നുവെന്നാണ്‌ ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുള്ളത്‌. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒര സമയം അമിതമായ എണ്ണത്തിൽ കണ്ടുവരുന്ന രോഗത്തെ പാന്റമിക്‌ രോഗം എന്നു പറയുന്നു. പ്ലേഗ്‌ അത്തരത്തിലുള്ള ഒരു രോഗമാണ്‌. പതിനെട്ടും, പത്തൊമ്പതും നൂറ്റാണ്ടുകളിൽ ഈ രോഗം നിശബ്‌ദമായി സ്വന്തം പ്രകൃതിപരമായ കേന്ദ്രങ്ങളിൽ (Natural foci) ഒതുങ്ങി. 1894-ൽ വീണ്ടും യാത്രയാരംഭിച്ച ഈ ലോകസന്ദർശകൻ വളരെയേറെ മരണങ്ങൾ വിതച്ചതിനുശേഷം 1869-ൽ ബോംബെയിൽ എത്തിച്ചേർന്നു. 1918-ഓടെ പത്ത്‌ ദശലക്ഷം മരണങ്ങളുണ്ടാക്കിക്കൊണ്ട്‌ ഈ രോഗം പിൻമാറി. 1960കളിൽ വിയറ്റ്‌നാം യുദ്ധകാലത്ത്‌ പ്ലേഗ്‌ രോഗം ക്രമാതീതമാകുകയുണ്ടായി. ഇൻഡ്യയിൽ 1967നുശേഷം പ്ലേഗ്‌ രോഗം മനുഷ്യനിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടട്ടില്ല. എങ്കിലും ഇത്‌ നിശബ്‌ദമായി ജന്തുക്കളിൽ കഴിയുന്ന കേന്ദ്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌. ഇങ്ങനെ പത്ത്‌ വർഷത്തോളം നിശബ്‌ദമായി കഴിഞ്ഞിട്ട്‌ ദുരന്തമായി പൊട്ടി പുറപ്പെട്ടത്‌ വിരളമല്ല. ഇൻഡ്യയിലെ പ്ലേഗ്‌ മരണങ്ങൾ വർഷം മരണങ്ങൾ 1948195019521954195619581960196219641966 1968 നുശേഷം 23191188133894705195206108200158ഇല്ല

രോഗത്തിന്റെ കാരണം അറിയില്ലെങ്കിലും ഈ രോഗം ഒരു പകർച്ചവ്യാധിയാണെന്ന ഭീതി ആരംഭം മുതലെ ആൾക്കാർക്കിടയിലുണ്ടായിരുന്നു. അതിനാൽ ഈ രോഗം ബാധിച്ചല്ലാതെ പോലും കപ്പലിൽ വച്ച്‌ മരണമടഞ്ഞാൽ ആ കപ്പലിനെ വളരെ കർക്കശമായ വിലക്കുകൾക്ക്‌ വിധേയമാക്കിയിരുന്നു. രോഗിയുമായി സമ്പർക്കപെട്ടവർക്കും, രോഗമുണ്ടെന്ന്‌ സംശയിക്കുന്നവർക്കും ഈ വിലക്ക്‌ ബാധകമായിരുന്നു. ഇങ്ങനെ ഒരു വ്യക്തിയെ തീരമടുക്കാതെ കടലിൽ തന്നെ നിരീക്ഷണത്തിൽ സൂക്ഷിക്കുന്നതിന്ന്‌ ക്വാറന്റയിൻ എന്ന്‌ പറയുന്നു. വളരെ കർക്കശമായ ക്വാറന്റയിൻ നിയമങ്ങളായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്‌. പ്ലേഗ്‌ രോഗികൾ ലോകത്തിൽ (ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്‌)

വർഷം രോഗികൾ മരണപ്പെട്ടത്‌ 1980 511 58 1981 200 31 1982 753 48 1983 1067 92 1984 1356 107 1985 521 58 1986 1009 115 1987 1060 215 1988 1371 153 1989 760 103 1990 1250 133 1991 1966 133

?Many a miles comes plague a winged woll?? എന്നെഴുതിയ പ്രശസ്‌ത ഇംഗ്‌ളീഷ്‌ കവി ഷെല്ലിയുടെ മൃതദേഹം മുങ്ങി മരണത്തിന്ന്‌ ശേഷം ഇറ്റലിയിലെ ലറിസിയയിൽ അനേകദിവസം നിരീക്ഷണത്തിന്ന്‌ വെച്ചിരുന്നു. അനേകം ലിറ്റർ മദ്യവും, സുഗന്ധങ്ങൾ ചേർന്ന എണ്ണയും കൊണ്ട്‌ അഭിഷിക്തനായി മനുഷ്യരാൽ സ്‌പർശിക്കപ്പെടാതെ അവസാനം ആ ശരീരം മറവുചെയ്യപ്പെട്ടു. മദ്യവും എണ്ണയും ഒഴിച്ചത്‌ അണുനാശകങ്ങളായിട്ടാണ്‌. പ്ലേഗ്‌ എന്ന രോഗത്തെ പേടിച്ചിട്ടുമാത്രമായിട്ടായിരുന്നു ഇത്‌. ആയിരത്തിഎണ്ണൂറ്റിതൊണ്ണൂറ്റി നാലിൽ യെഴ്‌സിൻ, കിറ്റസ്‌കേ എന്നീ രണ്ടു ശാസ്‌ത്രജ്ഞൻമാരാണ്‌ പ്ലേഗ്‌ രോഗാണു ആദ്യമായി കണ്ടുപിടിച്ചത്‌. (ലൂയി പാസ്റ്ററുടെ സഹായിയായിരുന്നു അലക്‌സാണ്ടർ യെഴ്‌സിൻ) സൂഷ്‌മ ദർശിനിയിലൂടെ മാത്രം കാണാൻ കഴിയുന്ന വളരെ ചെറിയ നീണ്ടുരുണ്ട ബാസില്ലസുകളാണ്‌ `യെഴ്‌സീനിയ പെസ്റ്റിസ്‌' എന്ന്‌ വിളിക്കപ്പെടുന്ന പ്ലേഗ്‌ ബാക്‌ടീരിയകൾ. രോഗം ബാധിച്ച മനുഷ്യനിലും ജന്തുക്കളിലും ഇവ കാണപ്പെടുന്നത്‌ രക്തത്തിലും ശ്വാസകോശം പോലുള്ള ആന്തരാവയവങ്ങളിലും രോഗം മൂലം വീർത്ത ഗ്രന്ഥികളായ ബൂബോകളിലും ആണ്‌. ചെള്ളിന്റെ ആമാശയത്തിൽ വർദ്ധിക്കുന്ന രോഗാണുക്കൾ വിസർജ്ജ്യത്തിലും ഉമിനീരിലും ധാരാളമായി കാണുന്നു.

ലോകത്തിന്റെ ഭൂപടത്തിൽ പ്ലേഗ്‌ രോഗത്തിന്റ പ്രകൃതിപരമായ നിശബ്‌ദകേന്ദ്രങ്ങൾ (പ്ലേഗു ബാധയില്ലാത്ത സമയം ഈകേന്ദ്രങ്ങളിൽ രോഗാണു നിശബ്‌ദമായ്‌ നിലനില്‌ക്കുന്നു) രോഗം ബാധിച്ച എലിയുടെയും മറ്റ്‌ ജന്തുക്കളുടെയും മാംസം ഭക്ഷിച്ചാലും രോഗം പകരാം. ചെള്ളിന്റെ മാലിന്യങ്ങളും അവശിഷ്‌ടങ്ങളും കലർന്ന പൊടി ശ്വസിച്ചാലും രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കപ്പെട്ട്‌ ഉഛ്വാസവായു ശ്വസിച്ചാലും രോഗം പകരാം. സാധാരണയായി, രോഗാണുക്കൾ ഉള്ള ചെള്ളിന്റെ കടി മൂലമാണ്‌ രോഗം പകരുന്നത്‌. ലക്ഷണങ്ങളുടെ രീതിയനുസരിച്ച്‌ പ്രധാനമായ്‌ മൂന്ന്‌ തരം പ്ലേഗ്‌ രോഗം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌. ഗ്രന്ഥികൾ വീർത്തുകാണുന്ന ബൂബോണിക്‌ പ്ലേഗ്‌, ഗ്രന്ഥിവീക്കമില്ലാതെ രക്തത്തിൽ അണുക്കൾ വ്യാപിച്ച സെപ്‌റ്റിസീമിക്ക്‌ പ്ലേഗ്‌, ശ്വാസകോശങ്ങളെ ബാധിക്കുന്ന ന്യമോണിക്‌ പ്ലേഗ്‌ എന്നിവയാണിവ. രോഗിയുമായി സമ്പർക്കപ്പെട്ട്‌ രണ്ട്‌ മുതൽ ഏഴ്‌ ദിവസം വരെ കഴിയുമ്പോൾ രോഗലക്ഷണങ്ങൾ കണ്ട്‌ തുടങ്ങും. വളരെ കൂടിയ മരണ സാദ്ധ്യതയുള്ള മാരകമായ ഒരു രോഗമാണ്‌ പ്ലേഗ്‌. തക്ക സമയത്ത്‌ ചികിത്സയെടുത്തില്ലെങ്കിൽ രോഗബാധിതരിൽ അമ്പത്‌ ശതമാനം പേരും മരണമടയും. ആധുനിക ഔഷധങ്ങൾ ആരംഭത്തിലേ കഴിച്ചാൽ മരണത്തെ ഒട്ടും ഭയപ്പെടേണ്ടതില്ല. പ്ലേഗിന്‌ തനതായ ഒരു രോഗ ലക്ഷണവുമില്ലെന്നതാണ്‌ ഈ രോഗം കണ്ടുപിടിക്കാനുള്ള പ്രയാസം. പ്രാരംഭ ലക്ഷണങ്ങൾ പനിയും വിശപ്പില്ലായ്‌മയും ശരീരം വേദനയും കുളിരു തോന്നലുമൊക്കെയാണ്‌. ചെള്ള്‌ കടിച്ച സ്ഥലത്ത്‌ ചെറിയ ഒരു അടയാളം കണ്ടേക്കാം. ഇതിനെതുടർന്ന്‌ പനിയും ഗ്രന്ഥിവീക്കവുമുണ്ടാകുന്നു. വീങ്ങിയ ഗ്രന്ഥി പഴുപ്പുകൊണ്ട്‌ നിറഞ്ഞു മൃദുവാകുമ്പോൾ പനി കുറയുന്നു. ചില രോഗികളിൽ പനി കുറയാതെ രോഗം മൂർഛിക്കുന്നു. സെപ്‌റ്റ്‌സീമിക്‌ പ്ലേഗിൽ ഗ്രന്‌ഥിവീക്കം മൂലമുള്ള മുഴകൾ പ്രകടമല്ല. പകരം കടുത്ത പനി, തളർച്ച, എന്നിവ കാണാറുണ്ട്‌. ബുബോണിക്‌ പ്ലേഗിൽ രണ്ടൂ മുതൽ പത്തു ദിവസം വരെ രോഗലക്ഷണങ്ങളുണ്ടായി മരണം സംഭവിക്കാം. സെപ്‌റ്റിസീമിക്‌ പ്ലേഗിൽ നാല്‌പത്തെട്ടു മണിക്കൂറിനുള്ളിലും മരണം സംഭവിക്കുന്നു. പ്ലേഗുരോഗബാധ സാധാരണയായി ബുബോണിക്‌പ്ലേഗായിട്ടാണ്‌ കാണുക. എന്നാൽ രോഗം ക്രമാതീതമായി പൊട്ടി പുറപ്പെടുമ്പോൾ ശ്വാസകോശങ്ങളെ ബാധിക്കുന്ന ന്യൂമോണിക്‌പ്ലേഗ്‌ ആയി കാണാറുണ്ട്‌. രോഗിയെ പരിചരിക്കുന്നവരിലേക്ക്‌ വളരെ വേഗം ഉച്ഛ്വാസവായുവിലൂടെ ഈ രോഗം പടരാനിടയുണ്ട്‌. രോഗലക്ഷണങ്ങൾ മറ്റേതൊരു ന്യൂമോണിയയുടേതു പോലെതന്നെയാണ്‌. പ്രാംരംഭലക്ഷണങ്ങളായ പനി, ദേഹംവേദന തുടങ്ങിയവയ്‌ക്കുശേഷം ചുമയും രക്തം കലർന്ന കഫവും ശ്വാസം മുട്ടലുമുണ്ടാകുന്നു. രോഗി അതിവേഗം വിവശനാകുന്നു. ചിലപ്പോൾ അബോധാവസ്ഥയിലാകാനുമിടയുണ്ട്‌. ചികിത്സിച്ചില്ലെങ്കിൽ നാലഞ്ചു ദിവസത്തിനുള്ളിൽ മരണം സംഭവിക്കാം. ഏറ്റവും കൂടുതൽ മരണ സാദ്ധ്യതയുള്ളതും ഏറ്റവും കൂടുതൽ വേഗതയിൽ പകരുന്നതുമായ ഇനം പ്ലേഗാണ്‌ ന്യൂമോണിക്‌പ്ലേഗ്‌. ഇത്‌ കൂടുതലും കണ്ടുവരുന്നത്‌ വന്യജീവികളിൽ നിന്നും മനുഷ്യനിലേക്ക്‌ പകരുന്ന ഇനം പ്ലേഗുബാധയിലാണ്‌. വളരെ ചുരുക്കമായി പ്ലേഗുരോഗം മൂലം മസ്‌തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങളോടെയും രോഗി ആശുപത്രിയിൽ വരാറുണ്ട്‌. രോഗനിർണ്ണയത്തിനായി ലാബോറട്ടറി പരിശോധനകൾ ഉപയോഗിക്കാമെങ്കിലും ഡോക്‌ടറുടെ പരിശോധനയിൽ ഉണ്ടെന്നു തീരുമാനിച്ചാൽ ചികിത്സ തുടങ്ങണം. രോഗാണുക്കളെ വേർതിരിച്ചെടുക്കുന്ന പരിശോധന (കൾച്ചർ) ആണ്‌ സാധാരണ പരീക്ഷണശാലകളിൽ ലഭ്യം. ഇതിന്റെ റിസൾട്ടുകൾ, ലഭിക്കുന്നതുവരെ ചികിത്സ തുടങ്ങാനായി കാത്തിരിക്കാൻ കഴിയില്ല. ചികിത്സ നേരത്തെ തന്നെ തുടങ്ങേണ്ടതുണ്ട്‌. ഇൻഡ്യയിലെ പ്ലേഗ്‌ രോഗികൾ (1994 ഒക്‌ടോബർ 1) സംസ്ഥാനം റിപ്പോർട്ടു ചെയ്‌തത്‌ ഗുജറാത്ത്‌മഹാരാഷ്‌ട്രആന്ധ്രപ്രദേശ്‌രാജസ്ഥാൻദില്ലികേരളം 9531190---4459--- ആകെ 2246

ചികിത്സ വളരെ ലഘുവാണ്‌. നമുക്ക്‌ സുപരിചിതമായ ടെട്രാസൈക്ലിൻ, സ്റ്റ്രെപ്‌റ്റോമൈസിൻ, ക്ലോറാംഫെനിക്കോൾ എന്നീ മരുന്നുകളിലേതെങ്കിലും കൊണ്ട്‌ രോഗം പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാം. ആരംഭത്തിലേ ചികിത്സിക്കണമെന്നു മാത്രം. മരുന്നുകൾ ഡോക്‌ടറുടെ ഉപദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. നിർദ്ദിഷ്‌ടകാലയളവ്‌ മുഴുവനും മരുന്നുകൾ നല്‌കേണ്ടതുണ്ട്‌. രോഗിയെ ആശുപത്രിയിൽ പ്രത്യേകം തയ്യാറാക്കിയ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിക്കേണ്ടതുണ്ട്‌. പനിയുടെ പ്രതിവിധികൾ, വേദന സംഹാരികൾ തുടങ്ങി മറ്റ്‌ പ്രതിവിധികളും തുടങ്ങണം. വിദഗ്‌ധമായ പരിചരണം കൊണ്ടുമാത്രമേ രോഗിയുടെ മരണം ഒഴിവാക്കാൻ കഴിയുകയുള്ളൂ. രോഗപ്രതിരോധമാണ്‌ ചികിത്സയേക്കാൾ പ്രധാനം. വളരെ വേഗത്തിൽ പകരുന്ന രോഗമാണ്‌ പ്ലേഗ്‌. രോഗിയുമായ സമ്പർക്കം ഒഴിവാക്കുന്നതാണ്‌ ഭേദം. സമ്പർക്കപ്പെടുന്നവർ മുഖംമൂടികൾ ധരിക്കേണ്ടതുണ്ട്‌. രോഗിയുടെ വിസർജ്ജ്യങ്ങൾ, രക്തം തുടങ്ങിയവ കൈകാര്യം ചെയ്യേണ്ടത്‌ കൈയുറകൾ ധരിച്ചുവേണം. ബൂട്ട്‌സും കട്ടിയുള്ള വസ്‌ത്രങ്ങളും ധരിച്ച്‌ ദേഹത്തെ ആവരണം ചെയ്യുന്നതും നല്ലതാണ്‌. കണ്ണിലെ പാട-കൺജംക്‌റ്റീവ വഴിയും രോഗാണുക്കൾ ബാധിക്കാം. അതിനാൽ കണ്ണടകൾ ധരിക്കുന്നതും സുരക്ഷിതമാണ്‌. ചെള്ളിന്റെ കടിയിൽനിന്നും രക്ഷപ്പെടാൻ റിപ്പല്ലന്റുകൾ ലേപനങ്ങളായി ഉപയോഗിക്കാം. രോഗിയുമായി സമ്പർക്കപ്പെട്ടതിനുശേഷം കൈകഴുകുന്നതും നിർബന്ധിതമാക്കണം. രോഗിയുമായി സമ്പർക്കപ്പെടൽ പരിചാരകരും ഡോക്‌ടർമാരുമൊഴിച്ച്‌ കഴിയുന്നത്ര ഒഴിവാക്കുന്നതാണ്‌ നല്ലത്‌. സമ്പർക്കപ്പെട്ടവർക്ക്‌ ഡോക്‌ടറുടെ നിർദ്ദേശപ്രകാരം പ്രതിരോധ മരുന്നുകൾ നൽകണം. പ്ലേഗിനെതിരെ വാക്‌സിൻ ഉപയോഗ്യമാണെങ്കിലും വേണ്ടത്ര ലഭ്യമല്ല. രോഗിയുമായി സമ്പർക്കപ്പെടൽ കഴിഞ്ഞ്‌ വാക്‌സിൻ കൊടുത്തിട്ട്‌ പ്രയോജനവുമില്ല. സമ്പർക്കത്തിനുമുൻപാണ്‌ വാക്‌സിൻ നൽകേണ്ടത്‌. വ്യക്തിപരമായ സുരക്ഷാ മാർഗങ്ങൾക്കു പുറമേ പ്ലേഗു രോഗം പ്രതിരോധത്തിന്റെ കാര്യത്തിൽ എലി നിയന്ത്രണവും പരിസര ശുചീകരണവും ഒരുപോലെ പ്രധാനമാണ്‌. രോഗത്തെക്കുറിച്ചുള്ള അകാരണമായ ഭീതി മൂലം രോഗിയുമായി സമ്പർക്കപ്പെട്ടവരും, പ്ലേഗുള്ള സ്ഥലത്തു പോയവരുമൊക്കെ പേടിച്ച്‌ പാലായനം ചെയ്‌തേക്കാം. രോഗമുണ്ടെന്ന്‌ മറ്റുള്ളവർ മുദ്രകുത്തി അകറ്റുമെന്ന്‌ പേടിച്ച്‌ ഡോക്‌ടറുടെ അടുത്ത്‌ റിപ്പോർട്ട്‌ ചെയ്‌തുമിരിക്കാം. ഇതു രണ്ടും രോഗിക്കും സമൂഹത്തിനും ഒരുപോലെ അപകടകരമാണ്‌. രോഗബാധിത പ്രദേശവുമായോ രോഗിയുമായോ സമ്പർക്കപ്പെട്ടിട്ടുള്ളവർ എത്രയും വേഗം ഡോക്‌ടറുടെ അടുത്ത്‌ റിപ്പോർട്ട്‌ ചെയ്യണം. ഡോക്‌ടറുടെ പ്രത്യേക നിരീക്ഷണത്തിലായിരിക്കണം ഇവർ. പനിയോ മറ്റുരോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ എത്രയും വേഗം ചികിത്സയെടുക്കേണ്ടതുമുണ്ട്‌. രോഗം സമ്പർക്കത്തിലൂടെയും (ന്യൂമോണിക്‌ പ്ലേഗിൽ) ചെള്ളുകളിലൂടെയും (ബൂബോണിക്‌ പ്ലേഗിൽ) പകരാം. രോഗാണു വാഹകരായ ചെള്ളുകൾ മൂന്നു നാലു ദിവസം വരെ ജീവിച്ചിരിക്കാം. രോഗിയുമായി സമ്പർക്കപ്പെട്ടവരെ പത്തുശതമാനം ഡി.ഡി.റ്റി എന്ന കീടനാശിനി കൊണ്ട്‌ പൂശുക. ചെള്ളുകൾ നശിപ്പിക്കാനാണിത്‌. അതിനുശേഷം ആറു ദിവസത്തേക്ക്‌ നിരീക്ഷണത്തിൽ വയ്‌ക്കണം. രോഗിയുടെ ഊഷ്‌മാവ്‌ നാലു മണിക്കൂർ ഇടവിട്ട്‌ പരിശോധിച്ചുകൊണ്ടേയിരിക്കണം. പനിയുണ്ടായാൽ ഉടൻ നിർദ്ദിഷ്‌ട ചികിത്സ നൽകണം. ഇതിനുള്ള സൗകര്യങ്ങളില്ലെങ്കിൽ മാത്രമേ ഔഷധ ചികിത്സ ഡോക്‌ടറുടെ പരിശോധനയിലൂടെയുള്ള രോഗ സ്ഥിരീകരണത്തിനു മുമ്പായി കൊടുക്കേണ്ടതുള്ളൂ. എലിപ്പനി (ലെപ്‌റ്റോസ്‌പൈറോസിസ്‌) 1931-ൽ ആണ്‌ ഇൻഡ്യയിൽ ആദ്യമായി എലിപ്പനി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്‌. മഞ്ഞനോവിന്റെ രോഗലക്ഷണങ്ങളും ഈ രോഗത്തിന്റെ ലക്ഷണങ്ങളുമായി വേർതിരിക്കുക ബുദ്ധിമുട്ടാണ്‌. പതിവിനു വിപരീതമായി കേരളത്തിൽ നിന്നും ഈ അടുത്തകാലത്തായി ഒട്ടനവധി കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഏറ്റവും വലുതായ പകർച്ചവ്യാധിയായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌ 1986-ൽ മദ്രാസിലാണ്‌. `ലെപ്‌റ്റോസ്‌പൈറ' എന്ന രോഗാണുവാണ്‌ ഈ രോഗത്തിന്‌ കാരണം. ബാക്‌ടീരിയകളിൽപ്പെട്ട ഒരിനം സൂക്ഷ്‌മാണുവാണിത്‌. ഈ രോഗാണുക്കൾ എലികളിൽ രോഗലക്ഷണങ്ങൾ ഉണ്ടാക്കുകയില്ല. മറിച്ച്‌, എലികൾ രോഗാണുവാഹകരായിരിക്കും. എലിയുടെ മൂത്രത്തിന്‌ ക്ഷാരഗുണമായതിനാൽ രോഗാണുക്കൾ മൂത്രത്തിൽ വളരെയേറെ ദിവസങ്ങൾ കഴിയുന്നു. രോഗാണുക്കൾ നിറഞ്ഞ പരിസരവുമായി സമ്പർക്കപ്പെടുന്നതു മൂലമാണ്‌ രോഗം ബാധിക്കുന്നത്‌. ജന്തുക്കളുടെ മൂത്രത്തിനാൽ മലിനീകരിക്കപ്പെട്ട വെള്ളത്തിൽ കുളിച്ചാലും രോഗം വരാം. വെള്ളത്തിനിടയിൽ മുങ്ങിയിരിക്കുന്ന മനുഷ്യശരീര ഭാഗത്തിലെ ചർമ്മത്തെ തുളച്ച്‌ രോഗാണുക്കൾ ശരീരത്തിൽ കയറുന്നു. അതിനാൽ കാർഷികവൃത്തിയിലേർപ്പെട്ടിരിക്കുന്നവരുടെ ഒരു തൊഴിൽ-ജന്യ രോഗമാണ്‌ എലിപ്പനി. പാടത്തും പറമ്പിലും പണിയുന്നവർക്ക്‌ പുറമെ സീവേജിലും ഡ്രെയിനേജിലും പണിയെടുക്കുന്നവർ, മൃഗഡോക്‌ടർമാർ, മൃഗശാലയിലെ പണിക്കാർ എന്നിവർക്കെല്ലാം രോഗസാധ്യത കൂടുതലാണ്‌. കേരളത്തിൽ എല്ലാവർഷവും ഈ രോഗം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. മനുഷ്യരിൽ രോഗലക്ഷണങ്ങളില്ലാതെ തന്നെയും രോഗാണുബാധയുണ്ടാകാം. ചിലപ്പോൾ ലഘുവായ പനിയോടെ മാത്രവും രോഗബാധയുണ്ടാകാം. പനിയും തലവേദനയും ദേഹം വേദനയും വിശപ്പില്ലായ്‌മയും കൂടിയുള്ളതിനാൽ ഇത്‌ ഏതൊരു വൈറൽ ഫീവറിനെപ്പോലെയും തോന്നാം. ശക്തിയായ ദേഹം വേദനയും കണ്ണുചുവപ്പും മാത്രമാണ്‌ പ്രധാന വ്യത്യാസങ്ങൾ. ഗുരുതരമായ രോഗത്തിന്‌ രണ്ടുഘട്ടമുണ്ട്‌. ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ആദ്യഘട്ടത്തിൽ രോഗാണുക്കൾ രക്തത്തിൽ നിറയുന്നു. കടുത്ത പനിയുണ്ടാകുന്നു. അതിനെ തുടർന്ന്‌ പനിയില്ലാതെ മൂന്നു ദിവസം തുടരുന്നു. ഇതിനുശേഷം ഉണ്ടാകുന്ന രണ്ടാംഘട്ടത്തിൽ കടുത്തപനി, മഞ്ഞപ്പിത്തം, വൃക്കകളുടെ പ്രവർത്തന ക്ഷതം എന്നിവ സംഭവിക്കുന്നു. ഹൃദയാഘാതവും സംഭവിക്കാം. മൂത്രത്തിന്‌ മഞ്ഞനിറമോ കടുത്ത തവിട്ടുനിറമോ ഉണ്ടായിക്കാണാം. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടാഴ്‌ചയ്‌ക്കുശേഷം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. Dark Field Microscope എന്ന പത്യേക സൂക്ഷ്‌മദർശിനിയുണ്ടെങ്കിൽ രോഗാണുക്കളെ കാണാം. ഈ ഉപകരണം കേരളത്തിലെ ആശുപത്രികളിലെങ്ങുംതന്നെ ലഭ്യമല്ല. രോഗാണുക്കളെ വേർതിരിച്ചു കൾച്ചർ ചെയ്യലാണ്‌ മറ്റൊാരു രോഗനിർണ്ണയ മാർക്ഷം. ലെപ്‌റ്റോസ്‌പൈറയ്‌ക്കുള്ള പ്രതിപ്രവർത്തനഘടകങ്ങൾ അഥവാ ആന്റി ബോഡീസ്‌ രക്തത്തിൽ ഉണ്ടോയെന്നും നോക്കാവുന്നതാണ്‌. എന്നാൽ ഇത്തരം രോഗനിർണ്ണയ മാർക്ഷങ്ങളൊന്നും തന്നെ ഇന്ന്‌ കേരളത്തിൽ ലഭ്യമല്ല. അതിനാൽ രോഗനിർണ്ണയം പ്രായോഗികമായി ഡോക്‌ടറുടെ പരിശോധനയിലൂടെ മാത്രമെ സാധിക്കുകയുള്ളൂ. ചികിത്സക്കായി ഇതുമതിതാനും; കാരണം ചികിത്സ വളരെ ലഘുവാണ്‌. സുപരിചിതമായ പെൻസിലിൻ എന്ന ആന്റിബയോട്ടിക്കുകൊണ്ടാണ്‌ ചികിത്സ. രോഗബാധയുള്ളവർക്ക്‌ മറ്റു രക്ത പരിശോധനകൾ, കരളിന്റെയും വൃക്കയുടേയും പ്രവർത്തനത്തെ സംബന്ധിച്ച പരിശോധനകൾ എന്നിവ നടത്തേണ്ടതുണ്ട്‌. എലിപ്പനിയിലും ആരംഭത്തിലെ ഉളള ചികിത്സ പ്രധാനമാണ്‌. ഇങ്ങനെ ചികിത്സ ലഭിച്ചിട്ടില്ലെങ്കിൽ പകുതിയോളം രോഗബാധിതരും പലതരം സങ്കീർണ്ണതകൾ കൊണ്ട്‌ മരിച്ചുപോകും. രോഗാണുക്കൾ പ്രകൃതിയിൽ പല ജന്തുക്കളിലായി വ്യാപിച്ചു കിടക്കുന്നതിനാൽ ഈ രോഗം പൂർണ്ണമായും നിർമാർജനം ചെയ്യാൻ സാധിക്കില്ല. എന്നാൽ രോഗം ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ കഴിയും. വെള്ളത്തിൽ ബ്ലീച്ചിംഗ്‌ പൗഡർ കലർത്തി ശുചിയാക്കുന്നത്‌ ഫലപ്രദമായ രോഗാണുനാശക പ്രവർത്തിയാണ്‌. പാടങ്ങൾ വിളവിനുശേഷം കത്തിക്കുന്നതും നല്ലൊരു പ്രതിരോധമാർക്ഷമാണ്‌. മലീമസമായ പരിസരം ബ്ലീച്ചിംഗ്‌ പൗഡർ വിതറി അണുവിമുക്തമാക്കുന്നതും, മലിനജലം വേണ്ടരീതിയിൽ നിർമാർജ്ജനം ചെയ്യുന്നതും ഈ രോഗം തടയാൻ സഹായിക്കും. രോഗ ബാധയ്‌ക്ക്‌ കൂടുതൽ സാദ്ധ്യതയുള്ള കർഷകതൊഴിലാളികൾ, കനാലിലും, ഓടയിലും പണിയെടുക്കുന്നവർ, തുടങ്ങിയവർ പ്രത്യേക രക്ഷാമാർക്ഷങ്ങൾ സ്വീകരിക്കണം. എലി മൂത്രം പറ്റിയ മഞ്ഞുതുള്ളികൾ പോലും രോഗം പരത്താം. പൊതുവായ നീന്തൽ കുളങ്ങളും കുളിസ്ഥലങ്ങളും പതിവായി ശുചീകരിക്കേണ്ടതുണ്ട്‌. പരിസര ശുചീകരണം വളരെ പ്രധാനമാണ്‌. ചുറ്റുപാടും മലിനജലം കെട്ടികിടക്കാൻ അനുവദിച്ചുകൂടാ. ഓടകളും ചാലുകളും മൂടി സൂക്ഷിക്കേണ്ടതുണ്ട്‌. കുളിക്കുന്ന വെള്ളം ഓടയിലെയും അഴുക്കുചാലിലെയും വെള്ളം മൂലം മലിനപ്പെടരുത്‌. എലിപ്പനിക്കെതിരെ വാക്‌സിൻ പ്രതിരോധം ഏതാനും ചില രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഉപയോഗം പരമിതമാണ്‌. മരുന്നുമൂലമുള്ള രോഗപ്രതിരോധവും ചുരുക്കം ചില സന്ദർഭങ്ങളിലേ ഉപകരിക്കൂ. പ്രായോഗികമായി എലിപ്പനി നിയന്ത്രണം വ്യക്തിപരമായ സുരക്ഷാ സംവിധാനങ്ങളിലൂടെയും പരിസരശുചീകരണത്തിലൂടെയും എലി നിയന്ത്രണത്തിലൂടെയും മാത്രമേ പറ്റുകയുള്ളൂ. എലികളെ നിയന്ത്രിക്കൽ എലിപ്പനിയും പ്ലേഗും നിയന്ത്രിക്കാൻ എലികളെ ഒരു പരിധിവരെ നിയന്ത്രക്കേണ്ടതുണ്ട്‌. രോഗപ്രതിരോധത്തിന്‌ പരിസര നിയന്ത്രണമാണ്‌ ഏറ്റവും നല്ലത്‌. എലിപ്പൊത്തുകൾ പുകയിട്ടും, എലിവിഷം വെച്ചും, എലിക്കെണിയുപയോഗിച്ചും എലി നശീകരണം നടത്താം. എലികളെ നിയന്ത്രിക്കാനും പരിസരം ശുചിയായി വെക്കുന്നത്‌ ഉത്തമമാണ്‌. വീടും പരിസരവും തൂത്തു വൃത്തിയായി സൂക്ഷിക്കുക, ചപ്പും ചവറും കൂട്ടിയിട്ട്‌ തീയിട്ടു നശിപ്പിക്കുക. പരിസരം ശുചിത്വം മൂലം എലിയെയും ചെള്ളിനെയും ഒരു പോലെ അകറ്റി നിർത്താം. വ്യക്തി ശുചിത്വം പാലിക്കുന്നതിൽ പ്രശസ്‌തി നേടിയവരാണ്‌ കേരളീയരെങ്കിലും പരിസര ശുചിത്വബോധം നമ്മിൽ വളരെ കുറവാണ്‌. ചപ്പും ചവറും അലക്ഷ്യമായി വാരിവിതറുക, അവനവന്റെ വീട്ടിലെ ചവറും ആഹാരസാധനങ്ങളുടെ അവശിഷ്‌ടങ്ങളും പോരാതെ ജന്തുക്കളുടെ മൃതശരീരങ്ങൾവരെ പൊതുനിരത്തിലേക്ക്‌ വലിച്ചെറിയുക, മറ്റു വീട്ടുകാരെ അല്‌പംപോലും മാനിക്കാതെ കഴിയുക എന്നിവയെല്ലാം പരിസരശുചിത്വബോധമില്ലായ്‌മയുടെ സൂചനകളാണ്‌. ചപ്പും ചവറും കത്തിച്ചുകളയുകയോ കമ്പോസ്റ്റുകുഴികളിൽ നിക്ഷേപിക്കുകയോ ചെയ്യണം. കന്നുകാലികളുടെ വിസർജ്യം വളക്കുഴികളിൽ നിക്ഷേപിക്കണം. എലി നശീകരണമാർഗങ്ങൾ പരിസരശുചീകരണത്തിനുപകരമാകരുത്‌. വീടിന്റെ വെന്റിലേറ്ററുകളും ജനാലകളും വലവെച്ച്‌ എലികയറാതെ അടയ്‌ക്കുന്നതും നല്ലതാണ്‌. ചെള്ളിനെ നശിപ്പിക്കാൻ ഏറ്റവും ഉത്തമമായ മാർഗം 10% D.D.T വിതറുകയാണ്‌.

"https://wiki.kssp.in/index.php?title=എലിപ്പനിയും_പ്ലേഗും&oldid=3177" എന്ന താളിൽനിന്ന് ശേഖരിച്ചത്