യുവസമിതി ഭാവിപരിപാടികൾ 2017

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
23:16, 24 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ) ('പ്രവർത്തന രേഖ അടുത്ത വർഷത്തെ പ്രവർത്തനങ്ങൾക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവർത്തന രേഖ

അടുത്ത വർഷത്തെ പ്രവർത്തനങ്ങൾക്ക് ഒരാമുഖം


ക) ക്യാംപസ് സയൻസ് ഫെസ്റ്റിവൽ

പഠനവിഷയങ്ങളെ സാമൂഹികയാഥാർത്ഥ്യങ്ങളുമായി ബന്ധിപ്പിക്കുക, കലാലയങ്ങളിലെ ശാസ്ത്രബോധവും ജനാധിപത്യബോധവും വർധിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെ ആണ് ക്യാമ്പസ്‌ സയൻസ് ഫെസ്റ്റിവൽ നടത്തുവാൻ ആലോചിക്കുന്നത്. വിവിധ വിഷയങ്ങളിൽ ശ്രദ്ധപതിപ്പിച്ചുകൊണ്ട് ക്ലാസുകൾ, പ്രദർശനങ്ങൾ, കലാപരിപാടികൾ, ചർച്ചകൾ, സംവാദങ്ങൾ, മത്സരങ്ങൾ, പരീക്ഷണങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ അവതരണമാർഗങ്ങൾ ഉപയോഗിച്ച് ഓരോ കോളേജിലും ഒരാഴ്ചയോളം നീളുന്ന പരിപാടികളാണ് ആലോചിക്കുന്നത്. ജന്റർ, ശാസ്ത്രബോധം, കലാലയമുന്നേറ്റങ്ങൾ എന്നീ 3 വിഷയങ്ങളാണ് പരിപാടിയുടെ തീം ആയി ആലോചിക്കുന്നത്. കോളജുകളിലെ വിവിധ ഡിപാർട്ട്മെൻറ് അസോസിയേഷനുകൾ, യൂണിയനുകൾ, മറ്റു ക്ലബ്ബുകൾ, അധ്യാപകസംഘടനകൾ എന്നിവയെയെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കൊണ്ട് വേണം സംഘാടനം സാധ്യമാക്കാൻ. യൂണിവേഴ്സിറ്റി സെന്ററുകളിലോ ഏതെങ്കിലും കോളേജ്കുളിലോ വെച്ച് വിവിധ കോളേജുകളിലെ വിദ്യാർത്ഥികളെ ഒന്നിച്ചുചേർത്തുകൊണ്ട് നടക്കുന്ന സംവാദങ്ങളും മറ്റു ആശയസംവാദനമാർഗങ്ങളും ആലോചിക്കണം. വ്യത്യസ്തവിഷയങ്ങളിലെ പ്രവർത്തനരീതികളെ കുറിച്ചുള്ള കരടുരൂപങ്ങൾ കൂടെ ചേർക്കുന്നു.

a) ജന്റർ

കലാലയങ്ങളിലെ ജന്റർ ബോധങ്ങളും പ്രശ്നങ്ങളും തുറന്ന് ചർച്ച ചെയ്യാനുള്ള വേദിയാവണം ക്യാംപസ് സയൻസ് ഫെസ്റ്റിവലിലെ ജന്റർ ഇടപെടലുകൾ. കോളേജിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നിട്ടു കൂടി യൂണിൻ ഭാരവാഹികളിൽ കൂടുതലും ആൺ കുട്ടികളായി തുടരുന്ന സാഹചര്യത്തിൽ തന്നെ കലാലയത്തിനകത്തും പുറത്തും ഉള്ള ജെന്റർ പ്രശ്നങ്ങൾ പ്രത്യേകമായി ചർച്ച ചെയ്യാനാകണം. സൗഹ്യദങ്ങളും, പ്രണയവും, സദാചാരവും, ലിംഗനീതിയും എല്ലാം വിദ്യാർത്ഥികളെക്കൊണ്ട് തന്നെ സംസാരിപ്പിക്കുന്ന വിധമാകണം നമ്മുടെ ഇടപെടൽ. വിദ്യാർത്ഥികളുടെ ജന്റർ ബോധങ്ങളും അവയുടെ പോരായ്മകളും സ്വയം തിരിച്ചറിയുന്ന തരത്തിലുള്ള ജന്റർ കളികളും പ്രെസന്റേഷനുകളും ചെറിയ വീഡിയോകളും എല്ലാം പരിപാടിയുടെ ഭാഗം ആകണം.

b) ശാസ്ത്രവബോധം ശാസ്ത്രത്തെ പഠനവിഷയം എന്നതിൽ ഉപരിയായി സാമാന്യബോധം ആയി മാറ്റാൻ ഉതകുന്നതാകണം ഈ മേഖലയിലെ ഇടപെടലുകൾ. ‘പ്രപഞ്ചവും ജീവനും’ ക്ലാസുകൾ ഭൗതിക ശാസ്ത്ര ജീവശാസ്ത്ര വിഭാഗങ്ങളോട് സഹകരിച്ചു ചെയ്യാവുന്നതാണ്. മൾട്ടിമീഡിയ ക്ലാസുകൾക്ക് പുറമെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ചേർന്നതാവണം അവതരണങ്ങൾ. സ്ഥിരം ലാബുകളിൽ ചെയ്യുന്ന പരീക്ഷണങ്ങളെ പുതിയ തലങ്ങളിലേക്ക് കൊണ്ടു പോകാൻ സാധിക്കണം (ക്യാമറ പ്രോജെക്ടർ എന്നീ സംവിധാനങ്ങൾ കൂടി ഉപയോഗിച്ചു കൊണ്ട്). നിരീക്ഷണങ്ങളിൽ നിന്ന് ചോദ്യങ്ങൾ അതിൽ നിന്ന് സിദ്ധാന്തം എന്ന ശാസ്ത്രത്തിന്റെ രീതി പഠിപ്പിക്കാൻ കഴിയുന്ന ചില പരീക്ഷണങ്ങൾ ആവാം. ചില ശാസ്ത്രസമവാക്യങ്ങൾ അവരെ കൊണ്ട് തന്നെ കണ്ടെത്തിക്കാം. മേരി ക്യൂറി കളാസുകൾ സിനിമ പ്രദർശനം ഇവ രസതന്ത്ര വിഭാഗത്തോട് ചേർന്ന് ചെയ്യാം. കൂടാതെ what is the world made of. എന്ന ചോദ്യത്തെ അടിസ്ഥാനമാക്കി കെമിസ്ട്രിയുടെ വളർച്ചയെ കുറിച്ച് പരീക്ഷണങ്ങൾ ആവാം. ശാസ്ത്ര പുസ്തകങ്ങളുടെ പ്രദർശനം വിപണനം എന്നിവ ആവാം.

c) കലാലയമുന്നേറ്റങ്ങൾ

 ആഗോളതലത്തിൽ കലാലയത്തിനകത്തും പുറത്തും ആയി നടക്കുന്ന യുവജനമുന്നേറ്റങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ഒരു സെക്ഷൻ ഉണ്ടാകണം. കലാലയത്തിൻറെ ജനാധിപത്യബോധം ഉറപ്പുവരുത്തുക എന്നതാണ് പ്രധാനമായും ഇത്തരം ഒരു സെക്ഷന്റെ ലക്ഷ്യം. ഒരേ സമയം സമൂഹത്തിൻറെ ചലനാത്മകതയിൽ യുവത്വത്തിന്റെ പങ്കു ചർച്ചക്ക് കൊണ്ടുവരുകയും, ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും കൂടുതൽ ജനാധിപത്യപരമായ ആശയവിനിമയസാധ്യതകളെ പരിചയപ്പെടുത്തലും ആണ് ലക്ഷ്യം.
"https://wiki.kssp.in/index.php?title=യുവസമിതി_ഭാവിപരിപാടികൾ_2017&oldid=6102" എന്ന താളിൽനിന്ന് ശേഖരിച്ചത്