ചിറ്റൂർ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22:50, 4 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jelaja (സംവാദം | സംഭാവനകൾ)

ആമുഖം

ചേരാനല്ലൂർ ..

ചരിത്ര താളുകളിൽ നമ്മുടെ പുനഃഗീതങ്ങൾക്കും  ഗതകാല ശീലുകൾക്കും ഒരിടമുണ്ടായിരുന്നു .കൊച്ചിരാജ്യത്തെ  ഇടപ്രഭുക്കന്മാരായിരുന്ന

അഞ്ചിക്കൈമൾമാരിൽപ്പെട്ട  കർത്താക്കന്മാരുടെ ആസ്ഥാനമായിരുന്നു ചേരാനല്ലൂർ .കേരളത്തിൻറെ നവോത്ഥാന മണ്ഡലത്തിൽ തേജസ്സോടെ നിൽക്കുന്ന കവിതിലകൻ  പണ്ഡിറ്റ്  കറുപ്പൻ.കെ.പി. പിറന്ന ഭൂമി .

പ്രസിദ്ധ വൈജ്ഞാനിക സാഹിത്യകാരനായ ശ്രീ. വി.വി.കെ വലിത്താൻറെ ജന്മനാട് .ജനങ്ങളുടെ സേവകരായ പല വൈദ്യന്മാരുടെയും ഫിഷഗ്വരന്മാരുടെയും നാട്.നെല്ലും തെങ്ങും സമൃദ്ധിയായി വളരുന്ന ഊര് എന്ന അർഥത്തിലാണ് ചേരാനല്ലൂരിൻറെ സ്ഥല നാമോല്പത്തിയെന്ന് കേമാട്ടിൽ അച്യുതമേനോൻ  പറയുന്നുണ്ട് .ചേരമാൻ പെരുമാളിൻറെ  'നല്ല ഊര്' ലോപിച്ചാണ് ചേരാനല്ലൂർ എന്ന പേരുണ്ടായത് എന്ന ശ്രീ. വി.വി.കെ വാലിത്താൻറെ വാദം നമുക്കoഗീകരിക്കാം .

നാണയ വ്യവസ്ഥ നടപ്പാക്കു ന്നതിനു മുൻപ് ചരക്ക് കൈമാറ്റ സമ്പ്രദായമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിന്റെ ചക്രമാണ് ചേരാനല്ലൂരിൽ നടന്ന വിഷുക്കൈമാറ്റം .

       വർണാധിഷ്ഠിതമായ സാമൂഹ്യ ബന്ധത്തിനകത്തു ജാത്യാചാരങ്ങൾ പിന്തള്ളപ്പെട്ടിരുന്നു .ഭൂരിപക്ഷവും ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്ന ഒരുപിടി ജന്മിമാരും കുടുംബക്കാരുമാണ് സാമൂഹ്യ ജീവിതത്തെ നിയന്ത്രിച്ചിരുന്നത് .സമൂഹത്തിൻറെ ഉത്പാദന പ്രവർത്തനവുമായി ബന്ധപ്പെട്ടു കഴിഞ്ഞിരുന്ന കീഴളവർഗത്തിന് പ്രധാന പെരുവഴികൾ നിഷിദ്ധമായിരുന്നു .കീഴ്ജാജാതിക്കാർക്കായി പ്രത്യേക വഴികളുണ്ടായിരുന്നു .

        വടക്ക് ഭാഗത്തു ഏലൂർ മുനിസിപ്പാലിറ്റി,കിഴക്ക് മഞ്ഞുമ്മൽ പ്രദേശം , പടിഞ്ഞാറ് വരാപ്പുഴ,കോതാട് എന്നീ പ്രദേശങ്ങളും തെക്ക് ഭാഗം കൊച്ചിൻ കോർപറേഷനും ഇന്ന് അതിർത്തികൾ തീർക്കുന്നു.

"https://wiki.kssp.in/index.php?title=ചിറ്റൂർ&oldid=9931" എന്ന താളിൽനിന്ന് ശേഖരിച്ചത്