അജ്ഞാതം

"അസീസ്‌ കമ്മിറ്റി റിപ്പോർട്ട്‌ തള്ളിക്കളയുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('പൊതുവിദ്യാഭ്യാസത്തിന്റെ ഭാവിയെ സംബന്ധിച്ച ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
പൊതുവിദ്യാഭ്യാസത്തിന്റെ ഭാവിയെ സംബന്ധിച്ച ആശങ്കകൾ വർധിപ്പിക്കുന്ന, തുടർച്ചയായ നടപടികളാണ്‌ കേരളത്തിൽ ഇന്നു അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. പരിഷത്തടക്കമുള്ള സംഘടനകൾ നേരത്തേ തന്നെ മുന്നറിയിപ്പു നൽകിയ കാര്യങ്ങൾ ഇന്നു യാഥാർഥ്യമാവുകയാണ്‌. ശക്തമായ എതിർപ്പ്‌ ഉണ്ടായിട്ടും വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം അതിവേഗം ആധിപത്യം നേടുന്നു. അതിന്റെ സൂത്രധാരത്വം വഹിക്കുന്നതിൽ മുഖ്യപങ്ക്‌ സ്വകാര്യ ഏജൻസികളല്ല ഭരണകൂടം തന്നെയാണ്‌ ഏറ്റെടുത്തിരിക്കുന്നത്‌ എന്നതാണ്‌ ഇന്ന്‌ ഏറെ ഗൗരവതരമായിട്ടുള്ളത്‌. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച ഭരണകൂടം തന്നെ ഇന്നതിനെ തകർക്കുന്നതിനും നേതൃത്വം നൽകുകയാണ്‌.

കേരളപ്പിറവിക്കു ശേഷമുള്ള ആദ്യ മൂന്നുപതിറ്റാണ്ട്‌ വിദ്യാഭ്യാസം സേവനമേഖലയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടിരുന്നു. സാമൂഹ്യ ഉന്നമനമായിരുന്നു അതിന്റെ ലക്ഷ്യം. അതിലേക്ക്‌ വ്യവസായികളും ജനങ്ങളുമെല്ലാം സംഭാവനനൽകും.പക്ഷേ, അത്‌ വാണിജ്യത്തിന്റെ ഭാഗമായിരുന്നില്ല. സേവനങ്ങൾ വാണിജ്യമാണെന്ന്‌ ഗാട്ട്‌ കരാറിലൂടെ ഇന്ത്യയും അംഗീകരിച്ചതോടെയാണ്‌ ഇതിനു മാറ്റം വന്നത്‌. വിദേശ - സ്വദേശ മൂലധന സമ്മർദം വഴിയായും അന്താരാഷ്‌ട്ര കരാറുകളുടെ നിബന്ധനകൾ മൂലവും വിദ്യാഭ്യാസത്തിനു നൽകിപ്പോന്ന സഹായം വൻതോതിൽ വെട്ടിക്കുറച്ചു. തുടർന്നു പൊതുസ്വകാര്യപങ്കാളിത്തത്തെ (PPP) ക്കുറിച്ചുള്ള പല്ലവിയായി. ലാഭനഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തിലല്ല, സേവനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊതുവിദ്യാലയങ്ങളുടെ കാര്യശേഷി കണക്കാക്കിയിരുന്നത്‌. കാര്യശേഷി വളർത്താൻ പണമില്ലെന്ന്‌ വാദിച്ച ഗവൺമെന്റ്‌ DPEP, SSA തുടങ്ങിയ കേന്ദ്രഗവൺമെന്റ്‌ പദ്ധതികളെയാണ്‌ ആശ്രയിച്ചുപോന്നത്‌. സാമ്പത്തിക നഷ്ടമെന്നുപറഞ്ഞ്‌ സ്‌കൂളുകൾ അടച്ചുപൂട്ടാൻ ശ്രമിച്ചു. വിദ്യാഭ്യാസത്തിന്റെ മുതൽമുടക്കിൽ അധികമധികം സ്വകാര്യ പങ്കാളിത്തമായി. ഭൂമിയും സൗകര്യങ്ങളും ഗവൺമെന്റ്‌ നൽകി വിദ്യാലയനടത്തിപ്പ്‌ സ്വകാര്യ ഏജൻസികൾ ഏറ്റെടുക്കണമെന്നുവരെയായി. ഉന്നത വിദ്യാഭ്യാസമേഖലയിൽ ഇത്‌ വ്യാപകമായിത്തുടങ്ങി.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും ആദ്യകാലം മുതലേ ഇവിടെ ചർച്ചാവിഷയമാണ്‌. കേന്ദ്രതലത്തിൽ, ഗുണനിലവാരം മെച്ചപ്പെടുത്താനായി നടത്തിയ എല്ലാ പരിഷ്‌ക്കാരങ്ങളും തൽസമയം നടപ്പാക്കിയ സംസ്ഥാനമാണല്ലോ നമ്മുടേത്‌. 1997 മുതൽ കേരളത്തിൽ നടപ്പാക്കിയ പാഠ്യപദ്ധതി പരിഷ്‌ക്കാരം ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട കേരളത്തിന്റെ തനത്‌ മുന്നേറ്റമായിരുന്നു. ഇവിടുത്തെ അധ്യാപകരുടെ അനുഭവങ്ങളുടെയും ലോകമാകെ വളർന്നുവന്ന വിദ്യാഭ്യാസപരിപ്രേക്ഷ്യങ്ങളുടെയും പശ്ചാത്തലത്തിൽ രൂപംകൊണ്ട പാഠ്യപദ്ധതി പൊതുവിൽ ഫലപ്രദമാണെന്ന്‌ അനുഭവങ്ങൾ തെളിയിക്കുകയും വിദ്യാലയങ്ങളുടെ പൊതുപ്രകടനം വലിയ തോതിൽ ഉയരുകയും ചെയ്‌തു. പ്രാദേശിക തലത്തിൽ നിലനിന്ന വമ്പിച്ച പരാധീനതകളെയും പൊതുവിദ്യാലയങ്ങളോട്‌ പൊതുവെയുള്ള അവഗണനയെയും മറികടന്നാണ്‌ നിരവധി വിദ്യാലയങ്ങൾ ഈ നേട്ടങ്ങളുണ്ടാക്കിയത്‌.

എന്നാൽ നവലിബറൽ സ്വാശ്രയലോബിക്കും വിദ്യാഭ്യാസത്തെ സംബന്ധിച്ച സാമ്പ്രദായിക വ്യവഹാരവാദപരമായ കാഴ്‌ചപ്പാടുകൾ തുടരുന്നവർക്കും ഈ മാറ്റങ്ങൾ സ്വീകാര്യമായില്ല. അവർ പുതിയ പാഠ്യപദ്ധതിയെ കടന്നാക്രമിക്കാൻ തുടങ്ങി. അക്കാദമീയമായചർച്ചകൾ നടത്തി നിലപാടുകൾ സ്വീകരിക്കേണ്ടതിനു പകരം കേവല രാഷ്‌ട്രീയത്തിലൂന്നിയ അക്കാദമീയ സമൂഹത്തിലൊരു വിഭാഗവും ഈ കടന്നാക്രമണത്തിൽ പങ്കാളികളായി. പുതിയ പാഠ്യപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച്‌ ഈ വിവാദം സൃഷ്ടിച്ച ആശയക്കുഴപ്പം ചില്ലറയല്ല.

ഇപ്പോൾ പാഠ്യപദ്ധതിക്കെതിരായ ആക്രമണത്തിന്റെ മുന വിദ്യാഭ്യാസനിലവാരം തകരുന്നുവെന്നതാണ്‌. നിലവാരത്തകർച്ചമൂലം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ നിന്ന്‌ ഒഴിഞ്ഞുപോകുന്നുവെന്ന വാദമാണുയരുന്നത്‌. അൺ എയ്‌ഡഡ്‌ അടക്കം എല്ലാ വിദ്യാലയങ്ങളിലും കുട്ടികൾ കുറയുന്നു എന്നതാണു വാസ്‌തവം. ഇത്തവണത്തെ പ്രവേശനനിരക്കിൽ സർക്കാർ വിദ്യാലയങ്ങളാണ്‌ അൺ എയിഡഡിനേക്കാൾ മുമ്പിലെന്നതും വസ്‌തുതയാണ്‌. ജനസംഖ്യയിലുള്ള കുറവാണ്‌ കുട്ടികൾ കുറയുന്നതിനുള്ള പ്രധാന കാരണം.

1980 മുതൽ തുടർച്ചയായി കുട്ടികളുടെ എണ്ണം കുറയുന്നുണ്ട്‌. ചിലയിടങ്ങളിൽ അൺഎയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കുന്ന പ്രവണതയുമുണ്ട്‌. സാധാരണക്കാരുടെ കൂടെ സ്വന്തം മക്കളെ വിടാൻ തയ്യാറാകാത്ത വർഗബോധമുള്ളവരും മധ്യവർഗ സംസ്‌കാരം ഉൽപ്പാദിപ്പിക്കുന്ന വ്യാമോഹങ്ങളുമാണ്‌ ഇതിനു പിന്നിൽ. മലയാളം മീഡിയത്തിൽ കുട്ടികളെ പഠിപ്പിക്കാത്തതുകൊണ്ട്‌ കുട്ടികളുടെ നിലവാരമെന്തെന്നും സ്വന്തം കുട്ടികളുടെ നിലവാരവുമായുള്ള താരതമ്യം എങ്ങനെയാകണമെന്നും വിലയിരുത്താൻ പോലും ഈ രക്ഷിതാക്കൾക്കാകുന്നില്ല. കച്ചവട വിദ്യാഭ്യാസലോബിയും അവരെ പിന്താങ്ങുന്ന ചില `വിദഗ്‌ധരും' സംഘടനകളുമാണ്‌ നിലവാരത്തകർച്ച ഉയർത്തി പൊതു വിദ്യാലയങ്ങളെ തകർക്കാൻ ശ്രമിക്കുന്നത്‌.

കേരളത്തിൽ പൊതുവിദ്യാലയങ്ങൾക്കു തന്നെയാണിപ്പോഴും പ്രാമുഖ്യം. 80 ശതമാനത്തിലേറെ വിദ്യാർഥികളും അവിടെത്തന്നെയാണു പഠിക്കുന്നത്‌. ഇത്തരം വിദ്യാലയങ്ങളുടെ ഗുണമേന്മ ഏറ്റവും മികച്ചതാക്കുകയെന്നതാവണം നമ്മുടെ ലക്ഷ്യം. ദൗർഭാഗ്യവശാൽ ഗവൺമെന്റിന്റെ നയസമീപനങ്ങൾ ഈ ദിശയിലല്ല. കേന്ദ്രസർക്കാരിൽ നിന്നു ലഭിക്കുന്ന എസ്‌.എസ്‌.എ, ആർ.എം.എസ്‌.എ ഫണ്ടുകളും വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച്‌ പൊതുവിദ്യാലയങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള സാധ്യതകളും ഫലവത്തായ പ്രവർത്തനങ്ങളാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുന്നില്ല. ഈ വീഴ്‌ച മറച്ചുവയ്‌ക്കാൻ കൂടിയാണ്‌ വിദ്യാഭ്യാസ നിലവാരം തകരുകയാണെന്ന വ്യാപകമായ പ്രചാരണം നടത്തുന്നത്‌.

വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കാൻ അധ്യാപകനിയമനത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തുക, സ്‌കൂൾ ഭരണനിർവഹണം കാര്യക്ഷമമാക്കുക, ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുക ഇൻസർവീസ്‌ പരിശീലനം കാര്യക്ഷമമാക്കുക, ബോധന പഠന രൂപങ്ങളും നിരന്തര മൂല്യനിർണയവും കൃത്യമായി മോണിട്ടർ ചെയ്യുക തുടങ്ങിയവ അത്യാവശ്യമാണ്‌. ഇതിനെല്ലാമുള്ള ബാധ്യത സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനുമുണ്ട്‌. ഇവയിലൊന്നും ഒരു പുതിയ പരിപാടിയും ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നില്ല. എന്നുമാത്രമല്ല, ഉണ്ടായിരുന്ന ക്ലസ്റ്റർ പരിശീലനമടക്കം അപ്രത്യക്ഷമാവുകയും ചെയ്‌തിരിക്കുന്നു. ഇതോടൊപ്പം പാഠ്യപദ്ധതി മുഴുവൻ അഴിച്ചുപണിയാൻ സർക്കാർ തീരുമാനിക്കുകയും ചെയ്‌തിരിക്കയാണ്‌.

2007-ൽ നിലവിൽ വന്ന കേരള സ്‌കൂൾ പാഠ്യപദ്ധതിയും (കെ.സി.എഫ്‌) അതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട പാഠപുസ്‌തകങ്ങളും കേരള സർക്കാർ മാറ്റുകയാണ്‌. അതിനായി പ്രൊഫ.പി.കെ.അബ്‌ദുൾ അസീസ്‌ ചെയർമാനായി ഒരു വിദഗ്‌ധസമിതിയെ ഈ വർഷമാദ്യം സർക്കാർ നിയമിക്കുകയുണ്ടായി. അതിന്റെ ഭാഗമായി കമ്മിറ്റിയുടെ നിർദ്ദേശാനുസരണം അധ്യാപകരുടെ ഇടയിൽ 2013 ഫെബ്രുവരിയിൽ ഒരു സർവെ നടത്തിയിരുന്നു. 2013 ജൂണിൽ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനുള്ള ഒരു സമീപനരേഖ കമ്മിറ്റി പുറത്തിറക്കി.

സമീപന രേഖയുടെ അടിസ്ഥാനത്തിൽ വ്യാപകമായ ചർച്ച നടത്തി അഭിപ്രായ ശേഖരണം നടത്തിയാവണം റിപ്പോർട്ട്‌ തയ്യാറാക്കേണ്ടത്‌. അത്ഭുതകരമെന്ന്‌ പറയട്ടെ, പ്രസ്‌തുത റിപ്പോർട്ട്‌ ലഭിക്കും മുമ്പ്‌, ജൂലൈയിൽ തന്നെ, പാഠപുസ്‌തക രചന എസ്‌ സി ഇ ആർ ടി യിൽ ആരംഭിച്ചിരുന്നു. പാഠപുസ്‌തകങ്ങൾ മാറ്റണമെന്ന്‌ ആദ്യം തീരുമാനിക്കുക. അതിനുശേഷം അതിനാവശ്യമായ റിപ്പോർട്ട്‌ ഉണ്ടാക്കുക - ഇതാണിവിടെ നടന്നത്‌. 1, 3, 5, 7, 11 ക്ലാസുകളിലെ പാഠപുസ്‌തകങ്ങളാണ്‌ അടുത്ത അക്കാദമിക വർഷം മാറ്റുന്നത്‌. വളരെ തിടുക്കത്തിലാണ്‌ സർക്കാർ കാര്യങ്ങൾ മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌. എന്തിനാണിത്ര ധൃതി പിടിക്കുന്നത്‌ എന്ന്‌ ആരും ചോദിച്ചുപോവും. നിലവിലുള്ള പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും ധൃതഗതിയിലുള്ള പരിഷ്‌കരണം അനിവാര്യമാക്കും വിധം `പഴഞ്ചനാ'യോ?

സർക്കാരിന്റെ ന്യായീകരണങ്ങൾ ഒട്ടും തന്നെ ന്യായയുക്തങ്ങളല്ലെങ്കിലും, 2013 ആഗസ്‌തിൽ അസീസ്‌ കമ്മിറ്റി റിപ്പോർട്ട്‌ സമർപ്പിച്ചു. ഈ റിപ്പോർട്ടും അതിലെ ശുപാർശകളും വിലയിരുത്തണമെങ്കിൽ കേരളത്തിലെയും ഇന്ത്യയിലെയും പാഠ്യപദ്ധതി രൂപീകരണ ചരിത്രം അല്‌പം പരിശോധിച്ചേ മതിയാവൂ.

പാഠ്യപദ്ധതി രൂപീകരണ ചരിത്രം
 
===പാഠ്യപദ്ധതി രൂപീകരണ ചരിത്രം===
 
1976-ൽ ഒരു ഭരണഘടനാ ഭേദഗതി വഴിയാണ്‌ സംസ്ഥാന ലിസ്റ്റിൽ പെട്ട വിദ്യാഭ്യാസം സംയുക്ത ലിസ്റ്റിൽ (Concurrent list) ഉൾപ്പെടുത്തുന്നത്‌. സംയുക്ത ലിസ്റ്റിലായാൽ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിയമ നിർമാണം നടത്താൻ അധികാരം ലഭിക്കും. 1986-ൽ ഇന്ത്യൻ പാർലിമെന്റ്‌ പാസാക്കിയതും 1992-ൽ ഭേദഗതി വരുത്തിയതുമായ ദേശീയ വിദ്യാഭ്യാസ നയമാണ്‌ രാജ്യത്ത്‌ ഇപ്പോൾ നിലനിൽക്കുന്നത്‌. ഇന്ത്യയിൽ വിദ്യാഭ്യാസ മേഖലയിലെ നവലിബറൽ നയങ്ങൾക്ക്‌ തുടക്കം കുറിച്ച ഒരു രേഖയായിരുന്നു അത്‌. ഇന്ന്‌ വിദ്യാഭ്യാസരംഗത്ത്‌ കണ്ടുവരുന്ന ഉദാരവത്‌കരണ നയങ്ങളെ അത്‌ സാധൂകരിക്കുന്നു. എന്നിരുന്നാലും, എലിമെന്ററി (1-8 വരെ ക്ലാസുകൾ) വിദ്യാഭ്യാസത്തെ ശിശുകേന്ദ്രിതവും പ്രവർത്തനാധിഷ്‌ഠിതവുമാക്കണമെന്നും `ജയ-പരാജയങ്ങൾ' പ്രൈമറി ഘട്ടത്തിൽ പാടില്ലെന്നും മൂല്യനിർണയം നിരന്തരമായി നടക്കണമെന്നും ആ രേഖ പറഞ്ഞുവച്ചിരുന്നു. ഈ നയം പുനഃപരിശോധിക്കാൻ വേണ്ടി ആചാര്യ രാമമൂർത്തിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ പുതുതായി വന്ന കേന്ദ്രസർക്കാർ 1990-ൽ നിയോഗിക്കുകയുണ്ടായി. ഒട്ടേറെ നിർദ്ദേശങ്ങൾ വെച്ചതോടൊപ്പം ശിശുകേന്ദ്രിതമായ പഠന-ബോധനത്തിന്റെ ചില മാതൃകകളും പ്രസ്‌തുത കമ്മിറ്റി അവതരിപ്പിക്കുകയുണ്ടായി.

1980-കളിൽ മധ്യപ്രദേശിലെ `ഏകലവ്യ' എന്ന സംഘടന ശിശുകേന്ദ്രിതമായ പഠനത്തിന്‌ രീതിശാസ്‌ത്രപരമായ ധാരാളം മാതൃകകൾ ക്ലാസ്‌മുറികളിൽ പരീക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു. കേരളത്തിൽ, പഠനപ്രവർത്തനങ്ങൾ ശിശുസൗഹൃദപരമായും പ്രവർത്തനാധിഷ്‌ഠിതമായും ക്രമീകരിച്ച്‌ ക്ലാസ്‌മുറികളെ ജനാധിപത്യ സംവാദത്തിനുള്ള ഇടങ്ങളായി പരിണമിപ്പിക്കാനുള്ള ശ്രമങ്ങൾ, തങ്ങളുടെ ബാലവേദികളിൽ ശാസ്‌ത്രസാഹിത്യ പരിഷത്തും നടത്തുന്നുണ്ടായിരുന്നു. 1986-ലെ ബാലോത്സവ ജാഥകൾ, 1989-ൽ ആരംഭിച്ച അക്ഷരവേദികൾ, 1987-ലെ അഖിലേന്ത്യാ ബാലോത്സവം, തുടർന്നങ്ങോട്ട്‌ നടത്തിയ നിരവധി പ്രാദേശിക ബാലോത്സവങ്ങൾ എന്നിവ കേരളത്തിലെ വിദ്യാഭ്യാസപ്രവർത്തകർക്ക്‌ ഔപചാരിക വിദ്യാഭ്യാസത്തെ ഫലപ്രദമാക്കാനായി കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആശയങ്ങളും വൈദഗ്‌ധ്യവും ലഭ്യമാക്കി. 1989-90 ലെ എറണാകുളം സാക്ഷരതാ പരിപാടിയിലും 1990-91 ലെ സാക്ഷരകേരളം പരിപാടിയിലും തയ്യാറാക്കിയ പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും പ്രവർത്തനാധിഷ്‌ഠിതവും പരിസരബന്ധിതവും സാമൂഹ്യ-സാമ്പത്തിക-രാഷ്‌ട്രീയ പ്രശ്‌നങ്ങളെ വിമർശനാത്മകമായി അപഗ്രഥിക്കുന്നതും പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതുമായ ഒരു പഠനരീതി സ്വായത്തമാക്കുന്നതിന്‌ പ്രയോജനകരമായി. 1993-ൽ പുറത്തുവന്ന `ഭാരരഹിത പഠനം' (Learning without Burden) എന്ന പ്രൊഫ.യശ്‌പാലിന്റെ റിപ്പോർട്ടാകട്ടെ, അധ്യാപകർക്ക്‌ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കൂടുതൽ പ്രചോദനവും ആത്മവിശ്വാസവും നൽകി.

1997-ൽ കേരളം ഏറ്റെടുത്ത പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ ഈ അനുഭവങ്ങളുടെയെല്ലാം പിൻബലമുണ്ടായിരുന്നു. നാളതുവരെ സംസ്ഥാനത്ത്‌ നടന്ന പാഠ്യപദ്ധതി പ്രവർത്തനങ്ങളിൽ നിന്ന്‌ തികച്ചും വ്യതിരിക്തമായിരുന്നു അത്‌. കുട്ടികൾ ഒഴിഞ്ഞ പാത്രങ്ങളല്ലെന്നും, ഒട്ടേറെ അനുഭവങ്ങളുമായാണ്‌ അവർ സ്‌കൂളിലെത്തുന്നതെന്നും, പുതിയ അനുഭവങ്ങൾ കുട്ടികൾക്ക്‌ ലഭ്യമാക്കി അറിവ്‌ സൃഷ്‌ടിക്കാൻ കുട്ടിയെ സഹായിക്കുകയാണ്‌ അധ്യാപകർ ചെയ്യേണ്ടതെന്നും അന്ന്‌ തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ പാഠപുസ്‌തകം, അധ്യാപകസഹായി, അധ്യാപകപരിശീലനം, അധ്യാപകർക്കുള്ള തൽസ്ഥല സഹായം, ക്ലാസ്‌മുറിയിലെ സൗകര്യങ്ങൾ, വിദ്യാഭ്യാസ മാനേജ്‌മെന്റ്‌, മൂല്യ നിർണയം എന്നിവയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടു. ഇതിനനുസൃതമായി സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുകയും ചെയ്‌തു.

എൻ.സി.എഫ്‌ - 2005
 
===എൻ.സി.എഫ്‌ - 2005===
 
2001-ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ഒന്നാം യു.പി.എ സർക്കാർ, വർഗീയവത്‌കൃതമെന്ന്‌ വിലയിരുത്തപ്പെട്ട 2000-ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ പരിഷ്‌കരിക്കുകയും പ്രൊഫ. യശ്‌പാലിന്റെ നേതൃത്വത്തിൽ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ 2005 (നാഷണൽ കരിക്കുലം ഫ്രെയിംവർക്ക്‌ -എൻ.സി.എഫ്‌ 2005) എന്ന പുതിയ രേഖ തയ്യാറാക്കുകയും ചെയ്‌തു. 1997-ലെ കേരള പാഠ്യപദ്ധതിയും പുരോഗതി പ്രാപിച്ച രാജ്യങ്ങളിലെ സ്‌കൂൾ പാഠ്യപദ്ധതികളും മറ്റും പരിശോധിച്ചാണ്‌ എൻ.സി.എഫ്‌ 2005 തയ്യാറാക്കിയത്‌. അതിനാൽ ഇന്ത്യയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിലെ അടിസ്ഥാനപരവും പുരോഗമനപരവുമായ ഒരു മാറ്റത്തിനാണ്‌ ഈ രേഖ വഴിയൊരുക്കിയത്‌. സ്‌കൂളിന്‌ പുറത്തുള്ള ജീവിതവുമായി അറിവിനെ ബന്ധിപ്പിക്കുക, കാണാപ്പാഠമാക്കുന്ന രീതി ഒഴിവാക്കുക, പാഠപുസ്‌തക കേന്ദ്രിതമാകാതെ കുട്ടിയുടെ സമഗ്രമായ വികസനത്തിന്‌ പര്യാപ്‌തമായ ധാരാളം പ്രവർത്തനങ്ങൾക്ക്‌ സാധ്യതയുള്ള പാഠ്യപദ്ധതി വികസിപ്പിക്കുക, പരീക്ഷകളെ വഴക്കമുള്ളതാക്കുകയും അതുവഴി ക്ലാസ്‌മുറിയിലെ പഠനപ്രവർത്തനങ്ങളുമായും അന്തരീക്ഷവുമായും അതിനെ ഉദ്‌ഗ്രഥിപ്പിക്കുക, രാജ്യത്തെ ജനാധിപത്യ രാഷ്‌ട്രീയത്തിൽ താല്‌പര്യമെടുക്കുന്ന ശക്തമായ സ്വത്വം കുട്ടിയിൽ വളർത്തിയെടുക്കുക എന്നീ അടിസ്ഥാന തത്ത്വങ്ങൾക്കനുസരിച്ചാണ്‌ എൻ.സി.എഫ്‌ 2005 തയ്യാറാക്കിയിട്ടുള്ളത്‌.

എൻ.സി.എഫ്‌ 2005 ഒട്ടേറെ നിർദ്ദേശങ്ങളും ശുപാർശകളും മുന്നോട്ടുവെച്ചു. സ്‌കൂൾ പഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും അതത്‌ പ്രായത്തിലുള്ള കുട്ടികളുടെ പ്രകൃതത്തിനും ചുറ്റുപാടിനും അനുസൃതമായിരിക്കണമെന്നും, എല്ലാ കുട്ടികൾക്കും തുല്യ അവസരം ലഭ്യമാക്കണമെന്നും, അധ്യാപനമെന്നത്‌ വിവരങ്ങൾ പ്രേഷണം ചെയ്യലോ കാണാപ്പാഠമാക്കാൻ പരിശീലിപ്പിക്കലോ അല്ലെന്നും, അതിനുപകരം അറിവിന്റെ നിർമ്മാണത്തിന്‌ കുട്ടിയെ സഹായിക്കും വിധം അനുഭവങ്ങൾ പ്രദാനം ചെയ്യലാണ്‌ അധ്യാപകന്റെ ചുമതലയെന്നും, ഉദ്‌ഗ്രഥിത ജ്ഞാനം ലഭ്യമാക്കി അറിവ്‌ നേടുന്നതിലെ ആനന്ദം കുട്ടിക്ക്‌ അനുഭവവേദ്യമാക്കണമെന്നും, പ്രാദേശിക അറിവുകളും പരമ്പരാഗത കരവിരുതുകളും വിമർശനാത്മകമായി സ്വന്തം അറിവുമായി ഉൾച്ചേർക്കപ്പെടണമെന്നും, ഗോത്രഭാഷകളടക്കമുള്ള മാതൃഭാഷയാണ്‌ കുട്ടിയുടെ പഠനമാധ്യമമാക്കേണ്ടതെന്നും പ്രസ്‌തുത രേഖ നിർദ്ദേശിക്കുകയുണ്ടായി. എന്നുമാത്രമല്ല, തോൽവി-ജയം എന്ന രീതിയിൽ കുട്ടികളെ തരംതിരിക്കാതെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രേഡുകളാക്കി തിരിക്കുക, നിരന്തര മൂല്യനിർണയ രീതികൾ ക്ലാസുമുറികളിൽ ഉപയോഗപ്പെടുത്തി മൂല്യനിർണയ സങ്കേതങ്ങളെ ഉടച്ചുവാർക്കുക, പഠനം ഫലപ്രദമാക്കാൻ ക്ലാസ്‌മുറിയിൽ സാമൂഹ്യജ്ഞാന നിർമിതിയും വിമർശനാത്മക ബോധനശാസ്‌ത്രവും ഉപയോഗപ്പെടുത്തുക എന്നീ നിർദേശങ്ങളും പ്രസ്‌തുതരേഖയിലൂടെ മുന്നോട്ടുവച്ചു.

കെ.സി.എഫ്‌ 2007
 
===കെ.സി.എഫ്‌ 2007===
 
എൻ.സി.എഫ്‌ 2005 തയ്യാറാക്കിയ ശേഷം സംസ്ഥാനങ്ങളോട്‌ അവരവരുടെ സ്വന്തം പാഠ്യപദ്ധതി ചട്ടക്കൂടും അതിനനുസരിച്ചുള്ള പാഠപുസ്‌തകങ്ങളും തയ്യാറാക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെടുകയുണ്ടായി. എൻ.സി.ഇ.ആർ.ടി കേരളത്തിന്‌ അതിനായി 2005-ൽ 10 ലക്ഷം രൂപ നൽകി. ഈ പണം ഉപയോഗിച്ചുള്ള കേരളത്തിലെ പ്രവർത്തനം 2006-ലാണ്‌ ആരംഭിച്ചത്‌.

പാഠ്യപദ്ധതിയെന്നത്‌ ഒരു സാമൂഹ്യ-രാഷ്‌ട്രീയ രേഖയാണല്ലോ. അതുകൊണ്ടുതന്നെ അത്‌ രൂപപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ജനങ്ങളോട്‌ വ്യാപകമായി ചർച്ച ചെയ്യേണ്ടതുണ്ട്‌. വിശദമായ ചർച്ചകൾക്കും, പഠനങ്ങൾക്കും ശേഷം തയ്യാറാക്കിയ കരടുരേഖ പ്രാദേശിക തലത്തിൽ പി.ടി.എ കളിലും മറ്റും ചർച്ച ചെയ്‌ത ശേഷമാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്‌ (കേരള കരിക്കുലം ഫ്രെയിം വർക്ക്‌ - കെ.സി.എഫ്‌ 2007) അവസാനരൂപം കൊടുത്തത്‌. അങ്ങിനെ തയ്യാറാക്കിയ രേഖ 2007-ൽ പ്രസിദ്ധീകരിച്ചു. . കേരളം വളർത്തിക്കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്‌കരണ പ്രക്രിയയിലെ ഒരു നാഴികക്കല്ലാണ്‌ കെ.സി.എഫ്‌. 2007 ന്റെ രൂപീകരണം. എൻ.സി.എഫ്‌. മുന്നോട്ടുവച്ച വിമർശനാത്മക ബോധനത്തിന്‌ കേരളീയമായ ഒരു മാതൃക നിർമിച്ച്‌ മുന്നോട്ടു പോകാനാണ്‌ കെ.സി.എഫ്‌.-ലൂടെ ശ്രമിച്ചത്‌. വിദ്യാഭ്യാസത്തെ സമകാലിക സമൂഹത്തിലെ യാഥാർഥ്യങ്ങളോട്‌ അടുപ്പിക്കാനുള്ള ആഹ്വാനത്തെയാണ്‌ അതിലൂടെ സാക്ഷാത്‌കരിച്ചത്‌. `എന്തിന്‌ പഠിക്കണം' എന്ന അടിസ്ഥാന ചോദ്യത്തിൽ നിന്ന്‌, ഭാവികേരളസമൂഹത്തെ സംബന്ധിച്ച ചില കാഴ്‌ചപ്പാടുകൾ കെ.സി.എഫ്‌. മുന്നോട്ടുവെച്ചു. സാമൂഹ്യനീതിയിൽ അധിഷ്‌ഠിതമായതും സമഗ്രവികസനം സാധ്യമാക്കുന്നതും ജനാധിപത്യം തൊട്ടുള്ള മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും ശാസ്‌ത്രീയ മനോഭാവം പുലർത്തുന്നതും വിമർശനാത്മകമായ നിലപാടുകൾ സ്വീകരിക്കുന്നതുമായ ഒരു സമൂഹനിർമിതിയാണ്‌ കേരളം അതിലൂടെ ലക്ഷ്യം വെച്ചത്‌. ലോകമാകെ അംഗീകരിക്കപ്പെട്ടതും പ്രശ്‌നാധിഷ്‌ഠിത പഠനം (Problem based learning) എന്ന ജ്ഞാനനിർമിതിയിൽ ഊന്നിയതുമായ പ്രാമാണിക സമീപനത്തെ കെ.സി.എഫ്‌. ഇതിനായി പ്രയോജനപ്പെടുത്തി. കേരളം ഇന്നഭിമുഖീകരിക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങൾ, വികസന പ്രശ്‌നങ്ങൾ എന്നിവ തിരിച്ചറിഞ്ഞുകൊണ്ടുള്ള പഠനപ്രക്രിയ, പഠനത്തെ അർഥപൂർണമാക്കും എന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ, ശിൽപ്പശാലകളിലൂടെ നിരവധി പ്രശ്‌നങ്ങൾ പട്ടികപ്പെടുത്തി. സൗകര്യാർഥം അവയെ എട്ട്‌ പ്രശ്‌ന മേഖലകളാക്കി തരം തിരിച്ചു. വിശ്വമാനവൻ എന്ന കാഴ്‌ചപ്പാട്‌ രൂപപ്പെടാത്ത അവസ്ഥ, അധ്വാനശേഷി വികാസത്തിന്റെ അഭാവം, സാംസ്‌കാരികത്തനിമയെക്കുറിച്ചും അതിന്റെ സ്വതന്ത്ര വികാസത്തെക്കുറിച്ചുമുള്ള ധാരണക്കുറവ്‌, കൃഷി ഒരു സംസ്‌കാരമായി കാണാത്ത അവസ്ഥ, ശാസ്‌ത്രീയമായ ആരോഗ്യ-പൊതുജനാരോഗ്യ കാഴ്‌ചപ്പാടിന്റെ അഭാവം, പാർശ്വവത്‌ക്കരിക്കപ്പെട്ടവരോടുള്ള പരിഗണനയില്ലായ്‌മ, ശാസ്‌ത്രീയമായ സ്ഥല-ജല മാനേജ്‌മെന്റിന്റെ അഭാവം, പരിസ്ഥിതിസൗഹൃദമായ വ്യവസായവത്‌കരണത്തിന്റെയും നഗരവത്‌കരണത്തിന്റെയും അഭാവം എന്നിങ്ങനെ എട്ടെണ്ണമാണ്‌ തിട്ടപ്പെടുത്തപ്പെട്ട സാമൂഹ്യപ്രശ്‌ന മേഖലകൾ. പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലൂടെ ഓരോ വിഷയത്തിലും ഓരോ യൂണിറ്റിലും എത്തിച്ചേരേണ്ട നിശ്ചിതമായ ധാരണകളും മനോഭാവങ്ങളും പട്ടികപ്പെടുത്തി. അതിലൂടെ സമഗ്രമായ സിലബസ്‌ ഗ്രിഡുകൾക്ക്‌ രൂപം നൽകി. അവയെ അടിസ്ഥാനമാക്കി പാഠപുസ്‌തകങ്ങൾ നിർമിച്ചു. വിദ്യാഭ്യാസമെന്നത്‌ സമൂഹത്തെ മാറ്റിപ്പണിയാനുള്ളതാണ്‌. ഒരു വ്യക്തിയുടെ ഏറ്റവും മികച്ച കഴിവുകളെ പുറത്തു കൊണ്ടുവരികയും അങ്ങിനെ ചെയ്യുമ്പോൾ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌ന നിർധാരണത്തിന്‌ സഹായിക്കുന്നവയാകുന്നുവെന്നുറപ്പാക്കുകയും വേണം. അതിനാണിവിടെ ശ്രമിച്ചത്‌ എന്നത്‌ വ്യക്തമാണ്‌.

കെ എൻ പണിക്കർ കമ്മിറ്റി പറഞ്ഞതെന്ത്‌?
 
===കെ എൻ പണിക്കർ കമ്മിറ്റി പറഞ്ഞതെന്ത്‌?===
 
ഇത്തരത്തിൽ സമഗ്രവീക്ഷണത്തോടെ തയ്യാറാക്കിയ കെ.സി.എഫ്‌ 2007-നെ തിരസ്‌കരിക്കുന്ന സമീപനമാണ്‌ അബ്‌ദുൾ അസീസ്‌ കമ്മിറ്റി എടുത്തിട്ടുള്ളത്‌. നിലവിലുള്ള പാഠ്യപദ്ധതി മാറ്റുന്നതിനുള്ള യുക്തിയായി മൂന്ന്‌ കാര്യങ്ങളാണ്‌ അസീസ്‌ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്‌.

1. ഡോ. കെ.എൻ.പണിക്കർ കമ്മിറ്റി റിപ്പോർട്ട്‌ തന്നെ ഇത്തരമൊരു പരിഷ്‌കരണം ആവശ്യപ്പെടുന്നുവെന്നതാണതിലൊന്ന്‌. 2008-ൽ തയ്യാറാക്കിയ ഏഴാം ക്ലാസിലെ സാമൂഹ്യശാസ്‌ത്രം പാഠപുസ്‌തകത്തിലെ `മതമില്ലാത്ത ജീവൻ' എന്ന ഭാഗത്തെപ്പറ്റി സമൂഹത്തിൽ ചർച്ച ഉയർന്നപ്പോഴാണ്‌ അന്നത്തെ സർക്കാർ കെ.എൻ.പണിക്കരുടെ നേതൃത്വത്തിൽ ഒരു ഉന്നതാധികാര കമ്മിറ്റിയെ നിയോഗിച്ചത്‌. പണിക്കർ കമ്മിറ്റി വിശദമായി ചർച്ചകളും തെളിവെടുപ്പും നടത്തി സർക്കാരിന്‌ റിപ്പോർട്ട്‌ കൊടുത്തു. റിപ്പോർട്ടിലെ `നിരീക്ഷണങ്ങളും അവലോകനവും' എന്ന രണ്ടാമത്തെ അധ്യായത്തിൽ 21 നിരീക്ഷണങ്ങളുണ്ട്‌. പല സ്രോതസ്സുകളിൽ നിന്ന്‌ ലഭിച്ച അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയെ പരിശോധിക്കുകയാണ്‌ അവിടെ ചെയ്‌തത്‌. ഇതൊന്നും കമ്മിറ്റിയുടെ ശുപാർശകളല്ലെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ നിരീക്ഷണങ്ങളിലെ 7 എണ്ണത്തിലെ ചില ഭാഗങ്ങൾ മാത്രം സാഹചര്യത്തിൽ നിന്ന്‌ അടർത്തി മാറ്റി അസീസ്‌ കമ്മിറ്റി തെറ്റായ രീതിയിൽ ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. ഉദാഹരണമായി, ഡോ.കെ.എൻ.പണിക്കരുടേതെന്ന നിലയിൽ അസീസ്‌ കമ്മിറ്റി എടുത്തു ചേർത്ത ഒരു നിരീക്ഷണമിതാണ്‌:

`പ്രശ്‌നാധിഷ്‌ഠിത പാഠ്യപദ്ധതി സയൻസ്‌, കണക്ക്‌ എന്നീ വിഷയങ്ങളുടെ സിലബസ്‌ ഗ്രിഡ്‌ തയ്യാറാക്കുന്നതിന്‌ പരിമിതി ഉണ്ടാക്കുന്നുണ്ട്‌'.

എന്നാൽ ഇക്കാര്യം പണിക്കർ കമ്മിറ്റിറിപ്പോർട്ടിൽ പറയുന്നതിങ്ങനെയാണ്‌:

`പ്രശ്‌നങ്ങൾ ഋണാത്മകമായി (negative) പ്രസ്‌താവിച്ചത്‌ വിമർശിക്കപ്പെട്ടിട്ടുണ്ട്‌... ഇവ സയൻസ്‌, കണക്ക്‌ തുടങ്ങിയ വിഷയങ്ങളുടെ സിലബസ്‌ ഗ്രിഡ്‌ തയ്യാറാക്കുന്നതിന്‌ പരിമിതി ഉണ്ടാക്കുന്നുണ്ടോ എന്ന്‌ അതത്‌ വിഷയസമിതികൾ പരിശോധിക്കേണ്ടതുണ്ട്‌. പ്രശ്‌നങ്ങൾ ഋണാത്മകത്തിന്‌ പകരം ധനാത്മകമായാണ്‌ (Positive) പ്രസ്‌താവിക്കേണ്ടത്‌.'

ഇതിൽ എവിടെയാണ്‌ പ്രശ്‌നാധിഷ്‌ഠിത സമീപനത്തെ ചോദ്യം ചെയ്‌തിരിക്കുന്നത്‌? തുറന്ന ഒരു സമീപനം സ്വീകരിക്കുക മാത്രമല്ലേ കമ്മിറ്റി ചെയ്‌തിരിക്കുന്നത്‌?

പണിക്കർ കമ്മിറ്റിയുടെ മൂന്നാമത്തെ അധ്യായത്തിലാണ്‌ അവരുടെ 16 ശുപാർശകൾ കൊടുത്തിട്ടുള്ളത്‌. ഇവയിൽ നിന്ന്‌ വെറും മൂന്നെണ്ണം മാത്രമാണ്‌ അസീസ്‌ കമ്മിറ്റി സ്വീകരിച്ചിട്ടുള്ളത്‌. സ്വീകരിച്ചവയാകട്ടെ അത്രയേറെ അക്കാദമികമായി പ്രാധാന്യമില്ലാത്തവയാണ്‌ - പാഠപുസ്‌തകത്തിലെ ഭാഷ, ചിത്രീകരണം, പുസ്‌തകത്തിലെ കടലാസിന്റെ ഗുണമേന്മ തുടങ്ങിയവ.

പണിക്കർ കമ്മിറ്റി ശുപാർശ ചെയ്‌തത്‌ എന്തെല്ലാമാണെന്നു നോക്കാം.

? വിമർശനാത്മക സമീപന പ്രകാരം പാഠപുസ്‌തകത്തിൽ ഒരു വിഷയത്തെക്കുറിച്ച്‌ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തുകയില്ല. അതിനാൽ തന്നെ എൻ.സി.ഇ.ആർ.ടി. പാഠപുസ്‌തകമായോ പഴയ പാഠ്യപദ്ധതി പ്രകാരമുള്ള പാഠപുസ്‌തകമായോ നിലവിലുള്ളതിനെ താരതമ്യം ചെയ്യുന്നത്‌ ഉചിതമല്ല. കാരണം അവ വ്യത്യസ്‌ത പാഠ്യപദ്ധതികളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ടവയാണ്‌. കുട്ടികളുടെ അറിവുനിർമാണ പ്രക്രിയയ്‌ക്ക്‌ സഹായകമായ വിധത്തിൽ സാമൂഹികശാസ്‌ത്രത്തിൽ ഉളളടക്കപരമായ സമ്പുഷ്ടീകരണവും സൂചനകളും നൽകേണ്ടതുണ്ട്‌. അങ്ങനെ ചെയ്യുമ്പോൾ ദേശീയ പ്രസ്ഥാനങ്ങൾക്കും നവോത്ഥാന നേതാക്കൾക്കുമുളള പ്രാതിനിധ്യം പാഠപുസ്‌തകത്തിൽ കൂടും. ശാസ്‌ത്ര പാഠപുസ്‌തകത്തിൽ കുട്ടികളുടെ നിലവാരത്തിനനുസൃതമല്ലാത്ത വിവരങ്ങളും നിർവചനങ്ങളും ഒഴിവാക്കണം.

? പ്രാദേശിക കാര്യങ്ങളിൽ നിന്നും ദേശീയ കാര്യങ്ങളിലേക്ക്‌ കുട്ടികളെ നയിക്കുന്ന രീതി പ്രശംസനീയമാണ്‌. എന്നാൽ പ്രാദേശികതയ്‌ക്ക്‌ അമിതപ്രാധാന്യം ലഭിക്കുന്നത്‌ പ്രാദേശികവാദത്തേയും സങ്കുചിത ബോധത്തേയും പ്രോത്സാഹിപ്പിച്ചേക്കാം. അതിനാൽ ദേശീയവും അന്തർദേശീയവുമായ കാര്യങ്ങളിലേക്കുളള കവാടം അനുയോജ്യമായ ഘട്ടത്തിൽ പാഠപുസ്‌തകം തുറന്നിടേണ്ടതാണ്‌.

? ക്ലാസ്‌ റൂം ഗവേഷണത്തിന്റേയും വിമർശകനാത്മക വിലയിരുത്തലിന്റേയും അടിസ്ഥാനത്തിൽ കാലാകാലങ്ങളിൽ പാഠപുസ്‌തകങ്ങൾ പരിഷ്‌കരിക്കണം. ഇതിനായി ഓരോ വിഷയത്തിനും മൂന്ന്‌ മുതൽ അഞ്ചുവരെ അംഗങ്ങളടങ്ങുന്ന വിദഗ്‌ധ സമിതി രൂപീകരിക്കാവുന്നതാണ്‌.

? വിമർശനാത്മക ബോധനശാസ്‌ത്രത്തിന്റെ വിജയം പഠന പ്രക്രിയയിൽ നിർണായകപങ്ക്‌ വഹിക്കുന്ന അധ്യാപകരുടെ ബൗദ്ധിക സുസജ്ജതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉള്ളടക്ക മേഖലകൾ, പഠനബോധനശാസ്‌ത്രം, കുട്ടികളുടെ വികാസം, എന്നിവയിൽ എല്ലാ അധ്യാപകർക്കും വേണ്ടത്ര പരിശീലനം ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കേണ്ടതാണ്‌.

? എല്ലാ പാഠപുസ്‌തകങ്ങളും ജെൻഡർ പരിഗണന ഉളളതാകണം. കൂടു തൽ മൂർത്തമായ വിവരണങ്ങളും അനുഭവങ്ങളും പാഠപുസ്‌തകങ്ങളിൽ ഉൾക്കൊള്ളിച്ച്‌ സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനപരമായ ബന്ധങ്ങളെ അഭിസംബോധന ചെയ്യണം. പാഠ്യപദ്ധതി, സിലബസ്‌, പാഠപുസ്‌തകം എന്നിവയുടെ നിർമാണത്തിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തണം.

? ചിത്രീകരണങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം.

? പാഠപുസ്‌തകത്തിന്റെ കെട്ടും മട്ടും ആകർഷകമാകണം, നല്ല കടലാസിൽ അച്ചടിക്കണം.

? പാഠപുസ്‌തക ഭാഷ ശിശുസൗഹൃദമാക്കണം.
? പാഠപുസ്‌തക ഭാഷ ശിശുസൗഹൃദമാക്കണം.
? പാഠപുസ്‌തകത്തിന്റെയും അധ്യാപനസഹായിയുടെയും നിർമാണത്തിൽ അതത്‌ വിഷയങ്ങളുടെ ഉള്ളടക്കത്തിലും ബോധനശാസ്‌ത്രത്തിലും ധാരണയുളള വിദഗ്‌ധരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം.

? പാഠപുസ്‌തക രചയിതാക്കളുടെ പ്രൊഫണഷൽ വളർച്ചയ്‌ക്കു വേണ്ടി അക്കാദമിക അവസരങ്ങളും ഗവേഷണ നടപടികളും ഒരുക്കണം.

? പാഠപുസ്‌തകം തയ്യാറാക്കിയവരുടെ പേരുകൾ പുസ്‌തകത്തിൽ നൽകണം.

? സിലബസ്‌, പാഠപുസ്‌തകം, അധ്യാപകസഹായി എന്നിവ വെബ്‌സൈറ്റിൽ ഇടണം. ഫീൽഡിൽ നിന്നുളള പ്രതികരണങ്ങളും നിർദ്ദേശങ്ങളും വിദഗ്‌ധ സമിതി പരിഗണിക്കണം. ഇക്കാര്യത്തിൽ വിപുലമായ ചർച്ചകൾ സാധ്യമാക്കുന്ന രീതി എസ.്‌ഇ.ആർ.ടി. വികസിപ്പിക്കണം.

? ഏഴാം ക്ലാസിലെ സാമൂഹികശാസ്‌ത്രത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷ നിലവാരമില്ലാത്തതാണെന്നതിനാൽ പരിഭാഷകളുടെ ഗുണമേന്മ ഉറപ്പാക്കാൻ ക്രമീകരണം രൂപപ്പെടുത്തണം.

? സംസ്ഥാനത്ത്‌ നിലവിലുള്ള പാഠപുസ്‌തകങ്ങൾ മോണിറ്റർ ചെയ്യുന്നതിന്‌ ഒരു പാഠപുസ്‌തക കമ്മീഷനെ നിയോഗിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാവുന്നതാണ്‌.

ഈ നിർദേശങ്ങളിൽ ഒരിടത്തും നിലവിലുള്ള പാഠ്യപദ്ധതിയോ പാഠപുസ്‌തകങ്ങളോ. മാറ്റണമെന്നു പറയുന്നില്ല. മറിച്ച്‌ പാഠപുസ്‌തകങ്ങൾ തയ്യാറാക്കുമ്പോൾ പൊതുവിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ്‌ ചെയ്‌തിരിക്കുന്നത്‌. അത്തരം മെച്ചപ്പെടുത്തലിനു പകരം നിലവിലുള്ള പഠനസമീപനങ്ങൾ തിരുത്തിയെഴുതിക്കൊണ്ട്‌ പാഠപുസ്‌തകങ്ങൾ ഒന്നടങ്കം മാറ്റുന്ന പ്രക്രിയയാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. അതിനുള്ള ന്യായം കണ്ടെത്താൻ പണിക്കർ കമ്മിറ്റിയെ തെറ്റായി അവതരിപ്പിച്ചത്‌ അക്കാദമികമായ സത്യസന്ധതയ്‌ക്ക്‌ നിരക്കുന്നതല്ല.

2. പണിക്കർ കമ്മിറ്റിയുടെ ശുപാർശകൾക്കനുസരിച്ച്‌ പാഠ്യപദ്ധതി പരിഷ്‌കരണം നടത്താത്തതിനാൽ കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം താഴ്‌ന്നുപോയി എന്നതാണ്‌ രണ്ടാമത്തെ കാരണം. ഇത്തരമൊരു വിലയിരുത്തൽ നടത്തുമ്പോൾ അതിനായി ശാസ്‌ത്രീയപഠനങ്ങൾ നടത്തി വിവരങ്ങൾ ശേഖരിക്കുകയോ, ഇപ്പോൾ ലഭ്യമായ പഠന റിപ്പോർട്ടുകൾ ഉപയോഗപ്പെടുത്തുകയോ ചെയ്യണമായിരുന്നു. അതൊന്നും കമ്മിറ്റി ചെയ്‌തില്ല. എസ്‌.സി.ഇ.ആർ.ടി, എസ്‌.എസ്‌.എ, എൻ.സി.ഇ.ആർ.ടിയുടെ National Achievement Survey-NAS 2010, അസർ (Annual Status of Education Report - ASER), എഡ്യൂക്കേഷൻ ഇനിഷ്യേറ്റീവ്‌ (Education Initiative - EI) ബാംഗ്ലൂരിലെ റീജിയണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇംഗ്ലീഷ്‌ (RIE) എന്നിവയുടെ പഠന റിപ്പോർട്ടുകളെല്ലാം കേരളത്തിലെ കുട്ടികളുടെ പഠനനിലവാരം മറ്റ്‌ സംസ്ഥാനങ്ങളുടേതിൽ നിന്ന്‌ വളരെ മെച്ചമാണെന്നാണ്‌ പറയുന്നത്‌. കേരളത്തിലെ നിലവിലുളള പാഠ്യപദ്ധതി കേന്ദ്രപാഠ്യപദ്ധതിയേക്കാൾ ഉളളടക്കപരമായി മികച്ചതാണെന്ന്‌ കെ.എസ.്‌ടി.എ, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തുടങ്ങിയ പ്രസ്ഥാനങ്ങൾ നടത്തിയ പഠനങ്ങൾ തെളിയിക്കുകയുണ്ടായി. ഇവയിലോ മറ്റേതെങ്കിലും പഠനങ്ങളിലോ മറിച്ചൊരു വിലയിരുത്തൽ ഉണ്ടെങ്കിൽ അസീസ്‌ കമ്മിറ്റി അവ കേരള സമൂഹത്തിന്‌ മുമ്പിൽ വയ്‌ക്കേണ്ടതായിരുന്നു.

3. മൂന്നാമത്തെ കാരണം, സ്വകാര്യ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളുടെ എണ്ണത്തിലുള്ള വർധനവാണത്രേ. കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം, കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ മറ്റുധാരകളിലേക്ക്‌ പോകുന്നതിൽ പാഠ്യപദ്ധതിയാണ്‌ പ്രതി! എന്നാൽ പ്രധാനപ്രതി സർക്കാർ തന്നെയാണെന്നത്‌ പകൽപോലെ വ്യക്തമാണ്‌. സർക്കാരിന്റെ നയപരമായ തീരുമാനവും അനുവാദവുമില്ലാതെ ഇംഗ്ലീഷ്‌ മാധ്യമത്തിലുള്ള സി.ബി.എസ്‌.ഇ സ്‌കൂളുകളോ സംസ്ഥാന സിലബസിലുള്ള അൺ എയ്‌ഡഡ്‌ സ്‌കൂളുകളോ ആരംഭിക്കാൻ സാധ്യമല്ലെന്ന്‌ ആർക്കാണറിയാത്തത്‌? 1967 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ സംസ്ഥാന സിലബസിലുള്ള 825 അൺഎയ്‌ഡഡ്‌ സ്‌കൂളുകളാണ്‌ അനുവദിക്കപ്പെട്ടിരുന്നത്‌. അതിൽ 92%-വും യു.ഡി.എഫ്‌ സർക്കാരുകളുടെ ഭരണകാലങ്ങളിലാണ്‌ താനും! സർക്കാരിന്റെ ഇത്തരം നയങ്ങൾക്കൊപ്പം, വിദ്യാലയങ്ങളിൽ മാതൃഭാഷ അവഗണിക്കുന്ന രീതി സാധ്യായദിനങ്ങളിൽ വരുന്ന കുറവ്‌, പ്രഥമാധ്യാപകരുടെ ചുമതലകൾ ഫലപ്രദമായി നിർവഹിക്കാൻ കഴിയായ്‌ക, മധ്യവർഗ താൽപര്യങ്ങൾക്കടിപ്പെട്ട സമൂഹം തുടങ്ങിയ മറ്റു ഘടകങ്ങൾ പരിഗണിക്കാനോ പഠിക്കാനോ കമ്മിറ്റി തയ്യാറായില്ല. രണ്ടായിരത്തിലേറെ കുട്ടികൾ പഠിക്കുന്നവയും സൗകര്യക്കുറവിനാൽ പ്രവേശനം നിഷേധിക്കേണ്ടിവരുന്നവയുമായ ഒട്ടേറെ പൊതുവിദ്യാലയങ്ങൾ കേരളത്തിൽ ഉണ്ടെന്ന യാഥാർത്ഥ്യവും കമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഉറങ്ങുന്നവനെ ഉണർത്താം. ഉറക്കം നടിക്കുന്നവനെ ഉണർത്താനാവില്ലല്ലോ.

അസീസ്‌ കമ്മിറ്റി കണ്ടെത്തിയ പ്രശ്‌നങ്ങൾ
 
===അസീസ്‌ കമ്മിറ്റി കണ്ടെത്തിയ പ്രശ്‌നങ്ങൾ===
 
ഇപ്പോഴുള്ള പാഠ്യപദ്ധതിയെപ്പറ്റി വിവരശേഖരണം നടത്താൻ അസീസ്‌ കമ്മിറ്റി ഒരു സർവെ നടത്തിയിരുന്നു. സർവെയിലെ ചോദ്യാവലി തികച്ചും അശാസ്‌ത്രീയമായ രീതിയിലാണ്‌ തയ്യാറാക്കിയിരുന്നത്‌. ഉദാഹരണമായി ചില ചോദ്യങ്ങളിതാ:

ഹൈസ്‌കൂൾ തലത്തിൽ ഇപ്പോൾ നിലവിലിരിക്കുന്ന നിരന്തര വിലയിരുത്തൽ രീതി തൃപ്‌തികരമാണോ? (മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന്‌ ആരാണ്‌ പറയാത്തത്‌?)

(ഹയർസെക്കന്റി) പാഠപുസ്‌തകത്തിലെ ഉള്ളടക്കം ദേശീയനിലവാരത്തിലുള്ളതാണോ? (എന്താണീ ദേശീയ നിലവാരം? അത്‌ ആരെങ്കിലും തീരുമാനിച്ചിട്ടുണ്ടോ?)

ഈ ചോദ്യങ്ങളെല്ലാം തന്നെ ഗവേഷകന്റെ മുൻവിധി പ്രകടിപ്പിക്കുന്നവയാണ്‌. പക്ഷപാതരഹിതമായ ചോദ്യാവലി വഴി മാത്രമേ സത്യസന്ധമായ വിവരം ലഭിക്കൂ എന്നത്‌ പഠനതന്ത്രങ്ങളിലെ ബാലപാഠമാണ്‌. ഈ പഠനം ആ സത്യത്തെ നിരാകരിക്കുന്നു.

അസീസ്‌ കമ്മിറ്റിയുടെ ചോദ്യാവലിയിലെ മറ്റു ചില ചോദ്യങ്ങൾ കൂടി നോക്കാം. `പാഠപുസ്‌തകത്തിന്റെ ഉളളടക്കം ആഗോള നിലവാരം പുലർത്തുന്നുണ്ടോ?' എത്ര പേർക്ക്‌ ഉത്തരം എഴുതാനാകും? എന്താണ്‌ വിദ്യാഭ്യാസത്തിന്റെ ആഗോള നിലവാരം? ആരാണ്‌ അങ്ങനെയൊരു നിലവാരം രൂപീകരിച്ചത്‌? ജപ്പാൻ, ഫിൻലാന്റ്‌, കൊറിയ, സിങ്കപ്പൂർ, ആസ്‌ത്രേലിയ തുടങ്ങിയ ഏത്‌ രാജ്യത്തെ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി ഉത്തരം പറയണം? അസീസ്‌ കമ്മിറ്റിക്ക്‌, കേരള പാഠ്യപദ്ധതി ദേശീയ നിലവാരവും ആഗോള നിലവാരവുമില്ലാത്താണെന്ന്‌ അധ്യാപകരെക്കൊണ്ട്‌ പറയിക്കണം; അത്‌ വസ്‌തുതകളുടെ അടിസ്ഥാനത്തിലാകണമെന്നില്ല.

മറ്റൊരു ചോദ്യം നോക്കൂ.
മറ്റൊരു ചോദ്യം നോക്കൂ.
`വിമർശനാത്മക ബോധനശാസ്‌ത്രം ഔപചാരിക വിദ്യാഭ്യാസ പ്രക്രിയയ്‌ക്ക്‌ യോജിച്ചതാണെന്ന്‌ കരുതുന്നുണ്ടോ?' വിമർശനാത്മക ബോധനശാസ്‌ത്രം ഇന്ത്യയിൽ അവതരിപ്പിച്ചത്‌ എൻ സി എഫ്‌ വഴി എൻ.സി.ഇ.ആർ.ടി.യാണ്‌. ഇന്ത്യയിലെ പരമോന്നത അക്കാദമിക സ്ഥാപനം. അവിടെ ഉളളവർക്കില്ലാത്ത സംശയമാണ്‌ അസീസ്‌ കമ്മിറ്റിക്ക്‌. എൻ സി ഇ ആർ ടി പറഞ്ഞതാണെങ്കിൽ പോലും മറിച്ചുള്ള യുക്തിയുണ്ടെങ്കിൽ അംഗീകരിക്കാം. അതുണ്ടോ? കേരളത്തിലെ എസ.്‌സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ തന്നെ ലോകപ്രശ്‌സ്‌ത വിദ്യാഭ്യാസചിന്തകനായ മൈക്കിൾ ആപ്പിളിനെ തിരുവനന്തപുരത്ത്‌ കൊണ്ടുവന്ന്‌ ഒരു അന്താരാഷ്ട്ര സെമിനാർ നടത്തുകയുണ്ടായി. ആ സെമിനാറിൽ വിമർശനാത്മക ബോധനശാസ്‌ത്രം ഔപചാരിക വിദ്യാഭ്യാസത്തിൽ പ്രയോഗിച്ചതിന്‌ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി വിജയഗാഥകളാണ്‌ പങ്കുവയ്‌ക്കപ്പെട്ടത്‌. വിമർശനാത്മക ബോധനശാസ്‌ത്രം വിദ്യാലയങ്ങളിൽ പ്രയോജനപ്പെടുത്തിയതിന്റെ ധാരാളം അനുഭവങ്ങൾ ഇന്റർനെറ്റിൽ ഇന്ന്‌ ലഭ്യമാണ്‌. സാവോപോളോയിലെ ഔപചാരികവിദ്യാഭ്യാസ മേഖലയിൽ പൗലോ ഫ്രയർ നടത്തിയ ഇടപെടലിൽ പാഠ്യപദ്ധതി പരിഷ്‌കരണവും ലക്ഷ്യമിട്ടിരുന്നു എന്ന്‌ അദ്ദേഹത്തെ പഠിച്ച എല്ലാവർക്കും അറിയാം.

ഹയർ സെക്കണ്ടറി അധ്യാപകരോടുള്ള ചോദ്യാവലിയിൽ ഇങ്ങനെയൊരു ചോദ്യമുണ്ട്‌:

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3523" എന്ന താളിൽനിന്ന് ശേഖരിച്ചത്