അജ്ഞാതം

"ആഗോളവൽക്കരണവും ദരിദ്രവൽക്കരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 217: വരി 217:

വ്യാപാര രംഗത്ത്‌ വളരെ വേഗത്തിലാണ്‌ മാറ്റങ്ങളുണ്ടാകുന്നത്‌. കയറ്റുമതി പ്രോത്സാഹിപ്പിക്കാനെന്നോണം കുത്തകകൾക്ക്‌ വലിയതോതിൽ പ്രോത്സാഹനം നൽകുന്നു. നിത്യോപയോഗസാധനങ്ങളും വിത്തും വളവും ചമ്മന്തിപ്പൊടിവരെ യഥേഷ്‌ടം ഇറക്കുമതി ചെയ്യാവുന്ന ലിസ്റ്റിൽ പെടുത്തിയിരിക്കയാണ്‌. റബർ, വെളിച്ചെണ്ണ, തേങ്ങാപ്പാൽ എന്നിവയുടെ ഇറക്കുമതി നിലവിൽവരുന്നതോടെ കേരളത്തിലെ ചെറുകിട കൃഷിക്കാർപോലും കുത്തുപാളയെടുക്കേണ്ടി വരും.

ലോകത്തിലെ പ്രധാന നാണയങ്ങൾ ഇന്ന്‌ വലിയൊരു കച്ചവടചരക്കായിരിക്കുന്നു. പ്രധാന നാണയങ്ങളുടെ ക്രയവിക്രയവും അതിന്റെ വിലയിലുണ്ടാകുന്ന വ്യത്യാസങ്ങളിലൂടെയുള്ള ലാഭവും പ്രധാനമായൊരു കച്ചവട മേഖലയാണ്‌. ``അന്താരാഷ്‌ട്ര നാണയങ്ങളുടെ കച്ചവടത്തിന്നായി ഒരു ദിവസം ചെലവാക്കുന്ന തുക അന്താരാഷ്‌ട്ര ഉൽപന്നങ്ങളുടെ വ്യാപാരത്തിന്നായി ഒരു മാസം ചെലവാക്കുന്ന തുകയെക്കാൾ കൂടുതലാണ്‌''. (ഡോ:സി.ടി.കുര്യൻ).

714 ഓളം വസ്‌തുക്കൾ യഥേഷ്‌ടം ഇറക്കുമതി ചെയ്യാവുന്നരീതിയിൽ കയറ്റിറക്ക്‌ നയത്തിൽ മാറ്റം വരുത്തിക്കൊണ്ടുള്ള നയം കേന്ദ്രസർക്കാർ ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. ഇതിന്റെ ഫലമായി ഇത്തരം ഉൽപന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്ന പ്രാദേശിക കമ്പനികൾ അടച്ചുപൂട്ടേണ്ടിവരും. ചെറുകിട കൃഷിക്കാരും വ്യാവസായിക ഉൽപ്പാദകരുമായ വലിയൊരുഭാഗം ഇതോടെ തൊഴിലില്ലാത്തവരാകും. ഇറക്കുമതി ചുങ്കം ഏറ്റവും കൂടിയത്‌ 30% ആയി നിജപ്പെടുത്തിയിരിക്കുന്നു. ഇതോടെ ഇന്ത്യൻ കമ്പോളത്തിലേക്ക്‌ വിദേശവസ്‌തുക്കൾ തടയാൻ കഴിയാത്തവിധം പ്രവഹിക്കുകയാണ്‌. പണക്കാർക്ക്‌ വേണ്ട ആഡംബരപ്രധാനമായ വസ്‌തുക്കളെല്ലാം കുറഞ്ഞ വിലക്ക്‌ ഇറക്കുമതിചെയ്യാൻ കഴിയും.

കുത്തകവൽക്കരണത്തിന്റെ വേഗത കൂടി വരികയാണ്‌. ഇന്ത്യയിൽത്തന്നെ കുത്തക നിയന്ത്രണ നിയമം (MRTP) ഇല്ലാതായതോടെ കമ്പനികൾ പരസ്‌പരം കൂടിച്ചേരുകയും വിലക്കെടുക്കുകയും ചെയ്യുന്നു. ഇതോടെ ഒരു ഉൽപ്പന്നം ഉണ്ടാക്കി വിൽക്കുന്ന കമ്പനികളുടെ എണ്ണം കുറയുന്നു. ഉദാഹരണം, ഹിന്ദുസ്ഥാൻ ലിവർ ടാറ്റയുടെ സോപ്‌ ഉൽപാദന വിഭാഗം (TOMCO) വിലക്കെടുക്കുകയുണ്ടായി. ഇതോടെ കുളിസോപ്പിന്റെയും അലക്ക്‌ സോപ്പിന്റെയും ഡിറ്റർജന്റിന്റെയും ഉൽപാദനത്തിന്റെയും വിപണനത്തിന്റെയും ഏതാണ്ട്‌ 80 - 85% ഹിന്ദുസ്ഥാൻ ലിവറിൽ നിക്ഷിപ്‌തമായിരിക്കുന്നു. ഇത്തരം കൂടിച്ചേരലും വാങ്ങിക്കൂട്ടലും മാധ്യമം, ഔഷധനിർമാണം തുടങ്ങി എല്ലാ രംഗങ്ങളിലേക്കും വ്യാപിക്കയാണ്‌. ഇത്‌ കുത്തകവൽക്കരണത്തിന്റെ വ്യാപനം ശക്തിപ്പെടുത്തുകയാണ്‌.

പണക്കാരിലേക്ക് ചുരുങ്ങുന്ന ധനമേഖല

സർക്കാരിന്റെ വരവ്‌ചെലവ്‌, അവയുടെമേലുള്ള നിയന്ത്രണങ്ങൾ, ധനകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവയാണ്‌ ധനമേഖലയുടെ വ്യാപ്‌തിയും സ്വാധീനവും നിർണ്ണയിക്കുന്ന ഘടകങ്ങൾ. ഈ പ്രവർത്തനങ്ങളെല്ലാം പൂർണ്ണമായും അന്താരാഷ്‌ട്ര ധനകാര്യസ്ഥാപനങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ്‌ ഇപ്പോൾ നടക്കുന്നതെന്നതാണ്‌ ആഗോളവൽക്കരണ കാലത്തുണ്ടായ പ്രധാനമാറ്റം.

സർക്കാരിന്റെ പ്രധാന വരുമാനമാർഗ്ഗം നികുതികളാണ്‌. ഇന്ത്യയിലെ നികുതി നയം പൂർണ്ണമായും ധനികപക്ഷപാതപരമാണ്‌. പണക്കാരെയും കമ്പനികളെയും നേരിൽ ബാധിക്കുന്ന പ്രത്യക്ഷനികുതികൾ (ആദായനികുതി, കമ്പനി നികുതി, സ്വത്തുനികുതി തുടങ്ങിയവ) ഗണ്യമായികുറച്ചുകൊണ്ടുവരികയാണ്‌. എന്നാൽ, എല്ലാ വിഭാഗത്തിലും പെട്ട പ്രത്യേകിച്ചും കമ്പോളത്തിൽ നിന്ന്‌ സാധനങ്ങൾ വാങ്ങുന്ന സാധാരണ ജനങ്ങളെയെല്ലാം ബാധിക്കുന്ന പരോക്ഷനികുതി (വിൽപനനികുതി, എക്‌സൈസ്‌ നികുതി തുടങ്ങിയവ) നിരക്കുകൾ വർധിപ്പിക്കുകയുമാണ്‌. തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന വസ്‌തുക്കളിൽ ചുമത്തുന്ന എക്‌സൈസ്‌ തീരുവ ഉയർത്തുമ്പോൾ ഇറക്കുമതി വസ്‌തുക്കൾക്ക്‌ നല്‌കേണ്ട ചുങ്കം കുറക്കുന്നു. ആദ്യത്തേത്‌ തദ്ദേശീയ ഉൽപന്നങ്ങളുടെ വിലവർധനക്കും രണ്ടാമത്തേത്‌ വിദേശ ഉൽപന്നങ്ങളുടെ വിലക്കുറവിനും ഇടയാക്കും.

പ്രത്യക്ഷ നികുതി നിരക്ക്‌ കുറയുന്നതോടെ പണക്കാർക്ക്‌ തന്നിഷ്‌ടപ്രകാരം ഉപയോഗിക്കാവുന്ന കയ്യിരിപ്പ്‌ പണം കൂടുന്നു. ഇന്ത്യയുടെ മൊത്തം വരുമാനത്തിൽ പ്രത്യക്ഷനികുതിയിൽനിന്നുള്ള വിഹിതം കുറഞ്ഞു വരികയാണ്‌. ആഗോളവൽകരണത്തിന്റെ നേട്ടം അനുഭവിക്കുന്ന ധനികരുടെ വരുമാനം വർധിക്കുന്നുണ്ടെങ്കിലും അതിൽ നിന്ന്‌ സർക്കാരിലേക്ക്‌ നികുതിയായി കൊടുക്കുന്ന വിഹിതം കുറയുന്നു. ദരിദ്രർക്കാണെങ്കിൽ സ്വന്തം വരുമാനം കുറയുന്നു. പരോക്ഷനികുതികൾ വർധിക്കുന്നത്‌ കാരണം കുറഞ്ഞ വരുമാനത്തിൽനിന്ന്‌ പോലും സർക്കാരിലേക്ക്‌ ഒടുക്കേണ്ട അനുപാതം കൂടുന്നു. മാത്രമല്ല, പരോക്ഷനികുതികൾ വർധിക്കുന്നതുമൂലം പൊതു വിലനിരക്ക്‌ പിന്നെയും വർധിക്കുന്നു. ഇത്‌ ദരിദ്രവൽക്കരണത്തിന്ന്‌ വീണ്ടും ആക്കം കൂട്ടുന്നു.

സർക്കാരിന്റെ മറ്റൊരു വരുമാനമാർഗ്ഗം പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനമാണ്‌. ലാഭത്തിലുള്ള കമ്പനികൾ ഓരോന്നായി വിറ്റു തുടങ്ങിയതോടെ അവയും വൻകിട മുതലാളിമാർ കൈക്കലാക്കിവരികയാണ്‌.

ഇന്ത്യയിലേക്ക്‌ വരുന്ന വിദേശ നിക്ഷേപത്തിന്റെ അളവ്‌ വർധിപ്പിക്കാൻ സർക്കാർ ഏറെ ശ്രമിക്കുന്നുണ്ടെങ്കിലും ഇങ്ങോട്ടുവരുന്ന വിദേശപ്പണത്തിൽ ഏറിയപങ്കും ഓഹരിവിപണിയിലെ ചൂതാട്ടത്തിന്നായാണ്‌ ഉപയോഗിക്കുന്നത്‌. വിദേശപണം തൊഴിലും വരുമാനവും ഉൽപ്പാദനവും വർധിപ്പിക്കുന്ന പ്രത്യക്ഷ മുതൽ മുടക്കായി മാറുന്നില്ല. രാജ്യത്തിന്റെ മൊത്തം വികസനത്തിന്‌ സഹായിക്കുന്നില്ല. ഓഹരി വിലയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ചാണ്‌ വിദേശപണത്തിന്റെ വരവും പോക്കും. അതുകൊണ്ട്‌തന്നെ ഇതൊരു ശാശ്വത വരുമാന മാർഗമല്ല.

നമ്മുടെ ധനകാര്യ സ്ഥാപനങ്ങളെല്ലാം കാര്യശേഷിയുടെ പേരിൽ പൊതുവിപണിയിൽ മത്സരിക്കാൻ ചുമതലപ്പെട്ടിരിക്കയാണ്‌. അവക്കുള്ള സർക്കാർ പിൻബലം ഇല്ലാതാവുന്നു. പകരം, വിപണിയിൽ മത്സരിച്ചും ഓഹരികമ്പോളത്തിൽ പങ്കാളിയായും സ്വന്തം നിലനിൽപിനു വേണ്ടിയുള്ള വരുമാനം കണ്ടെത്തണമെന്നതാണ്‌ പുതിയ രീതി.

ഈ പശ്ചാത്തലത്തിൽവേണം ഇൻഷുറൻസ്‌, ബാങ്കിങ്‌ രംഗങ്ങളിലെ മാറ്റങ്ങളെ വിലയിരുത്തുന്നത്‌.

ഇനഞഷുറൻസ് സ്വകാര്യവൽക്കരണം ഉയർത്തുന്ന പ്രശ്നങ്ങൾ

1956ലാണ്‌ ലൈഫ്‌ ഇൻഷുറൻസ്‌ കോർപറേഷൻ (LIC) സർക്കാർ നിയന്ത്രണത്തിൽ നിലവിൽ വന്നത്‌. അഞ്ച്‌ കോടി രൂപയായിരുന്നു സർക്കാർ മുതൽ മുടക്ക്‌. ജനറൽ ഇൻഷുറൻസ്‌ കോർപറേഷൻ (GIC) 1972ൽ ഉണ്ടായി. 21.6 കോടി രൂപയായിരുന്നു മൂലധനം. അത്ഭുതകരമായ രീതിയിലാണ്‌ ഈ രണ്ട്‌ പൊതു മേഖലാ സ്ഥാപനങ്ങളും വളർന്നത്‌. എൽ.ഐ.സി.യുടെ ഇപ്പോഴത്തെ ആസ്‌തി 1,38,764 കോടി രൂപയും ജി.ഐ.സിയുടേത്‌ 44,000 കോടി രൂപയുമാണ്‌. ഈ സ്ഥാപനങ്ങൾ രണ്ട്‌ ലക്ഷം കോടി രൂപയോളം വിവിധ ഇനങ്ങളിലായി (നികുതി, ലാഭവിഹിതം, പഞ്ചവൽസര പദ്ധതികളുടെ നടത്തിപ്പ്‌, സർക്കാർ കടപത്രങ്ങൾ വാങ്ങിക്കൽ എന്നിങ്ങനെ) കേന്ദ്രസർക്കാറിന്‌ ഇതിനകം നൽകിക്കഴിഞ്ഞു. എന്നിട്ടും കാര്യശേഷിയില്ലായ്‌മയുടെ പേരിൽ ഇൻഷുറൻസ്‌ മേഖല സ്വകാര്യവൽക്കരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ഇൻഷുറൻസ്‌ ബിൽ ലോകസഭ പാസാക്കുകയുണ്ടായി. അമേരിക്ക അതിന്റെ കരിനിയമങ്ങളിൽ ഒന്നായ 'സൂപ്പർ 301' പ്രയോഗി ച്ചാണ്‌ ഇൻഷൂറൻസ്‌ മേഖല സ്വകാര്യവൽക്കരിക്കാൻ ഇന്ത്യയോട്‌ ആവശ്യപ്പെട്ടത്‌. ഗാട്ട്‌ ഉടമ്പടിയെ തുടർന്നായിരുന്നു ഈ സമ്മർദം.

എൽ.ഐ.സി.യുടെ സ്വകാര്യവൽക്കരണം ഇന്ത്യയിലെ ദരിദ്ര വൽക്കരണപ്രക്രിയയെ എങ്ങനെ സ്വാധീനിക്കും എന്നറിയണമെങ്കിൽ അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്‌ ഏതാനും കാര്യങ്ങൾ പരിശോധിക്കണം. എൽ.ഐ.സിയുടെ പ്രധാന പ്രവർത്തനരംഗം ഗ്രാമീണ മേഖലയാണ്‌. മൊത്തം പോളിസിയിൽ 55 ശതമാനവും ഇൻഷൂർ തുകയിൽ 47 ശതമാനവും ഗ്രാമീണ മേഖലയിൽ നിന്നാണ്‌. എൽ.ഐ.സി.യുടെ നിക്ഷേപത്തിൽ 80%വും സാമൂഹ്യ വികസന പ്രവർത്തനവുമായി ബന്ധപ്പട്ടതാണ്‌. (പട്ടിക 7 കാണുക) വിവിധ ഇനങ്ങളിലായി കേന്ദ്രസർ ക്കാരിന്‌ കൊടുക്കുന്ന തുക മാറ്റിയാൽ ബാക്കിയെല്ലാം തന്നെ ഗ്രാമീണ ഭവന നിർമാണം, കുടിവെള്ള വിതരണം, വൈദ്യുതീകരണം, ഗതാഗതം തുടങ്ങിയ ആവശ്യങ്ങൾക്കാണ്‌. വിവിധ തരത്തിലുള്ള സാമൂഹ്യ സുരക്ഷാ ഇൻഷുറൻസ്‌, ഗ്രൂപ്പ്‌ ഇൻഷുറൻസ്‌ എന്നിവയിലൂടെ എൽ.ഐ.സി ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ വലിയതോതിലുള്ള ആശ്വാസങ്ങളാണ്‌ നൽകുന്നത്‌.

പട്ടിക 7
പട്ടിക 7
വികസന പ്രവർത്തനങ്ങളിൽ
വികസന പ്രവർത്തനങ്ങളിൽ
വരി 244: വരി 259:
വ്യവസായ സംസ്ഥാന സർക്കാറുകൾ, കടപ്പത്രങ്ങൾ 20242 വ്യവസായ കോർപറേഷനുകൾ

കേന്ദ്രസർക്കാർ കേന്ദ്രസർക്കാരും അതിന്റെ കടപ്പത്രങ്ങൾ 56185 കീഴിലുള്ള വിവിധ ഏജൻസികളും

ഇൻഷൂറൻസ്‌ രംഗം സ്വകാര്യവൽക്കരിക്കു ന്നതിലൂടെ കൂടുതൽ സ്വകാര്യ കമ്പനികൾ ഈ രംഗത്ത്‌ കടന്നു വരും. ഉദാഹരണത്തിന്‌ ടാറ്റാ കമ്പനിയും ഒരു വിദേശ കമ്പനിയും ചേർന്ന്‌ ഇപ്പോൾതന്നെ ഇൻഷുറൻസ്‌ രംഗത്തേ ക്ക്‌ വരാൻ തയാറായിരി ക്കയാണ്‌. സ്വകാര്യ കമ്പ നികൾ പ്രീമിയം കുറക്കാ നും ബോണസ്‌ വർധിപ്പി ക്കാനും കൂടുതൽ ആകർഷകമായ ആനുകൂല്യങ്ങൾ നൽകാനും തയ്യാറാകും. പ്രീമിയം വഴി കിട്ടുന്ന തുക അവരുടെ തന്നെ കമ്പനികളിൽ നിക്ഷേപിച്ചും, ഓഹരിക്കച്ചവടം നടത്തിയും കൂടുതൽ ലാഭമുണ്ടാക്കാൻ അവർക്ക്‌ അവസരവുമുണ്ട്‌.

എൽ.ഐ.സി.യുടെ 80% നിക്ഷേപവും വലിയ ലാഭത്തെ ലക്ഷ്യമാക്കി യുള്ളതല്ല. അതുകൊണ്ട്‌ തന്നെ സ്വകാര്യ കമ്പനികളുമായി മത്സരിക്കേണ്ടി വരുമ്പോൾ എൽ.ഐ.സിക്കും കൂടുതൽ ലാഭത്തിന്‌ വേണ്ടി അവരുടെ വരുമാനം ഉപയോഗിക്കേണ്ടതായി വരും. ഇങ്ങനെ വരുമ്പോൾ ഇപ്പോൾ ഗ്രാമവികസനത്തിനും ദാരിദ്ര്യ നിർമാർജനത്തിനും പദ്ധതി ചെലവിനും മറ്റും എൽ.ഐ.സി. ചെലവാക്കുന്ന പണം തുടർന്ന്‌ നൽകാൻ കഴിയാതാവും. മത്സരത്തിൽ പിടിച്ചു നിൽക്കാനും സ്വന്തം നിലനിൽപിനും വേണ്ടി ശ്രമിക്കുന്ന ഒരു എൽ.ഐ.സി. ആയിരിക്കും പിന്നീടുണ്ടാവുന്നത്‌. ഇത്‌ സാമൂഹ്യമായ ഒട്ടേറെ പിന്നോട്ടടികൾക്ക്‌ ഇടയാക്കും. ഒപ്പം ദരിദ്രവൽക്കരണത്തിന്റെ തീവ്രത വർധിപ്പിക്കുകയും ചെയ്യും.

ബാങ്കിങ് രംഗം

ബാങ്കിങ്‌ രംഗത്തായാലും ഈ ധനിക പക്ഷപാത സമീപനം പ്രകടമാണ്‌. പൊതു മേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം, സ്വകാര്യബാങ്കുകൾ കൂടുതലായി ആരംഭിക്കാനുള്ള ശ്രമം, വിദേശ ബാങ്കുകൾക്ക്‌ നിർബാധം കടന്നു വരാനും അടച്ചു പൂട്ടാനുമുള്ള സൗകര്യം, ബാങ്കിങ്ങ്‌ നിയമങ്ങളെ മറികടക്കാൻ സ്വകാര്യ - വിദേശ ബാങ്കുകൾക്കുള്ള അനുമതി, ഗ്രാമീണ ബാങ്കിങ്‌ മേഖലയോടുള്ള അവഗണന, മുൻഗണനാ വായ്‌പ ഇല്ലാതാ ക്കാനുള്ള നീക്കം, ഓഹരിക്കച്ചവടത്തിനായി ബാങ്കുകളെ പ്രോത്സാഹിപ്പി ക്കുന്ന സ്ഥിതി എന്നീ നടപടികളിലൊക്കെ ഈ ധനികപക്ഷ സമീപനം പ്രകടമാണ്‌.

വൻകിട മുതലാളിമാർ തിരിച്ചു നൽകാത്ത വായ്‌പ ഏതാണ്ട്‌ 60,000 കോടി രൂപ വരുമത്രേ. ഇത്‌ പിരിച്ചെടുക്കുന്നതി ന്‌ പകരം എഴുതിത്ത ള്ളാനുള്ള നടപടി വരു ന്നു.

പാവപ്പെട്ട ജനങ്ങൾക്ക്‌ നൽകിയിരുന്ന മുൻ ഗണനാ വായ്‌പകൾ (കൃഷി, സ്വയം തൊഴിൽ, വനിതാ വികസനം, മറ്റ്‌ ദാരിദ്ര്യ നിർമാർജന പ്രവർത്തനം എന്നിങ്ങനെ) കുറഞ്ഞു വരുന്നു എന്നത്‌ മാത്രമല്ല, മുൻഗണനാ വായ്‌പയുടെ അർഥത്തിൽതന്നെ മാറ്റം വരുത്തിയിരിക്കുന്നു. മുമ്പ്‌ മുൻഗണനാ വായ്‌പകൾക്കുണ്ടായിരുന്ന പ്രസക്തിയും പ്രാധാന്യവും ഇന്നില്ല. കാരണം ഗ്രാമവികസനത്തെ സഹായി ക്കുന്ന കേന്ദ്ര ഏജൻസികൾക്ക്‌ ബാങ്കുകൾ നൽകുന്ന വായ്‌പയോ അവയുടെ കടപ്പത്രം വാങ്ങലോ മുൻഗണനാ വായ്‌പയായി പരിഗണിക്കും. ഉദാഹരണത്തിന്‌ പാവപ്പെട്ടവർക്ക്‌ വീട്‌ വെക്കാൻ പണം കടം കൊടുക്കു ന്നതിന്‌ പകരം ദേശീയ ഭവനനിർമാണ ബോർഡിന്‌ മൊത്തമായി ഒരു തുക നൽകിയാൽമതി. അത്‌ നൽകുന്ന ബാങ്കിന്റെ കണക്കിൽ മുൻഗണനാ വായ്‌പയായി പരിഗണിക്കും. ദേശീയ ഭവനനിർമാണ ബോർഡിൽ നിന്ന്‌ പാവപ്പെട്ടവർക്ക്‌ എത്രമാത്രം വീടുകിട്ടും എന്നത്‌ പരിഗണിക്കുന്നില്ല. ഇത്തരം സ്ഥാപനങ്ങൾ നേരിട്ട്‌ വായ്‌പ കൊടുക്കുന്നില്ലെന്നതും പ്രശ്‌നമാണ്‌.

മാധ്യമങ്ങളുടെ പങ്ക്

പത്രമാസികകളിലും ഇലക്‌ട്രോണിക്‌ മാധ്യമങ്ങളിലും വലിയൊരു ഭാഗം ഇന്ന്‌ സമ്പന്നരുടെ നിയന്ത്രണത്തിലാണ്‌. അതുകൊണ്ട്‌ തന്നെ മാധ്യമങ്ങളുടെ താൽപര്യം ആഗോളവൽക്കരണ പ്രക്രിയയുടെ പ്രചരണമായിത്തീരുന്നു. ആഗോളവൽക്കരണം എല്ലാ അർഥത്തിലും ഒരു വിപണിവൽക്കരണമാണ്‌. ലാഭത്തിന്‌ വേണ്ടി മത്സരിക്കുന്ന മാധ്യമങ്ങൾ ലാഭം വർധിപ്പിക്കാനായി പരസ്യത്തിലും വാർത്തകളുടെ ഉള്ളടക്കത്തിലും മാറ്റം വരുത്തുന്നു. ഫലത്തിൽ അവ പണക്കാരുടെയും കമ്പോളത്തിന്റെയും താൽപര്യങ്ങൾ പ്രചരിപ്പിക്കാനുള്ള ഉപാധികളായിത്തീരുന്നു.

ആഗോളവൽക്കരണത്തിനു കീഴിൽ വാർത്തകളും പരസ്യങ്ങളും ഉൽപന്നങ്ങൾ മാത്രമാണ്‌. ജനങ്ങളുടെ മനസ്സും രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും മൂല്യങ്ങളുമെല്ലാം മാധ്യമങ്ങൾക്ക്‌ പ്രചരിപ്പി ക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളാണ്‌. സംസ്‌കാരത്തിന്റെ കമ്പോളം വികസിപ്പിക്കാനുള്ള ശ്രമമാണ്‌ മാധ്യമങ്ങളിൽ നടക്കുന്നത്‌. വിപണിയുമായി സമരസപ്പെടാനുള്ള മാനസികാവസ്ഥ (Market Friendly Approach) ജനങ്ങളിൽ ഉണ്ടാക്കുക എന്നതാണ്‌ മാധ്യമങ്ങളുടെ ദൗത്യം. മനുഷ്യ മനസ്സിനെ വിപണിയുമായി താദാത്മ്യപെടുത്തുന്നതിനുള്ള ഉപാധികളായി മാധ്യമങ്ങൾ ഇന്ന്‌ പ്രവർത്തിക്കുന്നു. വിപണിവൽക്കരണം ചെറുക്കപ്പെടേ ണ്ടതല്ലെന്നും അത്‌ അനിവാര്യമായ മാറ്റമാണെന്നും പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ കമ്പോള സംസ്‌കാരത്തിന്‌ കീഴ്‌പെടാൻ മനുഷ്യമനസ്സുകളെ പരോക്ഷമായി പ്രേരിപ്പിക്കുകയാണ്‌. ഒരുതരം മാനസികമായ അടിമത്തം ശക്തിപ്പെടുത്താൻ വേണ്ട മധ്യവർത്തികളായി മാധ്യമങ്ങൾ പ്രവർത്തി ക്കുന്നു.

ആഗോളവൽക്കരണത്തിനെതിരെ എന്തൊക്കെ ചെയ്യാം?

ആഗോളവൽക്കരണ പ്രക്രിയ ചെറുക്കപ്പെടേണ്ടതും ചെറുക്കപ്പെടാവുന്ന തുമാണെന്ന ബോധ്യപ്പെടലാണ്‌ പ്രധാനം. ബ്രിട്ടീഷ്‌ സാമ്രാജ്യത്വം ഇന്ത്യ ഭരിക്കുമ്പോൾ അതിനെ അനുകൂലിക്കുകയല്ലാതെ മറ്റ്‌ മാർഗങ്ങളില്ല എന്ന്‌ ഭൂരിഭാഗം ഇന്ത്യക്കാർ തീരുമാനിച്ചിരുന്നെങ്കിൽ സ്വാതന്ത്ര്യസമരം നടക്കുകയോ സ്വതന്ത്ര ഇന്ത്യ രൂപപ്പെടുകയോ ചെയ്യുമായിരുന്നില്ല. ഇന്ത്യ ഭരിക്കപ്പെടണമെന്ന താൽപര്യം ബ്രിട്ടീഷുകാർക്ക്‌ മാത്രമല്ല ചില ഇന്ത്യക്കാർക്കും ഉണ്ടായിരുന്നതിനാലാണ്‌ സ്വാതന്ത്ര്യസമരം അനിവാര്യ മായത്‌. അതുപോലെ ആഗോള വൽക്കരണ പ്രക്രി യ നടപ്പാക്കണമെന്ന താൽ പര്യം അതിന്റെ നേട്ടങ്ങൾ അനുഭവിക്കുന്ന പത്തിരു പത്‌ ശതമാനം വരുന്ന ധനികർക്കുള്ളതുകൊണ്ടാണ്‌ അതിനെതിരായ സമരത്തിന്‌ ശക്തമായ തയ്യാറെടുപ്പുകൾ വേണ്ടിവരുന്നത്‌.

ആഗോളവൽക്കരണ ത്തിനെതിരായ ചെറുത്തു നിൽപിനും അതിന്റെ പ്രത്യാ ഘാതങ്ങൾ പോലെ വ്യത്യ സ്ഥ തലങ്ങളുണ്ട്‌. രാഷ്‌ട്രീ യം, സാമ്പത്തികം , സാംസ്‌ കാരികം എന്നിങ്ങനെ. ഏത്‌ രംഗത്തായാലും ആഗോ ളവൽക്കരണത്തെ ജനകീയ മായി ചെറു ക്കാൻ കഴിയുമെന്നും ജനകീ യമായ ബദൽ സാധ്യതകൾ ഉണ്ടെന്നും ബോധ്യപ്പെടണം. ബദലുകൾ ഒന്നും ഇല്ല (There Is No Alternative- TINA) എന്നതിന്‌ പകരം ജനകീയ ബദലുകൾ (There Is Peopls' Alternative - TIPA) തീർച്ചയായും ഉണ്ടെന്നും അത്‌ സാധ്യമാണെന്നും ജനങ്ങൾക്ക്‌ ബോധ്യം വരണം. അതിനുള്ള രാഷ്‌ട്രീയ മായ ബോധവൽക്കരണമാണ്‌ ആദ്യം നടക്കേണ്ടത്‌.

ആഗോളവൽക്കരണത്തിനെതിരായ ചെറുത്തുനിൽപ്‌ എന്നത്‌ ശക്തമായ രാഷ്‌ട്രീയ സമരമാണ്‌. അത്‌ കീഴട ങ്ങലിൽ നിന്ന്‌ വില പേശലിലേക്കുള്ള സമരമാണ്‌. വില പേശാൻ കഴിയണ മെങ്കിൽ ഓരോ രാജ്യത്തിനും, ഓരോ ജനസമൂഹത്തിനും അതിന്റെ ശക്തി ദൗർബല്യങ്ങൾ അറിഞ്ഞിരിക്കണം. ഇതിന്‌ സഹായകമായ ഒരു കണക്കെടുക്കൽ നടക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌ ഇന്ത്യയിലാണെങ്കിൽ ആൾശേഷി, അസംസ്‌കൃത വിഭവ സാധ്യത, കയറ്റുമതി സാധ്യത, ഇറക്കുമതി ചെയ്യേണ്ടവ, മറ്റ്‌ രാജ്യങ്ങളെ ആശ്രയിക്കേണ്ട കാര്യങ്ങൾ, ശാസ്‌ത്ര സാങ്കേതിക കഴിവുകൾ, കാർഷിക - വ്യാവസായിക സംവിധാനം എന്നിവ യൊക്കെ കണക്കിലെടുത്ത്‌ പോരാ യ്‌മകൾ പരിഹരിക്കാനും വില പേശാനും കഴിയണം.

ധനിക രാജ്യങ്ങളുടെയും ലോക ബാങ്ക്‌ - നാണയനിധി - WTO കൂട്ടുകെട്ടിന്റെയും കടന്നാക്രമണങ്ങൾ ക്കെതിരെ ശക്തമായ രാഷ്‌ട്രീയ സമരങ്ങൾ വേണം. രാഷ്‌ട്രീയ പാർട്ടികൾ, തൊഴിൽ സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയൊക്കെ രാജ്യത്തിന്റെ സ്വാശ്രയത്വം എന്ന പൊതു ലക്ഷ്യത്തിന്റെ പേരിൽ ജനങ്ങളെ സംഘടിപ്പിക്കണം. ഇതിന്‌ സഹായകമായ ജനകീയ ചർച്ചകൾ വ്യാപകമാവണം.

ആഗോളവൽക്കരണത്തിന്റെ ഭീഷണിക്കെതിരെ ലോകത്താകെ പ്രതിഷേധവും സമരവും ശക്തിപ്പടുന്നു എന്നത്‌ സ്വാഗതാർഹമാണ്‌. ശക്തമായ പ്രതിഷേധത്തെ തുടർന്ന്‌ WTOവിന്റെ സിയാറ്റിൽ സമ്മേളനം അലസിപ്പിരിയുകയായിരുന്നു. പരിസ്ഥിതി, മനുഷ്യാവകാശം, ജനാധിപത്യം എന്നിവ സംരക്ഷിക്കണമെന്നും WTOവിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം. ആഗോളവൽക്കരണത്തിനെതിരെ ലോകത്താകെ സമരം ശക്തിപ്പെടുന്നതിന്റെ ലക്ഷണമാണിത്‌.

ഇന്ത്യയിൽതന്നെ അഖിലേന്ത്യാ പണിമുടക്കുകളടക്കം ശക്തമായ സമര പരിപാടികൾ തൊഴിലാളി സംഘടനകളും രാഷ്‌ട്രീയ പാർട്ടികളും നടത്തി. ഇവയൊക്കെ വലിയ വിജയമായിരുന്നു എന്നതും പ്രതീക്ഷക്ക്‌ വകനൽകുന്നു.

ആഗോളവൽക്കരണം പ്രധാനമായും ഒരു രാഷ്‌ട്രീയ - സാമ്പത്തിക പ്രവർത്തനമാണ്‌. അതുകൊണ്ട്‌ തന്നെ ഈ രംഗ ങ്ങളിൽ താഴെ പറയുന്ന ആവശ്യങ്ങൾക്കായുള്ള സമരങ്ങൾ ആണ്‌ ഇന്ന്‌ അനിവാര്യമായിട്ടുള്ളത്‌.

1. ഭൂ പരിഷ്‌കരണം
1. ഭൂ പരിഷ്‌കരണം
2 അധികാര വികേന്ദ്രീകരണം
2 അധികാര വികേന്ദ്രീകരണം
3 പങ്കാളിത്ത ജനാധിപത്യം
3 പങ്കാളിത്ത ജനാധിപത്യം
4 പ്രാദേശിക ഉൽപാദന വിതരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തൽ

5 പകരം ഉൽപ്പന്നങ്ങൾ ഉള്ള രംഗങ്ങളിൽ ബഹുരാഷ്‌ട്ര കമ്പനികളുടെ ഉൽപ്പന്നങ്ങൾ പരമാവധി ഒഴിവാക്കൽ

6 സേവന രംഗങ്ങളിൽ കൂടുതൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകൽ

ഭൂമിയിലുള്ള ഉടമസ്ഥാവകാശം പുനർവിതരണം ചെയ്യേണ്ടത്‌ ഉൽപാദന വർധനവിന്നും, വരുമാനത്തിന്റെ നീതിപൂർവമായ വിതരണത്തിനും തദ്ദേശീയ വിപണിയുടെ വികാസത്തിനും വ്യാവസായിക - സേവന മേഖലകളുടെ വളർച്ചക്കും അത്യന്താപേക്ഷിതമാണ്‌. അതു കൊണ്ട്‌ തന്നെ സമഗ്രമായ ഭൂ പരിഷ്‌കരണം ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നതിന്നും അവരിൽ ശുഭാപ്‌തിവിശ്വാസം വർധിപ്പി ക്കുന്നതിന്നും അനിവാര്യമാണ്‌.

പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങളെ ആസൂത്രിതമായി വിനിയോഗിക്കാനും ഉപയോഗി ക്കാനും പ്രാദേശികമായി തന്നെ കഴിയേണ്ടതുണ്ട്‌. വികസന പ്രവർ ത്തനങ്ങൾ രൂപപ്പെടുത്തുന്ന തിന്നും നടപ്പാക്കുന്നതിന്നും ജനങ്ങൾക്ക്‌ കഴിവും അറിവും സാധ്യതയും അവസരവും ഉണ്ടാവണം. ഇതിന്‌ അധികാര വികേന്ദ്രീകരണം അതിന്റെ പൂർണ അർഥത്തിൽ നടക്കണം. പ്രാദേശിക ഭരണസംവിധാനങ്ങൾക്ക്‌ ഭരണപരവും ധനപരവുമായ കൂടുതൽ അധികാരങ്ങൾ നൽകണം.

ഇവിടെയാണ്‌ കേരളത്തിൽ നടക്കുന്ന ജനകീയാസൂത്രണത്തിന്റെ രാഷ്‌ട്രീയ പ്രാധാന്യം. വികേന്ദ്രീ കരണം ഇന്ന്‌ ലോക ബാങ്കി ന്റെയും നാണയനിധിയുടെയും ആയുധമാണ്‌. അവരാകട്ടെ എല്ലാ രംഗത്തും സർക്കാർ ഇടപെടൽ കുറച്ചുകൊണ്ട്‌ വിദേശ ഏജൻസികളിൽ നിന്ന്‌ പണം പറ്റുന്ന സന്നദ്ധ സംഘങ്ങളിലൂടെ വികസന പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കയാണ്‌. പ്രാദേശിക ജനകീയ കൂട്ടായ്‌മകളെ പോലും ലോകബാങ്ക്‌ സ്വകാര്യ സംരഭങ്ങളായാണ്‌ കാണുന്നത്‌. ജനകീയാസൂത്രണത്തിൽ സർക്കാർ ഇടപെടൽ വർധിക്കുകയാണ്‌. പഞ്ചായത്തുകൾ സർക്കാരുകളായി മാറണം.

ജനാധിപത്യത്തെ കൂടുതൽ സാർഥകമാക്കാനും ഭരണ പ്രക്രി യയിൽ ജനങ്ങളുടെ ക്രിയാത്മക പങ്കാളിത്തം ഉറപ്പുവരുത്താനും കഴിയണം. ഇതിനായി സൂക്ഷ്‌മ തലത്തിലുള്ള ജനകീയ സംവിധാ നങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും ശക്തിപ്പെടു ത്തണം. ഗ്രാമസഭകൾ, അയൽക്കു ട്ടങ്ങൾ, ജനകീയ ശാസ്‌ത്രപ്രസ്ഥാനങ്ങൾ, പഞ്ചായത്ത്‌ വികസന സമിതികൾ എന്നിവക്കൊക്കെ ഈ രംഗത്ത്‌ ഏറെ പ്രവർത്തിക്കാൻ കഴിയും.

ആഗോളവൽക്കരണത്തിലൂടെ ജനജീവിതത്തിന്റെ എല്ലാ തലങ്ങളേയും സ്‌പർശിക്കുന്ന മാറ്റങ്ങൾ ഉണ്ടാവുകയാണ്‌. ലോകം പഴയതല്ലാതാ യിരിക്കുന്നു. പഴയതിലേക്ക്‌ തിരിച്ച്‌ പോകാനും കഴിയില്ല. പുതിയ മാറ്റങ്ങളിൽ പ്രത്യേകിച്ചും ശാസ്‌ത്ര - സാങ്കേതിക രംഗങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ മാനവരാശിയുടെ ഉന്നതിക്കായി പ്രയോഗിക്കാൻ കഴിയുന്ന ഒട്ടേറെ സാധ്യതകൾ അടങ്ങിയിട്ടുണ്ട്‌. ഇതിൽ ഏറ്റവും പ്രധാനം ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകളാണ്‌. വിവരവിനിമയം, കംപ്യൂട്ടർ, ജനിതകംതുടങ്ങിയ രംഗങ്ങളിൽ അഭൂതപൂർവമായ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ സാങ്കേതിക വിദ്യകളെല്ലാം തന്നെ കൂടുതൽ വികേന്ദ്രീകൃത സാധ്യതകളുള്ളതും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക്‌ നന്നായി പ്രയോജനപ്പെടുത്താവുന്നതുമാണ്‌.

ജൈവവൈവിധ്യം കൂടുതലുള്ള ഇന്ത്യക്ക്‌ ജൈവ സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിനുള്ള സാധ്യതകൾ ഏറെയാണ്‌. മനുഷ്യവിഭവം കൂടുതലുള്ളതിനാൽ വിവര വിനിമയ രംഗത്തും, കംപ്യൂട്ടർ രംഗത്തും തൊഴിലവസരങ്ങൾ കണ്ടെത്താൻ കഴിയും. ഇത്തരം സാങ്കേതികവിദ്യ മനുഷ്യ സമൂഹത്തിന്റെ പൊതുസ്വത്താണ്‌. പക്ഷെ, അതിൻമേലുള്ള ആഗോള നിയന്ത്രണങ്ങളും, ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും അറിവിനെ സ്വകാര്യസ്വത്താക്കി നിലനിർത്തുന്നതും, ഉൽപന്നമാക്കി പ്രചരിപ്പിക്കുന്നതും ആണ്‌. പുതിയ സാങ്കേതിക വിദ്യകളുടെമേൽ കൊണ്ടു വരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി അതിന്റെ ഉപയോഗം കൂടുതൽ ജനോ പകാരപ്രദമാക്കാനും സാർവത്രി കമാക്കാനും കഴിയണം. അതേ സമയം, ഇത്തരം സാങ്കേതിക വിദ്യകളെ ഏറ്റവും അനുയോജ്യമായ തലങ്ങളിൽ പ്രയോജനപ്പെടുത്തുന്ന തിനും വേണ്ട നയരൂപീക രണം നടക്കണം.

പുതിയ സാങ്കേതിക വിദ്യകളെ ആഗേളവൽകരണത്തിന്റെ ഉൽപന്ന ങ്ങളായല്ല, മറിച്ച്‌ ശാസ്‌ത്ര- സാങ്കേതിക വിദ്യകളുടെ സ്വാഭാവിക വളർച്ചയായാണ്‌ കാണേണ്ടത്‌. അതിന്റെ ഉപയോഗത്തിലും മറ്റേതൊരു സാങ്കേതിക വിദ്യയേയും പോലെ നേട്ടകോട്ടങ്ങൾ ഉണ്ടാവുക സാധാരണമാണ്‌. നേട്ടങ്ങളെ പരമാവധി യാക്കാനുള്ള സ്വതന്ത്രവും ആസൂത്രിതവും ശാസ്‌ത്രീയവുമായ വിന്യാസമാണ്‌ പ്രധാനം. സാങ്കേതിക വിദ്യകൾക്ക്‌ മാത്രം ഒരു പ്രത്യേകസ്ഥാനമില്ല. ലോക - രാഷ്‌ട്രീയ - സാമ്പത്തിക മാറ്റങ്ങൾക്ക്‌ കീഴ്‌പെട്ടാണ്‌ ഇവയും പ്രവർത്തിക്കുന്നത്‌. അതിനാൽ ഈ രംഗത്തും ശക്തമായ സമരം അനിവാര്യമാണ്‌.

പ്രാദേശിക വിഭവങ്ങളെ പ്രയോജനപ്പെടുത്തി ചെറുകിട അടിസ്ഥാന ത്തിൽ ഉൽപാദന സംരംഭങ്ങൾ ആരംഭിക്കാനും പ്രദേശികമായിതന്നെ വിതരണം ചെയ്യാനും കഴിയണം. പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്ന മാനസിക വളർച്ചയും രാഷ്‌ട്രീയ പക്വതയും ജനങ്ങളിൽ വളർത്താൻ കഴിയണം. ഇതൊരു മാനസിക വളർച്ചയുടെ പ്രശ്‌നമാണ്‌. ചെറുത്‌ സുന്ദരം മാത്രമല്ല, കുറെ ചെറുതുകൾ ചേർന്നാൽ അത്‌ ശക്തവു മാണെന്ന്‌ തെളിയിക്കണം. ഇതിന്റെ ഭാഗമായി പ്രാദേശി കമായി ബദൽ ഉൽപന്നങ്ങൾ ലഭ്യമാകുന്നിടത്തോളം വിദേശ ബഹുരാഷ്‌ട്ര ഉൽപന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ ജനങ്ങളെ തയ്യാറാക്കണം. ഇവി ടെയെല്ലാം കമ്പോളസംസ്‌കാരത്തിനെതിരായതും, അതിനെ ചെറുക്കുന്നതുമായ മാനസികാവ സ്ഥയിലേക്ക്‌ ജനങ്ങളെ ഉയർത്താൻ വേണ്ട പ്രവർത്തനങ്ങൾക്ക്‌ രാഷ്‌ട്രീയ പാർട്ടികൾ തന്നെ നേതൃത്വം നൽകണം.

പ്രദേശിക ഉൽപാദന-വിതരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നത്‌ വലിയൊരു രാഷ്‌ട്രീയ സമരത്തിന്റെ ഭാഗമാണ്‌. ആഗോള പരാശ്രയത്തിൽ നിന്ന്‌ പ്രാദേശിക പരസ്‌പരാശ്രയത്തിലേക്കുള്ള ഈ രാഷ്‌ട്രീയ ദർശനത്തിന്‌ കുറെക്കൂടി ഉയർന്ന മറ്റൊരു തലം കൂടിയുണ്ട്‌.

സാംസ്കാരിക രംഗത്തെ ഊന്നൽ താഴെ പറയുന്നതിലാവണം

a. തനത്‌ സാംസ്‌കാരിക രൂപങ്ങളുടെ സംരക്ഷണം.

b. ജനകീയമായ ബദൽ ആശയ പ്രചരണ രൂപങ്ങൾ വളർത്തുക

c. നാടൻ കലകൾ, കളികൾ എന്നിവയുടെ സംരക്ഷണം.

d. പുതിയൊരു മാനസികാവബോധത്തിലേക്ക്‌ ജനങ്ങളെ ഉയർത്താനുള്ള ബോധവൽകരണം.

കലാ-സാംസ്‌കാരിക രംഗം ഇന്ന്‌ പൂർണ്ണമായും കച്ചവടമാണ്‌. ദേശീയമായ ഔന്നത്യങ്ങളും, കളികളോടുള്ള കൂറും നഷ്‌ടപ്പെട്ട്‌ ഇന്ന്‌ എവിടെയും കോഴയും, പാരിതോഷികവും, പണവും മാത്രമാണ്‌ ചർച്ച. മത്സര വേദികൾ പണക്കാർ പങ്കിട്ടെടുക്കുകയാണ്‌. കലാപരിപാടികളുടെ അവതരണം പോലും താങ്ങാൻ കഴിയാത്തതാകുന്നു. ചെലവ്‌ കുറഞ്ഞതും പ്രാദേശിക പ്രസക്തവുമായ കലാ രൂപങ്ങൾ അറിഞ്ഞോ അറിയാതെയോ സ്‌കൂൾ മത്സര വേദികൾ നിന്ന്‌ പോലും അപ്രത്യക്ഷമാവുന്നു.

ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ മനുഷ്യനിലെ സ്വാർത്ഥതയും പരാർത്ഥതയും ഒരേ സമയം നിലനിൽക്കുന്നു. ഇത്‌ മനുഷ്യ സ്വഭാവത്തിന്റെ വൈരുദ്ധ്യാത്മകതയാണ്‌. ആഗോളവൽകരണം സൃഷ്‌ടിക്കുന്ന കമ്പോള പ്രധാനമായ സംസ്‌കാരം മനുഷ്യനിലെ സ്വാർത്ഥതയെ വളർത്താനാണ്‌ കൂടുതൽ അവസരം നൽകുന്നത്‌. ഇതിന്‌ പകരം മനുഷ്യന്റെ പെരുമാറ്റ ത്തിലും ജീവിതത്തിലും പരാർത്ഥതക്ക്‌ മുൻതൂക്കം ലഭിക്കണമെങ്കിൽ സമൂഹം നിർണ്ണയിക്കുന്ന ചില മുൻഗണനാ ക്രമത്തിന്‌ കീഴ്‌പെട്ട്‌ ജീവിക്കു ന്നതിൽ അഭിമാനിക്കാൻ അവന്‌ കഴിയണം.

നമ്മുടെ എല്ലാതരം വിഭവങ്ങളും ആത്യന്തികമായി പരിമിതങ്ങളാണ്‌. അതുകൊണ്ടുതന്നെ എല്ലാവരുടെയും എല്ലാതരം ആവശ്യങ്ങളും എല്ലാ തലത്തിലും പരിഹരിക്കാനും തൃപ്‌തിപ്പെടുത്താനും വേണ്ടത്രവിഭവം നമുക്കില്ല. അതുകൊണ്ട്‌ ഉൽപാദനത്തിനും ഉപഭോഗത്തിനും ഒരു പരിധിയുണ്ട്‌. പരിമിതമായ വിഭവങ്ങൾ ധൂർത്തടിക്കാൻ പണക്കാരെ അനുവദിക്കുകയും ദരിദ്രർ കിട്ടുന്നതു കൊണ്ട്‌ തൃപ്‌തിപ്പെടുകയും ചെയ്യണമെന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. പരിമിതമായ വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിനായി സമൂഹം കൂട്ടായെടുക്കുന്ന തീരുമാനങ്ങളെ അംഗീകരിക്കാൻ ഓരോരുത്തരും ബാദ്ധ്യസ്ഥമാ യിരിക്കണം എന്നതാണ്‌. പണം ഉണ്ട്‌ എന്നതു കൊണ്ട്‌മാത്രം ഒരാൾക്ക്‌ എന്തും എത്രയും വാങ്ങാൻ അർഹതയില്ല. ഇതൊരു പരാജയമായല്ല ഉയർന്ന രാഷ്‌ട്രീയ ദർശനത്തിന്റെ പ്രകടിത രൂപമായി ജനങ്ങൾക്ക്‌ ബോദ്ധ്യപ്പെടണം. ''ഏതൊരു നടപടിയും വിജയിച്ചോ എന്ന്‌ പരിശോധിക്കുന്നത്‌ സമൂഹത്തിലെ ഏറ്റവും ദരിദ്രന്‌ അതെത്ര മാത്രം നേട്ടമുണ്ടാക്കി എന്ന പരിശോധനയിലൂടെയാവണം'' എന്ന്‌ ഗാന്ധിജി പറയുകയുണ്ടായി. അതേ പോലെ എല്ലാവരുടെയും ആവശ്യത്തിനുള്ള വിഭവം പ്രദാനം ചെയ്യുന്ന ഈ ഭൂമി ആരുടെയും അത്യാഗ്രഹത്തിന്‌ തികയില്ല എന്നും അദ്ദേഹം ഓർമിപ്പിച്ചിരുന്നു.

ജനകീയതയിലും ജനകീയ കൂട്ടായ്‌മയിലും ജനാധിപത്യത്തിലും അടിയുറച്ച പുതുയൊരു മൂല്യ ബോധത്തിലധിഷ്‌ഠിതമായ രാഷ്‌ട്രീയ സമരം വഴി മാത്രമേ ആഗോളവൽകരണ പ്രക്രിയയെ നേരിടാൻ കഴിയൂ. ഇതിന്ന്‌ നേതൃത്വം കൊടുക്കുന്നതാകട്ടെ രാഷ്‌ട്രീയ പാർട്ടികൾ തന്നെ ആവുകയും വേണം.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4551" എന്ന താളിൽനിന്ന് ശേഖരിച്ചത്