ആലന്തട്ട യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉദിനൂർ യൂണിറ്റ്
പ്രസിഡന്റ് വിനോദ് ആലന്തട്ട
വൈസ് പ്രസിഡന്റ്
സെക്രട്ടറി ജിഷ്ണുരാജ്
ജോ.സെക്രട്ടറി
ജില്ല കാസർകോഡ്
മേഖല തൃക്കരിപ്പൂർ
ഗ്രാമപഞ്ചായത്ത്
ആലന്തട്ട കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിലെ കയ്യൂർ വില്ലേജിൽപെട്ട ആലന്തട്ട എന്ന കാർഷീക ഗ്രാമം ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ശക്തമായ സാന്നിധ്യമറിയിച്ച പ്രദേശമാണ്. 1990 ഒക്ടോബർ 7 ന് ആലന്തട്ട യൂനിറ്റ് ഔപചാരികമായി നിലവിൽവന്നു. യശ്ശ: ശരീരനായ കെ. വി. കൃഷ്ണൻ മാസ്റ്റർ (KVK) ആയിരുന്നു ഉദ്ഘാടകൻ.കെ. എം. കുഞ്ഞിക്കണ്ണൻ, കെ. നാരായണൻ, കെ. ബി തുടങ്ങിയവർ യൂനിറ്റ് രൂപീകരണത്തിന്നു പ്രേരണയായി. ഇ. ഗംഗാധരൻ (പ്രസിഡണ്ട്) എ. എം. ബാലകൃഷ്ണൻ (സക്രട്ടറി) എന്നിവർ പ്രഥമ ഭാരവാഹികളായി.

ഗ്രാമശാസ്ത്ര സമിതി പ്രവർത്തനം: പരിഷത് യൂനിറ്റ് രൂപീകരണത്തിനു മുൻപേ 1970-80 കാലഘട്ടത്തിൽ ആലന്തട്ട C RC ഗ്രന്ഥാലയം കേന്ദ്രമാക്കി ഗ്രാമശാസ്ത്ര സമിതി പ്രവർത്തനം ആലന്തട്ടയിൽ നടന്നിരുന്നു. സർവ്വ ശ്രീ പി.ടി.ബാലകൃഷ്ണൻ മാസ്റ്റർ, കെ.വിജയൻ മാഷ്, പി.ടി.നാരായണൻ മാഷ്, എ.എം.നാരായണൻ നമ്പീശൻ മാഷ് ( തമ്പാൻ മാഷ്) തുടങ്ങിയവർ ഗ്രാമശാസ്ത്ര സമിതിക്കു നേതൃത്വം നൽകിയവരാണ്. കയ്യൂർ യൂനിറ്റിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ:-

  • 1985 മുതൽ കയ്യൂർ യൂനിറ്റിൻ്റെ ഭാഗമായി ആലന്തട്ടയിൽ പരിഷത് സാനിധ്യം അറിയിക്കാനായി. കയനി കുഞ്ഞിക്കണ്ണൻ, എ.എം.ബാലകൃഷ്ണൻ, പി.ഗോപാലൻ തുടങ്ങിയവർ ആലന്തട്ടയിൽ നിന്നും കയ്യൂർ യൂനിറ്റ് അംഗങ്ങളായിരുന്നു.
  • 1985 ഡിസമ്പറിൽ കയ്യൂരിൽ നടന്ന ജില്ല സമ്മേളനത്തിൻ്റെ അനുബന്ധമായി കലാജാഥ സ്വീകരണം, 3 കേന്ദ്രങ്ങളിൽ ശാസ്ത്ര ക്ലാസ് തുടങ്ങിയവ ആലന്തട്ട പ്രദേശത്തു സംഘടിപ്പിച്ചു.
  • 1985 മുതൽ 1990 ൽ പുതിയ യൂനിറ്റ് രൂപം കൊള്ളുംവരെ കയ്യൂർ യൂനിറ്റിൻ്റെ ഭാഗമായി ഒരോ വർഷവും 2 ശാസ്ത്ര ക്ലാസുകൾ, 50 മാസികവരിക്കാരേ ഒരു വർഷം ചേർക്കൽ എന്നിവ ആലന്തട്ടയിൽസാധ്യമായി.

സമ്പൂർണ്ണ സാക്ഷരതായജ്ഞം: കയ്യൂർ യൂനിറ്റിൻ്റ ഭാഗമായ ആലന്തട്ടയിലെ പ്രവർത്തന പരിധിയിലെ ആലന്തട്ട, കരുവാളം, ചള്ളുവക്കോട്, പലോത്ത് പ്രദേശത്തെ സാക്ഷരത കേന്ദ്രങ്ങൾ മികവുറ്റതാക്കാൻ ആലന്തട്ടയിലെ പരിഷത് പ്രവർത്തകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.പ്രസ്തുത സാക്ഷരത പ്രവർത്തനത്തിൻ്റെചൂരിലും ചൂടിലുമാണ് കയ്യൂർ യൂനിറ്റിൽ നിന്നും വേറിട്ട് ആലന്തട്ട യൂനിറ്റ് പിറവി എടുക്കുന്നത്.

സലീം അലിയുറീക്ക ബാലവേദി

യൂനിറ്റ് രൂപീകരണത്തിൻ്റെ തുടർച്ചയായി ഡോ: സലീം അലിയുറീക്ക ബാലവേദി 1991 ൽ രൂപീകരിച്ചു.തുടക്കത്തിൽ 47 കുട്ടുകാർ ബാലവേദിയംഗങ്ങളായി.എ.സുജിത്ത് കൺവീനറായി.ഏകദേശം 7 വർഷം തുടർച്ചയായി പ്രതിമാസ ബാലവേദി സംഗമം നടത്താൻ സാധിച്ചു. കണ്ണുർ -കാസർഗോഡ് ജില്ലകളിലെ ബാലവേദി പ്രവർത്തകരെ പ്രതിമാസംയൂനിറ്റിൽ അതിഥികളായി ക്ഷണിച്ചു വരുത്തി.ജില്ലയ്ക്കകത്തെ പരിസ്ഥിതി പ്രാധാന്യമുള്ള കേന്ദ്രങ്ങളിലേക്കു പ0ന യാത്ര സംഘടിപ്പിച്ചു.ബാലാരാമം എന്ന പേരിൽ 17 ലക്കം തുടർച്ചയായി പ്രസിദ്ധീകരിച്ച കയ്യെഴുത്തു മാസികയിൽ യൂനിറ്റിലെ കൂട്ടുകാർക്കൊപ്പം സിപ്പി പള്ളിപ്പുറം ഉൾപ്പടെ പ്രശസ്ത ബാലസാഹിത്യകാരന്മാരുടെ സൃഷ്ടികളും പ്രസിദ്ധീകരിക്കപ്പെട്ടു.

സൗഹൃദ ഗാനസദസ് എന്ന പേരിൽ കുട്ടികളുടെ ഗായക സംഘം രൂപീകരിക്കാനും ജില്ലയിലെ വിവിധ വേദികളിൽ പരിപാടി അവതരിപ്പിക്കാനും സാധിച്ചു.

==ഗ്രാമ പത്രം== 1990 മുതൽ 2014 വരെ യൂനിറ്റിൽ ഗ്രാമപത്രം തുടർച്ചയായി പ്രസിദ്ധീകരിച്ചു. ചില കാലങ്ങളിൽ പലോത്ത്, ആലന്തട്ട എന്നിവിടങ്ങളിൽ 3 കേന്ദ്രങ്ങളിൽ ഗ്രാമ പത്രം പ്രസിദ്ധീകരിച്ചിരുന്നു. ആലന്തട്ട കളിയാട്ടത്തോടനുബന്ധിച്ച് ബഹുജന ശ്രദ്ധ ക്ഷണിക്കുന്ന പോസ്റ്റർ പ്രദർശനം 2013 വരെ തുടർച്ചയായി നടന്നു. 1992, 1997 തെയ്യത്തോടനുബന്ധിച്ച് പുസ്തക സ്റ്റാളും സംഘടിപ്പിച്ചു.

"https://wiki.kssp.in/index.php?title=ആലന്തട്ട_യൂണിറ്റ്&oldid=10233" എന്ന താളിൽനിന്ന് ശേഖരിച്ചത്