അജ്ഞാതം

"ആലപ്പുഴ ജില്ലയിലെ പരിഷത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
==ആമുഖം==
==ആമുഖം==
1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവല്ലോ. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു. 1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും ആണല്ലോ നാം വിശേഷിപ്പിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്‌ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്. ഈ കാലയളവിലാണ് ആലപ്പുഴ ജില്ലയിലും പരിഷത്തിന്റെ വിത്ത് പാകപ്പെട്ടത്. 1972 ൽ ഡോ. ഗംഗാധരൻ ജില്ലാ പ്രസിഡന്റും തണ്ണീർമുക്കം പ്രോജക്ട് എൻജിനീയർ കെ. സേതുരാമൻ ജില്ലാ സെക്രട്ടറിയുമായ ഒരു ജില്ലാ ഘടകം രൂപപ്പെട്ടു. യൂണിറ്റുകളും മേഖലകളുമില്ല. യുറീക്ക- ശാസ്ത്രകേരളം വിജ്ഞാന പരീക്ഷയുടെ ജില്ലാ കോ-ഓർഡിനേറ്റർ ആയി പുന്നപ്ര കാർമൽ പോളിടെക്‌നിക്കിലെ അധ്യാപകൻ കെ. ഐ. മാത്യു ചുമതലയേറ്റു. 1975ൽ ഗ്രന്ഥശാലാ പ്രവർത്തകരായിരുന്ന ചുനക്കര ജനാർദ്ദനൻ നായർ, എൻ. പി. രവീന്ദ്രനാഥ് അടക്കം ചിലർ സജീവ പ്രവർത്തകരായി. 1976 ജനുവരിയിൽ നടന്ന -പ്രകൃതി സമൂഹം ശാസ്ത്രം- ശാസ്ത്രമാസം ക്ലാസുകൾ ആലപ്പുഴജില്ലയിൽ വ്യാപകമായി നടക്കുകയുണ്ടായി. ക്ലാസ്സെടുക്കുന്നതിന് നിരവധി അധ്യാപകർ രംഗത്തു വന്നു. സ്‌കൂൾ തലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ പരിപൂർണ്ണ പിന്തുണയോടെ നടക്കുന്ന യൂറീക്ക -ശാസ്ത്രകേരളം വിജ്ഞാന പരീക്ഷ വഴി നിരവധി പേർ പരിഷത്തിനെ അറിഞ്ഞു തുടങ്ങി. യൂറീക്ക-ശാസ്ത്രകേരളം മാസികകളുടെ പ്രചാരം വർദ്ധിച്ചതോടെ നിരവധി അധ്യാപകരും അംഗങ്ങളായി എത്തി. ഗ്രാമശാസ്ത്രസമിതി പ്രവർത്തനങ്ങൾ ഗ്രാമഗ്രാമാന്തരങ്ങളിൽ വേരു പിടിച്ചു. പരിഷത്ത് പ്രസിദ്ധീകരിച്ച ചില പുസ്തകങ്ങൾ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ലൈബ്രറികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ ധനസഹായം നൽകുകയും പുസ്തകം നൽകുന്നതിനും മറ്റുമായി ജില്ലയിലാകമാനം സഞ്ചരിക്കാൻ നമ്മുടെ പ്രവർത്തകർക്ക് കഴിഞ്ഞതുവഴി പുതിയ സൗഹൃദങ്ങൾ ഉണ്ടാകുകയും അതുവഴി ഗ്രാമശാസ്ത്രസമിതികൾ രൂപീകരിക്കപ്പെടുന്നതിന് ഇടയാകുകയും ചെയ്തു. 1978 ഒക്‌ടോബർ 2 മുതൽ നവംബർ 7 വരെ നടന്ന ശാസ്ത്രസാംസ്‌കാരിക ജാഥയ്ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകുകയും ചെയ്തു. ഈ ജാഥ ജില്ലയിലെ പ്രവർത്തകർക്ക് പകർന്നു നൽകിയ ആവേശം കുറച്ചൊന്നുമല്ല. ശാസ്ത്രസാംസ്‌കാരിക ജാഥയുടെ ഒന്നാം വാർഷികാഘോഷം അവർ നടത്തിയത് കുട്ടനാട്ടിൽ ഒരു ബോട്ട് ജാഥ സംഘടിപ്പിച്ചുകൊണ്ടായിരുന്നു. പുറക്കാട്ട് നിന്ന് ആരംഭിച്ച ബോട്ട് യാത്ര മൂന്ന് ദിവസം കൊണ്ട് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ആലപ്പുഴ ബോട്ട് ജെട്ടിയിൽ സമാപിച്ചു. ജാഥയ്ക്ക് സ്വീകരണം നൽകുന്നതിന് വിവിധ സ്ഥലങ്ങളിൽ സംഘാടക സമിതികൾ രൂപീകരിക്കപ്പെട്ടു. ഈ സംഘാടകസമിതികൾ പിന്നീട് ഗ്രാമശാസ്ത്രസമിതികളും യൂണിറ്റുകളുമായി രൂപപ്പെട്ടു. നെടുമുടിയിലും മങ്കൊമ്പിലും മിത്രക്കരിയിലും ഒക്കെ അങ്ങനെ യൂണിറ്റുകളുണ്ടായി. പൂച്ചാക്കൽ, മാരാരിക്കുളം, മുഹമ്മ, പുറക്കാട്, പുന്നപ്ര, പുത്തനമ്പലം, മാവേലിക്കര, മാന്നാർ, നൂറനാട്, മുതുകുളം എന്നിവിടങ്ങളിൽ അതിനുശേഷം യൂണിറ്റുകളുണ്ടായി. ഇതിൽ പല യൂണിറ്റുകളും ഗ്രാമശാസ്ത്രസമിതികളായിരുന്നു. 1979-ൽ പി. റ്റി. ഭാസ്‌കരപണിക്കരുടെ നേതൃത്വത്തിൽ പുറക്കാട് പഞ്ചായത്തിൽ മുഴുവൻ പ്രദേശങ്ങളിലും ഒരു ഗ്രാമശാസ്ത്രജാഥ പര്യടനം നടത്തുകയുണ്ടായി. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ. മാത്യുവിന്റെ നേതൃത്വത്തിൽ നിരവിധി മെഡിക്കൽ വിദ്യാർത്ഥികൾ കണ്ണികളായി. യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ശ്രദ്ധേയമായ ചില പ്രവർത്തനങ്ങൾ ഇക്കാലളവിൽ നടക്കുകയുണ്ടായി. മണികണ്ഠൻചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന വഴിവെട്ട്, പൂച്ചക്കൽ യൂണിറ്റ് നടത്തിയ ഓണക്കാല ചന്ത തുടങ്ങിയ എടുത്തുപറയേണ്ടതാണ്. 1980 ൽ മാന്നാറിൽ വെച്ച് സംസ്ഥാന പ്രവർത്തക ക്യാമ്പ് നടക്കുകയുണ്ടായി. ഈ ക്യാമ്പിൽ വെച്ചാണ് ആദ്യ കലാ ജാഥ അവതരിപ്പിക്കപ്പെടുന്നത്.
1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു. 1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും വിശേഷിപ്പിക്കാം. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്‌ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നത്. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്. ഈ കാലയളവിലാണ് ആലപ്പുഴ ജില്ലയിലും പരിഷത്തിന്റെ വിത്ത് പാകപ്പെട്ടത്.
 
1972 ൽ ഡോ. ഗംഗാധരൻ ജില്ലാ പ്രസിഡന്റും തണ്ണീർമുക്കം പ്രോജക്ട് എൻജിനീയർ കെ. സേതുരാമൻ ജില്ലാ സെക്രട്ടറിയുമായ ഒരു ജില്ലാ ഘടകം രൂപപ്പെട്ടു. യൂണിറ്റുകളും മേഖലകളുമില്ല. യുറീക്ക- ശാസ്ത്രകേരളം വിജ്ഞാന പരീക്ഷയുടെ ജില്ലാ കോ-ഓർഡിനേറ്റർ ആയി പുന്നപ്ര കാർമൽ പോളിടെക്‌നിക്കിലെ അധ്യാപകൻ കെ. ഐ. മാത്യു ചുമതലയേറ്റു. 1975ൽ ഗ്രന്ഥശാലാ പ്രവർത്തകരായിരുന്ന ചുനക്കര ജനാർദ്ദനൻ നായർ, എൻ. പി. രവീന്ദ്രനാഥ് അടക്കം ചിലർ സജീവ പ്രവർത്തകരായി. 1976 ജനുവരിയിൽ നടന്ന -പ്രകൃതി സമൂഹം ശാസ്ത്രം- ശാസ്ത്രമാസം ക്ലാസുകൾ ആലപ്പുഴജില്ലയിൽ വ്യാപകമായി നടക്കുകയുണ്ടായി. ക്ലാസ്സെടുക്കുന്നതിന് നിരവധി അധ്യാപകർ രംഗത്തു വന്നു. സ്‌കൂൾ തലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ പരിപൂർണ്ണ പിന്തുണയോടെ നടക്കുന്ന യൂറീക്ക -ശാസ്ത്രകേരളം വിജ്ഞാന പരീക്ഷ വഴി നിരവധി പേർ പരിഷത്തിനെ അറിഞ്ഞു തുടങ്ങി. യൂറീക്ക-ശാസ്ത്രകേരളം മാസികകളുടെ പ്രചാരം വർദ്ധിച്ചതോടെ നിരവധി അധ്യാപകരും അംഗങ്ങളായി എത്തി. ഗ്രാമശാസ്ത്രസമിതി പ്രവർത്തനങ്ങൾ ഗ്രാമഗ്രാമാന്തരങ്ങളിൽ വേരു പിടിച്ചു.
 
പരിഷത്ത് പ്രസിദ്ധീകരിച്ച ചില പുസ്തകങ്ങൾ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട ലൈബ്രറികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ ധനസഹായം നൽകുകയും പുസ്തകം നൽകുന്നതിനും മറ്റുമായി ജില്ലയിലാകമാനം സഞ്ചരിക്കാൻ പരിഷത്ത് പ്രവർത്തകർക്ക് കഴിഞ്ഞതുംവഴി പുതിയ സൗഹൃദങ്ങൾ ഉണ്ടാകുകയും അതുവഴി ഗ്രാമശാസ്ത്രസമിതികൾ രൂപീകരിക്കപ്പെടുന്നതിന് ഇടയാകുകയും ചെയ്തു. 1978 ഒക്‌ടോബർ 2 മുതൽ നവംബർ 7 വരെ നടന്ന ശാസ്ത്രസാംസ്‌കാരിക ജാഥയ്ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകുകപ്പെട്ടു. ഈ ജാഥ ജില്ലയിലെ പ്രവർത്തകർക്ക് പകർന്നു നൽകിയ ആവേശം കുറച്ചൊന്നുമല്ല. ശാസ്ത്രസാംസ്‌കാരിക ജാഥയുടെ ഒന്നാം വാർഷികാഘോഷം അവർ നടത്തിയത് കുട്ടനാട്ടിൽ ഒരു ബോട്ട് ജാഥ സംഘടിപ്പിച്ചുകൊണ്ടായിരുന്നു. പുറക്കാട്ട് നിന്ന് ആരംഭിച്ച ബോട്ട് യാത്ര മൂന്ന് ദിവസം കൊണ്ട് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ആലപ്പുഴ ബോട്ട് ജെട്ടിയിൽ സമാപിച്ചു. ജാഥയ്ക്ക് സ്വീകരണം നൽകുന്നതിന് വിവിധ സ്ഥലങ്ങളിൽ സംഘാടക സമിതികൾ രൂപീകരിക്കപ്പെട്ടു. ഈ സംഘാടകസമിതികൾ പിന്നീട് ഗ്രാമശാസ്ത്രസമിതികളും യൂണിറ്റുകളുമായി രൂപപ്പെട്ടു. നെടുമുടിയിലും മങ്കൊമ്പിലും മിത്രക്കരിയിലും ഒക്കെ അങ്ങനെ യൂണിറ്റുകളുണ്ടായി. പൂച്ചാക്കൽ, മാരാരിക്കുളം, മുഹമ്മ, പുറക്കാട്, പുന്നപ്ര, പുത്തനമ്പലം, മാവേലിക്കര, മാന്നാർ, നൂറനാട്, മുതുകുളം എന്നിവിടങ്ങളിൽ അതിനുശേഷം യൂണിറ്റുകളുണ്ടായി. ഇതിൽ പല യൂണിറ്റുകളും ഗ്രാമശാസ്ത്രസമിതികളായിരുന്നു.
 
1979-ൽ പി. റ്റി. ഭാസ്‌കരപണിക്കരുടെ നേതൃത്വത്തിൽ പുറക്കാട് പഞ്ചായത്തിൽ മുഴുവൻ പ്രദേശങ്ങളിലും ഒരു ഗ്രാമശാസ്ത്രജാഥ പര്യടനം നടത്തുകയുണ്ടായി. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ. മാത്യുവിന്റെ നേതൃത്വത്തിൽ നിരവിധി മെഡിക്കൽ വിദ്യാർത്ഥികൾ കണ്ണികളായി. യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ശ്രദ്ധേയമായ ചില പ്രവർത്തനങ്ങൾ ഇക്കാലളവിൽ നടക്കുകയുണ്ടായി. മണികണ്ഠൻചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന വഴിവെട്ട്, പൂച്ചക്കൽ യൂണിറ്റ് നടത്തിയ ഓണക്കാല ചന്ത തുടങ്ങിയ എടുത്തുപറയേണ്ടതാണ്. 1980 ൽ മാന്നാറിൽ വെച്ച് സംസ്ഥാന പ്രവർത്തക ക്യാമ്പ് നടക്കുകയുണ്ടായി. ഈ ക്യാമ്പിൽ വെച്ചാണ് ആദ്യ കലാ ജാഥ അവതരിപ്പിക്കപ്പെടുന്നത്.
 
==ജില്ലാ കമ്മിറ്റി എന്ന നിലയിലേക്ക്==
==ജില്ലാ കമ്മിറ്റി എന്ന നിലയിലേക്ക്==
1982 വരെയുള്ള കാലഘട്ടം ഏതാനും വ്യക്തികളേയും ചെറു ഗ്രൂപ്പുകളേയും ബന്ധപ്പെടുത്തിയുള്ള പ്രവർത്തനം ആയിരുന്നു ജില്ലയിൽ നടന്നിരുന്നത്. കെ. സേതുരാമൻ, ചുനക്കര, തോമസ് വർഗീസ്, കെ. ഐ.മാത്യു തുടങ്ങിയവരുടെ പ്രവർത്തനമാണ് ആലപ്പുഴ ജില്ലയിൽ ഒരു സാന്നിദ്ധ്യമായി പരിഷത്ത് മാറാനിടയായത്. 1982 മുതലുള്ള ഭാരവാഹികളെ സംബന്ധിച്ച് മാത്രമേ വ്യക്തമായ വിവരം ലഭിച്ചിട്ടുള്ളു. അത് അനുബന്ധമായി ചേർക്കുന്നു. 1976 ൽ കെ. സേതുരാമനാണ് ജില്ലാ സെക്രട്ടറി. 1977 ൽ പ്രൊഫ. കൃഷ്ണൻ നായർ പ്രസിഡന്റും ചുനക്കര ജില്ലാ സെക്രട്ടറിയുമായിരുന്നു. തോമസ് വർഗ്ഗീസ്, കെ. ഐ. മാത്യു എന്നിവർ ജില്ലാ സെക്രട്ടറിമാരായും ചേപ്പാട് ഭാസ്‌ക്കരൻനായർ, പ്രൊഫ. കെ. വിജയൻ നായർ എന്നിവർ ജില്ലാ പ്രസിഡന്റുമാരായും പ്രവർത്തിച്ചിട്ടുണ്ട്. 1982 മുതൽ കൂടുതൽ യൂണിറ്റുകളുണ്ടാകുന്നു. വിദ്യാഭ്യാസ മേഖലയിലും മറ്റും ചില പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കപ്പെടുന്നു. ബാലവേദികൾ രൂപീകരിക്കപ്പെടുന്നു. പരിഷത്ത് പ്രവർത്തനങ്ങൾക്കും പ്രവർത്തകർക്കും സ്വീകാര്യതയുണ്ടാകുന്നു. 1984-ൽ പരിഷത്തിന്റെ 21-ാം സംസ്ഥാന വാർഷികം ആലപ്പുഴയിൽ നടക്കുന്നു. വിഭവ സമാഹരണത്തിനും മറ്റുമായി നിരവധി പ്രദേശങ്ങളിൽ നമ്മുടെ പ്രവർത്തകർ പോകുന്നു. പരിഷത്തിനെ അറിയുന്നു. പുതിയ യൂണിറ്റുകളുണ്ടാകുന്നു. സംസ്ഥാന വാർഷികത്തിന് ശേഷമാണ് നടന്നതെങ്കിലും പ്രധാന അനുബന്ധ പരിപാടി കുട്ടനാട് പഠനമായിരുന്നു. 1978-ൽ കോട്ടയത്തുവച്ച് നടന്ന 15-ാം സംസ്ഥാന വാർഷികത്തിൽ കുട്ടനാടിനെകുറിച്ച് ഒരു പഠനം നാം നടത്തിരുന്നു. കുട്ടനാടിന്റെ പ്രശ്‌നങ്ങൾ എന്നപേരിൽ റിപ്പോർട്ടും പ്രസിദ്ധീകരിച്ചു. അതിന്റെ തുടർച്ചയായാണ് 1982 ഏപ്രിലിൽ നടന്ന പഠനം. ഡോ. എം. പി. പരമേശ്വരൻ, ഡോ. കെ. പി. കണ്ണൻ, ഡോ. വി. കെ. ദാമോദരൻ, പി. ജി. പത്മനാഭൻ തുടങ്ങിയവരായിരുന്ന സംഘാഗങ്ങൾ. പഠന സംഘത്തിന് ആവശ്യമായ സഹായങ്ങൾക്കായി കർഷതൊഴിലാളി യൂണിയൻ നേതാവായിരുന്ന മുകുന്ദദാസും ഉണ്ടായിരുന്നു. പഠനയാത്രയ്ക്കിടയിൽ മുകുന്ദദാസ് ഹൃദസ്തംഭനം മൂലം മരണമടഞ്ഞ ദാരുണ സംഭവമുണ്ടായി.  

2

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4715" എന്ന താളിൽനിന്ന് ശേഖരിച്ചത്