അജ്ഞാതം

"ഇന്ത്യയുടെ ശാസ്ത്രപാരമ്പര്യം എപ്പോഴും വരാറുള്ള ചില ചോദ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(''''എപ്പോഴും വരാറുള്ള ചില ചോദ്യങ്ങൾ''' '''1. വൈദ്യര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 6: വരി 6:
മനുസ്മൃതിയുടെയും മറ്റും പ്രാമാണ്യം നിലനിന്ന കാലത്ത് ശൂദ്രന് സംസ്‌കൃതപഠനം നിഷിദ്ധമായിരുന്നു. അതിനെതിരെ രണ്ടുതരത്തിലുള്ള മുന്നേറ്റങ്ങൾ ഇന്ത്യയിൽ ഉണ്ടായി. ഒന്ന്, ശ്രീബുദ്ധനും വർധമാന മഹാവീരനുമൊക്കെ ജന്മംകൊടുത്ത, ബുദ്ധ - ജൈന പ്രസ്ഥാനങ്ങൾ സൃഷ്ടിച്ചതാണ്. സാധാരണക്കാർ സംസാരിക്കുന്ന പാലി, പ്രാകൃതം പോലുള്ള ഭാഷകളിൽ എല്ലാവർക്കും, സ്ത്രീകൾക്കും ശൂദ്രർക്കും ഉൾപ്പെടെ, വിദ്യാഭ്യാസം നൽകാനും ഗ്രന്ഥങ്ങൾ രചിക്കാനും അവർ തയ്യാറായി. (പഴയ ഗുരുകുലസമ്പ്രദായത്തിൽ ഈ രണ്ടുകൂട്ടർക്കും സ്ഥാനമുണ്ടായിരുന്നില്ലല്ലോ). ഈ മതങ്ങളുടെ തകർച്ചയ്ക്കുശേഷം പുരോഹിത ആധിപത്യത്തിനെതിരെ ഉണ്ടായ മുന്നേറ്റമായ ഭക്തിപ്രസ്ഥാനം. ജാതിവ്യത്യാസമില്ലാതെ സംസ്‌കൃതം പഠിക്കുന്നതിനെയും വേദ-പുരാണാദികൾ വായിച്ച് വ്യാഖ്യാനിക്കുന്നതിനെയും പ്രാദേശികഭാഷകളിൽ രചനകൾ നടത്തുന്നതിനെയുമെല്ലാം പ്രോത്സാഹിപ്പിച്ചു. കേരളം അതിൽ വലിയ താൽപര്യം കാണിച്ച പ്രദേശമാണ്. വൈദ്യനും ആശാരിയും ഗണകനും എല്ലാം സംസ്‌കൃതവിദ്യാഭ്യാസം നേടിയത് അങ്ങനെയാണ്. എന്നാൽ ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ചോദ്യം ചെയ്യാൻ അവർ വലിയ താൽപര്യം കാട്ടിയില്ല. അല്പം സ്വാർഥതാൽപര്യം അതിനുപിന്നിലുണ്ടാകാം. ഉദാഹരണത്തിന്, ഒരു വീടുനിർമിക്കുമ്പോൾ പല ഘട്ടങ്ങളിൽ ചടങ്ങുകൾ ഉണ്ടാകുന്നതിൽ താൽപര്യമുള്ള വിഭാഗങ്ങൾ പലതാണ്. പൂജാദികർമങ്ങൾ നടത്തുന്ന പുരോഹിതർക്ക് വരുമാനവും പ്രാമാണ്യവും കൈവരുന്നു; തുച്ഛപ്രതിഫലത്തിൽ തൊഴിലെടുത്തിരുന്ന ആശാരിമാർക്കും കൽപ്പണിക്കാർക്കുമെല്ലാം അല്പം അധികവരുമാനവും മുണ്ടും വേഷ്ടിയും ഒക്കെ കിട്ടുന്നു; കൂടാതെ ആദരവും; അയൽക്കാർക്ക് ഒരു നല്ല ഭക്ഷണവും. ജാതിചൂഷണത്തെയും ശാസ്ത്രബോധത്തെയും കുറിച്ചുള്ള വേവലാതിയൊന്നും മുമ്പുകാലത്ത് ഇല്ലല്ലോ.

'''
 
2. സർപ്പക്കാവും മറ്റും പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി കരുതേണ്ടതല്ലേ? പ്രകൃതിയുമായി ഇണങ്ങിക്കഴിയണമെന്ന ബോധം പ്രാചീന ഭാരതീയർക്ക് ഉണ്ടായിരുന്നു എന്നതിന്റെ തെളിവല്ലേ അത്? പാശ്ചാത്യസംസ്‌കാരമല്ലേ അതിനെയൊക്കെ ഇല്ലാതാക്കിയത്?'''
'''2. സർപ്പക്കാവും മറ്റും പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി കരുതേണ്ടതല്ലേ? പ്രകൃതിയുമായി ഇണങ്ങിക്കഴിയണമെന്ന ബോധം പ്രാചീന ഭാരതീയർക്ക് ഉണ്ടായിരുന്നു എന്നതിന്റെ തെളിവല്ലേ അത്? പാശ്ചാത്യസംസ്‌കാരമല്ലേ അതിനെയൊക്കെ ഇല്ലാതാക്കിയത്?'''

എല്ലാ പ്രാചീന ആരാധനാക്രമങ്ങളും ഉണ്ടായിവന്നത് പ്രകൃത്യാരാ ധനയിൽ നിന്നുതന്നെയാണ്. സൂര്യൻ, വരുണൻ, വായുഭഗവാൻ തുടങ്ങിയ ദൈവങ്ങളെല്ലാം പ്രകൃതിശക്തികളെയാണ് പ്രതിനിധീകരിക്കുന്നത്. നദികൾ, മരങ്ങൾ, സർപ്പം മുതലായവയും ഇക്കൂട്ടത്തിൽപ്പെടും. എന്നാൽ ആരാധനകൊണ്ടുമാത്രം നാശത്തിൽ നിന്ന് രക്ഷപ്പെടാൻ അവയ്ക്ക് കഴിയില്ല. പുണ്യനദികളായ ഗംഗയും പമ്പയും ഉൾപ്പെടെ എല്ലാ നദികളെയും മലിനമാക്കുന്നതിലും മരങ്ങൾ വെട്ടിനശിപ്പിക്കുന്നതിലും പാമ്പുകളെ വംശനാശത്തിലേക്ക് നയിക്കുന്നതിലും പാശ്ചാത്യ - പൗരസ്ത്യ സംസ്‌കാരക്കാർക്കെല്ലാം ഒരുപോലെ പങ്കില്ലേ? സർപ്പക്കാവിലെ സർപ്പദൈവങ്ങളെയൊക്കെ പുരോഹിതർ വന്ന് ഹോമവും പൂജയും നടത്തി മണ്ണാർശാലയിലേക്ക് മാറ്റിയതായി സങ്കല്പിക്കുകയും പകരം ഓട്/വെള്ളി കൊണ്ടുള്ള സർപ്പവിഗ്രഹം സ്ഥാപിച്ച് തിരി കത്തിക്കുകയും എന്നിട്ട് കാവ് വെട്ടിത്തെളിച്ച് കൃഷി ചെയ്യുകയും ചെയ്തത് 'പരമഭക്തരായ' നാട്ടുപ്രമാണിമാർ തന്നെയാണ്. കാരണം സർപ്പശാപം എന്ന പേടിയല്ലാതെ കാവുസംരക്ഷിക്കേണ്ടതിന്റെ ശാസ്ത്രപ്രാധാന്യം അന്ന് നമുക്കറിയില്ലായിരുന്നു. ശാസ്ത്രം അറിയുന്ന യൂറോപ്യർ അവരുടെ വനങ്ങളും നദികളും പൊതു ഇടങ്ങളും ശ്രദ്ധയോടെ സംരക്ഷിച്ചു. ഇന്ത്യയിൽപ്പോലും ഉദ്യാനങ്ങൾ നിർമിച്ചതും നഗരങ്ങളിൽ മരങ്ങൾ വച്ചുപിടിപ്പിച്ചതും  മുഗളരും ബ്രിട്ടീഷുകാരുമാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് വിശ്വാസത്തിലൂടെയല്ല, ശാസ്ത്രബോധത്തിലൂടെയാണ്.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6544" എന്ന താളിൽനിന്ന് ശേഖരിച്ചത്