അജ്ഞാതം


"ഊർജ രേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
81,956 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  21:13, 29 ഒക്ടോബർ 2013
തിരുത്തലിനു സംഗ്രഹമില്ല
 
വരി 543: വരി 543:
വ്യവസായ സ്ഥാപനങ്ങൾ ഊർജദുർവ്യയം കുറയ്‌ക്കണമെങ്കിൽ അതിന്‌ മതിയായ സാമ്പത്തിക കാരണങ്ങൾ ഉണ്ടായിരിക്കണം. ഇന്ന്‌ മിക്ക സ്ഥാപനങ്ങൾക്കും ഉല്‌പാദന ചെലവിൽ കുറഞ്ഞ വിലയ്‌ക്കാണ്‌ വൈദ്യുതി നൽകുന്നത്‌. വൈദ്യുതി നിരക്കിൽ കാര്യമായ മാറ്റങ്ങൾ വരുത്തണമെന്ന്‌ പത്തുകൊല്ലം മുമ്പേ തന്നെ പരിഷത്ത്‌ പറഞ്ഞിട്ടുള്ളതാണ്‌. ദുർവ്യയത്തെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലായിരിക്കണം പുതിയ താരീഫ്‌. അതേസമയം ദുർബലവിഭാഗങ്ങൾക്ക്‌ ആവശ്യമായ ഇളവുകൾ നൽകുകയും വേണം. എന്നാൽ വൈദ്യുതി ഉല്‌പാദനവും വിതരണവും മൊത്തത്തിൽ നഷ്‌ടക്കച്ചവടമാകാൻ പാടില്ല. ആയതിനാൽ മുടക്കുമുതലിന്‌ ന്യായമായ ലാഭം ഉണ്ടാക്കുന്ന വിധത്തിലായിരിക്കണം താരീഫ്‌ നിശ്ചയിക്കേണ്ടത്‌. ഇല്ലെങ്കിൽ വൈദ്യുതി ബോർഡുകളെല്ലാം അടച്ചുപൂട്ടാൻ നിർബന്ധിതമായി തീരും. പകരം ENRON പോലുള്ള വിദേശകമ്പനികൾ ആധിപത്യം നേടും. അപ്പോൾ വൈദ്യുതിയുടെ വില ഇന്നുള്ളതിന്റെ എട്ടും പത്തും മടങ്ങായി വർധിക്കുന്നതാണ്‌. ഇന്ന്‌ രണ്ടോ മൂന്നോ മടങ്ങു വർധിപ്പിച്ചാൽ ഇന്ത്യൻ വൈദ്യുതി സ്ഥാപനങ്ങളെ നിലനിർത്താൻ കഴിഞ്ഞേക്കും, ENRON പോലുള്ള സ്ഥാപനങ്ങളുടെ കടന്നുകയറ്റം തടയാനും.
വ്യവസായ സ്ഥാപനങ്ങൾ ഊർജദുർവ്യയം കുറയ്‌ക്കണമെങ്കിൽ അതിന്‌ മതിയായ സാമ്പത്തിക കാരണങ്ങൾ ഉണ്ടായിരിക്കണം. ഇന്ന്‌ മിക്ക സ്ഥാപനങ്ങൾക്കും ഉല്‌പാദന ചെലവിൽ കുറഞ്ഞ വിലയ്‌ക്കാണ്‌ വൈദ്യുതി നൽകുന്നത്‌. വൈദ്യുതി നിരക്കിൽ കാര്യമായ മാറ്റങ്ങൾ വരുത്തണമെന്ന്‌ പത്തുകൊല്ലം മുമ്പേ തന്നെ പരിഷത്ത്‌ പറഞ്ഞിട്ടുള്ളതാണ്‌. ദുർവ്യയത്തെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലായിരിക്കണം പുതിയ താരീഫ്‌. അതേസമയം ദുർബലവിഭാഗങ്ങൾക്ക്‌ ആവശ്യമായ ഇളവുകൾ നൽകുകയും വേണം. എന്നാൽ വൈദ്യുതി ഉല്‌പാദനവും വിതരണവും മൊത്തത്തിൽ നഷ്‌ടക്കച്ചവടമാകാൻ പാടില്ല. ആയതിനാൽ മുടക്കുമുതലിന്‌ ന്യായമായ ലാഭം ഉണ്ടാക്കുന്ന വിധത്തിലായിരിക്കണം താരീഫ്‌ നിശ്ചയിക്കേണ്ടത്‌. ഇല്ലെങ്കിൽ വൈദ്യുതി ബോർഡുകളെല്ലാം അടച്ചുപൂട്ടാൻ നിർബന്ധിതമായി തീരും. പകരം ENRON പോലുള്ള വിദേശകമ്പനികൾ ആധിപത്യം നേടും. അപ്പോൾ വൈദ്യുതിയുടെ വില ഇന്നുള്ളതിന്റെ എട്ടും പത്തും മടങ്ങായി വർധിക്കുന്നതാണ്‌. ഇന്ന്‌ രണ്ടോ മൂന്നോ മടങ്ങു വർധിപ്പിച്ചാൽ ഇന്ത്യൻ വൈദ്യുതി സ്ഥാപനങ്ങളെ നിലനിർത്താൻ കഴിഞ്ഞേക്കും, ENRON പോലുള്ള സ്ഥാപനങ്ങളുടെ കടന്നുകയറ്റം തടയാനും.


അനുബന്ധം
===അനുബന്ധം*പൂയംകുട്ടി പദ്ധതി-പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിഷത്ത്‌ നിർദ്ദേശങ്ങളും===
 
പൂയംകുട്ടി പദ്ധതി-പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിഷത്ത്‌ നിർദ്ദേശങ്ങളും


കേരളം ഗുരുതരമായ വൈദ്യുതിക്കമ്മി അനുഭവിക്കുന്ന ഒരു സംസ്ഥാനമാണ്‌ എന്നു പറഞ്ഞാൽ അതിൽ പുതുമയില്ല. അങ്ങനെ ആയിട്ട്‌ ഒരു പതിറ്റാണ്ടായി. ഇനിയും ഒരു പതിറ്റാണ്ടുകൂടി അങ്ങനെ ആയിത്തന്നെ തുടരാനാണ്‌ സാധ്യത. വർഷം തോറും കമ്മി കൂടിക്കൂടിക്കൊണ്ട്‌ വരികയാണ്‌. ലോവർ പെരിയാർ, കക്കാട്‌ ജലവൈദ്യുത പദ്ധതികളും ഏറ്റെടുത്തിരിക്കുന്ന പേപ്പാറ, മലങ്കര ആദി ചെറു വൈദ്യുത പദ്ധതികളും പൂർത്തിയായിരുന്നെങ്കിൽ- എത്രയോ മുമ്പ്‌ പൂർത്തിയാക്കേണ്ട പദ്ധതികളായിരുന്നു അവ- ഇന്നത്തെ അവസ്ഥ കുറച്ചുകൂടി ഭേദമാക്കുമായിരുന്നു. കായംകുളം പദ്ധതി വാസ്‌തവത്തിൽ ഇതിനകം പണി പൂർത്തിയാക്കാവുന്നതായിരുന്നു.
കേരളം ഗുരുതരമായ വൈദ്യുതിക്കമ്മി അനുഭവിക്കുന്ന ഒരു സംസ്ഥാനമാണ്‌ എന്നു പറഞ്ഞാൽ അതിൽ പുതുമയില്ല. അങ്ങനെ ആയിട്ട്‌ ഒരു പതിറ്റാണ്ടായി. ഇനിയും ഒരു പതിറ്റാണ്ടുകൂടി അങ്ങനെ ആയിത്തന്നെ തുടരാനാണ്‌ സാധ്യത. വർഷം തോറും കമ്മി കൂടിക്കൂടിക്കൊണ്ട്‌ വരികയാണ്‌. ലോവർ പെരിയാർ, കക്കാട്‌ ജലവൈദ്യുത പദ്ധതികളും ഏറ്റെടുത്തിരിക്കുന്ന പേപ്പാറ, മലങ്കര ആദി ചെറു വൈദ്യുത പദ്ധതികളും പൂർത്തിയായിരുന്നെങ്കിൽ- എത്രയോ മുമ്പ്‌ പൂർത്തിയാക്കേണ്ട പദ്ധതികളായിരുന്നു അവ- ഇന്നത്തെ അവസ്ഥ കുറച്ചുകൂടി ഭേദമാക്കുമായിരുന്നു. കായംകുളം പദ്ധതി വാസ്‌തവത്തിൽ ഇതിനകം പണി പൂർത്തിയാക്കാവുന്നതായിരുന്നു.
വരി 741: വരി 739:


VI ഇത്തരത്തിലുള്ള തയ്യാറെടുപ്പ്‌ നടത്തുന്നതിനിടയിൽത്തന്നെ ബദൽ വൃക്ഷവൽക്കരണ പരിപാടി ആരംഭിക്കുകയും അവിടെയെല്ലാം നട്ട വൃക്ഷത്തൈകൾ ആരോഗ്യകരമാംവണ്ണം വളരാൻ തുടങ്ങിയെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുക.
VI ഇത്തരത്തിലുള്ള തയ്യാറെടുപ്പ്‌ നടത്തുന്നതിനിടയിൽത്തന്നെ ബദൽ വൃക്ഷവൽക്കരണ പരിപാടി ആരംഭിക്കുകയും അവിടെയെല്ലാം നട്ട വൃക്ഷത്തൈകൾ ആരോഗ്യകരമാംവണ്ണം വളരാൻ തുടങ്ങിയെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുക.
KSSP 0668 IE MAY 94 5K D1/8 0600 LL3/94
Publsihed and distributed by Kerala SasthraSahithya Parishath, Kozhikdoe ? 2
Printed at KTC Offset Printers, Kozhikode Typesetting Laset DTP Systems, Calicut ? 2
Price ? 6.00
അനുബന്ധം
പൂയംകുട്ടി പദ്ധതി-പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിഷത്ത്‌ നിർദ്ദേശങ്ങളും
കേരളം ഗുരുതരമായ വൈദ്യുതിക്കമ്മി അനുഭവിക്കുന്ന ഒരു സംസ്ഥാനമാണ്‌ എന്നു പറഞ്ഞാൽ അതിൽ പുതുമയില്ല. അങ്ങനെ ആയിട്ട്‌ ഒരു പതിറ്റാണ്ടായി. ഇനിയും ഒരു പതിറ്റാണ്ടുകൂടി അങ്ങനെ ആയിത്തന്നെ തുടരാനാണ്‌ സാധ്യത. വർഷം തോറും കമ്മി കൂടിക്കൂടിക്കൊണ്ട്‌ വരികയാണ്‌. ലോവർ പെരിയാർ, കക്കാട്‌ ജലവൈദ്യുത പദ്ധതികളും ഏറ്റെടുത്തിരിക്കുന്ന പേപ്പാറ, മലങ്കര ആദി ചെറു വൈദ്യുത പദ്ധതികളും പൂർത്തിയായിരുന്നെങ്കിൽ- എത്രയോ മുമ്പ്‌ പൂർത്തിയാക്കേണ്ട പദ്ധതികളായിരുന്നു അവ- ഇന്നത്തെ അവസ്ഥ കുറച്ചുകൂടി ഭേദമാക്കുമായിരുന്നു. കായംകുളം പദ്ധതി വാസ്‌തവത്തിൽ ഇതിനകം പണി പൂർത്തിയാക്കാവുന്നതായിരുന്നു.
ഇതാണ്‌ വൈദ്യുതിയെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. ഇങ്ങനെയിരിക്കെയാണ്‌ പൂയംകുട്ടി ജലവൈദ്യുതപദ്ധതിയെക്കുറിച്ചുള്ള വിവാദം- ഒരു വ്യാഴവട്ടക്കാലം മമ്പ്‌ സൈലന്റ്‌വാലി പദ്ധതിയെക്കുറിച്ചുനടന്ന വിവാദത്തിന്‌ സദൃശമായത്‌-ഉയർന്നുവന്നിരിക്കുന്നത്‌. നേരത്തെ പറഞ്ഞപോലെ പണി നടക്കുന്ന പദ്ധതികൾ യഥാസമയം പൂർത്തീകരിച്ചിരുന്നെങ്കിൽ ഇന്നത്തെ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. കായംകുളം പദ്ധതിയും ഇതിനകം പൂർത്തീകരിക്കാമായിരുന്നു. സമയാസമയങ്ങളിൽ വേണ്ടത്‌ ചെയ്‌തിരുന്നെങ്കിൽ 1990-ൽത്തന്നെ പുതിയ സാമ്പത്തിക പ്രശ്‌നങ്ങൾ ആവിർഭവിക്കുന്നതിനുമുമ്പുതന്നെ പണിതുടങ്ങാമായിരുന്നു. 1995 ൽ തന്നെ പണിതീർക്കുകയും ചെയ്യുമായിരുന്നു. ബോർഡിന്റെയും ഗവൺമെന്റിന്റെയും അലംഭാവം കാരണമാണ്‌ ആദ്യകാലത്ത്‌ നീണ്ടുപോയതും പിന്നെ കിട്ടാതെ പോയതും 4 കൊല്ലം കൊണ്ട്‌ പൂർത്തിയാക്കാവുന്നതും 420 മെഗാവാട്ട്‌ ശേഷിയുള്ളതും വർഷംപ്രതി 200-240 കോടി യൂണിറ്റ്‌ ഉത്‌പാദിപ്പിക്കാവുന്നതുമായ കായംകുളം സ്റ്റേഷനു പകരം പത്തുകൊല്ലം കൊണ്ടുപോലും പൂർത്തിയാക്കാത്തതും 240 മെഗാവാട്ട്‌ ശക്തിയും വെറും 65 കോടി യൂണിറ്റ്‌ മാത്രം ഉതിപാദനശേഷിയും ഉള്ള പൂയംകുട്ടി പദ്ധതിക്ക്‌ മുൻഗണന നൽകുന്നതിലെ ഉദ്ദേശ്യം സംശയാസ്‌പദമാണ്‌. കാട്ടിലെ മരമാണ്‌ വൈദ്യുതി അല്ല അവരുടെ മുഖ്യ ലക്ഷ്യം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക വികസനത്തിന്‌ വൈദ്യുതിയുടെ പ്രാധാന്യം എടുത്തുപറയേണ്ട ആവശ്യമില്ല. മൂന്നു അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ, 300-400 കോടി രൂപ ചെലവുവരുന്ന വൈപ്പിൻ പാലം, വാട്ടർസ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, ഇന്റർനാഷണൽ സ്റ്റേഡിയം പരിപാടി, എരുമേലിക്ക്‌ റെയിൽ പാത, ബേക്കൽ ടൂറിസം ഇവയ്‌ക്കൊക്കെ ആവശ്യമായ വിഭവം സമാഹരിക്കാൻ പറ്റുന്ന നേതാക്കൻമാർക്ക്‌ മർമപ്രധാനമായ കായംകുളം താപനിലയത്തിനു വേണ്ട പണം കണ്ടെത്താൻ പറ്റുന്നില്ലെങ്കിൽ അതു താൽപര്യമില്ലായ്‌മയെ മാത്രമാണ്‌ സൂചിപ്പിക്കുന്നത്‌. പരിസ്ഥിതി വകുപ്പും വനം വകുപ്പും അനുശാസിക്കുന്ന സാമാന്യം ശാസ്‌ത്രീയമായ, നിബന്ധനകൾ ഒന്നുംതന്നെ പാലിക്കാതെ, ആവശ്യമായ പഠനങ്ങൾ ഒന്നും നടത്താതെ രാഷ്‌ടീയ സമ്മർദത്തിനു വഴങ്ങി പൂയംകുട്ടിക്ക്‌ അനുമതി നൽകിയത്‌ അശാസ്‌ത്രീയവും അപലപനീയവും ആണ്‌.
എന്നാൽ, എന്തോ മഹത്തായ ഒരു വിജയം കൈവരിച്ചതുപോലെയാണ്‌ ഭരണാധികാരികൾ പെരുമാറുന്നത്‌. അവർ മാത്രമല്ല പ്രതിപക്ഷവും ആഹ്ലാദചിത്തരാണ്‌. ``വികസന വിരുദ്ധരായ പരിസര വാദികൾ''ക്കെതിരെ നേടിയ ഒരു സംയുക്ത വിജയം! പത്രങ്ങളിൽ വന്ന വാർത്തകളും അവരുടെ എഡിറ്റോറിയലുകളും കാണിക്കുന്നത്‌ അതാണ്‌. നോക്കുക.
1994 മാർച്ച്‌ 22-ന്റെ മാതൃഭൂമി എഡിറ്റോറിയലിന്റെ തലവാചകം ഇതാണ്‌. ``ഇതെങ്കിലും `അവസാന'ത്തെ അംഗീകാരമാകട്ടെ''.
1994 മാർച്ച്‌ 22-ന്റെ മനോരമ എഡിറ്റോറിയൽ: ``പൂയംകുട്ടി ഇനിയും തടസ്സമുണ്ടാക്കരുത്‌; ഒടുവിൽ പൂയംകുട്ടി ജലവൈദ്യുത പദ്ധതിക്ക്‌ കേന്ദ്രാനുമതി ലഭിച്ചു. അതോടൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണവാദക്കാരുടെ പ്രതിക്ഷേധശബ്‌ദവും ഉയർന്നിട്ടുണ്ട്‌. പൂയംകുട്ടി പദ്ധതി കേരളത്തിന്റെ വ്യവസായികസാമ്പത്തിക വളർച്ചയ്‌ക്ക്‌ അത്യന്താപേക്ഷിതമാണ്‌ എന്ന ഉറച്ച അഭിപ്രായമാണ്‌ മലയാള മനോരമയ്‌ക്ക്‌ ഉണ്ടായിരുന്നത്‌,......മുഖ്യമന്ത്രി കരുണാകരനുള്ള കേന്ദ്രത്തിലെ രാഷ്‌ട്രീയ സ്വാധീനവും അദ്ദേഹം സ്വീകരിച്ച ശക്തമായ നിലപാടും മൂലമാണ്‌ കേന്ദ്രപരിസ്ഥിതി മന്ത്രാലയവും മന്ത്രി കമൽനാഥും അവർ ഉന്നയിച്ച തടസ്സവാദങ്ങളൊക്കെ മാറ്റി വച്ചുകൊണ്ടു ഇപ്പോൾ പൂയംകുട്ടിക്ക്‌ അനുവാദം നൽകിയിട്ടുള്ളത്‌.''
ഇതിന്‌ മൂന്നുനാലു ദിവസം മുമ്പ്‌ രാജ്യസഭയിൽ പൂയംകുട്ടിക്ക്‌ അനുമതി നൽകുന്ന പ്രശ്‌നമേയില്ല എന്ന്‌ കമൽനാഥ്‌ പറഞ്ഞതിൽ പ്രതിഷേധിച്ച്‌ ദേശാഭിമാനി എഴുതി: ``ഇരുൾ പരത്തുന്ന കേന്ദ്രതീരുമാനം''
``പൂയംകുട്ടി പദ്ധതിക്ക്‌ അനുമതി കിട്ടില്ലെന്ന കാര്യം ഉറപ്പായി......പൂയംകുട്ടി അടക്കം കേരളത്തിന്റെ ഒമ്പത്‌ ജലവൈദ്യുത പദ്ധതികൾ കേന്ദ്രത്തിന്റെ അനുമതിയും കാത്തു കിടക്കാൻ തുടങ്ങിയിട്ട്‌ ഒരു ദശാബ്‌ദത്തിലേറെയായി. പരിസ്ഥതിയുടെ പേരുപറഞ്ഞുതന്നെയാണ്‌ തടഞ്ഞുവച്ചിരിക്കുന്നത്‌.
.......ഏറ്റവും ചുരുങ്ങിയ ചെലവിൽ വൈദ്യുതി ഉൽപാദിപ്പിക്കാവുന്നത്‌ ജലവൈദ്യുത പദ്ധതികളിൽ നിന്നാണ്‌. അതു കഴിഞ്ഞാൽ ആണവനിലയങ്ങളാണ്‌. വിദൂരമായ സംസ്ഥാനങ്ങളിൽ നിന്ന്‌ കൽക്കരി കൊണ്ടുവന്നു താപനിലയങ്ങൾ സ്ഥാപിച്ചാൽ പോലും പൊള്ളുന്ന വില അതിനു നൽകേണ്ടിവരും. കേരളത്തിന്റെ ജലവൈദ്യുത പദ്ധതികൾക്ക്‌ അനുമതി കിട്ടാത്തത്‌ കേവലം പരിസ്ഥിതി പ്രശ്‌നം കൊണ്ടു മാത്രമാണെന്നു കരുതാനാവില്ല. സൈലന്റ്‌വാലിക്കും പൂയംകുട്ടിക്കും ഒക്കെ എതിരെ നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ചരട്‌ അങ്ങ്‌ യൂറോപ്പിലും അമേരിക്കയിലും വരെ നീണ്ടിട്ടുണ്ട്‌..... ഇന്ത്യയെ തങ്ങളുടെ ഒരു നല്ല കമ്പോളമാക്കാൻ കൊതിക്കുന്ന പാശ്ചാത്യലോകത്തിന്‌ ഇന്ത്യയുടെ വ്യവസായിക വികസനം സ്‌തംഭിപ്പിക്കുക ഒരാവശ്യമാണ്‌.
.......പൂയംകുട്ടിക്കു പകരമായി കായംകുളം താപനിലയം കേരളത്തിനു നൽകാമെന്നാണ്‌ കേന്ദ്രമന്ത്രി പറഞ്ഞത്‌. കായംകുളം താപനിലയം ഇപ്പോഴും കടലാസിൽ കിടക്കുകയാണ്‌. എൻ.ടി.പി.സി. അതു കൈയൊഴിഞ്ഞു. വിദേശ സഹായം കിട്ടാനുള്ള സാധ്യതയുമില്ല......''
അങ്ങനെ പരിസ്ഥിതി സംരക്ഷണം എന്നത്‌ വികസ്വര രാജ്യങ്ങൾക്കെതിരെ സാമ്രാജ്യത്വ രാജ്യങ്ങൾ നടത്തുന്ന ഒരു `കരുനീക്കം' ആണ്‌. എന്നാൽ ഇതോടൊപ്പം തന്നെ സ്വന്തം നിലപാടിൽ അത്ര ഉറപ്പുപോരാഞ്ഞിട്ടോ എന്തോ ഇവരിൽ ചിലർ പരിസ്ഥിതി സംരക്ഷണത്തിന്‌ അധരസേവ നടത്തുന്നുമുണ്ട്‌.
ഒലിപ്പാറയിലും അച്ചൻകോവിലും പശ്ചിമഘട്ട വനപ്രദേശങ്ങളിലാകെത്തന്നെയും തടവെട്ടുന്നതിന്‌ ഒത്താശചെയ്യുന്നവരും കള്ളത്തടിവെട്ടു തൊഴിലാളികളുടെ ട്രേഡ്‌ യൂണിയൻ അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യുന്നവരും ഒക്കെ ഈ അധരസേവ നടത്തുന്നവരുടെ കൂട്ടത്തിലുണ്ട്‌.
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി വൈദ്യുതി ക്ഷാമം അനുഭവിക്കുന്ന, മുമ്പിൽ മോചനമാർഗം ഒന്നും കാണാതെ ഉഴലുന്ന കേരളജനത അപ്രതീക്ഷിതമായി വീണുക്കിട്ടിയ നിധികണക്കെയാണ്‌ ഈ പദ്ധതിയെ കാണുന്നത്‌. വരുന്ന പത്തുകൊല്ലത്തേക്ക്‌ അതിൽ നിന്ന്‌ ഒരു യൂണിറ്റ്‌ വൈദ്യുതിപോലും ലഭിക്കുകയില്ലെന്ന്‌ അവർ അറിയുന്നില്ല. നിയന്ത്രണമില്ലാത്ത മരം മുറിപ്പാണ്‌ ഉടൻ നടക്കാൻ പോകുന്നതെന്ന്‌ അവർ മനസ്സിലാക്കുന്നില്ല. കേരളത്തിന്റെ വൈദ്യുതിക്കമ്മിക്ക്‌ കുറച്ചെങ്കിലും പരിഹാരം നൽകാൻ കഴിയുന്ന കായംകുളം താപനിലയം ഇനിയും വൈകുന്നതിലേക്കാണ്‌ ഇത്‌ നയിക്കുക എന്നവർ മനസ്സിലാക്കുന്നില്ല. വൈദ്യുതി ബോർഡും ഗവൺമെന്റും ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്‌. പരിസ്ഥിതി സംരക്ഷണം വേണോ? വൈദ്യുതി വേണോ? ഏതെങ്കിലും ഒന്നേ നടക്കൂ എന്ന നിലപാടാണ്‌ അവർ മുന്നോട്ടുവയ്‌ക്കുന്നത്‌. പൂട്ടിയിട്ടിരുന്ന മാവൂർ ഗ്വാളിയോർ റയോൺസ്‌ ഫാക്‌ടറി തുറക്കണമെങ്കിൽ ചാലിയാർ മലിനീകരിക്കാനുള്ള അവകാശം നൽകണമെന്ന്‌ ബിർള ആവശ്യപ്പെട്ടതുപോലെയാണിത്‌. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി ഒന്നും ചെയ്യില്ല എന്നുതന്നെയാണ്‌ ഗവൺമെന്റിന്റെ നിലപാട്‌. 1985-ൽ സോപാധികമായി പരിസ്ഥിതി ക്ലിയറൻസ്‌ കിട്ടിയിട്ടും അന്നു നിർദേശിക്കപ്പെട്ട ഒരു പഠനവും നടന്നിട്ടില്ല, ആവാഹക്ഷേത്ര സംരക്ഷണത്തിനു വേണ്ടി ഒരു പരിപാടിയും ഉണ്ടാക്കിയിട്ടില്ല. ബദൽ വൃക്ഷവൽക്കരണം ആരംഭിച്ചിട്ടില്ലെന്നു മാത്രമല്ല അതിനു പറ്റിയ സ്ഥലം പോലും തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല എന്നതൊക്കെ കാണിക്കുന്നത്‌ മറ്റൊന്നുമല്ല.
പൂയംകുട്ടി പദ്ധതിക്ക്‌ അനുമതിനൽകുന്ന പ്രശ്‌നമേയില്ല എന്ന്‌ രാജ്യസഭയിൽ പ്രസ്‌താവിച്ചതിന്‌ മണിക്കൂറുകൾക്കുള്ളിൽ അതിന്‌ അനുമതി നൽകാൻ കമൽനാഥ്‌ നിർബന്ധിതനായത്‌ രാഷ്‌ട്രീയ സമ്മർദം മൂലമാണല്ലോ. അതിനാൽ ഈ അനുമതിയും സോപാധികമാണെങ്കിൽ പോലും ആ ഉപാധികളൊന്നും പരിഗണിക്കപ്പെടില്ലെന്നുവേണം കരുതാൻ. എങ്കിലും അവ എന്തെന്ന്‌ ജനങ്ങൾ അറിഞ്ഞിരിക്കുന്നത്‌ നന്നായിരിക്കും. ഇന്നല്ലെങ്കിൽ നാളെ കൂടുതൽ വിവേകപൂർവമായ തീരുമാനങ്ങളെടുക്കാൻ ജനങ്ങൾക്ക്‌ അത്‌ ഉപകരിക്കും. രാഷ്‌ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമാണിമാരുടെയും കോൺട്രാക്‌ടർമാരുടെയും സ്ഥാപിത താൽപര്യങ്ങളാണ്‌, ജനങ്ങളുടെ യഥാർഥമായ ആവശ്യങ്ങളല്ല ഈ തീരുമാനത്തിന്റെ പിന്നിൽ എന്ന്‌ അവർ ഇന്നല്ലെങ്കിൽ നാളെ മനസ്സിലാക്കേണ്ടതാണ്‌.
പദ്ധതിയുടെ പണി ആരംഭിക്കുന്നതിനു മുമ്പ്‌ താഴെ പറയുന്ന വിവരങ്ങൾ നൽകണമെന്നാണ്‌ കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ്‌ മന്ത്രാലയം ഇലക്‌ട്രിസിറ്റി ബോർഡിനോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌.
ഉപാധികൾ
1. സ്‌പീഷീസ്‌ ഇനം തിരിച്ചും വ്യാസം അനുസരിച്ചുമുള്ള മരങ്ങളുടെ കണക്ക്‌. സംഭരണി നിറയുമ്പോഴുള്ള വിതാനം
അതിന്‌ 2 മീറ്റർ താഴെവരെ
അതിന്‌ 4 മീറ്റർ താഴെവരെ
2. വെട്ടിമാറ്റേണ്ടിവരുന്ന തടിയുടെയും വിറകിന്റെയും മാർക്കറ്റ്‌ വില (ഓരോ സ്‌പീഷീസിനും പ്രത്യേക കണക്ക്‌)
3. ആ പ്രദേശത്ത്‌ കാണുന്ന വന്യജീവികളുടെ വിവരം.
4. ഇന്നത്തെ കണക്കനുസരിച്ചുള്ള പദ്ധതിച്ചെലവ്‌.
5. വനനാശം കൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക നഷ്‌ടങ്ങൾ, ആവാഹ ക്ഷേത്രസംരക്ഷണത്തിനുള്ള ചെലവ്‌, ബദൽ വനവൽക്കരണത്തിനുള്ള ചെലവ്‌, ഇന്നത്തെ കണക്കനുസരിച്ചുള്ള പദ്ധതിച്ചെലവ്‌, വൈദ്യുതി ഉല്‌പാദനത്തിൽനിന്ന്‌ പ്രതീക്ഷിക്കുന്ന വരവ്‌ എന്നിവയുടെ അടിസ്ഥാനത്തിലുള്ള പദ്ധതിയുടെ പുതിയ നേട്ട-കോട്ട വിശ്ലേഷണം.
6. പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾക്കുവേണ്ടിവന്നേക്കാവുന്ന വനത്തിന്റെ വിസ്‌തൃതി (ഏകദേശം മാത്രം)
7. തുരങ്കത്തിൽ നിന്നുള്ള മണ്ണും പാറയും നിക്ഷേപിക്കാനും പ്രേഷണലൈൻ നിർമിക്കാനും വേണ്ടിവരുന്ന വനത്തിന്റെ വിസ്‌തീർണം.
8. 1985-ൽ പദ്ധതിക്ക്‌ പരിസ്ഥിതി അനുമതി നൽകിയത്‌ ചില ഉപാധികളുടെ അടിസ്ഥാനത്തിലായിരുന്നു. ആ ഉപാധികൾ ഓരോന്നും എത്രകണ്ട്‌ നടപ്പാക്കി എന്നതിന്റെ റിപ്പോർട്ട്‌.
9. ആവാഹക്ഷേത്ര സംരക്ഷണത്തിന്റെ വിശദമായ പ്ലാൻ. ഇതു തയ്യാറാക്കാൻ ഏറെ സമയം പിടിക്കുമങ്കിൽ സാധാരണയായി നിർദ്ദേശിക്കപ്പെടാറുള്ള വനവൽക്കരണം, മണ്ണുസംരക്ഷണം എന്നിവയുടെ അടിസ്ഥാനത്തിൽ പ്ലാനിന്റെ രൂപരേഖ ഉണ്ടാക്കുക. അതിനുള്ള ഫണ്ടിന്റെ ഉറവിടം, ഓരോ കൊല്ലവും പ്രതീക്ഷിക്കുന്ന ചെലവ്‌ എന്നിവ കാണിക്കണം.
10. ബദൽ വനവൽക്കരണത്തിനു നിർദ്ദേശിച്ച പ്രദേശങ്ങളിൽ ചിലവ അതിനു കൊള്ളാത്തതാണെന്ന്‌ മേഖലാ ചീഫ്‌ഫോറസ്റ്റ്‌ കൺസർവേറ്റർ അഭിപ്രായപ്പെട്ടിരിക്കുന്നു. അതിനു പകരമായി നിർദ്ദേശിക്കുന്ന ഭൂമിയുടെ വിവരങ്ങൾ അവിടം വനവൽക്കരണത്തിനും വനപരിപാലനത്തിനും അനുയോജ്യമാണെന്നും അവിടെ കുടിയേറി പാർപ്പുകൾ ഇല്ലെന്നും കാണിക്കുന്ന ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്‌ വനവൽക്കരണത്തിനുവേണ്ടി വരുന്ന ചെലവ്‌ ഇന്നത്തെ നിലവാരംവച്ചു കണക്കാക്കണം.
11. a) ബദൽവനവൽക്കരണം b.) ആവാഹ ക്ഷേത്രസംരക്ഷണം എന്നിവക്കുവേണ്ട പണത്തിന്റെ ഗ്യാരണ്ടി, തടിയും വിറകും വിറ്റുകിട്ടുന്ന പണം ഒരു പ്രത്യേക ഫണ്ടായി സൂക്ഷിക്കുകയും വനവൽക്കരണാദി പരിപാടികൾക്ക്‌ മാത്രമേ അവ ഉപയോഗിക്കൂ എന്നുറപ്പുവരുത്തുകയും വേണം. ബദൽ വനവൽക്കരണത്തിനുള്ള ഫണ്ടിന്‌ പുറമെയാണിത്‌. ഇതിന്റെപേരിൽ സാധാരണ മറ്റു പദ്ധതി പദ്ധതിയേതര ചെലവുകളിൽ കുറവ്‌ വരുത്താനും പാടില്ല.
12. ആ പ്രദേശത്തെ മൊത്തം ഈറ്റ ഉൽപാദനത്തിന്റെയും നഷ്‌ടപ്പെട്ടേക്കാവുന്ന വനപ്രദേശത്തുനിന്നും ലഭിക്കുന്ന ഈറ്റയുടെയും വിശദമായ കണക്ക്‌.
13. നേരത്തെ നടപ്പിലാക്കിയ പദ്ധതികളിലെ ബദൽവനവൽക്കരണത്തിന്റെ ഇന്നത്തെ നില എന്ത്‌? നേരത്തെ നടന്ന വനം കയ്യേറ്റങ്ങൾക്ക്‌ അംഗീകാരം നൽകിയിട്ടുണ്ടോ? ബദൽ വനവൽക്കരണത്തിന്നായി ഫണ്ട്‌ നീക്കിവെക്കാമെന്ന്‌ കേരള സർക്കാർ അന്ന്‌ നൽകിയ ഉറപ്പ്‌ പാലിച്ചിട്ടുണ്ടോ? 1993-94 ൽ ഇതിന്നു വേണ്ടി എത്ര പണം നീക്കി വെച്ചിട്ടുണ്ട്‌?
14 കേന്ദവിദഗ്‌ധസംഘത്തിന്റെ റിപ്പോർട്ടിൻമേൽ ഓരോ ഇനത്തിൻമേലും ഉള്ള കേരള സർക്കാറിന്റെ പ്രതികരണം.
കേന്ദ്ര പഠനസംഘം തയ്യാറാക്കിയ റിപ്പോർട്ട്‌ താഴെ കൊടുക്കുന്നു.
പൂയം കുട്ടി ജലവൈദ്യതപദ്ധതി (240MW) കേന്ദ്ര ഫീൽഡ്‌ സന്ദർശന റിപ്പോർട്ട്‌
1. ആമുഖം
ഇടുക്കി ജില്ലയിൽ പെരിയാറിന്റെ ഒരു പോഷക നദിയായ പൂയംകുട്ടി പുഴയ്‌ക്കു കുറുകെ അണകെട്ടി വലിയൊരു ജലസംഭരണി സൃഷ്‌ടിച്ച്‌ 240 മെഗാവാട്ട്‌ ശക്തി ഉൽപാദിപ്പിക്കാനുള്ള ഒരു വലിയ പദ്ധതിയാണിത്‌. ഇതിൽ
- പൂയംകുട്ടിക്കു കുറുകെ 148 മീറ്റർ ഉയരമുള്ള ഒരു കോൺക്രീറ്റ്‌ അണയും 50 മീറ്റർ ഉയരമുള്ള ഒരു പാർശ്വ അണയും ഉണ്ടായിരിക്കും. മൊത്തം ജലസംഭരണശേഷി 102.1 കോടി ഘനമീറ്റർ. നിറഞ്ഞ സംഭരണി വിതാനം 338 മീ.
-2.8 കി.മീ. നീളമുള്ള തുരങ്കവും പെൻസ്‌റ്റോക്കുകളും.
പവ്വർഹൗസിൽനിന്ന്‌ പുറത്തുപോകുന്ന വെള്ളം നേരെ പെരിയാറിലേക്കാണ്‌ പോവുക. (പ്രോജക്‌ടിനുവേണ്ടി 3000.8 ഹെക്‌ടർ വനഭൂമി നഷ്‌ടമാകും. പശ്ചിമഘട്ടത്തിൽ നല്ല കാടുകളിൽ ഒന്നാണിത്‌. ഇവിടുത്തെ വൃക്ഷനിബിഡത 0.5 മുതൽ 0.8 വരും).
1981-ൽ പദ്ധതിക്ക്‌ സാങ്കേതിക അനുമതി നൽകപ്പെട്ടു. അന്നത്തെ മതിപ്പു ചെലവ്‌ 250 കോടി രൂപയായിരുന്നു. സോപാധികമായ പാരിസ്ഥിതിക അനുമതി നൽകപ്പെട്ടത്‌ 1985 - ൽ ആയിരുന്നു. ഒട്ടേറെ സുരക്ഷാസാവിധാനങ്ങൾ, ആ പ്രദേശത്തെ സസ്യജന്തുജാലങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം എന്നിവയൊക്കെ ഉപാധികളുടെ ഭാഗമായിരുന്നു. കേന്ദ്ര പരിസ്ഥിതി - വനമന്ത്രാലയം ``പശ്ചിമഘട്ടത്തിലെ പൂയംകുട്ടി ജലവൈദ്യുതപദ്ധതിയുടെ ദീർഘകാല പരിസര - പാരിസ്ഥിതിക പഠനം - നിർമാണ പൂർവ വിശ്ലേഷണം'' എന്നൊരു പ്രോജക്‌റ്റ്‌ കേരള ഫോറസ്റ്റ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടിനെ ഏൽപിച്ചു. അതിന്റെ റിപ്പോർട്ട്‌ 1989-ൽ സമർപ്പിക്കപ്പെട്ടു. പദ്ധതി പ്രദേശത്തിന്റെ പരിസര - പാരിസ്ഥിതിക സവിശേഷതകൾ അതിൽ ഉൾക്കൊള്ളിച്ചിരുന്നു. സംഘം ഈ പഠന റിപ്പോർട്ട്‌ പഠിക്കുകയുണ്ടായി. ഉപദേശകസമിതി അംഗം എം.എസ്‌. സോലങ്കി, എൻ.ജി.ഒ. പ്രതിനിധി ഗൗതംവോറ വനംവകുപ്പു മേഖലാ ചീഫ്‌ കൺസർവേറ്റർ വി.ജി. ജോഷി, പരിസ്ഥിതി - വനംവകുപ്പിലെ ജോയിന്റ്‌ ഡയറക്‌ടർ ഡോ. നളിനിഭട്ട്‌ എന്നിവരാണ്‌ സംഘത്തിലെ അംഗങ്ങൾ. ഇവർ 1993 ഒക്‌ടോബർ 4-ന്‌ പ്രോജക്‌റ്റ്‌ കാരണം മുങ്ങിപ്പോകുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. കഠിനമായ പേമാരി ആയിരുന്നതിനാൽ കുറച്ചു പ്രദേശം മാത്രമേ നോക്കിക്കാണാൻ കഴിഞ്ഞുള്ളൂ. രാത്രി താമസിച്ച ഇടമലയാർ ഹസ്റ്റ്‌ ഹൗസിൽ വെച്ച്‌ സംസ്ഥാന ഗവൺമെന്റ്‌ ഉദ്യോഗസ്ഥൻമാരുമായി വിശദമായ ചർച്ചകൾ നടത്തി. അടുത്ത ദിവസം, അതായത്‌ ഒക്‌ടോബർ 5-ന്‌ സംഘം തിരുവനന്തപുരത്തെത്തി. വനംവകുപ്പ്‌ സെക്രട്ടറി, പവർ സെക്രട്ടറി, ഇലക്‌ട്രിസിറ്റി ബോർഡ്‌ സിവിൽ മെമ്പർ, അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥൻമാർ, വനംവകുപ്പ്‌ പ്രിൻസിപ്പൽ, ചീഫ്‌ കൺസർവേറ്റർ, വന്യജീവി ചീഫ്‌ കൺസർവേറ്റർ, അവരുടെ ഉദ്യേഗസ്ഥൻമാർ, കേരള ഫോറസ്റ്റ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടർ എന്നിവരുമായി ചർച്ച നടത്തി. പിന്നീട്‌ ചീഫ്‌ സെക്രട്ടറിയെ കണ്ട്‌ തങ്ങളുടെ സന്ദർശനത്തിന്റെ ലക്ഷ്യം വിശദീകരിച്ചു. ക്യാബിനറ്റ്‌ മീറ്റിങ്ങലായിരുന്നതിനാൽ മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞില്ല. വനംമന്ത്രിയും മീറ്റിങ്ങിനുവേണ്ടി പോകാനുള്ള തിരക്കിലായിരുന്നു. ഫോൺ വഴി മാത്രം അദ്ദേഹവുമായി സംസാരിച്ചു.
2. പഠനസംഘത്തിന്റെ അഭിപ്രായങ്ങൾ
1. നമ്മുടെ രാജ്യത്തിലെ ജൈവവൈവിധ്യം കാത്തു സൂക്ഷിക്കുന്നതിൽ എല്ലാവർക്കും താൽപര്യമുണ്ട്‌. റിയോ സമ്മേളനത്തിൽനിന്ന്‌ വ്യക്തമാകുന്നതുപോലെ ഇത്‌ ലോകവ്യാപകമായ താൽപര്യമാണ്‌. കാടിന്റെ വിസ്‌തൃതി കുറയ്‌ക്കുകയും ഉള്ളവതന്നെ തുണ്ടവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്ത്‌ൽ ജൈവവൈധ്യമുള്ള, നഷ്‌ടപ്പെടുത്താനാകാത്ത നല്ല വനഭൂമിയിലാണ്‌ പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്‌.
2. ആ പ്രദേശത്തിനു തനതും നാശോൻമഖവും അസുലഭവുമായ സസ്യ ജന്തുജാതികളുടെ അടിസ്ഥാന വിവരങ്ങൾ ഇനിയും ശേഖരിക്കപ്പെട്ടിട്ടില്ല. അതിനാൽ കെ.എഫ്‌. ആർ. ഐ. റിപ്പോർട്ടിനെക്കുറിച്ചുളള ഗവൺമെന്റിന്റെ അഭിപ്രായങ്ങൾ സത്യത്തിൽനിന്നു വിദൂരമാണ്‌.
3. കേരളത്തിലെ വനപ്രദശങ്ങളുടെ കിടപ്പു പരിശോധിച്ചാൽ ഒന്നു കാണുവാൻ കഴിയും. പാലക്കാടു ചുരത്തിനു തെക്ക്‌ രണ്ടേ രണ്ട്‌ ബ്ലോക്ക്‌ വനപ്രദേശങ്ങളേ ഉള്ളൂ. അതിൽ വലുത്‌ പൂയംകുട്ടി കാടുകളാണ്‌. മറ്റെല്ലാ കാടുകളും ഛിന്നഭിന്നമായി കിടക്കുകയാണ്‌. ചുറ്റുമുള്ള നിവാസികളടെ സമ്മർദത്തിനു വിധേയമാണ്‌. 1981-ൽ നിന്ന്‌ 1991 ആയപ്പോഴേക്കും ജനസംഖ്യ 254 ലക്ഷത്തിൽ നിന്നും 291 ലക്ഷമായി. കന്നുകാലികളുടെ എണ്ണം 55 ലക്ഷമായി ഉയർന്നു. സംസ്ഥാനമൊട്ടാകെ എടുത്താൽ 26.5% മാത്രമാണ്‌ കാടുകൾ. ഇടുക്കി ജില്ലയിൽ ഇത്‌ 52.9% ആണ്‌.
4. പദ്ധതി പ്രദേശത്തുനിന്ന്‌ വെട്ടിമാറ്റുന്ന വൃക്ഷങ്ങളുടെ കണക്ക്‌ കാലഹരപ്പെട്ടതാണ്‌. അതിനു മതിച്ച വിലയും വളരെ കുറഞ്ഞുപോയി. 1966-ലെ റിപ്പോർട്ട്‌, 1988-ലെ ഏറിയൽ ഫോട്ടോഗ്രാഫുകൾ, 1991-ലെ FSI റിപ്പോർട്ട്‌ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിൽ ഈ കാടിന്റെ സാന്ദ്രത, റിപ്പോർട്ട്‌ ചെയ്‌ത 0.5-ൽ കൂടുതലാണെന്നു കാണാം. ഏതാണ്ട്‌ 100 ശതമാനം എന്നു തന്നെ എടുക്കാവുന്നതാണന്‌. അതിനാൽ കാടിന്റെ നാശം കൊണ്ടുണ്ടാവുന്ന നഷ്‌ടം കണക്കാക്കിയതിൽ എത്രയോ കൂടുതലായിരിക്കും. അതും കണക്കിലെടുത്താൽ നേട്ട-കോട്ട വിശ്ലേഷണം ആകെ തകിടം മറിയും.
5. പദ്ധതി പ്രദേശത്തുള്ളത്‌ പശ്ചിമഘട്ടത്തിലെ `സംരക്ഷിതവന'ങ്ങളാണ്‌. ഇവിടെ സാധാരണ നിലയിലുള്ള തടിവെട്ടുപോലും അനുവദിച്ചിട്ടുള്ളതല്ല. അങ്ങനെയുള്ള കാട്ടിൽ പൂർണമായ തടിവെട്ട്‌ ആലോചിക്കാൻ പോലും പറ്റില്ല. പ്രത്യേകിച്ചും പശ്ചിമഘട്ടത്തെ പച്ചപിടിപ്പിക്കാനുള്ള ശ്രമങ്ങൾ അയൽ സംസ്ഥാനങ്ങളിൽ ശക്തിപ്രാപിച്ചുവരികെ.
6. പ്രേഷണ ലൈനുകൾ വലിക്കാനും തുരങ്കത്തിൽ നിന്നുള്ള മണ്ണും കല്ലും തട്ടാനും പ്രോജക്‌ടുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾക്കും ഒക്കെ കൂടി കൂടുതലായി ആവശ്യമായി വരുന്ന വനവിസ്‌തീർണം പദ്ധതി രേഖയിൽ കണക്കിലെടുത്തിട്ടില്ല. പദ്ധതിയുടെ നേട്ടങ്ങൾ ദോഷങ്ങളേക്കാൾ വളരെ കൂടുതലാണെന്നു വരുത്തിത്തീർക്കാൻ അധികൃതർ അമിതമായി വ്യഗ്രത കാണിക്കുന്നതുപോലെ തോന്നുന്നു.
7. ബദൽ വനവൽക്കരണത്തിനായി നിർദേശിക്കപ്പെട്ട പ്രദേശങ്ങൾ മാപ്പിൽ അടയാളപ്പെടുത്തിയിട്ടില്ല. ആ പ്രദേശം വനവൽക്കരണത്തിന്‌ അനുയോജ്യമാണെന്നതിന്‌ നിർദിഷ്‌ട അധികൃതരുടെ സർട്ടിഫിക്കറ്റുമില്ല. കിട്ടിയിടത്തോളം വിവരംവച്ചുനോക്കുമ്പോൾ നിർദേശിക്കപ്പെട്ട പ്രദേശങ്ങളിൽ നല്ലൊരു പങ്ക്‌ മഴനിഴൽ പ്രദേശമാണ്‌. കുറവേ മഴയുള്ളൂ. പല സ്ഥലത്തും 30-40 ഡിഗ്രി ചരിവുണ്ട്‌ ഏറെ ഭാഗം പാറയാണ്‌. മണ്ണില്ല. വനം വകുപ്പ്‌ സെക്രട്ടറിയും ഇതൊക്കെ അംഗീകരിച്ചു. പുതിയസ്ഥലങ്ങൾ നിർദേശിക്കാമെന്നു പറയുകയും ചെയ്‌തു.
8. സൈറ്റിൽ പോയപ്പോൾ പഠന സംഘം അവിടെ ആനകളെ കാണുകയുണ്ടായി. പദ്ധതിരേഖയിൽ ആനകളെക്കുറിച്ച്‌ ഒരു പരാമർശവും ഇല്ല. ഈ പ്രദേശം``ആന സംരക്ഷണപദ്ധതി'' പ്രദേശങ്ങളിൽ ഒന്നാണ്‌.
9. `ആവാഹക്ഷേത്ര സംരക്ഷണ പദ്ധതി' ഉണ്ടാക്കിയിട്ടില്ല. അതിനുവേണ്ടി എന്തു ചെലവുവരുമെന്നതും നേട്ട കോട്ട അനുപാതത്തിന്റെ കണക്കിൽ കാണുന്നില്ല.
10. ഈ പ്രദേശത്തെ ഭൂചലനങ്ങൾ അളക്കുന്നുണ്ടെങ്കിലും ഗവേഷണ ശാലകളുടെയും മറ്റു സ്ഥാപനങ്ങളുടെയും സഹായത്തോടെ അവ ശരിനോക്കേണ്ടതാണ്‌. പ്രത്യേകിച്ചും അടുത്ത കാലത്ത്‌ മഹാരാഷ്‌ട്രയിലും കർണാടകത്തിലും നടന്ന ഭൂകമ്പങ്ങളുടെ വെളിച്ചത്തിൽ.
11. ഈ പദ്ധതി പ്രകാരം പവർഹൗസിൽ നിന്നു പുറത്തുപോകുന്ന വെള്ളം അടുത്തുള്ള മറ്റൊരു താഴ്‌വരയിലേക്കും അതിലൂടെ പെരിയാറിലേക്കും ആണ്‌ ഒഴുകുക. അണക്കെട്ടു മുതൽ കീഴോട്ടുള്ള പൂയംകുട്ടി നദിതടത്തിൽ അത്രയും വെള്ളം എന്നെന്നേക്കുമായി കിട്ടാതെ പോകും. അവിടെയുള്ള ജനങ്ങളുടെ ജീവിതത്തെ ഇതു സാരമായി ബാധിക്കുന്നതാണ്‌.
12. KFRI റിപ്പോർട്ടിൽ ഉന്നയിച്ച പ്രശ്‌നങ്ങൾക്ക്‌ 1991 ഡിസംബറിൽ സംസ്ഥാന ഗവൺമെന്റ്‌ നൽകിയ മറുപടികൾ പഠനസംഘം കാണുകയുണ്ടായി. വിയോജിക്കുന്ന പ്രധാന പോയിന്റുകൾ താഴെ പറയുന്നവയാണ്‌.
പദ്ധതിയോടൊപ്പം ആരംഭിക്കുന്ന ബദൽ വനവൽക്കരണ പരിപാടിയിലൂടെ വനപ്രദേശത്തിനു വരുന്ന നഷ്‌ടം പൂർണമായി നികത്തപ്പെടും എന്ന വാദം അസ്വീകാര്യമാണ്‌. ഒന്നാമതായി ബദൽ വനവൽക്കരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മരങ്ങൾ വളരുമോ എന്നു സംശയമാണ്‌. ന്യായമായ ഒരു കാലയളവിനുള്ളിൽ പ്രാകൃതിക വനങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ജൈവവൈവിധ്യം അവിടെ വളർന്നുവരുമെന്നു പ്രതീക്ഷിക്കാനും വയ്യ.
നഷ്‌ടപ്പെടുന്ന ഈറ്റക്കാടുകൾക്കു പകരം റിസർവോയറിന്റെ തീരങ്ങളിൽ പുതിയ കാടുകൾ വച്ചു പിടിപ്പിക്കാമെന്നും അങ്ങനെ ഈറ്റ ലഭ്യതയിൽ വരുന്ന കുറവു തീർക്കാമെന്നുമുള്ള വാദവും അംഗീകരിക്കാനാകാത്തതാണ്‌. സംഭരണിയുടെ തീരപ്രദേശങ്ങൾ കുത്തനെയുള്ളതാകയാൽ ഇത്‌ അപ്രായോഗികമാണ്‌.
റിസർവോയറിൽ വെള്ളം നിറയുമ്പോൾ ചെറുവന്യജീവികളെല്ലാം താനെ മേലോട്ടും മറ്റു പ്രദേശങ്ങളിലേക്കും മാറുമെന്നു പറയുന്നതിന്‌ ശാസ്‌ത്രീയമായൊരു അടിത്തറയുമില്ല. ചെറുജീവികളുടെ ചലന രീതികളെക്കുറിച്ച്‌ ഒരു പഠനവും നടന്നിട്ടില്ല.
പിണവൂരിലെ അർധഹരിത വനങ്ങൾ എന്തെങ്കിലും തരത്തിൽ തനിമയുള്ളതാണ്‌ എന്ന പ്രസ്ഥാവനയ്‌ക്ക്‌ യാതൊരു അടിസ്ഥാനവുമില്ല എന്ന്‌ ഒഴുക്കനെ പറയുന്നതിൽ ഒരർഥവുമില്ല. മറ്റു പ്രദേശങ്ങളിലെ അനുഭവം വച്ചു നോക്കുമ്പോൾ അർധരഹിത വനങ്ങളുടെ ചെറുചെറു തുണ്ടുകൾ ജൈവ വൈവിധ്യത്താൽ സമ്പന്നമാണെന്നും അവ സംരക്ഷിക്കേണ്ടത്‌ ദേശീയമായ ആവശ്യമാണെന്നും ഉള്ള നിഗമനത്തിൽ എത്തേണ്ടിവരും.
`തുടർച്ചയായ സംരക്ഷണ നടപടികളിലൂടെ മണ്ണൊലിപ്പിനുള്ള എല്ലാ സാധ്യതകളും ഫലപ്രദമായി നിയന്ത്രിക്കാവുന്നതാണ്‌. അതിനാൽ റിസർവോയറിൽ ചേറടിയുമെന്ന്‌ ഭയപ്പെടേണ്ടതില്ല' എന്ന പ്രസ്‌താവനയും മുഖവിലയ്‌ക്ക്‌ അംഗീകരിക്കാവുന്നതല്ല. പ്രത്യേകിച്ചും ആവാഹ പ്രദേശത്ത്‌ വിശദമായ സർവെ നടത്തുകയോ, സംരക്ഷണത്തിനുള്ള പദ്ധതിക്കു രൂപം കൊടുക്കുകയോ, പ്രോജക്‌ട്‌ ബഡ്‌ജറ്റിൽ അതിനു വകയിരുത്തുകയോ ചെയ്യാത്ത അവസ്ഥയിൽ
13. കേരളാ സ്റ്റേറ്റ്‌ ഇലക്‌ട്രിസിറ്റി ബോർഡിന്റേയും സംസ്ഥാന ഗവൺമെന്റിന്റേയും ഉദ്യോഗസ്ഥൻമാരുമായി ചർച്ച നടത്തവെ, പൂയംകുട്ടിയിൽനിന്നു കിട്ടുന്ന 240MW, ഡിമാന്റും സപ്ലൈയും തമ്മിൽ ഇന്നുള്ള ഭീമമായ വിടവ്‌ കുറച്ചെങ്കിലും നികത്തുമെന്ന്‌്‌ അവർ അഭിപ്രായപ്പെടുകയുണ്ടായി. 163MW ശേഷിയുള്ള അതിരപ്പിള്ളി പദ്ധതിയും 75MW ശേഷിയുള്ള പുതുക്കിയ കുടിയാർകുട്ടി - കാരപ്പാറ പദ്ധതിയും ഇതിനുപകരമായി പരിഗണിക്കാൻ ഞങ്ങൾ അവരോട്‌ അഭ്യർത്ഥിക്കുകയുണ്ടായി. ഇതു രണ്ടും കൂടിയാൽ പൂയംകുട്ടിക്കു തുല്യമാകും. ഇവയ്‌ക്കുപുറമേ വെറും രണ്ടു ഹെക്‌ടർ കാടു മാത്രം ഉപയോഗിക്കേണ്ടിവരുന്ന ഭൂതത്താൻകെട്ട്‌ പദ്ധതിയും പരിഗണിക്കാവുന്നതാണ്‌. ഇപ്പോഴത്ത പൂയംകുട്ടി പദ്ധതിയേക്കാൾ ഭേദമായിരിക്കും ഇവ എന്നാണ്‌ ഞങ്ങളുടെ അഭിപ്രായം. ഇവയെല്ലാംതന്നെ കേന്ദ്ര ഇലക്‌ട്രിസിറ്റി അതോറിറ്റിക്കു സമർപ്പിക്കാൻവേണ്ടി തയ്യാറാക്കി വരികയാണെന്ന്‌ സംസ്ഥാന ഗവൺമെന്റിന്റെ ഉദ്യേഗസ്ഥർ അറിയിച്ചു.
14. ഇപ്പോഴത്തെ പൂയംകുട്ടി പദ്ധതികൊണ്ടുള്ള പാരിസ്ഥിതിക നഷ്‌ടവും വനനഷ്‌ടവും ശരിയായ രീതിയിൽ കണക്കിലെടുക്കുകയാണെങ്കിൽ - അതായത്‌ സാന്ദ്രത 100 ശതമാനമുള്ള കാടുകൾക്ക്‌ ഹെക്‌ടറിന്‌ 126 ലക്ഷം രൂപ എന്നു കണക്കെടുക്കുകയാണെങ്കിൽ - പ്രോജക്‌ടിന്‌ സാമ്പത്തികമായി അസ്വീകാര്യമായിത്തീരുമെന്നാണ്‌ പഠന സംഘത്തിന്റെ ഭയം. പദ്ധതികൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ പാരിസ്ഥിതിക നഷ്‌ടംകൊണ്ടുണ്ടാകുന്ന കോട്ടങ്ങളേക്കാൾ കുറവായിരിക്കും.
15. സംസ്ഥാനത്തെ വൈദ്യുതി കമ്മി നികത്താനാണല്ലോ ഈ പദ്ധതി. വൈദ്യുതി കമ്മി കേരളത്തിൽ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്‌.
16. കേരളത്തിൽ ഇപ്പോഴുള്ള പദ്ധതികളിൽ പകുതിയും ഇടുക്കി ജില്ലയിലെ പെരിയാർ, ഇടമലയാർ, പൂയംകുട്ടി അവയുടെ പോഷക നദികൾ എന്നിവയിലാണ്‌ നിർമിച്ചിട്ടുള്ളത്‌. 52.9 ശതമാനം കാടുകളുണ്ടായിരുന്ന ഈ ജില്ലയിൽ പദ്ധതികളിലൂടെ ഈ കേന്ദ്രീകരണം തലതിരിഞ്ഞ തരത്തിലുള്ള ഒരു വികസന പ്രക്രിയയ്‌ക്കു വഴിവെച്ചു. ജൈവവൈവിധ്യത്താൽ സമ്പന്നമായ കാടുകൾ മുറിക്കലായി പ്രധാന തൊഴിലും `വികസനവും'. ഈ പദ്ധതികൊണ്ട്‌ അവിടുത്തെ ഈറ്റ ഉപയോഗിക്കുന്ന ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌ ഫാക്‌ടറിക്കു എന്തു തകരാറുവരും എന്നു പഠിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടില്ല. നദിയുടെ അടിത്തട്ടിൽനിന്ന്‌ കുറച്ചു ഉയരം വരെ മാത്രമാണ്‌ ഇടതൂർന്ന്‌ ഈറ്റക്കാടുകൾ ഉള്ളതായി സംഘം കണ്ടത്‌.
പദ്ധതിക്കെതിരെ ഹൈക്കോർട്ടിലോ സുപ്രീംകോർട്ടിലോ ഒരു കേസും നിലവിലില്ലെന്ന്‌ അധികൃതർ പറഞ്ഞു.
3. നിഗമനവും ശുപാർശകളും
മുകളിൽ പറഞ്ഞ ചർച്ചകളുടേയും യോഗങ്ങളുടേയും സംഘത്തിന്റെ സന്ദർശനത്തിന്റേയും അടിസ്ഥാനത്തിൽ സംഘം എത്തിച്ചേർന്ന നിഗമനം ഇതാണ്‌.
-പദ്ധതിപ്രദേശത്തും ചുറ്റുവട്ടത്തും കാണുന്ന ജൈവസമ്പത്ത്‌ പശ്ചിമഘട്ടത്തിന്റെ ഈ ഭാഗത്തുമാത്രം ഉള്ളതാണ്‌. ബദൽ വനവൽക്കരനം ഇത്രയും സമ്പന്നമായ ഒരു ജനിതക കലവറ സൃഷ്‌ടിക്കില്ല. പദ്ധതി നടപ്പായാൽ അത്‌ പൂർണമായി നശിക്കും. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽനിന്നും എല്ലാ വികസന പ്രവർത്തനങ്ങളിൽനിന്നും ഇവയെ സംരക്ഷിക്കേണ്ടതുണ്ട്‌. അതിനാൽ ഈ പദ്ധതിക്ക്‌ പ്രത്യേക പരിഗണനയൊന്നും നൽകാനാവില്ല. പ്രത്യേകിച്ചും അതിൽനിന്നുള്ള നേട്ടങ്ങൾ ആകെയുള്ള കോട്ടങ്ങളേക്കാൾ കുറവാണെന്നതുകൊണ്ട്‌.
-പകരം ഏറ്റെടുക്കാവുന്ന പദ്ധതികൾ (14) ഉള്ളതിനാൽ, പദ്ധതിക്കവേണ്ടി വാദിക്കുന്നവരോട്‌ ഞങ്ങൾക്കു പറയാനുള്ളത്‌ ഇതാണ്‌. പാരിസ്ഥിതിക നഷ്‌ടവും വനനാശവും താരമ്യേന കുറഞ്ഞ ആ പദ്ധതികൾ ഇതിനു പകരമായി ഏറ്റെടുക്കുക.
-വനസംരക്ഷണ നിയമ (1980) ത്തിന്റെ ചട്ടങ്ങൾക്ക്‌ അനുസൃതമായി ഈ പദ്ധതിക്ക്‌ അനുമതി നൽകാനാവില്ല എന്നാണ്‌ സംഘത്തിന്റെ സുചിന്തിതമായ അഭിപ്രായം. പദ്ധതികൊണ്ട്‌ ഉണ്ടാകുമെന്നതായി കണക്കാക്കിയ നേട്ടങ്ങളേക്കാൾ എത്രയോ കൂടുതലാണ്‌ പാരിസ്ഥിതിക നാശം കൊണ്ടും വനനാശം കൊണ്ടും ഉണ്ടാകുന്ന കോട്ടങ്ങൾ.
ഇലക്‌ട്രിസിറ്റി ബോർഡിന്റെ ചെയ്‌തികൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്‌. അവരെപ്പറ്റി കേന്ദ്ര പഠന സംഘം നടത്തിയ പരാമർശത്തോട്‌ - വളരെ നല്ല ഒരു നേട്ട-കോട്ട അനുപാതം ഉണ്ടെന്നു വരുത്തിത്തീർക്കാൻ അധികൃതർ അമിതമായി വ്യഗ്രതപ്പെടുന്നു - എന്ന വിമർശനത്തോട്‌ ഞങ്ങൾ പൂർണമായും യോജിക്കുന്നു. മൊത്തം വൈദ്യുതി വികസനത്തിന്റെ കാര്യത്തിൽ ബോർഡ്‌ ചെയ്‌തിട്ടുള്ള തെറ്റുകളും ഇന്നത്തെ ദുരവസ്ഥ വരുത്തിവെച്ചതിൽ അവർക്കുള്ള ഉത്തരവാദിത്വവും മറ്റൊരിടത്ത്‌ സവിസ്‌തരം പരിശോധിക്കുന്നുണ്ട്‌. പൂയംകുട്ടി പദ്ധതിയുടെ കാര്യത്തിൽ 1981 - ൽ ആണ്‌ അതിന്‌ സാങ്കേതിക അനുമതി ലഭിച്ചത്‌. ബോർഡ്‌ കൈക്കൊണ്ട സമീപനം പ്രത്യേകമായും വിമർശനവിധേയമാക്കുന്നുണ്ട്‌. എന്നാൽ അതിനുമുമ്പ്‌ കേന്ദ്ര പഠന സംഘത്തിന്റെ റിപ്പോർട്ടിൻമേലുള്ള ഞങ്ങളുടെ വിമർശനം പ്രകടമാക്കേണ്ടതുണ്ട്‌.
1. പഠന സംഘം കാര്യമായ സ്ഥലപരിശോധനയൊന്നും നടത്തിയിട്ടില്ല. അതിനാൽ അവരുടെ അഭിപ്രായങ്ങൾ ഏറിയപങ്കും KFRI റിപ്പോർട്ടിനെ ആശ്രയിച്ചിരിക്കുന്നു. അതിന്‌ വ്യക്തമായ സാങ്കേതിക പരിമിതികൾ ഉണ്ട്‌
2. ആവശ്യമായ തരത്തിലുള്ള ഒരു പഠനം നടന്നിട്ടില്ലാതിരിക്കെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള അവരുടെ നിഗമനത്തിന്‌ ഒരു അടിസ്ഥാനവുമില്ല.
3. പൂയംകുട്ടിക്ക്‌ പകരം അതിരപ്പള്ളിയും കുരിയാർ കുട്ടി-കാരപ്പാറയും നിർദേശിച്ചത്‌ ഗൗരവരഹിതമായാണ്‌. ആ വനപ്രദേശങ്ങളുടെ ജൈവ വൈവിധ്യവും പദ്ധതികളുടെ പരിസ്ഥിതി ആഘാതങ്ങളും പഠിക്കപ്പെട്ടിട്ടില്ലാത്ത നിലയ്‌ക്ക്‌!
4. എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതക്കമ്മി ഉണ്ട്‌. കേരളത്തിൽ മാത്രമല്ല എന്ന വാദം ബാലിശമാണ്‌. ഒന്നാമതായി കേരളത്തിലെ അത്ര തീക്ഷ്‌ണമായ വൈദ്യുതക്കമ്മി മറ്റൊരു സംസ്ഥാനത്തുമില്ല. രണ്ടാമതായി വൈദ്യുതക്കമ്മി ഇല്ലതാക്കേണ്ടത്‌ വികസനത്തിന്‌ അനുപേക്ഷണീയമാണ്‌.
5. നേട്ടകോട്ട വിശ്ലേഷണം നടത്തുമ്പോൾ മുങ്ങിപോകുന്ന വനപ്രദേശത്തിന്‌ ഹെക്‌ടറിന്‌ 126 ലക്ഷം രൂപ മതിക്കണം എന്നു പറയുന്നത്‌ നിരർഥകമാണ്‌. നിരവധി തരത്തിലുള്ള നഷ്‌ടങ്ങളുടെ നീണ്ട കാലത്തിന്റെ ആകെത്തുകയാണ്‌ 126 ലക്ഷം രൂപ എന്ന മതിപ്പു കണക്ക്‌. മുങ്ങിപ്പോകുന്ന വനങ്ങൾക്ക്‌ ജലചക്രനിയന്ത്രണം, മണ്ണൊലിപ്പു നിയന്ത്രണം എന്നീ ധർമങ്ങൾ ബാധകമല്ല. പാരിസ്ഥിതിക നഷ്‌ടം കൃത്യമായി കണക്കാക്കാൻ പ്രയാസമുണ്ടെങ്കിലും ഇത്ര അലക്ഷ്യമായി നടത്തേണ്ട ഒന്നല്ല.
ഇലക്‌ട്രിസിറ്റി ബോർഡ്‌ പദ്ധതിയുടെ നേട്ടങ്ങൾ കോട്ടങ്ങളേക്കാൾ കൂടുതലാണെന്നു വരുത്തിത്തീർക്കാൻ അമിത വ്യഗ്രത കാണിച്ചപോലെ പഠനസംഘം തിരിച്ചുകാണിക്കാനും അമിതമായി വ്യഗ്രതപ്പെട്ടപോലെ തോന്നുന്നു. ഈ രണ്ടു സമീപനത്തോടും ഞങ്ങൾക്കു യോജിക്കനാകില്ല എന്നിരുന്നാലും പ്രായോഗികമായി, കേന്ദ്ര പഠനസംഘത്തിന്റെ ശുപാർശമാത്രമെ ഇപ്പോൾ അംഗീകരിക്കാനാകൂ. നിഷ്‌കൃഷ്‌ടമായ പഠനങ്ങൾ നടത്തി ആവശ്യമായ വിവരങ്ങൾ തേടി അവയുടെ അടിസ്ഥാനത്തിൽ മാത്രമേ അതിൽ എന്തെങ്കിലും മാറ്റം വരുത്തണമോ എന്നാലോചിക്കാൻ കഴിയൂ. ഈ പഠനങ്ങൾക്ക്‌ ഏതാനും വർഷങ്ങൾ വേണ്ടി വന്നേക്കും. വൈദ്യുത കമ്മിയുടെ ഉമ്മാക്കി കാണിച്ച ജനങ്ങളെ ഭീഷണിപ്പെടുത്തി ഉടൻ പദ്ധതി പ്രവർത്തനം ആരംഭിക്കാൻ തുടങ്ങുന്നതു ശരിയല്ല. 1981 മുതൽ 1994 വരെയുള്ള ഈ 13 കൊല്ലത്തിനുള്ളിൽ എന്തുകൊണ്ട്‌ ഈ പഠനങ്ങളൊന്നും ബോർഡ്‌ നടത്തിയില്ല? 1985-ലെ സോപാധികമായ പാരിസ്ഥിതിക അനുമതിയിൽ നിർദേശിച്ച കാര്യങ്ങൾ എന്തുകൊണ്ട്‌ നടത്തിയില്ല? എന്തുകൊണ്ട്‌ ബദൽ വനവൽക്കരണത്തിന്‌ ആത്മാർഥമായി ശ്രമിച്ചില്ല? ഇതേവരെയായി പറ്റിയ സ്ഥലം കാണിച്ചുകൊടുക്കാൻ പോലും കഴിഞ്ഞില്ലല്ലോ? ഏറെ ക്ഷയിച്ച കേരള കാടുകളിൽ ഇതിനു പറ്റിയ സ്ഥലം ഇല്ലാഞ്ഞിട്ടാണോ? വാസ്‌തവത്തിൽ 5000-6000 ഹെക്‌ടർ സ്ഥലത്ത്‌ ഇതിനകം ബദൽ വനവൽക്കരണം നടത്തി കാണിക്കാമായിരുന്നില്ലേ? എന്തുകൊണ്ട്‌ ആവാഹക്ഷേത്രസംരക്ഷണത്തിനുള്ള പദ്ധതി തയ്യാറാക്കിയില്ല?
ഇതൊക്കെ കടലാസുപുലികളാണെന്നും അവസാനം രാഷ്‌ട്രീയ സമ്മർദം വഴി എന്തിനും അനുവാദം നേടിയെടുക്കാമെന്നുമാണ്‌ ബോർഡിന്റെ വിശ്വാസം. പാരിസ്ഥിതിക പരിഗണന തന്നെ അനാവശ്യമാണെന്ന്‌ അവർ കരുതുന്നു. റിയോ ഭൗമ ഉച്ചകോടിയടക്കമുള്ള പാരിസ്ഥിതിക ശ്രമങ്ങൾ, വികസ്വര രാജ്യങ്ങൾക്കെതിരെ വികസിത രാജ്യങ്ങൾ നടത്തുന്ന ഗൂഢാലോചനയാണെന്ന്‌ ബോർഡിലെ തൊഴിലാളി സംഘടനകൾപോലും വിളിച്ചുകൂവുന്നു. അത്തരത്തിലുള്ള ഒരു ഗൂഢാലോചനയുടെ ഫലമായാണ്‌ സൈലന്റ്വാലി പദ്ധതിക്ക്‌ അനുമതി നിഷേധിച്ചതെന്ന്‌ അവർ വിശ്വസിക്കുന്നു. ഈ ഗൂഢാലോചനകൾക്കെതിരായി പോരാടേണ്ടത്‌ തങ്ങളുടെ കർത്തവ്യമായി അവർ കരുതുന്നു.
പൂയംകുട്ടി പദ്ധതിയുടെ കാര്യം മാത്രമല്ലിത്‌. ഏതു പദ്ധതിയും സാങ്കേതികമായും സാമ്പത്തികമായും സാമൂഹ്യമായും ശാസ്‌ത്രീയമായും മെച്ചപ്പെട്ടതാകണം. എന്നാൽ ബോർഡിന്‌ അങ്ങനെ ഒരു ബോധമില്ല. ഓരോന്നിനും നിരവധി വികല്‌പനങ്ങൾ പരിശോധിച്ച്‌ ഏറ്റവും നല്ലത്‌ തെരഞ്ഞെടുക്കുക എന്ന ഉത്തമവൽക്കരണ (Optimization) രീതിയുമില്ല. എന്ത്‌ അനുമതിയും രാഷ്‌ട്രീയ സമ്മർദം വഴി നേടിയെടുക്കാമെന്നതാണ്‌ അവരുടെ കാഴ്‌ചപ്പാട്‌. 1984-ൽ പൂയംകുട്ടി പുതുക്കിയ പദ്ധതി രേഖയിൽ കൊടുത്തിരിക്കുന്ന പാരിസ്ഥിതിക ആഘാതപഠനം എത്ര ലാഘവത്തോടെയാണ്‌്‌ ഈ പ്രശ്‌നങ്ങളെ കാണുന്നതെന്ന്‌ വ്യക്തമാകും. ഉദാഹരണത്തിന്‌ നോക്കുക. കോതമംഗലത്തെ മാർ അതനേഷ്യസ്‌ കോളേജിലെയും എഞ്ചിനീയറിംഗ്‌ കോളേജിലെയും അധ്യാപകരെയാണ്‌ പരിസ്ഥിതി പഠനത്തിനായി ബോർഡ്‌ നിയോഗിച്ചത്‌. അതിലെ ചില ഉദാഹരണങ്ങളാണ്‌ താഴെ കൊടുക്കുന്നത്‌.
പേജ്‌ 121: എത്രപേരെ കുടി ഒഴിപ്പിക്കേണ്ടി വരും? 16 കുടുംബങ്ങൾ 87 ആളുകൾ!
പേജ്‌ 122: റിസർവോയറിലെ ചേറടിയൽ നിരക്ക്‌ : പൂയംകുട്ടിയിലെ ചേറ്‌ അളന്നിട്ടില്ല. ഇടമലയാറിന്റെ അളന്നിട്ടുണ്ട്‌. ആ നിരക്കിൽ 100 കൊല്ലംകൊണ്ട്‌ 136 ഘനമീറ്റർ ചേറേ റിസർവോയറിൽ അടിയൂ. അതിന്റെ മൊത്തം വ്യാപ്‌തമാകട്ടെ 12260 ലക്ഷം ഘനമീറ്റർ ആണ്‌.
പേജ്‌ 123: പ്രതീക്ഷിത വായുവേഗം: ശരാശരി 30കി.മീ/മണിക്കൂർ! (എങ്കിൽ ഇവിടെ വിൻഡ്‌മിൽ സ്ഥാപിക്കാമല്ലോ! ഒരു അളവിന്റേയും അടിസ്ഥാനത്തിലല്ല. ഇത്‌ ചുമ്മാ തട്ടിവിടുകയാണ്‌).
പേജ്‌ 128: പദ്ധതി കാരണം കാലാവസ്ഥയിൽ വല്ല മാറ്റവും വരുമോ? ദോഷകരമായ ഒരു മാറ്റവും സംഭവിക്കില്ല. എന്നാൽ പ്രാദേശിക ആർദ്രത കുറച്ചു കൂടും. ഇത്‌ ആ ഭാഗത്തെ മഴ കൂടുന്നതിനും താപനില താഴുന്നതിനും കാരണമാകും. (ഗംഭീര ശാസ്‌ത്രം തന്നെയാണിത്‌ പ്രാദേശിക ആർദ്രത ഇപ്പോൾതന്നെ മിക്ക മാസങ്ങളിലും 90-95 ശതമാനമാണ്‌. വെറുതെ ഓരോന്നു തട്ടിമൂളിക്കുകയാണ്‌).
ഇവിടെ കൂടുതൽ ആഴത്തിലേക്ക്‌ ഇറങ്ങി ചെല്ലേണ്ടുന്ന ഒരു പ്രശ്‌നമുണ്ട്‌. ജനങ്ങൾക്കുവേണ്ടി സാങ്കേതികമായ, ശാസ്‌ത്രീയമായ തീരുമാനങ്ങളെടുക്കാനുള്ള കുത്തകാധികാരം ഡിപ്പാർട്ടുമെന്റുകൾക്കുണ്ടോ? മറ്റാർക്കെങ്കിലും ഉണ്ടോ? വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവേകപൂർണമായ തീരുമാനങ്ങളെടുക്കാൻ ജനങ്ങൾക്ക്‌ എങ്ങനെ കഴിയുമാറാകും? അതിന്‌ എന്തുരത്തിലുള്ള സംവിധാനമാണ്‌ വേണ്ടത്‌? എന്നു തുടങ്ങിയ പ്രശ്‌നങ്ങൾ ഇത്‌ പൂയംകുട്ടി പദ്ധതിക്കു മാത്രം ബാധകമായവയല്ല. വൻകിട പദ്ധതികളുടെ ആസൂത്രണത്തിലും തീരുമാനങ്ങളിലും നടത്തിപ്പിലും ഒക്കെ സജീവമായ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്ന ഒരു വികസന യന്ത്രാവലി നമുക്കു കെട്ടിപ്പെടുക്കേണ്ടിയിരിക്കുന്നു. അതിനുള്ള ആദ്യത്തെ കാൽവെയ്‌പ്പ്‌ എന്ന നിലയിൽ ഏതൊരു പദ്ധതിയേയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ജനങ്ങൾക്ക്‌ ലഭ്യമാകും എന്ന തീരുമാനം ഗവൺമെന്റ്‌ എടുക്കേണ്ടിയിരിക്കുന്നു. ജനങ്ങളോട്‌ കൂറും വിധേയത്വവുമുള്ള ഒരു ഗവൺമെന്റിനും ഇതിന്‌ എതിരുനിൽക്കേണ്ട ആവശ്യമില്ല. പൂയംകുട്ടി പദ്ധതിയെ സംബന്ധിച്ചിടത്തോളം താഴെ പറയുന്ന ഒരു സമീപനമാണ്‌ ഞങ്ങൾക്ക്‌ നിർദേശിക്കാനുള്ളത്‌.}
പൂയംകുട്ടി പദ്ധതി: എന്ത്‌ നടപടിക്രമം
I കേന്ദ്ര വിദഗ്‌ധ സംഘം നിർദേശിച്ച പഠനങ്ങൾ പൂർത്തിയാക്കി ഒരു പരിസ്ഥിതി സ്വാധീന പത്രിക തയ്യാറാക്കുക. അത്‌ ജനങ്ങൾക്കിടയിൽ ചർച്ചയ്‌ക്കു വിടുക, ഈ പത്രികയിൽ താഴെ പറയുന്ന വിവരങ്ങൾ ഉണ്ടായിരിക്കണം.
1. പദ്ധതി നിർമിക്കുമ്പോൾ റോഡുകൾ, താമസസൗകര്യങ്ങൾ, പാറപൊടിക്കൽ ആദിയായ പ്രവർത്തനങ്ങൾക്കൊണ്ട്‌ പൂയംകുട്ടി വനമേഖലയിൽ ഉണ്ടാകാൻ കുറവു ഇടയുള്ള ഭൗതിക മാറ്റങ്ങൾ.
2. പൂയംകുട്ടി പുഴയുടെ പ്രോജക്‌ടിനുമുമ്പുള്ള അവസ്ഥ, അതിലെ നീരൊഴുക്ക്‌, അതിലുള്ള സസ്യജന്തുജാലങ്ങൾ പ്രത്യേകിച്ചും തീരത്തിലെ - എന്നിവയുടെ വിവരണം.
3. ജലസംഭരണിയിൽ മുങ്ങിപ്പോകുന്ന വനപ്രദേശത്തിന്റെ വസ്‌തീർണം അവിടെ നിലനിൽക്കുന്ന സസ്യാവരണം, അതിന്റെ ഘടന, ജൈവവൈവിധ്യം, സ്‌പീഷീസുകളുടെ `എന്റമിസം' - അപൂർവത, ജന്തുജാലങ്ങളുടെ ഘടന, സപീഷീസ്‌ വൈവിധ്യം, അവ നേരിടുന്ന ഇന്നത്തെ ഭീഷണികൾ - പദ്ധതി ഇവയെ എങ്ങനെ ബാധിക്കും.
4. വനമേഖലയിൽ താമസിക്കുന്ന ആളുകളുടെ സ്ഥിതിവിവരക്കണക്കുകൾ, ഇവരെ പദ്ധതി എങ്ങനെ ബാധിക്കും, എങ്ങനെ ഇവരെ പുനരധിവസിപ്പിക്കും.
5. ജലസംഭരണി മൂലം നദി ഒഴുക്ക്‌ ഇല്ലാതാകുമ്പോൾ ജീവജാലങ്ങൾക്ക്‌, പ്രത്യേകിച്ച്‌ മത്സ്യം മുതലായ ജീവികൾക്ക്‌ ഉണ്ടാകാനിടയുള്ള ആഘാതം, കാട്ടുജന്തുക്കളുടെ മറ്റു പ്രദേശത്തേക്കുള്ള ഗമനം തടയപ്പെടുമോ.
6. അണക്കെട്ടിന്‌ താഴെയുള്ള നദീതട പ്രദേശങ്ങൾക്ക്‌ വരാനിടയുള്ള മാറ്റം, അതുമൂലം കൃഷി, മത്സ്യബന്ധനം എന്നിവയ്‌ക്ക്‌ ഏൽക്കാനിടയുള്ള ആഘാതം.
7. പദ്ധതിയുടെ ഗുണം, ദോഷം എന്നിവയെ വിശദമായി കാണിക്കുന്ന കോസ്റ്റ്‌ - ബെനിഫിറ്റ്‌ വിശ്ലേഷണം.
II. ഒന്നാം ഘട്ടത്തേയും മറ്റു ഘട്ടങ്ങളേയും വേർതിരിക്കുക. ഒന്നാം ഘട്ടം മാത്രമേ അനുവദിക്കൂ എന്ന അടിസ്ഥാനത്തിൽ പരിസര സ്വാധീനപത്രിക വ്യക്തമാക്കുന്ന തരത്തിലുള്ള മുൻകരുതൽ പ്രവർത്തനങ്ങൾക്കുവേണ്ട പണച്ചെലവും പാരിസ്ഥിതിക നഷ്‌ടങ്ങളും കണക്കിലെടുത്തുകൊണ്ട്‌ പുതിയൊരു നേട്ട-കോട്ട വിശ്ലേഷണം നടത്തുക. അതിന്റെ വിവരങ്ങൾ ജനങ്ങൾക്ക്‌ ലഭ്യമാക്കുക.
III. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ജനങ്ങളുടെ ഇടയിൽ ചർച്ച സംഘടിപ്പിക്കുക. ഇതിനുമാത്രമായി മൂന്നുമാസം സമയം നൽകണം. അതിനുശേഷമേ തീരുമാനമെടുക്കാവൂ.
IV. പദ്ധതിക്ക്‌ അനുകൂലമായ തീരുമാനമാണ്‌ എടുക്കുന്നതെങ്കിൽ, പരിസ്ഥിതി സംരക്ഷണത്തിനുവേണ്ട ഏർപ്പാടുകൾ മുഴുവൻ ചെയ്‌താൽ മാത്രം പോര, പിന്നെയോ?
1. പദ്ധതികൊണ്ട്‌ കുടിയൊഴിപ്പിക്കപ്പെടുന്ന എല്ലാവർക്കും - ആദിവാസികൾക്കുമാത്രമല്ല, 1990-ന്‌ മുമ്പെ അവിടെ താമസിക്കുന്ന എല്ലാവർക്കും - പുതിയ കുടിയിടങ്ങളും കൃഷിയിടങ്ങളും മറ്റു നഷ്‌ടപരിഹാരങ്ങളും റവന്യൂഭൂമിയിൽ നൽകുക.
2. ഈറ്റത്തൊഴിലാളികൾക്ക്‌ ഇതുവരെ ലഭ്യമായിരുന്നത്ര ഈറ്റ ലഭ്യമാക്കുമെന്ന്‌ ഉറപ്പുവരുത്തുക. HPL - നും ബിർളക്കും ഒക്കെ കൊടുക്കുന്ന ഈറ്റയുടെ തുകചെയ്‌തതാണെങ്കിലും ഇവർക്കുവേണ്ട ഈറ്റ നൽകണം. ഇതു രണ്ടിനും വേണ്ടിവരുന്ന ചെലവ്‌ തുടക്കത്തിൽത്തന്നെ പദ്ധതി ചെലവിന്റെ കൂട്ടത്തിൽപെടുത്തേണ്ടതുണ്ട്‌.
V പദ്ധതി പ്രവർത്തനത്തിൽ മുങ്ങിപ്പോകുന്ന കാടുകളും പവർഹൗസിനു വേണ്ടി വെട്ടിത്തളിക്കുന്ന പ്രദേശവും അല്ലാതെ മറ്റു കാടുകൾ നശിപ്പിക്കപ്പെടില്ല എന്ന ഉറപ്പു വരുത്തണം. ഇടുക്കിയുടെ അനുഭവം ആവർത്തിക്കപ്പെടില്ല എന്നുറപ്പുവരുത്തണം. ഇതിന്‌
-അവശ്യം വേണ്ട റോഡ്‌ മാത്രമേ ഉണ്ടാക്കൂ എന്നുറപ്പുവരുത്തണം.
-നിർമാണ സമയത്തെ എല്ലാ കോളനികളും മുങ്ങിപ്പോകുന്ന സ്ഥലങ്ങളിലേ ആവൂ എന്നുറപ്പുവരുത്തണം.
-പരിസ്ഥിതി നിബന്ധനകൾ പാലിക്കപ്പെടുന്നുണ്ടോ എന്നു നോക്കാൻ നിയമാധികാരമുള്ള ഒരു ജനകീയ കമ്മിറ്റി വേണം.
VI ഇത്തരത്തിലുള്ള തയ്യാറെടുപ്പ്‌ നടത്തുന്നതിനിടയിൽത്തന്നെ ബദൽ വൃക്ഷവൽക്കരണ പരിപാടി ആരംഭിക്കുകയും അവിടെയെല്ലാം നട്ട വൃക്ഷത്തൈകൾ ആരോഗ്യകരമാംവണ്ണം വളരാൻ തുടങ്ങിയെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുക.
KSSP 0668 IE MAY 94 5K D1/8 0600 LL3/94
Publsihed and distributed by Kerala SasthraSahithya Parishath, Kozhikdoe ? 2
Printed at KTC Offset Printers, Kozhikode Typesetting Laset DTP Systems, Calicut ? 2
Price ? 6.00
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3214" എന്ന താളിൽനിന്ന് ശേഖരിച്ചത്