അജ്ഞാതം


"ഐ ടി പരിശീലനപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
9,938 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:48, 21 സെപ്റ്റംബർ 2013
വരി 13: വരി 13:
== മലയാളം കമ്പ്യൂട്ടിങ് ==
== മലയാളം കമ്പ്യൂട്ടിങ് ==
കേരള സർക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ് സഹായകസൈറ്റായ http://malayalam.kerala.gov.in ൽ പ്രസിദ്ധീകരിച്ചത്.  *വേണ്ട മാറ്റങ്ങൾ വരുത്തണം*
കേരള സർക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ് സഹായകസൈറ്റായ http://malayalam.kerala.gov.in ൽ പ്രസിദ്ധീകരിച്ചത്.  *വേണ്ട മാറ്റങ്ങൾ വരുത്തണം*
==ബഹുഭാഷാ ലോകം==
വിവിധ സമൂഹങ്ങളുടെ പരസ്പര സഹകരണവും ഐക്യവും അഭിവൃദ്ധിപ്പെടുത്തുന്നതിൽ ഭാഷയ്ക്ക് സുപ്രധാന സ്ഥാനമാണുള്ളത്. ലോകത്താകമാനമുള്ള ഭാഷകളുടെ വൈവിധ്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്, വിവിധ സമൂഹങ്ങൾക്കിടയിലായി ഏകദേശം ഏഴായിരത്തോളം ഭാഷകൾ നിലവിലുള്ളതായാണ് കണക്കാക്കുന്നത്.ആശയവിനിമയത്തിനുള്ള മാധ്യമം എന്നതാണ് ഭാഷയുടെ നിലനിൽപ്പിന്റെ അടിസ്ഥാനം.
വിവര സാങ്കേതികവിദ്യയുടെ ഉദയത്തോടെ ആശയവിനിമയ മേഖലയിൽ നിരവധി പുത്തൻ മാധ്യമങ്ങൾ രംഗപ്രവേശം ചെയ്തു.എന്നാൽ ഈ വികസനംമൂലം പ്രാദേശിക ഭാഷകൾ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ലാ, ബഹുഭാഷാ സംവിധാനത്തിലുള്ള കമ്പ്യൂട്ടർ സമ്പ്രദായം വികസിപ്പിച്ചെടുക്കാൻ കഴിയാത്തതാണ് പ്രധാനപ്രശ്നം.അത്തരമൊരു വിവരസാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിന് സാങ്കേതികമായ പരിമിതികൾ തടസ്സമായിരുന്നു.നിലവിലുള്ള 7000ത്തോളം ഭാഷകളിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണ് ഇപ്പോൾ വിവര സാങ്കേതികവിദ്യയിൽ ആശയവിനിമയത്തിന് ഉപയോഗിക്കാനാവുക.
==സാർവ്വത്രിക ലഭ്യത==
വിവിധ  സമൂഹങ്ങൾക്ക് സ്വായത്തമായ അറിവുകൾ  പരസ്പരം പങ്കുവയ്ക്കുന്നതിനും കൂട്ടായ്മയിലൂടെ വികസിപ്പിക്കുന്നതിനും ഡിജിറ്റൽ മാധ്യമങ്ങൾക്ക് നൽകാൻ കഴിയുന്ന പിൻന്തുണ കണക്കിലെടുക്കുമ്പോൾ അവയുടെ സാർവ്വത്രിക ലഭ്യത ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. ഭാഷയിലെ പരിമിതി സാധാരണക്കാരനെ ഈ മേഖലയിൽ നിന്നും അകറ്റിനിർത്തുന്ന പ്രധാനഘടകമാണ്.
                                                           
ആധുനികയുഗത്തിൽ ഇടപാടുകൾ എല്ലാം തന്നെ ഇന്റർനെറ്റിലേക്ക് മാറ്റപ്പെടുമ്പോൾ ഇന്റർനെറ്റിൽ പ്രസക്തിയുള്ള ഭാഷകൾ മാത്രം നിലനില്ക്കുകയും മറ്റുള്ളവ ഉപയോഗശൂന്യമായി പോവുകയും ചെയ്യാനുള്ള സാധ്യത കുടുതലാണ്. പ്രാദേശികഭാഷകൾ കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ കഴിയുമ്പോൾ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാനാവും. അത് സാധ്യമാക്കുവാൻ മലയാളം കമ്പ്യൂട്ടിങ്ങ് പ്രാവർത്തികമാക്കേണ്ടതുണ്ട്.
ഇ-മെയിൽ, ബ്ലോഗ്, ചാറ്റ്,തുടങ്ങിയ സംവിധാനങ്ങൾ ആശയവിനിമയത്തിനായി നാമിന്ന് കുടുതലായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത്തരം സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിന് ഭാഷ പലർക്കും ഒരു തടസ്സമാകാറുണ്ട്.
സമീപകാലം വരെ കമ്പ്യൂട്ടറുകൾക്ക് ഇംഗ്ലീഷും ചില യൂറോപ്യൻ ഭാഷകളും മാത്രമാണ് പരിചിതമായിരുന്നത്. അതുകൊണ്ട് തന്നെ മലയാളത്തിൽ രേഖകൾ തയ്യാറാക്കണമെങ്കിൽ തുലിക, ism എന്നിവ പോലുള്ള മലയാളം സോഫ്റ്റ് വെയറുകൾ കമ്പ്യൂട്ടറിൽ പ്രത്യേകമായി ഇൻസ്റ്റാൾ ചെയ്യണം. ഇവ ഇല്ലാത്ത പക്ഷം നിങ്ങൾക്ക് മലയാളം രേഖകൾ തയ്യാറാക്കാൻ കഴിയില്ലാ എന്നുമാത്രമല്ലാ മറ്റൊരു സോഫ്റ്റ് വെയർ ഉപയോഗിക്കുന്ന ആളിന് ഇത് വായിക്കുവാനും കഴിയില്ലാ. ഇവയൊക്കെയാണ് കമ്പ്യൂട്ടറിൽ മലയാളം ഉപയാഗിക്കുന്നതിൽ നാം പ്രധാനമായും നേരിട്ടിരുന്ന പ്രശ്നങ്ങൾ. എന്നാലിന്ന് ഇവയെ മറികടക്കാൻ പുത്തൻസാങ്കേതികവിദ്യലഭ്യമാണ്.അതാണ് മലയാളം കമ്പ്യൂട്ടിങ്ങ്,ഇതിലൂടെ നമുക്ക് കമ്പ്യൂട്ടറുമായി മലയാളത്തിൽ സംവദിക്കാൻ കഴിയുന്നു. 
==യൂണിക്കോഡ്==
ലോകത്തിലെ എല്ലാ ഭാഷകളും കമ്പ്യട്ടറുകൾക്ക് മനസിലാക്കാനാവും വിധം അക്ഷരങ്ങൾ രേഖപ്പെടുത്തുന്നതിനായി വികസിപ്പിച്ചെടുത്ത സമ്പ്രദായമാണ് യൂണിക്കോഡ്. ഇത് മലയാളത്തിൽ മാത്രമല്ലാ മറ്റ് പ്രദേശിക ഭാഷകളിലും കമ്പ്യട്ടറുമായി സംവദിക്കാനുള്ള അവസരമൊരുക്കുന്നു.
==മലയാളം ഇന്റർഫേസ്,ഇ-മെയിൽ, ചാറ്റ്,മലയാളം വെബ്സൈറ്റ്,സെർച്ച്==
മലയാളം കമ്പ്യൂട്ടിങ്ങ്, കമ്പ്യട്ടറും ഇന്റർനെറ്റും പ്രദാനം ചെയ്യുന്ന മുഴുവൻ സേവനങ്ങളും സാധാരണക്കാരന് സ്വായത്തമാക്കാൻ സഹായിക്കുന്നു. മലയാളത്തിൽ മാത്രം സംവധിക്കാൻ കഴിയുന്ന ഉപയോക്താവിന് കമ്പ്യട്ടർ സുഖകരമായി പ്രവർത്തിക്കാൻ മലയാളം ഇന്റർഫേസുകൾ ഉണ്ടാവേണ്ടതുണ്ട്. ഇ-മെയിലും ചാറ്റിങ്ങും മലയാളത്തിൽ സാധ്യമാവുന്നതോടെ ഭാഷാ വൈഷമ്യം മൂലം പിന്നോക്കം നിന്നിരുന്നവർക്കും ആശയവിനിമയം സുഗമമാവുന്നു.വെബ്സൈറ്റുകൾ വിശാലമായ വിവരശേഖരങ്ങളാണെങ്കിലും
ഇവയെല്ലാം ഇംഗ്ലീഷിലാണ് എന്നുള്ളത് ഇവയുടെ കാര്യക്ഷമമായ ഉപയോഗത്തിന് തടസ്സമാകുന്നു.മലയാളത്തിലുള്ള വെബ്സൈറ്റുകൾ വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. എന്നാലിത്തരം സൈറ്റുകളിൽ വിവരങ്ങൾ പരതാൻ നിലവിലുള്ള സംവിധാനം ഇംഗ്ലീഷ് സെർച്ച് എൻഞ്ചിനുകൾ മാത്രമാണ്. ഇത് പലരേയും നെറ്റ് ഉപയോഗിക്കുന്നതിൽ നിന്നും പിൻന്തിരിപ്പിക്കുന്നു. മലയാളത്തിൽ വിവരങ്ങൾ പരതാനുള്ള സംവിധാനം കൂടി വന്നെത്തുന്നതോടെ കമ്പ്യൂട്ടറും ഇന്റർനെറ്റും സാധാരണക്കാരന്റെ മാധ്യമമാകുമെന്നതിൽ സംശയമില്ല.


'''സന്തോഷ് തോട്ടിങ്ങൽ'''
'''സന്തോഷ് തോട്ടിങ്ങൽ'''
48

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2750" എന്ന താളിൽനിന്ന് ശേഖരിച്ചത്