അജ്ഞാതം


"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,960 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:52, 20 സെപ്റ്റംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
വരി 30: വരി 30:
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
|}
1973ൽ തന്നെ കുമരനല്ലൂരിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗികമായി അംഗീകാരം ലഭിച്ചത് 1974ൽ ആയിരുന്നു. അന്ന് 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ആനക്കര യൂണിറ്റ് എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്. ആദ്യ പ്രസിഡന്റ് പി. വാസുദേവൻ നമ്പൂതിരിയും ആയിരുന്നു. എം. ചന്ദ്രൻ, അച്യൂതൻ ചേക്കോട് എന്നിവർ ആദ്യകാല അംഗങ്ങൾ ആണ്. തണ്ണീകോട് സ്ക്കൂളിലെ ഹെഡ്‍മാസ്റ്റർ ആയിരുന്ന കുമാരൻ മാഷ് സജീവമായി പ്രവർത്തനത്തിൽ ഉണ്ടായിരുന്നു. യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗം നാരായണൻകുട്ടി മാഷാണ്. മെമ്പർഷിപ്പ് സംസ്ഥാനം നേരിട്ട് കൊടുത്തതാണ്. അന്നൊക്കെ അങ്ങനെയായിരുന്നു. മറ്റൊരു മുതിർന്ന അംഗം അരുണ ടീച്ചറാണ്.
1975ൽ 45 അംഗങ്ങൾ ആയി. തൃത്താല, വട്ടേനാട് ഭാഗങ്ങളിൽ നിന്നൊക്കെ അംഗങ്ങൾ ഉണ്ടായിരുന്നു. വിവിധ സംഘടനകളെ അംഗീകരിച്ച് ഓരോ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തനം മുമ്പോട്ടു പോയി.
ആദ്യകാലത്ത് യൂണിറ്റ്, ജില്ല, സംസ്ഥാനം എന്ന ക്രമത്തിലായിരുന്നു പരിഷത്തിന്റെ സംഘടനാ ഘടന. പിന്നീട് മേഖല എന്നൊരു ഘടകം കൂടി വന്നപ്പോൾ ഒറ്റപ്പാലം മേഖലക്കു കീഴിലായി യൂണിറ്റ്. പിന്നീട് പട്ടാമ്പി മേഖല രൂപീകരിച്ചപ്പോൾ അതിനു കീഴിലും ഇപ്പോൾ തൃത്താല മേഖലക്കു കീഴിലുമാണ്.
പി. എസ്. ശശിധരൻ ഒറ്റപ്പാലം മേഖലാ സെക്രട്ടറി ആയിരുന്നപ്പോഴാണ് ആനക്കരയിൽ നിന്ന് വേർതിരിഞ്ഞ് കുമരനല്ലൂർ ഒരു പ്രത്യേക യൂണിറ്റാവുന്നത്. ആദ്യ പ്രസിഡന്റ് പി. വാസുദേവൻ നമ്പൂതിരിയും സെക്രട്ടറി എ.പി. സ്വാമിനാഥനും ആയിരുന്നു. ഈ കാലത്ത് കപ്പൂർ പഞ്ചായത്തിലെ എല്ലാ വാർഡിലും (അന്ന് 13 വാർ‍ഡുകൾ) ഗ്രാമപത്രം സ്ഥാപിച്ചു കൊണ്ട് പരിഷത്തിന്റെ പ്രവർത്തനം പഞ്ചായത്ത് മുഴുവൻ വ്യാപിപ്പിച്ചു.
===യുറീക്ക===
1978 മുതൽ യൂണിറ്റിൽ യുറീക്ക പ്രചരിപ്പിക്കുന്നുണ്ട്.


==ഭാരവാഹികൾ==
==ഭാരവാഹികൾ==
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9262" എന്ന താളിൽനിന്ന് ശേഖരിച്ചത്