അജ്ഞാതം

"കൂടുതൽ ചരിത്രം:പാലക്കാട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 6: വരി 6:

ടിപ്പുസുൽത്താന്റെയും ഹൈദരാലിയുടെയും പടയോട്ടം നടന്ന സ്ഥലമാണ് പാലക്കാട്. ടിപ്പു സുൽത്താൻ നിർമ്മിച്ച പുരാതനകോട്ട ഇന്നും ഇവിടെ സ്ഥിതി ചെയ്യുന്നു. ആധുനിക മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന എഴുത്തച്ഛൻ അവസാനകാലം വരെ താമസിച്ചിരുന്നത് ചിറ്റൂരിലെ ശോകനാശിനി തീരത്തായിരുന്നു. കൂടാതെ മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ജീവിതമണ്ഡലവും പാലക്കാടായിരുന്നു. സാമൂഹികതിന്മകളെ ആക്ഷേപഹാസ്യത്തിലൂടെ എതിർത്ത കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്നതും പാലക്കാട് ജില്ലയിലാണ്. പാലക്കാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ശ്രദ്ധേയമായ കാൽവെയ്പായിരുന്നു റേറ്റ് സ്കൂളിന്റെ സ്ഥാപനം. 1866-ൽ പാലക്കാട് റേറ്റ് സ്കൂൾ നിലവിൽ വന്നു. പിന്നീട് ഇത് ഗവ.വിക്ടോറിയ കോളേജായി വികസിച്ചു. 1858-ൽ മലബാർ ബേഡൽ മിഷന്റെ ആഭിമുഖ്യത്തിലും ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ സ്ഥാപിതമായി. 1858-ൽ പാലക്കാട് ജനിച്ച പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല ഇവിടെ പ്രവർത്തനമാരംഭിച്ചു. 1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്. വിജ്ഞാനചിന്താമണി പ്രസ് സ്ഥാപിതമായതും ഇവിടെയായിരുന്നു. വി.ടി.ഭട്ടതിരിപ്പാട് രൂപംനൽകിയ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനമായ യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ ഇവിടെ നടന്ന സേവനങ്ങൾ എടുത്തുപറയേണ്ടതുണ്ട്. കോയമ്പത്തൂർ-പാലക്കാട്, തിരൂരങ്ങാടി-ഫറോക്ക്, കോയമ്പത്തൂർ-മണ്ണാർക്കാട്, അങ്ങാടിപ്പുറം-ഫറോക്ക്, പാലക്കാട്-ലക്കിടി, ഒറ്റപ്പാലം-തൃത്താല-താനൂർ, പാലക്കാട്-ഡിണ്ടികൽ, പാലക്കാട്-കൊല്ലങ്കോട് എന്നീ റോഡുകൾ ടിപ്പുസുൽത്താൻ നിർമിച്ച പ്രധാന ഗതാഗതപാതകളാണ്. 1960-ൽ നിർമിക്കപ്പെട്ട ഒലവക്കോട്-പളളിപ്പുറം റെയിൽവെ ലൈനാണ് ജില്ലയിൽ ആദ്യത്തേത്. 1888-ൽ ഒലവക്കോട്-പാലക്കാട്, 1926-ൽ ഷൊർണ്ണൂർ-നിലമ്പൂർ റോഡ്, 1932-ൽ പാലക്കാട്-പൊളളാച്ചി എന്നീ റെയിൽ ലൈനുകൾ നിർമിക്കപ്പെട്ടു. കല്പാത്തി, ചിറ്റൂർകാവ്, നെല്ലിക്കുളങ്ങര, മണപുളിക്കാവ്, കാച്ചാംകുറിച്ചി, പല്ലാവൂർ ശിവക്ഷേത്രം, പല്ലശ്ശനക്കാവ്, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, മഞ്ഞക്കുളം മുസ്ളീം പള്ളി എന്നിവയാണ് ജില്ലയിലെ പ്രധാന ആരാധനാലയങ്ങൾ. മലമ്പുഴ ഡാമും, അവിടുത്തെ പാർക്കും അനേകം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത മലമ്പുഴയക്ഷി എന്ന ശിൽപം വളരെ പ്രസിദ്ധമാണ്. പാലക്കാട് കോട്ട, ധോണി വെള്ളച്ചാട്ടം, സിരുവാണി നെല്ലിയം, സൈലന്റ് വാലി എന്നിവയും പ്രമുഖ ടൂറിസ്റ്റ് സ്പോട്ടുകളാണ്. ലോകപ്രശസ്തിയാർജിച്ച പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം ഈ ജില്ലയിൽ പ്രവർത്തിക്കുന്നു.

'''ചില പ്രധാനസ്ഥലങ്ങൾ'''
'''സൈലന്റ് വാലി'''
'''നെല്ലിയാമ്പതി'''
പാലക്കാടിൻറെ മാത്രമല്ല, കേരളത്തിൻറെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകൾ. പാലക്കാട് ജില്ലയിലെ നെൻ‌മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര നയനാനന്ദകരമാണ്. ഹെയർപിൻ വളവുകളോട് കൂടിയ കയറ്റം കയറി ഇവിടെയെത്തുമ്പോൾ സ്വർഗ്ഗീയ അനുഭൂതിയാണ്. അക്ഷരാർഥത്തിൽ കേരളത്തിൻറെ ഊട്ടിയാണ് നെല്ലിയാമ്പതി. 467 മീറ്റർ മുതൽ 1572 മീറ്റർ വരെ ഉയരമുള്ള കോടമഞ്ഞ് പുതച്ച മലനിരകൾ രാജപ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്നത് ഇവിടെ കാണാം. മലനിരകളിലെ പച്ചപ്പിനെ മഞ്ഞുമൂടിയപ്പോൾ ആകാശവും ഭൂമിയും ഒന്നായപോലെയാണ് സഞ്ചാരികൾക്ക് അനുഭവവേദ്യമാകുക. കേരളത്തിൽ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ ഇത്തരത്തിലുള്ള നിരവധി സ്വകാര്യ ഓറഞ്ച് തോട്ടങ്ങൾ നമുക്ക് കാണാനാകും.
ബോട്ടിംഗ് സൌകര്യത്തോടുകൂടിയ പോത്തുണ്ടി ഡാം ഇവിടെയെത്തുന്ന സന്ദർശകർക്കുള്ള മറ്റൊരു വരദാനമാണ്. പ്രകൃതി സൌന്ദര്യം ആവോളം ആസ്വദിച്ച് ഓളപ്പരപ്പിലൂടെയുടെയുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. അനേകായിരം പക്ഷികളും വൈവിധ്യമാർന്ന പൂക്കളും ഔഷധ സസ്യങ്ങളും നെല്ലിയാമ്പതിയുടെ പ്രത്യേകതയാണ്. നെല്ലിയാമ്പതിയിലെ സീതക്കുണ്ടിൽ നിന്നുള്ള നെൽ‌വയലുകൾ പച്ചപ്പരവതാനി വിരിച്ച പാലക്കാടിൻറെ ശാദ്വല ഭംഗി വർണിക്കുവാൻ വാക്കുകൾക്കാവില്ല.
പാഡഗിരി മലയാണ് നെല്ലിയാമ്പതിയിലെ ഏറ്റവും ഉയരമുള്ളത്. പാലകപാണ്ടി എസ്റ്റേറ്റിനടുത്തുള്ള സീതക്കുണ്ടിൽ നിന്നുള്ള കാഴ്ചയും 100 മീറ്റർ ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടവും കണ്ടാലും കണ്ടാലും മതിവരില്ല. മലകളെ തഴുകി നീങ്ങുന്ന കോടമഞ്ഞിൻറെ നൈർമല്യം സഞ്ചാരികൾക്ക് സ്വർഗ്ഗീയ അനുഭൂതിയാണ് പകരുന്നത്.
വിവിധ തരത്തിലുള്ള വന്യജീവികളേയും ഇവിടെയെത്തുന്നവർക്ക് കാണാൻ കഴിയും. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ വശിമധ്യേയുള്ള തേയിലത്തോട്ടങ്ങൾ ഭൂമിക്ക് പച്ചപ്പുതപ്പ് പോലെയാണ് അനുഭവപ്പെടുക. ഏലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഭൂമിക്ക് വശ്യതയാർന്ന മനോഹാരിത നൽകിയിരിക്കുന്നതും ഇവിടെ കാണാം.
പാലക്കാട് ജില്ലയിലെ നെൻ‌മാറയിൽ നിന്ന് 44 കിലോമീറ്റർ സഞ്ചരിച്ചാൽ നെല്ലിയാമ്പതിയുടെ മടിത്തട്ടിലെത്താം. പാലക്കാട് ആണ് തൊട്ടടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ. പാലക്കാട് നിന്ന് 55 കിലോമീറ്റർ അകലെയുള്ള കോയമ്പത്തൂർ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. സഞ്ചാരികൾക്കായി ഒട്ടനവധി റിസോർട്ടുകളും ഇവിടെയുണ്ട്.
'''മലമ്പുഴ'''
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. മലമ്പുഴയിലെ പ്രധാന ആകർഷണങ്ങൾ 1955-ൽ നിർമ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്.
'''പാലക്കാട് കോട്ട'''
കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി ആണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട) സ്ഥിതിചെയ്യുന്നത്. മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് (ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ) ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട.
'''ചരിത്രപ്രാധാന്യമേറിയ കട്ടിൾമാടം'''
പട്ടാമ്പിയ്ക്കും കുന്നംകുളത്തിനും ഇടയ്ക്ക് കൂട്ടുപാതയ്ക്ക് അടുത്തായി റോഡരികിൽ കാണുന്നു.
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1593" എന്ന താളിൽനിന്ന് ശേഖരിച്ചത്