അജ്ഞാതം


"കൂടുതൽ ചരിത്രം:പാലക്കാട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 87: വരി 87:
'''പാലക്കാട് കോട്ട'''
'''പാലക്കാട് കോട്ട'''


കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി ആണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട) സ്ഥിതിചെയ്യുന്നത്. മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് (ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ) ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട.
പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് ടിപ്പു സുൽത്താന്റെ കോട്ട എന്നറിയപ്പെടുന്ന പാലക്കാട് കോട്ട സ്ഥിതിചെയ്യുന്നത്.മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദരാലിയാണ് 1766 ൽ ഇന്നു കാണുന്ന രീതിയിൽ ഈ കോട്ട പണികഴിപ്പിച്ചത്. ഇന്ത്യയിലെ തന്നെ കോട്ടകളിൽ‌വച്ച് ഏറ്റവും ഭംഗിയായി പരിരക്ഷിക്കപ്പെടുന്ന ഒരു കോട്ടയാണിത്. ഗ്രാനൈറ്റ് കല്ലുകളാൽ പണിതീർത്തിരിക്കുന്നതിനാൽ ഇതിന്റെ കെട്ടുറപ്പിന് രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം ഇന്നും വലിയ കോട്ടമൊന്നും തട്ടിയിട്ടില്ല. രക്തരൂക്ഷിതമായ അനേകം യുദ്ധങ്ങൾക്കും, പല വീരകഥകൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഈ കോട്ട, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് സംരക്ഷിക്കുന്നത്.
 
മതിൽക്കെട്ടുകളും, അതിനു ചുറ്റിലുമായി വെള്ളം നിറച്ച കിടങ്ങുകളും, കിടങ്ങുകളുടെ മുകളിൽ പ്രധാന വാതിലുകളുമായി ബന്ധിപ്പിക്കുന്ന ഉയർത്താവുന്ന പാലങ്ങളും ഈ കോട്ടയെ അത്യന്തം ബലവത്തുള്ളതും സുരക്ഷിതവുമാക്കുന്നു.
'''ചരിത്രപ്രാധാന്യമേറിയ കട്ടിൾമാടം'''
പാ‍ലക്കാട് കോട്ട പുരാതനകാലം മുതൽക്കേ നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. എങ്കിലും കോട്ടയുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേ ഉള്ളൂ. പാലക്കാട് ഭരണാധികാരിയായിരുന്ന പാലക്കാട് അച്ഛൻ, സാമൂതിരിയുടെ ഒരു ആശ്രിതനായിരുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ടിനു മുൻപ് സ്വതന്ത്ര ഭരണാധികാരിയായി. 1757-ൽ അദ്ദേഹം സാമൂതിരിയുടെ ആക്രമണഭീഷണിയെ ചെറുക്കാൻ മൈസൂർ രാജാവായിരുന്ന ഹൈദരലിയുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഒരു സംഘം ആളുകളെ അയച്ചു. ഹൈദരലി ഈ അവസരം ഉപയോഗിച്ച് തന്ത്രപ്രധാനമായ പാലക്കാടിന്റെ ഭരണം പിടിച്ചെടുത്തു“.
 
പാശ്ചാത്യ സഞ്ചാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയിരുന്ന തുറമുഖങ്ങൾ സ്ഥിതിചെയ്തിരുന്ന പടിഞ്ഞാറൻ കടൽത്തീരവും മൈസൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന കോയമ്പത്തൂരും തമ്മിലുള്ള വാർത്താവിനിമയ ബന്ധങ്ങൾ വേഗതയേറിയതാക്കുവാനായാണ് ഹൈദരലി പാലക്കാട് കോട്ട നിർമ്മിച്ചത്. പാലക്കാട് ചുരത്തിനും പടിഞ്ഞാറൻ കടൽത്തീരത്തിനും ഇടയിൽ സ്ഥിതിചെയ്തിരുന്ന അത്യന്തം തന്ത്രപ്രധാനമായ സ്ഥാനമായിരുന്നു പാലക്കാട് കോട്ടയ്ക്കുണ്ടായിരുന്നത്.
പട്ടാമ്പിയ്ക്കും കുന്നംകുളത്തിനും ഇടയ്ക്ക് കൂട്ടുപാതയ്ക്ക് അടുത്തായി റോഡരികിൽ കാണുന്നു.
1766 മുതൽ 1790 വരെ പാലക്കാട് കോട്ട തുടർച്ചയായി മൈസൂർ സുൽത്താന്മാരുടെയോ ബ്രിട്ടീഷുകാരുടെയോ ഭരണത്തിൻ കീഴിലായിരുന്നു. ബ്രിട്ടീഷുകാർ ഈ കോട്ട ആദ്യമായി പിടിച്ചടക്കിയത് 1768-ൽ കേണൽ വുഡ് ഹൈദരലിയുടെ കോട്ടകൾ ആക്രമിച്ചപ്പോഴാണ്. എങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഹൈദർ കോട്ടയുടെ ഭരണം തിരിച്ചു പിടിച്ചു. പതിനൊന്നു ദിവസം നീണ്ട ഒരു ഉപരോധത്തിന്റെ അവസാനം 1784 ൽ ബ്രിട്ടീഷുകാർ ഈ കോട്ട കൈയ്യടക്കി. എങ്കിലും അതിനടുത്ത വർഷം കോട്ടയുടെ നിയന്ത്രണം ഉപേക്ഷിച്ചു. പിന്നീട് കോട്ട സാമൂതിരിയുടെ സൈന്യത്തിനു കീഴിലായി.
1790-ൽ അവസാനമായി ബ്രിട്ടീഷുകാർ കേണൽ സ്റ്റുവാർട്ടിന്റെ നേതൃത്വത്തിൽ ഈ കോട്ട പിടിച്ചടക്കി. ഈ കോട്ട പുനരുദ്ധരിച്ച ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം ആക്രമിക്കുവാൻ ഒരു താവളമായി ഈ കോട്ടയെ ഉപയോഗിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ കോട്ട ബ്രിട്ടീഷ് സൈനികസംരക്ഷണത്തിലായിരുന്നു.
കോട്ടയിലെ വീക്ഷണ ഗോപുരങ്ങളിൽ നിന്നുള്ള കാഴ്ച അത്യന്തം സുന്ദരമാണ്. കോട്ടയ്ക്കുള്ളിലെ പഴയ മന്ദിരങ്ങളിലൊന്നിൽ പാലക്കാട് സ്പെഷ്യൽ സബ് ജയിൽ പ്രവർത്തിക്കുന്നു. കോട്ടയുടെ മദ്ധ്യഭാഗത്തുള്ള തുറസ്സായ സ്ഥലത്ത് രാപ്പാടി എന്ന ഓപ്പൺ എയർ ഓഡിറ്റോറിയം ഉണ്ട്. കോട്ടയ്ക്കുള്ളിലും പുറത്തും ദശകങ്ങൾ പ്രായമുള്ള അനേകം വൻ‌മരങ്ങൾ കാണാം.
കോട്ടയ്ക്കു പുറത്ത് പ്രവേശന കവാടത്തോടു ചേർന്ന് കുട്ടികൾക്കായുള്ള ഒരു പാർക്ക് പ്രവർത്തിക്കുന്നുണ്ട്. കോട്ടയ്ക്ക് പുറത്തായാണ് പാലക്കാട് കോട്ട മൈതാനം. പുരാതനകാലത്ത് ആനകളേയും കുതിരകളേയും സംരക്ഷിക്കുന്നതിനുള്ള ലായങ്ങൾ ഇവിടെയായിരുന്നു ഉണ്ടായിരുന്നത്. കോട്ടയ്ക്കുള്ളിലായി ഒരു ചെറിയ ഹനുമാൻ ക്ഷേത്രം ഉണ്ട്. (അവിടെ ആരാധന നടക്കുന്ന സമയമായതിനാൽ ഫോട്ടൊയെടുത്തില്ല).
പഴമയും പ്രൌഢിയും ഒത്തിണങ്ങിയ ഈ കോട്ടയും അതിന്റെ ചുറ്റുവട്ടവും സന്ദർശകരെ പഴയകാലഘട്ടത്തിലേക്ക് ഒരു നിമിഷം കൂട്ടിക്കൊണ്ടുപോകുവാൻ പര്യാപ്തമാനെന്നതിൽ സംശയമില്ല.
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1596" എന്ന താളിൽനിന്ന് ശേഖരിച്ചത്