അജ്ഞാതം

"കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-ഉന്നതവിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(' നാടിന്റെ വികസനത്തിന്റെയും സമൂഹത്തിന്റെ മുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
'''കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ'''
ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത്  രൂപം കൊടുത്ത ശുപാർശകളാണ് [[കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ]] എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.

നാടിന്റെ വികസനത്തിന്റെയും സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാവണം ഉന്നതവിദ്യാഭ്യാസം. സാമൂഹ്യവും രാഷ്‌ട്രീയവും സാംസ്‌കാരികവും ശാസ്‌ത്രീയവും സാങ്കേതികവുമായ എല്ലാ രംഗങ്ങളിലെയും നേതൃത്വപരമായ ചുമതലകൾ ഏറ്റെടുക്കാൻ വ്യക്തികളെ പ്രാപ്‌തരാക്കുക എന്നതാണ്‌ ഉന്നത വിദ്യാഭ്യാസത്തിന്റെ മൗലികമായ ലക്ഷ്യം. അതോടൊപ്പംതന്നെ സാമൂഹ്യ വളർച്ചയ്‌ക്കാവശ്യമായ പുത്തൻ അറിവുകൾ സൃഷ്‌ടിക്കുന്നതിനും ഉന്നതവിദ്യാഭ്യാസത്തിന്‌ കഴിയണം. രാഷ്‌ട്രത്തിന്റെ ബുദ്ധിപരമായ ചലനാത്മകതയും സാമ്പത്തികമായ വളർച്ചയും മുഖ്യമായും തീരുമാനിക്കപ്പെടുന്നത്‌ അവിടുത്തെ സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ സമ്പൂർണമായ ഉള്ളടക്കത്തിലാണെന്ന്‌ കമ്മീഷൻ വിലയിരുത്തുന്നു. വികസിക്കാൻ വെമ്പൽകൊള്ളുന്ന ഒരു സമൂഹമെന്ന നിലക്ക്‌ നമുക്ക്‌ ഉന്നതമായ സാങ്കേതിക വിദഗ്‌ധർവേണം. തൊഴിൽ സംരഭകരും മാനേജർമാരും വേണം. അത്രയുംതന്നെ പ്രാധാന്യമുള്ളതാണ്‌ അടിസ്ഥാനവിജ്ഞാന മേഖലകളിലെയും മാനവികവിജ്ഞാന മേഖലകളിലെയും വളർച്ചയും വികാസവും. ആകയാൽ പരമ്പരാഗതമായ വൈജ്‌ഞാനിക മേഖലകളിലെ പഠനഗവേഷണ സൗകര്യങ്ങൾ വികസിപ്പിക്കുന്നതോടൊപ്പം ആധുനിക സാങ്കേതിക മേഖലകളിലെ വൈജ്ഞാനിക ശാഖകളിലും വികാസം ലക്ഷ്യം വെക്കണം. ഇന്നത്തെ ബിരുദ ബിരുദാനന്തര ഗവേഷണമേഖല ഈ ചലനാത്മകത പ്രദാനം ചെയ്യുന്നില്ല. തൊഴിലന്വേഷകരെ സൃഷ്‌ടിക്കുകയല്ല തൊഴിൽ തന്നെ സൃഷ്‌ടിക്കുന്ന ഉന്നത വിദ്യാഭ്യാസപദ്ധതിയാണ്‌ നമുക്ക്‌ വേണ്ടത്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4479" എന്ന താളിൽനിന്ന് ശേഖരിച്ചത്